23/04/2026

ലയനം : ഭാഗം 06

രചന – നിള നന്ദ

” നീ എന്താ ഇവിടെ മുഖം വീർപ്പിച്ച് ഇരിക്കുന്നേ.. എന്തേലും പ്രശ്നം ഉണ്ടോ..? ” വീട്ടിൽ നിന്ന് കുറച്ച് മാറിയുള്ള തോടിന്റെ കരയിൽ ഇരിക്കുന്ന രോഹിണിയുടെ അടുത്തേക്ക് ഇരുന്ന് രോഹൻ ചോദിച്ചു.. ” ഒന്നുമില്ല.. ” അവനെ നോക്കാതെ നേർത്ത ശബ്‌ദത്തിൽ അവൾ മറുപടി പറഞ്ഞു.. ” അത് വെറുതെ.. നിന്റെ മനസ്സിന് വിഷമം ഉണ്ടാക്കുന്ന എന്തോ ഉണ്ടായിട്ടുണ്ട്.. എനിക്കത് മനസിലാവും.. ” രോഹിണിയുടെ മുഖം തനിക്കഭിമുഖമായി പിടിച്ചുകൊണ്ട് രോഹൻ പറഞ്ഞു .. പെട്ടന്ന് അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. ” ലന ചേച്ചി തനിയെ മുകളിൽ നിന്ന് വീണതല്ല.. ” ” പിന്നെ..? ” അവന്റെ നെറ്റി ചുളിഞ്ഞു.. ” അത് സന ചേച്ചി തള്ളിയിട്ടതാ.. ഞാൻ കണ്ടതാ.. ” ” എന്നിട്ട് നീ എന്താ ഇത് ആരോടും പറയാതിരുന്നേ..? ” ” ആ സമയത്ത് പറയാൻ പറ്റിയില്ല.. ഇപ്പോ പറയാൻ ലന ചേച്ചി സമ്മതിക്കുന്നും ഇല്ല.. ” രോഹിണി സന പറഞ്ഞ കാര്യവും ലന പറഞ്ഞ കാര്യവും രോഹനോട് പറഞ്ഞു .. എല്ലാം കേട്ട് അവൻ കുറച്ച് നേരം എന്തോ ആലോചനയിൽ ഇരുന്നു.. ” എന്നാലും അവരെന്തിനാ ലന ചേച്ചിയെ തള്ളിയിട്ടത്..? ” ” അത് തന്നെയാ ഞാനും ആലോചിക്കുന്നേ.. ഒരു ദിവസത്തെ പരിചയം വെച്ച് ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടോ.. അതും അവരൊന്ന് ശരിക്ക് മിണ്ടുന്നത് പോലും ഞാൻ കണ്ടിട്ടില്ല .. ” ” മ്മ്.. എന്തായാലും സമയം ഉണ്ടല്ലോ നമ്മുക്ക് കണ്ട് പിടിക്കാം.. നീ എന്തായാലും സന ചേച്ചിയെ ഒന്ന് ശ്രെദ്ധിച്ചോളോ.. ” രോഹിണി എന്തോ ഓർത്തുകൊണ്ട് ഒന്ന് മൂളി..

റൂമിൽ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ ലന പതിയെ എഴുനേറ്റ് റൂമിലെ ഷെൽഫ് തുറന്ന് ഒരു ബുക്ക്‌ എടുത്തു ബെഡിൽ ചെന്നിരുന്ന് മറിച്ചു നോക്കി.. ” എങ്ങനെ ഉണ്ട് ഇപ്പോ.. ” സാരംഗിന്റെ ഒപ്പം റൂമിലേക്ക് വന്ന നിഖിൽ ചോദിച്ചു.. അവരെ കണ്ടതും ബുക്ക്‌ മടക്കി ടേബിളിൽ വെച്ച് അവൾ പുഞ്ചിരിച്ചു .. ” വേദന കുറവുണ്ട്.. ഇങ്ങനെ ഏത് നേരവും കിടക്കുന്നതാണ് കഷ്ട്ടം.. ” സാരംഗിനെ നോക്കിയാണ് അവളത് പറഞ്ഞത്.. ” എന്നെ നോക്കുകയൊന്നും വേണ്ടാ.. നന്നായി മാറുന്നത് വരെ റസ്റ്റ് എടുത്തേ പറ്റൂ.. ” ” കഷ്ട്ടം ഉണ്ട് സാരംഗ് എനിക്കിപ്പോ കുഴപ്പം ഒന്നുമില്ല.. എന്നെ ഒന്ന് പുറത്തേക്ക് കൊണ്ട് പോടാ.. ” ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ പറഞ്ഞു.. ” അയ്യോടാ.. എന്നാ വാ കൊണ്ട് പോവാം.. ” സാരംഗ് അവൾക്ക് നേരേ കൈ നീട്ടി.. ചിരിയോടെ അവൾ കൈ ഉയർത്തി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു.. അവളെ ചേർത്ത് പിടിച്ച് സാരംഗ് പുറത്തേക്ക് ഇറങ്ങി.. പുറകെ നിഖിലും.. അവരുടെ പരസ്പര സ്നേഹത്തോട് നിഖിലിന് വല്ലാത്ത ബഹുമാനം തോന്നി..

” നമ്മൾ മാത്രമേ ഉള്ളൂ.. ബാക്കി എല്ലാരും എവിടെ..? ” മുറ്റത്തേക്ക് ഇറങ്ങി ചുറ്റും കണ്ണോടിച്ച് അവൾ തിരക്കി .. ” എല്ലാരും മുൻപേ പോയി.. നമുക്ക് മെല്ലെ പോവാം.. ” ” ഓഹ് ആയിക്കോട്ടെ.. ” സാരംഗിന്റെ കയ്യിൽ മുറുകെ പിടിച്ച് അവൾ ചിരിച്ചു.. വലിയൊരു പാടത്തിന്റെ നടുവിലൂടെ അവർ മൂന്നാളും വർത്താനം പറഞ്ഞ് നടന്നു.. കാറ്റിൽ അരക്കൊപ്പം നീണ്ട എണ്ണ മയം ഇല്ലാത്ത അവളുടെ മുടി പാറികളിച്ചു.. ” ആ ഭാഗത്ത് ആണെന്ന് തോന്നുന്നു മുക്ത പറഞ്ഞ തോട് ഉള്ളത്.. വാ അങ്ങോട്ട് പോവാം.. ” നിഖിൽ വലത് വശത്തേക്ക് ചൂണ്ടി പറഞ്ഞതും മൂന്നാളും അങ്ങോട്ട് നടക്കാൻ തുടങ്ങി.. ” എത്തിയോ.. കാണാതായപ്പോൾ വഴി തെറ്റിയോ എന്ന് കരുതി.. ” മുക്ത അവരെ കണ്ടതും പറഞ്ഞു.. ഫോണിൽ ഫോട്ടോ എടുത്തുകൊണ്ടിരുന്ന സന മുക്തയുടെ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയതും സാരംഗിനോട് ചേർന്ന് നിൽക്കുന്ന ലനയെ കണ്ട് ദേഷ്യത്തിൽ മുഖം തിരിച്ചു.. ” നീ ഇവിടെ വന്നിരിക്കുകയായിരുന്നോ.. ഞാൻ റൂമിൽ കാത്തിരിക്കുകയായിരുന്നു..

” കുറച്ച് മാറി വലിയൊരു കല്ലിൽ ഇരിക്കുന്ന രോഹിണിയുടെ അടുത്തേക്ക് ചെന്നിരുന്നുകൊണ്ട് ലന ചോദിച്ചു.. ഒന്നും മിണ്ടാതെ തോട്ടിലെ വെള്ളത്തിലേക്ക് നോക്കി അവൾ മുഖം വീർപ്പിച്ചിരുന്നു.. ” എന്താടാ.. എന്നോട് പിണക്കം ആണോ.. വിട്ട് കളയെന്നേ.. ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത് കാണാൻ ഒരു രസവും ഇല്ല.. ” ലന അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ കണ്ണ് ചിമ്മി.. ” എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല.. ” വെള്ളത്തിൽ നിന്ന് കണ്ണെടുക്കാതെ അവൾ പറഞ്ഞു.. ” ആണോ.. എന്ന ഒന്ന് ചിരിക്കടോ.. ആഹ് ചിരിക്കന്നേ.. ” അവൾ പ്രതേക രീതിയിൽ പറഞ്ഞപ്പോൾ രോഹിണി മുഖം തിരിച്ച് അവളെ നോക്കി ചിരിച്ചു.. ” കിട്ടി പോയി.. ” രോഹന്റെ ശബ്‌ദം കേട്ട് രണ്ടാളും മുഖം ഉയർത്തി നോക്കി.. തോട്ടിൽ ചൂണ്ടയിടുകയായിരുന്നു അവൻ.. ചൂണ്ടയിൽ കുരുങ്ങിയ മീനിനെ അവൻ അവർക്ക് കാണിച്ചു കൊടുത്തു.. ” നിനക്ക് ഇതാണല്ലേ പണി.. വെറുതെ അല്ല വന്നിട്ട് ഞാൻ നിന്നെ അധികം കാണാതിരുന്നത്.. ” ” ചേച്ചി എപ്പോഴും റസ്റ്റ് അല്ലേ.. ” മീനിനെ അടുത്തുള്ള പാത്രത്തിലെ വെള്ളത്തിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു..

” ഇപ്പോ എനിക്ക് കുഴപ്പം ഒന്നും ഇല്ല.. എന്നെ കൂടെ ചൂണ്ട ഇടാൻ പഠിപ്പിക്കാമോ.. ” ലന രോഹനെ പ്രതീക്ഷയോടെ നോക്കി.. ” ഇത് അങ്ങനെ പഠിക്കാൻ മാത്രം ഒന്നും ഇല്ല. സിമ്പിൾ അല്ലേ.. ” ചൂണ്ടയുടെ കൊളുത്തിൽ തീറ്റ കൊളുത്തി അവൻ വെള്ളത്തിലേക്ക് എറിഞ്ഞ് ചൂണ്ട വടി അവളുടെ കയ്യിൽ കൊടുത്തു.. ” ഇതിന്റെ വള്ളി വലിയുന്നത് കണ്ട അപ്പോ വലിച്ചേക്കണം.. ” രോഹിണി പറഞ്ഞത് കേട്ട് ലന മുഖം തിരിച്ച് അവളെ നോക്കി.. ” നിനക്ക് ഇതൊക്കെ അറിയോ.. ” ” പിന്നില്ലാ.. ” വലിയ സംഭവം പോലെ അവൾ പറഞ്ഞു.. ” ചേച്ചി.. വലിക്ക് ചേച്ചി.. ” രോഹൻ പറഞ്ഞതും ലന ചൂണ്ട വലിച്ചു.. പക്ഷെ മീൻ ഇല്ലാത്തത് കണ്ടതും അവളുടെ മുഖം ചുളിഞ്ഞു.. ” സാരില്ല ചേച്ചി ആദ്യത്തേത് അല്ലേ.. നമുക്ക് നോക്കാന്നേ.. ” രോഹൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.. ” അതെ സമയം കുറച്ച് ആയി പോവണ്ടേ.. മുത്തശ്ശി തിരക്കും.. ഇനി പിന്നെ വരാം.. ” മുക്ത അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞതും മൂന്നാളും അവളുടെ പിന്നാലെ നടന്നു..

കുറച്ച് നീങ്ങി ഒരു പേര മരത്തിൽ നിന്ന് പേരക്ക പറിക്കുകയായിരുന്നു നിഖിലും സാരംഗും.. ലനയെ കണ്ടതും സാരംഗ് കയ്യിൽ കരുതിയിരുന്ന ഒരു പേരയ്ക്ക ലനയ്ക്ക് നേരേ നീട്ടി.. ” കഴിച്ചോ.. തനിക്ക് ഭയങ്കര ഇഷ്ട്ടം അല്ലേ.. ” അവളത് വാങ്ങുമ്പോഴേക്കും അരികിൽ നിന്ന സന അത് അവന്റെ കയ്യിൽ നിന്ന് എടുത്ത് അവരെ ശ്രെദ്ധിക്കാതെ കടിച്ചു.. ലനയുടെ മുഖം മങ്ങിയത് കണ്ടതും സാരംഗ് പകുതി കഴിച്ച പേരയ്ക്ക അവൾക്ക് നേരേ നീട്ടി.. ചിരിയോടെ അവളത് വാങ്ങി കഴിച്ചു.. അത് കണ്ട് ദേഷ്യത്തിൽ പല്ല് ഞെരിച്ച് സന കയ്യിൽ ഇരുന്ന പേരയ്ക്ക വലിച്ചെറിഞ്ഞു മുന്നോട്ട് നടന്നു.. രോഹിണിയും രോഹനും മാത്രമേ അത് കണ്ടിരുന്നുള്ളൂ.. അവർ രണ്ടാളും മുഖത്തോട് മുഖം നോക്കി.. ” എന്താ ഇതിന്റെ പ്രശ്നം..? ” രോഹന്റെ ചോദ്യത്തിന് ആവോ എന്നർത്ഥത്തിൽ രോഹിണി രണ്ട് കയ്യും മലർത്തി കാണിച്ചു..

വീട്ടിലേക്ക് കയറി ചെന്നതും ഹാളിൽ ഇരിക്കുന്നവരെ കണ്ട് മുക്ത ഓടി ചെന്ന് കെട്ടിപിടിച്ചു.. ” അച്ഛനും അമ്മയും ഇതെപ്പോ വന്നു.. ” ” കുറച്ച് നേരം ആയതെ ഉള്ളൂ.. ” മീര അവളുടെ കവിളിൽ തലോടി.. ” ഇന്ന് വരുമെന്ന് രാവിലെ വിളിച്ചപ്പോൾ കൂടി പറഞ്ഞില്ലല്ലോ.. ” ” എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. ” ശിവനാഥ്‌ ചിരിയോടെ പറഞ്ഞു.. ” രോഹി.. ഏട്ടൻ വന്നിട്ടുണ്ടാവോടി.. കാണുന്നില്ലല്ലോ.. ” രോഹൻ അടുത്ത് നിന്ന രോഹിണിയുടെ കാതിൽ പതിയെ പറഞ്ഞു.. ” ഞാനും അത് തന്നെയാ നോക്കുന്നേ.. വന്നിട്ടില്ലെന്ന് തോന്നുന്നു.. അല്ലെങ്കിൽ മുത്തശ്ശിയുടെ അടുത്ത് കണ്ടേനെ.. ” രോഹിണി ചുറ്റും നോക്കികൊണ്ട് പറഞ്ഞു.. ” അല്ല ചെറിയച്ഛ.. മാനു വന്നില്ലേ.. ” ശ്രേയ ശിവനാഥിനെ നോക്കി ചോദിച്ചു.. ” അവന് ഒഴിവാക്കാൻ പറ്റാത്ത എന്തൊക്കെയോ മീറ്റിംഗ് ഉണ്ടെന്ന്.. കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞു.. ” ” ഓഹ്.. തൽക്കാലത്തേക്ക് ആശ്വാസം.. ” രോഹിണി രോഹനോട്‌ പതിയെ പറഞ്ഞു..

” അവനിപ്പോ വലിയ തിരക്ക് അല്ലേ.. മുത്തശ്ശിയെ വന്നൊന്ന് കാണാൻ പോലും നേരം ഇല്ല.. ” പരിഭവം പറഞ്ഞുകൊണ്ട് മുത്തശ്ശി എഴുനേറ്റ് റൂമിലേക്ക് പോയി.. എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു ആ പരിഭവം. ” എല്ലാവർക്കും ഇവിടെ ഇഷ്ട്ടപെട്ടോ..? ” ശിവനാഥ്‌ സനയെയും നിഖിലിനെയും നോക്കി.. ” ഉവ്വ് അങ്കിൾ.. ” നിഖിൽ ആണ് മറുപടി പറഞ്ഞത്.. ” മോളല്ലേ ലന.. മുമ്മു പറഞ്ഞിരുന്നു.. ഇപ്പോ ഓക്കേ ആയോ.. ” ഉവ്വെന്നർത്ഥത്തിൽ അവൾ തലയാട്ടി.. ” എന്നാ ഞങ്ങൾ ഒന്ന് ഫ്രഷ് ആയി വന്നിട്ട് ആവാം ബാക്കി സംസാരം.. ” എല്ലാരോടായി പറഞ്ഞ് മീരയും ശിവനാഥും റൂമിലേക്ക് പോയി..

” മുക്തയുടെ ഏട്ടനെ എല്ലാവർക്കും വലിയ കാര്യം ആണല്ലെ..? ” രാത്രിയിൽ കിടക്കാൻ നേരം ലന രോഹിണിയോട് ചോദിച്ചു.. ” ആണോന്നോ.. ദേവൻ വല്യച്ഛനും വല്യമ്മയ്ക്കും കല്യാണം കഴിഞ്ഞ് കൂറേ നാൾ കുട്ടികൾ ഇല്ലായിരുന്നു.. ഈ തറവാട്ടിൽ ആദ്യം ജനിച്ചത് മാനു ഏട്ടൻ ആണ്.. ആദ്യം ജനിക്കുന്ന കുഞ്ഞിനോട് എല്ലാവർക്കും വല്ല്യ ഇഷ്ട്ടം ആവുമല്ലോ.. ഏട്ടൻ ജനിച്ചു മൂന്ന് വർഷം കഴിഞ്ഞിട്ടാണ് ശ്രേയ ചേച്ചി ജനിക്കുന്നത്.. ഏട്ടൻ കഴിഞ്ഞിട്ടേ ഇവിടെ ആർക്കും എന്തും ഉള്ളൂ.. ” ” നിങ്ങൾക്ക് രണ്ടാൾക്കും ഏട്ടൻ വരുന്നത് തീരെ ഇഷ്ട്ടം അല്ലെന്ന് തോന്നുന്നു.. രണ്ടാളും സൊകാര്യം പറയുന്നത് ഞാൻ കേട്ടിരുന്നു.. ” ” ഞാനും പറഞ്ഞില്ലേ ചേച്ചി പഠിക്കാൻ കുറച്ച് പിന്നിൽ ആയോണ്ട് ഏട്ടൻ എപ്പോഴും അത് പറയും.. ആ ഒരു കുഴപ്പമേ ആൾക്ക് ഉള്ളൂ.. നന്നായി പഠിക്കുന്നവരെ പ്രതേക ഇഷ്ട്ടം ആണ്.. ” ” ഏട്ടന്റെ ഫോട്ടോ വല്ലതും ഉണ്ടോ.. കുറേ കേട്ടപ്പോൾ കാണാൻ ഒരു ആഗ്രഹം.. ” ” ഫോണിൽ ഉണ്ട്.. ” രോഹിണി എഴുനേറ്റ് ടേബിളിൽ നിന്ന് ഫോൺ എടുത്ത് ഗാലറി ഒപ്പൺ ചെയ്ത് ഒരു സെൽഫി എടുത്ത് കാണിച്ചു.. മുക്തയും ശ്രെയയും രോഹിണിയും രോഹനും മാനവും ചേർന്നുള്ള ഒരു സെൽഫി ആയിരുന്നു.. ശ്രേയയുടെ തോളിൽ കയ്യിട്ട് പുഞ്ചിരിയോടെ നിൽക്കുന്ന മാനവിന്റെ മുഖം അവൾ സൂം ചെയ്ത് നോക്കി.. ( കാത്തിരിക്കുമല്ലോ.. )