17/04/2026

അഗ്നിമിത്ര : അവസാന ഭാഗം

രചന – കൽക്കി

കൈയിലേക്ക് ഒരു തരിപ്പ് കേറിയപോലെ തോന്നിയപ്പോഴാണ് അഗ്നി പയ്യെ കണ്ണ് തുറക്കുന്നത്. ആദ്യത്തെ പകപ്പ് മാറിയപ്പോഴേ ഉണ്ടായ ഓരോ കാര്യങ്ങളും തലച്ചോറിലേക്ക് ഇരച്ചെത്തി. “ഇത്…. എവിടെ….. ആഹ്ഹ്ഹ്…..” പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ അഗ്നി നിർത്തി. പുറകിലെ കസേരയിലേക്ക് ചേർത്ത് കെട്ടിയ കൈകൾ രണ്ടും വിങ്ങുന്നപോലെ. പകപ്പോടെ അഗ്നി ചുറ്റിനും ഒന്ന് നോക്കി. എന്തൊക്കെയോ ചാക്കുകൾ അവിടവിടയായി കൂട്ടിയിട്ടുണ്ട്. കാറിൽ ആരൊക്കെയോ വലിച്ചു കേറ്റിയത് ഓർമയുണ്ട്…. പിന്നെന്താ…. കുതറിയപ്പോൾ കൈത്തണ്ടയിലേക്ക് എന്തോ കുത്തി വെച്ചു. പിന്നൊന്നും…… ഈശ്വരാ അമ്മൂട്ടിക്ക് ഒന്നും പറ്റിക്കാണല്ലേ…. പേടിച് പോയി കാണും എന്റെ കുട്ടി….. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയതും ഒരു ആശ്രയത്തിനെന്നോണം കെട്ട് അഴിക്കാൻ നോക്കി. “ഇവിടാരും ഇല്ലേ….. എന്തിനാ എന്നെ പിടിച്ചു കെട്ടി ഇട്ടേക്കണേ…. അഴിച്ചു വിട്….. വിടാനാ പറഞ്ഞേ…..” എനിക്ക് എന്തേലും പറ്റിയാ എന്റെ മക്കൾക്ക് ആരുണ്ട്…..

വാവച്ചിയുടെയും അമ്മൂട്ടിയുടെയും മുഖങ്ങൾ വന്നക്കൂട്ടത്തിൽ അവസാനമായി ഗൗതമന്റെ മുഖമെത്തിയതും പെടുന്നണേ അവൾ തല താഴ്ത്തി കഴുത്തിലേക്ക്ക് കണ്ണുപായിച്ചു. നെഞ്ചോട്‌ ഒട്ടി കിടക്കുന്ന മാലയിൽ തൂങ്ങിയാടുന്ന ലോക്കറ്റ് കണ്ടതും കണ്ണീരിനിടയിലും അഗ്നിയുടെ ചുണ്ടിൽ ചിരി മിന്നി. പെട്ടെന്നു മുന്നിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അഗ്നി മുഖമുയർത്തി. വാതിൽ തുറന്നെത്തിയ മുഖം കണ്ട് അഗ്നി ഒന്ന് നടുങ്ങി. ആദ്യത്തെ നടുക്കം ഒരാശ്വാസത്തിലേക്ക് മാറുന്നതിനു മുന്നേ തന്നെ അഗ്നിയിൽ സംശയങ്ങൾ മുളപൊട്ടി. “ഡോക്ടർ…..” അഗ്നിയുടെ ആഹ് വിളിയിൽ നിത്യ അടുത്തേക്ക് കുറച്ചൂടെ നടന്നെത്തി. “നിങ്ങളാണോ എന്നെ…..” അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ആനന്ദം ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. പുറകിൽ കൈകെട്ടി തളർന്നു കസേരയിൽ കിടക്കുന്ന അഗ്നിയെ കണ്ട് നിത്യ കണ്ണ് കുറുക്കി ഒന്ന് ചിരിച്ചു. “നിങ്ങളാണോ എന്നെ ഇവിടെ…… അതിനുമാത്രം എന്ത് ദ്രോഹാ ഞാൻ ചെയ്തേ…..”

“കിടന്ന് പിടക്കാതെടി…..എന്റെ സ്നേഹത്തെ തട്ടി എടുത്തവളല്ലേ നീ….അങ്ങനങ്ങു വെറുതെ വിടുമെന്ന് കരുതിയോ നിന്നെയൊക്കെ……” അഗ്നിയുടെ മുന്നിലേക്ക് മുട്ട് കുത്തിയിരുന്ന് നിത്യ ചോദിച്ചു. “നിത്യാ….. “ആവിശ്വനീയതയോടെ അഗ്നി വിളിച്ചതും അവളൊന്നു ചിരിച്ചു. “അവനെ എനിക്ക് വേണം അഗ്നിമിത്രാ…. അതിനു നീ ആണിപ്പോ തടസം വേരോടെ പിഴിതെടുക്കും പോവാ ഞാൻ….. ആഹ്ഹ്ഹ്ഹ്…..”.ചാടി എഴുനേറ്റ് കസേര തട്ടി തെറുപിച്ചു മുന്നിലൂടെ നിത്യ നടന്നു. “ഭ്രാന്ത് കാണിക്കല്ലേ നിത്യ നീ….. എന്നെ അഴിച് വിട്…….” “മിണ്ടാതെ ഇരിക്കേഡി…..” ചീറി വന്നു നിത്യ അഗ്നിയുടെ കവിളിൽ കുത്തി പിടിച്ചു. “അതെ ഭ്രാന്ത് തന്നെയാ എനിക്ക്…. അവനോടുള്ള ഭ്രാന്ത്….. ദേവഗൗതമനോടുള്ള ഭ്രാന്ത്….. അത് അവസാനിക്കണെങ്കിൽ അവനെ എനിക്ക് കിട്ടിയേ മതിയാകു. നിന്നെ അവനു കിട്ടില്ലെടി…… ഒരിക്കലും…. ഇന്നത്തോടെ അവസാനിക്കും നീ, അവസാനിപ്പിക്കും.” “വ്യാമോഹമാ നിത്യേ നിനക്ക്…. ഇന്ന് ഞാൻ മരിച്ചാൽ കൂടി. ആഹ് പ്രണയം നിനക്ക് സ്വന്തമാവില്ല…. ഈ ഭൂമിയിൽ അതിനു ഒരേ ഒരു അവകാശിയെ ഉള്ളൂ…….” “ഡീീ……. ” അലറി വിളിച്ചു കൊണ്ട് നിത്യയുടെ കൈകൾ അഗ്നിയുടെ മുന്നിൽ ഉയർന്നു താണു.

എന്നാൽ അത് അഗ്നിയിൽ പതിക്കുന്നതിനു മുന്നേ തടയപെട്ടു. കണ്ണുകൾ ചിമ്മി തുറന്നതും മുന്നിൽ നിൽക്കുന്നവനെ കണ്ട് അവളുടെ അധരങ്ങൾ മെല്ലെ ചലിച്ചു. “ജഗൻ…..” “ഡോക്ടർ കൊച്ചു ഇനി പൊക്കോ… ബാക്കി കാര്യം ഇനി ഞാൻ നോക്കിക്കോളാം.” നിത്യയുടെ കൈ താഴേക്ക് വിട്ട് കൊണ്ട് അഗ്നിയെ നോക്കി അവൻ പറഞ്ഞു. ജഗനെ കൂടെ അവിടെ കണ്ടതെ വല്ലാത്തൊരു ആശങ്ക തന്നിൽ മൂടുന്നത് അഗ്നി അറിയുന്നുണ്ടായിരുന്നു. “ഇവളെ അങ്ങനെ മറ്റൊരാള് വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. അതിനുള്ള അവകാശം ഈ ജഗന്നാഥന് മാത്രമുള്ളതാ അല്ലെ അഗ്നി…..” അഗ്നിയുടെ കവിളിൽ ഒന്ന് തഴുകി കൊണ്ട് അവനത് പറഞ്ഞതും മുഖം വെട്ടിച് മാറ്റി അവൾ. തന്നെ ഒന്നാകെ ഉഴിഞ്ഞുള്ള ആ സംസാരത്തിൽ അഗ്നിയ്ക്ക് മേലാകെ പുകഞ്ഞു കേറി.

“എന്നാ ഞാൻ അങ്ങോട്ട് പോയേക്കുവാ…..കൊല്ലെണെങ്കിൽ കൊല്ലാം നിനക്ക് പക്ഷെ വളർത്തുകയാണെങ്കിൽ എന്റെ കൺവട്ടത് നിന്ന് കൊണ്ടുപൊക്കോണം. ഇനി നീ ഒരു തടസമായാൽ…….” താക്കീതോടെ അതും പറഞ്ഞു നിത്യ പുറത്തേക്ക് നടന്നു. തൊട്ടടുത്ത നിമിഷം പടക്കം പൊട്ടുന്ന പോലുള്ള ഒരു ശബ്ദം കേട്ട് ജഗൻ ഞെട്ടി തരിച്ചു തിരിഞ്ഞു. നിലത്തു വീണു കിടക്കുന്ന നിത്യയെ കണ്ടുകൊണ്ട് മുഖമുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്നവനെ കണ്ട് ജഗൻ ഒരു പടി പിന്നിലേക്ക് വെച്ചു. “ദേവ ഗൗതമൻ…. ” അവന്റെ കണ്ണിൽ കൂടി വമിക്കുന്നത് തീയാണെന്ന് തോന്നി ജഗന്. ഗൗതമനെ കണ്ടതും അഗ്നിയുടെ മിഴികൾ തിളങ്ങി. എന്നാൽ അവന്റെ കണ്ണിൽ അപ്പോ നിറഞ്ഞ് നിന്നത് ജഗൻ മാത്രമായിരുന്നു. “എന്താ ജഗാ ഞാൻ നാട് വിട്ടെന്ന് കരുതിയാണോ നീ ഈ പണിയ്ക്ക് ഇറങ്ങിത്. നിനക്ക് തെറ്റി പോയ്‌ മോനെ…ഇവൾ നിന്നെ കാണാൻ വന്ന അന്ന് മുതൽ നിന്റെയൊക്കെ പുറകെ ഞാൻ ഉണ്ടായിരുന്നു.

ഏതൊരു നിമിഷോം ഇതൊക്കെ പ്രതീക്ഷിച് തന്നെയാ ഞങ്ങളിരുന്നേ…… പല തവണയായി നിന്നെ ഞാൻ ഒഴിവാക്കി വിട്ടതാ…. പക്ഷെ നീ കൊണ്ടേ പോകൂ എന്നാണെങ്കിൽ,……” ഗൗതമൻ പറഞ്ഞു തീർക്കുന്നതിനു മുന്നേ വലം കാലിലെ പെരുവിരൽ കുത്തിയുയർന്ന് ഇടങ്കാൽ പൊക്കി അവന്റെ നെഞ്ചിൽ പതിപ്പിച്ചു. “ആഹ്ഹ്ഹ്ഹ്…..”. ഒരു അലർച്ചയോടെ പുറകിലെ ഭിത്തിയിലേക്ക് അവൻ തെറിച്ചു പോയി. അടിയിൽ വീണുപോയ നിത്യ പയ്യെ എഴുനേറ്റ് ആരുടെയും ശ്രദ്ധയിൽ പെടാതെ പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. ഒരു നിമിഷം ജഗനിൽ നിന്ന് കണ്ണ് പറിച്ചെടുത്തു അഗ്നിയിലേക്ക് നോക്കി….പയ്യെ അവൻ ശാന്തമാകുന്നത് അവൾ കണ്ടു. “പേടിച്ചു പോയോ…..” അരികിലേക്ക് നടന്നെത്തി അവളോട് പയ്യെ ചോദിച്ചു. നിറമിഴിയാലേ അവൾ തല വിലങ്ങനെ ആട്ടി. പയ്യെ കെട്ടുകൾ അഴിച് മാറ്റിയതും തളർന്ന പോലെ അവനിലേക്ക് അഗ്നി ചാഞ്ഞു, ഒരു ആശ്വാസം പോലെ അവളെ തലോടി അവനും.

നെഞ്ചിൽ കൈയമർത്തി വെച് കിതച്ചുകൊണ്ട് ഭിത്തിയിൽ താങ്ങി എഴുനേൽക്കുന്ന ജഗനിലേക്ക് വീണ്ടും നോട്ടം എത്തിച്ചേർന്നു. അഗ്നിയെ അകറ്റി മാറ്റി അവനിലേക്ക് ചിരിച്ചുകൊണ്ട് നടന്നടുത്തു. “എന്റെ പെണ്ണിനെ തൊടാൻ ആയിട്ട് ഇനി നിന്റെ കൈ ഉയർന്നാൽ……” അവന്റെ ഇടം കൈയിൽ പിടുത്തം ഇട്ട് നിവർത്തിപിടിച്ചു കൈമുട്ടുനോക്കി ശക്തമായി പ്രഹരിച്ചു ഗൗതമൻ. പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെയുള്ള അവന്റെയാ പ്രഹാരത്തിൽ അലറി വിളിച്ചു ജഗൻ. മുന്നിലെ കാഴ്ച കണ്ട് മുഖം വെട്ടിച്ചു അഗ്നി അപ്പോഴേക്കും. ഇടം കൈഒന്ന് ഉലച്ചുകൊണ്ട് അടുത്ത കിടന്ന കസേര എടുത്തു അവന്റെ തലയിലേക്ക് അടിച്ചാരുന്നു ഗൗതമന്റെ അടുത്ത നീക്കം. പിന്നെയും മുന്നോട്ട് കുതിച്ച ഗൗതമനെ പുറകിൽ നിന്ന് ചേർത്ത് പിടിച് നിഷേധം ഭാവത്തിൽ അവൾ തല വെട്ടിച്ചു. “മ…തി…മതി….. പോകാം നമുക്ക്….” പേടിയോടെ തലവെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞതും ഗൗതമൻ ശ്വാസം ഒന്ന് വലിച്ചു വിട്ട് അവളെ ചേർത്ത് പിടിച്ചു.

“പോകാം….. പേടിക്കണ്ടാ….. ഞാനില്ലേ കൂടെ….” കണ്ണാ….. പുറത്തുന്നു ഓടിപാഞ്ഞു വന്ന ആര്യൻ ഗൗതമനരികിൽ അഗ്നിയെ കണ്ട് ഒന്ന് നിശ്വസിച്ചു. ആര്യൻ ഗൗതമനെയൊന്ന് പുരികം പൊക്കി കാണിച്ചതും അവൻ താഴേക്ക് കണ്ണ് കാണിച്ചു. നിലത്തു വീണു കിടക്കുന്ന ജഗനെ കണ്ടതും സംതൃപ്തിയോടെ ഒന്ന് ചിരിച്ചു. “പെണ്ണുങ്ങളോട് കന്നംതിരിവ് കാണിക്കാൻ മാത്രമേ ഈ പന്നനു അറിയൂ….. അവന്റെ….. ആര്യാ…. ഇവനെ എന്താ ചെയ്യേണ്ടെന്ന് നിനക്ക് അറിയാലോ……” “ഏറ്റു….. “പറഞ്ഞുകൊണ്ട് അവൻ അഗ്നിയെ നോക്കി. “പേടിച്ചു പോയോ മോൾ…..” ഒന്നും മിണ്ടാതെ തളർച്ചയോടെ ഗൗതമന്റെ തോളിലേക്ക് തല ചായ്ച്ചു. “ആര്യാ നിത്യയെവിടെ……പുന്നാര മോളു രക്ഷപെട്ടോ….” ചുറ്റും നോക്കികൊണ്ട് ഗൗതമൻ ചോദിച്ചു. മുങ്ങി കാണും…. എന്നാലും അവളെ വെറുതെ വിടില്ല ഞാൻ…. എന്റെ പെണ്ണിനെ നോവിക്കാൻ നോക്കിയവളാ…… “മുങ്ങിയൊന്നും ഇല്ല, ചാടാൻ നോക്കിതാ….. ഞാൻ ഒരെണ്ണം കൊടുത്തു, അവിടെ ബോധം കെട്ട് കിടപ്പുണ്ട്.” നിസാരഭാവത്തിൽ അവൻ പറഞ്ഞതും ഗൗതമൻ ചിരിച്ചു.

ഇടംകൈകൊണ്ട് അഗ്നിയെ ചേർത്ത് പിടിച്ചപ്പോൾ അവന്റെ വലംകൈ മുഷ്ടി ഞെരിഞ്ഞമർന്നു. “ബാക്കിയൊള്ളവൻമാരൊക്കെ എന്തിയേ ആര്യാ…..” ഗോഡോണിന്റെ പുറത്തേക്ക് നടക്കുന്നതിനിടയിൽ ആണ് ഗൗതമന്റെ ചോദ്യം. “എല്ലാത്തിന്റെയും നട്ടെല്ല് ചവിട്ടിയൊടിച്ചു അകത്തൊരു റൂമിൽ ഇട്ടിട്ടുണ്ട്…. ഇവനൊക്കെ എവിടുന്നു കിട്ടുന്നോ ഈ ചാവാലികളെ….” മുഖം ചുള്‌ക്കിയുള്ള അവന്റെ പറച്ചില് കേട്ടതും അവർക്ക് ചിരി വന്നു. നിനക്കിച്ചിരി വയലൻസ് കൂടണുണ്ട്ട്ടോ…. ഗൗതമൻ അതും പറഞ്ഞു ചിരിച്ചു. പെട്ടെന്ന് ചീറി പാഞ്ഞു വന്ന രണ്ട് വണ്ടികൾ അവരുടെ മുന്നിൽ ബ്രേക്ക്‌ ഇട്ട് നിന്നു. ഗൗതമനും ആര്യനും ചുറ്റിനും നോക്കി, അഗ്നിയുടെ മറുപുറം വന്നു ചേർന്നു. ആദ്യത്തെ വണ്ടിയിൽ നിന്ന് ഇറങ്ങിയത് മുകുന്ദൻ ആയിരുന്നു, നിത്യയുടെ അച്ഛൻ. തൊട്ട് പുറകെ അസാമാന്യ ശരീരമുള്ള കുറച്ചു പേർ രണ്ട് കാറിൽ നിന്നുമായി ഇറങ്ങി. കയ്യിലെ പിടുത്തതിന് മുറുക്കം കൂടിയതറിഞ്ഞു ഗൗത്തമൻ നോക്കിയതും കണ്ടത് പേടിച് നിൽക്കുന്ന അഗ്നിയെ ആണ്. കണ്ണുകൾ കൊണ്ട് ഒന്നുമില്ലെന്ന ആംഗ്യം കാണിച്ചു കൊണ്ട് അവൻ വന്നവർക്ക് നേരെ തിരിഞ്ഞു.

“എന്റെ മോളെ വിഷമിപ്പിച്ചിട് നീയൊക്കെ ഇവളേം കൊണ്ട് സുഖായിട് പോകുന്ന് കരുതിയോ…. ചങ്ക് പൊട്ടിയാ എന്റെ മോളു അന്നെന്നോട് പറഞ്ഞത്, നിന്നെ നേടികൊടുക്കാന് ഞാനാ അവൾക്ക് വാക്ക് കൊടുത്തത്…. കൊല്ലെടാ ഇവളെ….. “പുറകിൽ നിൽക്കുന്നവരോട് ആഞ്യയായി പറഞ്ഞതും അവർ മുന്നോട്ട് കുതിച്ചു. ഞൊടിയിടയിൽ അഗ്നിയെ പുറകിലേക്ക് നിർത്തി മുന്നോട്ട് വന്നവന്റെ കൈയിൽ പിടിച്ചു തിരിച്ചു കാല് വെച് അയാളെ ചവിട്ടിയിട്ടു. അപ്പോഴേക്കും മറുവശത്തു മറ്റൊരുവനും ചവിറ്റേത് വീണീരുന്നു. ഗൗതമനും ആര്യനും കൈകോർത്തു പിടിച്ചു ഓരോരുത്തരെയായി അടിച്ചു വീഴ്ത്തികൊണ്ടിരുന്നു. അതിനും പുറമെ മുകുന്ദന്റെ ഭാഗത്തു നിന്ന് ഒരു വണ്ടി ആളുകൾ കൂടെ വന്നപ്പോഴേക്കും ഇരുവരും തളർന്നു തുടങ്ങിയിരുന്നു. അഗ്നിയെ പിടിക്കാൻ ആയിട്ട് രണ്ട് പേര് ഓടി അടുത്ത്, എന്നാൽ വേറൊരാളിൽ ശ്രദ്ധ ചെലുത്തിയിരുന്ന ഗൗത്തമൻ അത് കണ്ടില്ല. “ആഹ്ഹ്ഹ്……..” അഗ്നിയുടെ അലർച്ച കേട്ട് തിരിഞ്ഞ ഇരുവരും കണ്ടത് കൈമുട്ടിന്റെ മുകളിൽ ചോര ഒലിപ്പിച്ചു നിൽക്കുന്ന അവളെയാണ് കണ്ടത്. പെട്ടെന്ന് തോന്നിയ പകപ്പിൽ മുന്നോട്ട് നീങ്ങിയ ഗൗതമനെ പുറകിൽ നിന്ന് ഗൗതമൻ കടന്നു പിടിച്ചു.

“വിടെടോ……” കൈമുട്ട് വെച് അയാളുടെ വയറ്റിലേക്ക് ഒരു പഞ്ച് ചെയ്തപ്പോഴേക്കും ഒരു പോലീസ് വാഹനവും മറ്റൊരു വണ്ടിയും കേറി വന്നു. വണ്ടിയിൽ നിന്ന് പോലീസ് ഇറങ്ങി വന്ന് എല്ലാത്തിന്റെയും നേർക്ക് ഓടി എത്തിയപോഴേക്കും മറ്റേ വണ്ടിയിൽ നിന്ന് ദേവൻ, ഗൗരി, വാസുദേവൻ, വസുന്ദര ഒപ്പം മുത്തശ്ശിയും ഇറങ്ങി വന്നു. “മണിക്കുട്ടി……” “മോളെ……” “എന്താ പറ്റിയേ മോളെ….. മുറിവാണല്ലോ…. ഈശ്വരാ….” “അമ്മേ…. “ഗൗതമൻ വിളിച്ചതും ഗൗരി ഒന്നവനെ നോക്കികൊണ്ട് മുറിവിലേക്ക് ശ്രദ്ധ വെച്ചു. “മോളിലെ തൊലി കീറി പോയെ ഉള്ളു…. പേടിക്കാൻ ഒന്നുമില്ല…” ഗൗതമൻ പോക്കറ്റിൽ നിന്ന് ഒരു കർചീഫ് എടുത്ത് അവിടെ കെട്ടികൊടുത്തു. പുറകിലേക്ക് ഒന്ന് പാളി നോക്കി അഗ്നിയെ ഉപദ്രവിച്ചവന്റെ കാരണം നോക്കി ഒന്ന് കൊടുത്തു. മഹാദേവൻ വന്നു അഗ്നിയുടെ തലയിലായി ഒന്ന് തഴുകി കൊണ്ട് മുകുന്ദനടുത്തേക്ക് നടന്നു. അഗ്നിയുടെ അടുത് വന്നു വസുന്ധരയും മുത്തശ്ശിയും നോക്കി നിന്നു.

“ഞങ്ങടെ മണിക്കുട്ടിയാ നീ….. അറിഞ്ഞില്ലലോ മോളെ…. ” വസു കണ്ണീരോടെ ചോദിച്ചുകൊണ്ട് അവളെ ഒന്ന് പുണർന്നു. മറുപടിയെന്നോണം ഒരു ചിരിയോടെ അവരുടെ ദേഹതെക്ക് ചേർന്നു നിന്നു. “മോളെ….. മുത്തശ്ശി കണ്ണ് നിറച്ചൊന്ന് കണ്ടോട്ടെ….. എന്റെ കുട്ടിയെ കുറിച് ഓർക്കത്താ ഒരു നിമിഷം പോലും എനിക്കില്ല…….” “ഇയാളെ എന്ത് ചെയ്യണം സർ….” ദേവനോടായി പോലീസ്കാരൻ ചോദിച്ചതും ഗൗതമനും ആര്യനും മുന്നിലേക്ക് കേറി വന്നു. രണ്ടുപേരും പരസ്പരം ഒന്ന് നോക്കി, എന്നിട് മുകുന്ദന്റെ നേർക്കും. “ഇയാളെ പൂട്ടാൻ ഉള്ളതൊക്കെ ഞാൻ എത്തിച്ചോളാം സർ…. ഒന്നിലൊന്നും നിക്കില്ല….. ഓരോന്നിനും പകരം ചോദിച്ചിരിക്കും, വെറുതെ വിടില്ല ഒരെണ്ണത്തിനേം……” “എന്റെ മക്കളെ ദ്രോഹിക്കാൻ ആണോടാ നീ എന്റെ വീട്ടിൽ കേറി വന്നത്……” മുത്തശ്ശി മുന്നിൽ വന്ന് അയാളുടെ മുഖതോന്നു കൊടുത്തുകൊണ്ട് ചോദിച്ചു. “അങ്ങനെ എന്നെ കുരിശിൽ കേറ്റി പുണ്യാളത്തി ആകാൻ പോകുവാണോ ചിത്രമംഗലത് ലക്ഷ്മിയമ്മ…..” “എടാ……” മഹാദേവനും വാസുദേവനും ഒരുമിച്ച് അവന്റെ നേർക്ക് തിരിഞ്ഞു.

“ഞങ്ങടെ അമ്മയെ പറയുന്നോടാ….. നിന്നെ പോലുള്ളവർക്ക് അതിനുള്ള യോഗ്യത ഇല്ലെടാ ചെറ്റേ….” “യോഗ്യതയുടെ കാര്യോന്നും പറയല്ലേ മഹാദേവാ…… എന്നെ അഴിക്കുള്ളിൽ ആക്കിയിട്ട് നിങ്ങളൊക്കെ സുഖിച്ചു ജീവിക്കുന്നത് കാണണം എനിക്ക്….” “നീ എന്ത് ചെയ്യുമെന്നടാ…….” അതിനു മറുപടി കൊടുക്കാതെ അയാൾ എല്ലാവരെയും നോക്കി ഒന്ന് ക്രൂരമായി ചിരിച്ചു. മുന്നോട്ട് നടക്കാൻ തുടങ്ങിയതും പുറകിലെ പോലീസ് തടഞ്ഞു. “വിട് സാറേ…..ഞാൻ എങ്ങും ഓടി പോകാത്തൊന്നും ഇല്ല…..” “പോട്ടെ ലക്ഷ്മിയമ്മേ നമുക്കൊന്ന് കാണണം ഉടനെ….” ഒന്ന് അമർത്തി പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞതും,…. “മുകുന്ദൻ സാറാ കുഞ്ഞെ എല്ലാം ചെയ്തത്…..എന്നെയൊന്നും ചെയ്യല്ലേ…… ലക്ഷ്മി…യമ്മ പറഞ്ഞിട്ടാ…. പാർവതികൊച്ചിനെ…..” നടുക്കത്തോടെ എല്ലാവരും ആഹ് ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു. ഉറവിടം കണ്ടതും ഗൗത്തമൻ ഫോൺ നീട്ടിപിടിച്ചു നിൽക്കുന്നു. അതിൽ നിന്ന് കേട്ട വാക്കുകൾ ദഹിക്കാതെ ഓരോരുത്തരും പരസ്പരം നോക്കി അവസാനം ലക്ഷ്മിയമ്മയിൽ എത്തി നിന്നു.

“തെളിവൊന്നും ഇല്ലെന്ന് കരുതി നീ മനസ്സിൽ ഇപ്പോഴും പൂഴ്തിവെച്ചതൊക്കെ ഗൗതമൻ ചികഞ്ഞെടുത്തിട്ട് കുറച്ചായി മുകുന്ദാ….” “കണ്ണാ……”. മഹാദേവൻ വിളിച്ചതും അവൻ അയാളെ ഒന്ന് നോക്കി ലക്ഷ്മിയമ്മയ്ക്കരികിൽ എത്തി. കണ്ണുകൾ രണ്ടും ഇറുകെ അടച്ചു സമ്മർദ്ദം കുറക്കാൻ എന്നപോലെ മുഷ്ടി ചുരുട്ടി. അതറിഞ്ഞെന്ന പോലെ ആര്യൻ വന്നു അവന്റെ തോളിൽ ഒന്ന് തട്ടി. “കണ്ണാ ഇതെന്താന്ന ചോദിച്ചത്…. അതാരാ…. എന്തൊക്കെയാ പറഞ്ഞെ…. പാർവതി…… അമ്മ….. ഇതൊക്കെ…..” “സത്യമാണ്….” ശാന്തമായിരുന്നു ആ സ്വരം. ഒരു നിമിഷം എല്ലാവരും ഒന്ന് സ്തബ്ദരായി. “ഗൗതമാ…… നീ ആരെക്കുറിച്ചാ പറയുന്നത് എന്നറിയോ…….” വാസുദേവൻ ഗൗതമന്റെ നേർക്ക് വന്നതും ആര്യൻ ഒരു കയ്യാൽ അയാളെ തടഞ്ഞു. എല്ലാവരെയും ഒന്ന് നോക്കി ഗൗതമൻ ലക്ഷ്മിയമ്മയുടെ മുന്നിലെത്തി. ഇത്രെയും സംഭവിച്ചിട്ടും ഒരക്ഷരം പോലെ ഉരിയാടാതെയുള്ള മൗനം ചുറ്റുമുള്ളവരിൽ ഒരു വെപ്രാളം നിറച്ചിരുന്നു.

“ഞാൻ പറഞ്ഞത് കള്ളമാണോ…. നിങ്ങളല്ലേ പാർവതിയമ്മയെ……” “സ്വാ…ർത്ഥയായി പോയി ഒരു നിമിഷം ഞാൻ…. പ…ക്ഷേ ഒരിക്കലും ഞാൻ വിചാരിക്കാ..ത്ത കാ…ര്യങ്ങളാ…..” നേരിയ ബുദ്ധിമുട്ടോടെ അവരത് പറഞ്ഞതും എല്ലാവരുടെയും നെഞ്ചിടിപ്പ് ഒരു നിമിഷം ഉയർന്നു. “ദേവ…. ദേവൻ രണ്ടാം പിറന്നാൾ അടിപ്പിച്ചായപ്പോഴാ സേല്ലത്ത്‌ പോയിട്ട് വന്ന അദ്ദേഹത്തിന്റെ കയ്യിൽ ജനിച് അധികം ആകാത്ത ഒരു കൈകുഞ്ഞു. എന്താണെന്നോ ആരാണെന്നോ ഒന്നും ചോയിച്ചില്ല ഈ കൈകൊണ്ട് ഞാൻ ഏറ്റുവാങ്ങി….” രണ്ട് കൈകളും വിടർത്തി അതിൽ നോക്കി അവരത് പറഞ്ഞു. “എനിക്ക് മോളാരുന്നു അവൾ… ഈ നെഞ്ചിൽ ഇട്ട് തന്നെയാ വളർത്തിത്,….. പക്ഷെ അന്ന്, അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം ശ്രീധരൻ വക്കീൽ കാണാൻ വന്നു എന്നെ…. അദ്ദേഹം ഏല്പിച്ച വില്പത്രമായി. ചിത്രമംഗലത്തെ ഇല്ല സ്വത്തു വകകളും പാർവതിക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടിക്ക് അദ്ദേഹം വർഷങ്ങൾക്ക് മുന്നേ എഴുതി വെച്ചിരുന്നു.

ഒരു നിമിഷം സ്വന്തം ചോ..രയിലെ മക്കളോടുള്ള സ്നേഹത്തിൽ ഞാൻ സ്വാ…ർത്ഥയായി പോയി. ചെകുത്താൻ കൂടി പോയെടാ മക്കളെ….. ഇവനോട് ഞാൻ തന്നെയാ പറഞ്ഞത് പാർവതി വീട്ടിൽ തനിച്ചാകുന്ന സന്ദർഭം ഉണ്ടാക്കി മോളെ അവിടുന്ന് മാറ്റണന്നു. മ..റ്റൊന്നും….അമ്മയ്ക്ക് അറിയില്ലടാ മക്കളെ….. പക്ഷെ.. അന്ന്…..ആരേം ഉപദ്രവിക്കാൻ ഒന്നും…….എന്നേം ചതിച്ചു…… ക്ഷമിക്കില്ലെടാ…… അമ്മയോട്…..” പുറകിലേക്ക് വേച്ച അവരെ താങ്ങാൻ ഒരു കൈകളും ഉയർന്നില്ല…. വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഓരോരുത്തരും. “ചെയ്ത തെറ്റിന്റെ ഫലമായി ആണല്ലേ വീട്ടിൽ നിന്ന് തന്നെ അവരുടെ പടങ്ങൾ ഒക്കെ മാറ്റിച്ചത്,…… കുറ്റബോധം ആയിരുന്നോ….. ഇത്രക്ക് ക്രൂരയായിയുന്നോ നിങ്ങള്.” മകന്റെ വായിൽ നിന്ന് കേട്ട ഒരു വാക്കുകൾ അവരെയും തകർക്കുന്നുണ്ടായിരുന്നു. “എന്റെ പാറൂട്ടി…..മാധവൻ, വേദനിച്ചാ….. അന്ന് പാറൂട്ടിയെ എനിക്ക് കിട്ടിയത് ഏതവസ്ഥയിൽ ആണെന്ന് നിങ്ങൾക്ക് അറിയോ…. പലരും പിച്ചിചീന്തി എറിഞ്ഞതാ എന്റെ പെങ്ങളെ….. നിങ്ങൾക്ക് അവൾ മകൾ അല്ലായിരിക്കും,

പക്ഷെ എനിക്ക്, ഞങ്ങള്ക് അവള് സ്വന്തമാ…. എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ ആകാതെ നില്കുന്നവന്റെ വേദന നിങ്ങൾക്കറിയോ…. കൂടപ്പിറപ്പിനെ പോലെ കണ്ടവന്റെ ജീവൻ കണ്മുന്നിൽ തീരുമ്പോൾ ഉണ്ടാകുന്ന മരവിപ്പ് നിങ്ങൾക്കറിയോ….. ഒരു ജീവൻ കൂടെ കാക്കാൻ ആയിട്ട് കാവലായിരുന്നു വർഷങ്ങൾ ഇത്രാ….. കണ്മുന്നിൽ ഉണ്ടായിട്ടും ചേർത്ത് പിടിക്കാൻ ആവാത്തതിന്റെ നിസ്സഹായത നിങ്ങൾക്ക് അറിയോ…..” കിതപ്പോടെ പറഞ്ഞു നിർത്തിയതും എല്ലാവരും ഓടി ദേവനരികിൽ എത്തിയിരുന്നു. “എടാ……. “”മുകുന്ദനു നേരെ വാസുദേവൻ പാഞ്ഞു. “വിടില്ലടാ നിന്നയൊക്കെ…. ഞങ്ങടെ കുടുംബമാ നീ ഇല്ലാതാക്കിയത്.” “മാറേടോ….. എല്ലാരുടെ മുകുന്ദനെ ഒണ്ടാക്കാൻ നിക്കല്ലേ…. എല്ലാം അറിഞ്ഞു നിക്കുവല്ലേ…..ബാക്കി കൂടെ കേട്ടോ…..” വാസുവിന്റെ കൈ തട്ടി അയാൾ അലറി. “ചിത്രമംഗലത്തെ പെണ്ണിനെ അവിടുത്തെ പണിക്കാരന്റെ മകന് കെട്ടാൻ ഉള്ളത് അല്ല എന്ന് പറഞ്ഞു എന്റപ്പനെ നിന്റെയൊക്കെ തന്ത ആട്ടിയിറക്കിയപ്പോൾ തൊട്ട് കണക്ക് കൂട്ടിയതാ ഞാൻ…., ഒന്ന് തൊട്ട് നോക്കാതെ പാർവതിയെ ഞാൻ വിട്ട് കൊടുക്കില്ലെന്ന്….. പലപ്പോഴും അവസരങ്ങൾ കിട്ടിയിട്ടും തടസങ്ങൾ ആയിരുന്നു. വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എനിക്ക്, ഇവരുടെ രൂപത്തിൽ എത്തി എനിക്ക്.

ഒരു നരുന്തുകൊച്ചിനെ കടത്തികൊണ്ട് പോകുക…… എന്നാൽ ഞാൻ അവിടെ ബുദ്ധിപരമായി പ്രവർത്തിച്ചു. ഒരു പക്ഷെ മാധവൻ ഒരു തടസമായി വരാം എന്നാ ചിന്തയിൽ അവനെ ഞാൻ സൂത്രത്തിൽ ഫാക്ടോറിയിലേക്ക് വിളിപ്പിച്ചു. അത് വെച് തന്നെ പാർവതിയെയും. പക്ഷെ എനിക്ക് ഒരബദ്ധം പറ്റി ആരിൽ നിന്നോ എന്റെ പ്ലാൻ മാധവൻ അറിഞ്ഞു. പക്ഷെ അതിനും മുന്നേ പാർവതി എന്റെ കൈകളിലായി. മാധവന്റെ അല്ലെ വിത്ത് അഞ്ച് വയസ്സിന്റെ ബോധം അല്ല അതിനുള്ളത്, തടസം നിന്നപ്പോൾ ഞാൻ തന്നെയാ അതിന്റെ തലയ്ക്കിട്ട് ഒന്ന് കൊടുത്തത്….. മോഹമായിരുന്നു എനിക്ക് പാർവതി….. ആവശ്യത്തിന് ഉപയോഗിച്ചു അന്ന് ഞാൻ….. കൂടെ നിന്നവർക്കും…..,”” “എടാ……. “പറഞ്ഞു തീർക്കുന്നതിനു മുന്നേ തന്നെ അഗ്നി പാഞ്ഞെത്തി അവന്റെ കഴുത്തിൽ കുത്തി പിടിച്ചു. “എന്റെ അമ്മയെ……” ഒരു കയ്യാൽ തലയിലമർത്തി അവൾ അലറി. “മണിക്കുട്ടി…..” ആദ്യത്തെ ഒരമ്പരപ്പ് മാറിയതും മുകുന്ദൻ അവളുടെ കൈകുടഞ്ഞെറിഞ്ഞു പുറകോട്ട് തള്ളി. ഗൗതമന്റെ കൈ എത്തുന്നതിനു മുന്നേ സൈഡിൽ കിടന്ന കല്ലിലേക് തലയിടിച്ചു അഗ്നി വീണു. “മണിക്കുട്ടി………” 🍁🍁🍁

“കണ്ണാ….. കണ്ണാ……..” ആര്യന്റെ വിളി കേട്ടതും ഗൗതമൻ ഓർമ്മ വിട്ട് ചാടി എഴുനേറ്റു. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും,. “ആര്യാ……” “ഹ്മ്മ്…. കോൺഷ്യസ് ആയിട്ടുണ്ട്. നീ ചെല്ല്….. എല്ലാരും അവിടെയുണ്ട്…. വാ…..” ആര്യനെ വിട്ട് ഗൗതമൻ മുന്നോട്ട് നടന്നു….ഐ സി യുവിന്റെ മുന്നിൽ അവൻ എല്ലാവരെയും കണ്ടു. എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. ഡോർ തുറന്ന് അകത്തു കയറിയതും ഡോക്ടർ മുന്നിലേക്ക് വന്നു. “ആൾക് ഒരു കുഴപ്പവും ഇല്ല…. തല അനക്കാതെ നോക്കണം എന്ന് മാത്രം, carry on….. ” ചിരിയോടെ പറഞ്ഞു അയാൽ പുറത്തേക്ക് നടന്നു. അതിനിടയിൽ സംസാരം കേട്ട് അഗ്നി കണ്ണ് തുറന്നിരുന്നു. ഒരു കുഞ്ഞു ചിരിയോടെ അവൾ ഗൗതമനു നേർക്ക് നോക്കി… അവനടുത്തേക്ക് എത്തി വലംകൈ പൊതിഞ്ഞെടുത്തു ഒന്ന് മുത്തി. “നോവുന്നുണ്ടോടാ…..” രണ്ട് കണ്ണും ചിമ്മി കാണിച് മറുകൈ അവനിലേക്ക് ചേർത്തു.

കുനിഞ്ഞു വന്നു നെരുകിലായി ഒന്ന് നെറ്റി മുട്ടിച്ചു നിന്നു. “ദേവാ…. “🤍🤍🤍 ഒരു ചെറിയ ചൂട് തൊണ്ടയിൽ പതിച്ചതിനൊപ്പം ആ സ്വരം ഹൃദയത്തിൽ ചെന്ന് വീണു പുതു തീരം തേടിയപോലെ….. നെറ്റിയിലിരുന്ന അവന്റെ കൈകളിലെ വിറയലും ക്രമം തെറ്റി ഉയർന്ന ഹൃദയമിടിപ്പും അവളറിയുന്നുണ്ടായിരുന്നു. “ദേവാ…….” അതിനു മറുപടിയെന്നോണം ചൂട് കണ്ണുനീർ തുള്ളി അഗ്നിയുടെ കവിളിലേക്ക് ഇറ്റു വീണു. അവനൊരു സാന്ത്വനമേകാൻ എന്നപോലെ അവളുടെ രണ്ട് കൈകൈകളും അവനാവരണം ആയി മാറി. “പണ്ടത്തെ ആറു വയസുകാരിയെ ഞാൻ കണ്ടു…..എന്റെ അമ്മയെ കണ്ടു അച്ഛനെ കണ്ടു അച്ചേട്ടനെ കണ്ടു എല്ലാരേം കണ്ടു….. പിന്നെ എന്റെ ദേവയെയും….💜 വിട്ടുമാറാൻ കഴിയാത്തപ്പോൾ അവന്റെ സ്നേഹം അപ്പോൾ ഒരു മൃദുചുംബനമായി അവളുടെ നെറുകയിൽ അടർന്നു വന്നു. 🍁🍁

ഒരു മാസത്തിനു ശേഷം…. “എങ്ങോട്ടാ ദേവാ ഈ പോണേ….. ഗായച്ചിയും അമ്മൂട്ടിയും ഇനി വീട്ടിൽ കേറ്റില്ലാട്ടോ, രണ്ടിനേം കൂട്ടാത്തതിന്….” “കെട്ടിയോനും കെട്ടിയോളും ഒന്ന് ചുറ്റാൻ ഇറങ്ങുമ്പോ ആഹ് പാഷാണത്തിൽ കൃമികളെ പിന്നെ കൂടെ കൂട്ടാൻ പറ്റുമോ…… അതുങ്ങളെക്കാളും വെടക്ക് പിടിച്ച ഒരുത്തൻ ഉണ്ട് അവിടെ, അവനെ ഞാൻ വല്ല ചങ്ങലക്കും ഇട്ട് പൂട്ടും, ഭ്രാന്തൻ…..” “ഭ്രാന്ത് നിന്റെ തന്തക്കാടാ പട്ടി…”. 🧐 പുറകിൽ നിന്ന് പെട്ടെനൊരു ശബ്ദം കേട്ടതും വണ്ടി സഡൻ ബ്രേക്ക്‌ ഇട്ട് നിർത്തി പുറകോട്ട് തിരിഞ്ഞു. പുറകിലെ സീറ്റിൽ നിന്ന് ഒരു തല നീണ്ടു വരുന്നത് കണ്ട് അവനൊന്നു ചിരിച്ചു. “ആർക്കടാ പ്രാന്തു….. എനിക്കോ…. ഈ എനിക്കോ…….” “ശേ ഞാൻ അങ്ങനെ പറയോടാ….” അവനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് പറഞ്ഞു ഗൗത്തമൻ അഗ്നിയെ നോക്കി. ഇവനെപ്പോ കേറി എന്നാ അവന്റെ ആംഗ്യത്തിന് എനിക്കറിയില്ല എന്ന് അവളും ഉത്തരം നൽകി. “ഏട്ടാ…….” കോറസ് പോലെ പുറകിൽ നിന്ന് രണ്ട് ശബ്ദം ഒരുമിച് കേട്ടതും ഇതൊക്കെ എവിടുന്നാനുള്ള രീതിയിൽ അവനൊന്നും തല ചെരിച്ചു. “ഇവിടില്ല… പുറകിൽ…. ” ഒന്ന് പുച്ഛിച്ചുകൊണ്ട് ആര്യൻ പുറകിലേക്ക് കൈ ചൂണ്ടി.

“ആരെയാ ഏട്ടാ പാഷാണത്തിൽ കൃമി എന്ന് വിളിച്ചത്…” “ഏഹ്ഹ് ഞാനോ…..” അലവലാതികൾ….. പയ്യെ ഒന്ന് പിറുപിറുത്തുകൊണ്ട് അവൻ മുന്നോട്ട് തിരിഞ്ഞു. “ഇതാ കാർന്നോമ്മാരു പറയണത് കാറിന് ഇത്രേം സീറ്റ്‌ ഒക്കെ ഉണ്ടാക്കുന്നത് അപശകുനം ആണെന്ന്….” അവൻ ഇരച്ചുകൊണ്ട് പറഞ്ഞതും പുറകിൽ കൂട്ടചിരി ഉയർന്നു. “എന്താ ദേവാ ഇവിടെ……” കാറിൽ നിന്ന് ഇറങ്ങിയ ഇടം കണ്ട് അവൾ അമ്പരന്ന് ഗൗതമനോട് ചോദിച്ചു. അമ്മൂട്ടിയാണെങ്കിൽ കലക്കി ഏട്ടാ എന്നാ ഭാവത്തിൽ അവനൊരു തമ്പ്സ് അപ്പ്‌ കൊടുത്തു. “ഒരു ചെറിയാ പണി ഉണ്ട് ഇവിടെ വാ…..’ “മോനെ കണ്ണാ…… ദുരുദ്ദേശം ആണല്ലേ……” “അതേലോ….. മക്കള് വാ……..” “ഏട്ടാ അതാണ് അപ്പച്ചി, അടുത്ത നിക്കണത് അനന്തേട്ടൻ……” ‘എനിക്കറിയാം….” “അപ്പോ ഇതാണല്ലേ അഗ്നിമിത്രയുടെ നന്ദേട്ടൻ…” ഗൗതമന്റെ ചെവിലായി ആര്യനത് പറഞ്ഞതും ഷൂസ് വെച്ച അവന്റെ കാലിനൊരു ചവിട്ടുകൊടുത്തു ഗൗത്തമൻ. “ദേവാ……എന്തിനാ ഇവിടെ വന്നത് നമുക്ക് പോകാം…” “നീ ഇങ്ങു വാടി പെണ്ണെ….” “അങ്ങനെ പറ ഏട്ടാ…. ഇങ്ങു വാ ചേച്ചി….” മുന്നോട്ട് ഗമയിൽ നടന്ന ഗായത്രിയെ നോക്കി ബാക്കി എല്ലാരും ചിരിച്ചോണ്ട് പുറകെ നടന്നു.

അനന്തന്റെ പേരിൽ ഒപ്പിട്ടു കൊടുത്ത സൂപ്പർമാർകെറ്റിൽ ആണ് ഇപ്പോൾ എല്ലാവരും. കാബിന്റെ പുറത്ത് ചിരിച്ചു നിൽക്കുന്ന അവരുടെ അടുത്തേക്ക് ആദ്യം നടന്നെത്തിയത് അമ്മൂട്ടിയാണ്. ആദ്യം തോന്നിയ അമ്പരപ്പ് പയ്യെ പുച്ഛത്തിലേക്കായി. അവജ്ഞയോടെ അവളിൽ നിന്നും നോട്ടം മാറ്റിയപ്പോഴാണ് പുറകിൽ മറ്റുള്ളവരുടെ കൂടെ നടന്നു വരുന്ന അഗ്നിയെ അവർ കാണുന്നത്. “പുതിയാ ആൾക്കാരൊക്കെ കിട്ടിയെന്ന് തോന്നാണല്ലോ മോൾക്ക്…..” അഗ്നി അടുത്തെത്തിയതും പരിഹാസത്തോടെ നന്ദിനി പറഞ്ഞു. അവര് പറഞ്ഞത് ഒരു ചിരിയോടെയാണ് അവൾ കേട്ട് നിന്നത്. “ഞങ്ങൾക്ക് തീരെ സമയം ഇല്ല ഒരത്യാവശ്യ കാര്യം പറഞ്ഞിട്ട് പോകാനാ വന്നത്….” ഒരു കൂസലുമില്ലാതെയുള്ള ഗൗതമന്റെ സംസാരത്തിൽ അഗ്നിയടക്കം എല്ലാവരും ഒന്ന് അമ്പരന്നു. “നീ ഏതാടാ ചെറുക്കാ…..” നന്ദിനി മുന്നോട്ട് വന്നു അവന്റെ നേർക്ക് നിന്നു. “അയ്യോ സോറി ഇൻട്രോഡ്യുസ് ചെയ്യാൻ മറന്നു….”

“ദേവഗൗതമൻ ആൻഡ് മീറ്റ് മൈ വൈഫ്‌ മണികർണിക മാധവൻ….” അഗ്നിയെ ചൂണ്ടി അവൻ പറഞ്ഞു. “പ്രധാന കാര്യം എന്തെന്നാൽ നാളെ തന്നെ രണ്ടും ഇവിടെ നിന്ന് ഇറങ്ങിക്കോളാം….” “ഇറങ്ങാനൊ….. എങ്ങോട് തനിക്കെന്നാ പ്രാന്താണോ….” മുന്നോട്ട് വന്നു ഗൗതമന്റെ ഷർട്ടിൽ പിടിക്കാൻ ആയിട്ട് വന്നതും ആര്യൻ ആഹ് കൈകൾ തട്ടിയെറിഞ്ഞു. “അത് വേണ്ട അത് വേണ്ടാ……” ആര്യൻ ചിരിച്ചോണ്ട് ഗൗതമനെ നോക്കി. അപ്പോഴും കാര്യം പൂർണമായും മനസിലാകാത്ത അഗ്നിയെ ചുറ്റി പിടിച് അവൻ അവർക്ക് നേരെ തിരിഞ്ഞു. “നിങ്ങളുടെ അഗ്നിമിത്രയുടെ അച്ഛൻ മിസ്റ്റർ. നന്ദഗോപൻ അദ്ദേഹത്തിന്റെ മാനസപുത്രിക്ക് വസ്തുക്കൾ എഴുതികൊടുത്തപ്പോൾ വില്ലിൽ കൂടെ ഒരു ക്ലോസ് വെച്ചിരുന്നു. അത് കണ്ടില്ലാരുന്നോ….” പരിഹാസത്തോടെ അവൻ പറഞ്ഞു നിർത്തി. നന്ദിനിയും അനന്തനും പരസ്പരം നോക്കി. അവൻ ചിരിയോടെ ബാക്കി തുടർന്നു. “അതായത്,,,ഞാൻ എന്ന നന്ദഗോപന്റെ മകൾ അഗ്നിമിത്ര എന്ന മണികർണിക മാധവൻ വിവാഹിത ആകുമ്പോഴാണ് അതിന്റെ ഉടമസ്താവകാശം അവൾക് ലഭിക്കുകയുള്ളു. അതുവരെ കൈമാറ്റവകാശം ടിയാനു ഉണ്ടായിരിക്കുന്നതല്ല…” ഒരു പ്രത്യേകശൈലിയിൽ അവനത് പറഞ്ഞു. അഗ്നിയ്ക്കും അതൊരു പുതിയ അറിവായിരുന്നു.

“അപ്പോ ചുരുക്കി പറഞ്ഞാൽ അന്ന് ഇവൾ ഒപ്പിട്ട് തന്നതിന് ഒരു വിലയുമില്ല.” ഗൗതമൻ ഒന്ന് ഊന്നി പറഞ്ഞു ആര്യന്റെ തോളിലേക്ക് കൈയിട്ടു. “മണിക്കുട്ടി…. എന്തെങ്കിലും പറയാൻ ഉണ്ടോ ഇനി….” അവന്റെ ചോദ്യത്തിന് അവളൊന്നു ചിരിച്ചു. “ദേവയെല്ലാം പറഞ്ഞില്ലേ, ഇനി എനിക്കെന്താ……” രണ്ടുപേരെയും ഉറ്റുനോക്കി അവളത് പറഞ്ഞതും അവർക്കുണ്ടായ ഞെട്ടൽ അവൾക് പെട്ടെന്നു മനസിലായി. “ചതിയിലൂടെ വെട്ടിപിടിച്ചതിനൊന്നും വലിയ ആയുസ്സില്ല അപ്പച്ചി. ദേവാ വാ പോകാം നമുക്ക്….” അഗ്നി രണ്ടുപേരെയും മാറി മാറി നോക്കി പുറകോട്ട് തിരിഞ്ഞു നടന്നു. അഗ്നിയൊന്ന് തിരിഞ്ഞതും അമ്മൂട്ടി ഗൗതമനെ നോക്കി ഒന്ന് ചിരിച്ചു. തിരിച് അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി. ഗൗതമൻ മുന്നോട്ട് വന്നു വലംകൈ നീട്ടി അനന്തന്റെ കവിളിലേക്ക് ഒന്ന് കൊടുത്തതും അതിന്റെ മരവിപ്പ് തുടങ്ങുന്നതിനു മുന്നേ ഇടതു മുഷ്ടി ചുരുട്ടി മൂക്കിലേക്ക് ഒരു പഞ്ചും.

ചോരചീറ്റിയ മൂക്ക് പൊത്തി അവനൊന്നു പുറകിലേക്ക് നിരങ്ങിയതും അഗ്നി വന്നു ഗൗതമന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി. “ചുമ്മാതാ പെണ്ണെ…..” “എടാ…. നീയെന്റെ മോനെ….” “ദേ തള്ളേ…..ഇവനെ പോലൊന്നും അല്ല, ഞാൻ കച്ചറായ ഇപ്പോ ലവന് കിട്ടിയതുപോലെയൊന്നും ആകില്ല നൂത്തൊന്നു തന്നാ കിടന്നകിടപ്പിൽ തീരും. വേണോ….. “ആര്യാനൊന്ന് ശബ്ദം പൊക്കിയതും നന്ദിനി പേടിച് പുറകോട്ട് മാറി അനന്തനെ ചുറ്റി പിടിച്ചു. അവനിപ്പഴും നടന്നതിന്റെയൊക്കെ പകപ്പിലാണ്. അപ്പോ പറഞ്ഞത് പോലെ…. നാളെ “രണ്ടിന്റേം നിഴലെങ്കിലും ഇവിടെ കണ്ടാ……. അപ്പോ ഗായത്രി ആരാണെന്ന് നിങ്ങളറിയും…….” നശിപ്പിച്ചു……. ഇടയിൽ കേറിയുള്ള ഗായച്ചിയുടെ മാസ്സ് ഡയലോഗ് കേട്ട് എല്ലാവരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. ആര്യൻ ചിരിയോടെ അവളെ ചുറ്റി പിടിച്ചു അമ്മൂട്ടിയെ കൈചെർത് വെച്ചു തിരിഞ്ഞു നടന്നു. “പോകാം……” അവരു പോകുന്നത് നോക്കി ഗൗത്തമൻ ചെരിഞ്ഞു അഗ്നിയോട് ചോദിച്ചു. അവൾ തലയാട്ടിയതും, അഗ്നിയുടെ കൈയിൽ മുറുകെ ചേർത്ത് പിടിച്ചു അവൻ മുന്നിലേക്ക് നടന്നു. ഇടയിൽ ഗൗതമൻ ഒന്ന് തിരിഞ്ഞു നോക്കി, ഇനിയൊരിക്കലും എന്റെ പെണ്ണിന്റെ ജീവിതത്തിലേക്ക് കടന്നു വരരുതെന്ന് ഒരു ശാസനയുണ്ടായിരുന്നു. 🍁🍁🍁🍁🍁

“ഇന്നലെ വന്നപ്പോ തൊട്ട് മുഖം വീർത്തു ആണല്ലോ ഇരിക്കണേ…. നീ വിഷമിക്കാതെ പെണ്ണെ…. നമുക്ക് ഇനിയും പോകാം.. അവരില്ലാരുന്നെങ്കിൽ എനിക്കൊരിക്കലും എന്റെ പെണ്ണിനെ കിട്ടിലാരുന്നല്ലോ….” കട്ടിലിൽ അവളുടെ അടുത്തായി വന്നു പയ്യെ തലയിൽ തലോടി. അത് കണ്ടതും അവളൊന്നു ചിരിച്ചുകൊണ്ട് അവനിലേക്ക് ഒട്ടി. “ദേവാ ഇന്നലെ എനിക്കെന്തോ മേടിച്ചെന്ന് പറഞ്ഞില്ലേ….. എന്താരുന്നു….” “ആഹ് അതോ കടലമിട്ടായി…. നീ അല്ലെ പറഞ്ഞത് വേണ്ടെന്ന്….” “അത് ഞാൻ അപ്പോഴത്തെ മൂഡിൽ പറഞ്ഞതല്ലേ, ഇങ്ങു താ ഞാൻ കഴിച്ചോളാം….” “ഓഹ് അത് തീർന്ന്….” അതും പറഞ്ഞു ഗൗതമൻ അവളെ വിട്ടകന്നു. “നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോ ഞാൻ അത് അപ്രത്തെ പൊന്നുന്നു കൊടുത്തു…” അവളെ ഒന്ന് ഒളിഞ്ഞു നോക്കി പറഞ്ഞു അവൻ ചിരി അമർത്തി.

“ഓഹ്….. അവൾക് മിട്ടായിമേടിച്ചു കൊടുക്കലു നിങ്ങൾക്ക് ഇതുവരെ തീർന്നില്ലേ മനുഷ്യാ…..” “അതിപ്പോ അവൾക്ക് കൊതിയാന്ന് പറഞ്ഞപ്പോൾ…..” പിന്നോട്ട് നടന്നോണ്ട് അവൻ പയ്യെ പറഞ്ഞു. “അവൾക്ക് പൊതി കെട്ടി കൊടുക്കാൻ നിങ്ങളാരാ മനുഷ്യാ അവളുടെ,….” അവൾ ചാടി എഴുന്നേറ്റത്തും അവൾ പുറത്തേക്കോടി…. “കെട്ടി രണ്ട് പിള്ളേരു ആയി മുതുക്കിയ്ക്ക് എന്നിട്ടാ അവളുടെ തീറ്റ….. നിക്കേടാ ദേവാ അവിടെ….. ” “അയ്യോ ഞാൻ ചുമ്മ പറഞ്ഞതാണേ അത് ടേബിളിന്റെ മുകളിൽ ഇരിപ്പുണ്ടായേ….. ” ഗൗതമനു പുറകെ അവളു പാഞ്ഞതും അവന്റെ ശബ്ദം അവിടെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. (അവസാനിച്ചു)