രചന – ശ്രീമിഴി
ഇല്ല ആരും ഇല്ല ഇനി എന്നെ തിരിഞ്ഞു വരാൻ ആരും ഇല്ല എന്ന് ഉണ്ണിമായക്ക് മനസിലായി. ഇനി അമ്മായിയും അമ്മാവനും പറയുന്നത് പോലെ ജീവിക്കുക ഇല്ലെങ്കിൽ അമ്മയുടെയും അമ്മമ്മയുടെയും അടുത്തേക്ക് പോകുക അത് മാത്രം.കണ്ട സ്വപ്നങൾ എല്ലാം വെറുതെ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി മറഞ്ഞു…. എന്റെ ഉണ്ണി വേഗം കയറു അമ്മാവൻ അതാ അവിടെ നോക്കി നിൽക്കുന്ന എന്നും പറഞ്ഞു ശോഭ ഉണ്ണിമായയുടെ കൈ പിടിച്ചു കയറ്റി രാത്രി ആയതിനാൽ എല്ലാ യാത്രകാരും നല്ല ഉറക്കത്തിൽ ആണ് ഉണ്ണിമായ വേഗം തന്നെ സീറ്റിൽ ഇരുന്നു. കണ്ണ് അടച്ചു ഇരുന്നു മനസ്സിൽ മുഴുവനും അമ്മമ്മ ആയിരുന്നു ആ മുഖം മാത്രം ആയിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകി ഓർമകളെ താലോലിച്ചു കൊണ്ടേ ഇരുന്നു വീട് കുഞ്ഞന്മാമ ശ്രീകുട്ടി അമ്പലം ചെടികൾ എല്ലാംമിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു ഒരിക്കൽ പോലും ആ ഓർമകളിൽ ചെകുത്താൻ വന്നില്ല വരുത്താൻ ഉണ്ണിമായ ശ്രെമിച്ചില്ല എന്നത് തന്നെ ആണ് സത്യം ഓർമകളുടെ കൂട്ടുപിടിച്ചു എപ്പോഴ്യോ ഉണ്ണിമായയെ നിദ്രദേവി തേടി എത്തി….
കുഞ്ഞേട്ടാ ആ റൂമിൽ ഒരു കുപ്പി കുടി ഉണ്ട് അത് എടുത്തിട്ട് വാ…. മതി കുഞ്ഞേ ഇപ്പൊ തന്നെ കുറെ ആയി…. ഏട്ടാ എന്ന് വിളിച്ച നാവു കൊണ്ട് വേറെ ഒന്നും എന്നെ വിളിപ്പിക്കരുത് പോയി എടുത്തിട്ട് വരുന്നോ അതോ…. കുഞ്ഞ് എന്ത് പറഞ്ഞാലും ഞാൻ കൊണ്ട് വരില്ല…. ഓഹോ എനിക്ക് ആരുടെയും സ്നേഹം വേണ്ട ആരുടെയും ആരും വേണ്ട എനിക്ക് ആരും ആരും എന്നെ ഉപദേശിക്കാൻ താൻ ആരാ എനിക്ക് ആരും ഇല്ല എനിക്ക് ആരും ഇല്ല എനിക്ക് ആരുടെയും സഹായം വേണ്ട ഞാൻ എടുത്തു കുടിച്ചോളും ആരും ഇല്ല എനിക്ക് ആരും കുടിച്ചു കുടിച്ചു ബോധം പോകും വരെയും ആരും ഇല്ല ആരും ഇല്ല എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു മാർട്ടിൻ…. കുഞ്ഞന് ഇത് വരെ കാണാത്ത മാർട്ടിന്റെ അവസ്ഥ കണ്ടു സങ്കടവും ദേഷ്യവും ഒരു പോലെ വന്നു എന്താണ് സംഭവിച്ചത് എന്നോ ഒന്നും അറിയില്ല കുടിച്ചു കുടിച്ചു ബോധം പോലും ഇല്ലാതെ കിടക്കുന്നവനെ കാണെ നെഞ്ചു പൊടിഞ്ഞു കുഞ്ഞന്.സ്വന്തം മോളായി കണ്ടു അവൾക്കു വേണ്ടി മാത്രം ജീവിച്ച തനിക്കു ഇപ്പൊ ആരും ഇല്ല ആരും ഇത് വരെ സ്നേഹത്തോടെ മാത്രം സംസാരിച്ച മാർട്ടിന്റെ മാറ്റവും അയാളെ കൂടുതൽ സങ്കടത്തിൽ എത്തിച്ചു….
ഉണ്ണിമായ കണ്ണുതുറക്കുബോൾ രാവിലെ ആയിരുന്നു മുൻപിൽ തടിച്ച ഒരു ആളെ കണ്ടു കാണുബോ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ കയ്യിൽ നിറച്ചു രോമങ്ങൾ ഉള്ള കറുത്ത ഒരു ആൾ അയാൾ ഉണ്ണിമായയെ തന്നെ നോക്കി ഇരുന്നു ഉണ്ണിയെ നോക്കി ചിരിച്ചു ഉണ്ണിമായ പേടിയോടെ കണ്ണ് അടച്ചു…. പതിയെ കണ്ണ് തുറന്നപോഴുo അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു ആ മനുഷ്യൻ…. അമ്മായി…….. എന്താ കുട്ടി…….. അയാള് എന്നെ തന്നെ നോക്കുന്നു…….. എന്റെ ഉണ്ണി നീ അയാളെ തന്നെ നോക്കുന്നത് കൊണ്ട നിനക്ക് അങ്ങനെ തോന്നുന്നേ കുട്ടി ഇനി അയാളെ നോക്കാൻ പോണ്ടാട്ടോ…. എന്താ ശോഭ എന്താ…. ഒന്നും ഇല്ല ഏട്ടാ കുട്ടി വെറുതെ…. ഉണ്ണിമോളു വാ മാമ്മന്റെ അടുത്തഇരികാം…. വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം…. ഒരു സ്റ്റോപ്പ് കുടി കഴിഞ്ഞാൽ നമുക്ക് ഇറങ്ങാൻ ആയി ഉണ്ണി ഒന്നും പേടിക്കണ്ട എന്റെ കുട്ടി…. മ്മ് എന്ന് മുളുക മാത്രം ചെയ്തു ആ കുഞ്ഞിപ്പെണ്ണ്…. ആ മനുഷ്യൻ ഇപ്പൊ തന്നെ നോക്കുന്നില്ല എന്നത് അവൾക്കു ആശ്വാസം ആയിരുന്നു ഉണ്ണിമായ എന്ത് കൊണ്ടോ പിന്നീട് അയാളെ നോക്കാനും പോയില്ല….
കുഞ്ഞേട്ടാ കുഞ്ഞേട്ടാ…. എന്താ ദേവകി എന്തിനാ നീ രാവിലെ തന്നെ വിളിച്ചു കുവുന്നത്…. കുഞ്ഞേട്ടാ മാർട്ടിൻ കുഞ്ഞിനെ ഇവിടെ ഒന്നും കാണാനില്ല…. എന്റെ ദേവകി കുഞ്ഞു രാവിലെ നടക്കാൻ പോയി കാണും…. ഇല്ല കുഞ്ഞേട്ടാ…. കുഞ്ഞിന്റെ ഡ്രസ്സ് തൂക്കിയത് ഒന്നും എവിടെയും കാണുന്നില്ല…. മാർട്ടിൻ കുഞ്ഞു പറയാതെ എവിടെയും പോകാറില്ല ഞാൻ ഒന്ന് റൂമിൽ നോക്കട്ടെ ദേവകി…. ദേവകി കുഞ്ഞിന്റെ ഡ്രസ്സ് ഒന്നും ഇല്ല എന്റെ ദേവി അന്നമ്മച്ചി വിളിച്ച ഞാൻ എന്താ പറയണ്ടേ ഈ കുഞ്ഞു ഇത് എവിടെയാ ദേവി…. കുഞ്ഞേട്ടാ മാർട്ടിൻകുഞ്ഞിനെ ഒന്ന് ഫോൺ വിളിച്ചു നോക്കു…. ഫോൺ എടുക്കട്ടെ…. റിങ് ഉണ്ട് എടുക്കുന്നില്ല…. എന്റെ ദേവി എല്ലാരും എന്നെ തനിച്ചു ആക്കി പോകുകയാണല്ലോ…. ഉണ്ണി ഇത് ആണ് നമ്മുടെ വീട് എന്റെ ഉണ്ണിമോൾക്കു വീട് ഇഷ്ടപ്പെട്ടോ…. ഇഷ്ടപ്പെട്ടു…. മോളു വീട് ഒക്കെ ഒന്ന് കാണു അമ്മായിയെയും കുട്ടിക്കോ ശോഭ എന്റെ കുട്ടിക്ക് ഒരു കുറവും ഇവിടെ ഉണ്ടാകാൻ പാടില്ല എന്റെ ഏട്ടാ അത് എന്നോട് പ്രതേകിച്ചു പറയണോ എനിക്ക് അറിയില്ലേ അതൊക്കെ…. കുട്ടിക്ക് വേണ്ട ഭക്ഷണം ആക്കി കൊടുക്കു എന്താ ഇഷ്ടം എന്ന് വച്ച അമ്മായി ആക്കി തരും എന്റെ ഉണ്ണിമോൾക്ക് മാമൻ പുറത്തു പോയി വരാട്ടോ വേഗം…. മ്മ്…….. മോളു പോയി ഫ്രഷ് ആകു അപ്പോഴേക്കും അമ്മായി കഴിക്കാൻ ഉണ്ടാക്കാം….
ആ ഫ്ലാറ്റും ചുറ്റുപാടും എല്ലാം ഉണ്ണിമായക്കു ഒരു പ്രതേകം ആയി തോന്നി വലിയ വലിയ കെട്ടിടകൾ ഒന്ന് പുറത്തു ഇറങ്ങാൻ തോന്നി ഉണ്ണിമായക്ക് ഇത് വരെ കാണാത്ത എല്ലാം ഉണ്ണിമായ നോക്കി കാണുക ആയിരുന്നു പകലുകൾ അമ്മായിയും അമ്മാവന്റെയും പരിചരണം അമ്മായിയുടെ കൂടെ ഉള്ള ഷോപ്പിംഗ് ഏറെ കുറെ മാറ്റാങ്ങൾ വന്നു ഉണ്ണിമായയിൽ എങ്കിലും കാത്തിരിക്കാൻ ആരും ഇല്ലത്ത നാട് എപ്പോഴും നോവ് തന്നെ ആയിരുന്നു ഉണ്ണിമായക്ക് ഒരിക്കൽ പോലും ആരെയും വിളിക്കാൻ അമ്മായിയും അമ്മാവനും സമ്മതിച്ചില്ല കുഞ്ഞാമാമ വിളിച്ചപ്പോ ഫോൺ തന്നുമില്ല അമ്മാവൻ സംസാരിച്ചു ഫോൺ വേഗം വച്ചു…. ആഴ്ചയിൽ ഒരിക്കൽ ആണ് പുറം കാഴ്ചകൾ കാണാൻ പോകുന്നത് ഗേറ്റ് ഓഫ് ഇന്ത്യ ബീച് അങ്ങനെ അങ്ങനെ അതെല്ലാം ഉണ്ണിമായയിൽ പുതിയ ഒരു അനുഭവം ആയിരുന്നു ഏറെ കുറെ ആ നാട് ഉണ്ണിമായയിൽ മാറ്റാങ്ങൾ വരുത്തി കുറച്ചു കുറച്ചു ഹിന്ദി സംസാരിക്കാൻ തുടങ്ങി മോഡേൺ ഡ്രസ്സ് ഇടാൻ തുടങ്ങി…. അമ്മാവന്റെയും അമ്മായിയുടെയും സ്നേഹത്തോടെ ഉള്ള പരിചരണം ഉണ്ണിമായക്ക് കുറച്ചു ഒക്കെ ഒരു ആശ്വാസം ആയിരുന്നു മാറ്റാങ്ങളോട് പൊരുത്തപ്പെടാൻ ഉണ്ണിമായ പഠിച്ചു ഇപ്പൊ ശരിക്കും ഒരു മുംബൈകാരി ആയി മാറാൻ മനസും പാകപെട്ടു കഴിഞ്ഞു….
മാർട്ടിനെ കുറിച്ച് ഒരു വിവരവും ആർക്കും ഇല്ലായിരുന്നു ഇടക്ക് എപ്പളോ കുഞ്ഞനെ വിളിച്ചു സുഖം ആയിരിക്കുന്നു എന്ന് പറഞ്ഞു അമ്മച്ചി വിളിച്ചാൽ പറയണം എനിക്ക് ഒരു കുഴാപ്പവും ഇല്ല എന്ന് അത് മാത്രം പറഞ്ഞു കൊണ്ട് ഫോൺ വച്ചു പിന്നെ ഇത് വരെ വിളിച്ചിട്ടില്ല…. 🌺 ദിവസങ്ങൾ കടന്നു പോയി…. ഉണ്ണി മോളെ അമ്മാവനും അമ്മായിക്കും അത്യാവശ്യമായി ഒന്ന് പുറത്തു പോകണം ഞങ്ങള് വേഗം പോയി വരാം…. ഞാൻ ഇവിടെ ഒറ്റക്ക്…. അതിനു എന്താ ഉണ്ണി നീ ഇപ്പൊ ഇവിടെ എല്ലാമായി പൊരുത്തപെട്ടില്ലെ പിന്നെ എന്താ മോളെ…. എന്റെ മോൾക്ക് വേണ്ട ഭക്ഷണം എല്ലാം അമ്മായി ആക്കി വച്ചിട്ട് ഉണ്ട് ഉണ്ണി ഞങ്ങള് വരാൻ ലേറ്റയാൽ കുട്ടി എല്ലാം എടുത്തു കഴികാണെ…. ശരി അമ്മായി…. എന്നാലും അമ്മായി വേഗം വരണേ…. വേഗം തന്നെ വരുട്ടോ…. അവര് പോയതും ഉണ്ണിമായ വാതിൽ അടച്ചു ടീവിയും വച്ചു ഇരുന്നു സിനിമ ആയിരുന്നു ഓം ശാന്തി ഓശാന സിനിമയിൽ മുഴുകി ഇരുന്നു ഉണ്ണി വെള്ളം കുടിക്കാൻ എണീറ്റപ്പോ ആണ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് ആദ്യം ഒന്ന് പേടിച്ചു എങ്കിലും അമ്മാവനും അമ്മായിയും ആയിരിക്കും എന്ന് കരുതി ഉണ്ണിമായ ഓടി പോയി വാതിൽ തുറന്നു പുറത്തു ഉള്ള ആളെ കണ്ടു ഉണ്ണിമായ ഞെട്ടി…. തുടരും……..

by