23/04/2026

ജനനി : അവസാന ഭാഗം

രചന – രോഹിണി ആമി

പോകാനിറങ്ങാൻ നേരം ജനി ശ്രീയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി……… ശരിക്കും ചേച്ചിക്ക് സന്തോഷമാണോ……… അതോ………………… വിഷമം ഒട്ടുമില്ലേ……… എന്തിനാ ജനീ…….. എനിക്ക് സിദ്ധുവേട്ടന് കൊടുക്കാവുന്നതിൽ വെച്ചു ഏറ്റവും നല്ല സമ്മാനം നീ തന്നെയാ…….ഇട്ടിട്ടു പോയതിൽ കുറ്റബോധം ഉണ്ടായിരുന്നു….. പക്ഷേ ഇപ്പോൾ അതില്ല…… …. ഒരുപാട് സന്തോഷം ഉണ്ട്………… വിഷമം ഒട്ടുമില്ല……. പിന്നെ ആദ്യമായി മനസ്സിൽ കൊണ്ടു നടന്ന ആളാണ്‌…….. മനസ്സിൽ അതെന്നുമുണ്ടാകും…….. എന്നുവെച്ചു അന്നത്തെ കാമുകനായിട്ടല്ല കേട്ടോ…… ഞാനിന്ന് വളരെ ഹാപ്പി ആണ്…… എന്നെ മാത്രം സ്നേഹിക്കുന്ന ഒരാൾ ഇന്നെനിക്കുണ്ട്…… ശുദ്ധനാണ്….. അതുകൊണ്ടാണല്ലോ പറ്റിക്കപ്പെട്ടതും………… അയാൾക്കുള്ളതാണ് എന്റെ ഈ ജന്മം…….. പിന്നെ ഇപ്പോൾ സിദ്ധുവേട്ടന്റെ മനസ്സിലും ശരീരത്തിലും എന്തിന് ആ ശബ്ദത്തിൽ പോലും നീ മാത്രമേ ഉള്ളൂ ജനീ………

എപ്പോഴും വായിൽ നിന്നു വരുന്നത് നീ മാത്രം……… എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ മുഴുവൻ “ന്റെ പെണ്ണിനെ “കുറിച്ചു പറയാനേ സിദ്ധുവേട്ടന് സമയം ഉണ്ടായിരുന്നുള്ളു…….. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന പഴയ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല……… അപ്പോഴേ എനിക്കു മനസ്സിലായി……. നീ എത്രമാത്രം ആ മനസ്സിൽ ഉണ്ടെന്ന്…….. എന്തായാലും ഒരുപാട് സന്തോഷം ഉണ്ട്…………. ജനിയെ ചേർത്തു പിടിച്ചു………… ജനിക്ക് സന്തോഷം തോന്നി…….. ആ മനസ്സിൽ താൻ മാത്രമേ ഉള്ളൂ എന്നറിഞ്ഞതിൽ……….. ഇനിയും എവിടെങ്കിലും പോയാൽ ഒന്നു പറഞ്ഞിട്ടു പോണേ……. ജനി സിദ്ധുവിനോട് പറഞ്ഞു……. അതിനുള്ള മറുപടി കൊടുക്കാൻ അടുത്തേക്ക് ചെന്നതും ജനി അമ്മയുടെ പിറകിൽ പോയി മറഞ്ഞു………. അപ്പൂസിനെ പിടിച്ചു കാറിൽ കൊണ്ടിരുത്തി ജനി………. എല്ലാവരും യാത്ര പറഞ്ഞു…….. ജനി അഭിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു………

സന്തോഷമുണ്ടെന്നും …… കല്യാണത്തിന് വരുമെന്നും….. ഭാര്യയുടെ ഡേറ്റ് അടുത്തിരിക്കുവാണെന്നു പറഞ്ഞു…….. ജനിയുടെ അച്ഛന് വേണ്ടി വാദിക്കാൻ നല്ലൊരു വക്കീലിനെ വെച്ചു സിദ്ധു…….. ശിക്ഷ ഒഴിവാകില്ലെങ്കിലും വധശിക്ഷയിൽ നിന്നും ഒഴിവാകാൻ പറ്റിയാൽ അത്രയും ആയില്ലേ…… ജനിയോട് പറയാൻ പോയില്ല…… വെറുതെ ആശ കൊടുക്കണ്ടാന്നു തോന്നി…….. ജനിക്ക് കുറച്ചു ഡ്രെസ്സും ആഭരങ്ങളും എല്ലാം എടുത്തു വെച്ചു സിദ്ധു…… അവൾക്ക് ഒന്നിനും ഒരു കുറവ് ഉണ്ടാകരുതെന്ന് തോന്നി……. കുറച്ചു ദിവസങ്ങൾക്കു ശേഷം അഭിയേട്ടൻ വിളിച്ചു….. കുഞ്ഞുണ്ടായെന്നു പറയാൻ….. ഒരു പെണ്കുഞ്ഞു…….. വളരെ ഹാപ്പിയാണ് ആള്….. ആറ്റുനോറ്റിരുന്ന ആ ദിവസം ഇങ്ങെത്തി…… സിദ്ധു ജനിയെ സ്വന്തമാക്കുന്ന ദിവസം……. ജനി ഒരു സെറ്റുസാരി ഉടുത്തു……

അനിക്കുട്ടൻ കുറച്ചു സ്വർണ്ണം വാങ്ങിയിരുന്നു…… അധികം ആഭരണങ്ങൾ ഒന്നുമിട്ടില്ല……….വേണ്ടാന്നു അവൾക്കു തോന്നി……. ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിച്ചവർ ആരും തന്നെ അടുത്തില്ല………….. അമ്മയുടെ മുന്നിൽ നിന്നു പ്രാർത്ഥിച്ചു…….. അച്ഛനെക്കുറിച്ചോർത്തപ്പോൾ ഒന്നു വിതുമ്പിപ്പോയി…….. അനിക്കുട്ടൻ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു……. സിദ്ധു വന്നു കൂട്ടിക്കോളാമെന്ന് പറഞ്ഞതാ…….. വേണ്ടാന്നു അനിക്കുട്ടനാണ് പറഞ്ഞത്…….. അറിയിച്ചവരിൽ ആകെ വന്നത് അച്ഛന്റെ വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേരു മാത്രം… അവർ അമ്പലത്തിലേക്ക് എത്തിക്കോളാമെന്നു പറഞ്ഞു………. അമ്പലത്തിൽ ഇറങ്ങിയപ്പോഴേ കണ്ടു അമ്മയും സിദ്ധുവും കൂടെ അപ്പൂസും ശ്രീയും ഒരു ചേട്ടനും………. ജനിയുടെ കയ്യിൽ പിടിച്ചു ശ്രീ അമ്പലത്തിലേക്ക് കൊണ്ടുപോയി…….. സിദ്ധുവിനെ ഒന്നു നോക്കി……. പ്രായം കുറച്ചു കുറഞ്ഞ പോലെ തോന്നുന്നു…..അന്യോന്യം ഒന്നു ചിരിച്ചു……….

താലി കെട്ടുമ്പോൾ ജനി തല താഴ്ത്തിപ്പിടിക്കുന്നതിനു പകരം സിദ്ധുവിന്റെ കണ്ണിലേക്കു നോക്കി നിന്നു…… നിറഞ്ഞുഒഴുകിയ കണ്ണുനീർ സിദ്ധു തന്നെ തുടച്ചു മാറ്റി…… മനസ്സു നിറഞ്ഞു അമ്പലനടയിൽ നിൽക്കുമ്പോൾ ജനിക്ക് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു…….. ഈ താലി കെട്ടിയയാൾക്കും ഇതു തനിക്ക് കിട്ടാൻ കാരണമായവർക്കും നല്ല ആയുസ്സും ആരോഗ്യവും കൊടുക്കണമെന്നു…… അപ്പൂസ് ആണ് രണ്ടാളുടെയും കൈ രണ്ടും ചേർത്തു പിടിപ്പിച്ചത്……. ആ പിടിച്ച കൈ ഇതുവരെ വിട്ടിട്ടില്ല സിദ്ധു……… അഭിയും ഭാര്യയും വന്നിരുന്നു…… കുഞ്ഞിന്റെ ചോറൂണ് കഴിയാഞ്ഞത് കൊണ്ടു അമ്പലത്തിനകത്തു കയറിയില്ല….. അഭിയുടെ കുഞ്ഞിനെ എടുത്തു……. കുഞ്ഞിക്കയ്യിൽ മുത്തം കൊടുത്തു……

അഭിയുടെ ഭാര്യ അവളുടെ കഴുത്തിൽ ഒരു മാല ഇട്ടുകൊടുത്തു……… ഇത് ഞങ്ങളുടെ ഒരു സമ്മാനം…………. അതവൾ ഊരി കുഞ്ഞിന് ഇട്ടുകൊടുത്തു……. വേണ്ട……….. ഇതിവൾക്ക് ഇരിക്കട്ടെ…… രണ്ടാളും വന്നല്ലോ…… അതുമതി എനിക്ക്….. ഒരുപാട് സന്തോഷം……..ജനിക്ക് കുഞ്ഞിന് ഉമ്മ കൊടുത്തു മതിയാവാത്ത പോലെ….. സിദ്ധു അടുത്തുവന്നു ജനിയോട് പറഞ്ഞു…… മതി…… കുറച്ചു വച്ചേക്കുവോ എനിക്കുവേണ്ടി…….. ജനി ചുറ്റും നോക്കി…… ആരും കേട്ടില്ല…. കുഞ്ഞല്ലാതെ…….. അവൾ ചിരിച്ചു മോണ കാണിച്ചു….. വീട്ടിലേക്കു ഇറങ്ങാൻ നേരം അനിക്കുട്ടനെ കണ്ടതും ജനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല …….. അഭി അവനെ ചേർത്തു പിടിച്ചു… ഞാൻ നോക്കിക്കൊള്ളാം എന്ന് കൈ കൊണ്ട് കാണിച്ചു…… എങ്കിലും വീണ്ടും അവനെ നോക്കി നിന്നു ജനി……… സിദ്ധു അനിക്കുട്ടനോട് വന്നു വണ്ടിയിൽ കയറാൻ പറഞ്ഞു…….

ജനി ഉള്ളിടത്തു നീയും കാണും……. നിന്നെയും കൂടി കൂട്ടിക്കൊണ്ടു പോകാൻ തന്നെയാരുന്നു ഞങ്ങളുടെ തീരുമാനം……. അമ്മയെ നോക്കി പറഞ്ഞു……… നീ വാ മോനേ…….എനിക്ക് കൊഞ്ചിക്കാൻ ഒരു മോനും കൂടിയായി………. അമ്മ അനിക്കുട്ടന്റെ കൈയ്യിൽ പിടിച്ചു വണ്ടിയിൽ കയറ്റി…… ജനി ഒരിക്കൽ കൂടി അഭിയെ നോക്കി…… യാത്ര പറയും പോലെ…….. അഭി തലയാട്ടി……. കണ്ണിൽ നിന്നും മറയും വരെ രണ്ടാളും നോക്കി നിന്നു….. മതി നോക്കിയത് ……… ഈ ജന്മത്തിലെന്നല്ല ഇനി എത്ര ജന്മമെടുത്താലും ഞാൻ തന്നെയാവും നിന്റെ ഇണ…… അതു മനുഷ്യരൂപം ആയാലും മൃഗം ആയാലും……. സിദ്ധു പറയുന്നതു കേട്ടു ജനി ചിരിച്ചു…… വീട്ടിൽ വൈകിട്ട് ഒരു ചെറിയ റിസപ്ഷൻ വച്ചിട്ടുണ്ട്……. അധികം ആരുമില്ല….. സിദ്ധു മനുവിന്റെ കൈ പിടിച്ചു ഒരു സൈഡിലേക്ക് വന്നു…….. അവന്റെ മുഖത്തു ചെറിയ ഒരു പേടിയുണ്ട്……. ഞാൻ ആരാ നിന്റെ…….. കൊച്ചച്ഛൻ……… അപ്പോൾ ഇതാരാ……. ജനിയെ ചേർത്തു പിടിച്ചു ചോദിച്ചു…..

ചിറ്റ……. ആ ബോധ്യം എന്നും നിനക്കുണ്ടാവണം…… ഇനി നിന്റെ ദുഷിച്ച കണ്ണു കൊണ്ടു ഇവളെയെന്നല്ല ഒരു പെണ്ണിനേയും നോക്കരുത്……. അങ്ങനെ ഉണ്ടായാൽ….. അറിയാമല്ലോ എന്റെ സ്വഭാവം നിനക്ക് നന്നായിട്ടു……. മനു തലയാട്ടി…… മനു പോയതിനു ശേഷം ജനി സിദ്ധുവിനോട് ചോദിച്ചു…….. അത്രയ്ക്ക് ഭീകരനാണോ ഏട്ടൻ……. മനു പേടിച്ച് പോയല്ലോ…… ശ്രീ എന്നെ വിട്ടു പോയതിനു ശേഷം എല്ലാത്തിനോടും ദേഷ്യമായിരുന്നു…… അങ്ങനെ കുടുംബത്തിലുള്ള എല്ലാ പിള്ളേർക്കും കുറച്ചു പേടിയായിരുന്നു…….. പക്ഷേ നീ പേടിക്കണ്ട…. എനിക്കു പേടിയുണ്ടെന്നു ഞാൻ പറഞ്ഞോ…..അതൊക്കെ പണ്ട്……… എന്റെ മനസ്സു മുഴുവൻ നിങ്ങളോടുള്ള സ്നേഹം മാത്രമേ ഉള്ളൂ…… വേറൊന്നും ഇല്ല…… ജനി പറഞ്ഞു……. എല്ലാവരും പോയി വീടൊഴിഞ്ഞ പോലെ ………… അപ്പൂസ് നാളെത്തന്നെ തിരിച്ചു വരുമെന്നും പറഞ്ഞാണ് പോയത്….. ജനിയെ നെഞ്ചിൽ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ സിദ്ധു പറഞ്ഞു……..

ഞാൻ ഒരിക്കലും വിചാരിച്ചതല്ല എനിക്കൊരു പെണ്ണിനോട് വീണ്ടും ഇഷ്ടം തോന്നുമെന്നും……. കല്യാണം കഴിക്കുമെന്നും…….. എന്നാലും ഈ വയസ്സാംകാലത്തു എന്നെ നീ മയക്കിക്കളഞ്ഞല്ലോ പെണ്ണേ……… ഏട്ടനു ഒരു നാണക്കേടും ഇല്ലായിരുന്നോ എന്നെ കല്യാണം കഴിക്കാൻ……. ഒന്നാമത് അനാഥ……. പിന്നെ ഒരു കൊലയാളിയുടെ മോളും…….. നിന്റെ വീടും ചുറ്റുപാടും കണ്ടപ്പോൾ നീ മുൻപ് ഒരു രാജകുമാരിയെ പ്പോലെ ജീവിച്ചവളാണെന്നു മനസ്സിലായി……. ആരുടേയും കാലുപിടിക്കാതെ ഒരു ജോലി ചെയ്തു സ്വന്തം അമ്മയെ നോക്കുന്നതു കണ്ടപ്പോൾ ബഹുമാനം തോന്നി……….. എന്റെ അമ്മയെ സ്നേഹിക്കുന്നതു കണ്ടപ്പോൾ കുശുമ്പും ………… സ്നേഹിച്ചിരുന്നവർ എല്ലാവരും പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു……. ഞാൻ വിളിച്ചപ്പോൾ കൂടെ വന്ന അന്ന് മുതൽ സ്നേഹം തോന്നിത്തുടങ്ങി………എന്നെ ഇട്ടേച്ചു പോയപ്പോൾ ആദ്യമായിട്ട് വെറുപ്പ്‌ തോന്നി……..

എന്നെ വേണമെന്നു തോന്നി നീ തേടിവന്നപ്പോൾ ശരിക്കും അഹങ്കാരം തോന്നി…….. എന്റെ പെണ്ണിന് എന്നോടുള്ള സ്നേഹം കണ്ടിട്ട്………. പിന്നീടങ്ങോട്ട് ഇന്നുവരെ അതു കൂടിയിട്ടേയുള്ളു…… ഇനിയൊട്ട് കുറയുകയുമില്ല……. അവളെ ചേർത്തു പിടിച്ചു………… പിന്നെ നിന്റെ അച്ഛൻ ചെയ്തത് തെറ്റാണെന്നു പറയാൻ ആവില്ല….. എന്നാൽ തെറ്റാണുതാനും……… ആ സ്ഥാനത്തു ഏതൊരാണും മനസ്സിൽ അങ്ങനെയേ വിചാരിക്കു…….. അച്ഛൻ അതു ചെയ്തു…….. അത്രേ ഉള്ളൂ…… ഇനി അതോർത്തു വിഷമിച്ചു ഈ രാത്രി വെറുതെ കളയല്ലേ ജനിപ്പെണ്ണേ നീ …………. പറയാൻ നമുക്ക് ഇനിയും ഒരുപാട് രാത്രികൾ ഉണ്ട്………….. ഇപ്പോൾ എനിക്ക് നിന്നെ ചേർത്തു പിടിച്ചു ഒന്നുറങ്ങണം……. ഉണരുമ്പോഴും നീ കൂടെ ഉണ്ടാവുമെന്ന ബോധ്യത്തോടെ………… ജനി സിദ്ധുവിനെ ഒന്നുകൂടി ചേർന്നു കിടന്നു…………

സിദ്ധുവും ജനിയും ജീവിതം ജീവിച്ചു തുടങ്ങിയിരിക്കുന്നു……… ചെറിയ ചെറിയ പൊട്ടലുകളും ചീറ്റലുകളും ഒഴിച്ചാൽ….. അതൊഴിവാക്കാനും പരിഹാരം കാണാനും ജനിയെക്കൊണ്ടു മാത്രമേ കഴിയു….. എന്നെ പൂർണ്ണമായും സിദ്ദുവിന് വിട്ടു കൊടുത്തിട്ട് അമ്മ അനിക്കുട്ടനെ ഏറ്റെടുത്തു…….. അവനിപ്പോൾ പുതിയ കോഴ്സിന് ചേർന്നു…….. ചിലപ്പോഴൊക്കെ ജനി ഓർക്കും…….. ഈ അമ്മയെയും മകനെയും കിട്ടാൻ വേണ്ടിയാണ് താനിത്രയും നാൾ ഈ വേദന എല്ലാം സഹിച്ചതെന്ന്………. ഓർക്കുമ്പോൾ ഒരുപാട് പേരോട് മനസ്സിൽ നന്ദി പറയും…… പ്രാർത്ഥിക്കുമ്പോൾ അവരെയും ഓർക്കാറുണ്ട്…… ശ്രീ ചേച്ചിയോട്……… അഭിയേട്ടനോട്…….. അപ്പൂസിനോട്…….. രാധമ്മയോട്……… പിന്നെ ഞാനിപ്പോൾ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ സിദ്ധുവിനോടും……..

എല്ലാവരും ഇപ്പോൾ ഞങ്ങളുടെ നിധികളെ കാത്തിരിക്കുകയാണ്………ഒരാളല്ല….. രണ്ടുപേർ………… എനിക്ക് സിദ്ധുവിന് കൊടുക്കാൻ പറ്റുന്നതിൽ വച്ചു ഏറ്റവും വലിയ ഒരു സമ്മാനം……………… 💕അച്ഛൻ 💕എന്നുള്ള പദവി……… അതുകൊണ്ടു തന്നെ എന്നെ നിലത്തു വയ്ക്കാതെ കൊണ്ടുനടക്കുവാണ്……. സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചു കൊല്ലുക എന്നൊക്കെ കേട്ടിട്ടില്ലേ……. ഞാനിപ്പോൾ ആ അവസ്ഥയിലാണ്……… ഇത്രയും നാൾ വേദനിപ്പിച്ചതു കൊണ്ടാവും ….. ദൈവം എനിക്ക് സന്തോഷം ഇരട്ടി ആയിട്ട് തന്നുകൊണ്ടിരിക്കുവാ……… എല്ലാത്തിലും……. ഇത് എന്നും ഉണ്ടാവണെന്നു മാത്രമാണ് ഇപ്പോഴത്തെ പ്രാർത്ഥന……… മനസ്സിൽ ഒരേ സ്ഥാനം കൊടുക്കുന്ന ഈശ്വരനും എന്റെ രാധമ്മക്കും നന്ദി…………. അവസാനിച്ചു…..