രചന – കൽക്കി
“അ….ത്…. ഞാ…ൻ ഒരു…. ഒരു കാ….ര്യം…”
“ഈശ്വര സൗണ്ട് വന്നപ്പോ വിക്ക് പിടിച്ചോ നിനക്ക്…..”
ആര്യന്റെ ആസ്ഥാനത്തുള്ള പറച്ചിൽ കേട്ട് അവൾ പരുങ്ങൽ നിർത്തി അവനെ ഒന്ന് ദയനീയമായി നോക്കി. പൊട്ടിവന്ന ചിരി അമർത്തികടിച് പിടിച് ഞാനും അവന് നേരെ തിരിഞ്ഞു.
“അത്…. ഞാൻ വിക്കല്ല…. ഒരു കാര്യം……”
“അല്ലല്ലേ…. ഞങ്ങളങ്ങു പേടിച്ചുപോയി അല്ലേടാ കണ്ണാ….” അതും പറഞ്ഞു എന്റെ നേരെ നോക്കിയതും എന്റെ നോട്ടം കണ്ട്,
“അല്ല… ഞാൻ പേടിച്ചു പോയി….” 😁
“ഹ്മ്മ്…. എന്താ…..”
ഒന്നും മിണ്ടാതെ ചടച്ചിലോടെ നിൽക്കുന്ന അവളെ കണ്ട് ഞാൻ ഒന്ന് സംശയത്തോടെ ചോദിച്ചു.
“ആഹ്…. ഫോട്ടോ ഒന്ന്…. ഒരെണ്ണം തരുവോ…. ”
ചെറിയ പതർച്ചയോടെ അവൾ പറഞ്ഞതും ഞാൻ കണ്ണ് വിടർത്തി ഒന്നുകൂടെ അവളെ നോക്കി.
“ഏത് ഫോട്ടോ….” ആര്യന്റെ ആണ് സംശയം. സ്വാഭാവികം, ചെറുക്കന് മനസിലായില്ല…. 😌
“ഇന്നലെ രാത്രി……” ആര്യന്റെ നേർക്ക് നോക്കി പറഞ്ഞതും അവൻ എന്റെ നേരെ നോക്കി.
അത് കണ്ടതും ഞാൻ തിരിഞ്ഞ് അലമാര തുറന്ന് അടുക്കി വെച്ചത് എല്ലാം അവളുടെ നേർക്ക് നീട്ടി.
“എല്ലാം വേണ്ട….” അത് കൈയിൽ വാങ്ങി ഇതൊക്കെയോ നോക്കി എടുത്ത് ബാക്കി എന്നെ നോക്കാതെ തന്നെ നീട്ടി. അത് വാങ്ങിയതും പെട്ടെന്നു തിരിഞ്ഞ് പോകുകയും ചെയ്തു.
ചിരിയോടെ ആര്യനെ നോക്കിയപ്പോൾ അവന്റെ മുഖത്തും അതെ ഭാവം. എല്ലാം പതിയെ അവൾ അംഗീകരിക്കും എന്നൊരു വിശ്വാസം തന്നെ ഉള്ളിലെ നീറ്റൽ ഇല്ലാതാക്കി.
🍁🍁🍁🍁🍁🍁
അധികം നാൾ ഒരു കള്ളവും മറച്ചു വെക്കാൻ ആവില്ലെന്ന സത്യം ഒരിക്കൽ കൂടി ഞങ്ങൾ തിരിച്ചറിഞ്ഞു.
ദേവൂട്ടൻ ഇപ്പോ നന്നായി നടക്കും. ഒരിക്കൽ മുകളിൽ വെച് അമ്മൂട്ടിയുടെ കണ്ണ് വെട്ടിച് അവൻ കോണിപടിയുടെ നേർക്ക് ഓടി.
അഗ്നി അത് കണ്ട് താഴേന്നു അലറി വിളിച്ചു…. പക്ഷെ ദേവൂട്ടന് ഒന്നും പറ്റിയില്ല അതിനു മുന്നേ ഗായച്ചി വന്ന് അവനെ പിടിച്ചിരുന്നു.
അന്നത്തോടെ ആഹ് നാടകം അവസാനിച്ചു. പെട്ടെന്ന് അത്യാഹിതം വരുമ്പോ ഇതുപോലെ സംഭവിക്കാൻ ഉള്ള ചാൻസ് ഒക്കെയുണ്ടെന്ന് അമ്മയെ കൊണ്ട് പറയിച് അന്ന് ബാക്കിയുള്ളോരേ കൺവിൻസ് ചെയ്തു.
പഴയപോലുള്ള ഒരു സമീപനം എന്നോടില്ലെങ്കിലും അവൾ കാര്യങ്ങൾ ഒക്കെ അംഗീകരിച്ചു എന്ന് കാര്യത്തിൽ ഞാൻ സന്തുഷ്ടൻ തന്നെയാണ്…..
ഗൗതമൻ അഗ്നിയെ ഒന്ന് നോക്കി ചിരിയോടെ കണ്ണ് ചിമ്മി.
🍁🍁🍁🍁🍁🍁
ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോഴേ പുറത്ത് ഒരു കാർ ഇട്ടിരിക്കുന്നത് കണ്ടു. ആരാണാവോ എന്നോർത്കൊണ്ടാണ് അകത്തേക്ക് കയറിയത്.
അകത്തു ഒരു സ്ത്രീയും പുരുഷനും. ദേവച്ചനും മുത്തശ്ശിയും കൂടെ ഇരിപ്പുണ്ട്. എന്നെ കണ്ടതും അവർ രണ്ട് പേരും ഒന്ന് ചിരിച്ചു.
എല്ലാവരെയും ഒന്ന് നോക്കി ചിരിച് ഞാൻ അകത്തേക്ക് കയറി.
ഒന്ന് ഫ്രഷ് ആയി വന്നപ്പോ ആദ്യം ആലോചിച്ചത് താഴേക്ക് പോണോ വേണ്ടയോ എന്നാണ്…. പരിചയം ഇല്ലാത്തവരെ കാണുമ്പോൾ ഉള്ള ഒരുതരം മടുപ്പ്.
ഒന്നുടെ ആലോചിച്ചിട്ട് താഴേക്ക് ഇറങ്ങാം എന്ന് വിചാരിച്ചു. താഴെ ഹാളിൽ എത്തിയപ്പോൾ കണ്ടു അടുക്കളയിൽ നിന്ന് ഗൗരിമ്മയോടൊപ്പം ഇറങ്ങി വരുന്ന മറ്റൊരു മുഖം.
ഡോക്ടർ…. അവളൊരാതിശയത്തോടെ അവരുടെ നേർക്ക് നടന്നു.
“മോളെപ്പഴാ വന്നത്…. ” എന്നെ കണ്ടപ്പഴേ അമ്മ ചോദിച്ചു.
“കുറച്ച് നേരായി….. “ഞാൻ ചിരിയോടെ പറഞ്ഞു.
ആദ്യം എന്നെ കണ്ടുള്ള അമ്പരപ്പ് കുറച്ചു കൂടിയ പോലെ…
“ആന്റി…. താൻ….. സംസാരം…..”
ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി അവൾ ചോദിച്ചു.
“അതൊക്കെ വല്യ സംഭവാ…. അല്ല നിത്യമോൾക്ക് പരിചയൊണ്ടോ…”
“ഞങ്ങൾ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്…. ഒരിക്കൽ ഹോസ്പിറ്റലിൽ വെച്ചും….”
ഡോക്ടറുടെ അമ്മയോടുള്ള ചോദ്യത്തിന് ഞാൻ ആണ് മറുപടി പറഞ്ഞത്..
ഞാൻ നോക്കിയതും എന്നെ തന്നെ മുഖം ചുളിച്ചു നിക്കുവാണ് ഡോക്ടർ.
“അമ്മേ വാവാച്ചിയെ കണ്ടട്ടിലല്ലൊ….”
“അവൻ ദാ പിള്ളേരുടെ കൂടെ പറമ്പിൽ ഉണ്ട്…. കുറച്ച് നേരായി ഇറങ്ങിട്ട്…. നിങ്ങള് വാ…. അവരൊക്കെ അവിടയാ…..”
അമ്മ എന്റെ കൈയിൽ പിടിച്ചു മുന്നോട്ടായി വിളിച്ചതും ഞാൻ തിരിഞ്ഞു നോക്കി.
“വാ മോളെ…..” എന്റെ നോട്ടം കണ്ട് അമ്മ ഒന്നുകൂടി വിളിച്ചപ്പോൾ ഞങ്ങളുടെ ഒപ്പം ഡോക്ടറും നടന്നു പോന്നു.
അവരുടെ അടുത്തേക്ക് നടന്ന് ചെന്നതും ഡോക്ടർ നടന്ന് അവിടിരുന്ന സ്ത്രീയുടെ അടുത്തായി ഇരുന്നു. ആള് എന്നെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
“മോൾക് ആളെ മനസ്സിലായോ… ഇതാ മുകുന്ദൻ ഇത് ആൾടെ സഹാധർമിണി സുചിത്രാ…. ഒരേഒരു മോൾ, ഈ ഇരിക്കണ നിത്യകുട്ടി….ആള് ഡോക്ടറാ…..
ദേവച്ചൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി.
എല്ലാവരെയും നോക്കി ഞാൻ തലയാട്ടി ചിരിച്ചു.
“ഞങ്ങള് വന്നതേ ലക്ഷ്മിയമ്മേ, ഒരു പ്രധാന കാര്യത്തിനായിരുന്നു.
ഞങ്ങടെ മോൾക്ക് ഒരു ആഗ്രഹം… അറിഞ്ഞപ്പോൾ ഇവിടെ നേരെ വന്ന് ചോയിക്കാന്ന് വെച്ചു…..”
മുകുന്ദൻ എന്താ ചുറ്റി വളക്കണേ…. പറഞ്ഞോളൂ….മുത്തശ്ശി പറഞ്ഞതും ഞങ്ങളും ഒരു ഉത്തരത്തിനെന്നോണം അവരെ നോക്കി.
അയാൾ ഭാര്യയെ നോക്കി ഒരു പുഞ്ചിരിയോടെ പറയാൻ തുടങ്ങി.
“നിത്യയ്ക് നമ്മുടെ ഗൗതമനെ ഇഷ്ടാത്രെ……”
അയാൾ പറഞ്ഞതേ പിടച്ചിലോടെ ഞാൻ തല താഴ്ത്തി.
മുകുന്ദന്റെ വാക്കുകൾ കേട്ടതും എല്ലാവരും ഒന്ന് ഷോക്ക് ആയി.
“ഇവിടുള്ളോരും ആയി സംബന്ധം വെക്കാനുള്ള യോഗ്യത ഉണ്ടോന്ന് ഒന്നും അറിയില്ല, പക്ഷെ എന്റെ മോളുടെ ആഗ്രഹം നടത്തികൊടുക്കണതാ ഞങ്ങള്ക് സന്തോഷം, അല്ലെ സുചി…..”
അയാൾ പറഞ്ഞു നിർത്തിയതും സൂചിത്രയും ഒന്ന് തലയാട്ടി ചിരിച്ചു.
മഹാദേവനും ഗൗരിയും ഒരാശങ്കയോടെ പരസ്പരം നോക്കി അഗ്നിയുടെ നേരെ മുഖം തിരിച്ചു.
അഗ്നി കണ്ടില്ലെങ്കിലും അത് ശ്രദ്ധയിൽ പെട്ട നിത്യയുടെ മുഖം ഒന്നിരുണ്ടു.
“അത് മുകുന്ദാ കണ്ണൻ…..”
“അതിനെന്താ മുകുന്ദാ നിത്യമോളെ ഞങ്ങൾക്ക് ഒക്കെ വല്യ ഇഷ്ടാ അല്ലെ ഗൗരി…. നമ്മുടെ കണ്ണന് ചേരും നല്ലോണം…..”
മഹാദേവനെ പറയാൻ സമ്മതിക്കാതെ മുത്തശി അതും പറഞ്ഞ് ഗൗരിയുടെ നേർക് നോക്കി.
അവൾ വെപ്രാളംത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“അപ്പോ എല്ലാരുടെ ഒരൂസം അങ്ങോട്ട് അങ്ങ് ഇറങ്ങുക, അതാണല്ലോ നാട്ടുനടപ്പ്…….”
മുകുന്ദൻ ആഹ്ലാദത്തോടെ പറഞ്ഞു നിത്യയുടെ നേർക്ക് തിരിഞ്ഞു.
“സന്തോഷയില്ലേ മോൾക്ക്….” അയാൾ ചോദിച്ചതും ചിരിയോടെ അവൾ തലയാട്ടി.
“You are very sweet മുത്തശ്ശി……” അവൾ ചിരിയോടെ വന്ന് മുത്തശ്ശിയുടെ കവിളിലായി ഒന്ന് പിച്ചിയതും മുത്തശ്ശി അവളെ സ്നേഹത്തോടെ ഒന്ന് തലോടി.
“അല്ല കണ്ണൻ….. അവനൂടെ ഒന്ന്…..”
“എന്റെ മോനിഷ്ടാകും ദേവാ…. മുത്തശ്ശി പറഞ്ഞാ ന്റെ കുട്ടി കേൾക്കും….”
“എന്നാ ഞങ്ങളിറങ്ങട്ടെ…… നിങ്ങൾക് സമയം കിട്ടുമ്പോൾ അങ്ങ് ഇറങ്ങണം….”
അവര് യാത്രയൊക്കെ പറഞ്ഞു ഇറങ്ങിയതും അഗ്നി പയ്യെ ഉള്ളിലേക്ക് വലിഞ്ഞു റൂമിലേക്ക് നടന്നു.
നെഞ്ചിലൊരു വല്ലാത്ത വേദന…. കവിളിലൂടെ ഒരു നനവ് തോന്നിയപ്പോൾ അവൾ സ്വയം തിരിച്ചറിഞ്ഞ് താൻ കരയുകയായിരുന്നു എന്ന്.. കണ്ണുകൾ അടച്ചു നെഞ്ച് ഒന്ന് അമർത്തി തടവി കണ്ണുകൾ ഇറുക്കി അടച്ചു അവൾ.
(തുടരും )

by