25/04/2026

സത്യഭാമ : ഭാഗം 03

രചന – ശ്രീമിഴി

മോനേ അവള്…. അവള് കണ്ണ് തുറന്നു..

അത് കേൾക്കേ ഹരി നെഞ്ചിൽ കൈ വച്ച് മുകളിലേക്ക് നോക്കി. ഫോൺ കട്ടാക്കി കീശയിൽ വെച്ചതും ഗണേശന്റെ മുഖം നോക്കി ഒന്ന് കൊടുത്തു.. അടിയുടെ ആഖാതത്തിൽ ഒന്ന് വെച്ച് പോയെങ്കിലും അതെ ഉക്കോടെ ഗണേശൻ തിരിച്ചു ഹരിയുടെ ഷർട്ട്‌ പിടിച്ചു ഉലച്ചു.

ചത്തോട അവള് ??? അതുകൊണ്ട് ആണോ നീ എന്നെ തേടി എത്തിയത്??? അത് പറയുമ്പോ ഗണേശന്റെ ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു.

സത്യക്ക് എന്തേലും പറ്റിയിരുന്നെങ്കിൽ കൊന്നു കളയുമായിരുന്നു പന്നി നിന്നെ ഞാൻ … നിനക്ക് ആയുസ് കുറച്ചു കൂടെ ഉണ്ട് അതാണ് ഞാൻ ഇപ്പൊ പോകുന്നത് എന്നും പറഞ്ഞു ഹരി ഗണേശന്റെ കൈ ഷർട്ടിൽ നിന്നു വിടുവിപ്പിച്ച് ഒരു ഉന്തു കൊടുത്തു.. അയാൾ ചുമരിൽ തട്ടി നിന്നതും ഹരി കൈ ചൂണ്ടി ഇനി ഇങ്ങനെ ഉണ്ടായാൽ ഇതു പോലെ ആവില്ല എന്റെ പ്രതികരണം ഓർത്തോ നീ.

പിന്നെ ദാ ആ നിൽക്കുന്ന നിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്തും വാതിലിന്റെ മുന്നിൽ പേടിയോടെ നിൽക്കുന്ന സ്ത്രീയും അവരോട് ചേർന്നു നിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളെയും നോക്കി ഹരി പറഞ്ഞു.
അത് കൂടെ കേൾക്കേ ഗണേശൻ പല്ല് കടിച്ചു അവരെ നോക്കി.

അല്ലെ നീ ഇപ്പൊ എന്നെ മൂക്കികേറ്റും.. ഒന്ന് പോടാ..

സമ്മതിക്കില്ല അല്ലെ നീ എന്നെ നന്നാവാൻ സമ്മതിക്കില്ല അതും പറഞ്ഞു ഹരി ഗണേശനെ ചുമാരോട് ചേർത്തു നിർത്തി ഇരു കവിളിലും മാറി മാറി അടിച്ചു ചുണ്ട് പൊട്ടി ചോര ഒലിക്കുന്നത് കണ്ടതും ഹരി കൈ വലിച്ചു കുടഞ്ഞു..

ആരോ തന്റെ കാലിൽ ചുറ്റുന്നത് അറിഞ്ഞതും ഹരി ഒന്ന് ഞെട്ടി
അണ്ണാ വേണ്ട അങ്ങേരെ വിട് എന്ന് തമിഴ് ചുവയിൽ പറയുന്ന പെണ്ണിനെ സഹതാപത്തോടെ നോക്കി ഹരി. പിന്നെ ഗണേശനെ ഒന്ന് തറപ്പിച്ചു നോക്കി മുണ്ടും മടക്കി കുത്തി വേഗം കാറിൽ കയറി..

വേദന കൊണ്ട് പുളഞ്ഞു മെല്ലെ അകത്തേക്കു വേച്ച് വേച്ച് കയറി ഗണേശൻ ഒരു കയ്യാലെ പിടിച്ചു അവന്റെ ഭാര്യയും

🔥🔥🔥

ആരാ സത്യഭാമയുടെ കൂടെ??

ഞാനാസിസ്റ്ററെ ഭാമയുടെ അച്ഛനാ

സത്യഭാമക്കു മോളെ ഒന്നു കാണാണം
കുഞ്ഞു നല്ല ഉറക്കമാണ് മോളെ

എഴുന്നേറ്റു മതി ഇപ്പൊ മയക്കത്തിലാണ് ഭാമ അറിഞ്ഞപ്പോ ആദ്യം ചോദിച്ചത് കുഞ്ഞിനെയാണ് അതാണ് പറഞ്ഞത്.

നിങ്ങളുടെ കൂടെ ആരും ഇല്ലേ അപ്പൊ??

ഞാൻ ഇവരുടെ കൂടായ എന്താ സിസ്റ്ററെ
പെട്ടന്ന് ഹരിയുടെ ശബ്ദം കേട്ടതും കേശവൻ തിരിഞ്ഞു നോക്കി

മോൻ വന്നോ ???

അയാളുടെ മുഖത്തെ സമാധാനം കണ്ടപ്പോ എന്തോ ഹരിയിലും ചെറു പുഞ്ചിരി വിരിഞ്ഞു

ഡോക്ടറെ ഒന്ന് കാണാൻ പറഞ്ഞു നിങ്ങളോട്..

ഏത് റൂമിലാണ് ഡോക്ടർ ??

ദേ നേരെ തിരിഞ്ഞു അപ്പുറത്തെ റൂമിൽ തന്നെയായി..

ഓക്കേ

കേശവേട്ട ഇവിടെ ഇരിക്കു ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം

🔥🔥🔥

ഡോക്ടർ മെ ഐ..

യെസ്

ഞാൻ സത്യയുടെ കൂടെ വന്നതാ

ഓഹ് സത്യഭാമയുടെ??

യെസ് ഡോക്ടർ

സീ മിസ്റ്റർ ഇതു ഒരു ആത്മഹത്യ ശ്രമമാണ് ഞങ്ങൾക്കു പോലീസിൽ പറഞ്ഞേ പറ്റു.

ഡോക്ടർ പ്ലീസ് എന്താണ് സംഭവിച്ചത് എന്ന് പോലും ഞങ്ങൾക്കു അറിയില്ല. പോലീസും കേസും ഒക്കെ ആയാൽ ആ പെണ്ണിന്റെ ജിവിതം. പ്ലീസ് ഡോക്ടർ…

ഓക്കേ ഓക്കേ നമുക്ക് നോക്കാം. ആദ്യം താങ്കൾ ആ കുട്ടിയോട് ഒന്ന് സംസാരിക്കു എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം..

ഓക്കേ ഡോക്ടർ താങ്ക്സ്.

ഞാൻ കയറി കണ്ടോട്ടെ സത്യയെ.

കണ്ടോളു ഞാൻ സിസ്റ്ററോട് പറഞ്ഞോളാം

താങ്ക്സ് ഡോക്ടർ

ഹരിയുടെ കാലുകൾ പായുകയായിരുന്നു സത്യയെ ഒന്ന് കാണാൻ വേണ്ടി ഐസിയുവിന്റെ മുന്നിൽ ചെന്നാണ് പിന്നെ നിന്നത്. അതിനുള്ളിൽ കയറാൻ സിസ്റ്റർ സമ്മതിച്ചപ്പോ ആദ്യം കണ്ണുകൾ പോയത് കിങ്ങിണി മോളുടെ അടുത്തേക്കു ആയിരുന്നു.. മുത്തശ്ശനോട്‌ പറ്റി ചേർന്നു ഉറങ്ങുന്ന പെണ്ണിനെ കാണെ സഹതാപം തോന്നി ഹരിക്കു പിന്നെ മെല്ലെ ഡോർ തുറന്നു അകത്തേക്കു കയറി.അപ്പോഴേക്കും സിസ്റ്റർ ഒരു ഡ്രസ്സ്‌ ധരിക്കുവാൻ ഹരിക്ക് കൊടുത്തിരുന്നു. കുറെ ആളുകൾ ഉള്ളിൽ ഉണ്ടായതിനാൽ സത്യയെ പെട്ടെന്ന് കാണാൻ കഴിഞ്ഞില്ല എന്തോ ഒരു അസ്വസ്ഥത തന്നെ മൂടുന്നത് അറിഞ്ഞു ഹരി.
ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ കണ്ടു സ്വസ്ഥമായി ഉറങ്ങുന്ന തന്റെ പ്രാണനെ. അത്‌ കാണെ അവളുടെ മുഖം കാണെ പെണ്ണിനെ ഓടി ചെന്ന് നെഞ്ചോടു ചേർക്കാൻ തോന്നി.
സിസ്റ്റർ മെല്ലെ തട്ടി വിളിച്ചപ്പോ ഭാമ മെല്ലെ കണ്ണ് തുറന്നു.
മുന്നിൽ ഹരിയെ കണ്ടതും മുഖം സൈഡിലേക്കു തിരിച്ചു.
എന്തോ പെട്ടെന്ന് അത് കാണെ നെഞ്ച് പിടയുന്നത് പോലെ തോന്നി ഹരിക്കു..
നിങ്ങള് സംസാരിക്കു എന്നും പറഞ്ഞു സിസ്റ്റർ പോയതും
ഹരി സത്യയുടെ കൈ എടുത്തു തന്റെ കയ്യോട് ചേർത്തു വച്ചു.

സത്യ എങ്ങനെ തോന്നി നിനക്ക് ഇതു ചെയ്യാൻ നിന്റെ കുഞ്ഞിന്റെ മുഖം ഓർത്തു കൂടയിരുന്നോ നിനക്ക് നിന്റെ അച്ഛൻ പിന്നെ…. പിന്നെ ഈ ഞാൻ നിനക്ക് വേണ്ടി അല്ലെ ജീവിക്കുന്നത് പോലും അതൊക്കെ മറക്കാൻ മാത്രം എന്താ ഞാൻ ചെയ്തേ ??

പ്ലീസ് ഹരി എന്നോട് ഒന്നും ചോദിക്കരുത് ഒന്നിനും ഉത്തരം എന്റെ കയ്യിലില്ല ഒന്നിനും.

ഗണേശൻ അവനാണോ ഇതിനു കാരണം ??

അയാളാണ് കാരണമെങ്കിൽ കൂടി എനിക്ക് പരാതിയില്ല അയാള് എന്റെ ഭർത്താവാണ്.

ഭർത്താവ്… നിന്റെ ഭർത്താവിന്റെ കാര്യം കണ്ടെടി ഞാൻ നിന്റെ ഭർത്താവിനെയും കൂടെ രണ്ടു മക്കളെയും ഭാര്യയെയും കൂടെ കണ്ടു ഞാൻ.

ഹരി അറിയുന്നതിനു മുൻപേ അറിഞ്ഞതാ ഞാൻ അതൊക്കെ എനിക്ക് അതൊന്നും ഒരു പുതുമായയി തോന്നുന്നില്ല…

കിങ്ങിണി മോളു അവള് എവിടെ ??

കേശവേട്ടന്റെ കയ്യിൽ ഉണ്ട്..

എനിക്ക് ഒന്ന് കാണണം മോളെ

അവള് ഉണരട്ടെ അത് പറഞ്ഞതും ഹരി സത്യയുടെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ഉമ്മ വച്ചു ഒരു കുഞ്ഞിനെ പോലെ അവനോട് ചേർന്ന് അവളും.
പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്ന ഹരിയെ കാണെ നെഞ്ചം വിങ്ങി സത്യക്ക്.

ഹരി…

സത്യയിൽ നിന്നും തന്റെ പേര് കേൾക്കേ ചെറു ചിരിയോടെ തിരിഞ്ഞു ഹരി.

എനിക്ക്… എനിക്ക് എന്തേലും സംഭവിച്ചു പോയാൽ എന്റെ മോളെ നീ നോക്കണം
എനിക്ക് ഇതു പറയാൻ വേറെ ആരും ഇല്ല ആരും അതും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന പെണ്ണിനെ നോക്കി നിന്നു ഹരി.

മനസിൽ എവിടെയോ ഒരു മഞ്ഞു വീണ സുഖം ഉള്ളിന്റെ ഉള്ളിൽ ഒരു പ്രതീക്ഷയും തന്നെ തേടി തന്റെ സത്യ വരും എന്നാ പ്രതീക്ഷ

തുടരും 🔥