രചന – കാന്താരി
“ആദിക്ക് എന്ത് പറ്റി സിദ്ധു… ഐശു പറഞ്ഞപ്പോൾ ഞാൻ വേഗം ഇങ്ങ് പോന്നു. അവൻ എവിടെ ”
പരിഭ്രമത്തോടെ കിരൺ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ സിദ്ധു അവനെ കുറച്ചു നേരം നോക്കി നിന്നു.
“അവൻ റൂമിൽ ഉണ്ട് സീരിയസ് ആയി ഒന്നുമില്ല”
“ആണോ… ”
റൂമിലെക്ക് നടന്നു കൊണ്ട് സിദ്ധു പറഞ്ഞതും കിരൺ അവന്റെ കൂടെ ചെന്നു.
“രണ്ടാൾക്കും വലിയ കുഴപ്പമൊന്നും പറ്റിയില്ലല്ലോ. അത് തന്നെ ഭാഗ്യം. സിദ്ധു വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ പേടിച്ചു പോയി.
ഹാ… മോനും വന്നോ ”
ആദിയെ കണ്ടു അമ്മ പറഞ്ഞു കൊണ്ടിരിക്കെ റൂമിലെക്ക് സിദ്ധുവും കിരണും കേറി ചെന്നു.
“നീ ഓക്കേ അല്ലെ ആദി… ഡോക്ടർ എന്ത് പറഞ്ഞു ”
“പേടിക്കാൻ ഒന്നുമില്ല കുറച്ചു ദിവസം റസ്റ്റ് എടുക്കണം അത്രേ ഉള്ളു ”
ആദിയുടെ അടുത്തേക്ക് ചെന്നു കിരൺ ചോദിച്ചതും ആദി പറഞ്ഞു.
സമയം സമയം കടന്നു പോയതും . വിവരം അറിഞ്ഞു ഭാമയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും വന്നു. പേടിച്ചു ഓടി വന്ന അവരെ കണ്ടു സിദ്ധു കാര്യങ്ങൾ എല്ലാം പറഞ്ഞതും പെട്ടന്ന് ഉണ്ടായിരുന്ന അവരുടെ ടെൻഷൻ കുറച്ചു കഴിഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭാമക്ക് ബോധം വന്നുവെന്ന് സിസ്റ്റർ വന്നു പറഞ്ഞു.
എന്നാലും കൂടി അവളെ icu വിൽ നിന്നും റൂമിലെക്ക് മാറ്റിയിരുന്നില്ല.
ഉച്ചക്ക് ഭക്ഷണം കൊടുക്കുന്ന സമയം വിസിറ്റിംഗ് ന് സമ്മതിച്ചപ്പോൾ ഐശുവും ഭാമയുടെ അമ്മയും അവളെ കേറി കണ്ടു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ആദിയെ എപ്പോഴാ ഡിസ്ചാർജ് ചെയുന്നത് ”
“രണ്ടു ദിവസം കൂടി കഴിയും. അവനു കുഴപ്പമില്ല പക്ഷെ ഭാമയുടെ സ്ഥിതി അങ്ങനെ അല്ലല്ലോ ”
സിദ്ധുവിനോപ്പം ഓഫീസ് റൂമിൽ ഇരിക്കെ മോഹൻ ചോദിച്ചതും സിദ്ധു പറഞ്ഞു.
“മ്മ്മ്… കേസ് ആയിലെ പോലീസ് എന്ത് പറഞ്ഞു ”
“അനേഷിക്കുന്നുണ്ട്. സാക്ഷികൾ ഉള്ളത് കൊണ്ട് ആളെ കിട്ടാൻ പ്രയാസമില്ലന്ന് പറഞ്ഞു ”
“ഹ്മ്മ്… നമ്മുടെ കൂട്ടത്തിലുള്ളവർ ഇതിന് പിന്നിൽ ഇല്ലല്ലോ ല്ലേ ”
ഒന്നാലോചിച്ചു കൊണ്ട് മോഹൻ ചോദിച്ചു. അത് കണ്ടു സിദ്ധു അച്ഛനെ ഒന്ന് നോക്കി ആ മുഖത്ത് എന്തോ പേടി നിറയുന്നത് പോലെ തോന്നിയതും അവൻ അച്ഛന്റെ കയ്യിൽ പിടിച്ചു.
“അച്ഛനെന്താ അങ്ങനെ ചോദിച്ചത് ”
“ഒന്നുമില്ല. കുറച്ചു ദിവസമായി മനസ്സിൽ ഒരു പിടച്ചിൽ, അത് കൊണ്ട് ചോദിച്ചതാ ”
“അങ്ങനെ പേടിക്കാൻ ഒന്നുമില്ല. ലോറിക്കാർക്ക് ആശ്രത കൊണ്ട് പറ്റി പോയതാക്കാം… പോലീസ് അനേഷിക്കട്ടെ ”
“ഹ്മ്മ്… ”
സിദ്ധു പറഞ്ഞതും ഒന്ന് മൂളി കൊണ്ട് മോഹൻ അവന്റെ തോളിൽ ഒന്ന് തട്ടി അവിടെ നിന്നും എഴുനേറ്റു.
മോഹന്റെ ആ പോക്ക് ഒരു വല്ലായ്മയോടെ നോക്കിയ ശേഷം ഫയൽ മടക്കി വെച്ച് സിദ്ധു റൂമിലെക്ക് പോയി.
“ഏട്ടാ… രാവിലെ ഓഫീസിൽ പോകുമ്പോൾ എന്നെ ഹോസ്പിറ്റലിൽ ആക്കി തരണേ… ഇവിടെ ഇരിക്കുമ്പോൾ ഒരു സമാധാനം കിട്ടുന്നില്ല. അവിടെ ആകുമ്പോൾ എല്ലാം അപ്പൊ തന്നെ അറിയാലോ ”
“ഹ്മ്മ്… ”
“എന്ത് പറ്റി ഏട്ടാ… ”
ഐശു പറഞ്ഞതിന് സിദ്ധു ഒന്ന് മൂളിയതും ഐശു ചോദിച്ചു.
“ഒന്നുല. വാ കിടക്കാം ”
ഒന്ന് ചിരിച്ചു പറഞ്ഞു കൊണ്ട് സിദ്ധു കിടന്നു ഒരു കൈ വിരിച്ചതും ഐശു അവന്റെ കൈ കുള്ളിൽ കേറി കിടന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഭാമയും ആദിയും വീട്ടിൽ എത്തി.
എന്നാലും രണ്ടുപേരും റെസ്റ്റിൽ തന്നെയാണ് അത് കൊണ്ട് അവരെ നോക്കാൻ ഐശു ഇടയ്ക്കിടെ വീട്ടിൽ പോയി വന്നു കൊണ്ടിരുന്നു.
രാവിലെ സിദ്ധു ഓഫീസില്ലേക്ക് കേറി ചെന്നതും പെട്ടന്ന് അവന്റെ ഫോൺ അടിക്കാൻ തുടങ്ങി കാൾ നോക്കിയപ്പോൾ si ആയിരുന്നു.
“ഹലോ സാർ ”
കാൾ അറ്റൻഡ് ചെയ്തു സിദ്ധു സംസാരിച്ചു തുടങ്ങി.
ശേഷം si പറഞ്ഞ കാര്യങ്ങൾ കേൾകവേ സിദ്ധു ആകെ പിടിവിട്ട അവസ്ഥയിൽ ആയി.
Si യുമായി സംസാരിച്ചു കഴിഞ്ഞതും ആ നേരം തന്നെ സിദ്ധുവിന്റെ ഫോണിൽ യശോദമ്മയുടെ കാൾ വന്നു.
“എന്താ അമ്മേ… ”
“മോനെ നീ പെട്ടന്ന് വീട്ടില്ലേക്ക് വാ…
അച്ഛൻ വീണു ”
കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞത് കേട്ടു ഒന്നും ആലോചിക്കാതെ സിദ്ധു വേഗം പുറത്തേക്കു ഓടി ഇറങ്ങി, കാർ എടുത്തു.
ക്ഷണ നേരം കൊണ്ട് സിദ്ധു വീട്ടിൽ എത്തിയതും മുറ്റത്തു ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അച്ഛനെ മടിയിൽ വെച്ച് അമ്മയും അടുത്ത് ബാക്കി എല്ലാവരും കൂടി ഇരുന്നു കരയുന്നത് കണ്ടു ഒന്നും ചോദിക്കാൻ നിൽക്കാതെ സിദ്ധു വേഗം ചെന്ന് അച്ഛനെ കോരി എടുത്തു വണ്ടിയിൽ കേറ്റി.
അവന്റെ പിന്നാലെ അമ്മയും ഐശുവും കൂടി ചെന്നു.
അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നേരം അരുണിനെ വിളിച്ചു പറഞ്ഞത് കൊണ്ട് സിദ്ധു അച്ഛനെ കൊണ്ട് ചെല്ലുമ്പോൾ അരുൺ എല്ലാം റെഡിയാക്കി അവരെ കാത്ത് നിന്നിരുന്നു.
സിദ്ധു വണ്ടി നിർത്തിയതും അറ്റൻഡർ ചെന്നു ഡോർ തുറന്നു, പിന്നെ അരുണും അയാളും സിദ്ധുവും കൂടി അച്ഛനെ പിടിച്ചു ട്രോളിയിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി.
അച്ഛനെ നേരെ icu വിലെക്ക് കൊണ്ട് പോയതും സിദ്ധു നിർവികാരത്തോടെ icu വാതിലിൽ നോക്കി നിന്നു,യശോദമ്മ കരഞ്ഞു തളർന്നതും ഐശു അവരെ പിടിച്ചു അവിടെ ഉള്ള കസേരയിൽ പിടിച്ചു ഇരുത്തി.
കുറച്ചു നേരം കഴിഞ്ഞു icu വിൽ നിന്നും അരുൺ ഇറങ്ങി വന്നതും സിദ്ധു അവന്റെ അടുത്തേക്ക് ചെന്നു.
“ടെൻഷൻ ആവണ്ട ഭാഗ്യമുള്ളത് കൊണ്ട് അച്ഛന് അതികമൊന്നും സംബവിചിട്ടില്ല.
തലക്ക് പിന്നിൽ മുറിഞ്ഞുവെങ്കിലും അതികം ആഴമൊന്നുമില്ല ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് അത് കൊണ്ട് ബ്ലഡ് കേറ്റണം.
കാലിന് പൊട്ടലുണ്ട് ചെറിയൊരു സർജറി വേണം ”
“എന്താ ചെയേണ്ടത് എന്ന് വെച്ചാൽ ചെയ്തോ പക്ഷെ അച്ഛനെ തിരിച്ചു കിട്ടണം ”
“അങ്ങനെ സീരിയസ് ആയി ഒന്നുമില്ല. അത്രയും പൊക്കത്തിൽ നിന്ന് വീണിട്ടും അച്ഛന് ഇത്രയല്ലേ പറ്റിയുള്ളൂ. അതൊരു ഭാഗ്യമാ…
അമ്മ വിഷമിക്കാതെ അച്ഛന് ഒന്നുമില്ല.
നിങ്ങൾ ഇവിടെ ഇരുന്നോ ഞാൻ പോയി സീനിയർ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം…
സർജറി ഉടനെ തന്നെ ചെയണം ”
സിദ്ധുവിനോട് പറഞ്ഞ ശേഷം അരുൺ അമ്മയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു അവിടെ നിന്നും പോയി.
അരുണിന്റെ വാക്കുകൾ തന്ന ആശ്വാസത്തിൽ സിദ്ധു അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു.
“അച്ഛനെങ്ങനെയാ അമ്മേ വീണത് ”
“അറിയില്ല മോനെ… ”
സിദ്ധു ചോദിച്ചതും കണ്ണുനീർ തുടച്ചു കൊണ്ട് യശോദമ്മ പറഞ്ഞു.
അത് കേട്ടപ്പോൾ സിദ്ധു അമ്മയെ തന്നെ നോക്കി.
“ഞാൻ മുറ്റത്തു ഫോൺ ചെയ്തു കൊണ്ട് നോക്കുമ്പോൾ അച്ഛൻ ടെറസിൽ നിൽക്കുവായിരുന്നു. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ അച്ഛൻ പിന്നോട്ട് ആഞ്ഞു പോകുന്നത് കണ്ടു, ഞാൻ പേടിച്ചു അച്ഛനെ വിളിച്ചപ്പോഴേക്കും അച്ഛൻ താഴേക്കു വീണു. ”
“മ്മ്മ്… അമ്മ കരയാതെ. അരുൺ പറഞ്ഞലോ പേടിക്കാൻ ഒന്നുമില്ലന്ന്. കരയാതെ
ഐശു… നീ അമ്മയുടെ കൂടെ ഇരിക് ഞാനിപ്പോ വരാം… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ”
പറഞ്ഞു കൊണ്ട് അമ്മ വീണ്ടും കരയാൻ തുടങ്ങിയത് കണ്ടു സിദ്ധു അമ്മയെ സമാധാനിപ്പിച്ചു. ശേഷം അമ്മയെ ഐശുവിനെ ഏല്പിച്ചു സിദ്ധു പുറത്തേക്കു നടന്നു.
കുറച്ചു സമയം കഴിഞ്ഞതും വീട്ടിൽ നിന്നും ബാക്കി എല്ലാവരും എത്തി.
തന്റെ ഏട്ടന്റെ അവസ്ഥ കണ്ടു ജയന്തി ഹോസ്പിറ്റലിൽ കിടന്നു കരച്ചിൽ തുടങ്ങിയതും കിരൺ അവരെ കൊണ്ട് പുറത്തേക് പോയി.
സിദ്ധു വിളിച്ചു പറഞ്ഞതും ദേവു ഹോസ്പിറ്റലിൽ എത്തി ആദ്യം അവൾ കുറെ കരഞ്ഞു എങ്കിലും അരുൺ എല്ലാം കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾ സങ്കടം അടക്കി അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു.
(തുടരും )

by