രചന – നന്ദിത ദാസ്
“ഷട്ടപ്പ് മനു….
നീ പറയുന്നതൊന്നും എനിക്ക് കേൾക്കണ്ട…
ഞങ്ങളുടെ നന്ദുവിനെ ഞങ്ങൾക്ക് തിരിച്ചു തന്നേ പറ്റുള്ളൂ…
അവളെമാത്രം ചുറ്റി പറ്റി നിൽക്കുന്ന ചിലരുടെ ജീവിതം ഉണ്ട്…
അവളില്ലെങ്കിൽ അവരാരും ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല… ”
“കൂൾ വിനു… കൂൾ…
നിന്റെ ഇമോഷൻസ് എനിക്ക് മനസ്സിലാകുന്നുണ്ട്…
ബട്ട് നന്ദുവിന്റെ നില വളരെ ക്രിട്ടിക്കൽ ആണ്..
ഇതുവരെ ആ കുട്ടിക്ക് ബോധം പോലും വന്നിട്ടില്ല…
ബോധം വന്നാൽ അവൾ ഉടനെ തിരക്കുന്നതു അവൾക്കു പ്രിയപ്പെട്ടവരെ ആയിരിക്കും…
ആ സമയത്ത് അവരെല്ലാം ഇവിടെ ഉണ്ടായിരിക്കണം…
അതാ ഞാൻ അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചോളാൻ പറഞ്ഞത്… ”
“ഇവിടെ പറ്റില്ലെങ്കിൽ പറ വേറെ എവിടോട്ടെങ്കിലും കൊണ്ടുപോയിക്കോളാം ഞങ്ങൾ അവളെ… ”
“വേറെ എവിടെ കൊണ്ടുപോയാലും ഇത് തന്നെയാണ് അവസ്ഥ…
നിനക്കറിയാമല്ലോ കൊച്ചിയിലെ ഏറ്റവും ഫേമസ് ആയ ഹോസ്പിറ്റലിൽ ആണിത്…
ഇവിടെ കിട്ടുന്ന ഫെസിലിറ്റികൾ തന്നെയിരിക്കും ലോകത്ത് എവിടെ ചെന്നാലും നന്ദുവിന് കിട്ടുക… ”
“പിന്നെ ഞങ്ങൾ എന്താടാ ചെയ്യുക… ഞങ്ങളുടെ നന്ദുവിനെ അപ്പോൾ മരണത്തിനു വിട്ടു കൊടുക്കാനോ…
നോ… നെവർ… ചിന്തിക്കാൻ കൂടി കഴിയില്ല… ”
“പ്രതീക്ഷ അസ്തമിക്കാറായിട്ടില്ല വിനു…
ബട്ട്… ”
“എന്ത് ബട്ട്… എന്താണെങ്കിലും നീ പറ മനു…”
“നന്ദുന്റെ ഹാർട്ട് ട്രാൻസ്‌പ്ലാന്റ് ചെയ്യണം…
പക്ഷേ മറ്റു ഓർഗൻസിനെ പോലെ അല്ല ഹാർട്ട്…
ഒരു ഡോണറെ കിട്ടുക വല്യ പാടാണ്…
കിട്ടിയാൽ തന്നെ കൃത്യസമയത്തു ഇവിടെ എത്തിക്കാനും കഴിയണം…
ഒരുപാട് ഫോർമാലിറ്റീസ് അതിന്റെ പിന്നിൽ ഉണ്ട്..
മറ്റ് ഹോസ്പിറ്റലുകളിലേക്കു ഞങ്ങൾ മെയിൽ ചെയ്തിട്ടുണ്ട്…
ഒരു ഡോണറെ കിട്ടിയാൽ അവർ അറിയിക്കും… ”
“അങ്ങനെ ചെയ്താൽ അപ്പോൾ നന്ദു രക്ഷപെടും അല്ലേ… ”
“100% ഷുവർ…
ഹാർട്ട് ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിൽ പ്രമുഖരായ ഒരുപാട് ഡോക്ടർസ് ഈ ഹോസ്പിറ്റലിൽ ഉണ്ട്…
ഉറപ്പായും നന്ദു രക്ഷപെടും… ”
“ഡോക്ടർ… ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട്… ”
ഒരു സിസ്റ്റർ അത് വന്നു പറഞ്ഞപ്പോൾ വിനു ഉടനെ തന്നെ അങ്ങോട്ട് പോയി…
ഞാൻ പുറത്തിറങ്ങി കണ്ണനോട് വിവരങ്ങളൊക്കെ പറഞ്ഞു..
എല്ലാം നഷ്ടപ്പെട്ടവന്റെ കണ്ണിൽ വീണ്ടും പ്രതീക്ഷയുടെ ഒരു പുതുനാമ്പു വിരിയുന്നത് എനിക്ക് കാണാൻ സാധിച്ചു…
“ആരാ യാമി…
പേഷ്യന്റിനു കാണണമെന്ന് പറയുന്നു… ”
“സിസ്റ്റർ ഞാൻ കൂടി അകത്തോട്ടു വന്നോട്ടെ… ”
“മ്മ് വന്നോളൂ… ”
കണ്ണനെയും മറ്റുള്ളവരെയും ഒന്ന് നോക്കി സമ്മതം മേടിച്ചിട്ട് ഞാൻ യാമിയുടെ കൈയും പിടിച്ചു ഐ സി യുവിന് ഉള്ളിലേക്ക് കയറി…
കണ്ണടച്ച് കിടക്കുകയായിരുന്നു നന്ദു…
കുറച്ചു മണിക്കൂറുകൾ കൊണ്ട് അവളാകെ ക്ഷീണിച്ചു പോയതുപോലെ…
യാമിയുടെ കൈത്തലങ്ങൾ അവളുടെ നെറ്റിയിൽ പതിഞ്ഞപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു…
ഞങ്ങളെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം കണ്ണുനീർ തുള്ളികളായി ആ മിഴിക്കോണിൽ പറ്റിപിടിച്ചിരുന്നു…
എന്തോ സംസാരിക്കാൻ അവൾ വല്ലാതെ പാട് പെടുന്നതുപോലെ…
എന്റെയും യാമിയുടേം കൈകൾ ഒരുമിച്ച് ചേർത്തുവെച്ചു അവളുടെ നെഞ്ചോടു ചേർത്തു…
ജീവിതകാലം മുഴുവൻ നിങ്ങൾ ഒന്നായിരിക്കണമെന്നു പറയുന്നതുപോലെ….
അവളുടെ മനസ്സറിഞ്ഞിട്ടാകണം യാമി എന്നെ ഒന്ന് നോക്കി….
“നന്ദു ഒന്നുകൊണ്ടും വിഷമിക്കണ്ടാട്ടോ… നന്ദുവിന്റെ യാമി എന്റെ ഈ കൈകളിൽ സുരക്ഷിത ആയിരിക്കും…
എന്റെ നെഞ്ചിലെ പിടപ്പ് അവസാനിക്കും വരെ ഈ നെഞ്ചോടു ചേർത്തു തന്നെ യാമിയെ ഞാൻ സ്നേഹിക്കും… ”
“അതേ നന്ദു… ഇനിയൊരിക്കലും യാമി നിന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല…
വിനുവേട്ടൻ മാത്രമായിരിക്കും ഇനി എന്റെ കഴുത്തിൽ താലി ചാർത്തുക… ”
നന്നേ അവശയാണെങ്കിലും അവളൊന്നു പുഞ്ചിരിച്ചു…
നിലാവുപോലും തോറ്റുപോകുന്ന പുഞ്ചിരി…
ഇതെല്ലാം കണ്ടുകൊണ്ട് നിന്ന മനു പറഞ്ഞു
“നന്ദൂട്ടി… അച്ഛനും അമ്മയും ഏട്ടനുമൊക്കെ കാത്തു നിൽക്കുന്നു… ഞാൻ അവരെ കൂടി വിളിക്കട്ടെ… ”
അവൾ പതിയെ തലയാട്ടി…
അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തിട്ട് ഞാനും യാമിയും പുറത്തിറങ്ങി…
അച്ഛനും അമ്മയും അപ്പുവും ഒരുമിച്ചാണ് കയറിയത്…
കണ്ണൻ പ്രതീക്ഷയോടെ എന്നെ നോക്കി…
“ഒന്നും സംസാരിച്ചില്ല… പക്ഷേ ആ കണ്ണുകൾ ഒരുപാട് സംസാരിച്ചു…”
അത്രമാത്രം പറയാനേ എനിക്ക് തോന്നിയുള്ളൂ…
“അച്ചുവിനെ വിവരം അറിയിച്ചോ? ”
“അച്ചുവേട്ടൻ ദുബായിൽ നിന്നും തിരിച്ചിട്ടുണ്ട്… ”
യാമിയാണ് മറുപടി പറഞ്ഞത്…
നന്ദുവിന് ഒരു ഡോണറെ കിട്ടുന്നതിനായി എനിക്കറിയാവുന്ന സകലരോടും ഞാൻ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടേ ഇരുന്നു…
കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛനും അമ്മയും അപ്പുവും ഐ സി യുവിന്റെ പുറത്തിറങ്ങി…
എല്ലാവരും നന്നേ അവശരായിരുന്നു…
“മോൻ കയറി കാണുന്നില്ലേ എന്റെ മോളെ…
പലപ്പോഴും നിനക്കായി ആ കണ്ണുകൾ വാതിലിനു നേരെ നീളുന്നുണ്ടായിരുന്നു… ”
അച്ഛൻ അത് പറഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു കണ്ണൻ ആ മനുഷ്യന്റെ നെഞ്ചോടു ചേർന്നു…
“ഈ അവസ്ഥയിൽ എങ്ങനെയാ ഞാൻ എന്റെ നന്ദുനെ കാണുക…
പറ്റില്ല… അങ്ങനെ എനിക്കവളെ കാണണ്ട… ”
“അങ്ങനെ അല്ല കണ്ണാ… അവൾ നിന്നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും… മോൻ ഒന്ന് ചെന്നു കാണു… അല്ലെങ്കിൽ എന്റെ കുഞ്ഞ്… ”
വാക്കുകൾ മുഴുവിക്കാനാവാതെ
ആ അച്ഛൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു…
കണ്ണുകൾ തുടച്ചു കണ്ണൻ ഐ സി യുവിനുള്ളിലേക്കു കയറി…
“ദേ നോക്കിയേ നന്ദു നിന്റെ കണ്ണേട്ടൻ വന്നിരിക്കുന്നു… സന്തോഷം ആയില്ലേ… ”
ഡോക്ടർ മനു അത് പറഞ്ഞപ്പോൾ നന്ദു ചിരിച്ചുകൊണ്ട് എന്നെ നോക്കി…
“അപ്പോൾ കണ്ണാ നന്ദുവിനെകൊണ്ട് ഒരുപാട് സംസാരിപ്പിക്കരുത് കേട്ടോ… ”
എന്റെ കൈയിൽ ഒന്നമർത്തി പിടിച്ചിട്ട് ഡോക്ടർ റൂമിനു വെളിയിൽ ഇറങ്ങി…
നന്ദു എന്റെ മുഖത്തേക്ക് ഇമ പോലും ചിമ്മാതെ നോക്കി കിടക്കുകയാണ്…
ആ കിടപ്പ് കണ്ടാൽ സഹിക്കാൻ പറ്റില്ല…
വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നില്ല…
ഞങ്ങളെക്കാൾ വേഗത്തിൽ ഞങ്ങളുടെ കണ്ണുനീരുകൾ സംസാരിക്കുന്നതായി തോന്നി…
“ക.. കണ്ണേ.. ട്ടാ… ”
“മ്മ് ”
അടുത്ത് ഇരിക്കാൻ അവൾ ആംഗ്യം കാട്ടി…
ഞാൻ കിടക്കയിൽ അവൾക്കു അരികിലായി ഇരുന്നു…
എന്റെ കൈകളിൽ അമർത്തി പിടിച്ചു അവൾ ചോദിച്ചു
“പേ.. ടിച്ചു പോയോ.. ”
“എന്തിനു…
എനിക്കറിയാല്ലോ എന്നെ തനിച്ചാക്കി നീ പോകില്ലന്നു…
പെട്ടെന്ന് ഈ കിടപ്പു വിട്ടു നീ ഒന്ന് എഴുന്നേൽക്കു നന്ദു…
വിനുവിന്റെയും യാമിയുടേം കല്യാണം നമുക്ക് നടത്തേണ്ട…
നമ്മള് സ്വപ്നം കണ്ടതുപോലെ നീയും ഞാനും ഒരുമിച്ചുള്ള ജീവിതം ആസ്വദിക്കേണ്ടേ…
അതിനൊക്കെ നീ ഇങ്ങനെ ഈ കിടപ്പ് കിടന്നാൽ എങ്ങനെ ശരിയാകും…
ന്റെ നന്ദു പഴയ നന്ദുവായി പെട്ടെന്ന് വാ… ”
“കണ്ണേട്ടാ…
മനസ്സിൽ ഞാൻ ഇപ്പോളും ബോൾഡ് ആണ്…
പക്ഷേ ഉള്ളിലെന്തോ സഹിക്കാൻ പറ്റാത്ത വേദന…
ഞാൻ… ഞാൻ.. മരിച്ചു പോകുമോ എന്നൊരു തോന്നൽ… ”
“ദേ പെണ്ണേ… വയ്യാതെ കിടക്കുവാണെന്ന് ഒന്നും ഞാൻ ഓർക്കൂല കേട്ടോ…
എന്നെ തനിച്ചാക്കി പോകാൻ കഴിയുമോടാ നിനക്ക്… ”
“ഇപ്പോൾ ജീവിക്കാൻ വല്ലാത്ത ഒരു കൊതി തോന്നുന്നു കണ്ണേട്ടാ…
ഒരു അവസരം കൂടി ഈശ്വരൻ എനിക്ക് തന്നിരുന്നെങ്കിൽ എന്ന്…. ”
“ഒന്നല്ല… ഒരു നൂറു കൊല്ലം നമ്മൾ ഒരുമിച്ചു ജീവിക്കും…
പിന്നേ പാലക്കാടുനിന്നും അപ്പയും അമ്മയും ഹരിയും ആദിക്കുട്ടനുമൊക്കെ തിരിച്ചിട്ടുണ്ട്…
അവർ ഇങ്ങു വരുമ്പോളേക്കും ന്റെ നന്ദു പഴയപോലെ ആകണം കേട്ടോ… ”
ഞാൻ അത് പറഞ്ഞപ്പോൾ ആ മുഖം സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു…
അവളുടെ തിരുനെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് ഞാൻ അവിടെ നിന്നും പുറത്തിറങ്ങി…
വെളിയിൽ വെപ്രാളപ്പെട്ട് വിനുവും അപ്പുവും ഡോക്ടറുടെ മുറിയിലേക്കു പോകുന്നത് കണ്ടു… ഞാനും അവരുടെ കൂടെ ഡോക്ടർ മനുവിന്റെ റൂമിലേക്ക് കയറി…
“എന്താ… എന്താ വിനു… ”
“കണ്ണാ… നമ്മുടെ നന്ദുവിന് ചേർന്ന ഒരു ഡോണറെ കിട്ടിയിട്ടുണ്ട്…
ഇവിടെ വളരെ അടുത്തും ആണ്… ആ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതാണ്…
പക്ഷേ അതിന്റെ മാതാപിതാക്കൾ അവയവം ഡൊണേറ്റ് ചെയ്യാൻ തയ്യാറാവുന്നില്ല… ”
“എത്ര കാല് പിടിച്ചിട്ടാണെങ്കിലും അവരെക്കൊണ്ടു സമ്മതിപ്പിക്കണം…
എനിക്ക് എന്റെ നന്ദുന്റെ ജീവനാണ് വലുത്… അതിന് വേണ്ടി എന്തും ഞാൻ ചെയ്യും… ”
“ഡോക്‌ടേഴ്‌സ് അവരോടു സംസാരിക്കുന്നുണ്ട്…
നിങ്ങൾ കൂടി അവരെ ഒന്ന് ചെന്നു കാണു…
അവയവ ദാനത്തിന്റെ മഹത്വം അവരെ ബോധ്യപ്പെടുത്തിയാൽ രക്ഷപെട്ടു… ”
“വിനു… നീ ഇവിടെ അച്ഛന്റെ കൂടെ തന്നെ ഉണ്ടാകണം… ഞാനും അപ്പുവും കൂടി ഹോസ്പിറ്റലിൽ പോയി അവരെ ചെന്നു കാണാം…
അവരെ സമ്മതിപ്പിച്ചിട്ടല്ലാതെ ഞങ്ങൾ ഇങ്ങോട്ട് വരില്ല… ”
“ഒക്കെ കണ്ണാ… പ്രാർത്ഥനയോടെ ഞങ്ങൾ ഇവിടെ ഉണ്ടാകും… ”
“ഒക്കെ അങ്ങനെ ആണെങ്കിൽ ഓപ്പറേഷന് വേണ്ട എല്ലാ തയ്യാറെടുപ്പുകളുമായി ഞങ്ങൾ ഡോക്ടഴ്സും റെഡി ആയി നിൽക്കാം… ”
മനസ്സിൽ നൂറു ഈശ്വരന്മാരെയും വിളിച്ചുകൊണ്ടാണ് നന്ദുവിന്റെ ഡോണറെ തേടി ചെന്നത്…
ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ ആ കുട്ടിയുടെ മാതാപിതാക്കളെ പരിചയപ്പെടുത്തി തരാമെന്നേറ്റു…
അവരുടെ മുന്നിലെത്തിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി…
അമ്മയും അച്ഛനും അമ്മാവനും അമ്മായിയും …
ഈ അമ്മാവന്റെ മകൾക്കാണ് ആക്‌സിഡന്റ് പറ്റിയതും അച്ഛനും അമ്മയും കാണാൻ വന്നതും…
രാത്രിയിൽ ഇവിടേക്ക് വരാൻ ഇരുന്നപ്പോളാണ് നന്ദുവിന് സുഖം ഇല്ലെന്നും പറഞ്ഞു അപ്പു വിളിക്കുന്നത്…
കേട്ടപാതി വിനുവിനെയും വിവരം അറിയിച്ചു ഹോസ്പിറ്റലിലേക്ക് പായുകയായിരുന്നു…
“മോനെ കണ്ണാ… എത്ര പ്രാവശ്യം നിന്നെ വിളിച്ചു… ഫോൺ എടുക്കാഞ്ഞത് എന്താ…
നമ്മുടെ ഗീതു പോയെടാ… ”
ഈശ്വരാ… അപ്പോൾ ഗീതുവിന്റെ ഹാർട്ട് ആണോ എന്റെ നന്ദുവിന് യോജിച്ചതെന്നു ഡോക്‌ടേഴ്‌സ് പറഞ്ഞത്…
“ഞാൻ ഫോൺ… ഞാൻ.. വീട്ടിൽ… ”
എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അതിനൊന്നും സാധിച്ചില്ല…
അമ്മായി എന്നെ കെട്ടിപിടിച്ചു കരയാനും തുടങ്ങി…
“വേറെ ഒരു വണ്ടി വന്നു ഇടിച്ചതാ…
തലയ്ക്ക് പുറകിലാണ് മുറിവേറ്റത്..
ഇവിടെ കൊണ്ടുവന്നപ്പോൾ ഇവരൊക്കെ പറയുന്നത് മസ്തിഷ്ക മരണം സംഭവിച്ചന്നാണ്… ”
എന്താ ഞാൻ പറയുക… രണ്ടു കൈയും തലയ്ക്കു കുത്തി ഞാൻ മുട്ടിലിരുന്നുപോയി…
“നിങ്ങൾ പരസ്പരം അറിയാവുന്നവർ ആണോ… എങ്കിൽ കാര്യങ്ങൾ ഇനി എളുപ്പമായല്ലോ? ”
ഡോക്ടർ ആണ് അത് പറഞ്ഞത്…
എല്ലാവരും എന്നെയും അപ്പുവിനെയും ഡോക്ടറിനെയും മാറി മാറി നോക്കി…
“ഇവരെന്തൊക്കെയാ കണ്ണാ പറയുന്നത്…
അപ്പുമോൻ എന്താ നിന്റെ കൂടെ വന്നതാണോ? ”
അമ്മയാണ്…
ഞാൻ അമ്മയെ കെട്ടിപിടിച്ചു…
“അമ്മേ… നമ്മുടെ നന്ദു… ”
കാര്യങ്ങൾ എല്ലാം അപ്പു വിവരിച്ചു പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടക്കരച്ചിൽ ഉയർന്നു…
“അമ്മാവാ… ഞാൻ എന്റെ സ്വാർത്ഥത കൊണ്ട് ചോദിക്കുവാണെന്നു ഒരിക്കലും വിചാരിക്കരുത്…
ഒരു ജീവന്റെ കാര്യമാണ്…
അത് ഇപ്പോൾ അമ്മാവന്റെ കൈയിലാണ്…
നന്ദുവിനെ ഞാൻ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഗീതുവിനെ എനിക്ക് കല്യാണം ആലോചിച്ചു വന്നപ്പോൾ തന്നെ ഞാൻ അമ്മാവനോട് പറഞ്ഞിരുന്നതല്ലേ…
എന്റെ നന്ദുവിലൂടെ ഗീതുവിന്റെ ഹൃദയം ജീവിക്കുന്നത് കാണാൻ അമ്മാവനും ആഗ്രഹം ഇല്ലേ…
ഞാൻ കാല് പിടിക്കാം… ന്റെ നന്ദുവിനെ രക്ഷിച്ചു കൂടെ? ”
എല്ലാവരുടെയും കണ്ണുകൾ അമ്മാവന് നേരെ നീണ്ടു…
ഏറെ നേരത്തെ മൗനത്തിനു ശേഷം അമ്മാവൻ സംസാരിച്ചു…
“ഈശ്വര നിച്ഛയം അങ്ങനെ ആണെങ്കിൽ…
എന്റെ മോളുടെ ഹൃദയം അവളുടെ ശരീരത്തിൽ തുടിക്കുമെങ്കിൽ…
എനിക്ക് സമ്മതം ആണ്…
എവിടെ വേണമെങ്കിലും ഞാൻ ഒപ്പിട്ടു തരാം…
നന്ദുമോളിലൂടെ എന്റെ കുഞ്ഞു ജീവിക്കുന്നത് എനിക്ക് കാണണം ”
കരഞ്ഞു കൊണ്ട് അമ്മാവൻ അത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ചേർത്തു പിടിക്കുന്നുണ്ടായിരുന്നു ആ മനുഷ്യനെ…
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…
നന്ദുവിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി…
മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകൾക്ക് ഒടുവിൽ ഡോക്‌ടേഴ്‌സ് പുറത്തു വന്നു…
ഗീതുവിന്റെ ഹൃദയം നന്ദുവിന്റെ ശരീരത്തിൽ വിജയകരമായി തുന്നിചേർത്തെന്ന വാർത്തയുമായി…
പലരുടെയും ജീവിതം വീണ്ടും അവിടെ നിന്നും തുടങ്ങുക ആയിരുന്നു…
*********
കുറച്ചു വർഷങ്ങൾക്കു ശേഷം….
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ്…
കുച്ചിപ്പുടിയിൽ ഡോക്ടറേറ്റ് നേടിയ യാമിക വിനയചന്ദ്രൻ എന്ന എന്നെ ജന്മനാട് സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്ന മനോഹരമായ സുദിനം…
കുറച്ചു വർഷങ്ങൾ പുറകോട്ട് ചിന്തിക്കുമ്പോൾ വല്ലാത്ത അത്ഭുതം തോന്നുന്നു…
വിനുവേട്ടൻ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ നിലയിൽ ഞാൻ എത്തിച്ചേരുക എന്നത് തികച്ചും അസാധ്യം….
ഒരു പെണ്ണിന്റെ ആത്മവിശ്വാസം അവളുടെ മനസ്സറിയുന്ന പുരുഷൻ തന്നെയാണ്…
നിഖിൽ എന്ന ചതിയനായ പട്ടാളക്കാരനെ ഓർക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്..
പക്ഷേ നിഖിൽ എന്റെ ജീവിതത്തിൽ ഒരു നിമിത്തം ആകുക ആയിരുന്നു എന്ന് പിന്നീട് ചിന്തിച്ചപ്പോൾ മനസ്സിലായി… അല്ലായിരുന്നെങ്കിൽ ഒരിക്കലും വിനുവേട്ടനെ പോലെ ഒരാളെ എനിക്ക് ലഭിക്കില്ലായിരുന്നു…
എന്നോടുള്ള വാശിക്ക് ആള് ഇപ്പോളും ശ്രീനഗറിലെ കൊടും മഞ്ഞും കൊണ്ട് ഏതോ പട്ടാള ക്യാമ്പിൽ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്നു…
കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല… നാട്ടിൽ നിന്നും രക്ഷപെട്ടു ഓടിയതുപോലെ തോന്നും…
ഞാൻ ഇത് പറയുമ്പോൾ നന്ദു എപ്പോളും പൊട്ടിച്ചിരിക്കും… ഇനി അവള് വല്ലോം പുള്ളിക്കാരനെ ഓടിച്ചു വിട്ടതാണോന്ന് ഒരു സംശയം ഇല്ലാതെയും ഇല്ല കേട്ടോ…
“ഹലോ എന്റെ ശ്രീമതി ഇത് എന്താലോചിച്ചു നിൽക്കുവാ… പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് അങ്ങ് ചെല്ലേണ്ട… ”
വിനുവേട്ടൻ പുറകിൽ കൂടി വന്നു വട്ടം പിടിച്ചപ്പോളാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്…
“അല്ല വിനുവേട്ടാ ഞാൻ പഴയ കാര്യങ്ങളൊക്കെ ഒന്നോർത്തു നോക്കിയതാ…
നിഖിൽ നമുക്കൊരു മുഖാന്തിരം ആയെന്ന്… ”
“ഹും… എന്റെ നന്ദുട്ടിയാണ് എല്ലാത്തിനും മുഖാന്തിരം… അവൾ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു… ”
നിഖിലിന്റെ പേര് കേൾക്കുന്നതെ വിനുവേട്ടന് ഇഷ്ടം അല്ല…
മുഖം എല്ലാം വലിഞ്ഞു മുറുകും…
“അച്ചോടാ അപ്പോളേക്കും മുഖം അങ്ങ് വീർത്തല്ലോ… ”
വീർത്തു തടിച്ച കവിളിൽ പിടിച്ചു ഞാൻ വലിച്ചു…
വിനുവേട്ടൻ ചിരിച്ചുകൊണ്ട് എന്നെ മാറോടണക്കി…
“നിന്നെ എനിക്ക് തന്നത് ഏത് ശക്തി ആണെങ്കിലും ജീവിതകാലം മുഴുവൻ ഞാൻ അതിനോട് കടപ്പെട്ടവനാണ്… ”
“മ്മ്… നമുക്ക് എങ്കിൽ ഇറങ്ങിയാലോ… നന്ദു വിളിച്ചായിരുന്നോ? ”
“കണ്ണൻ വിളിച്ചായിരുന്നു… അവരൊക്കെ പ്രോഗ്രാം നടക്കുന്ന സ്കൂളിൽ എത്തിയിട്ടുണ്ട്… ”
“ആണോ… എനിക്ക് അവളെ കാണാൻ കൊതിയാവുന്നു… ”
“നിന്റെ സംസാരം കേട്ടാൽ തോന്നുവല്ലോ നിങ്ങൾ തമ്മിൽ കണ്ടിട്ട് കുറേ നാളായിന്നു…
ഇന്നലെ കൂടി കണ്ടതല്ലേ നീ അവളെ… ”
“അവൾ എന്റെ അടുത്തില്ലാത്ത ഓരോ നിമിഷവും അവളെ കാണാൻ മനസ്സ് തുടിക്കും… അതാണ് ഞങ്ങൾ തമ്മിലുള്ള ഒരു ഇരിപ്പുവശം… ”
“മ്മ് മ്മ് അറിയാം അറിയാം… എങ്കിൽ എന്റെ ശ്രീമതി വന്നു കാറിലോട്ടു കയറിയാട്ടെ ഇനി നിന്നു സമയം കളയണ്ട… ”
*******
സ്കൂളിൽ ചെന്നിറങ്ങിയപ്പോൾ ശ്രദ്ധയിൽ പെട്ടത് എന്റെ ചിത്രങ്ങൾ അടങ്ങിയ കൂറ്റൻ ഫ്ലെക്സ് ബോർഡും
ബാനറുകളുമാണ്…
അതൊക്കെ കണ്ടപ്പോൾ ഉള്ളിൽ ഒരു രോമാഞ്ചം ഉണ്ടായി…
കലാകാരന്മാർക്ക് സ്വന്തം നാട്ടിൽ സ്വീകരണം പുച്ഛം മാത്രമാണെന്ന് പറഞ്ഞവരോടൊക്കെ ചെറിയ തോതിൽ ഒരു അമർഷവും തോന്നി…
കാരണം എന്നെ സ്വീകരിക്കുന്നത് എന്റെ നാടാണ്…
എന്നോടുള്ള അവരുടെ സ്നേഹം ആണ് ഈ കാണുന്നതെല്ലാം…
ഒരുപാട് പരിചിത മുഖങ്ങൾ എന്നെ തേടിയെത്തി…
സ്നേഹ സംഭാഷണങ്ങൾ നടത്തി…
അപ്പോൾ എല്ലാം എന്റെ കണ്ണുകൾ തേടിയത് നന്ദുവിനെയാണ്…
“അതേ കണ്ണുകൾ കൊണ്ടുള്ള ഈ തിരച്ചിൽ മതിയാക്കിക്കോളു കേട്ടോ ദേ വരുന്നു നിന്റെ നന്ദു… ”
വിനുവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കണ്ടു എനിക്ക് നേരെ ചിരിച്ചുകൊണ്ട് വരുന്ന എന്റെ നന്ദുവിനെ….
കണ്ണേട്ടൻ കൂടെ തന്നെ ഉണ്ട്… രണ്ടിന്റെയും വഴക്ക് ഇതുവരെ തീർന്നിട്ടില്ല കേട്ടോ…
“എന്താടി യാമി നീ ലേറ്റായത്..
എന്നെ നോക്കു വയ്യെങ്കിലും ഞാൻ കൃത്യ സമയത്ത് തന്നെ എത്തി… ”
“വെറുതെയാ യാമി രാവിലെ മുതൽ ഇതിനെയെല്ലാം കുത്തിപ്പൊക്കാൻ ഞാൻ പെട്ട പാട്… ഓഹ് ഈശ്വരാ… ”
“എന്നിട്ട് എവിടെ നിന്നെ പോലെ തന്നെ വഴക്കാളികൾ ആയ നിന്റെ മോനും മോളും… ”
“അച്ഛന്റെയും അമ്മയുടെയും കൈയിൽ കാണും…
ഡി പിന്നേ ആദികുട്ടൻ വന്നിട്ടുണ്ട് അവൻ അങ്ങ് വലിയ ചെക്കൻ ആയെടി…
അപ്പയും അമ്മയും ഹരിയേട്ടനും എല്ലാരും നിന്നെ കാണാൻ കാത്തിരിക്കുവാ… നീ വാ… ”
യാമിയുടെ കൈയും പിടിച്ചു ചാടിത്തുള്ളി പോകുന്ന നന്ദുവിനെ നോക്കി കണ്ണൻ പറഞ്ഞു…
“പതുക്കെ നടന്നു പോ നന്ദു… വയറ്റിൽ ഒരാൾ ഉള്ളത് മറക്കണ്ടാട്ടൊ… ”
“ഓഹ്… ഞാൻ നോക്കിക്കോളാം ഈ കണ്ണേട്ടന് എന്താ… ”
“അല്ലെങ്കിലും ഈ പെണ്ണ് ഞാൻ പറയുന്ന ഒരു വക അനുസരിക്കില്ല… രാത്രി ആകുമ്പോൾ കാല് വേദന കൈ വേദന നടു വേദന എന്നും പറഞ്ഞു ഇങ്ങു വരും… ”
“അല്ല കണ്ണാ നിങ്ങൾക്ക് ഈ പരുപാടി നിർത്താൻ ഒരു ഉദ്ദേശവും ഇല്ലേ… മൂന്നാമത്തേത് ആകുന്നു…. ”
“ഹ്മ്മ് നിർത്തും നിർത്തും… അവള് പറയട്ടെ നിർത്താൻ.. അമ്മ ആകാൻ കഴിയില്ലെന്ന ആധി അല്ലായിരുന്നോ ആദ്യം മുതലേ…
അവൾ എന്നോട് ആവശ്യപ്പെട്ടതും അത് മാത്രം ആയിരുന്നു…
ഒരുപാട് സങ്കടം അനുഭവിച്ചതല്ലേ അതിന്റെ വാശി ഞങ്ങൾ ഇങ്ങനെ അങ്ങ് തീർക്കുവാ…
പിന്നെ ന്റെ പൊന്നളിയ… യാമിയെ കയ്യോടെ പിടിച്ചോ ഇനി ഒരു കുഞ്ഞൊക്കെ ആയിട്ട് മതി രണ്ടാളുടെയും ഡാൻസും പാട്ടുമൊക്കെ… ”
“മ്മ് അതേ ഉള്ളു… ഞങ്ങളുടെയും തീരുമാനം അത് തന്നെയാണ്… ”
സ്റ്റേജിൽ യാമിയെ അനുമോദിക്കുമ്പോൾ അവൾക്കു പ്രിയപ്പെട്ടവർ എല്ലാം അരികിൽ തന്നെ ഉണ്ടായിരുന്നു…
എല്ലാരുടെയും സാമീപ്യം ഒരുപാട് സന്തോഷം ഉണ്ടാക്കി…
ഹരിയേട്ടൻ ഇപ്പോളും ലെച്ചുവിന്റെ ഓർമകളിൽ സന്തുഷ്ടനാണ്…
അപ്പയും അമ്മയും ആദിയും നാട്ടിലേക്കു ഇടക്കൊക്കെ വരാറുണ്ട്… ഞങ്ങളും അവിടേക്ക് പോകാറുണ്ട്..
എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു…
ലെച്ചുവിന്റെ ആത്മാവ് ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകും…
യാമിയും ലെച്ചുവും തമ്മിൽ ഉള്ള സാദൃശ്യം ഇന്നും ഒരു മറയായി തന്നെ അവശേഷിക്കുന്നു…
ഗീതുവിന്റെ ഹൃദയം എനിക്ക് മാറ്റിവെച്ചതോടെ പുതിയ ഒരു അച്ഛനും അമ്മയും കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു…
ഓപ്പറേഷൻ കഴിഞ്ഞു മുറിയിലേക്ക് മാറ്റുമ്പോൾ എനിക്ക് ആദ്യം കാണണമെന്ന് പറഞ്ഞത് ഗീതുവിന്റെ അച്ഛനെയും അമ്മയെയും ആയിരുന്നു…
എനിക്കൊരു പുതിയ ജീവിതം തന്നതിന് ജീവിതകാലം മുഴുവൻ ഞാൻ അവരോടു കടപ്പെട്ടിരിക്കും…
ആരോഗ്യം പഴയതുപോലെ ആയപ്പോളാണ് കല്യാണം ഉടൻ നടത്തണമെന്ന് കണ്ണേട്ടൻ വാശി പിടിച്ചത്…
യാമിയുടെയും വിനുവേട്ടന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം മതി ഞങ്ങളുടേതെന്നു പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല…
രണ്ട് കല്യാണവും ഒരുമിച്ചു ഒരു ദിവസം തന്നെ നടത്തി…
യാമി പിഎച്ഡി ക് തയ്യാറെടുക്കുമ്പോൾ ഞാൻ ഇവിടെ അമ്മ ആകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…
കണ്ണേട്ടൻ ഉൾപ്പെടെ എല്ലാർക്കും എന്റെ ഡെലിവറി ടൈം നല്ല ടെൻഷൻ ആയിരുന്നു…
എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല…
കണ്ണേട്ടന്റെ തനി സ്വരൂപത്തിൽ ഒരു മോനെ പ്രസവിച്ചു…
അധികം വൈകാതെ തന്നെ ഒരു മോളും ഉണ്ടായി..
ഇപ്പോൾ മൂന്നാമതൊരാൾ കൂടി വരുന്ന സന്തോഷത്തിൽ ആണ് ഞങ്ങൾ… മാസം ഇത് ഏഴ് കഴിഞ്ഞു…
കണ്ണേട്ടനൊപ്പം ഉള്ള ജീവിതം ഞാൻ സ്വപ്നം കണ്ടതിനേക്കാളേറെ അപ്പുറം ആയിരുന്നു…
ഒരു ആണിന് ഇത്ര ആഴത്തിൽ ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയുമോ എന്ന സംശയം കണ്ണേട്ടൻ നീക്കി തന്നു…
വാക്കുകൾക്കും അപ്പുറം ഞങ്ങൾ ഇന്നും സ്നേഹിച്ചുകൊണ്ടേ ഇരിക്കുന്നു… ഒരു അതിർ വരമ്പുകളും ഇല്ലാതെ തന്നെ…
കണ്ണേട്ടന്റെ കൈയിൽ ഞാൻ കൊടുത്ത ബുക്കിനുള്ളിൽ എഴുതി ചേർത്ത എന്റെ സ്വപ്നങ്ങൾ എല്ലാം ഇന്ന് യാഥാർഥ്യമായി തീർന്നിരിക്കുന്നു…
എല്ലാം മംഗളമായി അവസാനിപ്പിച്ച ഈശ്വരനു നന്ദി…
സ്റ്റേജിൽ യാമി പാട്ടിനൊത്തു
ചുവടു വെക്കുകയാണ്…
‘അലൈപായുതേ കണ്ണാ… ”
(അവസാനിച്ചു )
കട്ടയ്ക്ക് കൂടെ നിന്നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി…
ഒരുപാട് മാനസിക സമ്മർദത്തിലൂടെ ഞാൻ എഴുതി തീർത്ത “നാട്യം” ശരിക്കും പറഞ്ഞാൽ യഥാർത്ഥ ജീവിതത്തിന്റെ ആവിഷ്കാരം ആയിരുന്നു…
അവസാനത്തെ നാലു പാർട്ടുകൾ തികച്ചും ഇമാജിനേഷൻ മാത്രം ആണ്…
കാരണം നിങ്ങളെപ്പോലെ യാമിയും വിനുവും ഒന്നാകണമെന്ന് തന്നെയായിരുന്നു എനിക്കും…
എന്റെ ഏറ്റവും ആത്മാർത്ഥ സുഹൃത്തിനെ യാമിയായി നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത് പേര് മാറ്റി തന്നെയാണ്…
അതും അവള് തന്നെ തിരഞ്ഞെടുത്തു തന്ന യാമിക എന്ന പേരിൽ…
ലെച്ചുവിനെ കൊല്ലേണ്ടിയിരുന്നില്ല എന്ന് പലരും എന്നോട് പറഞ്ഞു… പക്ഷേ ലെച്ചു യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ ഇല്ല… കഥയിൽ പറഞ്ഞപോലെ ഒരു ആക്‌സിഡന്റ്ൽ മരണപ്പെടുക ആയിരുന്നു…
വിനുവും ഹരിയും ആദിയും അപ്പയും അമ്മയും യാമിയും എല്ലാം ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ…
നന്ദുവും കണ്ണനും വെറും സാങ്കല്പിക കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിച്ചോളു കാരണം അവരെക്കുറിച്ചു കൂടുതൽ ഒന്നും ആരും ചോദിക്കരുത്…
പിന്നെ നിഖിൽ…
നിങ്ങൾ വിചാരിക്കുന്നതുപോലെ റിയൽ ലൈഫിൽ യാമി ഒരിക്കലും വിനുവിന് സ്വന്തം ആകില്ല… പറയുമ്പോൾ ഒരുപാട് സങ്കടം ഉണ്ട്.. കഥയും ജീവിതവും തമ്മിലുള്ള വ്യത്യാസം അതാണ്…
ഈ വരുന്ന നവംബർഇൽ യാമിയുടെയും നിഖിലിന്റെയും വിവാഹം ആണ് തീയതി വരെ കുറിക്കപ്പെട്ടു… യാമിക്കോ വിനുവിനോ ഒന്നും ചെയ്യാൻ സാധിക്കില്ല… ഒരു frd എന്ന നിലയിൽ യാമി നിഖിലിനെ വിവാഹം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല…
തെറ്റ് ചെയ്യുന്നവർക്ക് തിരുത്താൻ ഒരു അവസരം കൊടുക്കണമല്ലോ…
നിഖിൽ നന്നാകുമായിരിക്കും അല്ലേ…
എല്ലാരും എന്റെ യാമിക്ക് വേണ്ടി പ്രാർത്ഥിക്കണം… നിങ്ങളുടെ എല്ലാവരുടെയും കമന്റ് അവൾ കാണാറുണ്ട്… ഒരു വാക്ക് അവളോട് പറയണം…
ഈ കഥ വായിക്കുമ്പോൾ കണ്മുന്നിൽ കാണുന്നത് പോലെ തോന്നുന്നു.. കഥാപാത്രങ്ങൾ ജീവനുള്ളവരെ പോലെ തോന്നുന്നു എന്ന് ഒരുപാട് പറഞ്ഞതുകൊണ്ട് മാത്രം ആണ് ഞാൻ ഇത്രയും കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തിയത്…
ഒരിക്കൽ കൂടി പറയുവാണ് എന്റെ യാമിക്കു വേണ്ടി പ്രാർത്ഥിക്കണം… അവസാന നിമിഷമെങ്കിലും എന്റെ യാമിക്കു വിനുവിനെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് സപ്പോർട് ചെയ്ത എല്ലാർക്കും ഒരിക്കൽ കൂടി നന്ദി…
സ്നേഹത്തോടെ സ്വന്തം നന്ദു….

by