05/05/2026

ശ്രുതി : ഭാഗം 26

രചന – ഭദ്ര രുദ്ര

ഉൾക്കാട്ടിൽ എത്തിയപ്പോൾ ഞാൻ ശരിക്കും അമ്പരന്നു . ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ട അതേ സ്ഥലം . വിയർപ്പുതുള്ളികൾ എന്റെ ശിരസ്സിൽ നിന്നും മുഖത്താകെ പടർന്നു പിടിച്ചു . സൂര്യനെ മറച്ചു കൊണ്ട് കാടിനുള്ളിൽ മൊത്തം ഇരുട്ടു പരത്തി ആകാശംമുട്ടെ വളർന്നുനിൽക്കുന്ന മരക്കൂട്ടങ്ങളുടെ ഇടയിലായി ഞാൻ ആ കാഴ്ച കണ്ടു ……………………………………

കരിങ്കല്ലിൽ കൊത്തിവച്ച കരിനാഗ വിഗ്രഹം . അതിനു ചുറ്റുമായി നാഗങ്ങളെ പോലെ തോന്നിക്കുന്ന വിധത്തിൽ പടർന്നുകയറിയ കാട്ടുവള്ളികൾ . ആ കാവും പരിസരവും കണ്ടാൽ തന്നെ അറിയാം അവിടെ പൂജ നടത്തിയിട്ട് വർഷങ്ങളായി എന്ന് . ഇവിടെ പൂജ നടത്താൻ ആണോ ഈ ലാലു എന്നെ കാടുമുഴുവൻ കയറി ച്ചത് . ഞാൻ ഒരല്പം ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി . എന്നാൽ അവന്റെ മുഖഭാവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് . അവന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ടാൽ തോന്നും അവൻ ആദ്യമായിട്ടാണ് ഈ കാവ് കാണുന്നതെന്ന് .

” ലാലു ഇതാണോ താൻ പറഞ്ഞ നാഗ കാവ് ??? ”

” അത് തന്നെയാണ് ഞാനും നോക്കുന്നത് ”

” എന്ത് 😳 അപ്പോൾ നിനക്ക് സ്ഥലം അറിയില്ലേ 😲 ? ”

” എനിക്ക് പണ്ടേ അറിയാമായിരുന്നു . പക്ഷേ ഇപ്പോൾ ഇങ്ങോട്ട് വന്നിട്ട് കുറച്ചു കാലമായി ”

” ഈ കുറച്ചു കാലം എന്നു പറയുമ്പോൾ ??? ”

” കൃത്യമായി പറഞ്ഞാൽ ഏകദേശം 12 വർഷം ”

” ആഹാ ബെസ്റ്റ് , എന്നിട്ടാണോ ഈ പൂജ നടക്കാത്ത കാട്ടിലേക്ക് നീ എന്നെ വിളിച്ചു കൊണ്ടു വന്നത് ”

” നിന്നെ ഞാൻ വിളിച്ചു കൊണ്ടു വന്നത് അല്ലല്ലോ നീ എന്റെ കൂടെ ഇറങ്ങി വന്നതല്ലേ ”

” അയ്യേ ഇറങ്ങി വരാൻ പറ്റില്ല മുതലും , ഞാൻ ഈ കാവ് ഒക്കെ ഒന്ന് കാണാൻ വന്നതാ ”

” ആഹാ , എന്തായാലും വന്ന കാര്യം നടന്നല്ലോ , ഇതാ ഇതാണ് നീ കാണാൻ വന്ന കാവ് , കൺകുളിർക്കെ കണ്ടോ . കണ്ടു കഴിഞ്ഞെങ്കിൽ വേഗം ഇറങ്ങാൻ നോക്കൂ , ഇരുട്ട് വീഴും മുൻപേ കാട് ഇറങ്ങണം ”

” ലാലു നമ്മള് അതിന് കാട് കാണാൻ വന്നത് അല്ലല്ലോ ”

” അല്ല , നമ്മൾ കാവ് കാണാൻ വന്നതാ , കാവിൽ എണ്ണയും മഞ്ഞളും കൊടുത്തു പ്രാർത്ഥിക്കാൻ വന്നതാ ”

” എന്നിട്ട് കൊടുക്കണ്ടേ ??????? ”

” ഈ കാവിലെ കോലം കണ്ടിട്ട് നിനക്ക് ഇവിടെ കൊടുക്കാൻ തോന്നുന്നുണ്ടോ ? ഇത് നമുക്ക് മറ്റേതെങ്കിലും കാവിൽ കൊടുക്കാം . ”

” ലാലു ആർ യു സീരിയസ് , നീ എന്തൊക്കെയാ പറയുന്നത് ? നാഗ കാവിലേക്ക് ചെറിയമ്മ നേർന്ന നേർച്ചയാണ് ഇത് . ഈ നേർച്ച നമ്മൾ വേണം പൂർത്തിയാക്കാൻ . ”

” എന്നാ നീ തന്നെ ഇത് പൂർത്തിയാക്കിക്കോ ”

” ഞാൻ പൂർത്തിയാക്കാൻ തന്നെയാ പോകുന്നത് , എന്തായാലും മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല ശ്രുതി ”

” ശ്രുതി നിനക്ക് ശരിക്കും വട്ടാണോ ??? , എന്തായാലും നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യ് ”

” ഹഹ അതു തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നത് ”

” എന്ത് ? ”

” ഞാനീ കാവ് ഒക്കെ ഒന്ന് വൃത്തിയാക്കാൻ പോവുകയാണ് ”

” ഹഹഹ 😂😂😂 … നിനക്ക് ചെറിയ തോതിൽ വട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു , ഇപ്പൊ എനിക്ക് ഉറപ്പായി നിനക്ക് ഫുൾ വട്ടാണെന്ന് ”

” ചിരിക്കാതെ എന്നെ വന്ന് ഒന്ന് ഹെൽപ്പ് ചെയ്യുമോ ”

” ശ്രുതി നി സീരിയസ് ആണോ ??? ”

” അതെ ”

” എടീ ഈ കാവിൽ നമ്മൾ എന്ത് ചെയ്യാനാ ? ”

” തൽക്കാലം നമ്മൾ ഈ കാവും പരിസരവും ചെറിയതോതിൽ ഒന്നു വൃത്തിയാക്കുന്നു , അതിനുശേഷം ബാക്കി പറയാം ”

” ഓ …… ഈ പെണ്ണിനെ കൂടി വന്ന എന്നെ വേണം പറയാൻ ”

” ഡയലോഗ് അടിച്ച് സമയം കളയാതെ ഒന്നു വേഗം നോക്കൂ ”

” ഞാൻ നോക്കൂവല്ലേ ”

അങ്ങനെ ഞാനും ലാലും ചേർന്ന് ചെറിയ തോതിൽ ഒക്കെ ആ കാവും പരിസരവും വൃത്തിയാക്കാൻ തുടങ്ങി . കാവ് വൃത്തിയാക്കുമ്പോൾ ആണ് പെട്ടെന്നൊരു കരിനാഗം ഞങ്ങളുടെ മുന്നിലേക്ക് ചീറ്റി വന്നത് . അതിനെ കണ്ടപ്പോൾ തന്നെ ലാലു പേടിച്ച് ഒരു പരുവമായി . അവൻ എതൊക്കെയോ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥന തുടങ്ങി . എനിക്ക് അവന്റെ അവസ്ഥ കണ്ടപ്പോൾ ചിരിയാണ് വന്നത് . ഞാൻ ആ കരുനാഗത്തെ തന്നെ നോക്കി നിന്നു . അതിന്റെ കണ്ണുകളിൽ വല്ലാത്തൊരു തരം തിളക്കമുണ്ടായിരുന്നു . അതെന്നെ തന്നെ വശ്യമായി നോക്കി നിൽക്കുന്ന പോലെ എനിക്ക് തോന്നി . അപ്പോഴേക്ക് ലാലു അടുത്ത പ്രാർത്ഥന തുടങ്ങിയിരുന്നു .

” എന്റെ കരിനാഗ ദൈവങ്ങളെ , അറിവില്ലാ പൈതങ്ങൾ ആണ് ഞങ്ങൾ , അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും ചെയ്തു പോയെങ്കിൽ മാപ്പ് ചോദിക്കുന്നു . തെറ്റുകൾ എല്ലാം പൊറുത്ത് അനുഗ്രഹിക്കണേ . ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യാം ”

” ഇവനിതെന്തു കുന്തമാണ് വിളിച്ചു പറയുന്നത് ”

ആ കരിനാഗം എന്നെ തന്നെ അൽപനേരം നോക്കി നിന്നതിന് ശേഷം കാടിനുള്ളിലേക്ക് പോയി മറഞ്ഞു . ഞാൻ വീണ്ടും എന്റെ പണിയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു . കരിനാഗത്തെ കണ്ടുപേടിച്ച ലാലു പിന്നെ ഒന്നും മിണ്ടാതെ ഏതൊക്കെയോ നാമവും ജപിച്ച് മരച്ചുവട്ടിൽ പോയിരുന്നു . കാവും പരിസരവും വൃത്തിയാക്കി എടുത്തപ്പോൾ ആ കാവിന്റെ ഇതുവരെയുള്ള മുഖച്ഛായ തന്നെ മാറിപ്പോയി . ഫോട്ടോഗ്രാഫിയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള കാവുകളുടെ ഫോട്ടോയെ കാൾ ശരിക്കും ഒറിജിനാലിറ്റി തോന്നുന്ന ജീവനുള്ള ഒരു കാവ് . ഞാൻ ലാലിന്റെ സഹായത്തോടെ ആ കാവിൽ ഉണ്ടായിരുന്ന കൽവിളക്കുകളിൽ എണ്ണയൊഴിച്ച് ദീപം തെളിയിച്ചു . അവിടെ ഉണ്ടായിരുന്ന കരിനാഗ വിഗ്രഹങ്ങളിൽ എല്ലാം മഞ്ഞൾ പൊടി കൊണ്ട് കളമെഴുതി . ശരിക്കും ഇപ്പോൾ കാണാൻ അതിമനോഹരമായിരിക്കുന്നു . ലാൽ ഇപ്പോൾ അവന്റെ ഫോണിൽ കാവിലെ പിക്ചർ പകർത്തുന്ന തിരക്കിലാണ് . അൽപ്പനേരം ആ കാവലിന്റെ പരിസരത്തുനിന്നപ്പോൾതന്നെ മനസ്സിലും ശരീരത്തിലും ഒരു പോസിറ്റീവ് എനർജി കയറി . സമയം വളരെ പെട്ടെന്ന് തന്നെ ഓടി പോകുന്ന പോലെ ഞങ്ങൾക്ക് തോന്നി .

” ശ്രുതി വാ നമുക്കു പോകാം , ഇപ്പോൾ തന്നെ സമയം കുറെയായി ”

” ദ വരുന്നു ലാലു , ഇവിടെ നമ്മൾ ചെറിയ അമ്മയുടെ ആഗ്രഹം പോലെ കാവിൽ പൂജ നടത്തി അല്ലേ ”

” നീ വരുന്നുണ്ടോ , ഇപ്പോൾ തന്നെ കാടിനുള്ളിൽ ഇരുട്ടി തുടങ്ങിയിരിക്കുന്നു ”

” അതുകൊണ്ട് ഇപ്പോൾ എന്താ ? ”

” കുന്തം … വല്ല പുലിയും കടുവയും ഉണ്ടാകും , നീ വരുന്നുണ്ടോ ? ”

” ശരി ”

കാവിൽ തൊഴുതതിനുശേഷം ഞാനും ലാലുവും ഉൾക്കാട് ഇറങ്ങി . അൽപ്പനേരത്തെ കാൽനടയാത്രക്ക് ശേഷം ഞങ്ങൾ പുറം കാടിനുള്ളിൽ എത്തി . അപ്പോഴാണ് ഞങ്ങൾ അത് ശ്രദ്ധിച്ചത് കാടിന് മുകളിലൂടെ ഒരു കൂട്ടം പക്ഷികൾ കലപില ശബ്ദമുണ്ടാക്കി പറന്നകലുന്നു . ഇവരെന്താ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല .

” കാടിനുള്ളിൽ മറ്റാരോ കടന്നിട്ടുണ്ട് ”

” ആര് ???? ”

” അറിയില്ല പക്ഷേ ആരായാലും ഇവിടെ നിൽക്കുന്നത് അപകടമാണ് . ശ്രുതി നീ വേഗം വാ നമുക്ക് ഈ കാട് ഇറങ്ങണം ”

അതും പറഞ്ഞു ലാലു എന്റെ കയ്യിൽ മുറുകെ പിടിച്ച് വളരെ വേഗത്തിൽ നടക്കാൻ തുടങ്ങി . ലാലുവിന്റെ വേഗത കൂടുന്നതനുസരിച്ച് എന്റെ ഉള്ളിലും ഒരു ചെറിയ ഭയം കൂടുകെട്ടി തുടങ്ങി . കാലുകളുടെ വേഗത കൂടുന്നതിനനുസരിച്ച് ലാലുവിന്റെ വേഗത്തിലുള്ള ഹൃദയമിടിപ്പും എനിക്ക് കേൾക്കാമായിരുന്നു . കാടിനുള്ളിലെ ചെടികളുടെ ഇളക്കവും കാൽ പെരുമാറ്റവും കേട്ടപ്പോൾ ലാലു എന്റെ കയ്യിൽ പിടിച്ച് കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി . ഞങ്ങളുടെ ഓട്ടത്തിന് വേഗത കൂടുന്തോറും ഞങ്ങളുടെ പിറകിലുള്ള കാൽ പെരുമാറ്റത്തിന്റെ ശബ്ദവും കൂടി വന്നു .

ഓട്ടത്തിന് വേഗത കൂടിയപ്പോൾ യാത്രയിലുള്ള അപകടം തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . ഓട്ടത്തിനിടയ്ക്ക് ഞങ്ങളെ പിന്തുടരുന്ന ആ വ്യക്തിയെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി . ഞങ്ങളെ പിന്തുടർന്ന വ്യക്തിയെ കണ്ടതും ലാലിന്റെ കൈപിടിച്ച് ഞാനവിടെ നിന്നു .

” ശ്രുതി , താൻ എന്താ അവിടെ നിന്നത് , വേഗം വാ നമുക്ക് പോകാം ”

” എന്നാലും നമ്മൾ ഇപ്പോൾ ആരെയാണ് പേടിച്ചു ഓടുന്നതെന്ന് നിനക്കറിയോ ? ”

ഞാനത് പറഞ്ഞപ്പോൾ ലാലു പിറകിലേക്ക് തിരിഞ്ഞുനോക്കി . ഞങ്ങൾക്ക് പിറകിൽ നിൽക്കുന്ന ആളെ കണ്ട ലാലു ഭയത്തോടെ എന്റെ കയ്യിൽ പിടിമുറുക്കി .

” വല്യമ്മാവൻ ….. ( സ്വാതീയുടെ വല്യച്ഛൻ ) ”

” അതെ , അയാൾ തന്നെ … ഇയാൾ എന്തിനാ ഇങ്ങോട്ട് വന്നത് ? ”

” ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാണ് കൊച്ചേ ”

” എന്നെയോ ? എന്തിന് ? ”

” അന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് മോള് എനിക്ക് കുറച്ചു നിയമമൊക്കെ പഠിപ്പിച്ച് തന്നില്ലേ , അതിനുപകരം ഞാൻ നിനക്ക് എന്തെങ്കിലും സമ്മാനം തരണ്ടേ , ആ സമ്മാനം തരാനാണ് ഞാനിപ്പോൾ വന്നത് . പോയി പിടിച്ച് കൊണ്ടു വാടാ മക്കളെ അവളെ ”

അയാൾക്കു പുറകിൽ നിൽക്കുന്ന കാവൽ ഗുണ്ടകൾക്ക് അയാൾ ദേഷ്യത്തോടെ നിർദ്ദേശം നൽകി . യജമാനന്റെ വാക്കു കേട്ടപ്പോൾ അവർ പക പാറുന്ന കണ്ണുകളോടെ എന്റെ അടുത്തേക്ക് നടന്നടുത്തു . അവരുടെ കയ്യിൽ ചങ്ങലയും മരത്തിന്റെ തടിയും കത്തിയും വാളും അടങ്ങുന്ന വൻ ആയുധശേഖരം തന്നെയുണ്ടായിരുന്നു . അതുകണ്ടു ഭയന്നിട്ടാണോ എന്നറിയില്ല , അവർ ഞങ്ങളുടെ അടുത്തെത്താറായപ്പോൾ ലാലു എന്റെ കയ്യിൽ മുറുകെ പിടിച്ച് ഓടാൻ തുടങ്ങി . അവർ ഞങ്ങളുടെ പിറകെ വളരെ വേഗത്തില് ഓടാൻ തുടങ്ങി .

ഓട്ടത്തിനിടയിൽ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന അപകടം കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . ഒരുപടു വൃക്ഷത്തിന്റെ വേരിൽ കാൽ തടഞ്ഞു ഞങ്ങൾ രണ്ടുപേരും അടുത്തുള്ള ഒരുവൻ കുഴിയിലേക്ക് വീണു . വളരെയധികം താഴ്ചയുള്ള കുഴിയിലേക്ക് ഞങ്ങൾ വീണത് . അപ്പോൾ തന്നെ ലാലിന്റെ തല അവിടെ എവിടെയോ അടിച്ച് ചോര വരാൻ തുടങ്ങി . അത് കണ്ടപ്പോൾ തന്നെ ലാലുവിന് ബോധം പോയി . ഞാൻ പതിയെ എണീറ്റ് ഞങ്ങൾ വീണ കുഴിയുടെ ചുറ്റും നോക്കിയപ്പോൾ എന്റെ തല കറങ്ങുന്ന പോലെ എനിക്ക് തോന്നി . പതിയെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് ഞാനറിഞ്ഞു . ബോധം മറഞ്ഞ് ഞാൻ താഴെ പതിക്കുന്നതിന് മുൻപ് ഞാൻ കേട്ടിരുന്നു കാട്ടിൽ വെടിയൊച്ചയുടെ കാതടപ്പിക്കുന്ന ശബ്ദം .

( തുടരും )