11/05/2026

അർപ്പിത : അവസാന ഭാഗം

രചന – രുദ്രാ ലക്ഷ്മി

അഹ്… അപ്പോൾ മോളോട് പറഞ്ഞില്ലായിരുന്നോ… ആ തിരക്ക്കിനിടയിൽ വിട്ടുപോയതാകും… കുറെ ദിവസമായി തിരക്കാണത്രെ… ഇന്നും വരാൻ കഴിയില്ലെന്നു ഉച്ചക്ക് വിളിച്ചു പറഞ്ഞിരുന്നു… അതറിഞ്ഞപ്പോൾത്തോട്ടു ഇവിടൊരാൾടെ ഉത്സാഹമൊക്കെ പോയില്ലേ…അർപ്പിതയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന ഋഷിമോനെ നോക്കി
പറഞ്ഞുകൊണ്ട് രാധമ്മ കിച്ച്നിലേക്ക് പോയി..

അർപ്പിതയുടെ കണ്ണുകൾ നിറഞ്ഞു…. തന്നോട്… തന്നോടുമാത്രമെന്താ ഇങ്ങിനെ??? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

**********************************************

രാത്രിയേറെ ആയിട്ടും അർപ്പിതക് ഉറങ്ങാൻ കഴിഞ്ഞില്ല…

ദേവകിയമ്മയുടെ നിർബന്ധത്തിന് മുന്നിൽ ഭക്ഷണം വല്ലവിധേനയും കഴിച്ചെന്നു വരുത്തി റൂമിലേക്കു വന്നതാണ് പക്ഷെ… എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല…ഋഷിമോനും കൂടെയില്ല.. നിരഞ്ജൻ വരാത്തതിന്റെ സങ്കടത്തിൽ ആള് താഴെ ദേവകിയമ്മയുടെ കൂടെ സ്ഥാനം പിടിച്ചു…

ഓരോ ആവശ്യമില്ലാത്ത ചിന്തകൾ അവളെ അലട്ടിക്കൊണ്ടിരുന്നു…

തന്നെ ആർക്കും വേണ്ടാത്തയോ…… ആരും.. ആരും ഒന്ന് മനസിലാക്കുന്നില്ല… വീണ്ടും ഒരു ദുഃഖം അതെനിക്കിനി കഴിയില്ല… ഒരുവാക്കെന്നോട് സംസാരിച്ചിട്ട് എത്രദിവസമായി????
അത്രക്കന്യായായോ ഞാൻ??? ഇതാണോ സ്നേഹമാണെന്ന് പറഞ്ഞത്???? എന്നും കൂടെ വേണമെന്ന് പറഞ്ഞത്???
എന്റെ മോൻ… എന്റെമോനും എന്നെ വേണ്ടേ??? ഞാനൊറ്റപ്പെട്ടുപോയി… ചിന്തകൾക്കൊപ്പം ആ വെള്ളാരം കണ്ണുകളും ദിശയറിയാതെ ചലിച്ചുകൊണ്ടിരുന്നു… ഒരു ഉന്മദിനിയെപ്പോലെ..

ഇരുകൈകളും തലയിൽ കോർത്തുപിടിച്ചു പൊട്ടികരഞ്ഞുപോയി… അവളുടെ കരച്ചിലിന്റെ ഈരടികൾ ആ റൂമിൽ പ്രതിധ്വനിച്ചു…. കരഞ്ഞുകാരഞ്ഞെപ്പോളോ
തലയൊക്കെ വീട്ടിപിളരും പോലെ….ദേഹവും വല്ലാതെ വിയർക്കുന്നു…

മനസിനെ മധിക്കുന്ന പലചിന്തകളും തന്റെ മനസിന്റെ കടിഞ്ഞാൺ ഒന്നുകൂടി പൊട്ടിച്ചെറിയുമോ എന്നവൾ ഭയപ്പെട്ടു…ആ ഒരു നിമിഷത്തെ ചിന്തക്കൊടുവിൽ അവൾ വേഗം ഷെൽഫിനടുത്തേക്ക് ചെന്നു… വേദനയും വിറയലും എല്ലാംകൂടി അവൾക് നേരെ നില്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല… എങ്കിലും എവിടെക്കെയോ തപ്പി മെഡിസിൻ ബോക്സ്‌ എടുത്ത് തിരികെ ടേബിളിൽ കൊണ്ടുവച്ചു… വെപ്രാളംകാരണം തിരഞ്ഞ മെഡിസിൻ കയ്യിൽ കിട്ടിയില്ല…അതിൽനിന്നെന്തൊക്കെയോ മെഡിസിൻ താഴേക്ക് പോയി… അവസാനം തിരഞ്ഞതെന്തോ കിട്ടിയ ആശ്വാത്തോടെ ഒരു മെഡിസിൻ സ്ട്രിപ്പ് കയ്യിലെടുത്തു.. പിന്നെ അതിൽനിന്നും ഒരു ടാബ്ലറ്റ് എടുത്ത് വായിലേക്ക് വെച്ചു.. ഒപ്പം വെള്ളവും വായിലേക്കമഴ്ത്തി…. പകുതിൽ കൂടുതൽ വെള്ളവും അവളുടെ ഡ്രെസ്സിനെ നനയ്ച്ചുകൊണ്ട് താഴേക്ക് പോയി…

പിന്നെ അവിടേക്കണ്ട ചെയറിലേക്കു തന്നെ ഒരു ആശ്വാസത്തിനെന്നോണം ഇരുന്നു…. പതിയെ വിറയൽ അവളെ വിട്ടുമാറുന്നതാവൾ അറിയുന്നുണ്ടായിരുന്നു… തലമെല്ലെ ടേബിലിലേക് ചാരി….. കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു…. അവളാരിയത്തെത്തന്നെ മയക്കത്തിലേക്കാഴ്ന്നുപോയി..

**********************************************

രണ്ടുമൂന്നു കോംപ്ലിക്കേറ്റഡ് കേസസ് ഉണ്ടായിരുന്നതുകൊണ്ടാണ് നിരഞ്ജന് വീട്ടിലേക് വരാൻ കഴിയാതിരുന്നത്…..മറ്റു ഗൈനകോളജിസ്റ് ഒന്നും അവൈലബിൾ അല്ലാത്തതുകൊണ്ട് നിരഞ്ജന് മറ്റു വഴി ഇല്ലായിരുന്നു..

അതിൽ രണ്ടുപേരുടെയും ഡെലിവറി രാത്രി 10 മണിക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്നു…
പിന്നെയുള്ള ഒരാളെ ഓപ്പറേഷൻ വേണ്ടിവന്നു… രാവിലെ പെയിൻ തുടങ്ങിയതാണ് പക്ഷെ കുട്ടിയുടെ കഴുത്തിൽ കോർഡ് ചുറ്റിയതുകൊണ്ട് എത്ര ശ്രമിച്ചിട്ടും തിരിഞ്ഞു വരുന്നുമില്ല… ലാസ്റ്റ് വരെ നിരഞ്ജൻ നോക്കി… പിന്നെ കുഞ്ഞിന്റെ ഹാർട്ട്ബീറ്റിൽ വ്യത്യാസംകണ്ടപ്പോളാണ് ഓപ്പറേഷന് കയറ്റിയത്.. ഇതിനിടയിൽ അർപ്പിത വിളിച്ചതൊന്നും നിരഞ്ജൻ അറിഞ്ഞിരുന്നില്ല..

രാത്രി ഒന്നരയോടെ ആണ് ഓപ്പറേഷൻ കഴിഞ്ഞ് നിരഞ്ജൻ റൂമിൽ വന്നത്… വന്നപാടെ വാഷ്‌റൂമിൽ ഒന്നുകയറി ഫ്രഷ് ആയി.. പിന്നെ അവിടെത്തന്നെ അറേഞ്ച് ചെയ്തിട്ടുള്ള ബെഡിലേക് വന്നിരുന്നു… നന്നേ ക്ഷീണംകൊണ്ട് കണ്ണുകൾ അടഞ്ഞുപോകുന്നുണ്ടായിരുന്നു… എങ്കിലും കിടക്കും മുന്നേ ടേബിളിൽ ഇരുന്ന ഫോൺ ഒന്നെടുത്തുനോക്കി..

അർപ്പിതയുടെ മിസ്സ്ഡ് കാൾ….

ആദ്യം അവന് വിശ്വാമ്മയില്ല… പിന്നൊന്നുകൂടി നോക്കി… കാരണം ആദ്യമായാണ് ഇങ്ങിനെ ഒന്ന്… സാധാരണ എന്തേലും ഉണ്ടേൽ അമ്മയാണ് വിളിച്ചു പറയാറുള്ളത്… ഇതിപ്പോൾ അയാൾ എന്തിനാകും???

വെറുതെ ഒന്ന് അകന്നു നിന്നതാണ്…. ഇനി അതയാൾക് വിഷമം ആയി കാണുവോ?? ശേ… വേണ്ടായിരുന്നോ?? രണ്ടാഴ്ചയായി… അയാൾ പലപ്പോളും സംസാരിക്കാൻ വന്നപ്പോൾ പോലും ഞാനായിട്ടു ഒഴിഞ്ഞുമാറി…. നിരഞ്ജൻ വേഗം തന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി അവളുടെ പ്രൊഫൈൽ എടുത്ത് ലാസ്റ്റ് സീൻ നോക്കി

1 മണി… നിരഞ്ജന്റെ പുരികം ഒന്ന് ചുളിഞ്ഞു..

അങ്ങിനെ രാത്രി മൊബൈൽ ഒന്നും നോക്കിയിരിക്കുന്ന ആളല്ല… പിന്നിപ്പോൾ… അവനാകെ കൺഫ്യൂഷൻ ആയി… ഒപ്പംതന്നെ മനസ് വല്ലാതെ ആസ്വസ്ഥമാകാൻ തുടങ്ങി… അവൻ വേഗം തന്നെ അവളുടെ നമ്പറിലേക്കു കാൾചെയ്തു…

ഫുൾ റിങ് ചെയ്തിട്ടും എടുക്കുന്നില്ല എന്നുകണ്ടതും വീണ്ടും ടെൻഷൻ ആയി…വേഗംതന്നെ ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന സിസ്റ്റർനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചുകൊണ്ട് അവിടെന്നോടുകയായിരുന്നു നിരഞ്ജൻ… അവന്റെ പതിവില്ലാത്ത വെപ്രാളവും പരവേശവും ഒക്കെകണ്ടു നഴ്സ് അവൻ പോയവഴിയേനോക്കി ഒന്നും മനസിലാകാതെ പകച്ചു നിൽപ്പുണ്ടായിരുന്നു.

ലക്ഷ്യസ്ഥാനത്തേക്ക് കാർ എടുക്കുമ്പോൾ മുന്നേ ഉറക്കം തഴുകിയ കണ്ണുകൾ ഇപ്പോൾ ഒന്ന് ഇമേപോലും മറന്നെന്നപോലെ ആയിരുന്നു…

**********************************************

രാത്രി ഡോർ ബെൽ മുഴങ്ങുന്നതുകേട്ട് ദേവകിയമ്മയാണ് എഴുനേറ്റ് വന്നത്… ഹാളിൽ ലൈറ്റ് വീണപ്പോൾ തന്നെ നിരഞ്ജൻ വിളിച്ചുപറയുന്നുണ്ടായിരുന്നു…

അമ്മേ ഞാനാണ് കഥക് തുറക്കു

അഹ്… മോനിന്ന് വരില്ലെന്നല്ലേ പറഞ്ഞെ.. അതാ അമ്മ അകത്തുന്നു കുറ്റിയിട്ടത്.. അവർ ഉറക്ക ചടവോടെ പറഞ്ഞു..
എന്നാൽ നിരഞ്ജൻ അതൊന്നും ശ്രദ്ധിക്കാതെ വേഗം അർപ്പിതയെ തിരക്കി..

അയാൾ എവിടെ അമ്മേ?? അയാൾക്കെന്തേലും പറ്റിയോ??

അവന്റെ ചോദ്യംകെട്ട് ദേവകിയമ്മ ആ ഉറക്കച്ചടവിനിടയിലും അവനെ ഒന്ന് ചൂഴ്ന്ന് നോക്കി

നിനക്ക്കെന്താ പറ്റിയെ കണ്ണാ… ഈ പാതിരാത്രി കേറിവന്നാൽ മോളിവിടെ നിന്നെ കാത്തിരിക്കണോ??? അതുറങ്ങിക്കാനില്ലേ… ഒന്നാമത്തെ അതിനിന്നു നല്ല സുഖമില്ലായെന്നു തോന്നുന്നു..

എന്താ… എന്തുപറ്റിയമ്മേ????

എന്താ… എന്റെ മോൻ അവളുടെ ഭർത്താവല്ലേ… എന്നിട്ടെന്നോടാണോ ചോദിക്കുന്നെ???? ദേവകിയമ്മ എന്തോ അർത്ഥം വച്ചെന്ന പോൽ ചോദിച്ചു

പിന്നെ ഈ അമ്മക്കൊന്നും മനസിലാവുന്നില്ലന്ന് കരുതണ്ടാട്ടോ മോനെ…

അതുകൂടി കേട്ടതും നിരഞ്ജന്റെ ശിരസ് അവരുടെ ആ വാക്കുകൾക്ക് മുന്നിൽ കുനിഞ്ഞുപോയി

തല്ക്കാലം മോൻ ചെന്നൂകിടക്കാൻ നോക്ക്.. അപ്പുമോൾക്കൊന്നുല…. അതിനിന്നാകെ ഒരു സങ്കടം പോലായിരുന്നു അതാ അമ്മ പറഞ്ഞെ… മോൻ ചെല്ല്.. സമയം ഒരുപാടായി… നമുക്ക് നാളെ സംസാരിക്കാം..

അവൻ മെല്ലെ ഒന്ന് തലയാട്ടിയശേഷം തിരിഞ്ഞു നടന്നു..

കണ്ണാ….. തിരിഞ്ഞുനടക്കുന്നതിനിടയിൽ ദേവകിയമ്മയുടെ വിളികേട്ട് അവൻ ഒന്ന് നിന്നു…

എന്താ അമ്മേ??

മോനോട് അമ്മയൊന്നും പറഞ്ഞു തരേണ്ടതില്ലന്നറിയാം… എങ്കിലും ഒന്നമ്മ ഓര്മിപ്പിക്കാം… ഒരിക്കലും എന്റെമോനായിട്ട് അപ്പുമോളെ വേദനിപ്പിക്കില്ലന്ന് അമ്മക്ക് വാക്ക് തന്നിരുന്നു… ഓർക്കുന്നുണ്ടോ നിയ്യ്???

അമ്മേ… ഞാൻ..

മ്മ്മ്… ഒക്കെ അമ്മക് മനസിലാവുന്നുണ്ട്.. പാവമല്ലേ ആ കുട്ടി.. എന്റെ മോൻ മനസിലാക്കണംകെട്ടോ അപ്പുമോളെ..

അമ്മേ… അതിന്… ഞാൻ.. അങ്ങിനൊന്നും

മ്മ്… അമ്മക്കറിയാം.. അമ്മ പറഞ്ഞുന്നെ ഉള്ളു അവർ അടുത്തേക് വന്ന് അവന്റെ തലയിൽ ഒന്ന് തഴുകി
ചെല്ല് പോയി കിടന്നോ..

മ്മ്മ്… നിരഞ്ജൻ റൂമിലേക്കു പോയി… അവൻ പോകുന്നതുതന്നെ നോക്കി നിന്നശേഷം ദേവകിയമ്മയും റൂമിലേക് പോയി

**********************************************

അടഞ്ഞുകിടന്ന വാതിലിനു മുന്നിൽ നിരഞ്ജൻ ഒന്ന് നിന്നു….റൂമിൽ വെളിച്ചം കാണാനുണ്ട്..മെല്ലെ ഡോർ ഹാൻഡിൽ ഒന്ന് തിരിച്ചുനോക്കി… കുറ്റിയിട്ടിട്ടുണ്ടാകുമോ എന്നൊന്ന് സംശയിച്ചിരുന്നു.. എന്നാൽ വാതിൽ ചെറിയൊരു സൗണ്ടോടുകൂട് തുറന്നു….

മുറിയിലെങ്ങും നിരഞ്ജൻ കണ്ണോടിച്ചു.. അവന്റെ കണ്ണുകൾ ഉടക്കി നിന്നത് ടേബിളിൽ തലചായിച്ചു കിടക്കുന്ന അർപ്പിതയിലാണ്…

തെല്ലൊരു വെപ്രാളംത്തോടെ അവൻ പാഞ്ഞവളുടെ അടുക്കലേക്ക് എത്തി…

എടൊ….

അർപ്പിത

അവന്റെ വിളികൾക്കൊന്നും അവളെ ഉണർത്താൻ കഴിഞ്ഞില്ല…

അപ്പോളാണ് അവന്റെ ശ്രദ്ധ അവിടെ തട്ടി കിടന്നിരുന്ന മെഡിസിൻ ബോക്സിലേക്കു ചെന്നത്… പിന്നെ കാര്യങ്ങളൊക്കെ അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

അവന്റെ കൈകൾ പിന്നിലേക്ക് ചീകിയൊതുക്കിയ കൊലൻ മുടികളിൽ ഞെരിഞ്ഞമർന്നു…

അർപ്പിത….. അവൻ അവളെ ഒന്നുകൂടി കുലുക്കി വിളിച്ചു…

ഏതോ ഗർത്തതിനുള്ളിൽ നിന്നെന്നതുപോലെ ആ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി… വീണ്ടും.. വീണ്ടും അതെ ശബ്ദം..

അവൾ കണ്ണുകൾ വലിച്ചു തുറന്നു… എന്നിട്ടും ഒരു നിമിഷം വേണ്ടിവന്നു ബോധമണ്ഡലത്തിലേക്കു എത്തുവാൻ…

അർപ്പിത……

വീണ്ടും നിരഞ്ജന്റെ ശബ്ദം… അവൾ വല്ലാത്തൊരു ഭാവത്തോടെ മുഖം ഉയർത്തി ചാടിയെഴുനേറ്റു…
അവളുടെ കണ്ണുകൾ ആ ശബ്ദത്തിനുടമയെ പരിഭ്രാന്തിയോടെ തിരഞ്ഞു…

മുന്നിൽ നിൽക്കുന്ന നിരഞ്ജന്റെ നിറഞ്ഞ കണ്ണുകളിലേക് അവളുടെ മിഴികൾ കോർത്തു…അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും ചുവന്ന് വീര്ത്തമുഖവും പിന്നെ പാറിപറന്നു അലങ്കോലമായ മുടിയുമെല്ലാം അവളനുഭവിച്ച മനോവേദന എടുത്തുകാട്ടി….അവന്റെ മനസിലും ഒരു നോവ് ഉടലെടുത്തു…തന്നെയാകെ പരിഭ്രാന്തിയോടെ… ഉഴിയുന്ന ആ കണ്ണുകളിലേക്കവൻ നോക്കി…

എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അവൾ നിരഞ്ജനെ മുറുകെ കെട്ടിപിടിച്ചു….. അവന്റെ മുഖത്താകെ തെരു തെരെ ഉമ്മകൾക്കൊണ്ട് മൂടി…. അവനൊന്നു ചിന്തിക്കാൻപോലും ഇടം നൽകാതെ ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു… മതിവരാത്തെന്നപ്പോൾ… കണ്ണിലും മൂക്കിലും കവിളിലും നെറ്റിയിലുമൊക്കെ… ഒരു അണുപോലും വിടാതെ ചുംബിച്ചു..അവളുടെ ചുംബനത്തിന്റെ തീവ്രതയിൽ അലിഞ്ഞെന്നപ്പോൾ എപ്പോളോ അവന്റെ കൈകളും അവളെ തിരികെ പുണർന്നിരുന്നു….. അവസാനം അത്രമേൽ പ്രണയത്തോടെ അവൾ അവന്റെ ചുണ്ടിലായി അവളുടെ ചുണ്ട് ചേർത്തു…..ഒന്ന് ശ്വാസമെടുക്കാൻ പോലുമുള്ള ഇടക്കൊടുക്കാതെ….. ആ ചുംബനത്തിന് ലഹരികൂട്ടാനെന്നപോൾ ഇരുവരുടെയും കണ്ണുനീർ ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു…

തെല്ലൊരു നേരത്തിനു ശേഷം അവൾ പതിയെ അകന്ന് മാറി….
നിരഞ്ജൻ അപ്പോളും അവളെ ഒരുകായ്യാലേ ചേർത്ത് പിടിച്ചിരുന്നു… അവന്റെ കണ്ണുകൾ അവളുടെ പടർന്ന സിന്ദൂരത്തിൽ തട്ടിനിന്നു… ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു… പതിവില്ലാതെ അവളുടെ സീമന്ദരേഖ തന്റെപേരിലുള്ള സിന്ദൂരത്താൽ ചുവന്നിരിക്കുന്നു… തന്നെ അംഗീകരിച്ചിരിക്കുന്നു… അവന്റെ ഹൃദയം തുടികൊട്ടി… സന്തോഷത്താൽ ആ സീമന്ത രേഖയിൽ ഒന്നമർത്തി മുത്തി…നെഞ്ചിലേക്കു ചേർത്ത് പിടിച്ചു..

എന്തിനാ…. എന്തിനാ ഡോക്ടറെ എന്നെ ഒഴിവാക്കിയേ??? കരഞ്ഞു കരഞ്ഞു ശബ്ദമൊക്കെ ഇല്ലാതായിരിക്കുന്നു

നിരഞ്ജൻ ഒരുചിരിയോടെ അവളുടെ പുറത്ത് ആശ്വസിപ്പിക്കുംവിധം തട്ടി കൊണ്ടിരുന്നു..

പറ ഡോക്ടറെ… അവളൊരു കൊച്ചുകുട്ടിയുടെ വാശിയോട് അവന്റെ ഷർട്ടിനെ പിടിച്ചുലച്ചു..

മ്മ്മ്… പറയാം… താൻ വാ നമുക്കദ്യം അങ്ങോട്ടിരികാം…
നിരഞ്ജൻ ബെഡിനുനേരെ കണ്ണുകാട്ടി

അർപ്പിത ഒരു പൂച്ചകുഞ്ഞിനെപോലെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു… അവനും അവളെ മുറുകെ പിടിച്ചിരുന്നു…

ഇനി പറ…
താനെന്തിനാ ഇന്ന് മെഡിസിൻ കഴിച്ചേ??

അത്…. എനിക്ക് പെട്ടെന്ന് ടെൻഷൻ….. സഹിക്കാൻ… അവൾ വാക്കുകൾ പെറുക്കി കൂട്ടി

മ്മ്മ്.. മ്മ്മ്… മനസിലായി… തനിക്കിത്രയും ടെൻഷൻ വരാനുള്ള കാര്യമാ ചോദിച്ചേ..

ഡോക്ടർക്കറിയില്ലേ???? തെല്ലൊരു പരിഭവം നിറഞ്ഞ വാക്കുകൾ അവനുനേരെ എറിഞ്ഞു

ഇല്ലല്ലോ…

മ്മ്മ്…

എന്താടോ പറ

എന്തിനാ എന്നെ ഒഴിവാക്കിയേ??? രണ്ടാഴ്ചയായി.. എന്തേലും ഒന്ന് മിണ്ടിയിട്ട്
അത്രക്കന്യായായോ ഞാൻ??? ഇതാണോ സ്നേഹമാണെന്ന് പറഞ്ഞത്???? എന്നും കൂടെ വേണമെന്ന് പറഞ്ഞത്???
എന്റെ മോൻ… എന്റെമോനും എന്നെ വേണ്ടേ??? ഞാനൊറ്റപ്പെട്ടുപോയി…..വാക്കുകൾ പലയിടത്തും മുറിഞ്ഞുപോയി.. കണ്ണീരിന്റെ അകമ്പടിയോടെ എല്ലാം പറഞ്ഞു തീർത്തപ്പോളേക്കും അവളും കിതച്ചുപോയിരുന്നു

എടോ…. തനിതെന്തൊക്കെയാ പറയുന്നേ???

ഞാൻ തന്നെ ഒഴിവാക്കുമെന്ന് തോന്നുന്നുണ്ടോ???? സോറിയെടോ… തന്നെ വേദനിപ്പിക്കണമെന്ന് കരുതിയതല്ല… വെറുതെ ഒന്ന് കളിപ്പിക്കാൻ നോക്കിയതാ…പിന്നെ കേസിന്റെ കാര്യങ്ങളും ഒക്കെ ഇല്ലായിരുന്നോ.. അതുമാത്രമല്ല പിന്നെ ഹോസ്പിറ്റലിലെ തിരക്കുംകൂടി ആയപ്പോൾ കയ്യിന്നുപോയി… പ്ലീസ് ഡോ

ന്തിനാ കളിപ്പിക്കാൻ നോക്കിയേ????
ഞാൻ പറഞ്ഞതല്ലേ… എന്റെ പ്രാണനാണെന്നു… എന്റെ ജീവനാണെന്നു… പിന്നെന്താ????

നിരഞ്ജൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി… ഇത്രനാളും അവൾക്കണ്യമായൊരു ഭാവം ഇന്നാകണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നു…

എന്താ പെണ്ണെ പ്രണയമാണോ??? വീണ്ടും കുസൃതിയോടെ അവൻ ചോദിച്ചു

അതെ പ്രണയമാണ്…. ഇന്നെന്റെ ശ്വാസത്തിൽപോലും ഡോക്ടറോടുള്ള പ്രണയമാണ്… എനിക്ക് പ്രണയമാണ് ഡോക്ടറെ…..

ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിനോട് ചേർന്നു…. അവളുടെ വാക്കുകളും പ്രവർത്തിയും ഒക്കെ നിരഞ്ജനിൽ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തോഷം നിറച്ചു…. അവളുടെ ചുംബനത്തിനൊത്തു അവനും തിരികെ ചുംബിച്ചു തുടങ്ങി…. ഇരുവരും പരസ്പരം മതിവരെന്നപ്പോൾ പുണർന്നു..

നിരഞ്ജൻ തന്നിൽ പൊട്ടിവരുന്ന വികാരങ്ങൾക്കൊക്കെ കടിഞ്ഞാൺ ഇടാൻ ശ്രമിച്ചെങ്കിലും ഏതോ ഒരു നിമിഷത്തിൽ അവനൊന്നു പതറി… അവളെ പൊതിഞ്ഞിരുന്നകയികൾ ദിശമാറി സഞ്ചരിച്ചു തുടങ്ങി…രണ്ടുപേരും മത്സരിച് സ്നേഹിച്ചു…… രണ്ടുപേരുടെയും ശ്വാസഗതികൾ ഉച്ചതിലായി…അതിതീവ്ര സ്നേഹപ്രകടനങ്ങൾക്കൊടുവിൽ നിരഞ്ജൻ അർപ്പിതയെ പ്രണയത്താൽ സ്വന്തമാക്കി….. ഒരു നനുത്ത ചുംബനം അവളുടെ നെറ്റിയിൽ പതിപ്പിച്ചു.

**********************************************

ഒരുപുതപ്പിനുള്ളിൽ നിരഞ്ജന്റെ മാറോടു ചേർന്ന് കിടപ്പാണ് അർപ്പിത

ഞാൻ എത്ര വിഷമിച്ചുന്നറിയോ ഡോക്ടർക്ക്???

താൻ ഈ ഡോക്ടറെ വിളി ഒന്ന് നിർത്തുവോ????

പിന്നെ… പിന്നെ ഞാൻ ന്താ വിളിക്ക????

ആഹാ…ഒന്നും വിളിക്കാൻ ഇല്ലാതെകൊണ്ടാണോ താനെന്നെ ഡോക്ടർന്നു വിളിക്കുന്നെ??? ഞാൻ കരുതി ഇനി തന്റെ ഡെലിവറി ഞാനാണല്ലോ അറ്റൻഡ് ചെയ്തെ അതായിരിക്കുമെന്ന്…. നിരഞ്ജൻ ചിരി അമർത്തി പറഞ്ഞു..

അർപ്പിത കുറുമ്പോട് അവന്റെ നെഞ്ചിലൊന്നു നുള്ളി

സ്സ്….നിരഞ്ജൻ ഒന്ന് എരിവ് വലിച്ചു

അല്ല സാധാരണ പഷ്യന്റ്സ് അല്ലെ ഡോക്ടറെന്നു വിളിക്ക… ഏതേലും ഭാര്യ ഭർത്താവിനെ അങ്ങിനെ വിളിക്കുവോടോ????

അവൾ മറുപടി ഒന്നും പറഞ്ഞില്ല…

കുറെ നേരം രണ്ടാളും അതേപടി ഇരുന്നു

കിടക്കണ്ടെടോ…..??

മ്മ് ഹ്… അവൾ വേണ്ടന്ന് കുറുമ്പോട് തലയാട്ടി..

പിന്നെ???

ഡോക്ട… അല്ല കണ്ണെട്ടനെ ചുറ്റിപ്പിടിച്ചിങ്ങിനെ ഇരുന്നാൽ മതി..

അവൻ വിശ്വാസം വരാതെ അവളെത്തന്നെ നോക്കി… മെല്ലെ ഒരു കൈകൊണ്ടു മുഖം അവനുനേരെ ഉയർത്തി….അവൾ കണ്ണേട്ടാ എന്ന് വിളിച്ചതിലായിരുന്നു അവന് അത്ഭുതം

നിരഞ്ജൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി… അവന്റെ നോട്ടം താങ്ങാൻ കഴിയാത്ത വണ്ണം അർപ്പിത മിഴികൾ ഇറുകെ അടച്ചു…

മെല്ലെ അവളുടെ കണ്ണിനു മുകളിലായി ഊതി…..

ആ വെള്ളരം കണ്ണുകൾ പതിയെ തുറന്നു

മോൻ അമ്മേടെ കൂടെ കിടന്നുവോ???

മ്മ്മ്മ്…

മ്മ്മ്മ്മ്….

അർപ്പിത അവനെത്തന്നെ നോക്കി കിടന്നു….

ഉറങ്ങിക്കോഡോ…. അവന്റെ കൈകൾ അവളുടെ തലയിലൊന്നു തഴുകി

കണ്ണേട്ടാ…..

എന്താടോ..

I luv you

Luv u too അർപ്പിത

അവൾ മെല്ലെ അവന്റെ നെഞ്ചിലേക്കു ചേർന്ന് കിടന്നു…. പതിയെ മിഴികലടച്ചു..നിറഞ്ഞ പുഞ്ചിരിയോടെ… നിരഞ്ജന്റെ ചുണ്ടിലും അതെ പുഞ്ചിരി നിറഞ്ഞു നിന്നു… അവന്റെ കണ്ണുകളും പതിയെ നിദ്രയെ പുൽകി..

ഇതൊന്നുമറിയാതെ മുത്തശ്ശിയോടൊപ്പം ഉറങ്ങുന്ന കുരുന്നിന്റെ ചുണ്ടിലും ആ ഉറക്കത്തിലും ഒരു പാല്പുഞ്ചിരി തെളിഞ്ഞു..

ഇനി അവർ ജീവിക്കട്ടെ 😊

അവസാനിച്ചു

എന്നെ സപ്പോർട്ട് ചെയ്ത എല്ലാപേർക്കും ഒരുപാട് സ്നേഹം.. കാരണം ഇതെന്റെ ആദ്യത്തെ സ്റ്റോറി ആണ്… എത്രത്തോളം നന്നായെന്നും എനിക്കറിയില്ല… എന്നെകൊണ്ട് കഴിയും വിധം വായനക്കാരെ വെയ്റ്റ് ചെയ്യിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു..

പിന്നെ ആദ്യമുതലേ മുടങ്ങാതെ റിവ്യൂ എഴുതി എന്റെ രചനയെ പ്രോത്സാഹിപ്പിച്ച
എല്ലാപേർക്കും ഒരുപാട് സ്നേഹം കേട്ടോ… ആരെയും പേരെടുത്തു പറയുന്നില്ലെന്നേയുള്ളു നിങ്ങൾ കുറച്ചുപേർ നൽകിയ സപ്പോർട്ടിന്റെ ബലത്തിലാണ് ഞാൻ ഈ സ്റ്റോറി മുന്നോട്ട് കൊണ്ട് പോയത്… ഒരുപാട് sneham🥰🥰🥰🥰..

പിന്നെ ഈ സ്റ്റോറി വായിച്ച എല്ലാപേരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു.