11/05/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 121 (1)

രചന – മഞ്ജിമ സുധി

പ്രെഗ്നൻസി കോണ്ഫോം ആയതിന് ശേഷം ഇതാദ്യമായാണ് സിദ്ധുന്റെ ചുണ്ടുകൾ ഇത്രമേൽ ആഴത്തിൽ അധരങ്ങളിൽ അമരുന്നത്, ശരീരം നിശ്വാസചൂടിൽ പൊള്ളി പിടയുന്നത്, ആ ചുണ്ടുകളുടെ നനവ് കഴുത്തിൽ പടരുന്നത്…. കഴിഞ്ഞ് പോയ സുന്ദര നിമിഷത്തെ ഓർമയിൽ ചുണ്ടിൽ നാണത്താൽ കുതിർന്ന ചിരി വിടർന്നു… പ്രണയത്തോടെ ഞാൻ ഒന്നൂടെ സിദ്ധുവിലേക്ക് ചേർന്നു… ഒരു കയ്യാൽ വയറിനെ വാത്സല്യത്തോടെ പൊതിഞ്ഞു പിടിച്ചു…..

~~~~~~~~~~~~~~~~~~~~~~~~~

“സിദ്ധു,,,,,???”

ഓഫീസ് വർക്കൊക്കെ ഒരുവിധം ഒതുക്കി വന്ന് കിടന്ന് ഉറക്കം പിടിച്ഛ് വരുമ്പഴായിരുന്നു അനൂന്റെ വിളി…

“മ്മ്മ്…???”

കണ്ണ് തുറക്കാതെ തന്നെ അനൂന്റെ പുറം മേനിയോട് ഒന്നൂടെ ചേർന്ന് കിടന്ന് വയറിനെ പൊതിഞ്ഞ് കെട്ടിപ്പിടിച്ഛ് ഉറക്ക പിച്ചോടെ ഞാൻ മൂളി…
ഇടയ്ക്ക് അവൾക്കുള്ളതാ ഈ വിളി… കെട്ടിപ്പിടിച്ഛ് കിടക്കാൻ പറയാനാണ്… ഇതും അതിനാണെന്ന് മനസ്സിൽ ഊഹിച്ഛ് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു…

“സിദ്ധേട്ടാ,,,???”

കൈയിൽ തട്ടി ഒന്നൂടെ ഉറപ്പിച്ഛ് അനു വീണ്ടും വിളിച്ചു….

“മ്മ്മ്….. എന്താ രാധൂ…??”

ഇനിയെന്താന്നുള്ള അർത്ഥത്തിൽ അല്പം മുഷിച്ചിലോടെ മൂളി ഞാൻ ചോദിച്ചു…

” ഇവിടെ വന്ന് കിടക്ക്….”

അനു പറഞ്ഞത് കേട്ട് ഞൊടിയിടയിൽ ഞാൻ കണ്ണ് തുറന്നു തല തലയണയിൽ നിന്ന് ഉയർത്തി അവളെ നോക്കി…

” ങേ,,,, എന്താ…???”

നിറഞ്ഞ സംശയത്തോടെ ഞാൻ ചോദിച്ചതും അനു, അനൂന്റെ മുന്നിലെ സ്പേസിലേക്ക് കൈ വെച്ഛ് തട്ടി കാണിച്ചു….

“ദാ ഇവിടെ,,, ഈ വശത്ത്, എന്റെ മുന്നിൽ വന്ന് കിടക്കാൻ…???”

അനു പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ അവളെ മുഖത്തേക്ക് നോക്കി…

“എന്തിനാ…??”

സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചതും അവളെന്റെ മുഖത്തേക്ക് തല ചരിച്ഛ് നോക്കി…

“എനിക്ക് കാണാനാ,,, ഇവിടെ വന്ന് കിടക്ക് സിദ്ധു പ്ലീസ്….???”

നറു ചിരിയോടെ അനു കെഞ്ചി പറഞ്ഞത് കേട്ട് അത്ഭുതത്തോടെ ഞാനവളെ നോക്കി…. ഓരോ ദിവസം ഓരോ അവിശ്യങ്ങളാണ് പെണ്ണിന്… ഇത് തന്നെ കേട്ടില്ലേ,,,, കാണാനാണെന്ന്,, ഞാനെന്തോ കുറേ നാൾ എവിടെയോ പോയി വന്ന പോലെ…!!!!

ഓഫീസിൽ പോലും പോകാതെ ഞാനിപ്പോ ഫുൾ ടൈം അനൂന്റെ കൂടെ തന്നെയാണ്… അത്യാവശ്യമാണെങ്കിൽ പോലും ജയനെ ഇങ്ങോട്ട് വരുത്തിക്കാറാണ്, അത്ര പോലും ഞാൻ പുറത്തേക്ക് പോവാറില്ല,, എന്നിട്ടും അനു ഈ പറഞ്ഞതിന്റെ ലോജിക് എനിക്ക് പിടി കിട്ടിയില്ല…

“സിദ്ധേട്ടാ,,,,, ഇവിടെ വന്ന് കിടക്ക്…??”

അനു വീണ്ടും കയ്യിൽ പിടിച്ഛ് കുലുക്കി അൽപ്പം ഉച്ചത്തിൽ പറഞ്ഞതും ഒരു നേടുവീർപ്പോടെ ഞാൻ അവളെ മറികടന്ന് അവൾക്ക് മുന്നിലായി ശ്രദ്ധിച്ഛ് കിടന്നു…. പെണ്ണിന്റെ ഓരോ വാശി….!!!

പണ്ടത്തെ പോലെ പെട്ടെന്ന് തിരിഞ്ഞ് മറിഞ്ഞ് കിടക്കാൻ അവൾക്കിപ്പം കഴിയില്ല… ആദ്യം സൈഡ് ചരിഞ്ഞ് എണീറ്റിരുന്ന്, മറുഭാഗം ചരിഞ്ഞ് പയ്യെ വേണം കിടക്കാൻ.. അതോണ്ടാണ് എന്നെ പിടിച്ഛ് ഇപ്പുറത്ത് കിടത്തുന്നത്…

അവൾക്ക് മുന്നിൽ അല്പം ഡിസ്റ്റൻസിൽ അറ്റത്തേക്കായി കിടന്ന് ഞാൻ അനൂന്റെ മുഖത്തേക്ക് നോക്കി…

“മ്മ്മ്,,,, എന്ത് പറ്റി എന്റെ പൊട്ടിക്കളിയ്ക്ക്… ഏഹ്ഹ്…???”

കളിയായി ഞാൻ ചോദിച്ചത് കേട്ട് അനു എന്നെ നോക്കി വെറുതേ ചിരിക്ക മാത്രം ചെയ്തു… കൺ പോളക്കളിൽ ഉറക്കത്തിന്റെ ഭാരം കൂടിയതും അവളെ നോക്കി നിന്ന കണ്ണുകൾ പയ്യെ അടഞ്ഞു….

“സിദ്ധു,,,,,???”

വീണ്ടും അനൂന്റെ കുലുക്കിയുള്ള വിളി കേട്ട് മുഷിച്ചിലോടെ ഞാൻ കണ്ണുകൾ വലിച്ഛ് തുറന്നു….

“എന്താനൂ,,,,, നിനക്ക് ഉറക്കൊന്നും ഇല്ലേ…???”

അല്പം ഈർഷയോടെ നെറ്റി ഞുളിച്ഛ് അനൂനെ നോക്കി ഞാൻ ചോദിച്ചു…

“ഞാനിന്ന് ഉച്ചയ്ക്ക് കുറച്ചധികം ഉറങ്ങിപോയി സിദ്ധു,,,, ഉറക്കം വരുന്നില്ല….!!!!”

കൊഞ്ചലോടെ ചുണുങ്ങി ചുണ്ട് പിളർത്തി അനു പറഞ്ഞത് കേട്ട് അടഞ്ഞ് പോകുന്ന കണ്ണുകൾ വീണ്ടും വലിച്ഛ് തുറന്ന് ഞാനവളെ നോക്കി ചിരിച്ചു….

“കണ്ണടയ്ച്ഛ് കിടന്നോ ഉറക്കം വരും…!!!

ചിരിയോടെ തന്നെ ഞാൻ പറഞ്ഞു…

“മ്മ്മ്..മ്മ്… എനിക്ക്ശ്വാസം മുട്ടും…!!!”

അനു വെപ്രാളത്തോടെ പറഞ്ഞത് കേട്ട് കൊണ്ട് തന്നെ ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു…..

“സിദ്ധേട്ടാ,,,,???”

വീണ്ടും കുലുക്കിയുള്ള അനൂന്റെ വിളി കേട്ട് ഉയർന്ന വരുന്ന ഈർഷയോടെ ഞാൻ കണ്ണുകൾ വലിച്ഛ് തുറന്നു….

“മ്മംച്ഛ്,,,,, എന്തിനാ അനൂ ഇങ്ങനെ വിളിച്ഛ് ശല്യം ചെയ്യുന്നത്…??? എന്താ,,,, എന്താ നിനക്ക് വേണ്ടേ…???”

മുഷിച്ചിലോടെ മുഖം ചുളുക്കി ചോദിച്ഛ് ഞാൻ അനൂനെ നോക്കി…. ഇത് വരേ അവളുടെ മുഖത്ത് നിറഞ്ഞ് നിന്ന് ചിരി മായുന്നത് ശ്രദ്ധിച്ഛപ്പഴാണ് എന്താണ് പറഞ്ഞതെന്ന് ഓർമ വന്നത്…!!
ഹോ..!!!!! ഇനി ഇത് മതി പെണ്ണിന്, ഇപ്പോ തുടങ്ങും അങ്ങനെയാ ഇങ്ങനെയാ എന്നൊക്കെ പരാതി പറയാൻ….!!!

“ഓഹ്,,, ഞാനിങ്ങനെ വിളിക്കുന്നതൊക്കെ നിങ്ങൾക്കിപ്പൊരു ശല്യാണല്ലേ…??? കുറച്ഛ് കഴിഞ്ഞാൽ ഞാനും ശല്യാവും,, ല്ലേ…??? അല്ലെങ്കിലും എനിക്കിപ്പോ മനസ്സിലാവുന്നുണ്ട്,,, എന്നെ ബോധിപ്പിക്കാൻ വേണ്ടിയല്ലേ നിങ്ങള് അങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത്…??

എനിക്കറിയാം,,, ഞാനിപ്പോ ഒരുപാട് തടിച്ചു, കാലിലൊക്കെ ചെറുതായി നീര് വന്ന് വീർത്തു… പണ്ടത്തെ ഭംഗിയൊന്നും ഇല്ലാ…. അതോണ്ടല്ലേ…??? എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്… ”

എന്നെ നോക്കി ദേഷ്യത്തോടെ ഇത്രയും  പറഞ്ഞ് അനു പയ്യെ വയറ് താങ്ങി എണീറ്റിരുന്ന് മറുവശം ചരിഞ്ഞ് കിടന്നു….

ഒരു നേടുവീർപ്പോടെ ഞാൻ നേരെ കിടന്ന് ശ്വാസം വലിച്ഛ് വിട്ടു…. അയ്യോ,,,,, ഈ രാധൂന്റെയൊരു കാര്യം…!!! ഞാൻ മലർന്ന് കിടന്ന് തല ചരിച്ഛ് അവളെ നോക്കി…. തിരിഞ്ഞ് കിടന്ന് എന്തോ പിറുപിറുക്കുന്ന അനൂനെ കാണേ എനിക്ക് ചിരി വന്നു…. അവള് പറഞ്ഞത് ഓർക്കെ പൊട്ടി വരുന്ന ചിരി ഞാൻ വായിൽ അടക്കി പിടിച്ചു….

ഒരു ദീര്ഘ നിശ്വാസത്തോടെ ഞാൻ പയ്യെ നീങ്ങി അനൂന്റെ അടുത്തേക്ക് ചരിഞ്ഞ് കിടന്ന് കയ്യെടുത്ത് അവളുടെ വയറിന് മുകളിലേക്ക് പതുക്കെ വെച്ചു… ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ അനു എന്റെ കയ്യെടുത്ത് തട്ടി മാറ്റി…. ഒരു ചിരിയോടെ ഞാൻ അനൂനോട് ഒന്നൂടെ ചേർന്ന് ഒട്ടി കിടന്ന് വീണ്ടും വയറിനെ പൊതിഞ്ഞ് പിടിച്ചു….

“എന്നെ തൊട്ടണ്ട….!!!!”

കുറുമ്പ് നിറഞ്ഞ മുഖം വീർപ്പിച്ഛ് ഞാൻ പൊതിഞ്ഞ് പിടിച്ച കൈതട്ടി മാറ്റി അനു വാശിയോടെ പറഞ്ഞു… പൊട്ടിച്ചിരിച്ഛ് കൊണ്ട് ഞാൻ വീണ്ടും അവളെ കെട്ടിപ്പിടിച്ഛ് ചുവന്ന് വീർത്ത് കവിളിൽ അമർത്തി ചുംബിച്ചതും അനു വീറോടെ കവിൾ അമർത്തി തുടയ്ച്ഛ് ഞാനിനി ഉമ്മ വെയ്ക്കാതിരിക്കാൻ എന്നോണം കയ്യാൽ അവിടെ പൊതിഞ്ഞ് പിടിച്ചു….  കൊച്ഛ് കുട്ടികളെ പോലെയുള്ള അനൂന്റെ പ്രവർത്തിയും മുഖവും പിണക്കവും കാണേ അവളോട് അതിരില്ലാത്ത വാത്സല്യം തോന്നി….

ഞാൻ വീണ്ടും അവളെ കെട്ടിപ്പിടിച്ഛ് കവിളിൽ കവിൾ ചേർത്ത് കിടന്നു….

“രാധൂ…..!!!!!”

“മ്മംച്ഛ്,,, അങ്ങോട്ട് മാറ്…. എനിക്ക് കിടന്ന് ഉറങ്ങണം….!!!!”

തോൾ കൊണ്ട് എന്നെ പുറക്കിലേക്ക് തട്ടി മാറ്റി അനു ദേഷ്യത്തോടെ പറഞ്ഞു…

“ഹ,,,, ഞാനൊന്ന് പറയട്ടെ….!!!! നീ പറഞ്ഞതൊക്കെ നേരാ,,, നീ വല്ലാതെ തടിച്ചു, കാലിലൊക്കെ ചെറുതായി നീര് വന്ന് വീർത്തു, ആകെ മൊത്തം ആളേ മാറി പോയി, പണ്ടത്തെ ഭംഗിയും പോയി…!!!!”

ഞാൻ കാര്യമായി പറഞ്ഞത് കേട്ട് അനു അമ്പരപ്പോടെ മുഖമൊക്കെ ചുളുക്കി എന്നെ നോക്കി…. ഞാനിങ്ങനെ പറയും ന്ന് അവള് ഒട്ടും പ്രതീക്ഷിച്ചില്ല ന്ന് ആ നോട്ടത്തിൽ വ്യെക്തം… ആ കണ്ണുകളിൽ ചെറിയൊരു ഞെട്ടലുണ്ട്, ചെറുതായി നിറയുന്നുംണ്ട്….

“പക്ഷേ,,,, ഈ രാധൂനെയാ എനിക്ക് കൂടുതൽ ഇഷ്ടം…. ഇപ്പഴാ എന്റെ പൊട്ടിക്കാളി പണ്ടത്തേക്കാൾ സുന്ദരി….!!!! നല്ല ഗുണ്ടുമണിയായിട്ടുണ്ട്…!!”

അവളെ മൂക്കിൽ തുമ്പിൽ കുലുക്കി കൊഞ്ചിച്ഛ് ചിരിയോടെ ഞാൻ പറഞ്ഞതും ആ മുഖത്തെ ചെറിയ ഞെട്ടൽ ഒരു കുഞ്ഞ് നാണത്തിന് വഴി മാറി… എങ്കിലും ചിരിക്കാതെ നാണം മറയ്ച്ഛ് എന്നെയൊന്ന് കണ്ണുരുട്ടി നോക്കി കുറുമ്പോടെ അനു വീണ്ടും തല ചരിച്ഛ് വെച്ചു….

“ഓഹ്,,,, സ്നേഹകൂടുതലോണ്ടാവും ഞാൻ ശല്യമാണെന്ന് പറഞ്ഞത്…???”

പിണക്കത്തോടെ ചുണ്ട് കോട്ടി അനു പറഞ്ഞത് കേട്ട് ഞാൻ ഒന്നൂടെ അവളോട് ചേർന്ന് കിടന്ന് വീർത്ത കവിളിൽ ചുംബിച്ചു…

“അത്,,,,,, അത് പിന്നെ ഉറക്കപിച്ചിൽ ഞാൻ അറിയാതെ പറഞ്ഞു പോയതല്ലേ,,,, ചോറി…!!!!

ഇനി ഇത് പറ,,, കുഞ്ഞി എന്തിനാ വിളിച്ചത്…???”

വാത്സല്യത്തോടെ ഞാൻ ചോദിച്ചു….

“വേണ്ട….!!!”

പിണക്കത്തോടെ തന്നെ ഒറ്റയടിക്ക് അനു മറുപടി പറഞ്ഞു…

“ഹ,,,, അങ്ങനെ പറയല്ലേ… സോറി പറഞ്ഞാൽ പിന്നെ പിണങ്ങാൻ പാടില്ല… നല്ല കുഞ്ഞിയല്ലേ,,,,,, കോന്തന്റെ പൊട്ടിക്കാളിയല്ലേ,,,, പറ…. എന്തിനാ വിളിച്ചത്….???

ഒരു കുഞ്ഞിനെ പോലെ അവളെ കൊഞ്ചിച്ഛ് ഞാൻ ചോദിച്ചു… ഞാൻ കുഞ്ഞിനെ കൊഞ്ചിക്കാനും വാത്സല്യത്തോടെ സംസാരിക്കാനും തുടങ്ങിയപ്പോ തൊട്ടുള്ള അനൂന്റെ വാശിയാണ്, കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെ അവളേയും കൊഞ്ചിക്കണം ന്നുള്ളത്… എനിക്ക് അവളേക്കാൾ കൂടുതലിഷ്ടം കുഞ്ഞിനോടാണെന്ന ചെറിയൊരു കോംപ്ലെക്‌സ് ഈയിടെയായി അനുന്റെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്… അതിന്റെയാണ് ഈ വാശി… എന്തെങ്കിലും പറഞ്ഞ് അവളെ വാശി കേറ്റി അനൂന്റെ കുറുമ്പ് നിറഞ്ഞ് വീർത്ത മുഖം കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്…

ഞാൻ ചോദിച്ചത് കേട്ട് അവളെന്റെ മുഖത്തേക്ക് നോക്കി.. ഞാൻ മുഖം കൊണ്ട് പറയാൻ ആഗ്യം കാണിച്ചതും അനൂന്റെ മുഖം വിടർന്നു…..

“എന്നാ ഇവിടെ വന്ന് കിടക്ക്…???”

അവളുടെ മുന്നിലേക്ക് ചൂണ്ടിക്കാട്ടി അനു പറഞ്ഞതും ഞാൻ പയ്യെ ശ്രദ്ധിച്ഛ് അവൾക്ക് അഭിമുഖമായി അവളെ മുന്നിൽ കുറച്ഛ് വിട്ടായി ചരിഞ്ഞ് കിടന്നു… ഇവിടുന്നാ നേരത്തെ ഈ പെണ്ണേന്നെ മാറ്റി കിടത്തിയത്…!!!!

“കിടന്നു,,, ഇനി പറ എന്താ…???”

അവളെ നോക്കി കാര്യമായി ഞാൻ ചോദിച്ചു…

“കുറച്ചൂടെ അടുത്തേക്ക് കിടക്ക്…???”

മുന്നിലെ ഗ്യാപ്പിലേക്ക് നോക്കി അനു പറഞ്ഞു…

“അയ്യോ,,, അത് വേണ്ട…. അറിയാതെ എന്റെ കാലോ കയ്യോ തട്ടിയാലോ….???”

വീർത്ത് ഉന്തിയ അനൂന്റെ വയറിലേക്ക് നോക്കി വാത്സല്യത്തോടെ തഴുകി ഞാൻ പറഞ്ഞു…

“അതൊന്നുംല്ലാ,,, കുറച്ചൂടെ അടുത്തേക്ക് കിടക്ക്…???”

അനു വീണ്ടും കൊഞ്ചി… ഈ പെണ്ണിന്റെയൊരു കാര്യം…!!! മനസ്സിൽ പറഞ്ഞ് ഞാൻ അല്പം കൂടി അനൂന്റെ അടുത്തേക്ക് കിടന്നു….

“ഓകെ,,, ഇനി പറ എന്താ,,,, എന്തിനാ ന്റെ പൊട്ടിക്കാളി വിളിച്ചത്…???”

ഒരു ദീർഘ നിശ്വാസത്തോടെ അനൂനെ നോക്കി ഞാൻ സൗമ്യമായി ചോദിച്ചു… അവളെന്റെ കണ്ണിലേക്ക് നോക്കി വിടർന്ന് ചിരിച്ചു…

“സിദ്ധു,,,,,???”

“മ്മ്മ്…. പോരട്ടെ…???”

“സിദ്ധേട്ടാ….????”

“ആഹ്,,, പറ…???”

“സിദ്ധുവെന്നാ ലാസ്റ്റ് ക്ലീൻ ഷേവ് ചെയ്തത്…???”

എന്റെ മുഖത്തേക്ക് സാകൂതം സൂക്ഷിച്ചു നോക്കി കാര്യമായ സംശയത്തോടെ അനു ചോദിച്ചത് കേട്ട് ഞാൻ കിളി പോയപ്പോലെ അവളെ അന്തിച്ഛ് നോക്കി….

“ങേ,,,, എന്താന്ന്…???”

അവളെ അന്തം വിട്ട് നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു…

“സിദ്ധുവെന്നാ ലാസ്റ്റ് ക്ലീൻ ഷേവ് ചെയ്തതെന്ന്..???”

അനു വീണ്ടും ചോദ്യം ആവർത്തിച്ചു… അപ്പോ ഞാൻ കേട്ടത്തിലുള്ള തെറ്റല്ല..!!

“ഇത് ചോദിക്കാനാണോ നീയെന്നെ വിളിച്ഛ് ഉണർത്തിയത്…???”

കിളിപോയ പോലെ അവളെ നോക്കി ഞാൻ സാവധാനം ചോദിച്ചു….

“ആഹ്,,, പറ…??”

അനു ഈർഷയോടെ ചോദിച്ചു.. ദൈവമേ ഈ പെണ്ണിനിതെന്ത് പറ്റിയാവോ..??? അവളെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…

“സിദ്ധു പറയുന്നുണ്ടോ…??”

അല്പം ദേഷ്യത്തോടെയുള്ള അനൂന്റെ സ്വരം കാതിൽ മുഴങ്ങിയതും ഞാൻ സ്വബോധത്തിലേക്ക് തിരിച്ഛ് വന്നു…

“ആഹ്,, ആഹ്,,, പറയാ…. ഒരു മൂന്ന് മൂന്നര കൊല്ലമായി… അച്ഛൻ മരിച്ഛ് കഴിഞ്ഞതിൽ പിന്നെ ചെയ്തിട്ടില്ല…!!!”

ഇപ്പോ ഇത് ചോദിച്ഛ് കളിയാക്കാൻ നിന്നാൽ അവള് വീണ്ടും പിണങ്ങും.. പിണങ്ങിയാൽ എണീറ്റ് ഇരുന്ന് തിരിഞ്ഞ് കിടക്കും…. എന്തിനാ വെറുതെ… ഞാൻ മനസ്സിൽ കണക്ക് കൂട്ടി… എന്നാലും രാധൂന്റെ ഓരോ സംശയം…!!!

“എന്താപ്പോ അങ്ങനെ ചോദിക്കാൻ….???”

നറു ചിരിയോടെ ഞാൻ അവളെ നോക്കി ചോദിച്ചു…

“ചുമ്മാ,,,, വെറുതേ….!!!”

ചുമൽ കൂച്ചി നിഷ്കളങ്കമായി അനു പറഞ്ഞു….

“എന്താ,,,, ഞാൻ ക്ലീൻ ഷേവ് ചെയ്യണോ…??”

കുസൃതിയോടെ അനൂന്റെ മനസ്സറിയാൻ എന്നോണം ഞാൻ ചോദിച്ചു….

“മ്മ്മ്.. മ്മ്…  വേണ്ട…  ഇതാ രസം…!!!”

അനു വേഗത്തിൽ പറഞ്ഞു…

“ആഹ്‌ണോ…??”

നറു ചിരിയോടെ അവളെ നോക്കി ഞാൻ വീണ്ടും ചോദിച്ചു…

“മ്മ്മ്…!!!”

അനു തലയാട്ടി മൂളി…

“നിനക്ക് ഇഷ്ടാണോ…???”

“മ്മ്..!!”

വീണ്ടും തലയാട്ടി മൂളി എന്റെ കണ്ണിലേക്ക് നോക്കി അനു പറഞ്ഞു…

“ശെരിക്കും…!!!”

എന്നെ നോക്കുന്ന അനൂന്റെ കരിനീലമിഴികളിലേക്ക് ഒന്നൂടെ സൂക്ഷിച്ചു പ്രണയത്തോടെ നോക്കി ഞാൻ വീണ്ടും ചോദിച്ചതും….

“പോടാ…..!!!”

നാണത്തോടെ ചിരിച്ഛ് എന്റെ നെഞ്ചിൽ കൈവെച്ഛ് പുറക്കോട്ട് തള്ളി കൊണ്ട് അനു പറഞ്ഞത് കേട്ട് മലർന്ന് കിടന്ന് ഞാൻ പൊട്ടിച്ചിരിച്ചു…..

സിദ്ധു,,,,??”

അനു വീണ്ടും വിളിച്ചു… ഞാൻ അവൾക്ക് അഭിമുഖമായി ചരിഞ്ഞ് കിടന്നു…

“ഓഹ്,,, അടുത്ത ചോദ്യം പോരട്ടെ…???”

തമാശരൂപേണ ഞാൻ ചോദിച്ചത് കേട്ട് അനൂന്റെ കണ്ണുകൾ കൂർത്തെങ്കിലും  പിന്നെ പയ്യെ ചിരി വിടർന്നു…

“സിദ്ധേട്ടാ,,,,”

അനു കൊഞ്ചലോടെ ചുളുങ്ങികൊണ്ട് വിളിച്ചു….

“ആഹ്,,,, രാധു പറ….???”

“മമ്മം….????
സിദ്ധു,,,,,, സിദ്ധുന് ഞാൻ എന്ത് വിളിക്കുന്നതാ കൂടുത്തലിഷ്ടം…???”

ഒന്ന് മൂളി ചിന്തിച്ഛ് അനു വീണ്ടും ചോദിച്ചു…

“നീയെന്നെ എന്ത് വിളിച്ചാലും എനിക്ക് ഇഷ്ടാ…!!!”

അനൂന്റെ ചുവന്ന് തുടുത്ത കവിളിൽ അമർത്തി പിച്ചി കുലുക്കി ഞാൻ ചിരിയോടെ പറഞ്ഞത് കേട്ട് അവളും ചിരിച്ചു….

“എന്നാലും പറ,,, കൂടുത്തലിഷ്ടം ഏതാ…???”

അനു ആകാംക്ഷയോടെ കണ്ണുകൾ വിടർത്തി ചോദിച്ചു….

“സത്യം…. നീയെന്ത്‌ വിളിച്ചാലും എനിക്ക് ഇഷ്ടാ… ഓരോ വിളിക്കും ഓരോ ഭാവമാണ്,,, ഓരോ കിക്ക്…!!!”

ഒറ്റക്കണ്ണിറുക്കി അവളെ നോക്കി ഞാൻ പറഞ്ഞു….

“ആഹ്‌ണോ…??? ഞാനെന്ത് വിളിച്ചാലും ഇഷ്ടാണോ…???”

കള്ള നോട്ടത്തോടെ അനു വീണ്ടും ചോദിച്ചു..

“മ്മ്മ്..!!!”

അതേ എന്ന അർത്ഥത്തിൽ കണ്ണടയ്ച്ഛ് ഞാൻ അമർത്തി മൂളി…

“പട്ടി ന്ന് വിളിച്ചാലും ഇഷ്ടാ…???”

കുസൃതിയോടെ അനു ആ ചോദിച്ചത് കേട്ട് ഞാനവളെ കണ്ണ് കുറുക്കി നോക്കി മൂളി… ഇത് ചോദിക്കാനാ പെണ്ണ് ചുറ്റി കറങ്ങി വന്നത്… കുരുപ്പ്…!!!!”

“പറ,,, പട്ടീന്ന് വിളിച്ചാലും ഇഷ്ടാണോ…???”

അനു വീണ്ടും ചോദിച്ചു… ഞാൻ അവളുടെ മുഖത്തേക്ക് കുറുക്കനെ നോക്കി….

“അറിഞ്ഞിട്ട് എന്തിനാ ഇനി എല്ലാരും കേൾക്കെ പട്ടീന്ന് വിളിക്കാനാണോ…???”

ഞാൻ ഗൗരവത്തിൽ കുസൃതിയോടെ ചോദിച്ചത് കേട്ട് അനു പൊട്ടിച്ചിരിച്ചു….

“എങ്കിൽ പറ,,,,, ഞാനെന്ത് വിളിക്കുന്നതാ കൂടുത്തലിഷ്ടം ന്ന്…???”

കുസൃതിയോടെ അനു വീണ്ടും ചോദിച്ചത് കേട്ട് ഞാനൊരു നേടുവീർപ്പോടെ ശ്വാസം വലിച്ചെടുത്ത് വിട്ട് അനൂന്റെ കുറച്ചൂടെ അടുത്തേക്ക് നീങ്ങി കിടന്ന് മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ചെവിയ്ക്ക് പുറക്കിലേക്ക് മാടിയൊതുകി അവളുടെ കരിനീലമിഴികളിലേക്ക് നോക്കി…

“പറയട്ടെ….???”

കുഴയുന്ന സ്വരത്തോടെ ഞാൻ ചോദിച്ചു… എന്റെ ഇരു കണ്ണിലേക്ക് മാറിമാറി നോക്കി അനു പയ്യെ തലയാട്ടി…

“ഞാനെന്തിങ്കിലും കുറുമ്പ് കാട്ടുമ്പോ ദേ ഈ വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് നീപോലുമാറിയാതെ വിക്കലോടെ, ഇടർച്ചയോടെ വീണ് ചിതറുന്ന ഒരു വിളിയില്ലേ….??? ആ വിളി,,,, അതാണെനിക്ക് കൂടുത്തലിഷ്ടം….

~~~~~~~~~~~~~~~~~~~~~~~

എന്റെ ചുണ്ടുകളെ തഴുകി തലോടി പ്രണയത്തോടെ സ്നേഹത്തോടെ സിദ്ധു പറഞ്ഞു… ഞാനവന്റെ വശ്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണിലൂടെ കണ്ണിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ ശരീരത്തിൽ മുഴുവൻ രോമരാജിക്കളും കോരിത്തരിച്ചു… അവന്റെ ചുണ്ടിൽ വിരിഞ്ഞ് നിൽക്കുന്ന നറു ചിരി കാണേ നാണത്തോടെ ഞാനെന്റെ മുഖം കുനിച്ചു… വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി…. കണ്ണിമ വെട്ടാതെ മാറി മാറി ആ കണ്ണുകളിലേക്ക് മാത്രം നോക്കി… ഏറെ നേരം..!!!

“മ്മ്മ്…മ്മ്…???”

സിദ്ധു സംശയത്തോടെ മൂളി ചോദിച്ചു… നോട്ടം മാറ്റാതെ തന്നെ ഞാൻ പയ്യെ ഒന്നുമില്ലെന്ന് അർത്ഥത്തിൽ തലയാട്ടി….

“സിദ്ധേട്ടാ,,,,,???”

കണ്ണുകളിലേക്ക് മാത്രം നോക്കി സ്നേഹത്തോടെ ഞാൻ വീണ്ടും വിളിച്ചു…

“മ്മ്മ്…എന്താ രാധൂ…???”

സ്നേഹത്താൽ അവന്റെ ശബ്ദം വിങ്ങുന്ന പോലെ തോന്നി, പ്രണയത്താൽ കുഴയുന്ന പോലെ…

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ…???”

ആവശ്യമില്ലെന്നറിയാം എന്നാലും മുഖവുരയോടെ ഞാൻ സിദ്ധുനെ നോക്കി ചോദിച്ചു….

“ഞാനിന്നോട് അപ്പഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ…???”

സിദ്ധു അല്പം ഗൗരവത്തോടെ കാര്യമായി ചോദിച്ചു…

“അയ്യോ,, അങ്ങനെയല്ല സിദ്ധേട്ടാ,,,, ഞാൻ ആ ഒരു ഫ്ലോയിൽ ചോദിച്ഛ് പോയതാ…!!!”

ചടപ്പോടെ സിദ്ധുനെ നോക്കി ഞാൻ വേഗത്തിൽ പറഞ്ഞു…

“ആഹ്,,,,, അങ്ങനെ….!!!! എന്നാ ചോദിക്ക്…???”

സിദ്ധു ചിരിച്ചോണ്ട് പറഞ്ഞു…

“സത്യത്തിൽ ഇത് ചോദിക്കാൻ വേണ്ടിയാ ഞാൻ സിദ്ധുനെ വിളിച്ചുണർത്തിയത്…!!!”

സിദ്ധുന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ ഞാൻ പറഞ്ഞു…

“ശെരിക്കും…???”

എന്നെ കളിയാക്കുന്ന പോലെ സിദ്ധു ആക്കി ചോദിച്ചത് കേട്ട് ഞാൻ സിദ്ധുനെ കുറുക്കനെ നോക്കി….

“ഞാൻ കാര്യമായിട്ട് പറഞ്ഞതാ…!!!”

അവനെ നോക്കി ഗർവോടെ പറഞ്ഞ് പിണങ്ങി വാശിയോടെ തിരിഞ്ഞ് കിടക്കാൻ എണീക്കാൻ വേണ്ടി ബെഡിൽ കൈ കുത്തി ഉയർന്നതും സിദ്ധു എന്റെ കൈ പിടിച്ഛ് വെച്ചു…. കാര്യമായൊരു കാര്യം ചോദിക്കാൻ തുടങ്ങുമ്പഴാണ് സിദ്ധുന്റെരു തമാശ… കോന്തൻ….!!!!

“ഹ,,, രാധൂ അങ്ങോട്ടാ ഈ എണീറ്റ് പോണേ…??? ഞാനും കാര്യമായിട്ട് ചോദിച്ചതാ കുരുപ്പേ…??? നീ കാര്യം പറ….???”

സിദ്ധു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് തിരികെ കിടന്ന് ഞാനവനെ കുറുക്കനെ സൂക്ഷിച്ഛ് നോക്കി….

“സത്യം…. നീ ചോദിക്കാൻ വന്ന കാര്യം പറ,, നല്ല കുഞ്ഞിയല്ലേ,,,, പ്ലീസ്…???”

സിദ്ധു കെഞ്ചി ചോദിച്ചതും ഞാനൊന്ന് അമർത്തി മൂളി…. അങ്ങനെ വഴിക്ക് വാ മോനെ കോന്താ,, മനസ്സിൽ പറഞ്ഞ് ഞാനെന്റെ മുഖത്തേക്ക് നോക്കി…

“ചോദിക്കട്ടെ…???”

ആവേശത്തോടെ ഞാൻ ചോദിച്ചു..

“ഓഹ്,,, ചോദിക്ക്…??”

കേൾക്കാൻ തയ്യാറായി കൊണ്ട് സിദ്ധു പറഞ്ഞു….

“സിദ്ധുന് എന്നെ എത്ര ഇഷ്ടാ…???”

ഞാൻ പ്രതീക്ഷയോടെ ആകാംഷയോടെ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു…

“ഒരുപാട് ഇഷ്ടാ….!!!!”

ഒന്ന് ചിരിച്ഛ് ശാന്തമായി സിദ്ധു പറഞ്ഞു….

“ഒരുപാടെന്ന് പറഞ്ഞാ…???”

ഞാൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു….

“ഒരുപാടെന്ന് പറഞ്ഞാൽ ഒത്തിരി…!!!!

“മ്മംച്ഛ്,,,, ഒത്തിരി ന്ന് പറഞ്ഞാ…???”

ഞാൻ മുഷിച്ചിലോടെ വീണ്ടും ചോദിച്ചു….

“ഒത്തിരി ന്ന് പറഞ്ഞാൽ കുറേ…!!!!”

“പോടാ കോന്താ,,,,, ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ സിദ്ധു,,,,,, കുറേ നേരായി… ഞാൻ കാര്യായിട്ടാ ചോദിച്ചേ…???”

ദേഷ്യത്തോടെ അവന്റെ ഷോള്ഡറിൽ പിടിച്ഛ് പുറക്കിലേക്ക് തള്ളി ഞാൻ പറഞ്ഞു… കളിപ്പിക്കാ കോന്തൻ…!!! ഞാൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചു….

“ഹ,,,, ഞാനും കാര്യമായിട്ടാ പട്ടിപ്പെണ്ണേ പറഞ്ഞത്…. ഇതൊക്കെ പോട്ടേ,,, നിനക്കെന്നെ എത്ര ഇഷ്ടാ, ആദ്യം അത് പറ…???”

സിദ്ധു മറുചോദ്യം ചോദിച്ചത് കേട്ട് ഞാനവനെ നോക്കി പുച്ഛിച്ചു….

“എനിക്ക് സിദ്ധുനെ ഒട്ടും ഇഷ്ടല്ല….!!!!”

വീറോടെ അവന്റെ മുഖത്ത് നോക്കി വാശിയോടെ പറഞ്ഞു….

“എന്നാ എനിക്കും ഇഷ്ടല്ല…!!!”

എനിക്ക് സാമാനമായി സിദ്ധു പറഞ്ഞ് തീരും മുന്നേ അവന്റെ മുന്നിലെ മുടിയിഴക്കളിൽ എന്റെ വിരൽ കോർത്ത് മുറുക്കിയിരുന്നു…

“ആആആആആഹ്ഹ്ഹ്ഹ്ഹ്ഹ് രാധൂ….!!!!!!! സ്സ്സ്….. വേദനിക്കുന്നു…!!!!”

ഞാൻ മുറുക്കിയ കയ്യിൽ പിടിച്ഛ് കൊണ്ട് സിദ്ധു വേദനയോടെ പറഞ്ഞു…

“എന്നെ ഇഷ്ടല്ലല്ലേ…???”

ഒന്നൂടെ മുറുക്കി പിടിച്ഛ് കുലുക്കി വിട്ട് കൊണ്ട്  ഞാൻ ദേഷ്യത്തോടെ ചോദിച്ചു…

“നീയല്ലേ ആദ്യം പറഞ്ഞത് എന്നെ ഇഷ്ടല്ല ന്ന്..??? എന്നെ ഇഷ്ടല്ലാത്ത ഒരാളെ ഞാനെന്തിനാ ഇഷ്ടപ്പെടുന്നത്…??”

മുടിയിൽ കൈത്തലം അമർത്തി തിരുമ്മി വേദനയോടെ സിദ്ധു ചോദിച്ചത് കേട്ട് എനിക്ക് ഓരോ സമയം ദേഷ്യവും സങ്കടവും വന്നു…

“ഓഹ്,,, അപ്പോ ഞാനിഷ്ട പെടുന്നോണ്ട് മാത്രാല്ലേ സിദ്ധുന് എന്നെ ഇഷ്ടം… അല്ലാതെ സിദ്ധുന്നെന്നെ ഇഷ്ടല്ല ല്ലേ…???”

ചങ്കിൽ കെട്ടി നിൽക്കുന്ന സങ്കടത്തോടെ ഞാൻ വീണ്ടും ചോദിച്ചു…

“എന്നാ പറ,,, നിനക്കെന്നെ എത്ര ഇഷ്ടാ….???”

സിദ്ധു വീണ്ടും ചോദിച്ചത് കേട്ട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി… സഹിക്കാൻ പറ്റാത്തത്ര സങ്കടം തോന്നി… എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് സിദ്ധുന് നന്നായി അറിയാം.. എന്നിട്ടും ചോദിക്കുന്നത് കേട്ടില്ലേ..??? ദേഷ്യത്തോടെ ഞാൻ പല്ലുകൾ ഞെരിച്ചു, കൈ ചുരുട്ടി മുഷ്ടി പിടിച്ചു…

ശാന്തമായ അവന്റെ മുഖവും ചുണ്ടിലെ നറു ചിരിയും കാണേ എനിക്ക് ദേഷ്യം അധികരിച്ചു…. വലം കൈ കൊണ്ട് സിദ്ധുന്റെ ഇടത്തേ താടിയിൽ മുറുക്കി പിടിച്ചു…

“എനിക്ക് ഇഷ്ടല്ല,,, ഒട്ടും ഇഷ്ടല്ല,,, ഒത്തിരി ഇഷ്ടവുംല്ലാ… പോ,,,, എന്റെ അടുത്ത് കിടക്കണ്ട…!!!!”

~~~~~~~~~~~~~~~~~~~~~

ഊക്കോടെ എന്നെ പുറക്കിലേക്ക് തള്ളി മാറ്റി അനു വീണ്ടും പയ്യെ എണീറ്റിരുന്ന് മറുഭാഗത്തേക്ക് ചരിഞ്ഞ് കിടന്നു…

തുടരും…..