11/05/2026

നില : ഭാഗം 49

രചന – അഹാനിക അനു

കൃഷ്ണപുരത്തേക്ക് പോവരുതായിരുന്നു. ആരെയും കാണരുതായിരുന്നു.
ബന്ധം പുതുക്കാൻ തനിക്കായിരുന്നു തിടുക്കം. അവസാനം ലഭിച്ചതോ സങ്കടം.
വാശിയായിരുന്നു അവിടെക്ക് കടന്നു ചെല്ലണം എന്നുള്ളത്.
എന്നാലും ആ പടി ചവുട്ടാൻ മറ്റെന്തോ പിന്നോട്ട് വലിച്ചിരുന്നു. തന്നെ മനസിലാക്കിയ പോലെ കിച്ചേട്ടൻ ആയിരുന്നു അതിന് ധൈര്യം തന്നത്. നിന്റെ വീട് തന്നെയാണെന്ന് പറഞ്ഞപ്പോൾ കയറി ചെല്ലാനുള്ള ആത്മാവിശ്വാസം കൂടി .
ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോൾ ഉമ്മറത്തു ചാരു കസേരയിൽ ഇരിക്കുന്ന അച്ഛച്ചനേ ആദ്യമായി കണ്ടു. പ്രായമായെന്ന് തോന്നുകയില്ല ആരോഗ്യവാനായ മനുഷ്യൻ. ആരാണെന്ന് ചോദിച്ചപ്പോൾ തിരിച്ചെന്ത് പറയണം എന്നായിരുന്നു. വീണ്ടും ഗംഭീര്യമായ ആ ശബ്ദം ഉയർന്നപ്പോൾ ഭയന്നാണ് രാജേഷിന്റെ മകളാണെന്ന് പറഞ്ഞത്. ആ മുഖത്ത് എന്തായിരുന്നു അന്ന് കണ്ടത് അമ്പരപ്പായിരുന്നോ. പ്രതീക്ഷയോട് ഗേറ്റിലേക്ക് നോക്കുന്നത് കണ്ടപ്പോൾ അച്ഛനെ ആവും അന്വേഷിക്കുന്നത് എന്ന് തോന്നി പറഞ്ഞു വന്നിട്ടില്ല എന്ന് പറഞ്ഞപ്പോൾ മുഖത്ത് വിഷദം നിറഞ്ഞു.
പക്ഷെ തന്നെ സ്നേഹത്തോടെ തന്നെ സ്വീകരിച്ചു മുടിയിലും കവിളിലും ഒരുപാട് തവണ തലോടുന്നുണ്ടായിരുന്നു. അച്ഛമ്മയുടെ കണ്ണുകൾ കലങ്ങിയപ്പോൾ തനിക്കും വേദന തോന്നി.
അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി. ഇത്രയും നല്ല കുടുംബത്തിൽ നിന്ന് എന്തിന് അകന്നു എന്ന് ഓർത്തു . തിരിച്ചു വീട്ടിലേക്ക് പോവാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു പറഞ്ഞയക്കാൻ അവർക്കും. കുറെ പിടിച്ചു വയ്ക്കാൻ നോക്കി.
പിന്നീടുള്ള കുറച്ച് ദിവസം തനിക്ക് പറഞ്ഞരിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.
എന്നും കോളേജിലക്കേന്ന് പറഞ്ഞു തറവാട്ടിലേക്ക് പോവും. താൻ വന്നത് കാരണം വീട് പുതു ജീവൻ വച്ച പോലെയെന്ന് അച്ഛമ്മ ഓർമിപ്പിക്കും .
വല്യച്ഛൻമാർ എല്ലാവരും തിരിച്ചു വന്നു. അച്ഛമ്മയ്ക്ക് ഒരുപാട് മാറ്റം വന്ന പോലെ എന്നേ കണ്ടിട്ടാണെന്ന് ഇടയ്ക്ക് പറയും.
ആ വീടിന് പുതു ജീവൻ വച്ചപ്പോൾ തന്റെ
ആദ്യമുള്ള സമാധാനവും നഷ്ട്ടമായി.
അവർ പറഞ്ഞതൊന്നും സത്യമാവരുതെന്നവൾ ആഗ്രഹിച്ചു. സ്വന്തം അമ്മയെ കുറിച്ച് മറ്റൊരാൾ മോശമായി പറയുന്നത് ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുന്നത്.

ശ്രുതിയുടെ മനസ് കലങ്ങി മറയുകയായിരുന്നു. വീട്ടിൽ പോവാൻ മനസനുവദിക്കുന്നില്ല. ചിലപ്പോൾ അമ്മയോട് വല്ലതും കയർത്തു സംസാരിച്ചു പോയാലോ എന്നൊരു ഭയം അവൾക്ക് തന്നെ ഉണ്ടായിരുന്നു. കൃഷ്ണപുരത്ത് നിന്ന് ഇറങ്ങിയത് മുതൽ അവളൊരു പാർക്കിലാണ്. ആ ശാന്തതയിൽ പോലും അവൾക്ക് ആർത്തിരമ്പുന്ന മനസിനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.
വീട്ടിൽ പോയി എല്ലാം തുറന്നു ചോദിച്ചാലോ എന്ന് വരെ കരുതി. പക്ഷെ അത് തനിക്കും കുടുംബത്തിനും ദോഷം മാത്രേ ചെയ്യൂ.
വീണ്ടും ചിന്തകൾ കാടു കയറിയപ്പോൾ അവൾ കണ്ണുകൾ അടച്ചു.
ഫോൺ റിങ് ചെയ്തപ്പോൾ വീട്ടിലേക്ക് വരാത്തതിന്റെ ടെൻഷനിൽ അമ്മയാവുമെന്ന് കരുതി നോക്കിയില്ല. വീണ്ടും വിളി വന്നപ്പോൾ എടുത്തു നോക്കി. കിച്ചു ആണെന്ന് കണ്ടതും ഫോൺ ബാഗിൽ തന്നെ വച്ചു കണ്ണുകലടച്ചു.
പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ ഫോൺ എടുത്തു കിച്ചുവിനെ തിരിച്ചു വിളിച്ചു.

” നീ ഇത് എവിടെ പോയി കിടക്കുകയാണ്. എത്ര വട്ടം വിളിച്ചു. ”

കിച്ചുവിന്റെ ശബ്ദം കനത്തിരുന്നു . അത് മനസിലായ പോലെ ശ്രുതി നിശബ്ദമായി. അവളിൽ നിന്ന് മുറുപടി ഇല്ലെന്ന് കണ്ടപ്പോൾ കിച്ചു ഒന്നടങ്ങി. ശ്രുതിയുടെ പേര് വിളിച്ചു.

” ഞാൻ ഒരു കാര്യം ചോദിക്കാനാണ് വിളിച്ചത്. കള്ളം പറയരുത്. സത്യം എന്താണേലും അത് പറയണം ”

പതിവിലും വിപരീതമായ ശ്രുതി ശബ്ദത്തിലെ മാറ്റം കിച്ചു ശ്രദ്ധിച്ചു കാര്യമായ എന്തോ ഒന്നാണ് അവൾ ചോദിക്കാൻ വരുന്നതെന്നു മനസിലായി .

” നിന്നോട് ഞാൻ എപ്പോളിലും കള്ളം പറഞ്ഞിട്ടുണ്ടോ. നീ ചോദിക്ക്. എനിക്ക് അറിയുന്നതാണേൽ പറയാം ”

” അന്ന് എന്നോട് പറഞ്ഞിരുന്നില്ലേ അമ്മയും അച്ഛനും ഇവിടെ നിന്ന് പോയത് ആളുകൾ പലതാണ് പറയുന്നതെന്ന്. എന്തായിരുന്നു അത് ”

” നീ ഇപ്പോളും അതാലോജിച് നിൽക്കുകയാണോ പെണ്ണേ. ”

കിച്ചുവിന്റെ സംസാരത്തിൽ പതർച്ച ഉണ്ടായിരുന്നു വിഷയം മാറ്റാൻ വരുന്ന പോലെ.

” അതൊക്കെ പിന്നെ പറയാം. ഇപ്പോൾ ഇത് പറ.
എന്റെ അമ്മയെ പറ്റിയായിരുന്നോ പറഞ്ഞത് ”

ശബ്ദം വളരെ നേർത്തിരുന്നു.

” നീ ഇപ്പോൾ എവിടെ ഉണ്ട് ”

കിച്ചുവിന്റെ ചോദ്യത്തിന് അവൾ മറുപടി നൽകിയില്ല .

” ശ്രുതി ഞാൻ നിന്നോടാണ് ചോദിക്കുന്നത്. നീ ഇപ്പോൾ എവിടെയാണ്. വീട്ടിൽ എത്തിയിട്ടില്ല അത് ഉറപ്പാണ് ”

ഈ വട്ടം കിച്ചുവിന്റെ ഒച്ച ഉയർന്നിരുന്നു.

” ഞാൻ ടൗണിലേ പാർക്കിൽ ഉണ്ട്. ഇങ്ങോട്ട് വരണമെന്നില്ല. ഞാൻ ഇപ്പോൾ പോവും ”

” വരണോ വരണ്ടേ എന്ന് നീയല്ല തീരുമാനിക്കേണ്ടത്. ഞാൻ ഇപ്പോൾ വരും അത് വരെ അവിടെ നിന്ന് പോവരുത്. കേട്ടല്ലോ ”

അവൾ മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ കാൾ കട്ട്‌ ചെയ്തിരുന്നു.

ശ്രുതിയുടെ മനസ്സിൽ അപ്പോളും തെളിഞ്ഞു വന്നത് ആ ഡയറിയിലേ വാക്കുകളായിരുന്നു.

❤️നിൻ നിഴലായി ഞാൻ ചേക്കേറിയപ്പോൾ നീ എന്നേ ഇരു കൈകളാൽ തഴുകി ……… നീയായി പെയ്യുന്ന മഴയിൽ അലിയാൻ വെമ്പിയ ഹൃദയത്തേ അറിഞ്ഞേന്ന പോലെ നീ എന്നേ ഇരു കൈകളായി പുണർന്നു …..❤️

💔ഇരച്ചു കയറുന്ന തണുപ്പെന്നെ നിന്റെ ഓർമ്മകളുടെ വാതിൽപ്പടിയിൽ കാഴ്ചക്കാരായി നിർത്തുന്നു !
എത്ര നേരമങ്ങനെ നിന്നുവെന്നറിയില്ല, അവിടം വിട്ടകലാൻ എനിക്കാവുന്നില്ല…
എത്ര ഒളിച്ചോടിയാലും എന്നെ പിന്തുടർന്നെത്തുന്ന നിന്റെ ഓർമ്മകൾ..
പൊട്ടിക്കരച്ചിലിനെ നേർത്ത തേങ്ങലുകളുടെ വിദ്യ ഇന്നെന്റെ തലയിണക്കറിയാം…….💔

അമ്മയിൽ നിന്ന് അങ്ങനെയൊന്നു പ്രതീക്ഷിക്കാവോ. ഡയറിയും അതിലുള്ള എഴുത്തും വച്ചു നോക്കുമ്പോൾ എല്ലാം സത്യമാണെന്ന് തോന്നും.

🌻🌻🌻🌻🌻🌻🌻🌻

” ടാ നന്ദു നീ കിച്ചുവിനെ വിളിച്ചിരുന്നോ. അവൻ എവിടെ പോയി കിടക്കുകയാണ് ”

അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന നില മേൽ കഴുകി വന്ന് ടീവി കാണുന്ന പാറുവിന്റെ മുന്നിലേക്ക് ഒരു കസേര നീക്കി അവളുടെ കാൽ അതിൽ കയറ്റി വച്ചു കയ്യിൽ ഉള്ള പ്ലേറ്റ് മടിയിൽ വച്ചു കൊടുത്തു നന്ദുവിന് നേരെ തിരിഞ്ഞു.

” അവൻ ആ ശ്രുതിയുടെ കൂടെ ഉണ്ടാവും. ഞാൻ വിളിച്ചപ്പോൾ അവളുടെ എടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞു.

നന്ദു അലസമായി പറഞ്ഞു ഫോണിലേക്ക് വീണ്ടും നോക്കി.

” നിനക്കൊന്നു പോയി കുളിക്കാൻ മേലെ വന്നപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാണല്ലോ. ”

നില നന്ദുവിനോടായി പറഞ്ഞു പാറുവിനേ നോക്കി. പെണ്ണ് മുഖം ചുളിച്ചു നിലയെ തന്നെ നോക്കി നിൽക്കുകയാണ്.

” എന്താ കഴിക്കാത്തെ അമ്മ തരണോ ”

” ഇറ്റ് വേൻറ്റ ഈസ്‌റ്റമല്ല.”

പറഞ്ഞു കൊണ്ട് മടിയിലെ പ്ലേറ്റ് മേശയിൽ വച്ചു

” അവൾക്ക് എന്നാൽ മറ്റേത് കൊടുക്ക് ഏട്ടത്തി. ”

നില എന്തെന്ന രീതിയിൽ നന്ദുവിനെ നോക്കി.
പാറുവും സംഭവം എന്താണെന്ന് അറിയാൻ അവനെ തല ചെരിച്ചു നോക്കി.

” മറ്റേത് ഇല്ലേ ”

” എന്ത് മറ്റേത് ”

നിലയുടെ നെറ്റി ചുളിഞ്ഞു

” ആ സാധനം എന്തായിരുന്നു പേര് മറന്നു പോയി.”

നന്ദു നെറ്റി തടവി ആലോജിച്ചു.

” എൻറ്റ് ശാതനം ”

പാറുവിന് ആകാംക്ഷ നിറഞ്ഞു

“ശേ ആ സാധനം ഇല്ലേ….. ഏട്ടൻ ഇന്നലെ കൊണ്ട് വന്ന മറ്റേ സാധനം ഇവൾക്ക് കൊടുത്തില്ലേ ”

പാറു നിലയെ സൂക്ഷിച്ചു നോക്കി ഇനി എനിക്ക് തരാതെ ഒലിപ്പിച്ചു വച്ചതാണോ എന്ന രീതിയിൽ.
പാറുവിന്റെ നോട്ടം കണ്ട് നില നന്ദുവിനെ ദേഷ്യത്തിൽ നോക്കി അവൻ ചിരി പിടിച്ചു വച്ചു തല താഴ്ത്തി ഫോണിലേക്ക് നോക്കി.

” എന്റെ പോന്നു പാറു നിന്നേ ഇവൻ പറ്റിക്കാൻ പറയുന്നതാണ്. നിനക്ക് വേറെ എന്താ വേണ്ടത് ”

നില പാറുവിനെ എടുത്തു പൊക്കി കസേരയിൽ നിർത്തി

” ഉള്ളി വട ”

നിലയിടെ കഴുത്തിലൂടെ കൈ ഇട്ട് കെട്ടി പിടിച്ചു.
പാറുവിനെ താഴെ ഇറക്കാൻ നില കൈ പിടിച്ചപ്പോൾ അവൾ അള്ളി പിടിച്ചു.

” എന്നെ എറ്റുക്കോ ”

പാറു ചിണുങ്ങി.

” ഓ എന്നാൽ അവളെ എടുത്തു തലയിൽ വച്ചോ ഏട്ടത്തി ”

” അമ്മ വയ്ക്കൻറ്റ വിക്രമൻ എടുത്തു തലയിൽ വച്ച മറ്റി ”

” ഓ പിന്നെ എനിക്ക് അതാണല്ലോ പണി. വേണേൽ ആ ശ്രെയയെ എടുത്തു വയ്ക്കാം. അതാവുമ്പോൾ ഒരു സുഖം ഉണ്ടാവും ”

നന്ദു പാറുവിനെ ഇടാം കണ്ണിട്ട് നോക്കി നിലയെ നോക്കി ചിരിച്ചു.

“എന്നാൽ ശേയയെ നാൻ വിലിക്കാം ”

കസേരയിൽ നിന്ന് ചാടി ഇറങ്ങി ഉമ്മറത്തേക്ക് ഓടി പോയ പാറുവിന്റെ പിറകെ നന്ദു ഫോൺ കസേരയിൽ വച്ചു ഓടി. പെണ്ണ് ചിലപ്പോൾ പോയി വിളിച്ചെന്നും വരും.

“ടി പെണ്ണേ നീ ഇത് എങ്ങോട്ടാണ് പോവുന്നത് ”

നന്ദു പാറുവിന്റെ എടുത്തു പൊക്കി തോളിലിറ്റു

“ഏട്ടത്തി ഈ സാധനത്തിനേ അടുക്കളയിൽ വയ്ക്കുന്നുണ്ട് ട്ടോ ഉള്ളി വാടയോ… പോക്ക് വാടയോ എന്താണെന്ന് വച്ചാൽ ഉണ്ടാക്കി കൊടുത്തോ “.

അടുക്കളയിലേക്ക് നടന്നു കൊണ്ട് നന്ദു പറഞ്ഞപ്പോൾ നില ചിരിച്ചു അവന്റെ പിറകെ പോയി.

🌻🌻🌻🌻🌻🌻🌻🌻

വണ്ടി ഒതുക്കി നിർത്തി കിച്ചു ഉള്ളിലേക്ക് കടന്നു ശ്രുതിയെ തിരഞ്ഞു. കുറച്ച് മാറി ഒരു ബെഞ്ചിൽ ഇരിക്കുന്ന അവളെ കണ്ട് കിച്ചു അങ്ങോട്ട് നടന്നു അടുത്തിരുന്നു. അരികിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി.

” എന്ത് പറ്റി പെണ്ണേ ”

കിച്ചു അവളുടെ നേരെ തിരിഞ്ഞു.അവൾ ഒന്നുമില്ലെന്ന് തല അനക്കി.

” അത് കള്ളം. നീ കാര്യം പറ. അവിടെ ഉള്ളവർ വല്ലതും പറഞ്ഞോ ”

ശ്രുതി ഒന്ന് മൂളുക മാത്രം ചെയ്തു.

” എന്താ പറഞ്ഞത് ”

” കിച്ചേട്ടൻ അറിഞ്ഞത് തന്നെ ”

” ഞാൻ എന്തറിഞ്ഞുവെന്ന്. ”

” എന്റെ എടുത്തു നിന്ന് മറയ്ക്കാൻ നിൽക്കണ്ട കിച്ചേട്ടാ.

കിച്ചു മുട്ടിൽ കൈ ഊങ്ങി നെറ്റി തടവി ശ്രുതിയെ നോക്കി.

” നീ അതെല്ലാം വിശ്വാസിക്കുന്നുണ്ടോ. ആളുകൾ പലതും പറയും. അതെല്ലാം ശ്രദ്ധിക്കാൻ പോയാൽ അതിനെ ടൈം ഉണ്ടാവൂ ”

” ഇത് നാട്ടുകാർ പറഞ്ഞതല്ല അച്ഛന്റെ കൂടപ്പിറപ്പുകൾ തന്നെ പറഞ്ഞതാണ്. വിശ്വസിക്കാതിരിക്കാൻ കഴിയില്ല. ആ ഡയറി കൂടി വച്ചു നോക്കുമ്പോൾ… ”

” ഒന്ന് നിർത്ത് ശ്രുതി. ഒരു ഡയറി.
അത് ആരുടെതാണെന്ന് പോലും നിനക്ക് ഉറപ്പില്ല. വെറുതെ മറ്റൊരാളുടെ വാക്ക് കേട്ട് സ്വന്തം അമ്മയെ സംശയിക്കുന്നത് ചീപ്പ്‌ ആണ്.
ഞാൻ ഇത് അറിഞ്ഞിട്ടും നിന്നോട് പറയാതിരുന്നത് ആ അമ്മയെ എനിക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്. അമ്മയെ കണ്ടതും സംസാരിച്ചതും കുറച്ച് ദിവസം ആണെങ്കിൽ കൂടി എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വിശ്വസിക്കുകയും ഇല്ല. എന്നിട്ടും നീ…..ഒന്നെങ്കിൽ നീ കാര്യം എന്താണെന്നെങ്കിലും അവരോട് ചോദിക്ക്.
നീ ഇപ്പോൾ ചോദിച്ചാൽ ചിലപ്പോൾ അവർ പറയുമായിരിക്കും. ”

കിച്ചുവിന്റെ മുൻപിൽ ശ്രുതി വല്ലത്ത താഴ്ന്ന പോലെ തോന്നി.അവളൊന്നും പറയാതെ തല താഴ്ത്തി. അവളെ മനസിലാക്കി കിച്ചു ശ്രുതിയുടെ കൈ കൂട്ടി പിടിച്ചു.

” എനിക്ക് മനസിലാവും നിന്റെ മാനസികാവസ്ഥ. ചുമ്മാ ഓരോന്ന് ആലോജിച്ചു കൂട്ടാതെ വീട്ടിൽ പോവാൻ നോക്ക്.
എപ്പോൾ ഇരിക്കാൻ തുടങ്ങിയിട്ടുണ്ട് ഇവിടെ ”

” രാവിലെ ”

ശ്രുതി അവന്റെ മുഖത്തേക്ക് നോക്കിയില്ല.ഇപ്പോൾ എന്താവും മുഖഭാവം എന്ന് അവൾക്ക് ഊഹിക്കാം.
വല്ലതും കഴിച്ചോ എന്നുള്ള അവന്റെ ചോദ്യത്തിന് ഇല്ലെന്നുള്ള മറുപടി കിട്ടിയതും കിച്ചുവിന് ദേഷ്യം ഇരച്ചു കയറി അവളുടെ കൈ പിടിച്ചു എഴുന്നേറ്റു നടന്നു. ശ്രുതി എത്തിക്കാൻ നിന്നില്ല. എന്ത് കൊണ്ടോ അവന്റെ സാമിപ്യം അവളിൽ സമാധാനം നിറച്ചിരുന്നു. മനസിലെ കനൽ അണയുന്ന പോലെ. നിലയുടെ കാര്യമോ നിരഞ്ജനേ ഇന്ന് കണ്ടതോ അവൾക് അവനോട് പറയാൻ തോന്നിയില്ല. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കിച്ചു തന്നെ അവളെ വീട്ടിൽ തിരിച്ചാക്കി .

🦋തിരികെ വരും