11/05/2026

അഗ്നിമിത്ര : ഭാഗം 16

രചന – കൽക്കി

എന്നാലും ഗായത്രി ചേച്ചിടെ ഏട്ടൻ ആള് കൊള്ളാല്ലേ….” അത്‌ കേട്ടതും അമ്മൂട്ടിയെ ഞാൻ തലഉയർത്തി നോക്കി.

സ്കൂളിൽ നിന്ന് വന്നപ്പോ തൊട്ട് ഗൗതമൻ മേടിച്ച സാധനങ്ങളൊക്കെ തിരിച്ചും മറിച്ചും ഒക്കെ നോക്കികൊണ്ട് അയാളെ പറ്റി പറയുന്നുണ്ട് ഇരുന്ന്. ഇവൾക്ക് ഇതിനൊരു മടുപ്പും ഇല്ലെയാവോ…..

“എടാ കള്ള തിരുമാലി…ചിറ്റേടെ ചങ്കിരി മുത്തിനു ഇനി പുത്തനുടുപ്പൊക്കെ ഇട്ട് ചുന്ദരൻ ആയിട്ട് നടക്കാലോ ….”

അമ്മൂട്ടി ഓരോന്നും പറഞ്ഞു അവന്റെ വയറിലായി മൂക്കുരസി ഇക്കിളിയാക്കുന്നുണ്ട്… കുടുകുടെ ചിരിച് അതിനു തടസമെന്നോണം അവളുടെ മുടിയിലാകെ വലിക്കുന്നുണ്ട് അവൻ.

അത്‌ കണ്ടുകൊണ്ട് ഞാൻ പയ്യെ പുറത്തേക്ക് നടന്നു.

അയാളെ പറ്റിയാണ് ഞാൻ ഓർക്കുന്നത്… നല്ലയാളാണെന്ന് തോന്നുന്നു അതുകൊണ്ടല്ലേ ജഗന് പറ്റിയ മറുപടി കൊടുത്ത് വിട്ടത്…. പക്ഷെ അയാൾ എന്തൊക്കെയോ മറക്കുന്നതുപോലെ ഒരു തോന്നൽ….

എന്തിനാകും എന്നെ അറിയാത്തതുപോലെ പെരുമാറുന്നത്…. തനിക് ഒരിക്കലും തെറ്റിയതല്ല.. ഇയാള് തന്നെയാ എന്റെകൂടെ അന്ന് ഉണ്ടായിരുന്നത്… ഇനി ഒരുപക്ഷെ അടുപ്പം കാണിക്കാത്തത് എന്നെ മറന്നുപോയിട്ടുണ്ടായതു കൊണ്ടാണോ…

അന്ന് ഹോസ്പിറ്റലിൽ വെച്ച് അമ്മൂട്ടിയും അയാളെ കണ്ടിട്ടുണ്ടാകും. അപ്പൊ ഇനി കാണുവാണെങ്കിൽ തീർച്ചയായും അവൾക്കും തിരിച്ചറിയാൻ ആകും. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താതെ ഒരു സമാധാനം ഇനി ഉണ്ടാവില്ലല്ലോ…… 😬

എന്തായാലും വാവച്ചിയെ അയാൾക് നല്ല കാര്യമാണെന് തോന്നുന്നു. എന്നാലും ഗായത്രി എപ്പഴാണാവോ വീഡിയോ കാൾ ഒക്കെ ചെയ്യുന്നത്… ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലലോ…. വാവചിക്ക് തിരിച്ചും അയാളോട് നല്ല സ്നേഹം ഉണ്ട്…
കുറുമ്പൻ അങ്ങനെയല്ലേ അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നത്…. ഞാൻ കൈനീട്ടിയിട്ടുപോലും വരാതെ ഒട്ടികിടക്കുവല്ലാരുന്നോ….😏

ഓയ്‌ കുഞ്ഞേച്ചി….. അമ്മൂട്ടി പുറകിൽ നിന്ന് കെട്ടിപിടിച്ചതെ അഗ്നിയുടെ കണ്ണ് തള്ളി ഒന്ന്….

“മ്മ്മ്മ്… ഹ്ഹ്മ്മ്‌… മ്മ്മ്…..”

(മനുഷ്യനെ പേടിപ്പിക്കാൻ നോക്കുവാ നി….)

“ശ്ശെ…. ഞാനോ…. ഞാൻ സ്നേഹിച്ചതല്ലേ എന്റെ കുഞ്ഞേച്ചിയെ….. “എന്റെ താടിത്തുമ്പിൽ പിടിച് കൊഞ്ചിച്ചു വലിച്ചോണ്ട് അവൾ പറഞ്ഞു….

“ഹ്ഹ്മ്മ്‌.. മ്മ്ഹമ്മ്മ്….”

( വാവാച്ചി എവിടെ )

“പേടിക്കണ്ട… ചെക്കനെ ഞാൻ നിലത്തേക്ക് ഇരുത്തി…. അവിടെ ഉരുണ്ട് നടപ്പുണ്ടാകും….”

അതെ കേട്ടതും അവൾ ഒന്ന് നോക്കിപേടിപ്പിച് അകത്തേക്ക് നടന്നു. അകത്തു ചെന്നപ്പോഴേ കണ്ടു കട്ടിലിന്റെ കാലിൽ പിടിച് എണീക്കാൻ നോക്കുന്ന വാവച്ചിയെ….. ഒന്ന് രണ്ട് സ്റ്റെപ്പൊക്കെ ആരും പിടിക്കാണ്ട് നടന്നോളും കുറുമ്പൻ.

ഓടി ചെന്ന് അവനെ പൊക്കി എടുത്തു…

“മ്മാ… മ്മാ……കെതാ…. കെതാ….”

ഗദപോലെ ഇരിക്കണ ഒരു കുഞ്ഞി പ്ലാസ്റ്റിക്കിന്റെ കളിപ്പാട്ടം വാങ്ങികൊടുത്തിട്ടുണ്ട്…. അത് എടുത്കൊടുക്കാൻ ആണ് ഈ ബഹളം. അവനെ എടുത്ത് ബെഡിലേക് തന്നെ ഇരുത്തിയിട്ട് ഗദയെടുത് കൊടുത്തു. കൈയിൽ കിട്ടിയതെ അത്‌ ആ കുഞ്ഞി തോളിലേക്ക് എടുത്ത് വെച്ച് എന്നെ നോക്കി ചിരിച്ചു.

“ഹ്മ്മ്.. മ്മ്ഹഹ.. മ്മ്ഹ്ഹ്…..”

(അമ്മേടെ പൊന്നൻ ഹനുമാൻ കളിക്യാ…. ആരാ ഇതൊക്കെ പഞ്ഞു തന്നെ അമ്മൂത്തിയാ……)

കേട്ടതും രണ്ട് കൈയുമെടുത്തു മുഖത്തേക്ക് പൊതിവെച് എന്നെ നോക്കി. എന്നിട്ട് ഒളിഞ്ഞുനോക്കി മോണകാട്ടി ചിരിച്ചു.

“അയ്യോ ഇതാര് ഹനുമാനോ….. അയ്യേ നാണക്കേട്……”

അമ്മൂട്ടിടെ ശബ്ദം കേട്ടതും കൈമാറ്റി അവളെ ഒന്ന് നോക്കി. കളിയാക്കുന്നതാന്ന് തോന്നിയതും ചുണ്ടുപുളിത്തിയിരുന്നു.

“ചിറ്റ എന്റെ കുഞ്ഞനെ പറ്റിച്ചയല്ലേ….. അമ്മൂതീടെ കൊച്ചു ശുന്ദരൻ ആണല്ലോ…. “പറഞ്ഞുകൊണ്ട്‌ അവൾ കുഞ്ഞിന്റെ മൂക്കിലായൊന്ന് തട്ടി.

“കുഞ്ഞേച്ചി…..”

“ഹ്മ്മ്.. മ്മ്ഹ്ഹ്..”

(പറഞ്ഞോ )

“പറയാൻ ഒന്നുല…ചോദിക്കാനാ ഉള്ളേ… വേണോ….”

ഗൗതമൻ തന്ന ചോക്ലേറ്റ് നീട്ടിപിടിച്ചാണ് ചോദ്യം….

ചോദിക്കുന്നുടെങ്കിലും മുഖത്ത് വാങ്ങല്ലെയെന്ന് കാണാം…. അത്‌ കണ്ടതും ഉള്ളിലെ ചിരിയടക്കി വേണ്ടാന്നു തല വെട്ടിച്ചു.

“മ്മ്ഹമ്മ… മ്മ്ഹഹ്മ്മ്‌….”

(കഴിച്ചിട്ട് വേഗം പോയിരുന്നു പഠിക്കാൻ തുടങ്ങിക്കോ….. വന്ന് കേരിപ്പോ തൊട്ട് ചുറ്റികറങ്ങി നടപ്പല്ലേ…..)

“ദേ കുഞ്ഞേച്ചി…. ബൂർഷ്വാസികളെ പോലെ സംസാരിക്കലെ….”

ചാടിത്തുള്ളിയുള്ള അവളുടെ പറച്ചിൽ കേട്ടതും ഞാൻ ഒന്ന് കണ്ണുമിഴിച്ചു.

ഇ”ന്ന് എന്റെ ഫസ്റ്റ് ഡേ അല്ലെ…. അതോണ്ട് പഠിക്കാൻ ഒന്നുല…. “തോള് വെട്ടിച്ചോണ്ട് ഇളിച്ചോണ്ട് പറയുന്ന അവളെ ഞാൻ കണ്ണുരുട്ടി നോക്കി.

“ഹ്ഹ്മ്മ്‌… മ്മ്ഹമ്മ.. മ്മ്ഹഹ്മ്മ്‌…”

(പഠിക്കാൻ ഒന്നും ഇല്ലെങ്കിൽ വേണ്ട…. ഈ വർഷം എന്തൊക്കെ പഠിക്കാൻ ഉണ്ടാകുന്നു സിലബസ് നോക്കി വെക്കലോ…..)

“ഏഹ്ഹ്ഹ്…… അതെന്തിനാ…..”

“ഹ്ഹ്മ്മ്‌…. മ്മ്ഹമ്മ”

(അതൊക്കെ ഉണ്ട്… പോയിരുന്നു നോക്കെടി……)

‘വോ ഞാൻ പഠിച്ചോളാം… ഇങ്ങനെയും ഉണ്ടോ ഒരെണ്ണം…. മൂരാച്ചി…. വെറുതെയല്ല കണ്ണേട്ടൻ കുഞ്ഞേച്ചിക് ഒന്നും തരാതെ എനിക്കും വാവാച്ചിക്കും മാത്രം മേടിച് തന്നത്…”

അവളുടെ പറച്ചിൽ കേട്ടതും എനിക്ക് ചിരിയാണ് വന്നത്.

“ഹ്ഹ്മ്മ്‌.. മ്മ്ഹനം..”

(കണ്ണേട്ടനോ… എപ്പോ തൊട്ട്…)

ഒറ്റപുരികം പൊക്കി ഞാൻ ചോദിച്ചു.

“ആഹ് ഇന്ന് തൊട്ട്…. ഗായത്രി ചേച്ചിടെ ഏട്ടനല്ലേ… അപ്പോ എന്റേം ഏട്ടനാ…” മുഖം വലിച്ചുകേറ്റി പറഞ്ഞു അവൾ അകത്തേക്ക് നടന്നു.

അവൾ പോയതും അഗ്നി തിരിഞ്ഞ് വാവച്ചിയെ ഒന്നുനോക്കി. ബെഡിൽ കിടക്കുന്ന കുഞ്ഞുടുപ്പിൽ തൊട്ടും തലോടിയും ഇരിപ്പുണ്ട്.മേശപുറത്തായി ഇരുന്ന ബാഗിലെക് അവളൊന്നു കൈകടത്തി. പുറത്തേക് എടുത്ത കൈയിൽ ഗൗതമൻ അവസാനം തനിക്കായെന്നും പറഞ്ഞുതന്ന ആ പാക്കറ്റ് ഉണ്ടായിരുന്നു.

ഒരു ചെറിയപീസ് കടലമിഠായി ആയിരുന്നു അത്‌.

എന്നാലും ഇത് എന്തിനാണോ അയാൾ എനിക്ക് സെപറേറ്റ് തന്നത്…. അല്ല അത്‌ എന്തോ ആയിക്കോട്ടെ ഈ ഒരു രൂപേടെ മിഠായി മാത്രേ കിട്ടിയോള്ളോ ആവോ…

ഓർത്തപ്പോൾ അഗ്നിക്ക് ചിരിപ്പൊട്ടി…. പിന്നീട് അത്‌ പൊട്ടിച്ചു മുഴുവൻ ആയി വായിലേക്ക് ഇട്ടു.

തന്റെ നേരെ നോക്കുന്ന അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ അവളെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.

ചിന്തകൾ ഇല്ലാതാക്കാൻ എന്നോണം അഗ്നി കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് നടന്നു.

അടുക്കളയിലേക് നടന്ന് വാവച്ചിയെ തറയിലായി ഇരുത്തി കയ്യിലെക് ഒരു കളിപ്പാട്ടവും വെച്ചുകൊടുത്തു. അടുപ്പിലിരുന്ന പാത്രത്തിന്റെ അടപ്പുതുറന്ന് ആവിപൊങ്ങുന്ന പഴം പുഴുങ്ങിയത് സ്പൂൺ‌കൊണ്ട് എടുത്ത് പ്ലേറ്റിലേക് മാറ്റി. ഓരോന്ന് ചെയ്യുമ്പോഴും കണ്ണുകൾ ഇടയ്ക്കിടെ വാവാച്ചിയിലേക് നീങ്ങുന്നുണ്ടായിരുന്നു. മറ്റൊരു പാത്രത്തിൽ ഇരുന്ന തിളപ്പിചാറിയ പാലെടുത്തു ഒരു ചെറിയ ബൗളിലെക് മാറ്റി ഒരു കുഞ്ഞി സ്പൂൺ എടുത്തിട്ടു. ചൂടറിയ പഴം എടുത്ത് മുറിച് അകത്തുള്ള തരുതരെയുള്ള കായെടുത്തു മാറ്റി സ്പൂൺ വെച്ച് ഒന്ന് ഉടച്ചെടുത്തു.

വാവച്ചിയെ തോളിലേക്ക് ഇട്ട് എടുത്ത് വെച്ചിരുന്നത് രണ്ടും ഒരുമിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി അമ്മൂട്ടിയുടെ അടുത്തേക് നടന്നു ഞാൻ. ഞങ്ങളെ കണ്ടതും ബുക്കിലെക് നോക്കിയിരുന്ന ആൾ മുഖം ഉയർത്തി ഒന്ന് ചിരിച്ചിട്ട് പിന്നെയും താഴ്ത്തി.

വാവച്ചിയെ മടിയിലായി പിടിച് ഞാൻ ബെഡിലേക് ഇരുന്നു. പാത്രത്തിൽ നിന്ന് വിരലുകൊണ്ട് പഴം എടുത്തു ഒന്ന് അമർത്തി വായിലേക്ക് വെച്ചുകൊടുത്തു. ഓരോതവണ പഴം കൊടുക്കുമ്പോഴും സ്പൂനിൽ കുറേശേ പാലും കോരി കൊടുത്തിരുന്നു.

ഞങ്ങളെ കണ്ടിട്ടും ഒന്ന് മിണ്ടാതെ ഇരിക്കുന്ന അമ്മൂട്ടിയെ ഒന്ന് തലയുയർത്തി നോക്കികൊണ്ട് ഞാൻ പിനേം അവനു കൊടുക്കുന്നത് തുടർന്നു.

“ഞാൻ ഇന്ന് അനന്തേട്ടനെ കണ്ടു….”

വാവച്ചിയുടെ വായിലേക്ക് നീട്ടിയ കൈകളോടൊപ്പം ഹൃദയവും ഒന്ന് നിഛലമായിരുന്നു ആ വാക്കുകൾക്കൊപ്പം.

പറഞ്ഞത് ശരിയാകല്ലേയെന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവളെ നോക്കി. എന്നെ തന്നെ ഉറ്റുനോക്കി ഇരിക്കുന്ന അമ്മൂട്ടിയെ കണ്ടതും ഞാൻ കേട്ടതിന്റെ പ്രശ്നം അല്ലെന്ന് എനിക്ക് മനസിലായി.
പലപ്പോഴും മറന്നെന്നു മനപൂർവം വിചാരിക്കുന്ന ചിലകാര്യങ്ങൾ അതെ ശക്തിയോടെ തിരിച് വന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

“എന്നെ കണ്ടില്ല…. കോളേജിലെ മുന്നിലത്തെ ഷോപ്പിൽ നിന്ന് ഇറങ്ങി കാറിലേക് കയറുന്നതാ കണ്ടത്. എന്നെ കാണാനേനുമുന്നേ ഞാൻ മാറി കളഞ്ഞു.”

“ഹ്ഹ്മ്മ്‌.. മ്മ് ”

(എന്തിനു )

അമ്മൂട്ടിയുടെ നേരെ തിരിഞ്ഞ് ഞാൻ ചോദിച്ചു.

“ഹ്മ്മ്.. മ്മ്ഹമ്മ്മ്. മ്മ്മ്മ്….. മഹമ്മ്മ്….”

(അവരെ പേടിച് താമസിക്കേണ്ട കാര്യമൊന്നും നമുക്കില്ല…. പിന്നെ ആ നാട്ടിൽ നിന്ന് മാറിയതതെന്താന്ന് വെച്ച അമ്മേടേം വല്യേച്ചിടെയും ഓർമകളിൽ നിന്ന് മാറണമെന്ന് തോന്നിയതുകൊണ്ട് മാത്രം. മനസിലാകുന്നുണ്ടോ അമ്മൂട്ടിക്ക്……)

അമ്മൂട്ടി തലയനക്കി കാണിച്ചതും ഞാൻ വീണ്ടും വാവച്ചിയുടെ നേരെ തിരിഞ്ഞു.

“കുഞ്ഞേച്ചിക്ക് ഇപ്പോഴും അനന്തേട്ടനെ ഇഷ്ടമാണോ….?”

ഒരു മടിയോടെ അമ്മൂട്ടി അഗ്നിയോടായി ചോദിച്ചു.

( തുടരും )