11/05/2026

അർപ്പിത : ഭാഗം 20

രചന – രുദ്രാ ലക്ഷ്മി

അർപ്പിതയോടു അങ്ങിനെ പറഞ്ഞെങ്കിലും കിരണിന്റെ ഉദ്ദേശം എന്താണെന്നുള്ളത് നിരഞ്ജനിൽ ആശയകുഴപ്പം ഉണ്ടാക്കി… തനിക് നേരെയും ഒരാക്രമണം ഉണ്ടായേകം എന്ന് തോന്നി.

**********************************************

ഹരി… അപ്പോൾ നീ പറയുന്നത് അർപ്പിതയുടെ അച്ഛൻ സ്വത്തുക്കളൊക്കെ ഋഷിമോന്റെ പേരിലേക്ക് മാറ്റിയെന്നാണോ… പക്ഷെ.. അതെങ്ങിനട??
മോൻ ഉണ്ടാവുന്നതിനൊക്കെ ഒരുപാട് മുന്നേ രാമഭദ്രനും കിരണും ചേർന്ന് അവളെക്കൊണ്ട് സ്വത്തുക്കളൊക്കെ അവരുടെ പേരിലേക്ക് മാറ്റിയിരുന്നല്ലോ…. അതുനിവേണ്ടി ആയിരുന്നല്ലോ… അവർ എല്ലാംകൂടി അവളെ…..

വർധിച്ച ദേഷ്യത്തോടെ അവൻ പകുതിയിൽ നിർത്തി…

അതെ നിരഞ്ജ… സ്വത്തുക്കൾ എന്നോ അവളുടെ ഫാദർ കുഞ്ഞിന്റെ പേരിലേക് മാറ്റിയിരുന്നു… ബട്ട് അർപ്പിതയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ പിന്നെങ്ങിനെ കുഞ്ഞിന്റെ പേരിൽ ആയെന്നതിനു വ്യക്തമായ ഒരു ക്ലാരിഫിക്കേഷൻ എനിക്ക് കിട്ടിയില്ല..

ബട്ട് എന്റെ ഊഹം ശെരിയാണെങ്കിൽ.. അർപ്പിതയെകൊണ്ട് അവർ സ്വത്തുക്കളൊക്കെ അവരുടെ പേരിലേക്കാക്കാം എന്ന് നേരത്തെ തന്നെ അവളുടെ ഫാദർ മനസിലാക്കിയിരിക്കണം….. സൊ പുള്ളി അതുകൊണ്ട് മുൻകൂട്ടി എന്തേലും പ്ലാൻ ചെയ്തതാകനും മതി…ബട്ട് അപ്പോളും റിഷി മോൻ ന്റെ പേരിൽ എങ്ങിനെ വന്നു എന്നതിന് എനിക്കൊരു കണക്ലൂഷനിൽ എത്താൻ പറ്റുന്നില്ലടാ….

Anyway അന്ന് അർപ്പിതയെ അവരെല്ലാംകൂടി ഉപദ്രവിച്ച സമയത്ത് അവളുടെ അച്ഛൻ ബാംഗ്ലൂർ ആയിരുന്നെന്നു നീ പറഞ്ഞതനുസരിച്ചു ഞാനൊന്നു അന്വേഷിച്ചിരുന്നു…. അവിടെ ഉള്ള അവരുടെ ബ്രാഞ്ചിൽ ഞാൻ പോയിരുന്നു…. അവിടത്തെ ബ്രാഞ്ചിലെ കാര്യങ്ങളൊക്കെ മാനേജ് ചെയ്യുന്ന ഒരു പുള്ളിയുണ്ട് one Mr Sugosh… അവർക്കാർക്കുംതന്നെ അർപ്പിതയുടെ ഫാദർന്റെ ഡെത്ത് ന്റെ കാര്യങ്ങൾ ഒന്നും അറിയില്ലെന്ന് അയാളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി.. അവിടെയൊക്കെ കിരൺ ഇപ്പോളും അർപ്പിതയുടെ ഹസ്ബൻഡ് ആണ്… അമ്മാവൻ മരിച്ചതിനു ശേഷം ബിസിനസ്‌ ഏറ്റെടുത് നടത്തുന്ന ഉത്തമനായ മരുമകൻ.. ശ്രീഹരി പുച്ഛത്തോടെ പറഞ്ഞു…

കൂടുതൽ അയാളുമായി സംസാരിച്ചതിൽനിന്നും അയാൾ അർപ്പിതയുടെ ഫാദർന്റെ വിശ്വസ്ഥൻ ആയിരുന്നു എന്നെനിക് മനസിലായി.. പിന്നെ അയാൾ എനിക്കൊരു വക്കീലിന്റെ നമ്പർ തന്നു… അത് അർപ്പിതയുടെ ഫാദർ ബാലകൃഷ്ണമേനോൻ കമ്പനി ആവശ്യങ്ങൾക്കും മറ്റും കാണുന്ന വക്കീൽ ആണെന്നാണ് സുഗോഷ് പറഞ്ഞത്.. ചിലപ്പോൾ അയാൾക് കമ്പനി ഓണർഷിപ്പിനെക്കുറിച്ചു അറിയാൻകഴിയുമെന്ന് ആണ് അയാൾ പറഞ്ഞത്… വക്കീലിനെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു… ബട്ട് പുള്ളി കുറച്ച് തിരക്കിലായിരുന്നു.. പുള്ളി ഇവിടെ കാലിക്കറ്റ്‌ ഉണ്ട്…. ഞാൻ കാര്യം അവതരിപ്പിച്ചപ്പോൾ പുള്ളി ഇങ്ങോട്ട് പറയുവാ ചെയ്തെ ഇന്ന് 11 മണിക് മീറ്റ് ചെയ്യാമെന്ന്…. സൊ അതാണ് നിന്നെക്കൂടി ഞാൻ ഇങ്ങോട്ട് വിളിച്ചത്.

മ്മ്മ്…

എടാ… അർപ്പിത ഇപ്പോൾ എങ്ങിനാ??? കിരണിന്റെ ഈ തരത്തിലുള്ള സമീപനം ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലേ

മ്മ്… അയാൾക് നല്ല പേടിയുണ്ട്… കുറ്റം പറയാനും പറ്റില്ല… മുന്നത്തെ അനുഭവങ്ങൾ അതല്ലേ… അവളുടെ കണ്ണിലൂടെ നോക്കുമ്പൾ ഒരു കുടുംബം തന്നെ ഇല്ലാതാക്കിയ… അവളെ അനാഥയാക്കിയ ഒരുതനാണ് ഓപ്പോസിറ്റ് നിൽക്കുന്നത്… അതും വീണ്ടും വെല്ലുവിളിയോടെ..

ഇപ്പൊ ഋഷിമോനെയും എന്നെയും ഓർത്ത അയാൾക് ടെൻഷൻ… രാവിലെ ഞാൻ ഇറങ്ങിയപ്പോൾ തന്നെ ആകെ വല്ലാത്തൊരു അവസ്ഥയില അയാൾ…
നാളെയാണ് അവൻ പറഞ്ഞിരിക്കുന്ന ഡേറ്റ്… നിരഞ്ജൻ വർധിച്ച ദേഷ്യത്തോടെ പല്ലുകൾ കടിച്ചു.

ഏയ്… ഇല്ല നിരഞ്ജ… വക്കീൽ പറയുന്നതെന്താണെന്നു അറിയട്ടെ… ബാക്കി നമുക്ക് അപ്പോൾ നോക്കാം… പിന്നെ അവനെ അകത്താക്കാനുള്ള വകുപ്പൊക്കെ ഇതിനോടകം തെളിവ് സഹിതം കിട്ടിക്കഴിഞ്ഞു…. ശ്രീഹരി ഒരു ഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു.

ഹരി??? നിരഞ്ജൻ മനസിലാകാത്തഗപോലെ ശ്രീഹരിയെ നോക്കി.

അതേടാ… അവന്റെ അച്ഛൻ രാമഭദ്രൻ വെറുതെ അങ്ങ് തളർന്ന് കിടക്കുന്നതൊന്നുമല്ല… ചതി കൂടപ്പിറപ്പായകൊണ്ട് നടന്നതിനു കിട്ടിയ സമ്മാനമാ… മേനോൻ സർനെപോലെ എല്ലാവരും പാവങ്ങൾ ആയിരിക്കില്ലല്ലോ… അതയാൾക് കാലം മനസിലാക്കികൊടുത്തു…. ഇതുപോലെ മറ്റൊരാളുടെ കൂടെകൂടി അവരുടെ കമ്പനിയിൽ തീരുമറി നടത്തിയതാ…. പക്ഷെ… അവിടെ അയാളെ ഭാഗ്യം തുണച്ചില്ല.

മ്മ്മ്മ്മ്… നിരഞ്ജൻ ഒന്ന് ഇരുത്തി മൂളി

പിന്നെ നിരഞ്ജനും ശ്രീഹരിയും കൂടുതൽ ഒന്നും സംസാരിച്ചില്ല…

അൽപ സമയംകൂടി കടന്നുപോയി… സമയം 11 നോട് അടുത്തു…

പാർക്കിനു മുന്നിലായി വന്നു നിന്ന ഒരു വൈറ്റ് ഇന്നോവ കാറിൽ നിന്നും പ്രായം 55 നോട് അടുപ്പിച്ചു തോന്നുന്ന മധ്യവസ്കൻ പുറത്തേക്കിറങ്ങി….. പരിസരം ആകെ ഒന്ന് വീക്ഷിച്ചു… പിന്നെ നോട്ടം പാർക്കിനുള്ളിൽത്തന്നെ എൻട്രൻസിനോട് ചേർന്നുള്ള ബെഞ്ചിൽ ഇരിക്കുന്ന രണ്ടുപേരിലേക്കെത്തി..
മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു… പിന്നെ കരിൽനിന്നും കുറച്ച് പേപ്പർസുമായി അവരെലക്‌ഷ്യംവച്ചു നടന്നു.

തങ്ങളുടെ അടുത്തേക്ക് വരുന്ന ആളിനെ നിരഞ്ജനും ഹരിയും കണ്ടിരുന്നു… അവർ പരസ്പരം ഒന്ന് നോക്കി… പിന്നെ ഇതുതന്നെ ആയിരികാം തങ്ങൾ പ്രതീക്ഷിച്ച വക്കീൽ എന്നപോലെ രണ്ടാളും എഴുനേറ്റു.

ASP sreehari??

Yes ഞാനാണ് സർ… ഇന്നലെ സിർനെ വിളിച്ചിരുന്നു.

രണ്ടുപേരെ കണ്ടപ്പോൾ ആരാണ് ശ്രീഹരി എന്നെനിക്ക് മനസിലായില്ലകേട്ടോ.. വളരെ ശാന്തമായിരുന്നു ആ വാക്കുകൾ.

ഓ.. Sorry സർ ഇതെന്റെ കസിൻ.. നിരഞ്ജൻ

ഹലോ സർ.. Am Dr. നിരഞ്ജൻ.. വക്കീലിന് നേരെ കൈകൾ നീട്ടി

ആം adv. രാമമൂർത്തി.. അയാൾ തന്റെ കൈ നിരഞ്ജന്റെ കൈൽ ചേർത്തുകൊണ്ട് പറഞ്ഞു..

സർ ഞാൻ ഇന്നലെ വിളിച്ചത് മേനോൻ സിർനെപ്പറ്റി ചില കാര്യങ്ങൾ അറിയാനായിരുന്നു…

സർ ഇരിക്കു…

മ്മ്മ്മ്… എന്നെ സുഗോഷ് വിളിച്ചിരുന്നു… ശ്രീഹരിച്ചെന്നകാര്യമൊക്കെ പറഞ്ഞിരുന്നു

നിരഞ്ജനും ശ്രീഹരിയുംകൂടി ഇതുവരെയുള്ള എല്ലാകാര്യങ്ങളും രാമമൂർത്തിയോട് പറഞ്ഞു… ഒപ്പം അവരുടെ സംശയങ്ങളും…

എല്ലാം കേട്ടുകഴിഞ്ഞിട്ടും അൽപനേരം വക്കീൽ മൗനം പാലിച്ചു.. നിരഞ്ജനും ശ്രീഹരിയും പരസ്പരം നോക്കി..

സർ.. ഒന്നും പറഞ്ഞില്ല

മ്മ്മ്…. നിങ്ങൾ കരുതിയതൊക്കെ ശേരിതന്നെയാണ്… ഒന്നൊഴിച്ചു.. മേനോൻ സർ സ്വത്തുക്കളൊന്നും അർപ്പിതയുടെ പേരിൽ എഴുതി വച്ചിട്ടുണ്ടായിരുന്നില്ല… അത് രാമഭദ്രന്റെ വെറും തെറ്റിധരണ മാത്രമായിരുന്നു….. ഒരുപക്ഷെ അർപ്പിതമോൾക്കും അതറിയില്ലായിരിക്കാം… മേനോൻ സർ ന്റെ എല്ലാ സ്വത്തുക്കൾക്കും അവകാശി അദ്ദേഹത്തിന്റെ മരപ്പെട്ട ഭാര്യ ഭദ്ര ബാലകൃഷ്ണമേനോൻ ആയിരുന്നു…

ഒരുതരത്തിൽ പറഞ്ഞാൽ ആ മരണമാണ് സിറിന്റെ താളം തെറ്റിച്ചത്… പിന്നെ ആക്സിഡന്റിന്റെ ഷോക്കിൽ അപ്പുമോൾടെ മാനസികാവസ്ഥയും മേനോൻ സിർനെ തളർത്തി… അവിടെയാണ് രാമഭദ്രൻ ബുദ്ധി പ്രയോഗിച്ചത്… അപ്പുമോളെ കരുവാക്കി അയാൾ മുന്നോട്ട് നീങ്ങി…

കിരനുമായുള്ള വിവാഹം പോലും കഴിഞ്ഞിട്ടാണ് എല്ലാം എന്നോട് പോലും പറയുന്നത്… ഈ രാമഭദ്രനെ പണ്ടേ എനിക്ക് അത്ര വിശ്വാസം ഇല്ലായിരുന്നു… കമ്പനിയിലെ ചിലക്രമക്കേടുകൾ ഒക്കെ തെളിവ് സഹിതം എന്റെ കയ്യിൽ ഞാൻ സൂക്ഷിച്ചിരുന്നു…

അപ്പുമോൾടെ വിവാഹകാര്യം പറഞ്ഞപ്പോൾത്തന്നെ ഞാൻ എല്ലാകാര്യവും അദ്ദേഹത്തിനോട് തുറന്നു പറഞ്ഞിരുന്നു… ആദ്യം അദ്ദേഹം വിശ്വസിക്കാൻ തയ്യാറായില്ല… പിന്നെ എന്റെ കയ്യിലുള്ള തെലുവുകൾക്ക് മുന്നിൽ വിശ്വസിക്കയല്ലാതെ വേറെ വഴിയില്ലായിരുന്നു അദ്ദേഹത്തിന്… പിന്നെ മേനോൻ സാറും രാമഭദ്രനെ നീറിക്ഷിക്കാൻ തുടങ്ങി… അതിൽനിന്നും ഏറെക്കുറെ എല്ലാം അദ്ദേഹത്തിന് മനസിലായി…

ഉടനെ അദ്ദേഹം എന്നെക്കാനാൻ ബാംഗ്ലൂർ വന്നു… അവിടെവച്ചാണ് അപ്പുമോൾ ആക്രമിക്കപ്പെടാൻ ചാൻസ് ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞതും മറ്റും…
ഭദ്ര മരിച്ചത് കാരണം ആ വിൽപത്രത്തിന് പിന്നെ നിയമസാധുത ഇല്ലായിരുന്നു..
അവിടെവച്ചു അർപ്പിതയുടെ കാൾ മേനോൻ സർന്നു വന്നിരുന്നു.. പിന്നെ അദ്ദേഹം വേഗംതന്നെ അവിടെന്നു തിരിച്ചുപോയി….

പിന്നെ മാസങ്ങളോളം മേനോൻ സിറിന്റെ ഒരു വിവരവും ഇല്ലായിരുന്നു.. കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും പറ്റിയില്ല..
പിന്നെ ഏകദേശം 1 വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്… മുൻപ് കണ്ടപോലെ ആയിരുന്നില്ല… തികച്ചും മറ്റൊരു മനുഷ്യനായി മാറിപോയിരുന്നു മേനോൻ സർ… അപ്പുമോൾടെ കാര്യങ്ങളൊക്കെ അദ്ദേഹത്തെ അത്രമേൽ തളർത്തി..

അന്നദ്ധേഹം എന്നോട് ആവശ്യപ്പെട്ടത് എല്ലാ സ്വത്തുക്കളും വേഗംതന്നെ അർപ്പിതക്കു ജനിച്ച കുഞ്ഞിന്റെ പേരിൽ എഴുത്തണമെന്നത് മാത്രമായിരുന്നു… പിന്നെ മോന്റെ 18 വയസ് വരെ അർപ്പിതക് മാത്രം അവകാശം എഴുതി വപ്പിച്ചു….

പക്ഷെ സർ പിന്നെങ്ങിനെ ആണ് കമ്പനിയുടെ നടത്തിപ്പാവകാശം എല്ലാം അവരുടെ പേരിൽ ആയത്… ശ്രീഹരി ചോദിച്ചു..

അതേടോ….താൻ പറഞ്ഞതിൽ തന്നെ ഉണ്ട് ഉത്തരം… അവരുടെ കയ്യിൽ ഉള്ളത് വെറും നടത്തിപ്പാവകാശമാ…. മേനോൻ സർ ആക്‌സിഡന്റ് പറ്റി കിടന്ന സമയത്ത് സിർനെ ഓരോന്ന് പറഞ് പറ്റിച്ചു നേടിയെടുത്ത്… അതും വെറും 5 വർഷത്തേക്കു മാത്രം… അവിടെയാണ് അവർക്ക് തെറ്റിയത്… വക്കീൽ ഒന്നു ചിരിച്ചു….

സർ പക്ഷെ അർപ്പിതക് ഇതിലൊന്നും അവകാശമില്ലെന്നു അവർ അറിഞ്ഞിട്ടാണോ ഇപ്പൊ????

അതെ നിരഞ്ജൻ…ഇപ്പോൾ രാമഭദ്രൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്… അതിൽനിന്നും രക്ഷനേടാൻവേണ്ടി ട്രിവാൻഡ്രത്തെ കമ്പനി മറ്റൊരു ഗ്രൂപ്പിന് വിൽക്കാൻ ശ്രമിച്ചു അപ്പോള അവർ അറിഞ്ഞത്… അവരുടെ കയ്യിലുള്ള അപ്പുമോൾ സൈൻ ചെയ്ത് അവർ എഴുതിപിടിപ്പിച്ചതിനൊന്നും ഒരു വിലയും ഇല്ലന്ന്… കമ്പനിയുടെ ലീഗൽ അഡ്വായ്‌സർ എന്ന നിലയിൽ റേജസ്ട്രേഷൻ ഞാൻ ഒറിജിനിൽ ഡോക്ക്യൂമെന്റ് ഹാജരാക്കി

മ്മ്മ്മ്മ്… അപ്പോൾ അതാണ് ഇപ്പോൾ വീണ്ടും അർപ്പിതക് പിന്നാലെ വരാനുള്ള കാരണം അല്ലെ സർ

മ്മ്… അതേയെന്ന രീതിയിൽ വക്കീൽ ഒന്ന് മൂളി.

സർ വിരോധമില്ലെങ്കിൽ സിറിന്റെ കയ്യിലുള്ള തെളിവുകളൊക്കെ എനിക്കൊന്നു തരാവോ?? എനിക്കതു കേസ് ന്റെ കാര്യത്തിന് ഉപയോഗം വരും..

പിന്നെന്താ.. ശ്രീഹരിയെ എൽപ്പിക്കാനായി ഞാനത് കൊണ്ട് വന്നിട്ടുണ്ട്…
പിന്നെ നിരഞ്ജൻ… താൻ ഒരു കമ്പ്ലൈന്റ്റ് എത്രയുംവേഗം അപ്പുമോളെകൊണ്ട് കൊടുപ്പിക്കണം… ചീറ്റിംഗ് കേസ്… കമ്പനി വക്കീൽ എന്ന നിലക് ഞാൻ നേരിട്ട് കോർട്ടിൽ അപ്രോയ്ച് ചെയ്യാം… അതും കാര്യങ്ങൾ വേഗത്തിലാക്കും… ദേ പേപ്പേഴ്സ് എല്ലാം ഞാൻ സെരിയാക്കിയിട്ടുണ്ട് മോൾടെ ഒപ്പുകൂടി മതി.

(തുടരും )