രചന – അഹാനിക അനു
ശ്രേയയെ ജനലിന്റെ ഉള്ളിൽ നിന്ന് കണ്ട നില ദേവൂട്ടി എടുത്തു നിൽക്കുന്ന രേവതിയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് കടന്നു.
ഉമ്മറത്ത് ഫോണിൽ കളിച്ചിരിക്കുന്ന നന്ദുവിനെ കണ്ട് അവൾ പാറുവിനെ ചുറ്റും നോക്കി.
റോഡിന്റെ സൈഡിൽ ശ്രുതിയുടെയും കിച്ചുവിന്റെയും കൂടെ കഥ പറയുന്ന പെണ്ണിനെ നോക്കി കൊണ്ട് നന്ദുവിന്റെ എടുത്തു ഇരുന്നു.
” നന്ദു നീ കണ്ടോ നിവിനേട്ടന്റെ വീട്ടിൽ പുതിയൊരു കുട്ടി വന്നിട്ടുണ്ട് കണ്ടിട്ട് അതികം പ്രായം തോന്നിക്കുന്നില്ല ”
പെണ്ണ് എന്ന് പറഞ്ഞപ്പോൾ തന്നെ ഫോണിൽ നിന്ന് കണ്ണെടുക്കാതെ നിന്ന നന്ദു പെട്ടെന്ന് തല പൊക്കി മതിലിന്റെ മുകളിലേക്ക് നോക്കി.
” എങ്ങനാ ഏട്ടത്തി കാണാൻ കൊള്ളാവുന്നതാണോ ”
” ഹോ എന്റെ നന്ദു നിന്നോടൊക്കെ പറയാൻ വന്ന എന്നേ ആദ്യം ചവുട്ടണം. ആ കുട്ടി ആരാണെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ നിന്റെ എടുത്തേക്ക് വന്നത്. ”
” ഏട്ടത്തി അല്ലേ അവളെ കണ്ടത്. എന്നിട്ട് ഇത് വരെ കാണാത്ത എന്നോട് അവൾ ആരാണെന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും.
നമ്മളായിട്ട് ഇനി അവരുടെ കാര്യം അന്വേഷിക്കാൻ പോവണ്ട. അറിയാലോ പാറു നമ്മുടെ കൂടെയാണ് ആ ജിതിൻ എന്താണ് ചെയ്തു കൂട്ടുക എന്ന് അറിയില്ല.
ഇനി ഏട്ടത്തിക്ക് അത്ര നിർബന്ധം ആണേൽ ശ്യാമേച്ചി പുറത്തേക്ക് വരുകയാണേൽ ചോദിച്ചു നോക്ക്. അല്ലേൽ ആ കുട്ടി അവരുടെ ബന്ധു എങ്ങാനും ആവും ”
നന്ദു പാറുവിന്റെ കാര്യം പറഞ്ഞപ്പോൾ നിലയ്ക്ക് ഒരു പേടി തോന്നി . പോവുന്ന വണ്ടിക്കെല്ലാം കൈ കാണിച്ചു അവരെ ചീത്ത പറയുന്ന പാറുവിനെ നോക്കി നിന്നപ്പോൾ ദേവൂട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ അവൾ ഉള്ളിലേക്ക് കയറി.
“”””””””””””””””””””””””””
” ടി പെണ്ണേ നീ വണ്ടിക്കാറുടെ കയ്യിൽ നിന്ന്
തല്ല് വാങ്ങിപ്പിക്കോ ”
സൈഡിൽ നിന്ന് കല്ല് പെറുക്കി റോഡിലേക്ക് എറിയുന്ന പാറുവിന്റെ തലയ്ക്ക് കിച്ചു ഒരു കൊട്ട് കൊടുത്തു
” അറ്റിന് നാൻ ഒന്നും ചെയ്തില്ലല്ലോ ”
” പിന്നെ ഇപ്പോൾ ചെയ്യുന്നത് എന്താണ്. ”
” ഇറ്റൊരു രശല്ലേ കിച്ചു സേട്ടാ ”
പാറു വീണ്ടും കല്ല് എടുത്തു എറിഞ്ഞു
” അതാണ് പറഞ്ഞത് തല്ല് വാങ്ങുമ്പോൾ നല്ല രസമാവും ”
” അറ്റ് കുയപ്പമില്ല. കിച്ചു സേട്ടൻ ഓറ്റി രശപേറ്റാൽ മതി. നമുക്ക് വിക്രമനെ കാനിച്ചു കൊടുക്കാം ”
” എന്ത് ദുഷ്ടയാണെടി പെണ്ണേ നീ. നിനക്ക് അറിയോ ശ്രുതി. എന്ത് കാര്യത്തിനും ഇവൾക്ക് നന്ദു വേണം. അവനൊന്നു ബാത്‌റൂമിൽ പോയി 5 മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നില്ലേൽ ഇവളാ ഡോർ അടിച്ചു പൊട്ടിക്കും. പുറത്ത് കൊണ്ട് പോവാനും അവൻ വേണം പക്ഷെ നേരിട്ട് കണ്ടാലോ കടിച്ചു കീറും. ഇന്ന് രാവിലെ എന്തായിരുന്നു കിടത്തം ഞാൻ വിചാരിച്ചു അവനെ ഇവൾ ഞെക്കി കൊന്നെന്ന്… എന്നിട്ട് ഇപ്പോൾ പറയുന്നത്
നോക്ക്. ”
കിച്ചു പാറുവിന്റെ കഴുത്തിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു ശ്രുതിയെ നോക്കി. ശ്രുതി പാറുവിനെ നോക്കി നിൽക്കുകയായിരുന്നു. അവൾ ചിരിച്ചു നന്ദുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്
” വിക്രമൻ സ്ട്രോങ്ങ് ആണ് കിച്ചു സേട്ടാ. നല്ല സക്തി ഉൻറ്റ്. അറ്റാണ് പരഞ്ഞത് കിച്ചു സേട്ടനോട് ഓറ്റി രശപെറ്റാൻ വിക്രമൻ അവരെ ഇറ്റിക്കും ”
” ഓ അപ്പോൾ അങ്ങനെയാണ്. അവനെ ഇഷ്ട്ടമാണ് അത് പുറത്ത് കാണിക്കരുത് ”
” വിക്രമൻ പാവാ ”
കിച്ചു കൈ മാറ്റി നന്ദുവിന്റെ എടുത്തേക്ക് ഓടി അവന്റെ മടിയിൽ കയറി ഇരുന്നു.
” ആ ഇനി ആ കാല് എന്റെ തലയിൽ കയറ്റി വയ്ക്ക്. മടിയിൽ നിന്ന് ഇറക്കി വയ്ക്കടി ആ ചളിയിൽ നിന്ന് നേരെ എന്റെ മടിയിൽ കയറി മുണ്ടിൽ ചളിയാക്കി”
” അറ്റിന് വിക്രമൻ അല്ലല്ലോ അലക്കുന്നത് അമ്മയല്ലേ അപ്പോൾ കുയപ്പമില്ല ”
നന്ദു താഴ്ത്തി വച്ച കാൽ വീണ്ടും കയറ്റി വച്ചു അവന്റെ ഫോണിലേക്ക് നോക്കി.
” എന്നാൽ ഇതിന്റെ ഉള്ളിൽ കയറി കിടക്ക് ”
” ഒന്ന് പോ വിക്രമ ഇറ്റിന്റെ ഉള്ളിൽ കിറ്റക്കാൻ പറ്റില്ല നോക്കാൻ മാതരെ പറ്റു ”
നന്ദുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എന്തോ കാര്യമായി നോക്കുന്ന പെണ്ണിനെ കണ്ട് അവൻ തലയ്ക്ക് കൈ കൊടുത്തു.
” അവർക്ക് രണ്ട് പേർക്കും എങ്ങനെ ഇങ്ങനെ നിൽക്കാൻ കഴിയുന്നു ”
രണ്ട് പേരെയും നോക്കി നിന്ന ശ്രുതി കിച്ചുവിന് നേരെ തിരിഞ്ഞു
” അത് ഇത് വരെ എനിക്കും മനസിലായിട്ടില്ല.
വല്ലാത്തൊരു ബോണ്ട് ഉണ്ട് അവർ തമ്മിലുണ്ട്. ഞങ്ങളെ രണ്ട് പേരെയും വേറെ ആർക്ക് മനസിലായില്ലെങ്കിലും അവൾക്ക് തിരിയും. എന്നെക്കാളും ഇഷ്ട്ടം അവനെ ആണ് ആദ്യം വിളിക്ക വിക്രമ എന്നാണ്. അവൻ എത്ര ചീത്ത പറഞ്ഞാലും പെണ്ണിന് ഒരു കുലുക്കവും ഉണ്ടാവില്ല വീണ്ടും അട്ടയെ പോലെ പറ്റി ഇരിക്കും.
തിരിച്ചു അവനും അങ്ങനെ തന്നെ. നന്ദുവിനെ പോലെ നിൽക്കാൻ എനിക്ക് കഴിയാറില്ല. ”
ശ്രുതി ഒന്നും പറയാതെ കുറച്ച് നേരം രണ്ട് പേരെയും നോക്കി നിന്ന് പിന്നെ കിച്ചുവിന് നേരെ തിരിഞ്ഞു.
” ഞാൻ ഇന്നലെ പറഞ്ഞ കാര്യം. എനിക്ക് വേഗം അത് അറിയണം ഞാൻ എന്ത് ചെയ്യും ”
” അത് ഞാൻ പറഞ്ഞില്ലേ ശ്രുതി. നീ തറവാട്ടിലേക്ക് പോ ”
” ഞാൻ എങ്ങനെ പോവും. എന്ത് പറഞ്ഞു പോവും ”
കുറച്ച് നേരം ആലോജിച്ചു കിച്ചു പറയുന്ന ഓരോ കാര്യവും കേട്ട് അവൾ ചിരിച്ചു കൊണ്ട് തല അനക്കി രണ്ട് പേരും ഉള്ളിലേക്ക് കയറി.
“””””””””””””””””””””””
ദേവൂട്ടി എഴുന്നേറ്റപ്പോൾ മുതൽ രേവതിയുടെ കൂടെ തന്നെയാണ്. രേവതി ആണേൽ മടി കൂടാതെ അവളെ കൊണ്ട് നടക്കുകയും കുറുക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. നില കൗതുകത്തോടെ രണ്ട് പേരെയും നോക്കി നിൽക്കുമ്പോളാണ് നിവിന്റെ വീട്ടിൽ പിറക് വശത്തു അച്ഛനെ കണ്ടത്. നിവിന്റെ അച്ഛൻ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ട് നില അങ്ങോട്ട് ചെന്നു.
” ഞാൻ മോളെ നോക്കുകയായിരുന്നു. വല്ല പണിയിലും ആയിരുന്നോ ”
മതിലിന്റെ എടുത്തു നിന്ന് അച്ഛൻ നിലയെ കണ്ട് ചോദിച്ചു.
” പണിയിലൊന്നും ആയിരുന്നില്ല. ശ്രുതിയും അമ്മയും വന്നിരുന്നു അവരുടെ കൂടെ ആയിരുന്നു”
” പാറു എന്ത് ചെയ്യുന്നു മോളെ. കാണാൻ കൊതി ആവുന്നു. സംസാരം കേട്ടിട്ട് എത്ര ദിവസമായി. സുഖമാണോ അവൾക് ഒന്ന് വിളിക്കോ കാണാൻ ആണ് ”
അച്ഛന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അവൾ വല്ലാതായി ഇപ്പോൾ വരാം എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി നന്ദുവിന്റെ മടിയിൽ ഇരിക്കുന്ന പാറുവിനെ കൂട്ടി പിറക് വശത്തേക്ക് വന്നു. കൂടെ തന്നെ രേവതി ദേവൂട്ടിയെയും എടുത്തു ചെന്നു.
നിവിന്റെ അച്ഛനെ കാണെ അച്ഛച്ചാന്ന് വിളിച്ചു ഓടി. പാറുവിനെ എടുത്തു പൊക്കി നില മതിലിന്റെ മുകളിൽ കയറ്റി ഇരുത്തി. അച്ചച്ചന്റെ നേരെ തിരിഞ്ഞിരുന്നു അവൾ ഉമ്മ കൊടുത്തു.
കുറച്ച് ദിവസത്തിന് ശേഷം അവളുടെ ശബ്ദം കേട്ട് അയാൾ അവളെ കൂട്ടി പിടിച്ചു മുഖം മുഴുവൻ ഉമ്മ വച്ചു.
” സുഖമാണോ എന്റെ കുട്ടിക്ക് ”
” പാരുവിന് ശുക അച്ഛച്ചൻ കരയൻറ്റ ട്ടോ. അച്ഛമ്മ എവിറ്റേ ”
പാറു അച്ഛന്റെ കവിൾ തുടച്ചു കൊണ്ട് വീടിന്റെ ചുറ്റും നോക്കി.
” ഞാൻ ചോദിക്കാൻ വരുവായിരുന്നു ഇപ്പോൾ പുറത്തേക്ക് കാണാറേ ഇല്ല ”
നില അടുത്തേക്ക് ചെന്നു.
” അവൾക്ക് സുഖമില്ല മോളെ. സ്റ്റൈയറിന്റെ മുകളിൽ നിന്ന് വീണു ഡിസ്‌കിന് പ്രശ്നം ഉണ്ട് കാൽ പൊട്ടി. എഴുനേൽക്കാൻ ഒന്നും കഴിയില്ല. വേദന കൊണ്ട് രാത്രി ശബ്ദമില്ലാതെ കരയുന്നത് കാണാം. ഇപ്പോൾ ഒന്നും സംസാരിക്കാറും ഇല്ല. ”
” എന്നിട്ട് എന്ത് കൊണ്ട് ഞങ്ങളോടൊന്നും പറഞ്ഞില്ല. തീരെ വയ്യേ ”
” അവൾക്ക് ഏത് നേരവും കഴിഞ്ഞ ഓർമയാണ്.
എന്നേ കൊണ്ട് അവളുടെ ആ കിടത്തം കണ്ട് നിൽക്കാൻ കഴിയില്ല. അത് കൊണ്ട് ഒരു ഹോം നഴ്സിനെ വച്ചു. ഇന്ന് വന്നതാണ് നല്ല കൊച്ചാണെന്ന് തോന്നുന്നു.
മോളെ ഞാൻ പാറുവിനെ ഒന്ന് കൊണ്ട് പോയികോട്ടെ അവൾക്ക് കാണാൻ ആഗ്രഹം ഉണ്ടാവും ”
നിലയ്ക്ക് വേണ്ട എന്ന് ഒരായിരം വട്ടം പറയാൻ തോന്നി. പക്ഷെ അവൾ കാരണം പാറുവിന് ആരെയും നഷ്ടമാവരുതെന്ന ആഗ്രഹം ഉണ്ട്. അവരുടെ അവസ്ഥ കൂടി താൻ മനസിലാക്കാം.
പാറുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് പോവണമെന്ന് ഉള്ള പോലെ. ജിതിൻ ഉണ്ടെങ്കിലോ എന്ന ഭയം അവളിൽ വന്നു.
” ജിതിൻ ഇവിടെ ഇല്ല പുറത്തേക്ക് പോയതാണ്. ഇനി രാത്രി ആവും തിരികെ വരാം ”
നിലയെ മനസിലാക്കിയ പോലെ അച്ഛൻ പറഞ്ഞപ്പോൾ അവൾ മനസില്ല മനസോടെ സമ്മതിച്ചു. താഴേക്ക് ഇറക്കിയതും പാറുസ് ഉള്ളിലേക്ക് ഓടി പോവുന്നത് വേദനയോടെ നില നോക്കി നിന്നു.
“”””””””””””””””””””””””””””
” ആരാ ”
ശ്യാമയുടെ റൂമിൽ നിന്ന് പുറം തിരിഞ്ഞിരുന്നു ശ്യാമയ്ക്ക് കഞ്ഞി കൊടുക്കുന്ന ശ്രേയയെ കണ്ടു പാറു ഡോറിന്റെ മുന്നിൽ നിന്ന് ഒച്ചത്തിൽ ചോദിച്ചു. പുതിയ ഒരാളുടെ ശബ്ദം കേട്ട് ശ്രേയ ശ്യാമയേ നോക്കിയപ്പോൾ അവർ ചിരിക്കാൻ ശ്രമിക്കുന്നുണ്ട് കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. തിരിഞ്ഞു നോക്കി പാറുവിനെ കണ്ടപ്പോൾ അവൾ ഞെട്ടി. അതേ അവസ്ഥയിൽ തന്നെയായിരുന്നു പാറുവിനും.
” ശേയ എൻറ്റാ ഇവിറ്റേ ”
മുന്നിലേക്ക് നടന്നു ബെഡിൽ വലിഞ്ഞു കയറി ശ്യാമയുടെ എടുത്തു ഇരുന്നു പാറു ശ്രേയയെ നോക്കി.
” ഹാ നിനക്ക് അറിയോ ഇവളെ ”
റൂമിലേക്ക് വന്ന അച്ഛൻ ചോദിച്ചു
” അരിയാം ഇന്നലെ ശേയ കുയിയിൽ വീണു നാനും വിക്രമനും കൂട്ടി ആണ് രക്ശിച്ചത്. അല്ലേ ശേയ ”
ശ്രേയ പാറുവിന്റെ സംസാരം കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. ആരെയും കൂസാക്കാതെ കൊഞ്ചിയുള്ള സംസാരം ആർക്കായാലും പെട്ടിയിലാക്കി വീട്ടിൽ കൊണ്ട് പോവാൻ തോന്നും. പോരാത്തതിന് പെണ്ണ് പറഞ്ഞത് കേട്ട് ഇളിഞ്ഞു അവൾ അച്ഛനെ നോക്കി.
” എന്റെ മോന്റെ മോള് ആണ് പാറു . അവളെക്കാൾ വലിയ നക്കാണ് അത് കൊണ്ട് നമ്മൾ ഒന്നും പറയാതെ അവളെ കേട്ട് നിൽക്കുന്നതാവും
നല്ലത് ”
” അച്ഛമ്മയ്ക്ക് മുരി പറ്റിയോ…. വേറ്റാന ഉണ്ടോ.”
ശ്യാമയുടെ കണ്ണുകൾ തുടച്ചു പാറു കവിളിൽ ഉമ്മ വച്ചു.
” അച്ഛമ്മയുടെ എടുത്തു കുറച്ച് നേരം കിടക്കോ മോള് ”
” പിന്നെന്താ ”
പാറു ശ്യാമയുടെ എടുത്തു കിടന്നു കെട്ടി പിടിച്ചു കഥ പറയാൻ തുടങ്ങി. പാറുവിനെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെയും ഇത്രയും നേരം സങ്കടത്തോടെ നിന്ന ശ്യാമയുടെ മുഖം പൂനിലാണ് ഉദിച്ച പോലെ നിൽക്കുന്നതും അവൾ നോക്കി നിന്നു. പാറു വായ അടയ്ക്കുന്നില്ല. പപ്പ, അമ്മ , വിക്രമൻ എന്നാണ് അധികവും പറയുന്നത്.
പപ്പ ബുക്ക് വാങ്ങി തന്നെന്നും കാർണോർ പഠിപ്പിച്ചു തരുമെന്ന് പറയുന്നുണ്ട്.
ശ്രെയയ്ക്ക് ഫുൾ കൺഫ്യൂഷനായി അച്ഛനും അമ്മയും മരിച്ചു പോയ കുട്ടിയാണ് പിന്നെ ആരെയാണ് പപ്പ അമ്മ വിളിക്കുന്നത്.
” അച്ഛമ്മ ഉരങ്ങിക്കോ ട്ടോ പാരു ഇപ്പോൾ വരാം ”
ശ്യാമയ്ക്ക് ഉമ്മ കൊടുത്തു അവൾ ബെഡിൽ നിന്ന് ഇറങ്ങി.
” മോളെ അവളുടെ കൂടെ ഒന്ന് ചെല്ലോ. അവൾക്ക് എന്താണെന്ന് വേണ്ടത് എന്ന് വച്ചാൽ എടുത്തു കൊടുക്കണം ”
ശ്രേയ ആദ്യം പോണോ പോവണ്ടേ എന്ന് ആലോജിച്ചു പിന്നെ പാറുവിന്റെ പിറകെ ചെന്നു.
താഴെ തന്നെ അത്യാവശ്യം വലുപ്പമുള്ള ഒരു മുറിയിലേക്കാണ് പാറു കയറി ചെന്നത്. ശ്രേയ ഡോറിന്റെ മുന്നിൽ നിന്ന് എത്തി നോക്കിയപ്പോൾ കാണുന്നത് ബെഡിൽ ഒരു ടെഡിബിയറിനെയും പിടിച്ചു കയ്യിൽ ഒരു ഫോട്ടോയും പിടിച്ചു കിടക്കുന്ന പാറുവിനെയാണ്. ഇടയ്ക്ക് തേങ്ങുന്ന പോലെ തോന്നി ശ്രേയ പേടിയോടെ അവളുടെ അടുത്തേക്ക് ഓടി ബെഡിൽ ഇരുന്നു പാറുവിന്റെ മുഖം പൊക്കി നോക്കി. കണ്ണുകൾ നിറഞ്ഞിട്ടുണ്ട് മുഖമൊക്കെ ചുവന്നു വന്നു. അവൾ എന്തോ പേടി തോന്നി. നിവിന്റെ അച്ഛനെ വിളിക്കാൻ പുറത്തേക്ക് പോവാൻ നിന്നപ്പോൾ പാറു അവളുടെ മടിയിൽ കിടന്നു.
” പപ്പയെ കാനനം ശേയ….. പാരുവിനെ ശോന്തമാക്കി പോയി. അമ്മയും പോയി. വരും എന്ന് പപ്പ പറഞ്ഞിട്ടുണ്ട് ”
നുള്ളി പെറുക്കി ഓരോന്ന് പറയുന്ന പാറുവിനെ കണ്ട് ശ്രെയക്ക് അമ്മുവിനെ ഓർമ വന്നു. കണ്ണുകൾ നിറഞ്ഞപ്പോൾ അവൾ പാറുവിനെ ബെഡിൽ കിടത്തി ഫോട്ടോ കയ്യിൽ നിന്ന് മാറ്റി വച്ചു അവളുടെ അടുത്തു കിടന്നു.
“അയ്യേ സ്ട്രോങ്ങ് ഗേൾസ് ഇങ്ങനെ കരയാൻ പറ്റോ. പപ്പ വരുമല്ലോ പാറു കുറച്ച് കൂടി വലുപ്പം വച്ചാൽ പപ്പ വരും ”
” എത്ര വലുപ്പം വയ്ക്കണം ”
” അതൊന്നും പറയാൻ പറ്റില്ല നമുക്ക് നോക്കാം. ‘
തിരിച്ചൊന്നും പറയാതെ പാറു ഒന്ന് മൂളി ചുരുണ്ടു കൂടി ശ്രേയയുടെ മാറിൽ മുഖം പൂഴ്ത്തി.
ശ്രേയയ്ക്ക് ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി.
പാറുവിനെ തനിച്ചാക്കി എഴുനേറ്റു പോരാൻ തോന്നിയില്ല. അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു
🦋തിരികെ വരും

by