11/05/2026

എന്റെ : ഭാഗം 09

രചന – രോഹിണി ആമി

നിന്റെ പ്രശ്നമിതാണെങ്കിൽ അതിനുള്ള പരിഹാരവും ഇതാണ്……… ഞാൻ തയ്യാറാണ് ഈയൊരു കാര്യത്തിന്……….. ഇനിയെന്താ കുഞ്ഞേച്ചിക്ക് തടസ്സം പറയാനുള്ളത് ഉണ്ണിയേട്ടനെ ജീവിതത്തിലേക്ക് കൂട്ടാൻ……… അമല അനുവിന്റെ മുഖത്തേക്ക് ചോദിച്ചു…………

നീയിത് എന്തൊക്കെയാ പറയുന്നതെന്ന് വല്ല നിശ്ചയവുമുണ്ടോ അമലു…………….. ഇത് കുട്ടിക്കളിയല്ല……………. അനു ദേഷ്യപ്പെട്ടു……….

ഞാൻ പറഞ്ഞതെന്തെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്……………. നല്ല ബോധത്തോടു കൂടിയാണ് ഞാൻ പറഞ്ഞത്…………. എന്റെ കുഞ്ഞേച്ചിക്ക് വേണ്ടിയല്ലേ……………. എനിക്ക് സന്തോഷം മാത്രേ ഉളളൂ………. ഇനിയെങ്കിലും ഒന്നു സമ്മതിച്ചു കൂടെ………………

അമലയ്ക്ക് ഒരു മറുപടി കൊടുക്കാതെ അനു അകത്തേക്ക് പോയി………. പോകുമ്പോൾ കണ്ടു എല്ലാം കേട്ട് നിൽക്കുന്ന അമ്മയെ…………. അമ്മയുടെ നോട്ടം അമലുവിന്റെ നേർക്കാണ്……………. കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്……………. ഒരാഴ്ച കൊണ്ട് ആകെ ക്ഷീണിച്ചു…………….. കണ്ണൊക്കെ കുഴിഞ്ഞു…………… കൂടുതലും അമലുവിന്റെ കാര്യം ഓർത്തിട്ടാണ്…………….. ചില ദിവസങ്ങളിൽ മുറിയിൽ നിന്നും ഇറങ്ങുക കൂടിയില്ല………….

ദേവൂ കുറച്ചു നേരം അമലുവിന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നിട്ട് കെട്ടിപ്പിടിച്ചു ചെവിയിൽ പറഞ്ഞു…………

നിനക്ക് മാത്രേ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റു………….. നിനക്ക് പകരം നീ മാത്രം………… ഞാൻ പോലും ഇതിന് തയ്യാറാവില്ലായിരുന്നു അമ്മുട്ട്യേ ……………..അഭിമാനം തോന്നുന്നു നിന്നെയോർത്ത്…………….

അമലുവിനെ ദേവൂ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ അമ്മു അഭിയുടെ മടിയിൽ നിന്നും ചാടിയിറങ്ങി…………….. അമലുവിന്റെ മുന്നിൽ വന്ന് രണ്ടു കൈയ്യും പൊക്കിപ്പിടിച്ചു എടുക്കാൻ പറഞ്ഞു………………..എടുത്തതും അമലയുടെ കഴുത്തിലേക്ക് മുഖം മറച്ചു…………. ദേവൂ അമലയെ കെട്ടിപ്പിടിച്ചതിനാണ്…………. കുഞ്ഞുകുശുമ്പി…………………. അമല വിളിച്ചു………….

അഭിയും ഉണ്ണിയും അപ്പോഴും ഒന്നും മിണ്ടാതെ ഇരുന്നു………….. അമലയെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഉണ്ണി അകത്തേക്ക് പോയി…………… അനുവിന്റെ അടുത്തിരുന്നു……………. ബെഡിൽ വെച്ചിരുന്ന കയ്യിൽ പതിയെ തലോടി……………

എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ് ഉണ്ണിയേട്ടാ……………… അതിന് പകരമായി അമലുവിനോട് ഒന്നും വേണ്ടാന്ന് പറഞ്ഞേക്കൂ…………….. അനു ഉണ്ണിയുടെ തോളിലേക്ക് ചാരിയിരുന്നു……….. കണ്ണടച്ച് എന്തോ ഓർത്തത് പോലെ പറഞ്ഞു…………..

എന്റെ തിടുക്കം കാരണമാണ് അവളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയത്……………. കിടപ്പായപ്പോൾ അച്ഛന് ഒരു ആശ്വാസം ആകട്ടെന്ന് വിചാരിച്ചാണ് കാര്യമായിട്ട് ഒന്ന് അന്വേഷിക്കുക കൂടി ചെയ്യാതെ ഹേമന്തിന് അമലുവിനെ കൊടുത്തത്…………. ഇനിയും ഞാൻ കാരണം അവളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല………… എനിക്ക് വേണ്ടി എന്തും ചെയ്യും……….. ഒരു മടിയുമില്ല അവൾക്ക്………………. നമുക്കുവേണ്ടി അങ്ങനെയൊക്കെ പറയാനാണെങ്കിൽ കൂടെ വലിയൊരു മനസ്സ് ഉണ്ടാവണം…………..

ഞാൻ കാരണം ഇനിയും ആരും വേദനിക്കണ്ട………… ആരുമില്ലാത്ത കുഞ്ഞിന്റെ അമ്മയാവാനാവും ദൈവത്തിന്റെ തീരുമാനം………. അല്ലേ ഉണ്ണിയേട്ടാ………. അനു ഉണ്ണിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു………..

അനുവിനെ ചേർത്തു പിടിച്ചു ചെവിയിൽ ഉണ്ണി പറഞ്ഞു…………..

ഈ തീരുമാനം കുറച്ചു നേരത്തെ ആവാമായിരുന്നു അനൂ…………….നമ്മുടെ ഇത്രയും വർഷം വെറുതെ കളഞ്ഞില്ലേ നീ………. നീയെടുത്ത ഈ തീരുമാനം ഞാൻ മുന്നേ നിന്നോട് അവതരിപ്പിച്ചിട്ടുമുണ്ട്…………. അന്നൊന്നും സമ്മതിച്ചിട്ടില്ല നീ………… കേൾക്കാൻ കൂടി തയ്യാറായിരുന്നില്ല………………

അത്…………. അമലു………… അങ്ങനൊരു തീരുമാനം എടുത്തപ്പോൾ…………….

അല്ലെങ്കിലും നീ കരുതുന്നുണ്ടോ ഞാൻ ഇതിന് സമ്മതിക്കുമെന്ന്………… അവൾ നമ്മളോടുള്ള സ്നേഹം കാരണമാണ് ഇങ്ങനെ തീരുമാനിച്ചത് …………അവൾക്കൊരു നല്ല ഭാവി ഉണ്ട്……………നല്ലൊരു കുടുംബജീവിതം ബാക്കിയുണ്ട്………. അതിന് നമ്മൾ ഒരിക്കലും തടസ്സമാവരുത്……………

മാമാ…….. എടുക്ക്……… എന്നെയെടുക്ക്……………… അമ്മുവിന്റെ ശബ്ദം കേട്ട് രണ്ടാളും അകന്നു മാറി………………..

ഈ പെണ്ണിനെക്കൊണ്ട് തോറ്റു…………… ആരെയുമൊന്ന് ചേർത്ത് പിടിക്കാൻ പറ്റില്ല………. അപ്പോൾ വന്നോളും………… നുഴഞ്ഞു കയറാൻ…………….. ഉണ്ണി അവളെ എടുത്തതും അമ്മു അനുവിന്റെ കഴുത്തിലും കൂടി കയ്യിട്ടു ചേർത്തു പിടിച്ചു……….

ഞാനും കൂടി കേറിക്കോട്ടെ ഇടയ്ക്ക്…………..
അവിടേക്ക് വന്ന അമലു ചോദിച്ചു………..

അവളെ കെട്ടിപ്പിടിച്ചു അനു പറഞ്ഞു……………….. എനിക്ക് സമ്മതമാണ് അമലൂ ഈ വിവാഹത്തിന്………… ഉണ്ണിയേട്ടന്റെ അനു ആവാൻ എനിക്ക് പൂർണ്ണ സമ്മതം……………… അതിനു പകരം നീയെനിക്ക് ഒന്നും തരേണ്ട………….. ഒന്നും…………… ഇനിയും നിന്നെ വച്ചൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല………………. എന്തെങ്കിലും ഒന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാനാ ജീവിതത്തിലേക് കയറി ചെന്നാൽ ഉണ്ണിയേട്ടനെ ഇത്രയും കാലം സ്നേഹിച്ചതിനു അർത്ഥമില്ലാതെ പോകും …………… ഞാൻ സ്വയം വേദനിച്ചെങ്കിൽ മാത്രമേ ഉളളൂ………. അല്ലാതെ നിങ്ങൾ ആരും എന്നെ വേദനിപ്പിക്കില്ലെന്ന് ഞാൻ മുന്നേ മനസ്സിലാക്കണമായിരുന്നു…………..

എന്റെ കുഞ്ഞേച്ചി ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ…………….. അപ്പോൾ ഒരുപാടൊന്നും പരീക്ഷിക്കില്ല ദൈവം……….. ഉണ്ണിയേട്ടൻ ചേച്ചിയുടെ ഭാഗ്യമല്ലേ………..അമലു അനുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു………..

അപ്പോ എങ്ങനാ………….. തീയതി നിശ്ചയിക്കട്ടെ……………. അവിടേക്ക് വന്ന അഭി ചോദിച്ചു……………..

അനുവിന്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ അമലുവും ദേവുവും കളിയാക്കി ചിരിച്ചു………. വലിയ അർഭാടമൊന്നുമില്ലാതെ അമ്പലത്തിൽ വെച്ച് താലി കെട്ടിയാൽ മതിയെന്ന് ഉണ്ണി തീരുമാനിച്ചു………….. അതും അധികം താമസിയാതെ തന്നെ………………. എല്ലാവരുടെയും അഭിപ്രായം അതു തന്നെ ആയിരുന്നു………………ചോദ്യങ്ങളും പറച്ചിലും ഒഴിവാക്കാം……………..

തിരിച്ചു സ്കൂളിലേക്ക് പോകാൻ വല്ലാത്തൊരു തിടുക്കം ആയിരുന്നു അമലക്ക്…………… കുഞ്ഞേച്ചിയുടെ കല്യാണത്തിന് കണ്ണനെ വിളിക്കണം……………. അവനെ കുറച്ചു ദിവസം കൂടെ നിർത്താൻ കിട്ടുന്ന അവസരമാണ്……….. ഓരോ ഇന്റർവെല്ലിനും അവന്റെ ക്ലാസിൽ പോയി നോക്കി…………. നിരാശ മാത്രം ഫലം…………… അവന്റെ ഫ്രണ്ട്‌സിനോട് ചോദിച്ചു നോക്കി………….. ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു……….. അതായിരുന്നു ഉത്തരം………… അവൻ വരുമ്പോൾ സ്റ്റാഫ്‌ റൂമിലേക്ക് വരാൻ പറയണം എന്ന് പറഞ്ഞേൽപ്പിച്ചു…………ഇനിയും വയ്യ….. കാണാതിരിക്കാൻ ……………….. ഇവൻ ഹേമന്തിനേക്കാൾ വലിയൊരു ഹേമന്ത് ആകുമോന്നു വരെ തോന്നി അമലുവിന്…………. ഇത്രയും ദിവസം ആയിട്ട് തന്നെ ഒന്നു കാണാൻ പോലും തോന്നിയില്ലല്ലോ ഈശ്വരാ അവന് ………….. അമലുവിന് വല്ലാത്ത ദേഷ്യം തോന്നി………… വൈകുന്നേരം വരെ നോക്കിയിട്ടും കണ്ണൻ വന്നില്ല…………….. അവർ എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടാവുമോ ഇനി തന്നെപ്പറ്റി…………… അതാവുമോ കാണാൻ വരാത്തത്…………….

വൈകിട്ട് ഹോസ്റ്റലിൽ ഇരുന്നിട്ടും മനസ്സിന് ഒരു സമാധാനം ഇല്ലായിരുന്നു…………… കണ്ണനെ ഒന്നു വിളിച്ചാലോ………………. ഹേമന്ത് ആണ് എടുക്കുന്നതെങ്കിലോ …………. ഇനിയും കണ്ണന്റെ ശബ്ദമെങ്കിലും ഒന്ന് കേട്ടില്ലെങ്കിൽ തനിക്കു ഭ്രാന്ത് പിടിക്കും……………….രണ്ടും കൽപ്പിച്ചു അമലു കണ്ണന്റെ നമ്പറിൽ കാൾ ചെയ്തു……….. കുറച്ചു നേരം ബെല്ലടിച്ചു………….. കാൾ കട്ട്‌ ചെയ്യാൻ തുടങ്ങിയതും അറ്റൻഡ് ചെയ്‌തൂന്ന് തോന്നി……………

കണ്ണാ………. അമലു വിളിച്ചു……………

ഞാനാണ് അമലാ………….. ഹേമന്ത്……………

മറുവശത്തു നിന്നുമുള്ള ശബ്ദം കേട്ടപ്പോൾ കാൾ കട്ട്‌ ചെയ്തു……….. കണ്ണനെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും തോൽക്കാൻ മനസ്സ് അനുവദിച്ചില്ല……….. മൊബൈൽ എടുത്തു മാറ്റി വെയ്ക്കും മുന്നേ തിരിച്ചു കാൾ വന്നു……………. കണ്ണൻ കാളിങ്……………….

കണ്ണൻ ആവുമോ……….. അതോ………….. ഹേമന്ത് തന്നോട് ഒരിക്കലും സംസാരിക്കില്ല………. മുൻപും അങ്ങനെ ഉണ്ടായിട്ടില്ല…………….. ആ ഒരു ഉറപ്പോടെ അമല കാൾ അറ്റൻഡ് ചെയ്തു………………..

അമലാ കാൾ കട്ട്‌ ചെയ്യരുത്……………. എനിക്കൊന്നു സംസാരിക്കണം……….

ഹേമന്തിന്റെ വിറച്ച ശബ്ദം കേട്ടപ്പോൾ അമല ഒന്ന് പേടിച്ചു ……. ഇനി കണ്ണന് വല്ല അസുഖവും ആണോ…………. അത് പറയാൻ വിളിച്ചതാണോ………….. അതോ……….. അവന് ……………. കൂടുതൽ ആലോചിച്ചു കൂട്ടാതെ അമല കുറച്ചു പേടിയോടെ ചോദിച്ചു………

എന്താ കണ്ണന്……. എന്താ പറ്റിയത്…………. അവനെവിടെ………………….

പേടിക്കേണ്ട അമല……………. അവനിവിടെ ഉണ്ട്………….. സുഖമായി ഇരിക്കുന്നു………….. എനിക്ക്………. എനിക്ക് അമലയോട് കുറച്ചു സംസാരിക്കാനുണ്ട്……………..

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അമല പറഞ്ഞു………. എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഒന്നുമില്ല…………… കേൾക്കാനും ആഗ്രഹമില്ല…………… ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട് കാൾ കട്ട്‌ ചെയ്തു………

ചങ്കിൽ എന്തോ ഭാരം ഇരിക്കും പോലെ…………….. കുറച്ചു നാൾ മുൻപ് വരെ കേൾക്കാൻ കൊതിച്ച ശബ്ദമാണ്…………….. ഇപ്പോൾ കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ശബ്ദവും………………. കണ്ണന്റെ കാര്യം അറിയാഞ്ഞിട്ട് ഉറക്കം പോലും തിരിഞ്ഞു നോക്കുന്നില്ല……………

പിറ്റേന്ന് രാവിലെ കണ്ണനെ കാണണമെന്ന് ഉറച്ചു വിചാരിച്ചു നേരത്തെ ഇറങ്ങി……………. ഗേറ്റിലേക്ക് കണ്ണു ചിമ്മാതെ ഓരോ കുട്ടികളും പോകുന്നത് നോക്കി നിന്നു ……………… ഹേമന്തിന്റെ കാർ കണ്ണിൽ പെട്ടപ്പോൾ മറഞ്ഞു നിന്നു……………… കണ്ണനൊപ്പം ഹേമന്തും ഇറങ്ങി…………… ഒന്നും മിണ്ടാതെ തലയും കുനിച്ചു കണ്ണൻ നടന്നുപോയി……………… ഹേമന്തിന്റെ കണ്ണുകൾ ചുറ്റും നോക്കുന്നുണ്ട്……….. അതുകൊണ്ട് തന്നെ അമലയ്ക്ക് കണ്ണന് പിന്നാലെ പോകാൻ സാധിച്ചില്ല………. കുറച്ചു നേരം ഹേമന്ത് ആരെയോ കാത്തു നിന്നിട്ട് പോയി……………. ബെല്ലും അടിച്ചു……………. ഇനിയിപ്പോൾ ഒന്നും നടക്കില്ല…………….

സ്റ്റാഫ്‌ റൂമിലേക്ക് ഒന്നുകൂടി വിളിപ്പിച്ചാലോ അവനെ ആരെയെങ്കിലും വിട്ട് ……………. പക്ഷേ അവൻ തിരിച്ചു എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല………… മറ്റുള്ളവരെ വീട്ടിലെ കാര്യങ്ങൾ അറിയിക്കാനൊട്ട് താല്പര്യവുമില്ല………………

ആകെയൊരു ആശ്വാസം ഉള്ളത് ഉണ്ണിയേട്ടനാണ്…………… എല്ലാം തുറന്നു പറയുമ്പോൾ ഒരാശ്വാസമാണ്…………….. എന്റെ ടെൻഷൻ കണ്ടപ്പോൾ അവനെ കണ്ടു സംസാരിക്കാമെന്ന് പറഞ്ഞതാണ്………… വേണ്ടാന്ന് പറഞ്ഞത് താനാണ്……………..

കല്യാണത്തിരക്കിന് ഇടയിലേക്ക് കയറാൻ പോലും തോന്നുന്നില്ല……………. മനസ്സറിഞ്ഞത് പോലെ ആരും ശല്യം ചെയ്യാനും വരാറില്ല……….. അമ്മു ഉണ്ട് എല്ലായ്പോഴും കൂടെ……….. ആഭരണങ്ങളും ഡ്രെസ്സും എല്ലാം അഭിയേട്ടനും ദേവുവും ഉണ്ണിയേട്ടനും കൂടെ പോയി എടുത്തു…………….. ഉണ്ണിയേട്ടന് ഒരാഴ്ചയും എനിക്ക് മൂന്നു ദിവസം മാത്രവുമാണ് തോമസ് സാർ ലീവ് തന്നത്……………. കല്യാണത്തിന്റെ തിരക്കായതുകൊണ്ട് അമ്മു എപ്പോഴും കൂടെയുണ്ട് ഉണർന്നിരിക്കുമ്പോളും ഉറങ്ങുമ്പോഴും എല്ലാം……………. ദേവൂ പൂർണ്ണമായും അവളെ തന്നെ എല്പിച്ചിരിക്കുവാണ്…………..

രാവിലെ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ചെന്നതാണ്…………… അമ്മയും കുഞ്ഞേച്ചിയും അടുക്കളയിൽ നിന്നും വരുന്നുണ്ട്……………. വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് കണ്ണനെയാണ്………………. സ്വപ്നമാണോ സത്യമാണോന്ന് തോന്നിപ്പോയി……………. അവനെ കണ്ട സന്തോഷത്തിൽ വേറൊന്നും കാണാനും സാധിച്ചില്ല…………….. ഓടിച്ചെന്നു അവനെ ചേർത്തു പിടിച്ചു…………….. മുഖം നിറയെ ഉമ്മ കൊടുത്തു………………. അവൻ എതിർക്കുന്നുമില്ല തിരിച്ചു പ്രതികരിക്കുന്നുമില്ല……….. അവനെ അകത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ചിന്തിച്ചത് ഈ നേരത്ത് ഇവനെങ്ങനെ വന്നുവെന്ന്…………. ആര് കൊണ്ടുവന്നെന്നു………………. മിറ്റത്തേക്ക് നോക്കിയപ്പോൾ കണ്ടു കാറിൽ ചാരി നിൽക്കുന്ന ഹേമന്തിനെ…………………

തന്റെ വീടിനു മുന്നിലാണ് നിൽക്കുന്നത്…………. സ്വഭാവികമായും അകത്തേക്ക് വിളിക്കേണ്ടത് തന്റെ കടമയാണ്………………. പക്ഷേ ഒന്ന് മിണ്ടാൻ കൂടി ആഗ്രഹിക്കുന്നില്ല താൻ…………… എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഉണ്ണിയേട്ടനും അഭിയേട്ടനും കൂടി ബൈക്കിൽ വന്നത്………………… ഹേമന്തിനെ കണ്ടപ്പോൾ തന്നെ ഉണ്ണിക്കു മനസ്സിലായി ആളാരാണെന്നു …………….. പിന്നെ കണ്ണനെയും അമലയെയും ഒന്ന് നോക്കി…………. പതിയെ ബൈക്കിൽ നിന്നുമിറങ്ങി ഹേമന്തിന് അരികിലെത്തി……………

സോറി…………… ആരാണെന്ന് മനസ്സിലായില്ല…………. ഇതെന്താ ഇവിടെ നിൽക്കുന്നത്………….. ബന്ധുക്കൾ ഒക്കെ വരാറാകുന്നതേയുള്ളൂ………. ഇനിയുമില്ലേ കല്യാണത്തിന് രണ്ടു ദിവസം കൂടി……………. അതാണ് ചോദിച്ചത്………. വീട്ടിൽ വരുന്നവരെ അകത്തേക്ക് വിളിക്കാത്തത് എന്താ കല്യാണപ്പെണ്ണേ ………………

ഉണ്ണി അമലയ്ക്ക് പിറകിൽ നിൽക്കുന്ന അനുവിനോടാണ് ചോദിച്ചതെങ്കിലും ഹേമന്ത് നോക്കിയത് അമലുവിനെയാണ് ……………. ഹേമന്ത് ഉണ്ണിയെയും അഭിയേയും മാറി മാറി നോക്കി………….. എന്നിട്ട് കുറച്ചൊരു ദേഷ്യത്തിൽ അമലയെയും………………. കണ്ണനെ ചേർത്ത് നിർത്തി അഭിയോട് ചിരിയോടെ സംസാരിക്കുന്ന അമലുവിനെ നോക്കി ഹേമന്ത് കാറിലേക്ക് കയറി……………….

ഉണ്ണി ഹേമന്തിന് അടുത്തേക്ക് ചെന്നു…………….. കല്യാണവീട്ടിൽ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുവാണോ………………

ഹേമന്ത്………….. നിങ്ങളോട് എനിക്ക് ഒരു കാര്യത്തിൽ തീർത്താൽ തീരാത്ത നന്ദിയുണ്ട്……………. ഞങ്ങളുടെ അമലുവിനെ ഇത്രയും ബോൾഡ് ആക്കിയതിന്……………. തനിയെ തീരുമാനം എടുക്കാൻ പ്രാപ്തിയുള്ളവളാക്കി തന്നതിന്………….. ഈ കല്യാണം പോലും അവളുടെ ഉറച്ച തീരുമാനം കാരണം ആണ്…………….പിന്നെ ഇനിയൊരിക്കലും അവൾ തനിച്ചാവില്ല ………… കൂടെയുണ്ടാവും ഞങ്ങൾ എന്നും………. ഉണ്ണി തിരിഞ്ഞു വീടിനുള്ളിലേക്ക് നടന്നു……….

ഉണ്ണിയുടെ വാക്കുകൾ തനിക്കു വേണ്ടി മാത്രമുള്ളതാണെന്ന് അറിയാമെങ്കിലും കണ്ണുകൾ രണ്ടും അഭിയോട് സംസാരിക്കുന്ന അമലുവിലേക്കായിരുന്നു……………… തിരികെ ആ വീട്ടുമുറ്റത്തു നിന്നും കാർ ഇറക്കുമ്പോഴും കണ്ണാടിയിൽ ആ ഒരു കാഴ്ച്ച മാത്രമായിരുന്നു
നിറഞ്ഞു നിന്നിരുന്നത്……………ആ കാഴ്ച തന്നെ അലോസരപ്പെടുത്തുന്നത് ഹേമന്ത് അറിഞ്ഞു………………..

പിന്നെ വരാം…………