09/05/2026

ശ്രുതി : ഭാഗം 16

രചന – ഭദ്ര രുദ്ര

അയാളുടെ ആ സംസാരത്തിൽ എനിക്കെന്തോ വല്ലാത്ത വശപ്പിശക് തോന്നി . അപ്പോഴാണ് ചെറിയമ്മ പുറത്തേക്കു വന്നത് . അയാളെ കണ്ടതും ചെറിയമ്മ നിന്ന് വിയർക്കാൻ തുടങ്ങി .
ഒന്നും മനസ്സിലാവാതെ ഞാൻ രണ്ടു പേരുടെയും മുഖത്തേക്ക് തന്നെ നോക്കി ഒന്നു .

ചെറിയമ്മയെ കണ്ടപ്പോൾ അയാൾ ഒന്നു ഉറ്റു നോക്കികൊണ്ട് അയാളുടെ കൊമ്പൻമീശ പിരി ച്ചു കൊണ്ട് ചോദിച്ചു :

” കൃഷ്ണദാസ് എവിടെ പോയതാ ? ”

” എനിക്കറിഞ്ഞുകൂടാ , പുറത്തുപോയി വരാമെന്നെ എന്നോടു പറഞ്ഞുള്ളൂ ”

അയാൾ കുറച്ചുകൂടെ ഗൗരവ സ്വരത്തിൽ ചെറിയ അമ്മയോട് ചോദിച്ചു :

” എന്താ നിങ്ങളുടെ തീരുമാനം ? ”

” എല്ലാം തീരുമാനിക്കുന്നത് കൃഷ്ണേട്ടനാണ് , ഈ തീരുമാനവും കൃഷ്ണേട്ടൻ തന്നെ പറയും ”

അപ്പോൾ അയാൾ ചെറിയമ്മയോട് ശബ്ദമുയർത്താൻ തുടങ്ങി , ഞങ്ങൾ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ അയാൾ പുറത്തേക്കിറങ്ങി നിന്നു . അയാളോടൊപ്പം ചെറിയമ്മയും കുറച്ചകലേക്ക് മാറി നിന്നു . അവിടെവെച്ചും അയാൾ എന്തൊക്കെയോ ചെറിയമ്മയോട് പറയുന്നുണ്ടായിരുന്നു .

ഇതിപ്പോ ആരാണ് ചെറിയമ്മയുടെ കയർത്ത് സംസാരിക്കാൻ മാത്രം ധൈര്യം ഉള്ള ആൾ ? എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല . അയാളുടെ ലുക്ക് കണ്ടാൽ ഒരു ബ്ലേഡ് കാരനാണെന്ന് തോന്നും . ഇനി ചെറിയച്ഛൻ അയാളുടെ കയ്യിൽ നിന്ന് വല്ല പണവും വാങ്ങിയിട്ടുണ്ടോ ? എന്ത് ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടാണ് സ്വാതി എന്റെ അടുത്തേക്ക് വന്നത് .

” സ്വാതി , അതാരാ ? ”

” ഏത് ? ”

” ചെറിയമ്മയോട് സംസാരിക്കുന്ന ആ ആൾ ”

” ഓ അതോ , അത് ഞങ്ങളുടെ വല്യച്ഛൻ ആണ് . അച്ഛൻറെ ഏട്ടൻ . ”

” പുള്ളി ഇവിടെ ഇടക്കിടക്കൊക്കെ വരൂവോ ? ”

” ആ വല്ലപ്പോഴുമൊക്കെ വരും , ആള് വന്നു പോയി കഴിഞ്ഞ് ഞങ്ങളുടെ സകല സമാധാനവും അസ്തമിക്കും . ”

” അതെന്താ അങ്ങനെ ”

” വാ പറയാം ”

സ്വാതി എന്റെ കയ്യിൽ പിടിച്ച് പാടത്തേക്കിറങ്ങി . അൽപനേരം കാറ്റിലാടി നിൽക്കുന്ന നെൽക്കതിരുകൾ നോക്കി ഞങ്ങൾ ഇരുന്നു . പെട്ടെന്ന് ഞങ്ങൾക്കിടയിൽ ഒരു മൗനം സ്ഥാനംപിടിച്ചിരുന്നു . ആ മൗനത്തിനു കൂച്ചുവിലങ്ങിട്ടു കൊണ്ട് സ്വാതി സംസാരിക്കാൻ തുടങ്ങി …

” നീ ചോദിച്ചില്ലേ അത് ആരാന്ന് ? അത് ഞങ്ങളുടെ വല്യച്ഛൻ ആണ് . അതായത് ഞങ്ങളുടെ അച്ഛൻറെ ജേഷ്ഠൻ . അവരുടെ പേര് കാളിദാസ് . ”

” അയാൾ എന്തിനാ അച്ഛനെ തിരക്കി ഇങ്ങോട്ട് വന്നത് ? , എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ”

” ഏറ്റവും വലിയ പ്രശ്നം അയാൾ തന്നെയാണ് . ”

” മനസ്സിലായില്ല ”

” അയാളും അച്ചനും തമ്മിൽ എപ്പോ നോക്കിയാലും വഴക്കാണ് ”

” എന്തിനു ? ”

” സ്വത്തിന്റെ പേരിൽ . കുടുംബസ്വത്ത് പാർട്ടീഷൻ ഒക്കെ കഴിഞ്ഞതാണ് . അന്ന് എല്ലാവർക്കും ഒരുപോലെ തന്നെയാണ് സ്വത്തു കിട്ടിയിരുന്നത്. വല്യച്ഛൻ സ്വത്തു മുഴുവൻ വിറ്റു തുലച്ചു . ഇപ്പോൾ അച്ഛൻറെ കൂടെ ഷെയർ കിട്ടാന് നടക്കുകയാണ് . അച്ഛൻറെ ഷെയറിൽ പെടും , നമ്മൾ നിൽക്കുന്ന വീടും ഈ പാടവും ഒക്കെ . അതിൽനിന്ന് ഇനി വലിയ ഷെയർ കൊടുക്കില്ലെന്ന് അച്ഛൻ ഒരിക്കൽ വല്ല്യച്ഛനോട് പറഞ്ഞതാണ് . ”

” അയാൾ എന്തിനാ പിന്നെ വന്നത് ? ”

” വെറുതെ , അച്ഛനോട് സ്വത്തിന്റെ കാര്യം പറഞ്ഞു വഴക്കുണ്ടാക്കാൻ ”

” ഓഹോ , നിങ്ങൾക്ക് വല്യച്ഛനെ പേടിയുണ്ടോ ? ”

” ഉണ്ട് , ഞങ്ങൾക്കു മാത്രമല്ല അമ്മയ്ക്കും . സാരല്യ നിങ്ങൾ പേടിക്കേണ്ട വല്യച്ചൻ കാരണം നിങ്ങൾക്ക് ആർക്കും ഒരു പ്രശ്നം ഉണ്ടാവില്ല . ”

” കഥ പറഞ്ഞിരുന്നു സന്ധ്യ ആയതറിഞ്ഞില്ല . ”

” ശരിയാ നമുക്ക് വീട്ടിൽ പോകാം ”

ഞങ്ങൾ വീടിൻറെ പൂമുഖത്ത് എത്തുമ്പോഴേക്കും , ശ്രേയ വിളക്കിനു മുന്നിലിരുന്ന് ഉറക്കെ നാമജപം തുടങ്ങിയിരുന്നു . അകത്തു കയറി ഞങ്ങളെല്ലാവരും ഡ്രസ്സ് പാക്ക് ചെയ്യാൻ തുടങ്ങി . ഇന്ന് രാത്രിയിലുള്ള ട്രെയിനിൽ ഞങ്ങൾ ചെറിയമ്മയുടെ നാട്ടിൽ പോവുകയാണ് . സന്തോഷംകൊണ്ട് ഞങ്ങളും ഫുൾ ഹാപ്പി മൂഡിൽ ആയിരുന്നു .

ഞാൻ വരുമ്പോൾ കൊണ്ടുവന്ന വലിയ ടൂറിസ്റ്റ് ബാഗിൽ , ഞാൻ എൻറെയും സ്വാതിയുടെ ഡ്രസ്സ് വയ്ക്കാൻ തുടങ്ങി . എൻട്രി ഡ്രസ്സുകൾ ക്കിടയിൽ സ്ഥാനംപിടിച്ചിരുന്നു പിങ്ക് കളർ ദാവണി . അത് ഞാൻ കൈയിലെടുത്തപ്പോൾ എനിക്ക് പെട്ടെന്ന് നമ്മുടെ ആർമിയെ ഓർമവന്നു .

ആ ദാവണി കയ്യിലെടുത്തു ചിന്താവിഷ്ടയായ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ സ്വാതി ഒന്നാക്കി ചോദിച്ചു :

” എന്തുപറ്റി ശകുന്തളേ , നിൻറെ ദുഷ്യന്തൻ വരാൻ വയികിയോ ? ”

” പോടി കോപ്പേ ”

ഞങ്ങൾ എല്ലാവരും വളരെ വേഗത്തിൽതന്നെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു ബാഗൊക്കെ സെറ്റ് ആക്കി വെച്ചു . ചെറിയച്ഛൻ വന്നപാടെ വല്യച്ഛന്റെ കാര്യം പറഞ്ഞു മൂട് കളയണ്ടെന്നു കരുതി , ചെറിയമ്മ വേഗം ചെറിയച്ഛനോട് കുളിച്ച് ഭക്ഷണം കഴിക്കാൻ പറഞ്ഞു .

ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് , പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി . ലാലുവിന്റെ വണ്ടിയിലാണ് ഞങ്ങള് ലഗേജ് മൊക്കെയായി റെയിൽവേ സ്റ്റേഷനിലേക്ക് പോയത് . പത്തുമണിക്ക് ആയിരുന്നു ട്രെയിൻ . അൽപം നേരത്തെ കാത്തിരിപ്പിനൊടുവിൽ , ട്രെയിൻ വന്നു . ഞങ്ങൾ വേഗം പാഞ്ഞുകയറി . എല്ലാരും ഓരോ സീറ്റുകളിൽ പോയി ഇരിക്കാനും കിടക്കാനും തുടങ്ങി .

സ്വാതി എനിക്ക് ഒപ്പോസിറ്റ് അയ സീറ്റിലിരുന്നു എന്നോട് സംസാരിക്കുകയായിരുന്നു . സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി .

” ചായ ചായ കാപ്പി കാപ്പി ”

പെട്ടെന്ന് ഞാൻ ചാടി എണീറ്റു . ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ് . ഞങ്ങളെല്ലാവരും അവിടെ ഇറങ്ങി . ചെറിയമ്മയുടെ ആങ്ങള ഞങ്ങളെ കൊണ്ടുപോകാൻ വണ്ടിയും കൊണ്ടാണ് വന്നത് . വണ്ടി എന്നു പറയുമ്പോൾ കാർ ഒന്നും അല്ലാട്ടോ , ഒരു സാധാരണ ഷെയർ ഓട്ടോ . ഞങ്ങളെല്ലാവരും തിക്കി കുത്തി അതിൽ കയറിയിരുന്നു .

ചെറിയമ്മയുടെ വീട് എത്തിയപ്പോഴാണു ആശ്വാസമായത് . ഞങ്ങളുടെ വരവും കാത്ത് ഒരു വലിയ കുടുംബം തന്നെ അവിടെ ഉണ്ടായിരുന്നു. ചെറിയച്ഛൻ ചെറിയമ്മയും എല്ലാവർക്കും എന്നെ പരിചയപ്പെടുത്തിക്കൊടുത്തു . ഞങ്ങളോട് വേഗം പോയി കുളിച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞു അവിടുത്തെ മൂത്ത കാരണവരായ ഒരു മുത്തശ്ശി .

ഞങ്ങൾ എല്ലാവരും കുളിച്ചൊരുങ്ങി വന്ന വയറുനിറയെ ഭക്ഷണം കഴിച്ചു . പലതരം നാടൻ പലഹാരങ്ങൾ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു . പെട്ടെന്ന് എനിക്ക് ഏത് എടുക്കണമെന്ന് ഉള്ള കൺഫ്യൂഷനായി . അവസാനം കിട്ടിയത് മുഴുവൻ വലിച്ചുവാരി കഴിച്ചു . ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ അമ്പലത്തിലേക്ക് പോകാനുള്ള തിരക്കിലാണ് .

ഞങ്ങൾ എല്ലാവരും അണിഞ്ഞൊരുങ്ങി അമ്പലത്തിലേക്കിറങ്ങി . നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ അമ്പലവും പരിസരവും . ഞങ്ങളെല്ലാവരും അമ്പലത്തിൽ കയറി തൊഴുത് ഇറങ്ങി . അമ്പലത്തിനു ചുറ്റും വലം വയിക്കുമ്പോഴായിരുന്നു സ്വാതിയുടെ മാമൻറെ മകൾ എൻറെ മുടിയിൽ പിടിച്ചുവലിച്ചു ഓടിയത് .

ഞാൻ വെറുതെ വിട്ടില്ല . ഞാനും അവളുടെ പിറകെ ഓടി . അവൾക്ക് ഒടുക്കത്തെ സ്പീഡ് ആയിരുന്നു . എത്ര വേഗത്തിൽ ഓടിയിട്ടും അവളുടെ അടുത്തെത്താൻ എനിക്ക് കഴിഞ്ഞില്ല . ഓടി തളർന്ന ഞാൻ അമ്പലത്തിൽ നിന്നും പ്രസാദം വാങ്ങി കഴിച്ചു റസ്റ്റ് എടുത്തു .

അമ്പലത്തിൽ ഒരു സൈഡിൽ ഇരുന്ന് നന്നായിട്ട് കഴിച്ചു . എന്തൊരു ടേസ്റ്റ് ഇവിടുത്തെ പ്രസാദത്തിന് . കൊതി കാരണം ഞാൻ വീണ്ടും പോയി വാങ്ങി . ഇലയിൽ വാങ്ങിയ പ്രസാദം ഇരുന്നു കഴിക്കുമ്പോൾ ആയിരുന്നു , അവൾ വീണ്ടും വന്നെന്റെ മുടിയിൽ പിടിച്ചുവലിച്ചു ഓടിക്കളഞ്ഞു .

അധിക ദേഷ്യം വന്നു ഞാൻ അവളുടെ പിറകെ ഓടി . ഓട്ടത്തിനിടയിൽ ഞാൻ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല . ഓടികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ആരേയോ ഇടിച്ചു നിലത്തുവീണു . നിലത്തുവീണു ദേഷ്യത്തോടെ നോക്കുമ്പോഴാണ് , എന്നെ തന്നെ അന്തം വിട്ടു നോക്കി നിൽക്കുന്ന ആ വ്യക്തിയെ ഞാൻ കണ്ടത് ……..

( തുടരും )……….