11/05/2026

7

“മക്കളെ ഓർമിച്ചിട്ട ഇല്ലേൽ പണ്ടേ ഞാൻ വല്ല കിണറ്റിലും ചാടി ചത്തിട്ടുണ്ടാകും” സംസാരത്തിനിടയിൽ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസിലുണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് അവളെ കേൾക്കാൻ ഞാൻ പിന്നെയും നിന്നു കൊടുത്തത്. കൂട്ടുകാരന്റെ പെങ്ങൾ ആണ്. വല്ലപ്പോഴും നാട്ടിൽ വരുമ്പോ എന്റെ വീട്ടിലും വരും കുറെ നേരം സംസാരിച്ചിരിക്കും അവൾ കൂടി കളിച്ചു വളർന്ന വീടല്ലേ അതിന്റെ അധികാരം എപ്പോഴും ഉണ്ട് അവൾക്കും. അമ്മയ്ക്ക് ആണേലും എനിക്കു ആണേലും അച്ഛനാണെങ്കിലും ഏറെ പ്രിയപ്പെട്ടവൾ തന്നെയാണ് അവളും അവളുടെ കുഞ്ഞു മക്കളും.

“നീ എന്താ റിനീ പറയുന്നേ ഓരോന്നാലോചിച്ചു കൂട്ടണ്ട കേട്ടോ ” റിൻസി ഞങ്ങൾക്കു റിനി ആണ്. “മനഃപൂർവം അല്ല അനുവേട്ടാ പറഞ്ഞു പോകുന്നതാ. കഴിഞ്ഞാ ആഴ്ച തന്നെ എന്നെ കൊന്നില്ല എന്നെ ഉള്ളൂ കുടിച്ചു വന്നു എത്ര അടിയാണ് തന്നത് എന്നിട്ട് ചാകും എന്നു തോന്നിയിട്ട് ആണെന്ന് തോനുന്നു പിന്നെ വിട്ടുകളഞ്ഞു ” അവൾ കഥകൾ പറഞ്ഞു തുടങി. എത്രയോ തവണ കേട്ടിരിക്കുന്നു. കാരണങ്ങൾ എപ്പോഴും എനിക്കറിയാം. ഒന്നുകിൽ ചോറിൽ നിന്നും മുടി കിട്ടി എന്നു പറഞ്ഞു അതല്ലെങ്കിൽ അമ്മായി അമ്മയെ കൊണ്ട് പണി എടുപ്പിച്ചു എന്നു പറഞ്ഞു അതല്ലെങ്കിൽ അമ്മയോട് തർക്കുത്തരം പറഞ്ഞു എന്നുപറഞ്ഞു അതും അല്ലെങ്കിൽ പകൽ ഫോണിൽ നോക്കി ഇരുന്നു ജോലി ഒന്നും ചെയ്തില്ല എന്നപേരിൽ ഇന്നും പതിവ് തെറ്റിയില്ല കാരണം അതുതന്നെ ആയിരുന്നു. വെള്ളമടിച്ചാൽ പ്രാന്താണ്.

” മോനെ കാണിക്കാൻ പോകാൻ പൈസയ്ക് പറഞ്ഞപ്പോ ഞാൻ നോക്കാത്തത് കൊണ്ടാണ് മോനു പനി വന്നേ എന്നാ പറഞ്ഞെ എന്നിട്ട് പൈസ തന്നില്ല എന്റെ എന്തെങ്കിലും കാര്യത്തിന് ആണെങ്കിലും ഇരക്കണം എന്നാലേ ഒരു നൂറെങ്കിലും കിട്ടുള്ളു ”

എന്റടുത്തു കരയാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാകാം അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“ഞാൻ നിന്റെ ഏട്ടനോട് ഒന്ന് സംസാരിക്കാം നീ വേണ്ടാത്തത് ഒന്നും ചിന്തിക്കരുത് ഞാനൊക്കെ ഇവിടെ ഇല്ലേ ” അവളെ സമാധാനിപ്പിക്കാണെന്നൊന്നും ഞാൻ പറഞ്ഞു. “ഞാനായിട്ട് അങ്ങനെ ഒന്നും ചിന്തിക്കില്ല അനുവേട്ട പക്ഷേ പിടിച്ചു നിക്കാൻ ഒട്ടും പറ്റാതെ ആയാൽ ഞാൻ ചിലപ്പോ എന്തേലും ചെയ്ത് പോയാൽ എന്നെ ആരും കുറ്റപ്പെടുത്തരുത് അത്രയ്ക്കുംപറ്റാതെ ആകുമ്പോ ഞാനും ചിലപ്പോ..”പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ കരഞ്ഞു കഴിഞ്ഞിരുന്നു. അമ്മയാണ് അവളെ ചേർത്തു പിടിച്ചത്. “വൈകുന്നേരം പോകണം ആ നരകത്തിലെക്ക് ” കൊറേ നേരം കഴിഞ്ഞപ്പോൾ വിളറിയ ഒരു ചിരിയോടെ അവൾ പറഞ്ഞു.

എത്ര തെളിച്ചമുള്ള ചിരിയായിരുന്നു അവളുടെ! ഏറെ പ്രീയപെട്ടവൾ ഒരു ചിരിയോടെ അല്ലാതെ അവളെ കണ്ടിട്ടില്ലായിരുന്നു. ഇടയ്ക്കെങ്കിലും എന്നോട് പറയും “ഇങ്ങൾക്ക് എന്നെ കെട്ടിയാൽ പോരാരുന്നോ?” അതും പറഞ്ഞു അവൾ ചിരിക്കും. കൂടെ ഞാനും. അമ്മ പതിവ് പോലെ പോകും മുൻപ് അവളുടെ കൈയിൽ ഒരു പൈസ വെച്ച് കൊടുക്കും. അതൊരു പതിവാണ്. മക്കൾക്കു എന്തേലും വാങ്ങിക്കാൻ എന്നും പറഞ്ഞു അങ്ങനെ കൊടുക്കും. പലപ്പോഴും അവളുടെ ആവശ്യം നടക്കുന്നത് പോലും ആ പൈസ കൊണ്ടായിരിക്കും. അന്നും വൈകുന്നേരം അവൾ പോയി.

ദിവസങ്ങൾ കഴിഞ്ഞു കാണുമ്പോൾ അവൾ ഒന്നും മിണ്ടുന്നുണ്ടായില്ല. ഒരു ചിരിയുടെ അടയാളം പോലുമില്ല മുഖത്തു. കുസൃതി പിള്ളേരും അവളുടെ കൂടെ ചേർന്ന് കിടക്കുന്നു. ഇനി അവർക്ക് ചോക്ലേറ്റ് വേണ്ട. ഞാൻ ചുറ്റും നോക്കി.

“ഇനി എടുത്താലോ?” ആരോ ചോദിച്ചു. ആരേലും കാണാൻ ബാക്കി ഉണ്ടോ? ആൾക്കൂട്ടത്തിൽ നിന്ന് ആരോ പിന്നെയും ചോദിച്ചു. ഒരു നോക്കു ഞാൻ പിന്നെയും നോക്കി.

“ഇനി ഞാൻ കാണാൻ ഇങ്ങോട്ട് വരില്ല എല്ലാരും കൂടി അങ്ങോട്ട് വന്നാൽ മതി” അന്ന് യാത്ര പറയുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്. പറഞ്ഞതൊക്കെയും സത്യമായി .

“ഏട്ടനറിയാൻ….ദേഷ്യമായിരിക്കും എന്നറിയാം ഒരിക്കലും ഇങ്ങനെ വേണം എന്നു കരുതിയത് അല്ല പക്ഷേ കൈവിട്ടു പോയി. എനിക്കറിയാം ഇവിടുന്നു ഇറങ്ങി ഓടിയാൽ എന്നെ ഏട്ടൻ നന്നായി നോക്കും എന്നു പക്ഷേ എനിക്കു അതിനു കഴിയുന്നില്ല. കാലിൽ ആരോ പിടിച്ചു കെട്ടിയത് പോലെ ആണ് ഞാൻ കുറെ നോക്കി ഓടാൻ പറ്റുന്നില്ല വീണു പോയി. അമ്മയെ, ഏട്ടനെ, മക്കളെ അങ്ങനെ ഓരോരുത്തരെയും ഓർത്തു പിന്നേം എണീറ്റു ഓടാൻ നോക്കി പക്ഷേ തളർന്നു പോവുകയാ ഞാൻ പിന്നേം പിന്നേം തളർന്നു പോയി. ഇനിയും എനിക്കു വയ്യ. എന്റെ മനസ് അവിടെയാണ് നിങ്ങളുടെ ഓരോരുത്തരുടെയും കൂടെ.
പ്രിയപെട്ടവരെ കാണാൻ അവസരം കിട്ടിയാൽ ഞാൻ ആദ്യം എത്തുന്നത് നിങ്ങളെ ഒക്കെ കാണുവാൻ ആയിരിക്കും..

കണ്ടാൽ അന്നൊരുപക്ഷെ ആർക്കും എന്നെ കാണാൻ കഴിഞ്ഞെന്നു വരില്ല . അല്ലേ …….

കൂരകൂരിരുട്ടുള്ള ഒരു രാത്രിയിൽ ആകാശത്ത് ഒരു നക്ഷത്രം മാത്രം മിന്നി തിളങ്ങി നിക്കുനത് കണ്ടാൽ കരുതണം ഞാൻ നിങ്ങളെ ഒക്കെ കാണാൻ വന്നു എന്ന് …
പിന്നെ ഒരു കുളിർകാറ്റ് തലോടിയാൽ അപ്പോ അറിയണം ഞാൻ ഏട്ടന്റെയും നമ്മുടെ അമ്മയുടെയും അരികിൽ എത്തിയെന്ന്..

ആ സമയം ഒരു മഴ പെയ്താൽ ഏട്ടൻ അറിയണം ഞാൻ ഏട്ടനോട് എന്റെ കുഞ്ഞ് കുഞ്ഞ് സങ്കടങ്ങൾ പറയുവാണെന്നു ഒടുവിൽ പെയ്തൊഴിയുന്നേരം ഞാൻ നിങ്ങളെ എല്ലാവരെയും വിട്ടു പോയെന്നും കരുതുക….

വായിച്ചവസാനിപ്പിച്ചു തിരികെ വീട്ടിലെത്തും വരെയും മുറിപ്പാടുകൾ ഉണങ്ങിയിട്ടില്ല. കാലം മയ്ക്കട്ടെ എല്ലാ മുറിവുകളും.

മണ്ടശിരോമണി 😌