ഒരു രാത്രിയുടെ വില..
……………………………….
” സിഗററ്റ് വലിക്കില്ല, കള്ള് കുടിക്കില്ല പെണ്ണ് പിടിയില്ല…. ആണുങ്ങളെ പറയിപ്പിക്കാൻ നീ ഇങ്ങനെ മാന്യനായി നടന്നോട്ടട ഗടി…. ദേ നീ ഈ ഫോട്ടോ നോക്കിയേ എങ്ങനെ ഉണ്ട്?….”
അജയ് മുറിയിലേക്ക് വിരുന്ന് വന്ന കൂട്ടുകാരന് കുടിക്കാൻ തിളപ്പിച്ച വെള്ളത്തിൽ ചായലയും പഞ്ചസാരയും ഇട്ട് ,ചൂട് ആറ്റി ഗ്ലാസ്സിലേക്ക് പകർത്തി പ്രകാശിന്റെ മുന്നിൽ വെച്ചു…
“എനിക്ക് ഈ ദുബായിൽ ആകെ ഉള്ള കൂട്ട് നീയാണ്,വെള്ളിയാഴ്ച ആവുന്നത് കാത്തിരിക്കും നിന്നോട് സംസാരിച്ചിരിക്കാൻ, എനിക്കാണെങ്കിൽ വെള്ളിയും ശനിയും ലീവ്, നിന്നെ ആണെങ്കിൽ ഒരു ദിവസം കിട്ടുകയുള്ളു എന്റെ പ്രകാശാ നിനക്ക് ഇതെല്ലാതെ വേറെ ഒന്നും പറയാനില്ലെ?…. നീ നാട്ടിലെ വിശേഷങ്ങൾ പറയെടാ”
” നീയിങ്ങനെ മര്യാദ രാമനായി,ഉത്തമ പുരുഷനായി,മാതൃകായോഗ്യനായി ജീവിക്കുന്നത് കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു, നാട്ടിനിലാണെങ്കിൽ പോട്ടെ ഇങ്ങ് ദുബായിൽ വന്നിട്ട് നിന്റെ ചാരിത്ര്യം എങ്കിലും ഒന്ന് കളയിച്ചില്ലെങ്കിൽ ഒരു സമാധാനവുമുണ്ടാവില്ലടാ….”
ഉച്ചക്ക് ഫിഷ് മാർക്കറ്റിൽ പോയി നല്ല നെയ്മീൻ വാങ്ങി, നല്ല മീൻ ബിരിയാണി ഉണ്ടാക്കി, അജയ്ക്ക് നല്ല കൈ പുണ്യമാണ്, അവൻ എന്ത് ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും,വളയിട്ട കൈകൾ വേണമെന്നില്ല നല്ല സ്വദിഷ്ടമായ ഭക്ഷണം വെച്ച് വിളംബാൻ, മനസ്സറിഞ്ഞ് സംത്രിപ്തിയോടെ ഒരു പരിപ്പ് കറി വെച്ച് കൊടുത്താലും ഉഗ്രനാവും.രാത്രി വരെ കളിയും ചിരിയും ആയി സമയം പോയതറിഞ്ഞില്ല.
മുറിയിൽ നിന്ന് ഇറങ്ങാൻ നേരം പ്രകാശന് വീണ്ടും തുടങ്ങി അസുഖം…
“ടാ ഞാൻ തമാശ പറഞ്ഞതല്ലാട്ടൊ, നിനക്ക് ഞാൻ ആ ഫോട്ടോയും, അവളുടെ നമ്പറും വാട്സ് അപ്പ് അയച്ച് തരാം, നീ ഒരു പ്രാവശ്യം എങ്കിലും അവിടേക്ക് പോ, നീ ഇങ്ങനെ എഴുത്തും സാഹിത്യവും ആയി നടന്നോ എന്തെങ്കിലും ഒരു എന്റർടൈംമെന്റ് എങ്കിലും വേണ്ടെ ലൈഫില് പഹയാ..ഞാൻ അടുത്ത സാലറിയാവാൻ കാത്ത് നിൽക്കുകയാമോനെ, പറഞ്ഞറിയിക്കാൻ കഴിയില്ല ഒരു മുതലാണ് അവൾ… ഒരു രാത്രിക്കാണ് കാശ്, ചെന്നാൽ ആദ്യം കുളി, പിന്നെ വിഭവസമൃതമായ ഭക്ഷണം, അവൾ തന്നെ വിളമ്പി തരും, അത് കഴിഞ്ഞ് പിന്നെ നേരം വെളുക്കും വരെ…. എന്റെ മോനെ…. ”
പ്രകാശന്റെ വർണ്ണന കേട്ട് മനസ്സ് ഒന്ന് പതറി, എങ്കിലും പുറത്ത് കാണിച്ചില്ല….
“നിനക്കൊന്നും വേറെ പണിയില്ലെ കാശ് കൊടുത്ത് വാങ്ങേണ്ടതെല്ല ഇതൊന്നും, ആഗ്രഹിച്ച് ഇഷ്ടപ്പെട്ട് വേണം, അല്ലാതെ നീ ഒന്ന് പോയെ… ചുമ്മാ വളു വളു പറയാണ്ട്…”
ശനിയാഴ്ചയും ലീവ് ആയത് കൊണ്ട് നേരം വൈകിയാണ് എഴുന്നേറ്റത്, മൊബൈൽ എടുത്ത് നോക്കി സമയം ഒമ്പത് കഴിഞ്ഞിരുന്നു…
വാട്സ് അപ്പിൽ പ്രകാശിന്റെ മെസ്സേജ് വന്ന് കിടക്കുന്നു. ഒരു മൊബൈൽ നമ്പറും ഫോട്ടോയും ഉണ്ട്. ഫോട്ടോ ഡൗൺലോഡ് ചെയ്തപ്പോൾ, മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ, ചുരിദാറാണ് ധരിച്ചിരിക്കുന്നത്, ശരീരത്തിന് ആരെയും ആകർഷിക്കുന്ന നല്ല ആകൃതി, മുഖം സൂക്ഷിച്ച് നോക്കിയപ്പോൾ, നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കുലീനയായ സ്ത്രീയാണെന്ന് തോന്നി…
കുളിച്ച് ഫ്രഷായി നേരെ യു.എ.ഇ എക്സേ ഞ്ചിലേക്ക് പോയി, എല്ലാമാസവും നല്ലൊരു സംഖ്യ വാടാനപ്പള്ളി ഓർഫനേജിലേക്ക് അയച്ച് കൊടുക്കും, അനാഥകളായ അഞ്ച് കുട്ടികളുടെ ഭക്ഷണവും പഠനവും അവൻ ദുബായിൽ ജോലി കിട്ടിയ അന്ന് മുതൽ ഏറ്റെടുത്തതാണ് അവരെ.
ഉച്ചക്ക് ഒരു മയക്കവും കഴിഞ്ഞ് ഒരു ചായ ഉണ്ടാക്കി കുടിച്ച് ഇരുന്നപ്പോൾ ചുമ്മാ മുബൈൽ എടുത്ത് ഓരോ ഫോട്ടോസ് നോക്കി ഇരുന്നപ്പോൾ, ഐശ്വര്യമുള്ള ആ സ്ത്രീയുടെ മുഖം സ്ക്രീനിൽ ,എന്തോ ഒരു ആകർഷണം തോന്നി… ”
ആ നമ്പറിലേക്ക് വിളിച്ചു ….. മറു തലക്കൽ മധുരമുള്ള ഒരു ശബ്ദം….
“ഹലോ….. ഇന്ന് വരുന്നുണ്ടോ?”
പെട്ടെന്നുള്ള ചോദ്യം അജയ് ഒന്ന് പതറി…
“മ്…മ്… വരുന്നുണ്ട്……”
അവൾ താമസിക്കുന്ന ഫ്ലാറ്റ് എവിടെയാണെന്ന് കൃത്യമായി പറഞ്ഞ് കൊടുത്തു.
ഫോൺ കട്ട് ചെയ്തു കുറച്ച് നേരം കണ്ണടച്ച് കിടന്ന് അജയ് പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറപ്പെടാൻ തയ്യാറായി….
ഫ്ലാറ്റിൽ ലിഫ്റ്റിൽ കയറി അഞ്ച് എന്നെഴുതിയ ബട്ടൻ അമർത്തി. ഫ്ലാറ്റിന് താഴെ എത്തിയപ്പോൾ തന്നെ അവളെ എത്തി എന്ന് പറഞ്ഞ് വിളിച്ച് അറിയിച്ചു.ലിഫ്റ്റിന്റെ ഡോർ രണ്ട് സൈഡിലേക്കും നീങ്ങി മാറിയപ്പോൾ തന്നെ നേരെ മുമ്പിലെ ഫ്ലാറ്റിലെ വാതിൽ തുറന്ന് അവൾ ചിരിച്ച് നിൽക്കുന്നു, ഒരു അപ്സരസിനെ പോലെ തോന്നിച്ചു അവളുടെ രൂപം.
വെളുത്ത ഒരു ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗത്തെയും അളവുകൾ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം അവളുടെ വസ്ത്രം. അവളുടെ പുറകിലൂടെ അകത്തേക്ക് കടന്നപ്പോൾ കറുത്ത ഇടതൂർന്ന് കിടക്കുന്ന ചുരുണ്ട മുടിയിഴകൾ കാറ്റിൽ അജയ് ന്റെ മുഖത്ത് തലോടി.
“ഇരിക്കു….. ”
ചെറിയ ഒരു ടേബിൾ, പരസ്പരം മുഖത്തോട് നോക്കി ഇരിക്കാൻ ഇരു വശങ്ങളിലായി രണ്ട് ചെയർ.. ഒന്നിലേക്ക് അവന്റെ കൈ പിടിച്ച് അവൾ ഇരുത്തി. നല്ല മൃദുവായ തണുത്ത വിരലുകൾ അവനെ സ്പർശിച്ചപ്പോൾ സിരകളിലേക്ക് പെട്ടെന്ന് രക്തപ്രവാഹം ഇരമ്പിയത് പോലെ അവന് അനുഭവപ്പെട്ടു.
അവൾ ഭക്ഷണം വിളമ്പിയപ്പോൾ അരികിലേക്ക് ചേർന്ന് നിന്നു, വല്ലാത്ത ഒരു മത്ത് പിടിപ്പിക്കുന്ന ഗന്ധം ആയിരുന്നു അത്. വേണോ വേണ്ടയോ എന്ന് വെച്ച് കഴിച്ച് തുടങ്ങിയതാണ്. പക്ഷെ നല്ല രുചി ഉണ്ടായിരുന്നു ഭക്ഷണത്തിന്.
ഭക്ഷണം കഴിച്ച് കൈ കഴുകി തിരിഞ്ഞപ്പോൾ, ഒരു ടർക്കിയുമായി മന്ദസ്മിതത്തോടെ അവൾ നിൽക്കുന്നു.
” നന്നായിട്ടുണ്ട്……”
“എന്ത് ഞാനോ അതോ ഭക്ഷണമോ? ”
അജയ് ചിരിച്ച് കൊണ്ട് സോഫയിൽ വന്ന് ഇരുന്നു.
” പേര് എന്താ ?”
“ജലജ ”
അവൾ മെല്ലെ നടന്ന് സോഫയിൽ അവന്റെ അരികിൽ വന്ന് ഇരുന്നു..
” ഇയാളുടെ പേര് പറഞ്ഞില്ലല്ലൊ.. ”
“അജയ് ”
“അജയ് നിന്റെ കണ്ണുകൾ കണ്ടാലറിയാം നീ വന്നത് ഈ രാത്രിക്ക് വേണ്ടി മാത്രമല്ല എന്ന്, സാധാരണ എന്നെ കാണാൻ വരുന്നവർക്ക് ബെഡ്ഡിലേക്ക് എന്നെ വലിച്ചിടാൻ കാട്ടുന്ന തിടുക്കവും നിനക്കില്ല, നിന്നെ കാണുമ്പോൾ നക്ഷത്രക്കണ്ണുള്ള ഒരു മാലാഖ അടുത്തിരിക്കുന്നത് പോലെ തോന്നുന്നു.. ”
” ശരിയാണ് ഞാൻ ആഗ്രഹിച്ചിട്ടല്ല ഇവിടെ വന്നത്, നിന്റെ ഫോട്ടോ ഞാൻ കണ്ടു ഞാനറിയാതെ എന്റെ മനസ്സ് പറഞ്ഞു നിന്നെ വന്ന് കാണണം എന്ന് ”
” അപ്പോൾ നിനക്ക് എന്റെ ശരീരം ഇന്ന് വേണ്ട എന്നാണ് പറയുന്നത്…?”
” ഈ രാത്രി എനിക്ക് നിന്റെ ശരീരത്തെ അറിയാൻ താൽപര്യം ഇല്ല നിന്റെ മനസ്സ് ഒന്നറിയണം എന്നുണ്ട്, ബുദ്ധിമുട്ടാവില്ലെങ്കിൽ സംസാരിക്കാമോ എന്നോട്? നിന്റെ മനസ്സ് അറിയാൻ ഒരാഗ്രഹം, നീ എങ്ങനെ ശരീരം വിൽക്കുന്നവളായി?….കുലീനവും തറവാടിത്തവുമുള്ള നിന്റെ മുഖം വിളിച്ച് പറയുന്നു നീ ഇവിടെ ഈ തുരുത്തിൽ എത്തേണ്ടവളല്ല… എന്ന്”
” ഇല്ല അജയ് ഞാനിവിടെ എത്തേണ്ടവൾ തന്നെയാണ്, ഇവിയെത്തിയത് കൊണ്ട് മാത്രം എന്റെ രണ്ട് അനിയത്തിമാരെ പഠിപ്പിച്ചു, സുരക്ഷിതമായ കൈകളിലേക്ക് അവരെ വിവാഹം കഴിപ്പിച്ചയച്ചു, നാട്ടിൽ സ്വന്തമായി ഒന്നുമില്ലാതിരുന്ന എനിക്ക് ഇന്ന് താമസിക്കാൻ വീടും പറമ്പും ഉണ്ട്…. ”
” അപ്പോൾ സമ്പാദിക്കാനായി ആണ് നീ ശരീരം വിൽക്കുന്നത്…”
“അതെ… എന്റെ ശരീരം ആദ്യമായി അടിയറവ് വെച്ചത് സമ്പാദിക്കാനായിരുന്നില്ല, എന്റെ അച്ഛന്റെ ജീവൻ പോയ ശരീരത്തെ, ആശുപത്രിയിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ തളർന്നിരുന്ന ഞാൻ, അതേ അവസ്ഥയിൽ ഒരുവൻ ആശുപത്രിക്കരികിലെ ഒരു ഹോട്ടൽ മുറിയിൽ എത്തിച്ചു, ഹരി എന്നായിരുന്നു അയാളു പേര്, കണ്ണുകൾ കൊണ്ട് പെണ്ണിനെ മയക്കുന്നവൻ, അവൻ ആദ്യം കരുതി കാമം മൂത്ത് അവന്റെ വലയിൽ വീണവളാണെന്ന്, എന്റെ ശരീരത്തിൽ നിന്ന് മാറിയിരുന്ന് അവൻ എന്നെ നോക്കി, അവൻ അറിഞ്ഞു ഒരു കന്യകയെയാണ് അനുഭവിച്ചതെന്ന്, അവന്റെ കയ്യിൽ നിന്ന് നോട്ടുകൾ വാങ്ങി ആശുപത്രിയിലടച്ച് അച്ഛന്റെ ശവശരീരം ആംബുലൻസിൽ കയറ്റി യാത്ര പോകുമ്പോൾ എന്റെ കണ്ണുകളിൽ ഈ ലോകം മുഴുവൻ ചുവന്ന നിറമായി എനിക്ക് തോന്നി.നിസ്സഹായയായ ഒരു പെണ്ണിനെ നോക്കി സഹതപിക്കാനും കുറ്റപ്പെടുത്താനും മാത്രമെ ജനങ്ങൾക്കറിയൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു…… ”
ജലജയുടെ കണ്ണിൽ കണ്ണുനീർ പൊടിയുന്നത് അജയ് കണ്ടു. അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് വാഷ് ബെയ്സനിലെ കണ്ണാടിയിൽ നോക്കി നിന്നു. പൈപ്പ് തിരിച്ച് മുഖത്തേക്ക് വെള്ളം തളിച്ചു.
പെട്ടെന്ന് അജയ് പിറകിലൂടെ അവളെ കെട്ടിപ്പിടിച്ചു കഴുത്തിൽ ചുംബിച്ചു.തിരിഞ്ഞ് നിന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി, നാണത്താൽ കണ്ണുകൾ താഴ്ത്തി, മേൽ ചുണ്ടിനു മുകളിൽ പച്ച നിറത്തിലെ നനുത്ത രോമങ്ങളിൽ വെള്ളം തങ്ങി നിന്നപ്പോൾ വെള്ളത്തുള്ളികൾ പളുങ്ക് പോലെ തിളങ്ങി ”
ആദ്യം ഉണർന്നത് അജയ് ആണ്…
” ജലജ എഴുന്നേൽക്കു… നേരം വെളുത്തു,
പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന അവളുടെ മുഖത്ത് പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു, എല്ലാം നേടിയ സംതൃപ്തി ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം…
കുളി കഴിഞ്ഞ് ജലജയുണ്ടാക്കി ദോശ കഴിച്ച്, അജയ് അവളോട് യാത്ര പറയാൻ ഒരുങ്ങി. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഏതാനും പുതുക്കം വിടാത്ത നോട്ടുകൾ അവൾക്ക് നേരെ നീട്ടി, അവൾ കൈകൾ കൊണ്ട് തട്ടിമാറ്റി…
“അജയ് ഞാൻ ആദ്യമായാണ് മനസ്സമാധാനമായി ഉറങ്ങിയത്, ആദ്യമായാണ് മനസ്സും ശരീരവും ഒരാണിന് സമർപ്പിച്ചത്, ഒറ്റ രാത്രി കൊണ്ട് എനിക്ക് കിട്ടിയത് ഒരു ആയുസ്സ് മുഴുവനുമാണ്, എല്ലാം അവസാനിപ്പിക്കാൻ ഉള്ള ദിവസം ആയിരുന്നു ഇത്. ഈ തുരുത്തിൽ നിന്ന് വിട പറയും മുമ്പ് ,അവസാനം ഇങ്ങനെ ഒരു പുരുഷനെ തന്നെ കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു. ഇനി നാട്ടിലേക്ക് പോണം, എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക്, ഈ നല്ല ഓർമ്മ മതി എനിക്ക്, ഇനി എനിക്ക് സ്വപ്നം കാണാലൊ എന്നെ രക്ഷപ്പെടുത്താൻ ജീവിതത്തിലേക്ക് കൈപിടിക്കാൻ ഒരു നക്ഷത്രക്കണ്ണുള്ള മാലാഖയെ പോലെ ഒരു വൻ വരുമെന്ന്. നല്ല പെണ്ണിനെ ആർക്കും കൂടെ കൂട്ടി നല്ലവരായി ജീവിക്കാം, ചീത്തയായ ഒരുവളെ കൂടെ കൂട്ടി നല്ലവളാക്കി ജീവിക്കാൻ കഴിവുള്ള ഒരു വൻ വരുമെന്ന സ്വപ്നം”
അജയ് ടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവളുടെ കൈകൾ പിടിച്ച് ചുംബിച്ചു.
എന്റെ കഥയിൽ നീ നായകനാണോ അതോ വില്ലനാണോ അജയ്….
ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടന്ന അവൻ പറഞ്ഞു….
” നായകനുമല്ല വില്ലനുമല്ല പച്ചയായ മനുഷ്യൻ ”
………………………….

by