Karimizhi

The World of Malayalam Stories

Malayalam short stories

അവൾ എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല..ഈ ജീവിതം തന്നെ മടുത്തു..

അവൾ എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല..ഈ ജീവിതം തന്നെ മടുത്തു.. ഒന്നിനെപോലും വിശ്വസിക്കാൻ പാടില്ലെന്ന് ഇപ്പൊ മനസ്സിലായി..

എന്നാലും എന്റെ അപ്പൂന് ഇങ്ങനൊക്കെ മാറാൻ സാധിക്കുമോ.. ഇല്ല.. എനിക്കിപ്പോഴും അത്‌ ഉൾകൊള്ളാൻ സാധിക്കുന്നില്ല..

എന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നവൾ.. ദിവസം ഒരു തവണ കൂടി വിളിച്ചില്ലെങ്കിൽ അടി കൂടിയിരുന്നവൾ.. നിസ്സാര കാര്യങ്ങൾക്ക് ദേഷ്യം കാണിച്ചാലും അതിലേറെ സ്നേഹം തന്നിരുന്നവൾ.. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോ പരസ്പരം എല്ലാം അറിയുന്നവർ തമ്മിൽ ഒത്തു ചേരുന്നതാണ് ഏറ്റവും മനോഹരമെന്ന് ചെറു ചിരിയോടെ പറഞ്ഞിരുന്നവൾ.. അവധി ദിവസങ്ങളിൽ ഇടയ്ക്കൊക്കെ വീട്ടിലേക്ക് വരുമ്പോളൊക്കെ അമ്മയുടെ കൈയ്യിൽ നിന്നും ഗൃഹ ഭരണം സ്വന്തമാക്കിയിരുന്നവൾ..

അമ്മയ്ക്ക് നല്ലൊരു മരുമകളായും അച്ഛന് സ്വന്തം മകളയും പെങ്ങൾക്ക് നല്ലൊരു ചേച്ചിയായും അതിലേറെ എന്റെ ലോകം മുഴുവൻ അവളിലാണെന്ന് ഞാൻ വിശ്വസിച്ചിരുന്നവൾ… അപർണ.. എന്റെ അപ്പു…

നീണ്ട 4 വർഷത്തെ പ്രണയത്തിൽ മറ്റൊരാളിന്റെ കടന്നു വരവോടെയാണ് ഞാനവൾക്ക് അന്യനായി മാറിയത്

നിർത്താതെ സംസാരിച്ചു രാവുകൾ പകലക്കിയിരുന്നവളുടെ മനസ്സിൽ ഇപ്പോഴുള്ള എന്റെ സ്ഥാനം ബ്ലോക്ക് ലിസ്റ്റിൽ ആയിരുന്നു.

പരസപരം കണ്ടു മുട്ടിയിരുന്ന സ്ഥലങ്ങൾ, ഒരുമിച്ചു നടന്ന വഴികൾ ഇവയെല്ലാം വെറും ഓർമയായി തീരുകയാണെന്ന് ഓർത്തു എനിക്കാകെ പ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു.

ഞങ്ങളുടെ ബന്ധം അറിയാമായിരുന്ന നാട്ടുകാർ കൂട്ടുകാർ ഇവരുടെയൊക്കെ കളിയാക്കലുകൾ, വീട്ടുകാരുടെ സഹതാപ നോട്ടം ഇതൊക്കെ കണ്ടു ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

ഇന്നു മറ്റൊരുത്തന്റെ താലി അവളുടെ കഴുത്തിൽ വീഴുന്നതിനു മുന്നേ എനിക്ക് ഇവിടെ നിന്നും വിട പറയണം.. കാരണം വിരഹ വേദനയെക്കാൾ വലുതായി മറ്റൊന്നുമില്ല എന്ന ബോധ്യത്തിൽ…എല്ലാം ഞാൻ അവസാനിപ്പിക്കുന്നു.. ഈ ജീവിതവും..എന്നൊരു മെസ്സേജ് ഉറ്റ ചങ്ങാതി മനുവിന് അയച്ചു ഞാൻ അടുത്തുള്ള റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നടന്നു..

കുറച്ച് ദൂരം മുന്നോട്ട് ചെന്നപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്.. റോഡ് സൈഡിലെ മാലിന്യ കൂമ്പരത്തിൽ ആരൊക്കെയോ കൊണ്ട് കളയുന്ന ഭക്ഷണവശിഷ്ട്ടങ്ങൾ വാരി കഴിക്കുന്ന ഒരു സ്ത്രീയും ചെറിയൊരു കുട്ടിയും..

ഒറ്റ നോട്ടത്തിൽ ആർക്കും അറപ്പ് തോന്നിക്കുന്ന കാഴ്ച.. ഇത്‌ കണ്ട പലരും അത്‌ ഗൗനിക്കാതെ നടന്നു നീങ്ങുന്നത് കണ്ടു അത്‌ പോലെ മുന്നോട്ട് നീങ്ങിയ എന്റ മനസ്സിനെ ആരോ പിടിച്ചു നിർത്തിയത് പോലെ എനിക്ക് തോന്നി.. സാവകാശം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാനവരുടെ അടുത്തേക്ക് ചെന്നു..പഴ്സിൽ നിന്നും കൈയ്യിൽ കിട്ടിയ പൈസ അവരുടെ നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു

നിങ്ങളെന്താ ഈ കാണിക്കുന്നത്.. മറ്റുള്ളവർ കൊണ്ട് കളയുന്ന ആവശിഷ്ടമാണോ എടുത്തു കഴിക്കുന്നത് എന്നുള്ള എന്റെ ചോദ്യത്തിന് ആ സ്ത്രീ മുഖമുയർത്തി എന്റെ നേരെ നോക്കി..എന്റെ കൈയ്യിൽ ഉണ്ടായ പൈസ അത്ഭുതത്തോടെ അവർ വേഗം മേടിച്ചു കൈയ്യിലെ മുഷിഞ്ഞു നാറിയ തുണി സഞ്ചിയിൽ ഒളിപ്പിച്ചു..

“വിശപ്പ് ഒട്ടും സഹിക്കാൻ പറ്റാത്തത് കൊണ്ടാ സാറെ.. അതാ ഞാൻ ”

എന്ന് വെച്ച് ഈ വൃത്തിഹീനമായ ഭക്ഷണം കഴിച്ചാണോ വയർ നിറയ്ക്കേണ്ടത്… ഇതൊക്കെ എങ്ങനെ കഴിക്കാൻ തോന്നുന്നു.. കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു എന്നെന്റെ മറുപടി കേട്ട് ആ സ്ത്രീ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

സറിന് എപ്പോഴെങ്കിലും ഒരു ദിവസം ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടോ?അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ

അത്യാവശ്യം നല്ല ചുറ്റുപാടിൽ ജീവിക്കുന്ന എനിക്ക് ഭക്ഷണം കിട്ടാതിരിക്കേണ്ട അവസ്ഥ വരാനോ.. ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു

സാറിനെ കണ്ടാൽ തന്നെ അറിയാം നല്ല ചുറ്റുപാടിൽ ജനിച്ചു വളർന്ന ആളാണെന്നും അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും..

എന്നേലും ഒരിക്കൽ സാറിന് ഭക്ഷണം കിട്ടാതേ വരണം… വയർ വിശന്നു കത്തുമ്പോഴും കഴിക്കാൻ ഒന്നും കിട്ടാത്ത അവസ്ഥ വരണം.. പൈസയ്ക്ക് വേണ്ടി നാട്ടുകാരുടെ മുന്നിൽ കൈ നീട്ടുമ്പോൾ അവർ വെറുപ്പോടെ മാറി പോകുന്ന ഗതി വരണം..

ഒടുക്കം പള്ള നിറയ്ക്കാൻ പച്ചവെള്ളത്തെ ആശ്രയിക്കേണ്ട കാലം ഉണ്ടാകണം

ജീവിതത്തിൽ എന്നേലും ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ മറ്റുള്ളവർ വലിച്ചെറിയുന്ന ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള അവസ്ഥ ഉണ്ടാകണം..

അടിവയറ്റിൽ ആളുന്ന വിശപ്പിന്റെ അഗ്നിയേക്കാൾ വലുതല്ല സാറേ ഈ ലോകത്തിലെ മറ്റൊന്നും എന്ന് പറഞ്ഞു ആ സ്ത്രീ വാരി കൊടുക്കുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കുന്ന കുഞ്ഞിനെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

മനസ്സിൽ എന്തോ കല്ലിറക്കി വെച്ച ഭാരത്തോടെ മറുപടി ഒന്നും പറയാതെ ഞാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് മനുവിന്റെ കാൾ വരുന്നത് ശ്രദ്ധിച്ചത്..

ഡാ അരുണേ നീ അവിവേകം ഒന്നും കാണിക്കല്ലേടാ .. നീ ഇപ്പൊ എവിടാ.. ഞാനങ്ങോട്ടു വരാം.

വേവലാതി കൊണ്ട് വാക്കുകൾ കിട്ടാതെ തപ്പുന്ന മനുവിനോട്‌

നീ അപ്പുന്റെ വീട്ടിലേക്ക് പോരെ. നമുക്ക് കല്യാണവും കൂടി വയറു നിറയെ ഭക്ഷണവും കഴിചിട്ട് വരാംമെന്ന് ഞാൻ പറയുമ്പോൾ അതിന്..
മറുഭാഗത് നിന്ന് മനുവിന്റെ സംസാരം ഒന്നുമില്ലാതെ ഇവന് വട്ടായോ എന്ന് ചിന്തിച്ചു അന്തം വിട്ടിരിക്കുന്ന മനുവിനോട് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അറബി കടലിൽ ആണോ അളിയാ മീനിന് ക്ഷാമം.. ഒരുത്തി പോയാൽ മറ്റൊരുത്തി.. അതിനി അത്രയേ ഉള്ളു

LEAVE A RESPONSE