രചന – ഐശ്വര്യ അനിൽകുമാർ
നന്ദുവിന്റെ ലെറ്ററിലേക്ക് ആയുഷ് ഞെട്ടലോടെ നോക്കി.അവൻ പതിയെ അത് വായിക്കുവാൻ തുടങ്ങി.
~~ഏട്ടാ,
അങ്ങനെ വിളിക്കാനുള്ള അധികാരം പോലും ഏട്ടൻ തന്നിട്ടില്ല എന്നറിയാം.ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ അന്ന് ഏട്ടന്റെ താലി സ്വീകരിച്ചത്.ഇന്നും ഇനിയെന്നും ആ താലി എനിക്ക് പ്രിയപ്പെട്ടത് തന്നെയായിരിക്കും.ഏട്ടന് എന്നോട് വെറുപ്പാണെന്നറിയാം.പക്ഷേ ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു എനിക്കെന്റെ പഴയ ഏട്ടനെ തിരികെ കിട്ടുമെന്ന്.ആ വിശ്വാസമാണ് എല്ലാം സഹിക്കാൻ എന്നെ സഹായിച്ചതും.പക്ഷേ നാൾക്കുനാൾ ആ വിശ്വാസം കുറഞ്ഞു വന്നു.ഇപ്പോൾ എനിക്കുറപ്പായി എന്റെ ജീവിതത്തിലെ ആ നല്ല നാളുകൾ ഇനി തിരികെ കിട്ടില്ലെന്ന്.ഇനിയും ഒരു ഭാരമായി ഞാൻ ഇവിടെ കടിഞ്ഞു തൂങ്ങുന്നില്ല.തെറ്റ് എന്റെ ഭാഗത്തായിരിക്കണം. ആർഹതയില്ലാത്തത് തന്നെ ഒരു തെറ്റാണ്.ഞാൻ പോകുന്നു.ആരെയും മറക്കില്ല.മരിക്കുന്നത് വരെ.ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തിട്ടുണ്ട്. ഏട്ടൻ ഇഷ്ടമുള്ള ഒരു കുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു സുഖമായി ജീവിക്കണം.എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങളൊക്കെ ഉണ്ടാകും.~~
ഒത്തിരി വേദനയോടെ അവൻ ആ കത്തു വായിച്ചു.
‘അടുത്തുള്ള മാർക്കറ്റിൽ പോലും ഒറ്റയ്ക്ക് പോകാത്തവൾ ഇപ്പോൾ എവിടെ പോയിട്ടുണ്ടാവും.വഴികളൊന്നും പരിചയം ഉണ്ടാവില്ല.ഇനി വല്ല അപകടത്തിലും ചെന്ന് ചാടുമോ എന്തോ…?”ആയുഷ് ചിന്തിച്ചു.
അപ്പോഴാണ് കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്.
ആയുഷ് ശരവേഗത്തിൽ പടികളിറങ്ങി വാതിലിനടുത്തേക്ക് എത്തി.നന്ദു ആകണമെന്ന് പ്രാർത്ഥനയോടെ വാതിൽ തുറന്നു.പക്ഷെ മുന്നിൽ കണ്ടത് വിവാനെയാണ്.
“ബ്രോ….ഐ ആം ബാക്ക്…”വിവാൻ സന്തോഷത്തോടെ പറഞ്ഞു.ആയുഷിന്റെ മുഖത്ത് സന്തോഷമൊന്നും കാണാതിരുന്നതിനാൽ അവൻ തുടർന്നു.
“എന്ത് പറ്റി…ഞാൻ വന്നത് ഇഷ്ടായില്ലേ…അതോ ഇന്നലത്തെ പ്രോബ്ലം ആണോ..നീയത് വിട്ടു കളയ്.ആർക്കും ഒന്നും പറ്റിയില്ലല്ലോ”
“അത്…നന്ദു…”
“ശരിയാണ്…നന്ദന എവിടെ?ഡോർ തുറക്കുന്നത് നന്ദന ആവും എന്നാ ഞാൻ കരുതിയത്.”അവൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.
“നന്ദു….അവള് പോയി…”ആയുഷ് വിഷമത്തോടെ പറഞ്ഞു.
“എങ്ങോട്ട്”
“അറിയില്ലടാ… അവള് പോകട്ടെടാ…ഒരു അപസ്മാര രോഗിയുമായി ജീവിക്കുന്നതിലും നല്ലത് അതു തന്നെയാണ്…”
“നീയിതെന്തൊക്കെയാടാ പറയുന്നേ….അവള് എങ്ങോട്ട് പോകാൻ..അവൾക്ക് ഇവിടെയൊന്നും പരിചയമില്ലാത്തതല്ലേ..അവൾ എങ്ങനെ പോകാനാ…”
ആയുഷ് കത്ത് വിവാനുനേരെ നീട്ടി.
അപ്പോഴേക്കും ദിയ ഉറക്കമുണർന്ന് അങ്ങോട്ട് വന്നു.വിവാനും ആയുഷും വിഷമിച്ചു നിൽക്കുന്ന കണ്ട് അവൾ അവർക്കടുത്തേക്ക് വന്നു.
“ആ വന്നോ…ഇപ്പോൾ എത്തിയേ ഉള്ളോ…നന്ദു എവിടെ… പതിവ് ചായ കിട്ടിയില്ല.ഇല്ലെങ്കിൽ എന്നും വന്ന് കൂട്ടില്ല ബോറടിക്കുന്നു എന്നൊക്കെ പറഞ്ഞ് എന്നെ വിളിച്ചുണർത്തുന്ന ആളാ”
ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾക്ക് ദേഷ്യം വന്നു.
“നിങ്ങൾ രണ്ടാളും ഒന്നും മിണ്ടില്ലേ…ഇതെന്താ ഒരു പേപ്പർ.”ദിയ ആയുഷിന്റെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി വായിച്ചു.
“നന്ദു പോകുവാണെന്നോ??എങ്ങട്?”
“അറിയില്ല”ആയുഷ് പറഞ്ഞു.
“അറിയില്ല… ഏട്ടൻ ഒറ്റ ഒരാൾ കാരണമാ നന്ദു പോയത്.ഇന്നലെ മുഴുവൻ ആ പാവം കരയുകയായിരുന്നു.അങ്ങനെ ഒരു അടിയല്ലേ കൊടുത്തത്.പാവം എന്നെ സഹായിക്കാൻ ശ്രമിച്ചതിനുള്ള പ്രതിഫലം”
“അറിയാം.എനിക്ക് തെറ്റുപറ്റി.അറിയാതെ അപ്പോഴത്തെ ദേഷ്യത്തിൽ..”
“ഒന്നോർത്ത് നോക്ക് ഇതു മാത്രമാണോ തെറ്റെന്ന്..വന്ന നാൾ മുതൽ ആ പാവത്തിനെ വേദനിപ്പിക്കുവല്ലേ…ഏട്ടന്റെ രോഗത്തിന്റെ പേരും പറഞ്ഞാണ് ചേട്ടൻ വിവാഹം വേണ്ടാന്ന് വച്ചത് എന്നെനിക്കറിയാം.ലോകത്തിലെ ആദ്യത്തെ അപസ്മാര രോഗിയൊന്നുമല്ല ചേട്ടൻ.രണ്ടു വര്ഷത്തിനിടയ്ക്ക് വീണ്ടും വന്നാലേ പ്രോബ്ലം ഉളളൂ എന്നല്ലേ ഡോക്ടർ പറഞ്ഞത്.അതിന്റെ പേരിൽ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കണമായിരുന്നോ.എനിക്കാണ് ഇതുപോലൊരു സ്ഥിതി വന്നിരുന്നതെങ്കിലോ…ആ പാവത്തിന് എങ്ങോട്ട് പോകണമെന്നു പോലും രൂപം കാണില്ല..വല്ല അപകടത്തിലും ചെന്ന് ചാടുന്നതിന് മുന്നേ നമുക്ക് അവളെ കണ്ടെത്തണം..”ദിയ തറപ്പിച്ചു പറഞ്ഞു.
അങ്ങനെ മൂന്നു പേരും കൂടി നന്ദുവിനെ അന്വേഷിച്ചിറങ്ങി.ബസ് സ്റ്റാന്റുകളും റയിൽവേ സ്റ്റേഷനുകളും ഒക്കെ അവർ തിരഞ്ഞു.പക്ഷേ നന്ദുവിനെ കണ്ടെത്താനായില്ല.അവളുടെ ഫോണിൽ വിളിച്ചിട്ടും സ്വിച്ച്ഡ് ഓഫ് എന്ന മറുപടി മാത്രം. അന്ന് രാത്രി വരെ അവർ അവളെ തിരക്കി നടന്നു.
“ഇനി വല്ല അപകടവും പട്ടിയിട്ടുണ്ടാവുമോ ആവോ…എന്റെ ഈശ്വരാ ആപത്തൊന്നും വരുത്തി കാണല്ലേ..”ദിയ കണ്ണടച്ചു പ്രാർത്ഥിച്ചു.
ഇത് കേട്ട് ആയുഷിന് ഒരുപാട് വിഷമം തോന്നി.കുറ്റബോധത്താൽ അവന്റെ മനസ്സ് നീറുകയായിരുന്നു.അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത അവനെ വല്ലാതെ തളർത്തി.ചുറ്റുമുള്ള കാഴ്ചകൾ മങ്ങുന്നതായി അവന് അനുഭവപ്പെട്ടു. കൈകാലുകൾ കുഴഞ്ഞു.അവൻ അടുത്ത നിമിഷം നിലത്ത് വീണിരുന്നു. വായിൽ നിന്നും നുരയും പതയും ഒഴുകി.അവൻ ആകപ്പാടെ വിറയ്ക്കാൻ തുടങ്ങി.കണ്ണുകൾ മുകളിലേക്ക് തന്നെ നോക്കിയിരുന്നു.
“ചേട്ടാ”ദിയ അലറി വിളിച്ചു.
“ആയുഷ്….”വിവാനും പരിഭ്രമത്തോടെ വിളിച്ചു.
ഉടൻ തന്നെ വിവാൻ ആയുഷിനെ ആശുപത്രിയിൽ എത്തിച്ചു.ഐ സി യുവിന് മുന്നിൽ ദിയയ്ക്ക് ആശ്വാസം പകർന്ന് വിവാൻ ഇരുന്നു.അല്പം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തു വന്നു.
“ഡോക്ടർ… ആയുഷ്…”വിവാനാണ് ചോദിച്ചത്.
“നിങ്ങൾ?”
“ഞാൻ ഫ്രണ്ട് ആണ്.ഇത് സിസ്റ്റർ..”
“രണ്ടു പേരും കാബിനിലേക്ക് വരൂ”
വിവാൻ ദിയയെയും കൂട്ടി ഡോക്ടറിന്റെ കാബിനിലേക്ക് നീങ്ങി.
“ആയുഷിന് മുൻപും ഇതുപോലെ വന്നിട്ടുണ്ടോ”
“മൂന്നു നാലു തവണ വന്നിട്ടുണ്ട്.”
“ഓ…എപ്പോൾ മുതലാണ് ഇങ്ങനെ?”
“അത് കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു.അപ്പോഴാണ് അച്ഛനും അമ്മയും… ചേട്ടനായിരുന്നു ഡ്രൈവ് ചെയ്തത്.ചേട്ടൻ മാത്രം രക്ഷപ്പെട്ടു. ബട്ട് അന്ന് ഹെഡിന് നല്ല ഇഞ്ചുറി പറ്റിയിരുന്നു. അതിന് ശേഷം കുറച്ചു നാൾ കഴിഞ്ഞാണ് ആദ്യമായി വന്നത്.”
“അപ്പോൾ ട്രീറ്റ്മെന്റ് നടത്തിയിട്ടുണ്ട്. അതിന്റെ റെക്കോർഡ്സ്..”
“ഞങ്ങൾ പാരീസിൽ ആയിരുന്നു. അവിടെ ആയിരുന്നു ട്രീറ്റ്മെന്റ്. റെക്കോർഡ് ഇപ്പോൾ കയ്യിലില്ല.”
“എന്തൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ വരാറുള്ളത്”
“കൂടുതൽ സ്ട്രസ്സ്ഡ് ആകുമ്പോൾ…”
“ഒക്കെ.. സീ ദിയ…ഇതിനെ പറ്റിയൊക്കെ നിങ്ങൾക്കറിയമായിരിക്കും…ഇത് കുറച്ച് കെയർ കൊടുത്താൽ മാറാവുന്നതെ ഉള്ളൂ..പക്ഷേ എത്ര നാൾ എന്നുള്ളത് ഈവൻ ഐ ഡോണ്ട് നോ.ബട്ട് ആയുഷിന്റെ കാര്യത്തിൽ എനിക്ക് നല്ല ഹോപ്പ് ഉണ്ട്.ഇറ്റ് ക്യാൻ ബി ക്യൂവേർഡ് വിത്തിൻ വൺ ഇയർ.ആക്ച്വലി ഐ ആം നോട്ട് എ ന്യൂറോ സർജൻ.ബട്ട് ഐ ക്യാൻ റെക്കമെന്റ് സംവൺ.ഡോക്ടർ. മാത്യു എബ്രഹാം… സർ അമേരിക്കയിൽ ആണ്.ആയുർവേദവുമായി ലിങ്ക് ചെയ്ത ചികിൽസാ രീതിയാണ്.നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ അപ്പോയിൻമെന്റ് റെഡിയാക്കാം..”
“എന്ത് വേണോ ചെയ്യാം ഡോക്ടർ ചേട്ടന്റെ രോഗം ഭേദമായാൽ മതി”
“അടുത്ത മാസത്തേക്ക് റെഡിയാക്കാം”
“ഓക്കേ ഡോക്ടർ… താങ്ക് യൂ”
അങ്ങനെ കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അവർ തിരിച്ചു വീട്ടിലെത്തി.ഇടയ്ക്കിടെ ആയുഷ് നന്ദുവിനെ കുറിച്ച് തിരക്കുന്നുണ്ടെങ്കിലും ആർക്കും അവളെ പറ്റി വിവരമില്ലായിരുന്നു.
“നമുക്ക് ഗോപാൽ അങ്കിളിനെ വിളിച്ച് ചോദിച്ചാലോ നാട്ടിൽ എത്തിയിട്ടുണ്ടോ എന്ന്”ദിയ പറഞ്ഞു.
“അത് ശരിയാ “വിവാനും അത് ശരി വച്ചു.
അങ്ങനെ ആയുഷ് ഗോപാലനെ വിളിച്ചു.
“ഹെലോ അങ്കിൾ ഇത് ഞാനാ…ആയുഷ്”
“ആ മോനേ…അമ്മയെ കരുണാലയത്തിൽ നിന്ന് നിങ്ങൾ കൂട്ടിക്കൊണ്ടു പോയല്ലേ.ഇന്നലെ അവിടുത്തെ വാർഡൻ വിളിച്ചു പറഞ്ഞിരുന്നു.നാട്ടിലോട്ട് വന്നിട്ട് നിങ്ങൾ എന്താ ഇവിടേക്ക് വരാത്തത്. ഞങ്ങളെയൊക്കെ മറന്നോ.”
“ഏയ് ഇല്ല അങ്കിൾ. അല്പം തിരക്കിലായിരുന്നു.അതാ അന്ന് അവിടെ കയറാൻ പറ്റാത്തത്.”എന്തോ അങ്ങനെ പറയാനാണ് അവന് തോന്നിയത്.
“നന്ദന ഇല്ലേ അവിടെ?അമ്മ സുഖായിട്ട് ഇരിക്കുന്നോ.. യാത്രാ ക്ഷീണം ഒന്നും ഉണ്ടായില്ലല്ലോ”
“ഇല്ല.സുഖായിട്ടിരിക്കുന്നു. ഞാൻ ഇപ്പോൾ ഓഫീസിലാണ്.അപ്പോൾ പിന്നെ വിളിക്കാം അങ്കിൾ”
“ആ ശരി മോനേ”
ഫോൺ വച്ചതിന് ശേഷം അവൻ പറഞ്ഞു.
“നന്ദു നാട്ടിൽ പോയിരുന്നു.അമ്മൂമ്മയെ കൂടെ കൂട്ടി എങ്ങോ പോയിട്ടുണ്ട്.അവരൊക്കെ കരുതിയിരുന്നത് ഞാനും ഒപ്പം ഉണ്ടെന്നാണ്. ഞാനായിട്ട് അത് തിരുത്താനും പോയില്ല.എന്നാലും അവർ എങ്ങോട്ടാവും പോയത്”
“ഏക പ്രതീക്ഷ അങ്കിൾ ആയിരുന്നു. അതും പോയി.”
“കുഴപ്പമില്ല.ഒരുപാട് അനുഭവിച്ച കുട്ടിയാ നന്ദു.അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ”
“ഇതാണ് ചേട്ടന്റെ പ്രശ്നം.ഒരു അസുഖം കാരണം ജീവിതം തീർന്നു എന്നു കരുതുന്നത് മണ്ടത്തരമാണ്.അതു തന്നെയാണ് നന്ദുവിനെ ഏട്ടന് നഷ്ടമാകാൻ കാരണവും.നന്ദുവിനെ പോലൊരു കുട്ടിയെ ഇനി ഏട്ടന് കാണാൻ പോലൂം കഴിയില്ല.”
“അറിയാം.ഒരുപാട് പെണ്കുട്ടികളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.ബട്ട് നന്ദു എപ്പോഴും ഡിഫറെന്റ് ആയിരുന്നു. എന്നെ പോലൊരു രോഗിയെ വിവാഹം കഴിച്ച് ഒരു പെണ്ണിന്റെയും ജീവിതം നശിപ്പിക്കണ്ടന്ന് കരുതിയാണ് ഞാൻ ഇങ്ങനെ പാർട്ടി ബോയ് ആയിട്ട് നടന്നത്.ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ നടക്കുമെന്ന്.ഇപ്പോൾ എല്ലാം ശരിയാകുമെന്ന് അറിഞ്ഞപ്പോൾ എല്ലാം നഷ്ടമായൊരു ഫീലിങ്. ഇനി എന്റെ നന്ദു ഒരിക്കലും വരില്ലേ…”ആയുഷ് പറയുന്നത് കേട്ട് അവർക്കും വിഷമം തോന്നി.അവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അങ്ങനെ അടുത്ത മാസം തന്നെ അവർ അമേരിക്കയിലേക്ക് പുറപ്പെട്ടു ആയുഷിന്റെ ചികിത്സക്കായി.വിവാനും അവരോടൊപ്പം തന്നെ എല്ലാകാര്യങ്ങൾക്കും നിന്നു.
അമേരിക്കയിലെ മാത്യു ഡോക്ടറുടെ ചികിത്സാരീതി തീർത്തും വ്യത്യസ്തമായിരുന്നു.ഏകദേശം ഒരു വർഷത്തോളം നീണ്ട ചികിൽസ. മരുന്നുകളെക്കാളേറെ മെഡിറ്റേഷനും യോഗയുമൊക്കെയായിരുന്നു കൂടുതൽ.മറ്റെല്ലാ തരത്തിലും അത് ആയുഷിന് പുതിയ അനുഭവമായിരുന്നു.താൻ പിന്തുടർന്നിരുന്ന ജീവിതശൈലിയേക്കാൾ എത്രയോ നല്ലതാണ് അതെന്ന് അവന് മനസിലായി.എല്ലാം കൊണ്ടും അവൻ പുതിയൊരു ആളായി മാറുകയായിരുന്നു.പക്ഷേ നാൾക്കുനാൾ നന്ദുവിനോട് താൻ ചെയ്ത തെറ്റുകൾ അവനെ വേട്ടയാടിയിരുന്നു.ഇപ്പോൾ അവന്റെ മനസ്സിൽ നന്ദുവിനോടുള്ള സ്നേഹം മാത്രമാണ്.
ചികിൽസ കഴിഞ്ഞപ്പോഴേക്കും പാരീസിലേക്ക് തിരികെ പോകേണ്ട സമയം എത്തിയിരുന്നു. തിരിച്ചു ഡൽഹിയിലേക്ക് വരാതെ അവർ നേരെ പാരീസിലേക്ക് തന്നെയാണ് പോയത്.നന്ദുവിനെ പറ്റി ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല.
താൻ കാരണമാണ് ദിയയ്ക്ക് വിവാഹജീവിതം നഷ്ടമാകുന്നു എന്ന സത്യം ആയുഷിനെ വേദനിപ്പിച്ചു. അപ്പോഴാണ് വിവാൻ ദിയയെ ഇഷ്ടമാണെന്ന് പറഞ്ഞത്.ദിയയ്ക്കും ഇഷ്ടമായിരുന്നതിനാൽ ആയുഷ് അവരുടെ വിവാഹം നടത്തികൊടുത്തു.വിവാന്റെ ബാബ കശ്യപ് കുടുംബാംഗമാണ്.അതിനാൽ തന്നെ ഹിന്ദിക്കാരുടെ സ്റ്റൈലിൽ ആയിരുന്നു വിവാഹം.
ദിയയും കൂടി പോയതോടെ ആ വീട്ടിൽ ആയുഷ് തീർത്തും ഒറ്റപ്പെട്ടു.തൊട്ടടുത്ത വീട്ടിൽ തന്നെയാണ് അവർ ഉള്ളത്.ആയുഷിപ്പോൾ പഴയത് പോലെ പാർട്ടികൾക്കൊന്നും പോകാറില്ല.ഇപ്പോൾ പെണ്കുട്ടികൾ ഇങ്ങോട്ട് ഫ്ലിർട്ടിങിന് വന്നാലും അവൻ മൈൻഡ് ചെയ്യാറില്ല.മനസിൽ നന്ദുവിനോടുള്ള സ്നേഹവുമായി അവൻ ജീവിച്ചു.
ഇപ്പോൾ ഓഫീസിൽ വർക്കിൽ മാത്രമായി അവന്റെ ശ്രദ്ധ.അവനിലുണ്ടായ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.പണ്ട് കളിച്ചു ചിരിച്ചു നടന്ന അവൻ ഇപ്പോൾ വളരെ സൈലന്റ് ആയിട്ട് മാറി. വിവാനോട് മാത്രമേ ഓഫീസിൽ നന്നായി സംസാരിക്കാറുള്ളൂ.
നന്ദുവിനെ കുറിച്ച് ഓർക്കുമ്പോൾ അവൻ അവളുടെ കത്തും വിവാഹത്തിന് വിവാൻ എടുത്ത ഫോട്ടോസും ഡിവോഴ്സ് പേപ്പറുമൊക്കെ നോക്കിയിരിക്കും.ആയുഷ് ഇന്നുവരെയും ആ പേപ്പറുകളിൽ സൈൻ ചെയ്തിട്ടില്ല.താൻ ചെയ്ത തെറ്റുകൾ അവനെ ഒരുപാട് വേദനിപ്പിച്ചു.
ഒരു ദിവസം അവൻ ടീവി യിൽ ചാനൽ മാറ്റിയിരുന്നപ്പോൾ ഒരു മലയാളം ചാനലിൽ പരിചയമുള്ള ഒരു മുഖം കണ്ടു.
“നന്ദു”അവൻ അറിയാതെ പറഞ്ഞു.
“””ബ്രേക്കിംഗ് ന്യൂസ് ഈ വർഷത്തെ പാരീസ് ഫാഷൻ വീക്കിൽ ഏറ്റവും മികച്ച ഫാഷൻ ഡിസൈനറിനുള്ള പുരസ്‌ക്കാരം മലയാളിക്ക്.നന്ദന ബി എന്ന മലയാളിയാണ് ചെറിയ പ്രായത്തിൽ തന്നെ ഈ അപൂർവ നേട്ടം കൈ വരിച്ചത്…”””
‘നമുക്ക് നന്ദനയോട് തന്നെ ഇതിനെ പറ്റി ചോദിക്കാം.
എന്ത് തോന്നുന്നു ഇങ്ങനെയൊരു അവാർഡ് കിട്ടിയപ്പോൾ?’
‘ഐ ആം സോ ഹാപ്പി.നോ വേഡ്‌സ് ടു എക്സ്‌പ്ലൈൻ ദി ഫീലിങ്.ഇത് കിട്ടുന്ന ആദ്യ മലയാളി ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു.’
‘നന്ദന മാസങ്ങളായി ബോളിവുഡ് സ്റ്റാർസിന് വേണ്ടി ഡിസൈനിംഗ് ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും പബ്ലിസിറ്റിയിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു.അപ്പോൾ നന്ദനയുടെ ഫാമിലിയെ പറ്റി അറിയാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.’
‘ആം സോറി.പേഴ്‌സണൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’
‘വളർന്നു വരുന്ന ഡിസൈനേഴ്സിനോട് എന്താണ് പറയാൻ ഉള്ളത്’
‘ഈവൻ ഞാനും ഒരു ഡിസൈനർ എന്ന നിലയിൽ കംപ്ലീറ്റ് ആയിട്ടില്ല.ബട്ട് ദി അവാർഡ് മീൻസ് എ ലോട്ട് ടു മീ. ഹാർഡ് വർക്ക് കാൻ മേക്ക് എനി തിങ് പോസിബിൾ. താങ്ക്‌യു എവെരി വൺ ഫോർ യുവർ സപ്പോർട്ട്’ഇത്രയും പറഞ്ഞു നന്ദന നടന്നു നീങ്ങി.
അവൾ ഒരുപാട് മാറിയിരുന്നു.ആ നാടൻ ഡ്രസിങ് സെൻസ് മാറ്റി തീർത്തും മോഡേൺ ആയിരിക്കുന്നു.മുട്ടോളം ഇറക്കമുള്ള ഒരു വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്.ആരും കണ്ണു വയ്ക്കുന്ന നീണ്ട മുടി ഇപ്പോൾ കഴുത്തുവരെ മാത്രമായി.അതിൽ കളറും ചെയ്തിരിക്കുന്നു.ആകെ മാറിയിരിക്കുന്നു എന്റെ നന്ദു.
“””അടുത്ത ആഴ്ച പാരീസിൽ വച്ച് നടക്കുന്ന ചടങ്ങിലാവും സമ്മാനദാനം”””
“എന്റെ നന്ദു….അവൾ പാരീസിൽ വരുന്നു.”ആയുഷിന് ഒരുപാട് സന്തോഷം തോന്നി.
അവൻ ഉടനെ തന്നെ ദിയയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എല്ലാവർക്കും അത് കേട്ട് ഒത്തിരി സന്തോഷം തോന്നി.
പിന്നീട് രണ്ടു ദിവസം ആയുഷ് സകല സൈറ്റുകളിലും നന്ദുവിനെ തിരയുന്ന തിരക്കിലായിരുന്നു.എല്ലാത്തിലും അവളെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു. അവന് അതൊക്കെ കണ്ട് ഏറെ അഭിമാനം തോന്നി.
ഫേസ്ബുക്കിൽ അവളുടെ പേജും അവൻ കണ്ടെത്തി.പല പ്രമുഖരോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ അതിലുണ്ടായിരുന്നു.നന്ദുവിന്റെ മാറ്റം അവനെ തന്നെ അത്ഭുതപ്പെടുത്തി.
മുംബൈയിൽ അമ്മൂമ്മയോടൊപ്പമാണ് നന്ദു താമസിച്ചിരുന്നത്.അമ്മൂമ്മയുടെ മരണത്തോടെ അവളും ഒറ്റപ്പെട്ടിരുന്നു.പക്ഷേ ജോലിയുമായി ബന്ധപ്പെട്ട് അവൾ എപ്പോഴും തിരക്കിലായിരുന്നു.വിവരം അറിഞ്ഞയുടനെ വർഷ അവളെ വിളിച്ചു.
“നന്ദൂട്ടീ…. Congrats ടാ..”
“എന്താ ചേച്ചി ഇങ്ങനെ ഫോർമൽ ആയിട്ട് പറയുന്നത്.എനിക്ക് കിട്ടിയത് ചേച്ചിക്ക് കിട്ടിയത് പോലെയല്ലേ. ചേച്ചിയല്ലേ എന്റെ മെന്റർ.”
“അയ്യോ എന്നെ ഇങ്ങനെ പൊക്കല്ലേ…”
“സത്യം അല്ലേ ഞാൻ പറഞ്ഞത്….ചേച്ചിയില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ എന്താകുമായിരുന്നു….”
“മതിയടാ…അതൊക്കെ വിട്… ഇത് സന്തോഷിക്കേണ്ട സമയം അല്ലേ… അടുത്ത ആഴ്ച്ച പാരീസിൽ നിക്കേണ്ട പെണ്ണാ”
“അതാ ഒരു ടെൻഷൻ…”
“ഞാൻ അല്പം ബിസിയാണ്. ഇല്ലെങ്കിൽ നിന്റെ കൂടെ വന്നേനേ…ഏതായാലും വരുൺ ഉണ്ടാകും കൂടെ”
“അതല്ല ചേച്ചി…ആയുഷ് ഏട്ടൻ….”
“ഒരു കുഴപ്പവുമില്ല…നീ കൂളായിട്ട് നിക്ക്.ഇറ്റ്‌സ് ടൈം ഫോർ സെലിബ്രേഷൻ…വന്നിട്ട് ഒരു ഉഗ്രൻ ട്രീറ്റ് വേണം കേട്ടോ”
“പിന്നില്ലേ”അവൾ ചിരിച്ചു.
അങ്ങനെ കുറച്ചു നേരം സംസാരിച്ചിട്ട് അവൾ ഫോൺ വച്ചു.
അങ്ങനെ പാരീസിലേക്ക് പോകേണ്ട സമയമായി.ഫ്ലൈറ്റിൽ ഇരുന്നപ്പോൾ അവൾ ആദ്യമായി ആയുഷിനോടൊപ്പം ഫ്ലൈറ്റിൽ കയറിയത് ഓർത്തു.അവൾ ചെറുതായിട്ട് പുഞ്ചിരിച്ചു.
തൊട്ടടുത്ത് തന്നെ വരുൺ ഇരിപ്പുണ്ട്.
“എന്താണ് ഒരു കള്ളച്ചിരി”അവൻ ചോദിച്ചു.
“നത്തിങ്”
അത് പറയുമ്പോഴും അവളുടെ ചിരി മാഞ്ഞിരുന്നില്ല.
വിമാനം പറന്നുയർന്നു.ഒപ്പം അവളുടെ ഓർമകളും….
(തുടരും)

by