Karimizhi

The World of Malayalam Stories

ചെറുകഥകൾ

ഉമമാ എന്ത് ഡ്രസ്സ് ഇത് ഉമമ ഇട്ടിട്ടുള്ളത് ..ഉമമ പ്ലസ് ടൂവിന് പഠിക്കുകയണോ ??

രചന – സഫീദ മുസ്തഫ

#ആത്മവിശ്വാസം

“ഉമമാ എന്ത് ഡ്രസ്സ് ഇത് ഉമമ ഇട്ടിട്ടുള്ളത് ..ഉമമ പ്ലസ് ടൂവിന് പഠിക്കുകയണോ ??

വൈകുന്നേരം വീട്ടിൽ കയറിയപ്പോ മകന്റെ ചോദ്യം …

ഞാൻ എന്റെ ഡ്രസ്സ് മൊത്തം ഒന്ന് നോക്കി ..

“എനിക്ക് ഒരു കുഴപ്പവും കാണുന്നില്ലല്ലോ..??

ഒരു ടോപ്പും ലൂസ് പാന്റുമാണ് ..

ഉമ്മാക്ക് 40 വയസ്സ് ആയി എന്ന് ഓർമ്മ വേണം ..!!

അവന്റെ ഉപദേശം…

“പ്രായം മനസ്സിലാണ് മോനു …എനിക്ക്‌ ഇപ്പോഴും പതിനെട്ടാണ് “”.

“ആയിക്കോട്ട് …എന്ന് പറഞ് അവൻ പോയി ..

സ്ത്രീകൾക്ക് ഓരോ കാര്യങ്ങളും ചെയ്യാൻ ഒരു പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടോ… ?
40 വയസ്സ് എന്ന് പറഞ്ഞാൽ എല്ലാത്തിന്റേയും പരിധി എന്നാണോ.. ?
അതിന് ശേഷം സ്ത്രീകൾക്ക് ഒന്നും ചെയ്യാൻ പാടില്ലേ?

ഞാൻ ഇപ്പോൾ കൂടുതലായും കേൾക്കുന്ന ഒരു വാക്കാണ് “40 വയസ്സ് ”

നമുക്ക് ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാൽ അതിന് പ്രായമൊന്നും ഒരു പ്രശ്നമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ….!

കാരണം എന്റെ ജീവിത്തിൽ പല മാറ്റങ്ങളും നടന്നത് 35 വയസ്സ് കഴിഞ്ഞാണ് …

അതിൽ ഒന്നാണ് സർക്കാർ ജോലി…!!
എല്ലാവരും പരീക്ഷ എഴുതി നിർത്തിയിടത്ത് നിന്നാണ് ഞാൻ തുടങ്ങിയത് …എന്റെ ഭർത്താവിന് ടീച്ചിംഗ് മേഖലയോട് മാത്രമായിരുന്നു താൽപര്യം ..അത് കൊണ്ട് ഞാൻ ഹൈസ്കൂൾ അസിസ്റ്റ് പരീക്ഷ മാത്രം എഴുതി. വേക്കൻസി കുറവായതിനാൽ അത് കിട്ടിയില്ല …കുറെ കഴിഞ്ഞപ്പോ എന്ത് കിട്ടിയാലും സാരമില്ല എന്ന മട്ടായി …എല്ലാ ജോലിക്കും അതിന്റെതായ മഹത്വമുണ്ട് …പ്രത്യേകിച്ച് സർക്കാർ ജോലി ..അത് ഞാൻ നേടിയെടുക്കുക തന്നെ ചെയ്തു …അതും മൂന്ന് കുട്ടികൾ ആയതിന് ശേഷം ..!

ചെറുപ്തത്തിൽ താൽപ്പര്യമില്ലാത്തതും ചെയ്യാത്തതുമായ പല കാര്യങ്ങളും ഞാൻ ഇപ്പോൾ പഠിച്ച് വരുന്നുണ്ട്…!!

അതിലൊന്നായിരുന്നു ടൂവീലർ പഠിത്തം. എന്റെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകാനുള്ള ബുദ്ധി മുട്ട് കാരണം ഞാൻ അത് പഠിച്ചത് 38 വയസ്സിലായിരുന്നു. ..!

അത് വരെ ഒന്ന് കൈ കൊണ്ട് പോലും സൈക്കിൾ തൊടാത്ത ഞാൻ പുതിയ ഒരു സ്കൂട്ടി വാങ്ങി അതിൽ പഠിച്ചു …കെട്ട്യോന്ന്. ഡ്രൈവിംഗ് അറിയാത്തത് കൊണ്ട് അതിന് ശേഷം എനിക്ക് ഒരു സഹായിയായി എന്റെ സ്കൂട്ടി ..ഓഫീസിലേക്ക് പോകാനും ..കുട്ടികളെയും കൊണ്ട് അത്യാവശ്യ സ്ഥലങ്ങളിൽ പോകാനുമെല്ലാം വളരെ ഉപകാരപ്രദമായി.

ഞാൻ എഴുത്ത് തുടങ്ങിയപ്പോ നെറ്റി ചുളിച്ചവർ ധാരാളം …എന്നെ കാണുമ്പോ പുച്ചത്തോടെ നോക്കുന്നവരും ഇല്ലാതില്ല…” നിനക്ക് എന്തിന്റെ കേടാ “. എന്ന് എന്നോട് ഒരു സഹപ്രവർത്തകൻ ചോദിച്ചു.
ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല …തുടക്കക്കാരി മാത്രം. എന്നെ പ്രോത്‌സാഹിപ്പിച്ചവരും ഉണ്ട്. അവരുടെ യൊക്കെ വാക്കുകളാണ് എഴുതാനുള്ള ഊർജം തരുന്നത്….

ഇനിയും പല മേഖലകളിൽ എന്റെ കയ്യൊപ്പ് ചാർത്താൻ പറ്റും എന്നൊരു ആത്മവിശ്വാസം എനിക്കുണ്ട്…!!!

LEAVE A RESPONSE