08/04/2026

രാധാകൃഷ്ണ : ഭാഗം 53

രചന – മാതു

സച്ചിന്റെ അതെ രൂപ മാ. ഫോട്ടോയിൽ കാണുന്ന കൊച്ചു പയ്യനെന്നും അവൾക്ക് തോന്നി . സിദ്ധാർത്ഥിനെ കാണാതായിട്ട് ആരും പിന്നീട് തിരക്കി ഇല്ലേ . ലച്ചൂ അമ്മുട്ടിയോടു ചോദിച്ചു . ആരും തിരക്കിയില്ല ചേച്ചി അമ്മേ ബന്ധുക്കൾക്ക് ഒക്കെ ഞങ്ങളെ ഒരു ഭാരമായി തോന്നിയെ . അതിന്റ കൂടെ വെല്യേട്ടനെ കാണാതെ ആയപ്പോ ഒരു ശല്യം ഒഴിഞ്ഞു പോയ്‌ എന്നാ ആശ്വാസം ത്തിലെ എല്ലാരും ഇരുന്നേ . ..

കാണാതെ പോയ മോളുടെ വെല്യേട്ടൻ ഉണ്ടായിരുന്നു വെങ്കിൽ സച്ചു ഏട്ടനും ആ വെല്യേട്ടനും തമ്മിൽ കാണാൻ നല്ല സാമ്യം തോന്നിയേനെ അല്ലെ ലച്ചൂ അമ്മുനോട് പറഞ്ഞു . ശെരിയാ അവര് ചെറുപ്പം മുതലേ ഒരേ പോലെ യാ ഇരിക്കുന്നെ അമ്മു പറഞ്ഞു. …

അൽപ്പം നേരം. കഴിഞ്ഞു . അവിടേക്കു കണ്ണനും സച്ചിനും കൂടി അങ്ങോട്ട് വന്നു . അതെ നീ ഇവിടെ ഇന്ന് കിടക്കാൻ പോകുവാണോ പോകണ്ടേ നമുക്ക് കണ്ണൻ ലച്ചൂ നോട് ചോദിച്ചു . അമ്മുട്ടിയോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല . ലച്ചൂ പറഞ്ഞു . …

വാ വീട്ടിൽ എല്ലാവരും നമ്മളെ തിരക്കുന്നുണ്ടാകും കണ്ണൻ പറഞ്ഞു . അമ്മുട്ടി ശെരി ഞാൻ പോകുവാനെ ലച്ചൂ അമ്മുവിനെ നോക്കി പറഞ്ഞു .. അവള് തല ആട്ടി . കണ്ണനും ലച്ചൂ വും യാത്ര പറഞ്ഞു അവിടെ നിന്നും പോയ്‌.. സച്ചിനും അമ്മുവും അവര് രണ്ടു പേരും പോകുന്നത് നോക്കി നിന്നു . .

അമ്മു സച്ചിന്റെ മുഖത്തേക്ക് നോക്കി . മ് എന്ത് അവൻ അമ്മുന്റെ താടി തുമ്പിൽ പിടിച്ചു ചോദിച്ചു . കണ്ണേട്ടനും ചേച്ചി അമ്മയും ഇവിടെ ഉണ്ടായിരുന്നപ്പോൾ നമുക്ക് ആരൊക്കെ യോ ഉണ്ടെന്ന തോന്നൽ ആയിരുന്നു . അവര് തിരികെ പോയപ്പോ എന്തോ വിഷമം പോലെ . എന്തോ വീണ്ടും നമ്മൾ ഒറ്റക്ക് ആയപോലെ അമ്മു സച്ചിനോട് പറഞ്ഞു . .

സച്ചിൻ അവളെ കണ്ണു നിറച്ചു നോക്കി എന്നിട്ട് അവന്റെ നെഞ്ചോട് അടക്കി പിടിച്ചു . …

വൈകിട്ടു ലച്ചൂ കുളി കഴിഞ്ഞു . മുടിയിലെ വിടർത്തി. ഇട്ടു . കണ്ണിൽ കുറച്ചു കരിമഷി തേച്ചു . മേശ മേൽ വെച്ച മുല്ല പൂവ് എടുത്തു തലയിൽ ചൂടി . ദാവണി ഒന്നും കൂടി ശെരി ആക്കി അവള് തിരിഞ്ഞു നോക്കി . അപ്പൊ അവള് കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ണനെ ആണ് . .

.മ് എന്താ ഇങ്ങനെ നോക്കുന്നെ അവള് അവനോടു ചോദിച്ചു . ഒന്നും ഇല്ലന്ന് അവൻ ചുമൽ അനക്കി കാണിച്ചു . എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു . ..

അവളുടെ തോളിൽ പിടിച്ചു . ഇന്ന് നീ ഒരുപാടു സുന്ദരി ആയിട്ടുണ്ട് അവൻ പറഞ്ഞു . അവള് നാണിച്ചു തല താഴ്ത്തി . അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി . ..

മേശ തുറന്നു അവൻ സൂക്ഷിച്ചു വെച്ച അവളുടെ താലി മാല പുറത്തെടുത്തു . അതു അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു . .

അന്ന് നീ എന്നോട് ഉള്ള വാശിക്ക് പൊട്ടിച്ചു എറിഞ്ഞ താലി മാല യാ ഞാൻ അതു എടുത്തു സൂക്ഷിച്ചു വെച്ചു . എന്നെങ്കിലും നിന്റെ കഴുത്തിൽ വീണ്ടും അണിയിക്കാൻ . അവൻ ഒരു നുള്ള് കുങ്കുമം എടുത്തു അവളുടെ നെറുകയിൽ ചാർത്തി . .

ഇപ്പൊ നീ കൂടുതൽ സുന്ദരി ആയി . ഇനി ഈ. കഴുത്തിലെ താലിയും നെറ്റിയിലേ സിന്ദുരവും ഒരിക്കലും മായിച്ചു കളയരുത് . അവൻ പറഞ്ഞു . .

അവള് അവന്റെ നെഞ്ചിൽ തല ചായ്ച്ചു സോറി കണ്ണേട്ടാ ഞാൻ വേദനിപ്പിച്ചതിനു അവള് കണ്ണു നിറച്ചു പറഞ്ഞു . ഏയ് നീ നീ എന്നോട് ഒരിക്കലും സോറി പറയരുത് . കാരണം നീയും ഞാനും ഒന്നാണ് .. നീ എന്റെ ഭാര്യ യാ . നമ്മൾ പരസ്പരം സ്നേഹിച്ചും തെറ്റുകൾ ക്ഷമിച്ചും ജീവിക്കേണ്ട വർ ആണ് . .

എനിക്കു നിന്നെ ഒരിക്കലും വേദനിപ്പിക്കാനോ തള്ളി കളയാനോ സാധി ക്കില്ല ലച്ചൂ . കാരണം ഞാൻ നിന്നെ അത്ര മേൽ സ്നേഹിക്കുന്നു .. ലച്ചൂ കണ്ണനെ ഇറുകെ പുണർന്നു . അവനും തിരികെ അവളെ നെഞ്ചോടു ചേർത്ത് . ..

മറ്റൊരിടത്തു . ഒരു വലിയ വീടിന്റെ ഹോളിൽ ഇരുന്നു . അവൻ മയക്കു മരുന്ന് ദേഹത്തേക്ക് കുത്തി ഇറക്കുവായിരുന്നു . അവന്റെ മുഖം ലഹരി യിൽ വലിഞ്ഞു മുറുകി . പെട്ടന്ന് അങ്ങോട്ട്‌ ഒരു ചെറുപ്പ ക്കാരൻ വന്നു . ..
.
ടാ ചെകുത്താനെ 👿ആ ചെറുപ്പക്കാരൻ അവനെ നോക്കി വിളിച്ചു . അവൻ അവന്റെ കൈയിൽ ഉള്ള സിറിഞ്ചു വലിച്ചെറിഞ്ഞു . ..

തുടരും ❤️