10/02/2026

നിയതി : ഭാഗം 36

രചന – കണ്ണന്റെ മാത്രം

മനു അയച്ചു കൊടുത്ത സ്പോട്ടിലേക്ക് കാർ പായിക്കുമ്പോൾ വീരന്റെ ഉള്ളിൽ എല്ലാം താൻ വിചാരിച്ചപോലെ നടക്കുന്നതിന്റെ ഒരു ഉന്മാദം നിറഞ്ഞിരുന്നു… ഇനിയെല്ലാം സ്വന്തം കൈയിൽ ആണെന്നുള്ള അഹങ്കാരം അയാളിൽ നിറഞ്ഞുനിന്നു….

ഇവന്മാർ എന്തിനാവോ ഇത്ര ദൂരേക്ക് പോയത്.. സ്ഥിരം സ്ഥലം മതിയായിരുന്നല്ലോ.. അയാൾ ആലോചിച്ചു… എന്തേലും കാര്യമില്ലാതെ അവർ അങ്ങനെ ചെയ്യില്ല എന്നറിയാവുന്നതുകൊണ്ട് അയാൾ അത് അത്ര കാര്യമാക്കിയില്ല….
രാത്രി ആയതുകൊണ്ട് തന്നെ പോകുന്ന വഴിയെ കുറിച്ച് അയാൾക്ക് കാര്യമായിട്ട് ഒന്നും മനസിലായില്ല.. അയച്ച ലൊക്കേഷൻ നോക്കി വണ്ടി ഓടിച്ചു എന്ന് മാത്രം.. വയസ്സ് ഇത്ര ആയെങ്കിലും ഡ്രൈവിംഗ് അയാളുടെ ഒരു ക്രൈസ് തന്നെ ആണ്… അതുകൊണ്ട് അയാളായിട്ട് എവിടെയെങ്കിലും പോകുമ്പോൾ അയാൾ തന്നെ ആണ് വണ്ടി ഓടിക്കുന്നത്.. ഡ്രൈവറേയും കൂട്ടി പോകുന്നതൊന്നും ഇഷ്ടമല്ല.. അതുപോലെ അയാളെ ആരെങ്കിലും ചോദ്യം ചെയ്യുന്നതോ ഉപദേശിക്കുന്നതോ ഒന്നും ഇഷ്ടമല്ല.. എല്ലാം സ്വന്തം ഇഷ്ടവും താല്പര്യവും നോക്കി ആണ് അയാൾ ചെയ്യുന്നത്… അയാൾക്ക് എല്ലാവരെയും അനുസരിപ്പിച്ച് ആണ് ശീലം.. ആരെയും അനുസരിച്ചു ശീലം ഇല്ല…

കാർ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അയാൾ ഫോൺ എടുത്ത് മനുവിന്റെ നമ്പറിലേക്ക് വിളിച്ചു.. കാൾ കണക്ട് ആകുന്നുണ്ടായില്ല.. അപ്പോഴാണ് അവിടെ റേഞ്ച് കുറവാണ് എന്ന് മനു പറഞ്ഞത് അയാൾ ഓർത്തത്.. അതോടെ അയാൾ കാർ ലക്ഷ്യ സ്ഥലത്തേക്ക് പായിച്ചു…

…………..

ഓഫീസിൽ നിന്നും കൊണ്ടുവന്ന ഒരു ഫയൽ നോക്കുന്ന സമയത്താണ് അവളുടെ ഫോൺ ബെല്ലടിക്കുന്നത്.. നോക്കിയപ്പോൾ ഒഫീഷ്യൽ നമ്പറിൽ ആണ് കാൾ വരുന്നത്.. ആരാണാവോ ഈ നേരത്ത് എന്ന് കരുതിയാണ് അവൾ ഫോൺ എടുത്തത്…

ഹലോ… നിയതി രാംകുമാർ ഹിയർ.. ആരാണ് സംസാരിക്കുന്നത്….

വെറും നിയതി രാംകുമാർ അല്ലല്ലോ.. നിയതി രാംകുമാർ ias അല്ലേ… മറുപ്പുറത്തു നിന്നു വന്ന ശബ്ദം അവളെ പത്തുകൊല്ലം പിന്നിലേക്ക് കൊണ്ടുപോയി.. ഒരു വിറയൽ അവളുടെ ഉള്ളിലൂടെ കടന്നുപോയി…. എങ്കിലും അത് ശബ്ദത്തിൽ വരുത്താതെ ചോദിച്ചു…

ആരാ.. നിങ്ങൾ… എന്താ നിങ്ങൾക്ക് വേണ്ടത്….

ഹാ… ഇത്രപെട്ടന്ന് നിയതി മറന്നുപോയോ ഞാൻ ആരാണെന്ന്… പിന്നെ വേണ്ടത്.. 10 കൊല്ലം മുൻപത്തെ അതേ ആവശ്യം തന്നെ നീ ഇവിടെ നിന്ന് പോകണം.. നീ മാത്രം അല്ല നിന്റെ മക്കളും… വിഷമിക്കേണ്ട നിങ്ങളെ പറഞ്ഞയക്കാൻ ഉള്ളത് ഞാൻ ചെയ്തോളാം…. പക്ഷേ ആദ്യം നിന്റെ പ്രാണനായവൻ ഇല്ലേ അവനെ പറഞ്ഞയക്കണം ഈ ഭൂമിയിൽ നിന്ന്.. അധികം വൈകാതെ നിങ്ങളെയും അവന് അടുത്തേക്ക് അയക്കാം….

ഓഹ്… എന്നാൽ അത് ചെയ്ത് കാണിക്ക് നീ… അല്ലാതെ വെറുതേ കുറേ ഭീഷണികളും കൊണ്ട് വരാതെ… പിന്നെ പത്തുകൊല്ലം മുൻപത്തെ നിയതി അല്ല ഇപ്പോഴത്തെ നിയതി… താൻ എന്തിനും ഇറങ്ങി പുറപ്പെടുമ്പോൾ അതൊന്ന് ചിന്തിക്കണം…

എടി… ഇതിനുള്ളത് നീ അനുഭവിക്കും…. അയാൾ പ്രതീക്ഷിച്ച പോലത്തെ ഒരു റിയാക്ഷൻ അവളുടെ ഭാഗത്ത്‌ നിന്ന് വരാത്തത് അയാളെ വെറിളി പിടിപ്പിച്ചു…

ഇത്ര നാളും അനുഭവിച്ചതിൽ കൂടുതൽ ഒന്നും ഇനി അനുഭവിക്കാൻ ഇല്ലല്ലോ.. അതുകൊണ്ട് ഞാൻ റെഡി ആണ് എന്തിനും.. എങ്ങനെയാ തന്റെ കാര്യം.. ഇത്രനാളും ചെയ്തു കൂട്ടിയതിനുള്ളതൊക്കെ അനുഭവിക്കാൻ റെഡി ആണോ…

നീ വായോ… നിന്നെ അനുഭവിക്കാൻ എനിക്ക് വല്ലാത്തൊരു കൊതി ആണ്.. ഇന്നും ഇന്നലെയും തോന്നി തുടങ്ങിയതല്ല അത്… ഇപ്പൊ വേണമെങ്കിൽ നിന്റെ മോളെയും കൊണ്ടുവന്നോ… 10 വയസ്സേ ഉള്ളൂ എങ്കിലും ഇപ്പോഴേ നല്ലൊരു മുതൽ ആണ് അവൾ… അയാൾ വഷളതയോടെ പറഞ്ഞു…

ഞാൻ വരുമെടാ… അത് പക്ഷേ നിനക്ക് കിടന്ന് തരാനല്ല എന്റെ മോളെ കുറിച്ച് പറഞ്ഞ നിന്റെ നാവ് അരിയാൻ.. നീ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം നീ ഉള്ളാലെ ഉറപ്പിച്ചോ നിന്റെ മരണം അത് എന്റെ കൈകൊണ്ടായിരിക്കും… ഇനി എനിക്ക് അത് പറ്റിയില്ലെങ്കിൽ നീ വിളിക്കുന്നിടത്തേക്ക് വരും ഞാൻ… നീ പറയുന്നതെന്തും ചെയ്യും ഞാൻ… നിധി ഉള്ളിൽ നിറഞ്ഞു പൊങ്ങുന്ന വെറുപ്പോടെയും പകയോടെയും പറഞ്ഞുകൊണ്ട് ഫോൺ വച്ചു….

ഫോൺ വച്ചു കഴിഞ്ഞിട്ടും അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായില്ല.. കുഞ്ഞിയെ പറഞ്ഞത് അവൾക്ക് സഹിക്കാൻ പറ്റിയില്ല.. ഒരു രീതിയിലും അയാളോട് ക്ഷമിക്കില്ല എന്ന് അവൾ ഉറപ്പിച്ചു… എന്തൊക്കെ ചെയ്തിട്ടും ദേഷ്യം കൺട്രോളിൽ നിൽക്കുന്നില്ല എന്ന് തോന്നിയതും അവൾ ഫോൺ എടുത്ത് നിച്ചുവിന്റെ നമ്പറിലേക്ക് വിളിച്ചു.. മക്കളോട് സംസാരിച്ചാൽ എല്ലാം ഓക്കേ ആകും എന്ന് അവൾക്ക് ഉറപ്പായിരുന്നു….

………………..

അവർ അയച്ച ലൊക്കേഷൻ എത്തിയതും വീരൻ വണ്ടി നിർത്തി.. ആകെ ഇരുട്ട് കുത്തി നിൽക്കുന്ന സ്ഥലമായതുകൊണ്ട് അയാൾക്ക് ഒന്നും മനസിലായില്ല… അപ്പോഴാണ് കുറച്ചുമാറി ഒരു മൊബൈൽ ലൈറ്റ് പ്രകാശിച്ചത്… രണ്ടുവട്ടം കൂടി അത് മിന്നി തെളിഞ്ഞപ്പോൾ അയാൾ തന്റെ ഊന്നുവടിയും മൊബൈലും എടുത്ത് പുത്തേക്കിറങ്ങി.. മൊബൈൽ ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ മുന്നോട്ട് നടന്നു… ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം കണ്ടതും അയാൾ ചുറ്റും നോക്കി…

ഇവന്മാർ ഇതെവിടെ പോയി… ഉള്ളിൽ ഉണ്ടാകുമോ… അയാൾക്ക് എന്തോ അപാകത തോന്നി.. എന്നാലും ഇത്രയും ദൂരെ വന്നതല്ലേ എന്ന ചിന്തയിൽ അയാൾ ആ വീടിന്റെ വാതിലിൽ ഒന്ന് തള്ളി നോക്കി.. അത് തുറന്നതും അയാൾ ഉള്ളിലേക്ക് കടന്നു… അകത്തു ഒരു മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടതും അയാൾ ആശ്വാസത്തോടെ ആ മുറിയുടെ അടുത്തേക്ക് നടന്നു… അവിടേക്ക് ശ്രദ്ധിച്ചു നടക്കുന്നതിനാൽ ഫ്രന്റിലെ വാതിൽ അടഞ്ഞതൊന്നും അയാൾ അറിഞ്ഞില്ല… ആ റൂമിന്റെ വാതിലിൽ ഒന്ന് തള്ളിയതും ഒരു ശബ്ദത്തോടെ അത് തുറന്നു… കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് ആ റൂമിൽ നിന്ന് അയാളുടെ കണ്ണില്ലേക്ക് അടിച്ചത്.. അയാൾ തന്റെ കൈകൊണ്ട്‌ കണ്ണൊന്നു മറച്ചു… അടുത്തനിമിഷം പിറകിൽ നിന്ന് കിട്ടിയ ചവിട്ടിൽ അയാൾ മുഖമടച്ചു മുന്നിലേക്ക് വീണിരുന്നു.. ആരോ ഒരാൾ അയാളെ വാതിലിന്റെ മുന്നിൽ നിന്ന് ചവിട്ടി നീക്കുന്നതും ആരോ ആ വാതിൽ അടക്കുന്നതും അയാൾ അറിഞ്ഞു… നിമിഷങ്ങൾക്കുള്ളിൽ എല്ലാം നടന്നതുകൊണ്ട് അയാൾക്ക് പെട്ടന്ന് ഒന്നും മനസിലായില്ല…

പിറകിൽ നിന്നുള്ള ചവിട്ടും മുഖമടച്ചുള്ള വീഴ്ചയും അയാളെ ഒന്ന് തളർത്തി എന്നതാണ് സത്യം… അയാൾ വീണുകിടന്നിടത്തുനിന്ന് പതിയെ എഴുന്നേറ്റു നിന്ന് ചുറ്റും നോക്കി… ആകെ
പ്രകാശനിർഭരമായിരിക്കുന്ന മുറിയുടെ ഒരു മൂലയിലായി ജിത്തുവിനെയും മനുവിനെയും ആകെ തല്ലിക്കൂട്ടി തലകീഴായി കെട്ടിതൂക്കിയിട്ടുള്ളത് അയാൾ അപ്പോഴാണ് കണ്ടത്…. അവരെ കെട്ടിയിട്ടതിന്റെ താഴെ നിലത്തായി രക്തം തളം കെട്ടി നിന്നിരുന്നു…

ജിത്തൂ… മനു… അയാൾ ഉറക്കെ വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ഓടി… രണ്ടുപേരെയും തട്ടി വിളിച്ചെങ്കിലും ഒരനക്കവും ഉണ്ടായിരുന്നില്ല അവർക്ക്.. ശ്വാസം എടുക്കുന്നതുകൊണ്ട് മരിച്ചിട്ടില്ല അവർ എന്ന് അയാൾക്ക് മനസിലായി… അയാൾ ആ റൂമിന്റെ ചുറ്റും നോക്കി… തങ്ങൾ മൂന്നുപേർ അല്ലാതെ മറ്റാരും അവിടെ ഇല്ല എന്ന് അയാൾക്ക് ഉറപ്പായി… അയാൾക്ക് അവരെ കെട്ടഴിച്ചു സ്വന്തന്ത്രമാക്കണം എന്നുണ്ടെങ്കിലും അതിന് ഒരു വഴിയും കാണാതെ അവരുടെ അവസ്ഥ കണ്ട് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു…

ആരും ഇല്ലേ ഇവിടെ… അയാൾ ഉറക്കെ ചോദിച്ചു.. അയാളുടെ ശബ്ദം ആ റൂമിൽ തന്നെ മുഴങ്ങിക്കേട്ടു…. താനൊരു ട്രാപ്പിൽ വന്നുപ്പെട്ടു എന്ന് അയാൾക്ക് മനസിലായി. പക്ഷേ അപ്പോഴും ആരാണ് ഇതിനൊക്കെ പിന്നിൽ എന്ന് അയാൾക്ക് മനസിലായില്ല… ജോഷ്വായുടെ പിന്നാലെ പോയ ഇവർ എങ്ങനെ ഇവിടെ എത്തി.. അപ്പോപ്പിന്നെ തന്നെ വിളിച്ചതാരായിരിക്കും… ഇനി ജോഷ്വാ ആവുമോ ഇതിന് പിന്നിൽ… ഏയ്യ് അതിന് അയാൾക്കറിയില്ലല്ലോ ഒന്നും.. അയാൾ സമാധാനിച്ചു…

അപ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം അയാൾ കേട്ടത്.. അയാൾ വേഗം തിരിഞ്ഞു നോക്കി… തന്റെ നേരെ നടന്നുവരുന്ന ആളുകളെ കണ്ടതും ഒന്നും മനസിലാകാതെ വീരൻ അവരെ തന്നെ നോക്കി.. എവിടെയും ഈ മുഖങ്ങൾ കണ്ടിട്ടില്ലല്ലോ… അയാൾ ആലോചിച്ചു…

എന്താണ് വീരദത്തൻ… തനിക്ക് വന്നപ്പോൾ കണ്ട കണി വളരെ ഇഷ്ടമായെന്ന് തോന്നുന്നു.. അതിന്റെ അടുത്ത് നിന്നും മാറുന്നില്ലല്ലോ…

ആരാടാ നീ… എന്തിനാ എന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ ഉപദ്രവിച്ചത്… വീരൻ ദേഷ്യത്തോടെ ചോദിച്ചു…

ഓഹ്.. തന്റെ കുഞ്ഞുങ്ങൾ ആയിരുന്നോ… എങ്കിൽ അതു ആദ്യം പറയണ്ടേ… ഞങ്ങൾ ഒന്നുകൂടി ഭംഗിയിൽ സത്ക്കരിച്ചേനെ അവരെ അല്ലെടോ… അവൻ കൂടെ ഉള്ളവനോട് ചോദിച്ചു….

അതിനെന്താ സാർ… ആ വിഷമം ഇപ്പൊ തീർക്കലോ…. അയാൾ അതും പറഞ്ഞുകൊണ്ട് കൈയിൽ ഉള്ള ഇരുബ് ദണ്ട് വച്ച് മനുവിന്റെയും ജിത്തുവിന്റെയും നട്ടെല്ല് നോക്കി ഓരോന്ന് കൊടുത്തു… അവർ വേദനകൊണ്ട് പുളഞ്ഞു കരഞ്ഞു… അവരുടെ പോയ ബോധം ആ അടിയുടെ വേദനയിൽ തിരികെ വന്നു… മനുവിന്റെയും ജിത്തുവിടെയും അവസ്ഥ കണ്ട വീരന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു… എന്തിനും അയാളുടെ കൂടെ ഉണ്ടായിരുന്നവർ ആണ്…ചെറുപ്പം തൊട്ടേ അയാൾ വളർത്തി കൊണ്ടുവന്നവർ…. അതിന്റെ ഒരു സ്നേഹം അയാൾക്ക് അവരോട് ഉണ്ടായിയുന്നു…

വേദനയുടെ കഠിന്യം ഒന്ന് കുറഞ്ഞപ്പോൾ
ആണ് മനുവും ജിത്തുവും കണ്ണുകൾ ഒന്ന് ചിമ്മി തുറന്നത്… അപ്പോഴാണ് അവിടെ നിൽക്കുന്ന വീരനെ അവർ കണ്ടത്…

വീരൻ…. സാർ… രക്ഷ… പ്പെടാൻ… നോക്ക്… ഇല്ലെങ്കിൽ…. ഇവർ….. വെറുതെ…. വിടില്ല… ജിത്തു എങ്ങനെയൊക്കെയോ പറഞ്ഞു മുഴുവനാക്കി… അടുത്തനിമിഷം അയാളുടെ കൈയിൽ ഉള്ള ഇരുമ്പ് ദണ്ട് അവന്റെ നേരെ ഒന്നുകൂടി ഉയർന്നു താഴ്ന്നു…. ജിത്തു ആർത്തുകരഞ്ഞു…

എടാ… വീരൻ ജിത്തുവിനെ അടിച്ചവനെ തന്റെ കാലുയർത്തി ചവിട്ടി… പ്രതീക്ഷിക്കാതെ ഉള്ള ആക്രമണം ആയതുകൊണ്ട് അയാൾ നില തെറ്റി താഴേക്ക് വീണിരുന്നു…

സ്റ്റീഫാ… ഇച്ചു വിളിച്ചുകൊണ്ട് അവനെ എഴുന്നേൽക്കാൻ സഹായിച്ചു…

ഓക്കേ അല്ലേ ടോ…

അതേ സാർ… സ്റ്റീഫൻ പറഞ്ഞു…

അടുത്തനിമിഷം ഇച്ചു വീരന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചിരുന്നു…

ആാാ…. അയാൾ കരഞ്ഞുപോയി… ഇരുമ്പ് കുടം കൊണ്ട് മുഖത്താരോ അടിച്ചത് പോലെ ആണ് അയാൾക്ക് തോന്നിയത്… കുറച്ച് നിമിഷം എടുത്തു അയാളുടെ തല നേരെ നിൽക്കാൻ…

ആരാടാ നീയൊക്കെ… എന്തിനാടാ ഞങ്ങളെ പിടിച്ചു വച്ചിട്ടുള്ളത്… വേദന ഒന്ന് കുറഞ്ഞതും അയാൾ ഇച്ചുവിനെ നോക്കി അലറി…

ഞാൻ പറഞ്ഞാൽ മതിയോ മുത്തശ്ശാ എന്തിനാ നിങ്ങളെ ഇവിടെ പിടിച്ചു വച്ചിട്ടുള്ളത്… വാതിലിന്റെ അവിടെ നിന്നുള്ള ശബ്ദം കേട്ടപ്പോൾ വീരൻ അങ്ങോട്ട് നോക്കി… അവിടെ നിൽക്കുന്ന ആളെ കണ്ടതും വീരൻ ഒന്ന് ഞെട്ടി.. അയാളുടെ വായിൽ നിന്ന് അവന്റെ പേര് പുറത്തേക്ക് വന്നു…

ജോഷ്വാ….

തുടരും….