രചന – നിള കാർത്തിക
കുറെ തട്ടിയിട്ടും അകത്തു നിന്നു ഒച്ച ഒന്നും കേട്ടില്ല ശ്രീബാലയുടെ നെഞ്ച് മിടിക്കാൻ തുടങ്ങി. ജോ ….. കതകു തുറക്കാൻ അല്ലങ്കിൽ തല്ലി പൊളിക്കും ഞാൻ ജോ…… ദേഷ്യത്തോടെ തട്ടി കൊണ്ട് ഇരുന്നു ആൽബി. ഡോർ തുറന്നതും കോപത്തോടെ അകത്തേക്ക് കയറി അവൻ, door തുറന്നിട്ട് തിരിഞ്ഞു നിൽക്കുന്നവന്റെ തോളിൽ പിടിച്ചു നേരെ നിർത്തി. ജോ…. ഇവൾ പറയുന്നത് ഒക്കെ സത്യം ആണോ…… അതിനു ഒന്ന് രൂക്ഷം ആയി നോക്കുക ആണ് ചെയതത് ജോ. പതറി പോയെങ്കിലും ഒരു ചിരി യോടെ നിന്നു ആൽബി. ജോ….. ശ്രീ ബാല ഇവിടെ നിൽക്കട്ടെ ആര്ങ്കിലും അറിഞ്ഞാൽ പ്രശ്നം ആണ്… എന്ത് പ്രശ്നം…അങ്ങേരെ വിളിച്ചു ഇവളെ തിരിച്ചു കൊണ്ട് പോകാൻ പറ…….
ജോയുടെ വാക്കുകൾ കേട്ടതും സായു പുറകിൽ നിന്നു ഉന്തി വിട്ടു ശ്രീബാല യെ. “”ചെല്ല്…. ശ്രീ…..”” “”അങ്ങനെ…. എങ്ങാനും ചെയ്താൽ…..നിങ്ങളുടെ പേര് എഴുതി ഇതിന്റെ മുകളിൽ നിന്നു എടുത്തു ചാടും ഞാൻ…. ഒരു ഞെട്ടലോടെ അവളെ നോക്കി ജോ, എന്നാൽ ആ മുഖത്തു ഭാവവ്യത്യസം ഇല്ലായിരുന്നു. ദേക്ഷ്യത്തോടെ ബാൽകാണിയിലേക്ക് നടന്നു അവൻ. അവന്റ അടുത്തേക് ചെല്ലാൻ മുഖം കൊണ്ട് കാണിച്ചു ആൽബി, ഒന്ന് മടിച്ചു നിന്നിട്ട് അവന്റെ പുറകെ നടന്നു. മുറിക്ക് വെളിയിൽ ഇറങ്ങി വാതിൽ ചാരി ആൽബി.
അവന്റെ വയറിലൂടെ കൈ ഇട്ടു അവന്റെ പുറത്തേക്കു ചാഞ്ഞു മുറുകെ കെട്ടിപിടിച്ചു, അവന്റെ ദേഹത്തു ചുണ്ടുകൾ പ്രണയത്തോടെ അമർത്തി. കണ്ണുകൾ ഒന്ന് അടച്ചു നിന്നുജോ ഒരു നിമിക്ഷം അവളുടെ ആ പ്രണയത്തിന്റെ ചൂടിൽ പതുങ്ങി, പതറി പോയ മനസ്സിനെ പിടിച്ചു നിർത്തി ജോ, അവളുടെ കൈകൾ തന്നിൽ നിന്നു അടർത്തി. ശ്രീബാല….. ഞാൻ പറഞ്ഞല്ലോ…. താൻ എല്ലാം മറക്കണം….. എനിക്ക് തന്റെ കൂടെ ഒരു ജീവിതം കഴിയില്ല… ശ്രീബാല….. അവന്റെ ബനിയനിൽ രണ്ടു കൈയും കൂട്ടി പിടിച്ചു ഉലച്ചു.
പറയു….. ജോ എന്തിനാ…. എന്നെ….. ഇങ്ങനെ നോവിക്കണേ…. എനിക്ക് അറിയണം…. നുണ എനിക്ക് കേൾക്കണ്ട ജോ……. നുണ അല്ല ശ്രീബാല പലരെയും വെറുപ്പിച്ചു ഒരു ജീവിതം താല്പര്യം ഇല്ല എനിക്ക് പ്രത്യകിച്ചു തന്നെ പോലെ ഒരാൾക്ക് വേണ്ടി……. കൂടുതൽ വെറുപ്പിക്കാതെ പോകാൻ നോക്ക്……. അവളുടെ കൈകൾ മെല്ലെ അയഞ്ഞു നെഞ്ച് വിങ്ങി കണ്ണുകൾ ഈറൻ അണിഞ്ഞു,. അവനിൽ നിന്നു തിരിഞ്ഞു നിന്നു നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ തൂത്തു. ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു ബെഡിലേക്ക് കിടന്നു, അവന്റെ പുതപ്പു എടുത്തു തല വഴി പുതച്ചു. ശ്രീബാല ഇത് എന്റെ മുറി ആണ്…… എനിക്ക് ഇഷ്ട്ടം ഇല്ല….. എന്റെ ബെഡിൽ ആരും കിടക്കുന്നതു…….
അവളിൽ ഒരു അനക്കം കാണാഞ്ഞതും വിരൽ കൊണ്ട് മെല്ലെ തൊട്ടു നോക്കി എന്തോ ഒച്ച കേട്ടതും അവൾ കരയുക ആണെന്ന് തോന്നി , ഹൃദയം വലിഞ്ഞു മുറുകുന്ന പോലെ അവളുടെ കണ്ണ് നീർ കാണാൻ കഴിയില്ല തനിക്കു.അവൻ കുറച്ച് കൂടി കുനിഞ്ഞു അവളെ വിളിക്കാൻ ആയി തുടങ്ങിയതും കഴുത്തിലൂടെ വട്ടം പിടിച്ചു ബെഡിലേക്ക് ഇട്ടിരുന്നു പെട്ടന്നുള്ള അവളുടെ പെരുമാറ്റം എതിർക്കാൻ കഴിയാതെ വീണു പോയി ജോ. എഴുനേൽക്കാൻ തുടങ്ങിയതും വട്ടം കെട്ടിപിടിച്ചു പിടിച്ചു അവൾ, അവൻ കണ്ടു ആ കണ്ണുകളിൽ വിരഹം ഇല്ല സങ്കടം ഇല്ല,… കുസൃതി മാത്രം പ്രണയം കൂടി കലർന്ന കുസൃതി,. അവളുടെ തിളക്കമർന്ന കണ്ണുകളെ നിയന്ത്രിക്കാൻ ആകാതെ മുഖം താത്തി അപ്പോഴേക്കും അവന്റെകവിളിൽ അമർത്തി ഉമ്മ വെച്ചു അവൾ.
അവളെയും തട്ടി മാറ്റി ചാടി എഴുനേറ്റു ജോ. ശ്രീബാല….. താൻ എന്തൊക്ക ആണ് കാണിക്കുനെ….നാണം ഇല്ലേ നിനക്ക്…… ഛെ…. എന്റെ നാണം എന്നെ പോയി പിന്നെ… ഒന്നും ചെയ്യാത്ത ആളെ പോലെ…… അതുംപറഞ്ഞു നാണം കൊണ്ട് കവിളുകൾതുടുത്തു. താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല…. എന്തിന് വേണ്ടി ആണ്……നുണ തന്നെ പറയുന്നത്…. എനിക്ക് വേണ്ടിയോ…… നടക്കില്ല ശ്രീബാല…… അതാ എനിക്കും അറിയേണ്ടത് ജോ…. എന്തിന് വേണ്ടിയാ ഈ നെഞ്ച് ഇങ്ങനെ നീറ്റുന്നെ…… അതും പറഞ്ഞു അവന്റ നെഞ്ചിൽ വിരല് വെച്ച് കുത്തി. ശ്രീബാല താൻ പോ…. എനിക്ക് ഉറങ്ങണം……. ഞാൻ ഇവിടയെ കിടക്കു……. ജോയുടെ കൂടെ….. അതും പറഞ്ഞു തിരിഞ്ഞു കിടന്നു.
അവൻ ദേക്ഷ്യ ത്തോടെ ഭിത്തിയിൽ ആഞ്ഞു കൈ ഇടിച്ചു. Door തുറക്കാൻ തുടങ്ങിയതും വെളിയിൽ നിന്നു പൂട്ടി ഇരിക്കുന്നത് കണ്ടതും ദേക്ഷ്യം ത്തോടെ ബെഡിലേക്ക് ഇരുന്നു. അടച്ചു വെച്ചിരിക്കുന്ന കണ്ണ് മെല്ലെ തുറന്ന് നോക്കിശ്രീ ബാല അവനെ, അവൻ നോക്കിയതും പെട്ടന്ന് കണ്ണ് അടച്ചു അവൾ.
‘ജോ… എന്നെ എത്ര അകറ്റി യാലും പോകില്ല ഈ ബാല….. ജോയെ കൊണ്ട് തന്നെ പറയിപ്പിക്കും എന്നെ അകറ്റുന്ന തിന്റെ കാരണം…….’ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു. കുറെ നേരം അങ്ങനെ ഇരുന്നു ജോ പിന്നെ ഉറങ്ങി കിടക്കുന്നവളെ ഒന്ന് നോക്കി യിട്ട് എഴുനേറ്റു സോഫയിലേക്ക് കിടന്നു. ആ മുഘത്തിലേക്കു തന്നെ മിഴി നിറച്ചു കിടന്നു അവൻ അവളുടെ അടഞ്ഞകണ്ണുകളും മൂക്കിൻ തുമ്പത്തെ വിയർപ്പും ചുവന്ന ചുണ്ടുകളും മുടി ഇഴകൾ മുഖത്തേക്കുവീണു കിടക്കുന്ന അവളുടെ മുഖത്തെ ഇക്കിളി എടുപ്പിക്കും പോലെ എന്തോ മതിയാകാതെ നോക്കി കിടന്നു ജോ ആ മുടി മാടി ഒതുക്കാനും ആ ചുണ്ടിൽ ചുണ്ട് ചേർക്കാനും കൊതിച്ചു ജോ യുടെ മനം.
“”മതി…… എന്നെ ഊറ്റി കുടിച്ചത് കൊതിയൻ………”” കണ്ണുകൾ വിടർത്തി പറയുന്നവളെ കണ്ട് അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ പിടപ്പോടെ ഷീറ്റ് തല വഴി പുതച്ചു. മനം നിറഞ്ഞ ചിരിയോടെ ശ്രീബാലയും നിദ്ര പുൽകി. താൻ എന്താ ഉറങ്ങുന്നില്ലേ……. ബാൽകാണിയിൽ വെളിയിലെ കാഴ്ചകൾ കണ്ട് നിൽക്കുന്ന സ്വാതി യുടെ അടുത്തേക്ക് വന്നു ആൽബി, അവന്റെ ചുണ്ടിൽ നിറഞ്ഞ ചിരി വിടർന്നു നിന്നിരുന്നു, അവന്റെ മുഖം കണ്ടതും ആ ചിരി അവളിലും വിടർന്നു. എന്തോ കിടന്നിട്ട് ഉറക്കം വന്നില്ല…. അതാ….. ശ്രീ യെ കുറിച്ച് ഓർത്തു അങ്ങനെ…..
ശ്രീബാലക്ക് കുറച്ചൊക്കെ അറിയാമല്ലോ…. ബാക്കി ജോ തന്നെ പറഞ്ഞു കൊള്ളും അവളോട് അതാണ് നല്ലത്…. ഞാൻ പറഞ്ഞു അറിയുന്നതിലും……സ്വാതി അവൾക്കു ജോ യെ മനസ്സിലായി ഇനി ബാലയെ ജോ മനസിലാക്കണം….. താൻ നോക്കിക്കോ….. എല്ലാം ശരി ആകും പിന്നെ തന്റെ അച്ഛൻ അങ്ങേരെ ഒടിച്ചു നുറുക്കി കുപ്പിയിൽ ആക്കി തരാം…….. അതുംപറഞ്ഞു പൊട്ടി ചിരിച്ചു അവൻ, സ്വതിയുടെ മുഖത്തു നോക്കിയതും അവിടം കടന്നലു കുത്തിയ പോലെ ഇരിക്കുന്നു.
“”എന്താ പറഞ്ഞെ….”… മുഖം കടുപ്പിച്ചു നോക്കി അവൾ. അല്ല ഞാൻ…..അത്…. തന്റെ അച്ഛനെ എല്ലാം പറഞ്ഞു മനസിലാക്കി നമ്മുടെ സൈഡിൽ ആക്കും എന്നാണ്…… ചമ്മിയ മുഖത്തോടെ പറഞ്ഞൂ ആൽബി. ഉം….. ഉം…. നിന്നു ഉരുളണ്ട….. നമ്മുക്ക് കുപ്പിയിൽ ആക്കാന്നെ……. അതും പറഞ്ഞു രണ്ടു പേരും ചിരിച്ചു.
കണ്ണിൽ വെട്ടം അടിച്ചതും ഒന്ന് ചുരുണ്ടു കിടന്നു ശ്രീ, പിന്നെ കണ്ണ് മെല്ലെ തുറന്നു നോക്കിയതും സോഫയിൽ കിടക്കുന്ന ജോയിൽ കണ്ണുടക്കി ചുരുണ്ടു ആണ് കിടപ്പ് പുതപ്പ് നിലത്തു കിടപ്പുണ്ട്. അവൾ എഴുനേറ്റ് അവന്റ അടുത്തു മുട്ട് കുത്തി ഇരുന്നു നെറ്റിയിലേക്ക് കിടക്കുന്ന അവന്റ മുടി മാടി ഒതുക്കി ആ നെറ്റിയിൽ മുത്തി. അവളുടെ ചുണ്ടുകൾ തൊട്ടതും അറിയാതെ ആ ചുണ്ടിൽ ചിരി വിടർന്നു, ആ പുഞ്ചിരി പെട്ടന്ന് ആശങ്ക ആയി മാറി ചാടി എഴുനേറ്റു ജോ.
എനിക്കൊന്നു ഫ്രഷ് ആകണം….. താൻ പോകാൻ നോക്ക്…… എങ്ങോട്ട് ഞാനും വരാം…… നമ്മുക്ക് ഒരുമിച്ചു……. ബാല…….. മതി നിർത്ത് ഒന്ന് കുറെ ആയി ക്ഷമിക്കുന്നു…. എല്ലാവരും കൂടി എന്നെ പൊട്ടൻ ആക്കണ്ട…..എത്ര വട്ടം പറയണം നമ്മൾ തമ്മിൽ ചേരാൻ പാടില്ല……. എന്ത് കൊണ്ട്….. പറ എനിക്ക് അറിയണം….. എന്ത് കൊണ്ട് നമ്മൾ ചേരില്ല…… എനിക്ക് സൗന്ദര്യം കുറവ് ആണോ, അതോ വിദ്യഭ്യാസം കുറവ്, അതല്ല എങ്കിൽ ജോയുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ കഴിയാത്തവൾ ആണെന്ന് തോന്നുന്നുണ്ടോ……. പറഞ്ഞു തീർന്നതും ജോ അവൾക്കു നേരെ കൈഉയർത്തി പേടിയോടെ മുഖം മാറ്റി എന്നാൽ തന്റെ മുഖത്തു അവന്റെ കൈവീണില്ല അതിശയത്തോടെ അവനെ നോക്കി ബാല, പ്രതിഷിച്ചിരുന്നു താൻ.
ഇനി ഇതു പോലെ എന്തെങ്കിലും പറഞ്ഞാൽ……. നീ എന്ത് അറിഞ്ഞിട്ടാ….. അവൻ നിന്നു ചീറി. ഒന്ന് പതറി എങ്കിലും അവന്റ നേരെ നിന്നു. എന്നാൽ പറയു…… എന്നെ അകറ്റാൻ ഉള്ള കാരണം എന്താണ് എന്ന്…..എന്നെ മറന്നു, കള്ള സ്നേഹം ആയിരുന്നു എന്നുള്ള നുണകൾ പറയണ്ട……. അവളെ രൂക്ഷമായി നോക്കിയിട്ട് മുറിക്ക് വെളിയിലേക്ക് നടന്നു. മമ്മ യും സ്വാതിയും അടുക്കളയിൽ ആണ് എന്തൊക്കയോ പറയുന്നത് കേൾക്കാം.ആൽബി ബാൽകാണിയോട് ചേർന്നു പേപ്പർ നോക്കുനുണ്ട് എങ്കിലും ഇടക്ക് കണ്ണുകൾ തന്നിലേക്കു നടന്നു വരുന്നവനിൽ ആണ്. ആൽബി……. ഞാൻ കാനഡ ക്ക് പോകാൻ തീരുമാനിച്ചു……. അതിനുള്ള പേപ്പേഴ്സ് ശരി ആക്കണം എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല……
ജോ…… ബാലയോട് എല്ലാകാര്യവും പറയുന്നത് അല്ലേ ശരി നിന്നെ മനസിലാക്കാൻ അവൾക്ക് കഴിയും ജോ….. അല്ലാതെ നീറി കഴിയുക എന്ന് പറഞ്ഞാൽ…….നിങ്ങളുടെ രണ്ടു പേരുടെയും ലൈഫിന് അതാണ് നല്ലത്……. ഒരു ഞെട്ടലോടെ ആൽബിയെ നോക്കി പെട്ടന്ന് മുഖഭാവം മാറി ദുഃഖം നിഴലിച്ചു. അവന്റെ തോളിൽ പിടിച്ചു തട്ടി ആൽബി. ഒന്ന് ചിരിച്ചു ജോ.
അവൾ പാവം ആണ് ആൽബി കുഞ്ഞു…. കുഞ്ഞു മോഹങ്ങൾ ഉള്ള ഒരു പാവം…… അതിനു ഈ ജോ തടസ്സം ആയി കൂടാ….. എന്നെ സ്നേഹിച്ചതിന്റെ പേരിൽ അവൾ ഒന്നും വേണ്ട എന്ന് വെച്ചു കൂടാ……പിന്നീട് ദുഃഖയിക്കും…… എടാ……. അവൾക്ക് ഉൾക്കൊള്ളാൻ കഴിയും….. ശ്രീബാല ക്ക് നിന്നെ മറന്നു ഒരു ജീവിതം കാണില്ല അത്രേ ശുദ്ധ പാവം ആണ് അത്…….. അവർ പറഞ്ഞു കൊണ്ട് നിന്നതും മമ്മ വന്നിരുന്നു അങ്ങോട്ട്.
ആഹാ…. നീ എഴുന്നേറ്റോ… ജോ… മോളു എന്തിയെ……. Mom, I’m going back to Canada …. ജോ നീയെന്താ ഈ പറയുന്നേ……. നമ്മുടെ തീരുമാനം ആയിരുന്നു ഇവിടെ സെറ്റിൽഡ് ആകാം എന്ന്….. അതേ ആയിരുന്നു….. അതിൽ ശ്രീബാല എന്ന ഒരാൾ ഉണ്ടായിരുന്നില്ല…….. എനിക്ക് കാണാൻ താല്പര്യം ഇല്ലാത്തവരുടെ മുഖം ഇങ്ങനെ കാണാൻ താല്പര്യം ഇല്ല എനിക്ക്…. വാതിലിനോട് ചാരി എല്ലാം കെട്ട് നിന്നു ബാല ഒന്നും മിണ്ടാൻ ആകാതെ കരഞ്ഞില്ല ബാല ഒന്നും മിണ്ടാതെ നിന്നു. ജോ….. നീ എങ്ങോട്ടും പോകുന്നില്ല ശ്രീബാലയും…… അവൾ എന്റെ സ്വന്തത്തിൽ ഉള്ള കുട്ടി ആണ് നിനക്ക് ഇഷ്ട്ടം ഇല്ല എങ്കിൽ എന്റെ റൂമിൽ കിടന്നോളും അവൾ…… എന്നെ ധിക്കരിച്ചു നീ പോയാൽ പിന്നെ മമ്മ ഉണ്ടാകില്ല എന്റെ മോന്……
മമ്മ യും എന്നെ തോല്പിക്കാൻ നോക്കുവാന് അല്ലേ……. അവൻ സങ്കടത്തോടെ തലയിൽ കൈ കൊണ്ട് അമർത്തി പിടിച്ചു. സ്വാതി കണ്ട് സങ്കടത്തോടെ നിൽക്കുന്നവളെ അവളുടെ അടുത്ത് ചെന്നു കൈയിൽ മുറുകെ പിടിച്ചു സായു, വേദന യോടെ ഒരു ചിരി നൽകി ബാല. ജോ നിനക്ക് എന്തങ്കിലും പ്രശ്നം ഉണ്ടങ്കിൽ അത് പറയണം അല്ലാതെ ഒളിച്ചോട്ടം അല്ല വേണ്ടത്…….. മമ്മ യുടെ വാക്കുകളിലെ പൊരുൾ മനസിലായതും ഒരു നിമിക്ഷം നിന്നു അവൻ. എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാകില്ല മമ്മ എന്റെ തീരുമാനം ആണത്…….ഇവളോട് ഇവിടെ നിന്നും എന്റെ ജീവിതത്തിൽ നിന്നും പോകാൻ പറ……
ഞാൻ പറഞ്ഞല്ലോ ജോ…. അത് നടക്കില്ല അല്ലങ്കിൽ നീ പറയ് അവൾ പറഞ്ഞത് എല്ലാം നുണ ആണെന്ന് നിനക്ക് അവളെ ഇഷ്ട്ടം അല്ലായിരുന്നു എന്ന്….. വാതിലിൽ ചേർന്നു നിൽക്കുന്നവളുടെ കൈയിൽ പിടിച്ചു വലിച്ചു ജോ ഒരു നിമിക്ഷം ഒന്നും പതറി ശ്രീ ബാല.
മമ്മ യുടെ മുമ്പിലേക്ക് അവളെ നിർത്തി. അവളുടെ അടുത്തേക് ചേർന്നു നിന്നു ജോ ബലയുടെ മുഖത്തേക്ക് നോക്കി ജോ, ഒരു നിമിക്ഷം അവളും നോക്കി നിന്നു ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം തിരഞ്ഞു, പെട്ടന്ന് കഴുത്തിൽ എന്തോ വലിഞ്ഞതും ഞെട്ടലോടെ അവനെ നോക്കി തന്നിൽ നിന്നു അകന്നു മാറുന്നവനെ കണ്ട് അവന്റ കൈയിൽ തൂങ്ങുന്ന തന്റെ ചെയിനും ഒന്നു പതറി കൊണ്ട് കഴുത്തിൽ തപ്പി.കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“”താലി ആണെന്നും പറഞ്ഞുഇവൾ ഇട്ടു കൊണ്ട് നടക്കുന്ന ഇതു ഞാൻ അങ്ങ് ഊരി എടുത്തു…. ഇനി ഇതിന്റെ പേരിൽ ഇവിടെ നിൽക്കണ്ട…… നിന്റെ ഈ ദേഹത്തു ഈ ജോ…അനാവശ്യം ആയി തൊട്ടിട്ടില്ല……….ഇനി വേറെ ആരുടെങ്കിലും കൂടെ കിടന്നിട്ടുണ്ടങ്കിൽ അത് എന്റെ തലയിൽ വെക്കാൻ നോക്കണ്ട……..
പറഞ്ഞു തീർന്നതും അവന്റെ കവിളിൽ ആഞ്ഞു ഒരു കൈ പതിഞ്ഞിരുന്നു, നേരെ നോക്കിയ ജോ കണ്ടു വിറപൂണ്ട് നിൽക്കുന്ന മമ്മ യെ. “എന്താടാ…… നാശം പിടിച്ചവനെ നീ പറഞ്ഞത്….. നീ ഇത്രയും തരം താന്നു പോയോ……നീ ജോ….. ഛെ…… അവർ, അവന്റെ ബനിയനിൽ പിടിച്ചു ഉലച്ചു. താൻ എന്താണ് പറഞ്ഞത് എന്ന ബോധം വന്നതും മഴികൾ താന്നു.
ആൽബി ദേക്ഷ്യ ത്തോടെ അവന്റെ തോളിൽ പിടിച്ചു നേരെ നിർത്തി. “”ജോ…. നീ…..”” പറയാൻതുടങ്ങിയതും സായുവിന്റെ കരച്ചിലിൽ അത് മുറിഞ്ഞു പോയി. “”ശ്രീ… കതകു… തുറക്ക്….. ശ്രീ….” സായു വിന്റെ കരച്ചിൽ കേട്ടതും മൂന്ന് പേരും ഒരു പോലെ നോക്കി. ചിറ്റേ…. അവൾ…… കരഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു സായു. ജോ ഒരു നിമിക്ഷം വിറകൊണ്ടു നിന്നു, സ്വയം കുത്തി നോവിച്ച ഹൃദയം വേദന യാൽ നീറി, അതിലുടെ രക്തം കിനിഞ്ഞു ഒഴുകി.
ആൽബിയും, മമ്മ യും മാറി മാറി തട്ടി കൊണ്ട് നിന്നു. കരച്ചിലുകൾ മാത്രം അവിടെ കേൾക്കാറായി, ഭിത്തിയിൽ ചാരി തകർന്നു നിന്നു സ്വാതി. “”ബാല എന്റെ ബാല ഞാൻ എന്താ പറഞ്ഞത് അവളോട് “” സ്വയം ബോധം വന്നതും പേടിയോടെ വാതിലിന്റെ അടുത്തേക്ക് പാഞ്ഞു. Bala…. Open the door…. ഞാൻ…… ഞാൻ… Sorry bala…. വാതിലിനോട് ചേർന്നു കാത് കൂർപ്പിച്ചു നിന്നു അവൻ, പ്രണയ ത്തോടെ അതിലും ഉപരി ഭയത്തോടെ താൻ പറഞ്ഞു പോയ വാക്കിന്റെ കുറ്റബോധത്തിൽ നിന്നു നീറി പൂകഞ്ഞു ജോ.

by