രചന – ജിഫ്ന നിസാർ
“ഇത്തിരി കൂടി കാത്തിരിക്കാൻ നീ പറഞ്ഞത് കൊണ്ടാണ് അജി. ഇല്ലെങ്കിൽ അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുത്തേനെ..അവള്ടെ ഒരു ഇച്ചായൻ.. ആ ചെക്കനെ അങ്ങ് തട്ടി കളഞ്ഞിട്ട് ബലമായി ഒന്ന് മിന്നങ് കെട്ടിയ അവിടെ തീരും അവളുടെ പെടപ്പ് ” ദേഷ്യം കൊണ്ട് വിറച് സാം പറയുന്നത് കേൾക്കെ.. ആനി ചുവരിൽ ചാരി നിന്ന് പോയി.. ഒരാശ്രയം പോലെ.. പിന്നെ തോന്നിയ ബോധത്തിൽ കയ്യിലുള്ള മൊബൈലിൽ അവൾ വീഡിയോ ഓൻ ചെയ്തു.. ഹോസ്പിറ്റലിൽ വിളിക്കാൻ എടുത്തതായിരുന്നു.. ഹാളിൽ ലൈറ്റ് ഇല്ലാത്തത് കാരണം അവൾ അവിടെ നിൽക്കുന്നത് അവന്മാർ അറിഞ്ഞിട്ടില്ല.. ഉമ്മറത്തു ആണേൽ വെളിച്ചം അണ ക്കാത്തത് കാരണം അവരുടെ മുഖം നന്നായി കാണുന്നുണ്ട്.. രാത്രി യുടെ നിശബ്ദത യിൽ അവരുടെ സംസാരം ആനിക്ക് വെക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു.. “നീ ഒന്നടങ്ങു സാമേ.. ഇത്രയും വരെ നമ്മൾ പ്ലാൻ ചെയ്തത് പോലെ നടന്നില്ലേ..
ഒരു ദിവസം കൂടെ നിന്നൊള്ളു എങ്കിലും ആ കഴിവേറി അവളിൽ വിത്ത് പാകിയല്ലേ പോയത്. അതാണ് ആകെ പ്രശ്നം ആയത്..”അജി പറയുന്നത് കേട്ടപ്പോൾ ആനി തരിച്ചു നിന്ന് പോയി.. ഹൃദയം നിലച്ചത് പോലെ.. എന്റെ ചേട്ടായി.. അവളുടെ ഉള്ളം വിങ്ങി.. “കുഞ്ഞു നാൾ മുതലേ എനിക്ക് ഇഷ്ടം അല്ല ആ പിശാചിനെ.. അവളെ ആരും സ്നേഹിക്കാൻ ഞാൻ അനുവദിക്കില്ല അന്നും.. അപ്പച്ചനോട് അവളോട് കൂട്ടായാ ഞാനി വീട്ടിൽ നിന്നും എന്റെ അമ്മച്ചീടെ നാടായ പാലത്തറ പോകും ന്ന് വെറുതെ ഭീഷണി മുഴക്കി.. അങ്ങേര് അത് വിശ്വസിച്ചു.. മണ്ടൻ. അമ്മയില്ലാത്ത കുഞ്ഞല്ലേ എന്ന സെന്റിമെന്റൽ കൊണ്ട് ഞാൻ രക്ഷപെട്ടു “അജി ഉറക്കെ പൊട്ടിച്ചിരിക്കുന്നത് കാണെ ആനിക്ക് കരച്ചിൽ വന്നിരുന്നു.. എന്നെ ഇഷ്ടം അല്ല പോലും.. എന്തായിരുന്നു കാരണം ചേട്ടായി. എനിക്ക് നിങ്ങളെ എന്തോരും ഇഷ്ടയിരുന്നു.. സംസാരിക്കാൻ.. ഒപ്പം കളിക്കാൻ.. ഒന്നിച്ചു നടക്കാൻ.. പക്ഷേ എന്നോട് അന്നൊക്കെ മിണ്ടാതെ നടന്നത് ഇഷ്ടം അല്ലാത്തൊണ്ടു ആയിരുന്നു അല്ലേ.. ഞാൻ അറിഞ്ഞില്ല.. അവൾ കരഞ്ഞു പോയി.. “നിനക്ക് അവളിൽ മോഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ മുതൽ ഞാൻ അവളോട് കുറച്ചു മയത്തിൽ പെരുമാറി.
നിന്റെ കാര്യം പറയുമ്പോൾ അവൾ എതിർക്കാതിരിക്കാൻ.. ചേട്ടായിയോട് സ്നേഹം തോന്നിയിട്ടെങ്കിലും സമ്മതിച്ചു തരാൻ. അവളോട് ഉള്ള എന്റെ പക നിന്നെ പോലെ ഒരാൾ അവളെ കേട്ടുന്നത്തോടെ പൂർത്തിയായി.. കാരണം നിന്നെ പോലൊരു ചെറ്റയെ ഞാൻ വേറെ കണ്ടിട്ടില്ല ” അജി പറയുമ്പോൾ സാമും പൊട്ടിച്ചിരിച്ചു.. ഉറക്കെ തന്നെ.. “അപ്പച്ചൻ ആദ്യം ഒന്നും സമ്മതിച്ചു തന്നില്ല നിന്റെ കാര്യം. ഞാൻ കുറെ ഫോയ്‌സ് ചെയ്തു. എന്നിട്ടും അങ്ങേരു മോളുടെ ജീവിതം വെച്ച് ഇനിയും പരീക്ഷണം നടത്താൻ നിന്ന് തരത്തില്ലെന്ന് പറഞ്ഞു.. അന്നേ കൊല്ലേണ്ടതായിരുന്നു.. പക്ഷേ സ്വത്തു മുഴുവനും അങ്ങേരു കയ്യിൽ വെച്ചുക്കുവല്ലേ. വല്ലതും സംഭവിച്ച പിന്നെ അവൾക്കും കെടുക്കണ്ടേ.. അത് കൊണ്ട് ഞാൻ ക്ഷമിച്ചു “അജി ഇപ്രാവശ്യം പക മുറ്റിയ മുഖത്തോടെ പറയുമ്പോൾ ആനിക്ക് അത്ഭുതം ആണ് തോന്നിയത്.. ഇത്രയും ദേഷ്യം ഉള്ളിൽ വെച്ചാണോ ചേട്ടായി ജീവിച്ചത്, ഈ വീട്ടിൽ.. അജി ഉമ്മറത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. സാം അവിടെ ഒരു തൂണിൽ ചാരി ഇരിക്കുന്നു. രണ്ടു പേരെയും നന്നായി കാണും വിധം ആനി ഫോൺ ഫോകാസ് ചെയ്തു.
“പിന്നെ കാത്തിരുന്നു. ഒരവസരം തേടി. ആ തള്ള ഉള്ളതും ഇല്ലാത്തതും കണക്കാ. അപ്പച്ചൻ അവരോടും അടുക്കാൻ ഞാൻ സമ്മതിച്ചു കൊടുത്തില്ല.. പക്ഷേ ഇതൊക്കെ ആർക്കും പരസ്പരം അറിയില്ല..” അജി വിജയം പോലെ പറയുമ്പോൾ സാം തലയാട്ടി.. “അന്നൊരിക്കൽ ഞാൻ പറഞ്ഞിട്ട് നീ അവൾ കോളേജ് വിട്ട് വരും വഴി ആ റബ്ബർ തോട്ടത്തിൽ വെച്ച് കയറി പിടിച്ചില്ലയോ.. അങ്ങനെ ഒരു ചീത്ത പേര് ഉണ്ടാക്കി നിനക്ക് തന്നെ കെട്ടിച്ചു തരാൻ പാകത്തിന് എന്റെ പ്ലാൻ അവൾ നിന്നെ തള്ളിയിട്ടു ഓടിയപ്പോൾ പൊളിഞ്ഞു.. പക്ഷേ മറ്റൊരു വഴി അന്ന് അങ്ങനെ നടന്നത് കൊണ്ട് തെളിഞ്ഞു “അജി കൗശലാത്തോടെ പറയുമ്പോൾ ആനിക്ക് ഉള്ളിൽ സ്ഫോടനം തന്നെ നടന്നു.. അന്ന്… അന്ന് ജീവിതം തീർന്നെന്ന് തോന്നിയ ദിവസം ആയിരുന്നു.. ഇച്ചായനെ ഓർത്തപ്പോൾ കിട്ടിയ ധൈര്യം കൊണ്ട് ആഞ്ഞു തള്ളിയപ്പോൾ സാം വീണു പോയിരുന്നു. ആരും ഉണ്ടായിരുന്നില്ല ആ പരിസരത്ത്. തന്നെ രക്ഷിക്കാൻ താൻ തന്നെ ഓള്ളെന്ന് മനസ്സിലാവുമ്പോൾ കിട്ടുന്നൊരു ധൈര്യം.. തിരിഞ്ഞു നോക്കാതെ കുതിക്കുമ്പോൾ ജീവൻ കയ്യിലാണ് എന്നെ ഓർത്തൊള്ളൂ.. അതിന് പിന്നിലും ചേട്ടായി തന്നെ ആണോ.. കർത്താവെ… ഇതൊക്കേ എങ്ങനെ സഹിക്കും ഞാൻ.. അവളുടെ ഉള്ളം നീറി.
“അന്ന് നിന്നെ തല്ലി കൊല്ലാൻ ആക്കിയത് ആരാന്ന് ഞാൻ കുറെ അന്വേഷിച്ചു നടന്നു. നീ പോലും അറിയാതെ. വൈകി ആണേലും അത് കണ്ടെത്തി ഞാൻ.. പ്രിൻസ്.. എന്റെ പുന്നാര പെങ്ങളുടെ കാമുകൻ “പുച്ഛത്തോടെ അജി പറയുമ്പോൾ ആനി നടുങ്ങി പോയി.. പിറ്റേന്ന് ഇച്ചായനോട് അറിയാതെ പറഞ്ഞു പോയിരുന്നു.. മുഖം വാടിയ കാരണം പല പ്രാവശ്യം ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി.. അതിന് പകരം സാമിനെ തല്ലി യിരുന്നോ. എന്നിട്ടത് പറഞ്ഞില്ലല്ലോ.. ആനി ഓർത്തു. “അവളുടെ കോളേജിൽ എല്ലാവർക്കും അറിയാം ഇത് എന്നെനിക്ക് മനസ്സിലായി. പോരാത്തതിന് അവൾ അവിടെ ഉള്ള ഒരുത്തനുമായി ഉടക്കിലാണ്.. അവനൊരു തക്കം കാത്തിരിപ്പാണ് എന്നൊക്കെ അറിയാൻ പറ്റി അവിടെ അന്വേഷിച്ചു നോക്കിയപ്പോൾ..” അജി ക്രൂരത നിറഞ്ഞ മുഖത്തോടെ പറയുമ്പോൾ സാം അവന്റെ നേരെ തന്നെ നോക്കി ഇരിക്കുന്നുണ്ട്.. “ആ പ്രിൻസ് എന്ന് പറയുന്നവൻ.. ഇടഞ്ഞ കൊമ്പൻ ആണെന്നാണ് പറച്ചിൽ. കാണുമ്പോൾ ഒരു ശാന്തൻ. ആ പറച്ചിൽ ശെരിയാണ് എന്ന് എനിക്ക് മനസ്സിലായി.. നേരിട്ട് പോകാതെ എന്റെ പരിചയത്തിൽ ഉള്ളൊരു കൊട്ടേഷൻ സംഘമുണ്ട്. അവയിൽ ഒരുത്തൻ ആണ് ബിനു.
അവനെ വിട്ട് പറയിപ്പിക്കാൻ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി..” ആനിക്ക് ശരീരം വിറച്ചിട്ട് നിൽക്കാൻ കൂടി കഴിയാത്ത അവസ്ഥ ആയിരുന്നു. കണ്ണുകൾ നിറഞ്ഞു തൂവി.. കേൾക്കുന്ന വാർത്തകൾ അവളെ അത്രമാത്രം പൊള്ളിച്ചു.. എങ്കിലും ഫോൺ അവൾ മുറുകെ പിടിച്ചിരിക്കുവാ.. ഇച്ചായൻ സാമിനോട് കാണുമ്പോൾ ഒക്കെയും ദേഷ്യത്തോടെ നോക്കിയത് അന്ന് അവന്റെ വീട്ടിൽ വെച്ച് ആനി കണ്ടിരുന്നു. ഇതായിരുന്നു കാരണം. അന്ന് കരുതി എല്ലാം ഇച്ചായൻ വിട്ട് കളഞ്ഞു.. സാം ഇപ്പോൾ നല്ലവൻ ആയല്ലോ അത് കാരണം എന്നൊക്കെ.. എല്ലാം.. എല്ലാം തെറ്റാണ്.. “അവനപ്പോൾ ദിവ്യ പ്രേമം അല്ല്യോ.. ഞാൻ വിട്ട് കൊടുക്കുമോ. ഇവിടെ അപ്പച്ചനോട് കോളേജിൽ ഉണ്ടായതൊക്ക വള്ളി പുള്ളി വിടാതെ കുറച്ചു കൂടി കൂടുതൽ ആയി പറഞ്ഞു കൊടുത്തു..അവന്റെ പ്രേമം പൊളിച്ചു കയ്യിൽ കൊടുത്തു.. അപ്പച്ചന്റെ രണ്ടു അടി കിട്ടുമ്പോൾ എന്റെ പെങ്ങടെ മുട്ട് ഇടിക്കുംമെന്നു കരുതിയ ഞാൻ വെറും വിഡ്ഢി.. അവൾ പുലി അല്ല്യോ പ്രേമം തലയിൽ പിടിച്ചപ്പോൾ..”അജിയുടെ സ്വരം നിറഞ്ഞ പുച്ഛം ആനി തിരിച്ചറിഞ്ഞു.. എല്ലാം പിന്നിൽ നിന്നും ചെയ്തിട്ട് മുന്നിൽ വന്നു ഒന്നും അറിയാത്ത പോൽ നിൽക്കാൻ… എന്തൊരു അഭിനയം ആയിരുന്നു ചേട്ടായി നിങ്ങൾ. ആനിയുടെ ഹൃദയം വിളിച്ചു ചോദിച്ചു..
“അവളുടെ പേര് ദോഷം മറയാക്കി ഞാൻ നിന്റെ പേര് അവിടെ അവതരിപ്പിച്ചു. അപ്പച്ചൻ ആദ്യം ഇടഞ്ഞങ്കിലും പിന്നെ ആലോചിച്ചു കാണും കിളവൻ.. മോളെങ്ങനെ വീട്ടിൽ നിന്ന് പോകും എന്ന്.. ഒടുവിൽ സമ്മതിച്ചു തന്നു.. ഞാൻ ആണ് ഈ ആലോചനക്ക് പിന്നിൽ കളിച്ചത് എന്ന് അവളുടെ തള്ളയ്ക്ക് അറിയത്തില്ല.. അല്ല അറിഞ്ഞാലും കുഴപ്പമില്ല. അവളെക്കാൾ തള്ളക്ക് സ്നേഹം എന്നോട് ആണ്.”വിജയിയെ പോലെ അജി ചിരിക്കുമ്പോൾ ആനിക്ക് ഹൃദയം പൊട്ടി പോകും എന്ന് തോന്നി.. കണ്മുന്നിൽ നടക്കുന്ന കാഴ്ചകൾ അവളുടെ ഉള്ളം കീറി മുറിച്ചിരുന്നു.. “പക്ഷേ അവന്റെയാ വരവാണ് ആകെ കുഴച്ചു കളഞ്ഞത്. അവർക്ക് തമ്മിലുള്ള സ്നേഹം കണ്ടു എന്റെ പിതാവിന്റെ മനസ്സിൽ ചിന്ത മാറി. അതിന് മുന്നേ അവൻ അവളുടെ കയ്യും പിടിച്ചു ഇറങ്ങി പോകുമ്പോൾ എല്ലാത്തിനെയും കൊല്ലാൻ തോന്നി എനിക്ക്. പക്ഷേ.. ഞാൻ ക്ഷമിച്ചു.. ഒറ്റയടിക്ക് കൊല്ലരുത്.. കൊല്ലാതെ കൊല്ലണം.. അതിനു വേണ്ടി തന്നെ ആണ് നിന്നെയും കൂട്ടി അവിടെ പോയത്.. കഞ്ചാവ് കേസിൽ പെട്ട് പോയാൽ ഊരി പോരാൻ പാടാണ് എന്നെനിക്ക് മനസ്സിലായി.
അവനൊരു തെമ്മാടി ആണെന്ന് വരുത്തി തീർത്താൽ അവൾ പിന്നെ അവനെ വെറുത്തോളും.” ക്രൂരമായ ചിരിയിൽ അജി പറയുമ്പോൾ ആനി കൈ നെഞ്ചിൽ ചേർത്ത് പിടിച്ചു. അല്ലങ്കിൽ ഹൃദയം പുറത്ത് ചാടി പോകും എന്ന് അവൾ പേടിച്ചു.. “കഞ്ചാവ് കൊണ്ട് അമ്മാനമാടുന്ന നീ കൂടെ ഉണ്ടാവുമ്പോൾ എനിക്ക് പിന്നെ ആലോചിച്ചു നോക്കാനുണ്ടോ.. അവരുടെ ആളായിരുന്നു ഞാൻ അവിടെ കയറി പറ്റുമ്പോൾ. നീ അത് അവന്റെ മുറിയിൽ ഭദ്രമായി വെക്കുമ്പോൾ എന്റെ ഉള്ളിൽ സന്തോഷം അതിന്റെ ഉച്ച സ്ഥായിയിൽ ആയിരുന്നു..”അജി ഉന്മാദം പോൽ ഉറക്കെ ചിരിച്ചു.. സാം ക്രൂരത ഒളിപ്പിച്ച ഒരു ചിരി ഒതുക്കി പിടിച്ചു.. ആനി കുഴഞ്ഞു വീണു പോകും എന്ന് തോന്നിയപ്പോൾ പതിയെ ചുവരിൽ ചാരി നിന്നു.. എന്റെ ഇച്ചായൻ… ഇച്ചായനെ ചതിച്ചത്.. അത് ചേട്ടായി പ്ലാൻ ചെയ്തതാണോ.. ഇതിന് മാത്രം പക എന്നോട് എന്താണ്.. എന്താ ഞാൻ ചെയ്തു പോയ തെറ്റ്. അപ്പച്ചന്റെ മകളാണ് എന്നതോ.. ആനിക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.. പക്ഷേ തളരരുത്.. ഈ പറയുന്നത് തെളിവാണ്.. എന്റെ ഇച്ചായൻ കിടന്നു കഷ്ടപെട്ടതിന് കർത്താവ് കണ്മുന്നിൽ കാണിച്ചു തന്ന സത്യങ്ങൾ ആണ്..
വീണു പോയാൽ ഇനി ഒരിക്കലും.. ഇച്ചായൻ തിരികെ വരില്ല.. സമ്മതിച്ചു തരില്ല ഈ ചെന്നായ്ക്കൾ.. അവളുടെ ഉള്ളിൽ ധൈര്യം നിറഞ്ഞു.. നമ്മൾ നമ്മളെ തന്നെ മോട്ടിവെറ്റ് ചെയ്യണം. അതിനോളം ശക്തി മറ്റൊന്നിനും കാണത്തില്ല.. ആനി മുഖം അമർത്തി തുടച്ചു.. ഫോൺ ഒന്നുകുടെ ശെരിക്കും പിടിച്ചു.. എല്ലാം കിട്ടുന്നുണ്ടോ എന്ന് പരിശോധന നടത്തി.. “എല്ലാം തകർന്ന് അവളെ കാണുമ്പോൾ ഞാൻ ഉള്ള് കൊണ്ട് ആർത്തു ചിരിച്ചു. പക്ഷേ അവിടെയും അവൾ എന്നെ തോൽപ്പിച്ചു. അവൻ ജയിലിൽ ആവുമ്പോൾ അവൾ വീട്ടിലോട്ടു വരും എന്ന് കരുതി ഞാൻ. പക്ഷേ അവൾ അവിടെ തന്നെ പിടിച്ചു നിന്നു.. അതിനിടയിൽ അപ്പച്ചന് മോളോട് സ്നേഹം. അവൾക്ക് ആരും ഇല്ല പോലും.. കൂടെ കൊണ്ട് വരണം പോലും. എന്നെ തീരെ വിശ്വാസം ഇല്ലായിരുന്നു പിന്നെ പിന്നെ അയാൾക്ക്. ഞാൻ വേണ്ടന്ന് പറഞ്ഞത് അങ്ങേര് കേട്ടില്ല. പാവം ഒരു ദിവസം ഞാൻ അങ്ങ് ഉറക്കി കിടത്തി. പക്ഷേ ചത്തില്ല. ചത്തതിന് തുല്യം ആയത് കൊണ്ട് പിന്നെ വെറുതെ വിട്ടു.” അജി ചവച്ചു തുപ്പിയ വാക്കുകൾ ആനിയുടെ നെഞ്ച് തകർത്തു. അപ്പച്ചനെയും… ഈ നീചൻ തന്നെ ആണോ അപകടത്തിൽ പെടുത്തിയത്..
ആലോചിച്ച പ്പോൾ പോലും ആനിയുടെ ശരീരം വിറച്ചു.. അതായിരുന്നോ ഒന്നും മിണ്ടാൻ കഴിയാത്ത കിടപ്പിലും തന്നെ കാണുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത്.. ചുണ്ടുകൾ വിറച്ചത്.. എന്തോ പറയാൻ എന്ന പോൽ. ആനിയുടെ ഹൃദയം നീറി.. ലോകത്തിലെ ഏറ്റവും വലിയ വേദന.. അത് പ്രിയപ്പെട്ടവരുടെ മരണമല്ല.. പ്രിയപ്പെട്ടവരുടെ ചതിയാണ്. ആനിക്ക് ആർത്തു കരയാൻ തോന്നി. പൊട്ടി വന്ന കരച്ചിൽ അവൾ വാ പൊതിഞ്ഞു പിടിച്ചു അടക്കി.. കണ്ണുകൾ നിറഞ്ഞൊലിച്ചു. “അയാൾ അത് മനസ്സിലാക്കി.. ഞാൻ ആണ് എല്ലാത്തിനും പിറകിൽ എന്നത്. അതെനിക്ക് സഹിക്കാൻ കഴിയുമോ.. ഇനി കുറച്ചു കൂടി കാത്തിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞത് എല്ലാം ആരും അറിയാതെ വേണം ചെയ്യാൻ എന്നുള്ള നിർബന്ധം ഉള്ളത് കൊണ്ടാണ്. ഇത്രയും കഷ്ടപെട്ട് ഇവിടെ വരെയും എത്തിച്ചിട്ട് ഇനി പിടിക്കപ്പെട്ട് പോയാലോ എന്നുള്ള പേടി കൊണ്ടാണ്..” അജി സാമിനെ നോക്കി പറയുമ്പോൾ അവന്റെ കണ്ണിൽ അക്ഷമ ഉണ്ടായിരുന്നു..
“കൊല്ലം കുറെ ആയി അവളെന്നെ മോഹിപ്പിച്ചു നടക്കുന്നു. കെട്ടി എന്റെ ജീവിതം മുഴുവനും കൂടെ കൂട്ടാൻ ഒന്നും അല്ലെന്ന് നിനക്കും അറിയാലോ. എനിക്കങ്ങനെ ഒന്നിലും ഒതുങ്ങാൻ താല്പര്യം ഇല്ല.. ലോകം മുഴുവനും പാറി പറന്നു നടക്കണം.. ജീവിതം മുഴുവനും ആസ്വദിക്കാൻ കർത്താവ് തന്ന അവസരം പരമാവധി ഉപയോഗിച്ച് ജീവിക്കാൻ ആണ് എന്റെ ആഗ്രഹം ” സാം പറയുമ്പോൾ അജി പൊട്ടി ചിരിച്ചു.. “അതെനിക്ക് അറിയാലോ എടാ. അത് കൊണ്ട് തന്നെ അല്ലേ ആ ശവത്തിനെ ഞാൻ നിന്നെ ഏല്പിക്കാൻ തീരുമാനം എടുത്തത്. നിനക്ക് മോഹം പണത്തിനോട് അല്ലല്ലോ. നിന്റെ ആവിശ്യം കഴിഞ്ഞു നീ എന്നാ വേണേലും ചെയ്‌തോ.. ആരും വരില്ല ചോദിക്കാൻ. അല്ലങ്കിൽ തന്നെ നീ ചെയ്തതൊക്കെ ആർകെങ്കിലും അറിയോ.. എത്രയോ പെണ്ണുങ്ങൾ നിന്റെ ആവിശ്യം കഴിഞ്ഞു നീ വിറ്റ് കളഞ്ഞു..” അജി പറയുമ്പോൾ ആനിക്ക് ശാരീരം മൊത്തം വിറച്ചിട്ട് കാല് കുഴഞ്ഞു.. വീണു പോകും എന്ന് തോന്നിയപ്പോൾ അവൾ തിരിഞ്ഞു നടന്നു..
അതിൽ കൂടുതൽ അവരുടെ വായിൽ നിന്നും കേൾക്കാൻ ആ പെണ്ണിന് ശക്തി ഇല്ലായിരുന്നു.. അത്രയും തളർന്ന് പോയിരുന്നു.. ഇനിയും അവിടെ തന്നെ നിന്നാൽ കിട്ടിയ തെളിവുകൾ അവരുടെ കയ്യിലെത്തും. അവരെ കുടുക്കാൻ.. എന്റെ ഇച്ചായന്റെ നിരപരാധിധ്യം തെളിയിക്കാൻ വേണ്ടതെല്ലാം കിട്ടിയിട്ടുണ്ട്.. ഫോൺ ഓഫ് ചെയ്തു ആനി പതിയെ റൂമിലെത്തി.. വാതിൽ ചേർത്തടച്ചു ഫോൺ മേശയിൽ വെച്ച് ആനി വെറും നിലത്തേക്ക് കുഴഞ്ഞിരുന്നു.. അത് വരെയും അടക്കിയ കരച്ചിൽ അവളുടെ തടവിൽ നിന്നും പുറത്ത് ചാടി.. പൊട്ടി പിളർന്നു കരയുകയായിരുന്നു ആ പാവം പെണ്ണ്.. കണ്മുന്നിൽ കേട്ടതെല്ലാം പൊള്ളുന്ന സത്യംങ്ങൾ തന്നെ ആയിരുന്നു. ഒരിക്കലും ചിന്തിച്ചു പോലും നോക്കിയിട്ടില്ല ചേട്ടായി ഇങ്ങനൊക്കെ ചെയ്യും എന്നത്.. എന്തിനാ അവന് തന്നോട് ഇത്രയും ദേഷ്യം. അത് മാത്രം എത്ര ആലോചിച്ചു നോക്കിയിട്ടും അവൾക്ക് മനസ്സിലായില്ല.. 💞💞💞
കോടതി വളപ്പിൽ നിൽക്കുമ്പോൾ വിലഞ്ഞാണിഞ്ഞ കൈകൾ കൊണ്ട് മുഖം മറച്ചു പോലീസ് വണ്ടിയിൽ വന്നിറങ്ങിയ അജിയെയും സാമിനെയും ആനി കണ്ണ് നിറയെ കണ്ടു.. അവൾക്ക് ഉള്ളിൽ വല്ലാത്തൊരു ആശ്വാസം തോന്നി.. എന്റെ ജീവിതം തകർത്തവർ… എന്റെ ഇച്ചായനെ തെമ്മാടി ആക്കിയവർ.. എന്റെ കൊച്ചൂട്ടന് അവന്റെ പപ്പയുടെ സ്നേഹം തടഞ്ഞു വെച്ചവർ.. ഒരു അച്ഛന്റെ കടമ ചെയ്യാൻ എന്റെ ഇച്ചായനെ സമ്മതിച്ചു കൊടുക്കാത്തവർ.. എന്റെ അപ്പച്ചനെ കൊന്നവർ… അവൾക്ക് അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിക്കാൻ അതിയായ മോഹം ഉണ്ടായിരുന്നു.. സിജോയും സമീറും ഉണ്ടായിരുന്നു അവളുടെ കൂടെ. അന്ന് കിട്ടിയ തെളിവുകൾ സിജോയെ ഏല്പിച്ചു. അവനും കൂട്ടുകാരും ആണ് എല്ലാം ഓടി നടന്നു ശെരിയാക്കി എടുത്തത്.. വീട്ടിൽ നിന്നും അജിയെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവിടെ തന്നെ ഉണ്ടായിരുന്നു താനും.. പകമുറ്റിയ നോട്ടം കൊണ്ട് അജി നോക്കുമ്പോഴും ആനി തല ഉയർത്തി പിടിച്ചു തന്നെ നിന്നിരുന്നു..
നിഷേധിക്കാൻ നോക്കിയ അവനെ തെളിവ് കാണിച്ചു വരുത്തിക്ക് നിർത്തുമ്പോൾ ആനിക്ക് ആത്മ വിശ്വാസം കൂടി.. എല്ലാം തകർന്ന് നിൽക്കുന്ന ചേട്ടത്തിയുടെ നിൽപ്പ് ആനിയിൽ ഭാവമാറ്റം ഒന്നും ഉണ്ടാക്കിയില്ല.. ഇതിനോളവും താഴെ താനും നിന്നിരുന്ന സമയം ഉണ്ടായിരുന്നു.. നിറഞ്ഞ വയറും താങ്ങി.. കൈ കുഞ്ഞിനേം കൊണ്ട്… ആകെ തകർന്ന് കൊണ്ട്.. ഒരു നോട്ടം കൊണ്ട് പോലും തന്നോട് കരുണ കാണിച്ചിട്ടില്ല.. പെട്ടന്ന് അതൊക്കെ മറന്നു ചേർത്ത് പിടിക്കാൻ ആനി ദൈവം അല്ല.. പെണ്ണല്ലേ.. തല്ലാനും തലോടാനും ഒരു പോൽ അറിയുന്ന പെണ്ണ്.. അമ്മച്ചിയെ നോക്കിയപ്പോൾ ആനിക്ക് മനസ്സിൽ ഒരു സംശയം ഉണ്ടായിരുന്നു.. എല്ലാം എല്ലാം അമ്മച്ചിക്ക് അറിയുമായിരിക്കും… അതല്ലേ ആ കണ്ണുകൾ ഇന്നോളം ഇല്ലാത്ത രീതിയിൽ തിളങ്ങി നിൽക്കുന്നത്.. സാം തല ഉയർത്തി നോക്കിയത് പോലും ഇല്ല.. ആ മുഖം കാണവേ ആനിക്ക് അവനെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നു…
പിന്നെ ഓർത്തപ്പോൾ തോന്നി അവനങ്ങനെ ഒറ്റയടിക്ക് ചാവരുത്. എന്റെ ഇച്ചായൻ അവിടെ കിടന്നു ചെയ്യാത്ത തെറ്റിന് അനുഭവിച്ചതൊക്കെ അവരും അറിയട്ടെ.. സത്യത്തിൽ നമ്മുക്ക് ചുറ്റും ഉള്ളവരൊക്കെ നമ്മളെ ജീവിക്കാൻ പഠിപ്പിക്കായാണ്. അതിൽ പുച്ഛിച്ചു തള്ളിയവർ ഉണ്ടാവാം.. ചവിട്ടി താഴ്ത്തി രസിച്ചവർ ഉണ്ടാവാം..വിമർശനത്തിന്റെ ഒളിയമ്പ് കൊണ്ട് ഹൃദയം കീറിയവർ ഉണ്ടാവാം.. സഹിക്കാൻ കഴിയില്ല എന്ന് കരുതിയതൊക്ക സഹിക്കാൻ പഠിപ്പിക്കുന്ന ഒന്നേ ഒള്ളു… സാഹചര്യം.. അതേ സാഹചര്യം കൊണ്ട് അതിനെയെല്ലാം അതിജീവിച്ച പിന്നെ ആരെ പേടിക്കാൻ.. ആനി ജയിച്ചു നിൽപ്പാണ്.. ആനിയുടെ പ്രണയം മികവ് തെളിയിച്ചു.. പ്രണയം ആത്മർത്ഥമാവുന്നത് എപ്പോഴാണ് എന്നവൾ പഠിച്ചു.. എന്തൊക്കെ സംഭവിച്ചാലും… ഒക്കത്തിന്റെയും അവസാനം നീ ഇല്ലാതെ എനിക്ക് പറ്റില്ലെന്ന് തിരിച്ചറിയാൻ കഴിയുമ്പോൾ ആണത്.. സ്നേഹം നമ്മുക്ക് പെട്ടന്ന് മനസ്സിലാവും.. പക്ഷേ അതിലും പെട്ടന്ന് സ്നേഹകുറവാണ് മനസ്സിൽ കയറുക.. കടന്നു പോയ വഴികളും.. വന്നു പോയ മനുഷ്യരും തന്ന് പോയ നോവുകളും എല്ലാം…. എല്ലാം ഓരോരോ പാഠങ്ങൾ ആണ്.അധികമാരും പഠിക്കാതെ പോവുന്ന പാഠം.. ബന്ധങ്ങൾ എങ്ങനെ ആവണമെന്നും… എങ്ങനെ ആവരുത് എന്നുമുള്ള പാഠങ്ങൾ.. ചില ബന്ധങ്ങൾ ഉണ്ട് നമ്മുക്കായ് മാത്രം ദൈവം കാത്തു വെച്ചത് പോൽ.. ❤❤❤❤
“തെളിവുകൾ എതിരാണ് എന്നാ ഒറ്റ കാരണം കൊണ്ട് കുറ്റവാളി പട്ടം ചാർത്തി കിട്ടിയ പ്രിൻസിനോട് ഈ കോടതി മാപ്പ് പറയുന്നു.. ഇത്രയും കഷ്ടപെട്ട് ഭർത്താവിന്റെ നിരപരാധിധ്യം തെളിയിക്കാൻ മുന്നിട്ടിറങ്ങിയ ആനിയെ കോടതി പ്രതേകിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു “.. നീണ്ട കയ്യടികൾ മുഴങ്ങി.. പ്രിൻസ് കോടതിയെ നോക്കി കൈ കൂപ്പി. അവന്റെ കണ്ണിൽ നീർ തിളക്കം ഉണ്ടായിരുന്നു.. ആനി പെട്ടന്ന് എഴുന്നേറ്റു… “ചില തെറ്റുകൾക്ക് മാപ്പ് പറയാനുള്ള അർഹത പോലും ഇല്ല സർ.. അത്രമേൽ നോവിച്ചിട്ട് വെറുമൊരു മാപ്പ് പറച്ചിൽ കൊണ്ട് ആ അനുഭവങ്ങൾ ഇല്ലാതാവില്ലല്ലോ.. ഇനി എങ്കിലും പാവങ്ങളുടെ കൂടെ നിൽക്കുന്ന നിയമം വരണം സർ.. ആയിരം കുറ്റവാളി രക്ഷപെട്ടു പോയാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന നമ്മുടെ മുദ്രവായ്ക്യം നമ്മുക്ക് ചേരില്ല സർ..” ആനി പറയുമ്പോൾ നോവിന്റെ തീ ചൂളയിൽ അവൾ ജീവനോടെ എരിഞ്ഞതിന്റെ പൊള്ളൽ വാക്കിനു ഉണ്ടായിരുന്നു..
ചുറ്റും ഒരാൾ പോലും മിണ്ടാതെ ഇരിക്കുമ്പോൾ ആനി തുടർന്നു.. “വെറും തെളിവ് എതിരാണ് എന്ന കാരണം കൊണ്ട് ഇനിയും ആരും ജയിലിൽ ആവരുത്. കാരണം നമ്മളോട് പകയുള്ള ആർക്കും ഉണ്ടാക്കാവുന്ന ഒന്നാണ് തെളിവെന്ന് ഇതിൽ നിന്ന് മനസ്സിലായില്ലേ.. ഇപ്പോഴും ഉണ്ടാകും ജയിലിൽ.. ചെയ്ത കുറ്റം എന്താണ് എന്ന് പോലും അറിയാതെ ശിക്ഷ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട അനേകം പ്രിൻസുമാർ.. അവരെയും കാത്തു ജീവിതം മുന്നിൽ ചോദ്യചിഹ്നം ഉയർത്തി പകച്ചുപോയ അനേകം ആനിമാർ.. പറയാൻ കഴിയാത്ത നോവാണ് സർ അത്..” ആനിയുടെ സ്വരം ഇടറി… “വീടിനുള്ളിൽ മാത്രം ജീവിതം പഠിച്ച എത്രയോ സ്ത്രീകൾക്ക് പുറത്തിറങ്ങി ചെയ്യാൻ പാകത്തിന് ഇവിടെ ജോലി ഇല്ല സർ. ജീവന്റെ പാതി ആയവർ ജയിലിൽ ആവുമ്പോൾ അവരുടെ അവസ്ഥ… അത് വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല.. ആരും കാണത്തില്ല.. കൂടെ.. എനിക്ക് എന്റെ ഇച്ചായന്റെ കൂട്ടുകാർ ഉണ്ടായിരുന്നു ഒരു വഴി വെട്ടി തരാൻ.. അതിനും ആളില്ലാത്തവർ ഉണ്ടാവും.. അവരുടെ മനസ്സികാവസ്ഥ.. അത് ഭീകര മാണ്.. അകത്തുള്ള അവളുടെ പാതിയോട് കാണിക്കുന്നതിനെക്കാൾ പുച്ഛം പുറത്തുള്ള പെണ്ണുങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ട എത്രയോ ജന്മങ്ങൾ.. ഇനിയെങ്കിലും കണ്ണ് തുറന്നു നോക്കണം.. നമ്മുടെ നീതി പീഠം..” ഉറപ്പോടെ ആനി പറയുമ്പോൾ അറിയാതെ തന്നെ ചുറ്റും ഉള്ളവർ കയ്യടിച്ചു പോയിരുന്നു..
പ്രിൻസ് അവളെ നോക്കുമ്പോൾ അവനുള്ളം പ്രണയം കൊണ്ട് വീർപ്പു മുട്ടി.. “മാപ്പെന്ന് പറഞ്ഞു വിട്ടായക്കുമ്പോൾ എന്റെ ഇച്ചായന്റെ നഷ്ടം എത്രയെന്നു അറിയോ നിങ്ങക്ക്.. ജനിച്ചിട്ട് ഇന്നേ വരെയും സ്വന്തം മോനെ പോലും ആ മനുഷ്യൻ കണ്ടിട്ടില്ല… പ്രായമായ അമ്മ… അവരുടെ ഉള്ളിൽ മോനെ കാണാൻ.. ആ മോന് അമ്മയെ കാണാൻ.. ഒക്കെ ആഗ്രഹം എത്ര ആയിരിക്കുമെന്ന് ഓർത്തിട്ടുണ്ടോ.. ഒരു ഭാര്യ ക്ക് ഏറ്റവും കൂടുതൽ ഭർത്താവിന്റെ സ്നേഹം ആവിശ്യമുള്ള ഗർഭകാലത്തു പോലും ഞാൻ ഒറ്റക്കായിരുന്നു.. എന്റെ മോനെ ഏറ്റു വാങ്ങാൻ അവന്റെ പപ്പ ഇല്ലായിരുന്നു.. മെന്റൽ ഡിപ്രഷൻ ഉണ്ടായിരുന്നു എനിക്ക്.. അന്നൊക്കെ അനുഭവിച്ച ഏകാന്തത.. പറ്റുമോ സർ ഇതിനെല്ലാം പകരം തരാൻ.. ആരോടാ ഞാൻ പരാതി പറയേണ്ടത്.. തിരിച്ചു കിട്ടുമോ എനിക്ക് എന്റെ അന്നത്തെ സന്തോഷം.മായ്ച്ചു കളയാൻ ആവുമോ ഞാൻ അനുഭവിച്ചു തീർത്ത നോവുകൾ.. ചെയ്യാത്ത തെറ്റിനാണ് ഇതെല്ലാം എന്നോർക്കുമ്പോൾ ഉണ്ടാവുന്ന വേദന ഉണ്ടല്ലോ സർ… അത് മരണം പോലെ വേദന യാണ്..”ആനി കരഞ്ഞു പോയിരുന്നു.. കുഴഞ്ഞു കൊണ്ട് നിലത്തേക്ക് വീഴും മുൻപേ പ്രിൻസ് കാറ്റ് പോലെ പാഞ്ഞു വന്ന് അവളെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു.. കണ്ടു നിന്നവർ ഒക്കെയും നിറഞ്ഞ മിഴികൾ തുടക്കുന്ന തിരക്കിൽ ആയിരുന്നു അപ്പോൾ…. തുടരും….

by