രചന – മഞ്ജിമ സുധി
രാവിലെ എണീറ്റ് ഇരിക്കാൻ നോക്കിയതും തല പൊങ്ങുന്നില്ല,വല്ലാതെ ഭാരം വെച്ചപ്പോലെ…. തലയിൽ കൈ വെച്ഛ് എണീറ്റ് ഇരുന്ന് ചുറ്റും കണ്ണോടിച്ചതും ഇന്നലത്തെ നശിച്ച രാത്രി മനസ്സിലേക്ക് അനുവാദം കൂടാതെ കടന്നു വന്നു… റൂമിന്റെ അവസ്ഥ കണ്ട് ദേഷ്യം ഇരച്ചു കയറി,ബെഡിൽ കിടന്ന ക്രിസ്റ്റൽ ക്യൂബ് എടുത്തു ഞാൻ ചുമരിലെ ടീവിയിലേക്ക് എറിഞ്ഞു….. അപ്പഴാണ് കയ്യിലെ മുറിവിലേക്ക് വേദനയോടെ ശ്രദ്ധ പോയത്…. കട്ട പിടിച്ചിരുന്നു എങ്കിലും ഇപ്പൊ ചെറുതായി ചോര കിനിയുന്നുണ്ട്…. ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ പറ്റാത്ത ഞാൻ ബെഡിന്റെ സൈഡിൽ കുടിക്കാൻ വെള്ളം വെക്കുന്ന ജഗ് ഒറ്റതട്ടിന് എറിഞ്ഞുടചോണ്ട് വേഗം കുളിച്ചു ഡ്രസ് ചേഞ്ച് ചെയ്ത താഴേക്കിറങ്ങി…. അമ്മ പ്രാതൽ കഴിക്കാൻ പുറക്കീന്ന് വിളിച്ചെങ്കിലും കേൾക്കാത്ത മട്ടിൽ ഞാൻ വേഗം കാറിൽ കയറി ഓഫീസിലേക്ക് വിട്ടു…..
പ്രാവുകളുടെ കുറുക്കലുക്കൾകിടയിലൂടെ കടന്നു വന്ന നീണ്ട ഒരു ഹോണടിയാണ് എന്നെ ഉണർത്തിയത്…. പതിയെ കണ്ണ് വലിച്ഛ് തുറന്നതും സൂര്യപ്രകാശം കണ്ണിലേക്ക് കുത്തിക്കയറി…. മുഖം ഞുളിച്ചോണ്ട് കൈ കൊണ്ട് ഞാൻ മുഖം മറയ്ച്ഛ് ചുറ്റും നോക്കി… നിലത്ത് ഇരുന്ന് കിളിവീട്ടിലെ ആടുന്ന ഊഞ്ഞാലയിലേക്ക് തല വെച്ചാണ് ഞാൻ കിടക്കുന്നത്…. ഇന്നലെ രാത്രി ഞാൻ എവിടെയാണോ കിടന്നത്…..???? ആവോ അറിയില്ല,,, ഇടനാഴിയോടെ നടന്നത് നല്ല ഓർമയുണ്ട്….. ഇടനാഴിയുടെ അവസാനത്തിലാണ് കിളിവീട്….. മൊത്തത്തിൽ ഒരു മരവിപ്പ് ആയിരുന്നു….. ഞാൻ എണീറ്റ് ഊഞ്ഞാലയിലേക്ക് കയറി ചാരി ഇരുന്ന് കണ്ണ് ഇറുക്കിയടച്ചു…. സിദ്ധു വിന്റെ ഓരോ വാക്കും ചെവികളിൽ മുഴങ്ങാൻ തുടങ്ങിയതും കൺ കോണിലൂടെ കണ്ണീർ ഒലിച്ചിറങ്ങി….
പൊടുന്നനെ കണ്ണ് തുറന്ന് സാരി തലപ്പ് കൊണ്ട് മുഖം തുടയ്ച്ഛ് ഞാൻ സിദ്ധു റൂമിലേക്ക് നടന്നു….. പേടിയോടെ വാതിൽ തുറന്നു ആദ്യം നോക്കിയത് ബെഡിലേക്കാണ്, നേരത്തെ കേട്ട ഹോർണടിയും നിശബ്ദമായ റൂമും സിദ്ധു ഓഫീസിൽ പോയിരുക്കുന്നു എന്നതിന് തെളിവ് തന്നു….. ശാരദമ്മയുടെ സഹായത്തോടെ ആ റൂം പഴയ പോലെയാക്കി കുളിച്ചു ഞാൻ വേഗം താഴേക്കിറങ്ങി… ഇന്നലത്തെ നിമ്മി കൊടുത്ത ഷോക്കിൽ നിന്നും അമ്മയും ദേവുവും എപ്പഴും നീങ്ങീട്ടില്ല….. ഞാൻ കിച്ചണിൽ കയറിയതും ഏട്ടത്തി വന്ന് നിമ്മിയുടെ കാര്യങ്ങൾ വിശദമായി ചോദിച്ചതും റൂമിൽ നിഖിലിനെ കണ്ടത്തൊഴിക്കെ ബാക്കി മുഴുവൻ ഞാൻ എല്ലാവർക്കുമായി വിശദീരിച്ഛ് കൊടുത്തു…… സിദ്ധു പ്രാതൽ കഴിക്കാതെയാണ് പോയതെന്ന് അമ്മ പറഞ്ഞതും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു…… ഒരു നേടുവീർപ്പോടെ തൽകാലം മനസ്സ് മാറ്റി ഞാൻ കിച്ചണിലെ പണിയിലേക്ക് ശ്രദ്ധിച്ചു…..
സമയം ഒരുപാട് ആയിട്ടും നിമ്മിയെ പുറത്തേക്ക് കാണാത്തത് ശ്രദ്ധിച്ഛ് അമ്മ വിളിക്കാൻ പോകാൻ നോക്കിയതും, അമ്മ പോയാൽ ശെരിയാവില്ലെന്ന കണ്ട് ഞാനും ഏട്ടത്തിയും റൂമിലേക്ക് ചെന്നു…. ഹൊ……!!!!! പെണ്ണിനെ കാണാൻ വയ്യ മുഖമൊക്കെ നീര് വെച്ച് തീർത്തിട്ടുണ്ട്, ചെറുതായിട്ട് ബോഡി tem ഉയർന്നിരിക്കുന്നു… ഞാനും ഏട്ടത്തിയും ഒരുപാട് നിർബന്ധിച്ചെങ്കിലും ബെഡിൽ നിന്ന് എണീക്കാനോ എന്തെങ്കിലും കഴിക്കാനോ വൈക്കുനേരം വരെ അവള് തയ്യാറായില്ല…. ആരോടൊക്കെയോയുള്ള വാശി അവള് ഒന്നും തിന്നാതെയും കുടിക്കാതെയും തീർക്കുന്നത് കാണേ അമ്മ വന്ന് കുറേ തല്ലുകയും ചീത്തപ്പറയുകയും ഒക്കെ ചെയ്തിട്ടും നിമ്മി ആ കിടപ്പ് തുടർന്ന്….. വൈകുന്നേരം ഉച്ചത്തെ ഫുഡും കൊണ്ട് ഞാൻ പോയെങ്കിലും കഴിക്കാൻ കൂട്ടാക്കാതെ എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു…. ഒരു ദിവസം കൊണ്ട് തന്നെ നിമ്മി വല്ലാതെ ക്ഷീണിച്ചപ്പോലെ തോന്നി….
കളിയും ചിരിയും മാത്രം മുഴങ്ങി കേട്ടിരുന്ന വീട്ടിൽ മൗനവും കരച്ചിലും അങ്ങിങ്ങായി തളം കെട്ടി…. ആരും ആരോടും മിണ്ടാനോ നോക്കാനോ നിൽകത്തെ മൂകതമാത്രം എങ്ങും നിറഞ്ഞു….. സിദ്ധു രാവിലെ ദേഷ്യത്തോടെ ഒന്നും കഴിക്കാതെ പോയതോണ്ടും നിമ്മി വാശി പിടിച്ഛ് കഴിക്കാതെ ഇരുന്നോണ്ടും ആരും ഇന്ന് അങ്ങനെ കാര്യമായി ഫുഡ് കഴിച്ചില്ലെന്ന് തന്നെ പറയാം… അമ്മ മാത്രം അടുക്കള വാതിലിൽ ചാരി ഒറ്റയ്ക്കിരുന്ന് എന്തിനോ വേണ്ടി കണ്ണീരൊഴുക്കി…. ‘ എന്റെ രണ്ട് പെണ്മക്കളും വഴി പിഴച്ചു പോയല്ലോ അമ്മേ ‘ എന്ന് പറഞ്ഞു ഇടയ്ക്ക് ദേവൂനെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോ എന്റെ ചങ്ക് പൊടിഞ്ഞു…. അറിഞ്ഞോണ്ട് അല്ലെങ്കിൽ കൂടി ആ കണ്ണീരിന് ഞാനും കൂടി ഉത്തരവാദി ആണല്ലോ ന്റെ കൃഷ്ണാ….! ആരോടൊക്കെയോ ഉള്ള ദേഷ്യവും വാശിയും മുഴുവൻ ഓഫീസിൽ തീർത്തപ്പോ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി….
ഇന്ന് എന്റെ ചീത്ത കേൾക്കാത്ത ഒരു സ്റ്റാഫ് പോലും ഓഫീസിൽ ഇല്ലായിരുന്നു ന്ന് തന്നെ പറയാ.. കൂടുതലും ഏറ്റു വാങ്ങിയത് ജയനായിരുന്നു……പാവം… രാത്രി ഒരുപാട് ലറ്റ് ആയാണ് വീട്ടിൽ കയറി ചെന്നത്…. വാതില് തുറന്നതും സോഫയിൽ ഇരിക്കുന്ന നിമ്മിയെയാണ് കണ്ടത്…മുഖമൊക്കെ കരഞ്ഞ് കരഞ്ഞ് നീര് വെച്ച് വീർത്തത് കണ്ടപ്പോ എന്റെ നെഞ്ച് കലങ്ങി….. കണ്ണൊക്കെ വിളറി വെളുത്ത് പോയിരിക്കുന്നു… ഒരു അവശത മൊത്തത്തിൽ അവളെ ബാധിച്ചിട്ടുണ്ട്….. എന്റെ കൈ പാട് ആ കവിളിൽ ചുവന്ന് ചിണർതത്ത് കാണേ കണ്ണിൽ നനവ് പടർന്നു…. വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടതും അവള് വേഗം എണീറ്റ് എനിക്ക് അഭിമുഖമായി നിന്നു….
ഞാൻ നോട്ടം മാറ്റി മുകളിലേക്ക് ലക്ഷ്യമാക്കി അവളെ മൈൻഡ് ചെയ്യാതെ മുന്നോട് നടന്നെങ്കിലും നിമ്മി അപ്പോഴേക്കും ഓടി എന്റെ മുന്നിലേക്ക് വന്ന് രണ്ട് കൈകൊണ്ടും ചുറ്റി കെട്ടിപ്പിടിച്ചു….. ഇറുക്കി പിടിച്ച് നെഞ്ചോട് പറ്റിച്ചേർന്ന് വാവിട്ട് കരയുന്ന അവൾക്ക് മുന്നിൽ ഞാൻ ശിലപോലെ നിന്നു….. എങ്ങി എങ്ങി ശ്വാസമെടുക്കാൻ കഴിയാതെ വിങ്ങി പൊട്ടി വലിയ വായിൽ കരയുന്നത് അധികനേരം നോക്കി ശിലപോലെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല… രണ്ട് കൈകൊണ്ടും അവളെ തിരിച്ഛ് വാത്സല്യത്തോടെ നെറുക്കിൽ കൈ ചേർക്കുമ്പോ ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ ഒഴുക്കി തുടങ്ങിയിരുന്നു…… “ആം……ആം സോറി ഏട്ടാ…. ആം റിയലി സോറി….. ഞാൻ അറിയാതെ…. ഏട്ടൻ എന്നെ തല്ലിയപ്പോ,,,,,,,, സഹിക്കാൻ കഴിഞ്ഞില്ല അതാ…ഞാൻ…. എനിക്ക്…. ആം സോ… സോറി ഏട്ടാ….. പ്ലീസ് എന്നോട് മിണ്ടാതെ നിൽകല്ലേ…???” എന്റെ നെഞ്ചിൽ മുഖം ചേർത്ത് മുറുക്കെ പിടിച്ഛ് വിക്കി വിക്കി നിമ്മി പറയുന്നത് കേട്ടപ്പോ ഞാൻ അവളെ ഇറുക്കി പുണർന്ന് ആശ്വസിപ്പിച്ഛ് കൊണ്ട് ഞാൻ സോഫയിൽ ഇരുത്തിച്ചു…..
ടേബിളിൽ ചെന്ന് ജെഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അവൾക്ക് കൊടുത്തു അരികിൽ ഇരുന്നു…… കരച്ചിൽ അടക്കാൻ കഴിയാതെ എങ്ങി കരഞ്ഞു ഇക്കിൾ എടുത്തോണ്ട് പതിയെ കിതപ്പോടെ വെള്ളം കുടിക്കുന്ന നിമ്മിയുടെ മുഖത്തേക്ക് ഞാൻ നോക്കി….. അടിയേറ്റ് വാണ്ട് ചിണർത്ത് കിടക്കുന്ന കവിളിൽ പതിയെ തലോടിയതും അവൾ നീറ്റലോടെ എരിവ് വലിച്ച് എന്നെ നോക്കി ചിരിച്ചു….. ” എന്റെ മോൾക്ക് ഒരുപാട് വേദനിച്ചല്ലേ,,, ആം-സോറി…..!!!!” വേദനയോടെ അവളെ നോക്കി ഞാൻ പറഞ്ഞു തീർന്നതും നിമ്മി വീണ്ടും പൊട്ടികരഞ്ഞോണ്ട് എന്റെ നെഞ്ചിൽ ചാഞ്ഞു….. ” അങ്ങനെ പറയല്ലേ ഏട്ടാ…… ഞാനല്ലേ,,,,,, ഞാനല്ലേ ഏട്ടാ തെറ്റ് ചെയ്തത്….. എത്രയൊക്കെ ദേഷ്യം വന്നാലും ഞാൻ അങ്ങനൊയൊന്നും പറയാൻ പാടില്ലായിരുന്നു…. ഏട്ടന് ഇത്ര മാത്രം വേദനിച്ചു കാണും…. ഇത്രയും കാലത്തിന്റെ ഇടയ്ക്ക് ഒരു ഈർക്കിൽ കൊള്ളി കൊണ്ടെങ്കിലും ഏട്ടൻ എന്നെ തല്ലിയിട്ടുണ്ടോ…?? ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല,, അങ്ങനെയുള്ള ഏട്ടൻ എന്നെ ഒന്ന് കേൾക്കുക പോലും ചെയ്തെ കുറ്റപ്പെടുത്തുക മാത്രം ചെയ്തപ്പോ തല്ലിയപ്പോ എനിക്ക് എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,
സഹിക്കാൻ പറ്റിയില്ല…. ദേഷ്യവും സങ്കടവും വേദനയും എല്ലാം കൂടി കൈവിട്ട് പോയി…. ഏട്ടനെ വേദനിപ്പിക്കണം ന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല… ഏട്ടനോടുള്ള ദേഷ്യത്തിൽ അച്ഛമ്മയോടും അമ്മയോടും ഒക്കെ ഞാൻ എന്തൊക്കെയോ പറഞ്ഞു….. ഇത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഞാനങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു…. വലിയ തെറ്റാ ഞാൻ ചെയ്തത്…. ഒരു കുറവും വരുത്താതെ എന്നെ നോക്കുന്ന ഏട്ടനെ ഞാൻ….. ഞാൻ എന്തൊക്കെ….!!! ഏട്ടന് ഒരുപാട് വിഷമായില്ലേ….????” “ഏയ്….ഏട്ടന് വിഷമായൊന്നും ഇല്ല…. നീ എന്റെ അനിയത്തി അല്ലേ…. അപ്പോ പിന്നെ എന്റെ ദേഷ്യത്തിന്റേയും വാശിയുടേയും ചെറിയൊരു അംശമെങ്കിലും കിട്ടാതിരിക്കോ…..???? അനിയത്തി വികൃതി കാണിച്ചാൽ നമ്മുക്ക് സങ്കടം ഉണ്ടാവോ…?” നിറഞ്ഞ വാത്സല്യത്തോടെ അവളെ മുഖമുയർത്തി ഞാൻ പറഞ്ഞതും അവള് വീണ്ടും കുറുക്കികൊണ്ട് എന്നോട് ചേർന്ന് കെട്ടിപ്പിടിച്ചു…
” അല്ല…. അല്ല… ഏട്ടൻ വെറുതെ എന്നെ സമാധാനിപ്പിക്കാൻ പറയാ… ഏട്ടന് നല്ലോണം വിഷമായിട്ടുണ്ട്….. എനിക്കറിയാം… അങ്ങനെയൊക്കെ പറഞ്ഞാൽ ആർക്കാണെങ്കിലും വിഷമം ആവും….. ഏട്ടൻ തന്നെയാ എനിക്ക് ആരെക്കാളും വലുത്…..ഏട്ടൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിച്ചോളാ….. എന്റെ ഏട്ടൻ ആരുടെയും മുന്നിൽ തല കുനിക്കാൻ ഞാൻ സമ്മതിക്കില്ല…. ഏട്ടൻ പറഞ്ഞപ്പോലെ വിവേകുമായുള്ള കല്യാണത്തിന് എനിക്ക് സമ്മാതാണ്….. ഏട്ടൻ സന്തോഷാ എന്റെ സന്തോഷം…. എനിക്ക് കല്യാണതിന് സമ്മതാണ്….. വേദനയോടെ നിമ്മി ഇത്രയും പറഞ്ഞ് എന്നെ നോക്കി ചിരിച്ചതും ഞാൻ അവളെ അടർത്തി മാറ്റി നിർത്തി മുഖത്തേക്ക് നോക്കി…. “നിന്റെ എതെങ്കിലും ഒരാഗ്രഹത്തിന് ഏട്ടൻ ഇന്ന് വരെ എതിര് നിന്നിട്ടുണ്ടോ…..????? എല്ലാം സാധിച്ചു തന്നിട്ടല്ലേള്ളൂ…..???? എന്തും പറയാനുള്ള സ്വാതന്ത്രം ഞാൻ നിനക്ക് തന്നിട്ടില്ലേ…??? എന്നിട്ടും ഇങ്ങനെയൊരു കാര്യം നീ എന്നിൽ നിന്ന് മറച്ചു വെച്ചപ്പോ തോന്നിയ ഒരു ചെറിയ ദേഷ്യം അത്രേള്ളൂ…. നീ എന്റെ അനിയത്തി അല്ലേ,,അപ്പൊ കുറച്ചു ദേഷ്യം ഒക്കെ ആവാം… അത് നമ്മുടെ രക്തത്തിൽ ഉള്ളതാ….!! പിന്നെ കല്യാണം,,,,, ഞാൻ അങ്കിളനെ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്റെ അനിയത്തിക്കും എന്നെ പോലെ ലൗ മാരേജ് ആണ് ഇഷ്ടം ,അതോണ്ട് അവളെ ഞാൻ അവള് സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന അവളെ ചെക്കന് തന്നെ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചെന്ന്….!!” തലകുനിച്ഛ് നിന്ന് കണ്ണ് തുടച്ചും മൂക്ക് വലിച്ചും ഇരുന്ന പെണ്ണ് ഇത് പറഞ്ഞതും ഒരു ഞെട്ടലോടെ എന്നെ നോക്കി ആവേശത്തോടെ ചോദിച്ചു… “*സത്യം…..!!!!!!*”
“ആഹ് ഡീ,,,,, പോത്തേ….. നിന്റെ ചെക്കന്റെ നമ്പർ ഒന്ന് താ… എന്റെ കലിപ്പ് പെങ്ങളെ കെട്ടാൻ പെണ്ണ് കാണാൻ വരാൻ പറയട്ടെ…..” *”താങ്ക് യൂ ഏട്ടാ……..!!!!!!!!!!*” സന്തോഷം കൊണ്ട് ഇറുക്കി കെട്ടിപ്പിടിച്ചു പെണ്ണ് എന്നെ കൊല്ലാഞ്ഞത് ഭാഗ്യം…..പിന്നെ നേരെ അടുക്കളയിലേക്ക് നോക്കി ഒരു ഓട്ടമായിരുന്നു….. അങ്ങോട്ടും~~ രാത്രി ഒരുപാട് വൈകിയിട്ടും സിദ്ധുനെ കണ്ടില്ല…. കുറേ കാത്ത് നിന്ന് അമ്മയും അച്ഛമ്മയും പോയ് കിടന്നെങ്കിലും ഞാൻ ഹാളിൽ ഇങ്ങോട്ടും വെപ്രാളത്തോടെ നടന്നു…. രാവിലെ ദേഷ്യത്തോടെ ഒന്നും കഴിക്കാതെ ഇറങ്ങി പോയത് കൊണ്ടാണോ എന്തോ,, മനസ്സ് വല്ലാതെ അസ്വസ്ഥമാണ്…. ആലോചിക്കുംതോറും വേണ്ടാത ചിന്തകൾ മാത്രം തലയിൽ ഉദിക്കുന്നു… പേടിയോടെ സോഫയിൽ ഇരിക്കുമ്പഴാണ് നിമ്മി താഴേക്ക് ഇറങ്ങി വന്നത്….ഇന്ന് നേരം വെളുത്ത് രാത്രിയായി ഇപ്പഴാണ് അവള് ആ റൂം വിട്ട് ഒന്ന് പുറത്തിറങ്ങിയത്….. ഏട്ടനെ കണ്ടിട്ടേ കിടക്കൂന്നും പറഞ്ഞ് അവളും സോഫയിൽ ഇരുന്നു….
രാത്രി ഈ സമയത്തു ആരാ അടുക്കളയിൽ..??? എല്ലാരും കിടന്ന് ഉറങ്ങിയല്ലോ….???? അപ്പോ പിന്നെ അടുക്കളയിൽ ആരാ…??? അവളെ ഓട്ടം കണ്ട് സംശയത്തോടെ മനസ്സിൽ പറഞ്ഞ് അവൾക്ക് പുറക്കേ ഞാനും അടുക്കളയിലേക്ക് നടന്നു…. അവളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന നിമ്മിയെ കണ്ടതും ഞാനൊരു നിമിഷം അവിടെ നിന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ‘ഞാനിത് വരെ ഒന്നും കഴിച്ചില്ലെന്നും ഏട്ടനും ഒന്നും കഴിച്ചിട്ടില്ലെന്ന് ജയേട്ടനെ വിളിച്ചപ്പോ പറഞ്ഞിരുന്നു ‘ ന്നും പറഞ്ഞു നിമ്മി എന്നെ ടേബിളിൽ പിടിച്ചിരുത്തി…. ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങിയതും നിമ്മി അവളേയും കഴിക്കാൻ വരാൻ പറഞ്ഞ് വിളിച്ചു കൂവിയെങ്കികും ‘ ഞാൻ കഴിച്ചെന്ന് ‘ അവിടുന്ന് തന്നെ വിളിച്ഛ് പറഞ്ഞു അവൾ അടുക്കളയിൽ തന്നെ നിന്നു…. ഫുഡ് കഴിച്ചതും ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി… ഡോർ തുറന്ന് ഉള്ളിൽ കയറി നോക്കിയപ്പോ റൂം പഴേത്തിലും ക്ലീൻ ആൻഡ് ഫ്രഷ് ആയിരുന്നു,വേഗം ഫ്രഷ് ആയി വർക്ക് ചെയ്യാൻ ഇരുന്നു….
രാത്രി ഏറെ വൈകിയിട്ടും അവളെ റൂമിലേക്ക് കണ്ടില്ല….ദേഷ്യം ഉണ്ടെങ്കിലും അവളെ കാണാഞ്ഞിട്ട് മനസ്സിന് എന്തോ പോലെ… ഇന്ന് അവളെ കണ്ടിട്ടേയില്ല… ആദ്യം മടിച്ചു നിന്നെങ്കിലും പിന്നെ ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി… ഇടനാഴിയിലെ ഒരു കോർണറിൽ സെറ്റ് ചെയ്ത സോഫയിൽ കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോ എന്തോ നെഞ്ചിൽ ഒരു പിടച്ചിൽ…. ഇന്നലെ പറഞ്ഞത് കുറച്ഛ് കൂടിപോയപ്പോലെ മനസ്സ് പറഞ്ഞൂ,സത്യത്തിൽ എന്തൊക്കെയാ വിളിച്ഛ് പറഞ്ഞതെന്ന് അറിയില്ല… പക്ഷേ ഒന്നും മിണ്ടാതെ നിറഞ്ഞൊഴുകുന്ന മിഴികളോടെ എന്നെ കണ്ണെടുക്കാതെ നോക്കിയ അവളെ മാത്രം നല്ല ഓർമയുണ്ട്… അതോർക്കുമ്പോ വേദന തോന്നുന്നുണ്ടെങ്കിലും അവള് ചെയ്തതാലോചിക്കുമ്പോ ദേഷ്യം ഇരച്ചു കേറുവാ…. ദേഷ്യത്തോടെ ഞാൻ വേഗം തിരിച്ഛ് കയറി വാതിലടച്ചു കിടന്നു….ഒരുപാട് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…. അവിടെ ഇല്ലെന്ന് അറിഞ്ഞിട്ടും കണ്ണുകൾ അവള് കിടക്കാറുള്ള സ്ഥലത്തേക്ക് പാഞ്ഞു പോകുന്നു….കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കിടന്ന് ഇടയ്ക്ക് എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുത്തി വീണു……..
കാർ വന്ന് നിന്നതും ഞാൻ വേഗം ഹാളിൽ നിന്ന് അടുക്കളയിലേക്ക് വലിഞ്ഞിരുന്നു..അവരുടെ സംസാരം വലുതായി കേട്ടില്ലേങ്കിലും നിമ്മി വന്ന് കെട്ടിപ്പിടിച്ഛ് ഉമ്മ തന്നപ്പോ എല്ലാം കലങ്ങി തെളിഞ്ഞെന്ന് ബോധ്യായി…. സിദ്ധു സമ്മതിക്കും ന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… ആദ്യം ദേഷ്യം പിടിച്ചാലും പിന്നീട്ട് അവൻ സമ്മതിക്കും, പ്രത്യേകിച്ച് നിമ്മിയുടെ കാര്യത്തിൽ…. മറ്റാരേക്കാളും നിമ്മിയെ വലിയ കാര്യമാ അവന്…. ഏട്ടനേക്കാൾ നിമ്മി സിദ്ധു മായിട്ടാണ് കൂടുതൽ കൂട്ട്…. സിദ്ധു സമ്മതിച്ചപ്പോ പെണ്ണിന്റെ മുഖത്തെ സന്തോഷം ഒന്ന് കാണാനായിരുന്നു….. നിമ്മി ഫുഡ് കഴിക്കാൻ ഹാളിലേക്ക് ഒരുപാട് വിളിച്ചെങ്കിലും പോകാൻ തോന്നിയില്ല,സിദ്ധു ന് ഇഷ്ടാവില്ലെന്ന് തോന്നി…. അവര് കഴിച്ച പാത്രമൊക്കെ കഴുകി മേശ ക്ലീൻ ചെയ്ത് ബാക്കി പണിയൊക്കെ ഒതുക്കി ഞാൻ റൂമിലേക്ക് നടന്ന് മുന്നിലെത്തിയപ്പോ ഇന്നലത്തെ കാര്യങ്ങൾ മിന്നൽ പിളലുകൾപ്പോലെ മനസ്സിലേക്ക് വീണ്ടും പാഞ്ഞു വന്നു….
ഇനിയും കേൾക്കാൻ ത്രാണിയില്ലാത്തത് കൊണ്ട് റൂമിലേക്ക് കയറാതെ ഇടനാഴിയിലെ സോഫയിൽ ചുരുണ്ടു…. എന്റെ മുഖം പോലും സിദ്ധുന് ഇപ്പോ ഇഷ്ടല്ല ന്ന് ഓർക്കും തോറും ചങ്ക് പൊട്ടുന്നു…. അവൻ എന്ത് പറഞ്ഞാലും കേട്ട് നിൽകാറുണ്ട്, അത് അപ്പോ തന്നെ മനസ്സീന്ന് കളയാറും ണ്ട്… പക്ഷേ ഇത്… ഇന്നലെ പറഞ്ഞത് എന്തോ മനസ്സിനെ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു…. ഇത് ഇങ്ങനെയൊക്കെയേ അവസാനിക്കൂ, ഈ പഴിയും എന്റെ തലയ്ക്ക് മുകളിൽ വരുമെന്ന് പൂർണ ബോധ്യം ഉള്ളതോണ്ട് തന്നെയാ പറഞ്ഞത്…. പക്ഷേ സിദ്ധു ന്റെ വാക്കുകൾ ഒന്ന് പോലും പാഴാവാതെ മറന്ന് പോവാതെ മനസ്സിൽ കല്ലിച്ഛ് കിടക്കുന്ന പോലെ…. ഹൃദയം വെട്ടി നറുക്കിയും, ആഴത്തിൽ കുത്തിയിറക്കിയും ചോര ഒലിക്കുന്ന പോലെ തോന്നുന്നു….. ‘ ഇനിയും…… ഇനിയും എന്നെ പരീക്ഷിച്ചു മതിയായില്ലേ ദൈവേ….????? ഉരുക്കി തീരാൻ ഇനി എന്നിൽ ഒന്നും ബാക്കിയില്ല….. കണ്ണീർ പോലും… ഇനിയും മതിയായില്ലേ….. ഇങ്ങനെ തട്ടിയെടുക്കാനാണെങ്കിൽ എന്തിനാ നീ എന്നെ സ്നേഹം കാട്ടി കൊതിപ്പിക്കുന്നത്…..???? മോഹിപ്പിക്കുന്നത്….???? *പിന്നെ നിങ്ങൾക്ക് എന്താ ഒരു രസം ല്ലേ…..????* ~~~~~~~~~~~~~~~~~~ രണ്ട് ദിവസം കഴിഞ്ഞപ്പോ നിഖിലിന്റെ വീട്ടുകാർ പെണ്ണ് കാണാൻ വന്നു…
അന്ന് നിമ്മി നിലത്തൊന്നും അല്ലായിരുന്നു…. എല്ലാർക്കും എല്ലാരേയും ഇഷ്ടായി,നിശ്ചയവും ഉറപ്പിച്ചു….. ഇന്നാണ് നിമ്മിയുടെ നിശ്ചയം….. എല്ലാരേയും വിളിച്ചു ഗ്രാന്റ് ആക്കി തന്നെ നടത്താ ന്ന് വെച്ചു……. പെണ്ണ് കാണലും നിശ്ചയവും എല്ലാം കൂടി രണ്ടാഴ്ചയായി നിന്ന് തിരിയാൻ നേരം ഇല്ലായിരുന്നു….എല്ലാത്തിനും ഓടാൻ ഞാൻ മാത്രല്ലേ ഉള്ളൂ…..ഇന്നലെയാണ് ഏട്ടൻ ലാൻഡ് ആയത്… പെണ്ണ് കാണാൻ വന്നപ്പോ എടുത്ത ചെക്കന്റെ ഫോട്ടോയും ഒക്കെ ഞാൻ അയച്ചു കൊടുത്തിരുന്നു… ഇതിലിപ്പോ ഏട്ടനോ എനിക്കോ വോയ്സ് ഇല്ലല്ലോ, നിമ്മിടെ ഇഷ്ടം അല്ലെ…. ഏതായാലും എല്ലാർക്കും നിഖിലിനെയും വീട്ടുകാരെയും നന്നായി ബോധിച്ചമട്ടാണ്…. ഉണ്ണിയും ഇന്നലെയാണ് ലാൻഡ് ആയത്… നിഖിലിനെ കുറിച്ചും അവരുടെ അഫേറിനെ കുറിച്ചും ഉണ്ണിയ്ക്ക് ചെറിയൊരു സൂചന നിമ്മി കൊടുത്തിരുന്നു… കണ്ടാൽ കീരിയും പാമ്പും ആണെങ്കിൽ രണ്ടും നല്ല കൂട്ടാ…. നിശ്ചയത്തിന് മാമ്മൻ മാത്രേ വന്നുള്ളൂ,മായ വന്നില്ല…… അതൊരു കണക്കിന്ന് നന്നായി അല്ലെങ്കിൽ ചിലപ്പോ ഇവിടെ കൊല നടനേന്നെ….!! അവളെന്നെ ഒരാൾ ഇവിടെ ഉണ്ടെന്ന് പോലും ഞാൻ ഇന്നാണ് കാണുന്നത്…. ഇത്രയും ദിവസം ഒളിഞ്ഞും തെളിഞ്ഞും പോലും അവള് എന്റെ മുന്നിൽ വന്നിട്ടില്ല….. എന്തോ അവളെ കാണുബോ വല്ലാത്ത ദേഷ്യം വരും,എന്നാൽ അതു പോലെ സങ്കടവും…
തിരക്കിനിടയിൽ പെട്ടത് കൊണ്ട് അവളെ കുറിച്ചു അധികം ചിന്തിക്കാനോ കാണാനോ സമയം കിട്ടിയിട്ടില്ല…. വന്ന വിരുന്നക്കാരോടും കുടുംബക്കാരോടും ഒക്കെ അവള് കളിച്ഛ് ചിരിച്ഛ് സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് അവളുടെ മുഖത്ത് തെളിയുന്ന സങ്കടവും കണ്ണിലെ നനവും ഉള്ളിൽ നുരഞ്ഞ് പൊങ്ങുന്ന ദേഷ്യതിലും എന്തോ എന്നെ കുത്തി നോവിക്കുന്നുണ്ട് , വല്ലാതെ ഡിസ്ട്രർബ് ചെയ്യുന്നുണ്ട്… ഓർക്കുംതോറും ദേഷ്യം കൂടി കൂടി വരുന്നു…എത്രയൊക്കെ നോക്കാതെ നിൽക്കാൻ ശ്രമിക്കുമ്പോഴും കണ്ണുകൾ എന്നെ പറ്റിച്ഛ് കൊണ്ട് ആൾക്കൂട്ടത്തിൽ അവളെ തേടിയലയുന്നു…. റിങ് എസ്ക്ചേഞ്ച് കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ തിരിഞ്ഞതും നിഖിൽ എന്റെ അടുത്തേക്ക് വന്ന് കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് കേട്ട് ആദ്യം ഞാനൊന്ന് ശങ്കിച്ചു നിന്നെങ്കിലും പിന്നെ ഞാൻ അവനേയും കൊണ്ട് കുറച്ചു മാറിനിന്നു…. പക്ഷേ അവൻ പറയുന്നത് കേട്ട് ശ്വാസം പോലും വിലങ്ങി മരവിച്ഛ് നിന്ന് പോയി ഞാൻ…..
രണ്ട് ദിവസായിട്ട് വീട്ടിൽ മുഴുവൻ ആളും ബഹളവുമാണ്…നിന്ന് തിരിയാൻ നേരം കിട്ടിയിട്ടില്ല….നിഖിലിന്റെ വീട്ടുകാർ പെണ്ണ് കാണാൻ വന്നപ്പോ നിശ്ചയം വേഗം നടത്തണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു അതോണ്ടാണ് എടുപ്പിടിന്നൊരു engagement സിദ്ധു അറേജ് ചെയ്‌തത്… അതോണ്ട് തന്നെ റിലക്ടിവേസ് അധികം പേർക്കും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല…. കുറേ ദിവസത്തിന് ശേഷം ഇന്ന് റിങ് എസ്ക്ചേഞ്ച് ന്ന് ആണ് ഞാനും സിദ്ധുവും പരസ്പരം നല്ലോണം ഒന്ന് കാണുന്നത്… അവന്റെ കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ ചെയ്യുമ്പോഴും അവന്റെ മുന്നിലേക്ക് ചെല്ലാതിരിക്കാൻ ഞാൻ നല്ലോണം ശ്രദ്ധിക്കാറുണ്ട്….. അവനുള്ളപ്പോ അധിക സമയവും അടുക്കളയിൽ തന്നെ കഴിച്ചു കൂടുക പതിവായി… എല്ലാരും ഒരുമിക്കുന്ന തീൻ മേശയിൽ പോലും ഞങ്ങൾ കണ്ടുമുട്ടിയില്ല… പിന്നെ ഏട്ടൻ ഇല്ലാത്ത സ്ഥിതിയ്ക്ക് പെണ്ണ് കാണൽ , നിശ്ചയം എല്ലാം കൊണ്ടും സിദ്ധു ബിസിയായിരുന്നു….
ഏട്ടനും ഉണ്ണിയും ഇന്നലെയാണ് എത്തിയത്…. ഹോസ്പിറ്റലിൽ ഉള്ളപ്പോ ഉണ്ണി ഒരു ദിവസം കാണാൻ വന്നിരുന്നു… ഏട്ടൻ വന്നപ്പോ തന്നെ എന്റെ അടുത്തേക്കാ ഓടിവന്നത്, അന്ന് വരാൻ പറ്റാഞ്ഞതിന് ഒരുപാട് സോറിയും ഇപ്പഴത്തെ സുഖവിവരവും ഒക്കെ തിരക്കി…. നിശ്ചയം പ്രാമാണിച്ഛ് മാമ്മൻ സ്റ്റേറ്റ്സിന് വന്നിരുന്നു…… നിശ്ചയം ഒക്കെ കഴിഞ്ഞ് ഫുഡ് കഴിച്ഛ് വരുമ്പഴാണ് മാമൻ എന്നെ കണ്ടത്,, എന്നെ കണ്ടതും വേദനയോടെ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു….. തലയിൽ തലോടി കൊണ്ട് സുഖവിവരം അന്വേഷിച്ചു… ” മായ……?????” ഞാൻ മായയെ കുറിച്ഛ് ചോദിച്ചതും ഒരു ഞെട്ടൽ ആ മുഖത്ത് പ്രകടമായി… ” ട്രീറ്റ്മെന്റ് നടക്കുന്നോണ്ട് വന്നില്ല” ഒരു മടിയോടെ നിസ്സഹായതയോടെ പറയുമ്പോ മാമ്മന്റെ തല കുനിഞ്ഞിരുന്നു…. പാവം….. മായ ഇങ്ങനെയൊക്കെ ആയതിൽ മാമ്മന് നല്ല സങ്കടം ഉണ്ട്…. ” എനിക്ക് അവളോട് ദേഷ്യമോ വെറുപ്പോ പകയോ ഒന്നും ഇല്ലന്ന് പറയണം…. അവളെ ഞാൻ നിമ്മിയെ പോലെയേ ഇപ്പഴും കാണുന്നുള്ളൂ… സിദ്ധുനോടുള്ള അമിതമായ സ്നേഹവും concern ഉം കൊണ്ടാ അവൾക്ക് എന്നോട് ദേഷ്യവും വെറുപ്പും ഒക്കെ…
ഞാൻ സിദ്ധു ന്ന് ഒട്ടും ചേരില്ലന്നാ അവളുടെ പക്ഷം,,അത് ശെരിയാണെന്ന് എനിക്ക് ഇപ്പഴാ പൂർണ ബോധ്യമായത്….” ഞാൻ പറയുന്നത് മനസ്സിലാവാതെ മാമ്മൻ സംശയത്തോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു… “* അന്ധമായി സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഒരുപാട് ഭാഗ്യം ചെയ്യണം മാമ്മാ….. എല്ലാർക്കും ആ ഭാഗ്യം കിട്ടില്ല….”* മറ്റെങ്ങോ മിഴികൾ ഊന്നി ഞാൻ പറഞ്ഞ് നിർത്തിയതും കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു… മാമ്മൻ നോക്കുന്നത് ശ്രദ്ധിച്ചോണ്ട് ഞാൻ വേഗം കൈ കൊണ്ട് കവിൽത്തടം അമർത്തി തുടച്ഛ് ചിരിച്ചോണ്ട് മാമ്മനെ ഒന്നൂടെ നോക്കി….. ” മാമ്മൻ മറക്കാതെ പറയണം, അവളോട് ഇപ്പഴും എനിക്ക് ഇഷ്ടവും സ്നേഹവും മാത്രേള്ളൂ ന്ന്…. ശെരിക്കും പറഞ്ഞാ ഇപ്പഴാ അവളോട് എനിക്ക് കൂടുതൽ ഇഷ്ടവും സ്നേഹവുമൊക്കെ തോന്നുന്നത്…. അവള് പറഞ്ഞതൊക്കെ ശെരിയാ, സത്യാ… അതൊക്കെ മനസ്സിലാക്കാനും അറിയാനും ഞാനാ ഒരുപാട് വൈകി പോയത്..” സിദ്ദു പറഞ്ഞ ഓരോ വാക്കും മനസ്സിലൂടെ കടന്ന് പോകേ ഇത്രയും പറഞ്ഞ് മാമ്മനെ നോക്കി ഒന്നൂടെ ചിരിച്ച് ഞാൻ വേഗം എങ്ങോട്ടെന്നില്ലാതെ നടന്നു….

by