രചന : ഗായത്രി സുരേന്ദ്രൻ
“ഓക്കേ….. അതുമതി….എപ്പോഴെന്നു നീ നാളയോടെ ഉറപ്പിക്കണം….അതൊക്കെ അവിടെ നിൽക്കട്ടെ… നീ വിട്ടുകാരോടെന്തു പറയും?
അവരെ എങ്ങനെ നേരിടും ഈ വിവാഹത്തിന് അവർ സമ്മതിക്കുമോ….??”മാധവ് ഒരു നിമിഷം ചിന്തയിലാണ്ടു….അമ്മയും മിഴിയും അവരിതെങ്ങനെ ഉൾക്കൊള്ളും????…. തന്റെ മിഴിക്കു തന്നോടുള്ള പ്രണയം എനിക്കും അറിയാവുന്നതല്ലേ….ആദ്യമൊക്ക ഉറച്ച മനസ്സോടെ ഇരുന്നതാണ്…. പക്ഷേ പിന്നീടെപ്പൊഴോ മനസ്സു പതറാൻ തുടങ്ങി….
അവളിലേക്ക്…. ഇതറിയുമ്പോഴുള്ള അവളുടെ നോവ് താങ്ങാനാവുന്നതല്ലാ….കണ്ടുകൊണ്ടിരിക്കാൻ തനിക്കും…..പക്ഷേ…. പ്രത്യുഷ്….അവനു കൊടുത്ത വാക്ക്….. എന്റെ ജീവൻ തന്നേയും അവന്റെ ദാനമല്ലേ…..പക്ഷേ ഇപ്പോൾ പെട്ടന്നെടുത്തു ചാടാൻ വയ്യാ…..ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം കാര്യങ്ങൾ കൈകാര്യം ചെയ്യണം….ആരാധ്യ എഴുന്നേറ്റു റൂമിലേക്കു പോയി…..ഫോൺ ഓഫ് ആണ് കൈയ്യിൽ കരുതിയ പുതിയ സിം കാർഡ് അവൾ അതിലേക്കിട്ടു….പഴയതു കൈവെള്ളയിൽ വച്ചു…. രണ്ടു വിരലുകൾക്കിടയിലായി ചേർത്തു പിടിച്ചു…..അതിനു നേരേ നോക്കി അവളൊന്ന് പുഞ്ചിരിച്ചു…. പതിയേ ആ പുഞ്ചിരി പൊട്ടിച്ചിരിയായിമാറി….ഓപ്രത്യുഷ്….നിന്നേക്കൊണ്ടുള്ള കർമ്മം ദാ കഴിഞ്ഞിരിക്കുന്നു…ഇനി നീയുമിതു പോലെ എന്റെ മനസ്സിൽ നിന്നും ഔട്ട്!!!….”അവളാ സിം കാർഡ് രണ്ടായി പൊട്ടിച്ചു ജനൽ വഴി ദൂരത്തേക്കെറിഞ്ഞു……
****** ****** *******
പിറ്റേന്നു രാവിലെ മിഴി കോളേജിൽ പോവാനൊരുങ്ങുകയായിരുന്നു….എന്നത്തേയും പോലെ ഒരു ചുരിദാറും എടുത്തിട്ടു ചന്ദനക്കുറിയുമണിഞ്ഞ് അവൾ പോവാനൊരുങ്ങി….
ഭക്ഷണം കഴിച്ചു പോവാൻ നേരമാണ് അമ്മായി അടുക്കളയിൽ നിന്നും അങ്ങോട്ടേയ്ക്കു വന്നത്….
“അല്ലാ കുഞ്ഞോളേ….. എന്താ ആ കുട്ടില്ലേ അതെപ്പഴാ പോവണേന്നു കണ്ണൻ നിന്നോടു വല്ലതും പറഞ്ഞോ….??അല്ലാ ഒത്തിരി ദൂരത്തൂന്നാണേൽ അതിന്റെ വീട്ടുകാരു പരിഭ്രമിക്കൂല്ലേ???!!….”
“ആവോ…. നിക്കറീല്ലാമ്മായ്യ്യേ….കണ്ണേട്ടനോടു തന്നേ ചോദിക്കൂ…. ഞാനെന്തേം ചോദിച്ചാ ന്നോടു വഴക്കിനു വരും….
എന്തിനാ വെറുതേ ഞാനതു മേടിച്ചു വയ്ക്കണേ…. ഞാൻ പോവ്വാണ്…..വൈകീട്ടു വരുമ്പഴെന്തേലും മേടിക്കണോ….”നീയ്യാദ്യം ആ ശ്രീകലേടടുത്തു കൊടുത്ത ചുരിദാറു തയ്പ്പിച്ചു മേടിക്കൂ…..
അതേപ്പറ്റി വല്ല ബോധോംണ്ടോ… എത്ര ദിവസായി അതങ്ങനെ കിടക്കുന്നു??!!!…നീയ്യ് ഉണ്ണീടൊപ്പം അല്ലേ വരികാ…. അപ്പോ അങ്ങട്ടേയ്ക്ക് പൊക്കോളൂ നേരം ഇരുട്ടാവുംന്നുണ്ടേൽ ഞാൻ കണ്ണനെ വിടാം..നിന്നെ വിളിച്ചോണ്ടു പോരാൻ….”
“ആ പോവാം…എന്നാ ഇപ്പഴു ഞാൻ കോളേജീ പോട്ടേന്റെ പത്മിനിക്കുട്ട്യേ!!!!…..”
മിഴി അമ്മായിക്ക് കവിളിലൊരു മുത്തം നൽകി ചിരിച്ചും കൊണ്ട് പടവുകളിറങ്ങി….ഒരു മാടത്ത പോലെ അവളങ്ങനെ കളിചിരിയോടെ പോവുന്നത് പത്മിനിയമ്മ നിറഞ്ഞ മനസ്സോടെ നോക്കിനിന്നു…..
“ഓഹ്…. തമ്പുരാട്ടി എഴുന്നള്ളാൻ എന്താണാവോ ഇത്ര വൈകിയേ….അടിയനെത്ര നേരായി ദർശനത്തിനുവേണ്ടികാത്തുനിൽക്കുന്നൂന്നറിയോ??!!!!……”ഉണ്ണി പാടത്തു വരമ്പിനോരം കെട്ടിയുണ്ടാക്കിയ മറപ്പുരയുടെ തിണ്ണയിൽ അവളേയുംപ്രതീക്ഷിച്ചിരിക്കുകയായിരുന്നു…..”അതേയ് മിസ്റ്റർ, ഞാനേ താങ്കളെപ്പോലെ കുളിക്കാതേം നനക്കാതേം അല്ലാ വീട്ടിൽന്ന് ഇറങ്ങാറ് അപ്പഴ് ത്തിരി വൈകീന്നോക്കെ വരും…..”ഓഹോ നീയ്യെനിക്കിട്ടു കുത്തുവാണല്ലേ?!!!…”
“സത്യം ആണല്ലോ ഞാൻ പറഞ്ഞത്…
ശ്ശോ…. അങ്ങടു മാറി നിന്നേ എന്താ നാറ്റം…..
ഒരാഴ്ചയായിട്ടുണ്ടാവും അല്ലേ വെള്ളം കണ്ടിട്ട്….”
“ആഹാ…. നിനക്കെന്നെ നാറുന്നു അല്ലേടീ കാന്താരീ….എന്നാപ്പിന്നെ ഒന്നൂടേ ചേർന്നു നിൽക്കാം എന്താ…??!!…..”ശ്രീനാഥ് മിഴിക്കടുത്തേക്കു ചേർന്നു നിന്നു….അവളോട് അൽപം കൂടി ഒട്ടി നിന്നു അവളെ വാശി പിടിപ്പിച്ചു…..അവളുടെ ചന്ദനഗന്ധം അവന്റെ നാസികകളിലേക്കു പടർന്നു…..വല്ലാത്ത വശ്യത…. കൂടുതൽ കൂടുതൽ ചേർന്നിരിക്കാൻ അത് പ്രേരിപ്പിക്കുന്നു….
അവന്റെ മനസ്സ് വ്യതിചലിച്ചു…. അവളെ ആ നിമിഷം കല്യാണം കഴിച്ചു കൂടെക്കൂട്ടുവാനവൻ ആഗ്രഹിച്ചു….സ്വയം മറന്നവനവിടെ നിന്നു…..”അതേയ്, ദെന്തോർത്തു നിക്കവാ ഞാൻ നടക്കാൻ പോവ്വാട്ടോ….”മിഴി പതിയേ നടന്നു തുടങ്ങി….അവളെ അനുഗമിച്ചുകൊണ്ട് അവനും ചലിച്ചു..ഇന്നു തന്നെ മാധവിനോടിക്കാര്യം പറയണം….
എന്റെ മനസ്സല്ലേ അവൻ…. അവനീക്കാര്യം കേട്ടാൽ കൂടുതൽ സന്തോഷമാകും….ഞാനും അവനും തമ്മിൽ ഒന്നുകൂടെയടുക്കുമല്ലോ….അവനോടല്ലാതെ ആരോടു പറയാനാണ്…. എത്രയും പെട്ടന്നു മിഴിയെ സ്വന്തമാക്കണം…..മിഴിയില്ലാതെ എന്റെ ജീവിതംപൂർണമാകില്ലാ….അവൻ നടന്നു നടന്നു സ്റ്റോപ്പിലെത്തിയതറിഞ്ഞീല്ലാ….”അതേയ് ഉണ്ണ്യേട്ടാ…. വൈകീട്ട് ന്നെക്കൂട്ടാതെ പോവരുതേ ഞാനങ്ങോട്ടേയ്ക്കാ വരണത്….””ഏഹ്…..ഇത്ര പെട്ടന്നോ???!!!!കല്യാണം പോലും കഴിയാതെ വീട്ടിലേക്കെങ്ങനാ വര്വാ….??!!”അവനോടതിത്തിരി ഉറക്കെ പറഞ്ഞു പോയി….”എന്ത്…. ഏട്ടനിതെന്തുവാ പറയണേ??!!ആളീലോകത്തൊന്നും അല്ലേ??!!!…..””ഏയ്…. അത് ഞാൻ വേറേ പറഞ്ഞതാ…. നിന്നോടല്ല……
നീയെന്താ പറഞ്ഞത്? വീട്ടിലേക്കു വരുന്നെന്നോ…?
എന്താ അങ്ങോട്ടേയ്ക്ക്??എന്താണാവോ പ്രത്യേകിച്ച്???!….””ഓ അതോ എന്റെ ചുരിദാറു ശ്രീയേച്ചേടടുത്തു കൊടുത്തിട്ടുണ്ട് അതു തുന്നി മേടിക്കണം….””ഓ അതാണോ…. ഞാൻ കരുതി മേലേടത്തൂന്നു നിന്നെ പുറത്താക്കീന്ന്….ശ്രീനാഥ് ചിരിച്ചു….”ഓ…. അതേ… അതെന്റെ വീടാട്ടോ….ഞാനെപ്പഴുംഅവിടെക്കാണും….””അപ്പോ നീയ്യ് കല്യാണം കഴിച്ചാലു വീടു വിട്ട് പോവൂല്ലേ പൊട്ടിക്കാളീ…..പിന്നെങ്ങനാ അവിടെ നിക്കാ??!!…..”മിഴി അതിനു മറുപടി ഒന്നും പറഞ്ഞില്ല വെറുതേ ചിരിക്കുക മാത്രം ചെയ്തു…..
അവൾ മനസ്സിലുറപ്പിച്ചതാണല്ലോ വിവാഹശേഷവും കണ്ണേട്ടനൊപ്പം താനവിടെ ഉണ്ടാവുമെന്ന്….”പിന്നേയ് ശ്രീയേച്ചീനോടു ഞാൻ പറേന്നുണ്ട്…. ഉണ്ണ്യേട്ടന്റെ കുറുമ്പിത്തിരിക്കൂടുന്നുണ്ടെന്ന്…. നോക്കിക്കോ….”
ശ്രീനാഥിന്റെ പെങ്ങളാണ് ശ്രീകല…. ഒരു പാവം പാവം പെൺകുട്ടി….എല്ലാവരോടും പുഞ്ചിരിക്കാൻ മാത്രംഅറിയുന്നഒരുമിണ്ടാപ്രാണി….സുന്ദരിയാണെങ്കിലും അതിന്റെ ഭാവമൊന്നും ശ്രീക്കില്ലാ….നന്നായി നൃത്തം ചെയ്യും തുന്നലും വശമുണ്ട്….എങ്കിലും എല്ലാ സന്തോഷവും കൂടെ ദൈവം ഒരാൾക്ക് ഒരുമിച്ചു നൽകില്ലല്ലോ…അതുകൊണ്ടു തന്നെ ശ്രീകലയ്ക്കു സംസാരശേഷി ഉണ്ടായിരുന്നില്ല….എങ്കിലും ശ്രീനാഥ് അവളുടെ ശബ്ദമായിരുന്നു എപ്പോഴും…..മിഴിയും ശ്രീകലയും തമ്മിൽ വലിയ കൂട്ടാണ്….മറ്റുള്ളവർക്കു മനസിലാവില്ലെങ്കിലും അവർ രണ്ടു പേരും തമ്മിൽ എപ്പോഴും അവരുടെ ആഗ്യഭാഷയിലൂടെ സംവദിക്കാറുണ്ടായിരുന്നു……
***** ******* ******
വൈകിട്ട് ആദ്യം ബസ്സോപ്പിലെത്തിയതു മിഴിയാണ്…
അവൾ ശ്രീനാഥിനെക്കാത്ത് അവിടെ നിന്നു….
കുറച്ചു സമയത്തിനകം ശ്രീനാഥും എത്തിച്ചേർന്നു….
“ആ മിഴീ…. എനിക്കിത്തിരി എഴുത്തുകുത്തുകൾ ബാക്കി കിടപ്പുണ്ടായിരുന്നു….അതാട്ടോ വൈകിയേ…. കാത്തിരുന്നു മുഷിഞ്ഞുവോ…??..”
“ഏയ്, ഞാൻ ദേ ഇപ്പഴെത്തിയേ ഉള്ളൂ….”
അവരിരുവരും വീട്ടിലേക്കു നടന്നു….ശ്രീകലയ്ക്കു മിഴിയെ കണ്ടപ്പോഴൊത്തിരി സന്തോഷമായി….
അവളോടിച്ചെന്നുമിഴിയെകെട്ടിപ്പിടിച്ചു….പിന്നീടിരുവരും വിശേഷങ്ങൾ പങ്കുവയ്ക്കുകയായി….അവസാനം തയ്ക്കലും കഥപറച്ചിലും ഒക്കേം കഴിഞ്ഞു വന്നപ്പോൾ നേരമിരുട്ടിയിരുന്നു….മിഴി അവിടത്തെ ഫോണിൽ നിന്നും അമ്മായിയെ വിളിച്ചു….മാധവ് അവളെ കൂട്ടാനായിട്ടു വരുന്നുണ്ടെന്നു പറഞ്ഞു….
അൽപം കഴിഞ്ഞപ്പോഴേക്കും മാധവെത്തി….
ശ്രീനാഥും മാധവും തമ്മിൽ സംസാരിച്ചു നിന്നു…..
“അതേയ് ന്നെ കൂട്ടാൻ വന്ന ആളിവിടെ നാട്ടുവർത്തമാനോംപറഞ്ഞോണ്ടിരിക്കുവാണോ???!!!….വീട്ടിൽ പോവാനുള്ള ഉദ്ദേശം ഇല്ലേ ആവോ!!!…..”ടീ കുശുമ്പീ…. ഞങ്ങളിത്തിരി വർത്തമാനം പറയുമ്പോഴേക്കും അവൾക്കു സഹിക്കുന്നില്ലാല്ലേ….എന്റെ കണ്ണാ…. നീയെങ്ങനാടാ ഇതിനെ വീട്ടിൽ നിന്ന് സഹിക്കുന്നേ?!!!!….നിന്നെയൊക്കെ പൂവിട്ടു പൂജിക്കണം മോനേ…എങ്ങനെ അവിടെ പിടിച്ചു നിൽക്കുന്നു…??!!..”
“ആ ഉണ്ണീ, നീയിനി വല്ലതും പറഞ്ഞാൽ ദേ ഈ ഭദ്രകാളി പിന്നെ നിന്നെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കും….തൽക്കാലം ഒരു പൊടിക്കടങ്ങാം നമുക്ക്…”മാധവും ശ്രീനാഥിനൊപ്പം കൂടി മിഴിയെ ഇട്ടു വട്ടം കറക്കി….മിഴിയുടെ മുഖം പരിഭവത്താൽ ചുവന്നു….രണ്ടു മനസ്സുകളിലും മിഴിയോടുള്ള സ്നേഹം മറഞ്ഞു നിന്നു……”ആ വല്ല്യമ്മോടു പറഞ്ഞേക്കൂ ഞങ്ങളിറങ്ങാ…അല്ലേലിവളെന്നെ പറപ്പിക്കും…..
വാ പെണ്ണേ….”മാധവ് ഉണ്ണിയോടു പറഞ്ഞു കഴിഞ്ഞ് പതിയെ പാടത്തേക്കു നടന്നു…..മിഴിയും ഒപ്പം അവനെ അനുഗമിച്ചു….”ഡാ നാളെ രാവിലെ നീ പോവുന്നേനു മുൻപ് ഒന്നിങ്ങോട്ടു വരണം….
ചിലതു പറയാനുണ്ട്…. മറക്കരുത്….”
ശ്രീനാഥ് വിളിച്ചു പറഞ്ഞു… മാധവ് മറുപടിയെന്നോണം തലയിളക്കി….അവൻ മിഴിയേയും കൂട്ടി വീട്ടിലേക്കു നടന്നു….ഒരുകൈയ്യിൽ മൊബൈൽ ഫോണിൽ ടോർച്ച് വെളിച്ചവും മറുകൈ കൊണ്ട് മിഴിയേയും പിടിച്ച് അവൻ നടന്നു….
Mപാടത്തിനു ഏതാണ്ടു നടുക്കെത്തിയപ്പോൾ അവനവിടെ നിന്നു……പുറകിലേക്കു മിഴിയെ നോക്കി…..അവളും എന്തെന്ന ഭാവത്തിൽ അവനെ നോക്കി നിൽക്കുകയായിരുന്നു….അവളോടിനിയും തന്റെ പ്രണയം ഒളിപ്പിച്ചു വയ്ക്കാൻ മാധവിനു തോന്നിയില്ലാ….ആ കണ്ണുകൾക്കു മുൻപിൽ താൻ തോറ്റു പോവുന്നു…..ഈ പെണ്ണിനു മുൻപിൽ ഹൃദയം തുറക്കാതെ ഒളിച്ചു നടന്നാൽ താൻ മനസ്സിന്റെ ഭാരം മൂലം തളർന്നു പോവുമെന്നവനു തോന്നി….
“മിഴീ….””എന്താ ഏട്ടാ…. ഇതെന്തേ ഇവിടെ നിന്നത്???….””അത് ഞാൻ….എനിക്കൊരു കാര്യം പറയാനുണ്ട്……””അതിനിപ്പോ ഇത്രയൊക്കെ വിയർക്കണോ…അങ്ങടു പറഞ്ഞാൽ പോരേ…. എന്താച്ചാലും പറയൂന്നേ…”രണ്ടും കൽപ്പിച്ചു മാധവ് പറയാൻ തുടങ്ങി….”മിഴീ…. നിന്നോട്…….””കണ്ണാ…..”മാധവ് പറയാൻ വന്ന വാക്കുകൾ പാതി മുറിച്ചു കൊണ്ട് ഒരു വിളിയെത്തി…ശ്രീനാഥ്…..അവൻ പാടത്തൂടെ അവരെ ലക്ഷ്യമാക്കി നടന്നു വരികയാണ്….
മാധവ് പറയാൻ വന്നതെല്ലാം മനസ്സിലൊതുക്കി….ഒരു തരം നിരാശ അവനെ വന്നു മൂടി… എങ്കിലും അവനതു പുറമേ പ്രകടിപ്പിച്ചില്ല……”അതേ കണ്ണാ….. ഞാൻ അവിടെ നിന്നിട്ട് ഇരിപ്പുറക്കണില്ല…
അതാ ഇങ്ങട്ടു പോന്നത്….നീയ്യ് ഇവളെ വെക്കം വീട്ടിലാക്കീട്ട് ഇങ്ങടു വാ….എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ….
രാവിലെ വരെ കാത്തുനിൽക്കാൻ എനിക്കാവില്ലാന്നു തോന്നി… അതാ….നീ വേഗം തിരിച്ചു വാ…
ഞാനിവിടെ കാത്തുനിൽക്കാം…”കാര്യമെന്തെന്നു മനസിലായില്ലെങ്കിലും മാധവ് സമ്മതിച്ചു…. ഒന്നും മനസിലാകാതെ മിഴി നടുവിലങ്ങനെ നിൽക്കുകയായിരുന്നു….മാധവ് അവളേയും കൂട്ടി തിടുക്കത്തിൽ വീട്ടിലേക്കു നടന്നു…. പടിവാതിൽക്കൽ കൊണ്ടു വിട്ടു….അവൾ വീട്ടിലേക്ക് കയറിപ്പോവുന്നതു കണ്ട് വേഗത്തിൽ തന്നെ തിരിച്ചു നടന്നു പാടത്തേക്കെത്തി….
ശ്രീനാഥ് പടവരമ്പത്ത് ഇരിക്കുന്നുണ്ടായിരുന്നു….
മാധവും അവനടുത്തു വന്നിരുന്നു….”നീയെന്താ പറയാനുണ്ടെന്നു പറഞ്ഞത്….അതും ഈ രാത്രി തന്നെ!!അത്ര അത്യാവശ്യമായ എന്താണ്…. സംഭവം ഗൗരവമുള്ളതായിരിക്കണമല്ലോ…. നിന്റെ മുഖഭാവം കണ്ടിട്ടും അങ്ങനെ തോന്നുന്നു…..
നിശബ്ദതയെ ഭേദിച്ചുകൊണ്ട് മാധവായിരുന്നു സംസാരത്തിനു തുടക്കമിട്ടത്….”അതേ കണ്ണാ…. ഇത്തിരി ഗൗരവമുള്ള സംഗതിയാണ്….നീയെന്റെ ആത്മാർത്ഥസുഹൃത്തല്ലേ നിന്നോടല്ലാതെ ഞാനിതാരോടു പറയും….നീയെന്റെ കൂടെ നിൽക്കുമെന്നെനിക്കു വാക്കു തരണം….””വാക്ക്…. എന്തിനും ഏതിനും ഞാൻ നിന്റെ കൂടെയുണ്ടാവും….നീ കാര്യം പറ…. എന്താണെങ്കിലും നമുക്കു ശരിയാക്കാം….””എടാ അത്….. ഞാൻ….. ഞാനൊരു പെണ്ണിനെ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ട്….
ചെറുപ്പം തൊട്ടേ അവളെന്റെ മനസ്സിൽ കയറിക്കൂടിയതാണ്….അവളില്ലാതെ എനിക്കിനി മുന്നോട്ടു പോവാനാവില്ലെന്ന സ്ഥിതിയായിരിക്കുന്നു കണ്ണാ…..ഇപ്പോഴാണെങ്കിൽ പറയാനൊരു മോശമില്ലാത്ത ജോലിയായിരിക്കുന്നു….
ഇനിയെനിക്കവളെ എന്റെ ജീവിതത്തിലേക്കു ക്ഷണിക്കണം….അതിനെനിക്കു നിന്റെ സഹായവും വേണം നീയെന്റെ കൂടെ നിൽക്കണം…..ഇതു നിന്നോടു എത്രയും പെട്ടന്നു പറയാതെ എനിക്കൊരു സ്വസ്തതയും കിട്ടില്ല അതാ ഞാനീ രാത്രിത്തന്നെ നിന്നെ ബുദ്ധിമുട്ടിച്ചത്…….””ഇതാണോ കാര്യം!!!!!എന്റെ കള്ളക്കാമുകാ…. ഇത്രകാലം നീയിതെന്നോടു മൂടി വച്ചല്ലോ….അതിനു ഞാൻ നിനക്കു തരാം കേട്ടോ…. കണക്കു വച്ചിട്ടുണ്ട് ഞാൻ….ഈ കാര്യത്തിനാണോ നീ ഇത്രയും വളച്ചു കെട്ടിയത്??!!ഇതു ഞാൻ നടത്തിത്തന്നിരിക്കും ഇല്ലെങ്കിൽ എന്തിനാ പേരിനു മാത്രംസൗഹൃദം….ഇനി പറ…. ആരാണുനിന്റെമനസ്സുകവർന്നത്….”ചെറിയ ഒരുവിരാമത്തിനുശേഷംശ്രീനാഥ്പറഞ്ഞുതുടങ്ങി….”എന്റെമനസ്സുകീഴടക്കിയവൾ…..അവൾ….മിഴി……!!!!!!!!!”
……..തുടരും………….
(പറഞ്ഞ സമയത്ത് ഇടാൻ സാധിച്ചില്ല… ☺
മനപ്പൂർവം എഴുതാതിരുന്നതല്ലാട്ടോ….. സമയം തികയാഞ്ഞിട്ടാണ്…. വെറുതേ തിരക്കുപിടിച്ച് എന്തെങ്കിലും എഴുതി ഇടാൻ തോന്നാത്തു കൊണ്ടാണ് 😅😊കാത്തിരിപ്പിനു നന്ദി 😊🌹🌹🌹
ഗായത്രി 😊)

by