രചന – ആർദ്ര അമ്മു
നിരഞ്ജൻ…………….. അവിശ്വസനീയതയോടെ ശ്രീ അവനെ നോക്കി. വിശ്വാസം വരാതെ അവൾ കണ്ണ് തിരുമി നോക്കി. കയ്യിൽ പിച്ചി. ഹൗ വേദനിക്കുന്നു……….. അപ്പൊ അപ്പൊ സ്വപ്നമല്ലേ?????? കണ്ണ് മിഴിച്ചവൾ നിരഞ്ജനെ നോക്കി. അവൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു. അതുകൂടി ആയപ്പോൾ ശ്രീയുടെ കിളികൾ കൂടും കുടുക്കയുമെടുത്തതാ പറന്നു പോവുന്നു. ആമി അപ്പോഴേക്കും തലയുയർത്തി നോക്കാതെ തന്നെ എല്ലാവർക്കും ചായ കൊടുത്തു. ഇതെന്താ കിച്ചൂ നീ പറഞ്ഞത് പോലെയൊന്നുമല്ലല്ലോ പെണ്ണ് ആള് ഭയങ്കര നാണക്കാരി ആണെന്ന് തോന്നുന്നല്ലോ……… ഏയ് ആമിക്ക് നാണോ?????? ആണോ ആമി?????????? പരിചിതമായ ശബ്ദം കേട്ട് ഞെട്ടിയവൾ തലയുയർത്തി നോക്കി.
ഒരു കുസൃതി ചിരിയോടെ ചായ ചുണ്ടോടടുപ്പിക്കുന്ന അവളുടെ രഞ്ജു. സത്യമാണോ എന്നറിയാതെ അവൾ എല്ലാവരെയും മിഴിച്ചു നോക്കി. എല്ലാവരും അവളെ തന്നെ നിറഞ്ഞ ചിരിയോടെ നോക്കി ഇരിക്കുന്നു. ആമി ശ്രീയെ നോക്കി. അവളുടെ നിൽപ്പ് കണ്ടപ്പോൾ അവൾക്കിതിൽ പങ്കില്ലെന്ന് മനസ്സിലായി. ചിരിക്കണോ കരയണോ എന്നറിയാതെ അവൾ നിന്നു. ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചപ്പോൾ അതേ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയ്യേ ഏട്ടന്റെ കുട്ടി കരയണോ????? ഇവളുടെ മുഖത്തെ ചിരി കാണാൻ വേണ്ടിയല്ലേ ഇങ്ങനൊരു സർപ്രൈസ് ഒരുക്കിയത് എന്നിട്ടിപ്പോ നിന്ന് കരയുന്നത് കണ്ടില്ലേ അച്ഛാ……. അഭി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അതെയതെ. നിന്റെ മനസ്സിൽ ഇങ്ങനൊരിഷ്ടം ഉണ്ടായിട്ടും അച്ഛനോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ മോളെ……….. അവസാനം മറ്റൊരു കല്യാണം ആലോചിച്ചപ്പോഴെങ്കിലും തുറന്നു പറയുമെന്ന് കരുതി. അവിടെയും എന്റെ സന്തോഷത്തിന് വേണ്ടി നീ സമ്മതം മൂളി ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞല്ലോഡാ????? പറഞ്ഞു തീർന്നതും അച്ഛനെ കെട്ടിപിടിച്ചവൾ കരഞ്ഞു. എനിക്ക്….. എനിക്കെന്റെ അച്ഛയെ അല്ലെ ഏറ്റവും ഇഷ്ടം….. അച്ഛയുടെ സന്തോഷത്തേക്കാൾ വലുതല്ല എനിക്കൊന്നും. മറുപടിയായി അവളുടെ മൂർദ്ധാവിൽ അയാൾ വാത്സല്യത്തോടെ ചുംബിച്ചു.
ഇതിപ്പോ എന്താ ഉണ്ടായേ??????? ആരാ ഇവിടെ പടക്കം പൊട്ടിച്ചേ??????? അശരീരി കേട്ട് തിരിഞ്ഞു നോക്കിയ എല്ലാവരും കാണുന്നത് കിളി പോയി നിൽക്കുന്ന ശ്രീയെയാണ്. അത് കേട്ടെല്ലാവരും പൊട്ടിച്ചിരിച്ചു. നീയത് ചെന്ന് നിന്റെ കെട്ട്യോനോട് ചോദിക്ക് ഇതിന്റെ പിന്നിലെ കുരുട്ട് ബുദ്ധിയും അവന്റെ തലയിൽ നിന്നാണ്. അഭി ചിരിയോടെ പറഞ്ഞു. കുറെ നാളായി ഞാൻ സഹിക്കുന്നു ഈ ട്വിസ്റ്റിടൽ ഇന്നങ്ങോട്ട് ചെല്ലട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ഇതിന്റെ എല്ലാം മാസ്റ്റർ ബ്രെയിനായ എന്റെ ഭാവി കെട്ട്യോന്. ചവിട്ടി കുലുക്കി അവൾ അകത്തേക്ക് കയറി പോയി. അളിയോ ഈ ചാടി തുള്ളി പോയവള് നമ്മുടെ ദേവളിയനെ ബാക്കി വെച്ചേക്കുവോ??????? രഞ്ജു അഭിയോടായി ചോദിച്ചു.
പറയാൻ പറ്റില്ലളിയാ കണ്ടു തന്നെ അറിയണം. അഭി നെടുവീർപ്പിട്ടു. ഇതിപ്പോ അളിയന്മാരെ തട്ടിയിട്ട് ഈ വീട്ടിൽ നടക്കാൻ പറ്റണില്ലല്ലോ ദേവീ…… ഹരിയുടെ വകയായിരുന്നു ആ കൗണ്ടർ. ചെറിയച്ഛാ………….. അഭി എൽകേജി പിള്ളേരെ പോലെ ചിണുങ്ങി. അതുകണ്ടെല്ലാവരും പൊട്ടിച്ചിരിച്ചു പോയി. ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അതായിക്കോട്ടെ അല്ലെ ശിവാ…… രഞ്ജുവിന്റെ അച്ഛൻ ചോദിച്ചു. അതിനിപ്പെന്താ ആമി കിച്ചൂനേം കൂട്ടി എവിടെ എങ്കിലും സ്വസ്ഥമായി പോയി സംസാരിച്ചോളൂ. ആമി മുന്നേ നടന്നു. രഞ്ജു അവളെ അനുഗമിച്ചു. ബാക്കി എല്ലാവരും കല്യാണചർച്ചകളിൽ മുഴുകി.
മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്കാണ് ആമി പോയത്. എന്ത് പറയണമെന്നറിയാതെ ആമി നിന്നു. പലതും ചോദിച്ചറിയണം എന്ന് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും നാവ് പൊങ്ങുന്നില്ല. പരിഭ്രമത്തോടെ അവൾ സാരി തുമ്പ് കയ്യിൽ വെച്ച് ഞെരിച്ചു. നിരഞ്ജൻ ഈ സമയം മുഴുവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്. ബോട്ടിൽ ഗ്രീൻ കളർ സിമ്പിൾ സാരിയിൽ അവൾ കൂടുതൽ സുന്ദരി ആയത് പോലെ. വിയർത്തു കുളിച്ചാണ് നിൽപ്പ്. ചെന്നിയിലൂടെ ചാലിട്ടൊഴുകുന്ന വിയർപ്പ് തുള്ളികളെ ഇടയ്ക്കിടയ്ക്ക് കൈ കൊണ്ട് തുടച്ചു മാറ്റുന്നുണ്ട്. അവൻ അവളെ തന്നെ നോക്കി നിന്നു. ഇടയ്ക്ക് തലയുയർത്തി നോക്കിയ അവൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെയാണ് ഒരു പിടച്ചിലോടെ അവൾ നോട്ടം മാറ്റി തല കുനിച്ചു നിന്നു.
അത് കണ്ടവൻ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു. ആമി…………….. അവൻ ആർദ്രമായി വിളിച്ചു. കാതിനെ കുളിരണിയിക്കുന്ന അവന്റെ വിളിയിൽ ലയിച്ചവൾ നിന്നു. ആമി………….. അവൻ വീണ്ടും വിളിച്ചു. മ്മ്മ്മ്മ്.. ഏതോ ലോകത്തെന്നത് പോലെയവൾ മൂളി. ഒന്നും ചോദിക്കാനില്ലേ പെണ്ണേ നിനക്ക്?????? അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാനാവാതെ അവൾ നിന്നു. എന്ത് പറയണം????? ഒരായിരം ചോദ്യങ്ങൾ മനസ്സിലുണ്ട്. ഹൃദയത്തിൽ സൂക്ഷിച്ച പ്രണയത്തേ കുറിച്ച് നൂറു നൂറു കാര്യങ്ങൾ പറയാനുണ്ട്. എത്രയോ രാത്രികളിൽ ഉറങ്ങാതെ കണ്ട സ്വപ്‌നങ്ങളെ കുറിച്ച്……… നഷ്ട പ്രണയത്തിന്റെ കയ്പ്പേറിയ ദിനങ്ങൾ നിന്റെ ഓർമ്മയിൽ കഴിച്ചു കൂട്ടിയതും അങ്ങനെ അങ്ങനെ പറയാനായി ഒരു ജന്മം മുഴുവൻ കൊണ്ടും തീരാത്ത അത്രയും കാര്യങ്ങളുണ്ട്.
പക്ഷെ….. പക്ഷെ…… വാക്കുകൾ പുറത്തേക്കു വരുന്നില്ല…………. എങ്ങനെ പറഞ്ഞു തരണം നിനക്ക് ഞാനെന്റെ പ്രണയത്തെ……………. നിശബ്ദമായവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. അവളിൽ നിന്ന് മറുപടി ഒന്നും കാണാതെ അവൻ അവളോടൊന്നു കൂടി ചേർന്ന് നിന്നു. അവളുടെ മുഖം കയ്യിൽ കോരിയെടുത്തു. അറിഞ്ഞില്ലല്ലോ മോളെ നിന്റെ ഉള്ളിലെ പ്രണയത്തെ?????? എങ്ങനെ സാധിക്കുന്നു നിനക്കെന്നെയിങ്ങനെ ജീവന് തുല്യം സ്നേഹിക്കാൻ????? അതിന് മാത്രം എന്ത് പുണ്യമാ ഞാൻ ചെയ്തത്??????? അറിയാതെ ആണെങ്കിലും വേദനിപ്പിച്ചിട്ടല്ലേയുള്ളൂ എന്നിട്ടും….. എന്നിട്ടും……. നിനക്കെങ്ങനെ കഴിയുന്നു മോളെ??????????? ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.
അവൻ അവളെ രണ്ടു കയ്യാൽ പൊതിഞ്ഞു പിടിച്ചു. അവളുടെ കണ്ണീർ അവന്റെ ഷർട്ടിനെ കുതിർത്തു. അവന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു. എത്ര നേരം അങ്ങനെ നിന്നെന്ന് തന്നെ അറിയില്ല. മനസ്സിന്റെ വിഷമങ്ങൾ ഒന്ന് കെട്ടടങ്ങിയപ്പോൾ അവനവളെ തന്നിൽ നിന്നടർത്തി മാറ്റി. ഇനി എന്റെ പെണ്ണിന്റെ കണ്ണ് നിറയാൻ പാടില്ല. അവളുടെ കണ്ണുകൾ തുടച്ചവൻ നിറഞ്ഞ മനസ്സോടെ വാത്സല്യത്തോടെ അത്യധികം പ്രണയത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു. മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അവൾക്കവന്റെ ആദ്യ ചുംബനം. നിറഞ്ഞ മനസ്സോടെ അവളാ ചുംബനം കണ്ണുകൾ അടച്ചു സ്വീകരിച്ചു. അവനും കണ്ണുകളടച്ച് അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു നിന്നു. രണ്ടു പേരുടെയും മനസ്സപ്പോൾ ശാന്തമായിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ കണ്ണുകൾ തുറന്നു. തന്നെ നോക്കി നിൽക്കുന്ന നിരഞ്ജന്റെ വെള്ളാരം കണ്ണുകളിൽ നോക്കിയവൾ നിന്നു.
എത്രയോ രാത്രികളിൽ തന്റെ ഉറക്കം കെടുത്തിയ അവന്റെ കുസൃതി ഒളിപ്പിച്ച ആ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കിയവൾ നിന്നു. പെരുവിരലിൽ പൊങ്ങി അവന്റെ ഇരു കണ്ണിലായി അവൾ ചുണ്ടുകൾ ചേർത്ത് സ്നേഹമുദ്ര ചാർത്തി. അയ്യേ ഞങ്ങളൊന്നും കണ്ടില്ലേ??????? പിറകിൽ നിന്ന് കേട്ട അലറലിൽ ആമി നിരഞ്ജനിൽ നിന്ന് പിടഞ്ഞു മാറി. തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് പൊത്തി വിരലിന്റെ ഇടയിലൂടെ നോക്കുന്ന ശ്രീയും ആക്കി ചിരിയോടെ നിൽക്കുന്ന അഭിയും. രണ്ടുപേരും ചമ്മി നിന്നു. അഭിയെട്ടോ നോക്കിയേ രണ്ടുപേരുടെയും ആ നിൽപ്പ് കണ്ടോ????? അറിഞ്ഞില്ല എന്റെ പെങ്ങളിത്ര ഫാസ്റ്റാണെന്ന് ഞാനറിഞ്ഞില്ല ആരും പറഞ്ഞില്ല……………. ആമി അത് കേട്ട് നിരഞ്ജന്റെ പിന്നിലേക്കൊളിച്ചു. ഈശ്വരാ ഞാനെന്താ ഈ കാണുന്നത് ഒരു നാണവും മാനവുമില്ലാത്ത എന്റെ ആമിക്കുട്ടി നാണിച്ചു നിൽക്കുന്നോ???? ശ്രീക്കുട്ടി ഒരു ഫോട്ടോ എടുത്തു വെച്ചോ മഹാത്ഭുതമാ ഈ നടന്നത്. അഭി അവളെ കളിയാക്കി.
മതിയളിയാ എന്റെ പെണ്ണിനെ ഇങ്ങനെ ഇട്ട് കളിയാക്കല്ലേ……… ആമിയെ നെഞ്ചോടു ചേർത്ത് പിടിച്ചവൻ പറഞ്ഞു. കണ്ടോ അഭിയേട്ടാ രഞ്ജു പറയുന്നത് കേട്ടില്ലേ???? നമ്മൾ ഇത്തിരി നേരം വൈകിയിരുന്നെങ്കിൽ എന്തൊക്കെ ഇവിടെ നടന്നേനെ????? ശ്രീ വീണ്ടുമവരെ കളിയാക്കാൻ തുടങ്ങി. ഓ ആരുവാ ഈ പറയുന്നത് മോളെ ഈ നിരഞ്ജൻ ആളിച്ചിരി ഡീസന്റ് ആണെന്ന് കരുതാം അതുപോലെ അല്ല ഋഷിദേവ് നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതിയാ…………. പറഞ്ഞു തീർന്നതും അഭിയുടെ നടുപ്പുറം നോക്കി ശ്രീ ചവിട്ടി. അയ്യോ എന്റെ നടു ഒടിഞ്ഞെ…….. നിലത്ത് വീണ് കിടന്നവൻ കാറി. എടി ആമി നോക്കി നിക്കാതെ എന്നെയൊന്നു പിടിക്കെടി ഈ സാമദ്രോഹി എന്റെ നടു ചവിട്ടി ഒടിച്ചേ……. അവൻ നിലവിളിച്ചു.
കണക്കായിപ്പോയി വേണ്ടാത്തത് പറഞ്ഞിട്ടല്ലേ ഇത് തന്നെ വേണം. ആമി അവനെ പുച്ഛിച്ചിട്ട് ശ്രീയുടെ കൈ പിടിച്ചകത്തേക്ക് പോയി. എടി നിന്റെ ഒക്കെ പ്രേമം സെറ്റാക്കാൻ ഞാനെന്തൊരം കഷ്ട്ടപെട്ടെന്നറിയോ??? ആർക്കുണ്ടെടി ഇതുപോലെ തങ്കപ്പെട്ട ഒരാങ്ങള…………….. നന്ദി വേണമെടി നന്ദി………… ഞങ്ങൾക്കിത്തിരി നന്ദി കുറവാ മോൻ തന്നത്താനെ എണീറ്റ് പൊക്കോ ഹും…… ശ്രീ അവനെ നോക്കി ചുണ്ട് കൊട്ടി പറഞ്ഞു. ഇതിനെ ഒക്കെ സഹായിക്കാൻ പോയ എന്നെ ഒലക്കകൊണ്ടടിക്കണം. പിറുപിറുത്തു കൊണ്ടവനിരുന്നു. അളിയാ………………… നിരഞ്ജന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കിയ അഭി കാണുന്നത് കയ്യും നീട്ടി നിൽക്കുന്ന നിരഞ്ജനെയാണ്.
നിനക്കെങ്കിലും എന്നോട് സ്നേഹമുണ്ടല്ലോ അളിയാ…….. അവൻ നിരഞ്ജന്റെ കൈ പിടിച്ചുകൊണ്ട് എണീറ്റു. ഇത്രയും നാൾ അളിയന്റെ അടി സഹിച്ചാൽ മതിയായിരുന്നു ഇപ്പൊ ദോ ഇവളുടെ കൂടി സഹിക്കണം. സമയം ശരിയല്ല. നടുവും തിരുമി അവൻ അകത്തേക്ക് നടന്നു. അവന്റെ പുറകെ ചിരിയോടെ നിരഞ്ജനും അകത്തേക്ക് നടന്നു. അപ്പൊ ശരി ഞങ്ങളിറങ്ങുവാ ഇനിയെല്ലാം മുഹൂർത്തം നോക്കി തീരുമാനിക്കാം. നിരഞ്ജന്റെ അച്ഛൻ ശിവാനന്ദന് കൈ കൊടുത്ത് പോവാനിറങ്ങി. പോവുന്നതിനു മുന്നേ ആമിയെ നോക്കി കണ്ണുകളാൽ യാത്ര ചോദിക്കാനും അവൻ മറന്നില്ല. അവർ പോവുന്നതും നോക്കി നിൽക്കുമ്പോഴാണ് അഭിയുടെ ഫോൺ റിങ് ചെയ്യുന്നത്.
🎶Kaasukkoru panjam vannalum Paasathukku panjamilla Dhinam dhinam sanda pottaalum Nenjukkulla vanjam illa En nanbana pol yaarum ille Indha bhoomiyile En natpukkuthaan eedey illa Intha bhoomiyila🎶
അളിയാ…………… ഫോണെടുത്ത ഉടൻ അഭി നീട്ടി വിളിച്ചു. പ്ഫാ പന്ന &$@/# മോനെ…………….. ഋഷിയുടെ തെറി കേട്ട് കയ്യിൽ നിന്ന് തെറിച്ച ഫോൺ അവൻ ക്യാച്ച് പിടിച്ചു. ആരാടാ നാറി നോക്കി ഗർഭം ഉണ്ടാക്കുന്നത് നിന്റെ കുഞ്ഞമ്മേട മോനോ????????????? ഈശ്വരാ ഇവളിത് ഇത്ര വേഗം ഇവന്റെ ചെവിയിലെത്തിച്ചോ?????? അഭി ആത്മഗതിച്ചു. എടാ അത് അവള് ചുമ്മാ പറഞ്ഞതാ….. മിണ്ടരുത് പുല്ലേ നീ ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ. ഏ????????? നീ എന്നെ വിളിച്ചിട്ട് ഫോൺ കട്ട് ചെയ്യാതെയാണ് അവരോട് ഘോരം ഘോരം പ്രസംഗിച്ചത്. സഭാഷ് ………….. അളിയാ അത് ചുമ്മാ ഒരു തമാശക്ക്. മിണ്ടരുത് തെണ്ടി നിനക്കുള്ള വടയും ചായയും ഞാൻ തരാം…………. അത്രയും പറഞ്ഞവൻ കാൾ കട്ട് ചെയ്തു. രണ്ടോലക്കീറോ വെള്ളത്തുണിയോ എടുത്തോളൂ എന്നെ മൂടാൻ………….. ഇതെല്ലാം കണ്ട് ശ്രീ അടക്കി ചിരിച്ചു. ———
മോളെ ശ്രീക്കുട്ടി കഴിഞ്ഞില്ലേ????? കഴിഞ്ഞു ദാ വരുന്നച്ഛാ…. ഹരിയുടെ വിളി കേട്ട് ചുരിദാറിന്റെ ഷാൾ ഇട്ടുകൊണ്ടവൾ പുറത്തേക്കിറങ്ങി. ജാനു ഞങ്ങളിറങ്ങുവാണേ……… അയാൾ ഭാര്യയോട് വിളിച്ചു പറഞ്ഞു. ശരി ഹരിയേട്ടാ സമയം വൈകണ്ട ഇറങ്ങിക്കോ. ജാനകി അവരുടെ കൂടെ പുറത്തേക്കിറങ്ങി. പോയിട്ട് വരാമ്മേ……… അവരുടെ കവിളിൽ ഒരുമ്മ കൊടുത്തവൾ കാറിലേക്ക് കയറി. എത്രയും വേഗം ഋഷിക്കടുത്തേക്കെത്താൻ അവളുടെ മനസ്സ് തുടിച്ചു. പുറത്തേക്ക് മിഴികൾ പായിച്ചവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു. തുടരും………………

by