17/04/2026

പൂർണ്ണ നഗ്നനായി തറയിൽ രക്തം വാർന്ന് കിടക്കുന്ന ഹിരൺ സാറിൻ്റെ ശരീരവും അറുത്ത് മാറ്റപ്പെട്ട ജനനേന്ദ്രിയവും കണ്ട് സെക്യൂരിറ്റി രാമയേട്ടൻ പകച്ചു നിന്നു

രചന – മഞ്ചാടിമുത്ത്

കാളിന്ദി

പൂർണ്ണ നഗ്നനായി തറയിൽ രക്തം വാർന്ന് കിടക്കുന്ന ഹിരൺ സാറിൻ്റെ ശരീരവും അറുത്ത് മാറ്റപ്പെട്ട ജനനേന്ദ്രിയവും കണ്ട് സെക്യൂരിറ്റി രാമയേട്ടൻ പകച്ചു നിന്നു വേഗത്തിൽ വാതിലടച്ച് ഓടി പോയി അപ്പുറത്തെ റൂമിലെ സാറിനെ വിളിച്ച് കാര്യം പറഞ്ഞു .. . അവിടത്തെ സാർ പോലീസിനെ വിവരം അറിയിക്കുന്നത് നോക്കി ഒരു ഞെട്ടലോടെ രാമയേട്ടൻ ചുമരിൽ ചാരി നിന്നു …സമയം ഉച്ചയോടെ അടുത്തിരിന്നു നാലാം നിലയിലേക്ക് വെയിലും കാറ്റും ഒരു പോലെ വന്ന് കൊണ്ടിരുന്നു …
കുറച്ച് സമയത്തിന് ശേഷം
സിറ്റി പോലീസ് ഓഫീസർ അടക്കം ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവം
സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന കുറച്ച് പേർ സംഭവം അറിഞ്ഞു അവിടെ കൂടി നിന്ന് അവരുടേതായ സംശയങ്ങൾ ഉരുവിട്ടു….

പോലീസ് ഉദ്യോഗസ്ഥർ വാതിൽ തുറന്ന് അകത്തേക്ക് കടന്നു…. തറയിൽ വാർന്ന് വീണ രക്ത തുള്ളികൾ ഉണങ്ങിരിക്കുന്നു മരണം കഴിഞ്ഞിട്ട് ഒരു പാട് നേരം പിന്നിട്ടിരിക്കുന്നു. … വരകൾ വീണ ശരീര ഭാഗങ്ങൾ മുറിച്ച് മാറ്റപ്പെട്ട ജനനേന്ദ്രിയം താഴെ കിടക്കുന്നു.. ക്രൂരമായ മരണം… മീനിൻ്റെ രൂക്ഷമായ ഗന്ധം അവിടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു..
തൊപ്പി ഊരി അസിസ്റ്റൻ്റ് കമ്മീഷണർ ആർ ശങ്കർ അവിടെ ആകെ ഒന്നു നോക്കി.. ആദ്യം കണ്ണ് ചെന്നത്
ടീപ്പോയിൽ നിൽക്കുന്ന മദ്യ കുപ്പിയിലും ഒഴിഞ്ഞ ഗ്ലാസിലും ആയിരുന്നു …
ഫ്ളാറ്റിലെ ഓരോ മൂലയിലും നോക്കി കൊണ്ട് മദ്യ കുപ്പിയിലും ഒഴിഞ്ഞ ഗ്ലാസിൻ്റെയും അരികിലേക്ക് നടന്നു.. ഗ്ലൗസ് ഉപയോഗിച്ച് അത് എടുത്ത് നോക്കി …
“”ജാക് ഡനീസ്”” മദ്യ കുപ്പിയിൽ എഴുതിയ പേര് ഒന്ന് വായിച്ചു..

“”അലൻ മദ്യം ഉണ്ട് പരിശോധിക്കണം””
ഫോറൻസിക് ഓഫീസറെ നോക്കി ശങ്കർ പറഞ്ഞു… ഫോറൻസിക് ഓഫീസർ കുപ്പി തിരിച്ചും മറിച്ചും നോക്കി..
മാർക്ക് ചെയ്ത് അസ്സിസിറ്റൻ്റിൻ്റെ കയ്യിൽ കൊടുത്തു…

ഹാളിൽ നിന്ന് പുറത്തേക്ക് കടക്കുന്ന അവിടെ തറയിൽ പതിഞ്ഞ കാൽ പാദത്തിലേക്ക് സൂക്ഷിച്ച് നോക്കി ഇരട്ട വിരൽ.. അഞ്ചടി നീളമുള്ള കാൽ പാദം..
മരിച്ചു കിടക്കുന്നിടത്ത് മീനിൻ്റെ തൊലി വെട്ടി തിളങ്ങി കിടക്കുന്നു….
അടുക്കളയിലേക്ക് നടന്നു അവിടെ ഉറുമ്പ് നിറഞ്ഞു നിൽക്കുന്ന ജ്യൂസ് ഉറുമ്പുകൾ നുണഞ്ഞ് പോകുന്നുണ്ട്
ഒരു വശത്ത് നിൽക്കുന്ന ഫ്രിഡ്ജ് വെറുതെ ഒന്നു തുറന്നു നോക്കി…

അടുക്കളയിലിന്ന് പുറത്തേക്ക് വന്നു
മരിച്ച് കിടക്കുന്ന ശരീരത്തിലേക്ക് തന്നെ വീണ്ടും സൂക്ഷിച്ച് നോക്കി… കണ്ണുകൾ പുറത്തേക്ക് ഉന്തി. ഓരോ ഞെരമ്പും മുറിച്ച് മാറ്റിയുള്ള മരണം…
ഫോറൻസിക് സംഘം
പരിശോധിക്കുന്നത് നോക്കി കൊണ്ട്
ബെഡ് റൂമിൻ്റെ വാതിലിൻ്റെ അടുത്തായി കാറ്റിൽ മിനി മറയുന്ന മഞ്ഞ നിറത്തിലുള്ള തുണി കഷ്‌ണത്തിൻ്റെ അടുത്തേക്ക് നടന്നു… ഗ്ലൗസ് കൊണ്ട് മൂടിയ കയ്യ് കൊണ്ട് അത് എടുത്ത് നോക്കി അതിൻ്റെ പിറകിൽ സാധാരണ സ്റ്റിക്ചിങ് കടങ്ങൾ കൊടുക്കുന്ന ലേബലുണ്ട്… DT shop എഴുതിയിരിക്കുന്ന ഒരു സിൽപ് അടങ്ങിയ തുണി കഷ്ണം തിരിച്ചും മറിച്ചും നോക്കി സാമ്പിൾ കവറിലേക്കെടുത്ത് വച്ചു….

“” ശങ്കർ എസ് ഐ നോട് മൊഴി എടുക്കാൻ പറയണം…” സിറ്റി കമീഷണറാണ് പറഞ്ഞത്

“”സാർ എല്ലാവരും വർക്കിംഗ് ആണ് രണ്ട് ദിവസം വേണ്ടി വരും””

“” ശങ്കർ സമയം എടുത്ത് എടുത്താ മതി””

“” എന്താണ് ശങ്കറിന് തോന്നുന്നത്….””

“”ഒരു പെണ്ണായിരിക്കാം.., ഇത് പോലെ സമാന രീതിയിൽ പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്… ”

“” ഒരു പെണ്ണ് ആണെന്ന് പറയാൻ …”
സാമ്പിൾ കവർ നേരെ പിടിച്ച് കാണിച്ചു”
ഇത് പിന്നെ സാർ ആ പാദ അടയാളം കണ്ടില്ലേ… “”

“”ഡ്രസിൻ്റെ കഷ്ണം അയാളുടെ ഭാര്യയുടേതായിക്കൂടെ അതിനെ ഒരു തെളിവ് ആയി കാണാൻ പറ്റുമോ
“‘ആവാം മറിച്ച് ചിന്തിക്കാലോ””

“”അല്ല ഭാര്യ “”

“”ഭാര്യയും കുഞ്ഞും നാട്ടിൽ പോയതാണ്””

“” അവരുടെ മൊഴി എടുക്കണം ഇപ്പൊ വേണ്ട സാഹചര്യം അനുസരിച്ച് ….പിന്നെ ഈ ഡ്രസിൻ്റെ കഷ്ണം അവരെ കാണിക്കണം .. പരിശോധന കഴിഞ്ഞ് ബോഡി പോസ്റ്റ് മോർട്ടത്തിന് അയക്കണം കൂടെ ശങ്കർ ഉണ്ടാവണം..മരിച്ച ആളുടെ സ്വഭാവത്തെക്കുറിച്ച് അന്വേക്ഷിക്കണം.

“”മോശമായ രീതിയിൽ ഇത് വരെ ഒന്നു കേട്ടില്ല””

“കേൾക്കാത്തത് കണ്ടെത്തണം..ആരാണ് പോലീസിനെ അറിയിച്ചത് “”

“” അടുത്ത റൂമിലെ ആളാണ്..””

“”ഇങ്ങോട്ട് വിളിച്ച് അവരെ””

ഇരുണ്ട നിറത്തിൽ വീതിയിലുള്ള ശരീരം അതിനൊത്ത പൊക്കം ഉള്ള ഒരാള് നടന്ന് വന്നു….

“” നിങ്ങൾ എപ്പോഴാണ് കാണുന്നത്””

“”സാർ ഞാനല്ല കണ്ടത് ഇവിടത്തെ സെക്യൂരറ്റി രാമയേട്ടനാണ് … രാമേട്ടൻ വന്നു വിവരം പറഞ്ഞത്.””

“”താങ്കൾ എന്ത് ചെയ്യുന്നു””

“”ഞാൻ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് “”

“”ഇന്ന് വർക്കിംഗ് ഡേ അല്ലേ “”

“”തല വേദന കാരണം ഹാഫ് ഡേ ലീവ് എടുത്തു””

“”പോകാൻ സമയം ആയലോ. .””

“”അപ്പോഴാണ് വിവരം അറിഞ്ഞത്””

“” ഇന്നലെ ആരെങ്കിലും വരുന്നതായി കണ്ടോ “””

“”ഇല്ല സാർ””

‘” നിങ്ങൾ പോയിക്കൊളൂ…ആ സെക്യൂരറ്റി എവിടെ?? അവരോട് ഇങ്ങോട്ട് വരാൻ പറയൂ “”

പേടിച്ച് വിറച്ച് നര വീണ രോമത്തിലൂടെ കൈ കൂട്ടി പിടിച്ച് രാമയേട്ടൻ മുൻപിലേക്ക് വന്നു.. സിറ്റി പോലീസ് കമീഷണർ അവരെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു

“”നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്””

“” മോഹിനി കുഞ്ഞ് അല്ല മരിച്ച സാറിൻ്റെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞു സാർ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് … മോൾ പറഞ്ഞു ഒന്നു പോയി നോക്കാൻ.. അതാ ഞാൻ വന്നു നോക്കിയത്…”

“”മ്മ…”” രാമയേട്ടൻ പറയുന്നതിനിടയിൽ
ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ.. പോക്കറ്റിൽ നിന്ന് ശങ്കർ ഫോൺ എടുത്ത് ഒന്ന് നോക്കി കട്ട് ചെയ്തു വച്ചു..

” പുറത്ത് നിന്ന് ആരെങ്കിലും ഇന്നലെ വന്നിയിരുന്നോ… “”

“”എനിക്ക് നല്ല ഓർമ്മയില്ല”””

“”വരുന്നവരുടെ റെക്കോർഡ് ബുക്കില്ലെ….””

“”ഉണ്ട് സാർ””

“”സാർ…എൻ്റെ ഓർമ്മയില് ഓഫീസിൽ നിന്ന് ഒരാള്ള് വന്നിരുന്നു അത് ഉച്ചയ്ക്ക് മുൻപ്.. പിന്നെ മാളു കുട്ട്യേയമ്മ പറഞ്ഞതനുസരിച്ച് ഒരു പെൺകുട്ടി ജോലിക്ക് വന്നിരുന്നു ഉച്ചയ്ക്ക് ശേഷാണ് അത്…””

“”ആരാണ് ഈ മാളു കുട്ട്യേയമ്മ””

“”ഇവിടെ പല ഫ്ലാളറ്റുകളിലും ജോലിക്ക് വരുന്ന സ്ത്രീ ആണ്.. പക്ഷേ കുറച്ച് ദിവസമായി വരുന്നില്ല മോളുടെ പ്രസവത്തിന് പോയതാ””

” ഇവിടെ സിസിടിവി ഇല്ലെ””

“” ഉണ്ട്..പക്ഷേ അത് കേടാണ്..””

“” എന്താ അത് ശെരി ശരി ആക്കാത്തത് “”

“”ആളെ വിളിച്ചു ഉടനെ വരും എന്ന് പറഞ്ഞതാണ്””

“”Mm അങ്ങോട്ട് മാറി നിൽക്കൂ..””
ഫ്ലാളറ്റിലെ എല്ലാവരുടെയും മൊഴികൾ എടുക്കാൻ എസ്ഐ യെ ഏൽപ്പിച്ചു…

ഹിരണിൻ്റെ പൊതിഞ്ഞു കെട്ടിയ ശരീരം വീട്ടിലേക്ക് എത്തിയപ്പോൾ മോഹിനി
കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു.. ഹിരണിൻ്റെ അമ്മയുടെ നിലവിളികൾ ഉയർന്നു….
മാധ്യമങ്ങളിൽ ഹിരൺ കൊലപാതകം നിറഞ്ഞ് നിന്നു….
@@@@

“”ഇതേ ശങ്കു ഏട്ടാ ഇന്നും മറന്നു ഞാൻ എത്ര തവണ വിളിച്ചു …””

“”സോറി ടീ… ഒരു കൊലപാതകം അവിടെ ആയിരുന്നു…നാളെ വാങ്ങിക്കാം..നീ ആഹാരം എടുത്ത് വച്ചേ .. ഞാനൊന്നു കുളിച്ച് വരാം. മോള് ഉറങ്ങിയോ”””..””

.”” മോൾ ഇപ്പൊ പാൽ കുടിച്ചുറങ്ങി. അല്ല..ഇന്ന് എന്തായിരുന്നു കേസ്””

“”ഒരു കൊലപാതകാടീ…നീ പിന്നെ വാർത്ത ചാനൽ തുറന്ന് നോക്കില്ലലോ “”

“” ഓഹോ പിന്നെ മനുഷ്യൻ ഇവിടെ നൂറ് കൂട്ടം പണിയാ….. നാളെയെങ്കിലും ആ ചുരിദാർ ഒന്നു വാങ്ങി കൊണ്ട് വാ … മോളെയും കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങളോട് ഇങ്ങനെ പറയുന്നത്…”””

“”നാളെ മറക്കാതെ കൊണ്ട് വരാടീ

@@@

മാളു കുട്ട്യേയമ്മയുടെ വീട്ടിലേക്ക് വഴി ഏതാ …””

“” ഈ കാണുന്ന വളവ് കഴിഞ്ഞ് മൂന്നാത്തെ വീട്”” റോഡ് അരികിലെ ഒട്ടോക്കാരൻ എഴുന്നേറ്റ് നിന്ന് ബഹുമാനത്തൊടെ പറഞ്ഞു..

പോലീസ് ജീപ്പ് മാളു കുട്ട്യേയമ്മയുടെ വീടിന് മുൻപിൽ നിന്നു.. നേരെ നോക്കിയത്
വേലിക്കപ്പുറത്ത് ദാർപ്പായ വിരിച്ചിട്ട വീട്ടിലേക്കാണ് ചന്ദന തിരിയുടെ ഗന്ധം ആയിരുന്നു അന്തരീക്ഷത്തിൽ …

“” ആരാണവോ മരിച്ചത് “”കോൺസ്റ്റബിൾ ആണ്..

“”വന്ന പണി നോക്കടോ.. പോയി ബെലിൽ അമർത്ത്…””തിടുക്കത്തിൽ നടന്നു പോയി ബെലിൽ അമർത്തിയ
കോൺസ്റ്റബിളിനേ ഒന്നു നോക്കി…
കുറച്ച് നേരം കൊണ്ട് തന്നെ
എണ്ണമെഴുക്കുള്ള ഒരു പെണ്ണ് പുറത്തേക്ക് വന്നു… സങ്കടം നിറഞ്ഞ മിഴികൾ…

“”മാളു കുട്ട്യേമ്മ”” കോൺസ്റ്റബിൾ ആണ്..

“” അമ്മ ഇവിടെ ഇല്ല്യ..അപ്പുറത്ത് ശേഖരച്ഛൻ മരിച്ചു അവിടെ പോയതാ””

അവരെ ഒന്ന് അടി മുടി നോക്കി..

“”അമ്മ ഇപ്പൊ വരുമോ””

“”അറിയില്ല …ഞാൻ ആരെങ്കിലും വിട്ട് വിളിപ്പിക്കാം…””
ആ കുട്ടി അപ്പുറത്തെ വീട്ടിലെ കുട്ടിയെ വിളിച്ച് കാര്യം പറഞ്ഞു… ആ കുട്ടി നീല ടാർപ്പായ കെട്ടിയ വീട്ടിലേക്ക് ഓടി..

“”അല്ല കുഞ്ഞ് ഉറങ്ങുകയാണോ”” കോൺസ്റ്റബിൾ ആണ്.

അവരുടെ കണ്ണിൽ കണ്ണു നീർ ഉരുണ്ട് കൂടി ..,
ഞാൻ കോൺസ്റ്റബിളിനേ കടുപ്പിച്ച് നോക്കി…
ആ മുറ്റത്തെ അയലിൽ കുഞ്ഞ് ഉടുപ്പുകൾ ഒന്നു തന്നെ കാണാത്തത്തിൽ എനിക്കും അതിശയം തോന്നി…

“സാറേ””
വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി
വയസായ ഒരു സ്ത്രീ…
നര വീണിട്ട് ഇല്ലാത്ത കറുത്ത മുടികൾ…

“ഞാൻ അസിസ്റ്റ്ൻ്റ കമ്മീഷണർ ആർ ശങ്കർ… നിങ്ങൾ ജോലി ചെയ്തിരുന്ന സാറിൻ്റെ മരണം അന്വേക്ഷിക്കുന്ന പോലീസ് ഓഫീസറാണ്… ഒരു കാര്യം ചോദിക്കാൻ വന്നതാണ്.. നിങ്ങൾക്ക് പകരം ആരെങ്കിലും ഏർപ്പാടാക്കിയിരുന്നോ.. മൊഴിയിൽ സെക്യൂരറ്റി പറഞ്ഞു നിങ്ങൾ പറഞ്ഞിട്ടൊരു പെൺകുട്ടി വന്നു എന്ന്””

“”ഇല്ല ..ഞാൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല 20 ദിവസത്തേക്കാണ് ലീവ് എടുത്തത്..പക്ഷേ കുഞ്ഞ് മരിച്ചു പോയി..

“”പക്ഷേ നിങ്ങളുടെ അഡ്രസ്സാണ് റെക്കോർഡ് ബുക്കിൽ എഴുതിയിരിക്കുന്നത്””””

“” സത്യം ആയിട്ടും ഞാൻ അങ്ങനെ ആരെയും പറഞ്ഞ് അയച്ചിട്ടില്ല…. “”
അവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…

“”ഉം… … അപ്പുറത്തെ വീട്ടിലെ മരണം””

“”അച്ഛൻ മരിച്ചു മോള് ഹോസ്പിറ്റലിലാണ്.. വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്.. ..””

“ഉം… പോലീസ് കേസെടുത്തോ””

“”ഇന്നലെ ആയിരുന്നു സംഭവം ഇവിടത്തെ സ്റ്റേഷനിലെ കുറച്ച് പോലീസുകാർ വന്നിയിരുന്നു ചോദിക്കാൻ…””

“”” എന്നാ ശെരി “”

വണ്ടിയിൽ കയറടോ…,””എവിടെയോ നോക്കി നിൽക്കുന്ന കോൺസ്റ്റബളിനെ നോക്കി പറഞ്ഞു….

വണ്ടിയിൽ കയറി ഇരുന്നു പത്രം എടുത്ത് വെറുതെ മറിച്ച് നോക്കി … വിഷം കഴിച്ചു ആത്മഹത്യ ശ്രമം അച്ഛൻ മരിച്ചു മകൾ ആശുപത്രിയിൽ ..””

“”സാറേ എങ്ങോട്ടാണ് “”
കമ്മീഷണറ് ഓഫീസിലേക്ക്
പത്രത്തിൽ നിന്ന് കണ്ണ് മാറ്റി കൊണ്ട് പറഞ്ഞു…

@@@

കമ്മീഷണർ ഓഫീസിൽ

“”സാർ “”

” ശങ്കർ വടോ ആ കൊലപാതകം അന്വേക്ഷിക്കുന്നത് എവിടെ എത്തി “”

“”ഇന്നലെ ഞാൻ പോസ്റ്റ് മോർട്ടം നടത്തിയ സർജനോട് സംസാരിച്ചു….
റിപ്പോർട്ട് കിട്ടിയിട്ടുണ്ട്

ബ്ലയ്ഡ് വെച്ച് ഓരോ ഞെരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് മരണം…
പിന്നെ ജനനേന്ദ്രിയവും മുറിച്ച് മാറ്റിയിട്ടുണ്ട്… അത് സൂചിപ്പിക്കുന്നത് അയാളുടെ സ്വഭാവത്തെ തന്നെയാണ് പക്ഷേ ആരുടെയും മൊഴിയിലും അങ്ങനെ പറഞ്ഞു കണ്ടില്ല……
പിന്നെ മീൻ വെള്ളം ഉപയോഗിച്ച് ശരീരം കഴുകിയിട്ടുണ്ട്… അഞ്ച് ഇഞ്ച് കാൽ നീളമുള്ള ഇരട്ട നട്ടു വിരലുള്ള ഒരാളാണ് കൊലപാതകി അന്ന് സാർ കണ്ടത് അല്ലേ പാദ അടയാളം. .. .

റിപ്പോർട്ടിൽ പറയുന്നത്
ബെൻസോ ഡയ്സിപി…. (Benzodiazപേര് പറയുന്നു ഇല്ല ആരെങ്കിലും ദൂരു ഉപയോഗം ചെയ്താലോ. )എന്ന ഡ്രഗ് ശരീരത്തിൽ കലർന്നിട്ടുണ്ട് എന്നാണ്..

“”Benzodiazep….””

“”അതെ സാധാരണ ഡിപ്രഷൻ രോഗികളിൽ ഉപയോഗിക്കുന്ന മരുന്നാണ്..

“”അതെ.. കേട്ടിട്ടുണ്ട് “”

“”ഈ മരുന്നിൻ്റെ അംശം അവിടെ നിന്ന് കിട്ടിയ മദ്യത്തിലും ഗ്ലാസ്സിലുണ്ടെന്ന് ഫോറൻസിക് ഓഫീസർ അലൻ പറഞ്ഞത്…
അതായത് ഈ മരുന്ന് മദ്യത്തിൽ കലർത്തി കുടിച്ചാൽ അതീ തീവ്രമായ ഉന്മാദത്തിലാവും … കെട്ടിയിട്ട് ഞെരമ്പുകൾ വെട്ടി കളഞ്ഞാൽ പോലും എതിർക്കാൻ കഴിയാത്ത അവസ്ഥ

“” ഓഹോ… ഇത്രയും ക്രിമിനൽ മൈൻഡ് ആയി ചിന്തിക്കാൻ ഒരു പെൺ കുട്ടിക്ക് കഴിയുമോ””

“”അങ്ങനെ വില കുറച്ച് കാണാൻ കഴിയില്ല…. സ്ത്രീകൾക്ക് ഭദ്ര കാളി ആവാനുള്ള സാഹചര്യം ആണലോ നമ്മുടെ സമൂഹത്തിൽ..പിന്നെ ജോലിക്കാരിയുടെ മൊഴിയും സെക്യൂരറ്റിയുടെ മൊഴിയും ചേരുന്നില്ല… ജോലിക്കാരി അങ്ങനെ ഒരു കുട്ടിയെ പറഞ്ഞ് വിട്ടിട്ട് ഇല്ലാ എന്നാണ് പറഞ്ഞത്.
സെക്യൂരിറ്റി പറയുന്നത് മാളൂട്ടി അമ്മ പറഞ്ഞിട്ട് ഒരു ജോലിക്കാരി ഫ്ലാളറ്റിൽ പോയിരുന്നു… റെക്കോഡിൽ എഴുതിയ അഡ്രസ്സ് മാളു കുട്ട്യേയമ്മയുടെതാണ്…””

“” അവരുടെ മോളുടെ ഭാർത്താവ്””

“”അതിനെക്കുറിച്ച് ഒന്നു അന്വേക്ഷിച്ചില്ല

“””അത് കൂടി നോക്കണം.. അന്ന് അവിടെ വന്ന പെൺ കുട്ടി ആയിരിക്കും കൊലപാതകം ചെയ്തത്..

“”ഈ മരിച്ച ആൾ ഓഫീസിൽ എങ്ങനെ ആണ് “”

“”കാര്യമായി അറിഞ്ഞില്ല… അവിടത്തെ സ്റ്റാഫിൻ്റെ മൊഴി എടുത്തോ .””

“”എടുത്ത് ഒരാളെ ഒഴിച്ച് ….. ആ കുട്ടി ലീവിലാണ്””

“”അവരുടേത് പിന്നെ എടുക്കാം”””

“”Ok സാർ”…

റിപ്പോർട്ട് എനിക്ക് തരണം സിസി ടിവി അത് വല്ലാത്ത ഒരു തല വേദന ആയി ”
“” അതെ””
“അവരുടെ ഭാര്യയുടെ മൊഴി ??””

“‘ എടുത്തിട്ടില്ല… “”

“”സ്റ്റേഷനിൽ വിളിപ്പിക്കേണ്ട അവരുടെ നാട്ടിലെ പോയി എടുത്താ മതി..””

“”ഓകെ സാർ””
കമ്മിഷണർ ഓഫീസിലിന്ന് ഇറങ്ങിയപ്പോൾ നിർത്താതെ ബെൽ അടിക്കുന്ന ഫോണിലേക്ക് നോക്കി
എടുത്ത്

“”എന്താടീ””

“”ഇന്ന് വരുമ്പോൾ എങ്കിലും ഡ്രസ്സ് വാങ്ങി
വരുമോ…””

“ആ … ഞാൻ ഫോൺ വെക്കു വാ”

ജീപ്പിലേക്ക് കയറിയിരുന്നു.

“”ടോ
ദീപ്തി ടെലറിങ് ഷോപ്പിൽ ഒന്നു നിർത്തണം…””

@@@

തറവാട് പോലെ തോന്നിക്കുന്ന വീട്… നിറയെ മരങ്ങൾ വിവിധ ചെടികൾ ഇരു വശത്തും നിൽക്കുന്നു… മുറ്റത്ത് വളർത്തി വലുതാക്കിയ പുല്ല് ചെടിയിലൂടെ ജീപ്പ് വീടിൻ്റെ മുൻ വശത്ത് നിന്നു..
അതിൽ നിന്ന് ശങ്കർ മുറ്റത്തേക്കിറങ്ങി…
ഉമ്മറത്ത് ഇരിക്കുന്ന ആളെ ഒന്നു നോക്കി കയറി.
അയാള് ബഹുമാന അർത്ഥം എഴുന്നേറ്റ് നിന്നു

“”ഞാൻ ആർ ശങ്കർ അസ്സിൻ്റ് കമ്മീഷണറ് മരിച്ച ഹിരണിൻ്റെ കേസ്
അന്വേക്ഷിക്കുന്നത് ഞാനാണ്…””

“എൻ്റെ മോനെ കൊന്നവരെ കുറിച്ച് എന്തെങ്കിലും… “”

‘”ഇല്ല … ഹിരണിൻ്റെ ഭാര്യയോടു ചില കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു….””

“” ആ…മോഹിനി കുഞ്ഞേ ഒന്ന് ഇങ്ങ് വായോ..””

വീടിന് ചുറ്റും കണ്ണ് ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ഉമ്മറ പടിയിലെ അനക്കം കേട്ട് അങ്ങോട്ട് നോക്കി…
അവരെ നോക്കി കൊണ്ട് അവരുടെ കാലിൽ ഒന്ന് നോക്കി…. നേരെ വീണ്ടും മുഖത്തേക്ക് നോക്കി നനവാർന്ന മിഴികളിൽ പീലികൾ കൂട്ടി മുട്ടി കിടക്കുന്നു അലക്ഷമായി കിടക്കുന്ന മുടികൾ ….””

“”സാർ “”
“” Yes… മോഹിനിയോട് ചിലത് ചോദിക്കാനുണ്ട് നിങ്ങളുടെ അവസ്ഥ
അറിയാം കേസിൻ്റെ അന്വേഷണത്തിന് വേണ്ടിയാണ് ‘”

“സാർ ചോദിച്ചോളൂ ഞാൻ ഓകെ ആണ്””

‘” അന്ന് അവസാനമായി വിളിച്ചത് എപ്പോഴാണ്””

“”രാവിലെയാണ് രാത്രി വിളിക്കാം റിസോർട്ടിൽ പോകാനുണ്ടെന്ന് പറഞ്ഞു..”

“”എന്നിട്ട് രാത്രി വിളിച്ചോ””

“”ഇല്ല … തിരക്ക് കഴിഞ്ഞ് വിളിക്കുമെന്നു കരുതി രാവിലെ വിളിച്ചിട്ടും എടുക്കുന്നില്ല അങ്ങനെ സെക്യൂരിറ്റിയോട് പോയി നോക്കാൻ പറഞ്ഞു..”””

“”അതെന്താ അടുത്ത ഫ്ളാറ്റിൽ ആരോടും പറയാതെ ഇരുന്നത് ..””

“” അടുത്ത ഫ്ളാറ്റിൽ ആരുമായി ചേട്ടൻ നല്ല രസത്തിൽ അല്ല ആരോടും അടുക്കുന്ന ടൈപ്പ് അല്ല… അതാ സെക്യൂരിറ്റിയോട് പറഞ്ഞത്””

ഇത് നിങ്ങളുടെ ഡ്രസ്സിൻ്റെ കഷ്ണം ആണോ “”

“”അതെ പക്ഷേ മോൾ ഉണ്ടായതിന് ശേഷം ഉപയോഗിക്കാറില്ല അത് കൊണ്ട് ഞാൻ ജോലിക്ക് വരുന്ന മാളു കുട്ട്യേയമ്മയ്ക്ക് കൊടുത്തു..എന്താ സാർ””

“” ഹിരൺ മരിച്ച് കിടക്കുന്ന അവിടെ നിന്ന് കിട്ടിയതാണ്… മാളു കുട്ട്യേയമ്മ ആർക്കാണ് ഡ്രസ്സ് കൊടുക്കാറ്””

“”ചില ബന്ധുക്കൾക്ക് ആണെന്ന് പറയാറുണ്ട് മാളു കുട്ട്യേയമ്മ എങ്ങനെ ആൾ””

“”ഒരു പാവം സ്ത്രീയാണ് ഒരു മൊട്ടു സൂചി പോലും അനുവാദം ഇല്ലാതെ എടുക്കില്ല””

“”മ് .. നിങൾ എന്ത് ചെയ്യുന്നു””

“”ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്””

“”Ok കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ സ്റ്റേഷനിൽ വിളിപ്പിക്കാം… “”

ആ വീടിന് ചുറ്റും നോക്കി… പേടിയോടെ നോക്കുന്ന അമ്മയുടെ കണ്ണിലേക്ക് ഒന്ന് നോക്കി ….
@@@@@

മാളു കുട്ട്യേയമ്മയുടെ വീടിന് മുൻപിൽ ജീപ്പ് നിർത്തി ഉമ്മറത്തു നിന്ന് കൊണ്ട് ബെൽ അമർത്തി…

“” എന്താ സാർ””മാളു കുട്ട്യേയമ്മ വേവലാതി യോടെ ചോദിച്ചു…
ഒന്നു കൂടി മുൻപിലേക്ക് കയറി നിന്നു..
“”നിങ്ങൾ ജോലിക്ക് പോകുന്നിടത്ത് നിന്ന് കിട്ടുന്ന തുണികൾ ആർക്കാ കൊടുക്കുക… മോൾക്കാണോ””

“മോൾ കല്യാണം കഴിക്കുന്നതിന് മുൻപ് ഉപയോഗിച്ചിരുന്നു..
കാളിന്ദി അവൾക്കാണ് ഇപ്പൊ കൊടുക്കാറ്””

“”കാളിന്ദി.. “”

“”അപ്പുറത്തെ വീടിലെ കുട്ടിയാണ് സാർ വന്ന അന്ന് മരണം ഇല്ലായിരുന്നോ.. അച്ഛന് വിഷം കൊടുത്ത് സ്വയം വിഷം കുടിച്ച് മരിക്കാൻ നോക്കിയതാണ് അച്ഛനെ വല്യ ഇഷ്ടം ആയിരുന്നു… “”

“” വാർത്ത കണ്ടിരുന്നു…”

“”ആ കുഞ്ഞൊരു പാവം ആണ് സാറേ എന്ത് പറ്റിയെന്ന് അറിയില്ല എൻ്റെ കുഞ്ഞിന്… കുഞ്ഞിലെ അമ്മ മരിച്ചു എൻ്റെ മോളെ പോലെ ഞാൻ വളർത്തിയതാണ്..

പത്തിൽ പഠിക്കുമ്പോളാണ് അവളുടെ അച്ഛൻ കാവുങ്ങ് പിരിച്ച് അടുത്ത കാവുങ്ങിലേക്ക് കയറാൻ നോക്കിയതാണ് താഴെ വീണു കിടപ്പിലായി നാട്ടുകാരുടെ സഹായം കൊണ്ടാണ് പിന്നെ അവർ ജീവിച്ചത് …
+2 കഴിഞ്ഞ് പല പണിക്കും പോയി പൈസ ഉണ്ടാക്കിയാണ് കോളജിൽ എല്ലാം പോയി പഠിച്ചത് ആ കുഞ്ഞ്..
ഞാൻ ആണ് ഹിരൺ സാറിനോട് പറഞ്ഞു റിസോട്ടിൽ ജോലി ശെരിയാക്കി കൊടുത്തത്… അച്ഛൻ എന്ന് പറഞ്ഞ ജീവനായിരുന്നു എന്തിനാണ് കുഞ്ഞ് അങ്ങനെ ചെയ്തത് എന്ന് അറിയില്ല.. ജീവനെ പോലെ കരുതിയ അച്ഛനെ കൊന്ന കുറ്റത്തിന് ജയലിൽ എൻ്റെ കുഞ്ഞ്….””
കരഞ്ഞു പറയുന്ന അവരെ നോക്കി….

“”കാളിന്ദി ..””പത്രത്തിൽ കണ്ട വാർത്ത യിലേക്ക് മനസ്സ് പോയി….
@@@

“”കാളിന്ദി പറയൂ .,.. ജീവനെ പോലെ ഇത് വരെ നോക്കിയ അച്ഛന് വിഷം കൊടുക്കുക സ്വയം മരിക്കുക അതിന് മുൻപ് ഒരു കൊലപാതകം എന്തിനായിരുന്നു അത്. “” പോലീസ് സ്റ്റേഷനിലെ കസേരയിലിരിക്കുന്ന കാളിന്ദിയുടെ
ആറ് വിരലുകൾ ഉള്ള കാൽ പാദത്തിലേക്ക് നോക്കി ആയിരുന്നു ചോദ്യം…

അവളുടെ മുഖത്ത് ഒരു പുച്ഛം ചിരി വിരിഞ്ഞു കണ്ണുകൾക്ക് ചോര തിളക്കം..

“”ജന്മം തന്ന പിതാവിനേ കൊല്ലാൻ മാത്രം എന്ത് തെറ്റ് ചെയ്തു “”

“” അയാളെ ഞാൻ കൊന്നു…
എൻ്റെ മനസ്സിൻ്റെ സമാധാനത്തതിന് വേണ്ടി ഏറ്റവും ക്രൂരമായി.. എൻ്റെ അച്ഛൻ നോക്കാൻ ആരും കാണില്ല അത് കൊണ്ട് അച്ഛനെ കൊന്നു..ഈ കയ്യ് കൊണ്ട് തന്നെ വിഷം കൊടുത്ത് കൊന്നു…. അവിടെയും എന്നെ തോൽപ്പിച്ചത് ദൈവം ആണ്…
“”
ഈ തേടി വരവ് പ്രതീക്ഷിച്ചതാണ്… അതിന് മുൻപ് മരിക്കും എന്ന കരുതിയെ..
എന്നാലും അയാള് ചത്തു അത് മതി അവള് ചിരിച്ചു..
എന്നെ ഇല്ലാതാക്കിയവനെ കൊന്നു…
അവൻ്റെ ഓരോ ഞെരമ്പും മുറിച്ച് കൊന്നു …..

അവനെ എന്നെ ആസ്വാദിച്ച് കൊതി തീർന്നില്ല പോലും പട്ടി മൈ….. പന്ന മോൻ…. അവൻ സുഖം ഞാൻ കൊടുത്തു…. അത്രയ്ക്കും മനോഹരമായ സുഖം “”അവള് പൊട്ടി ചിരിച്ചു വീണ്ടും ഓർമ്മകളിലേക്ക് പോയി ..

റിസോർട്ടിലെ അതിഥിക്കളെ മാനേജ് ചെയ്യലായിരുന്നു എനിക്ക് ജോലി..
പക്ഷേ അന്ന് എന്നെ മുറിയിലെക്ക് വിളിച്ച് പുതിയ അതിഥിയേ പരിചയപെടുത്തിയശേഷം ജ്യൂസ്സ് നൽകിയപ്പോൾ ഞാൻ അറിഞ്ഞില്ല അതിൽ ബെൻസോ ഡസും… (Benzodiaze…. ) മദ്യവും കലർത്തിയ കാര്യം ..

ഞാനൊരു ഉന്മാദത്തിൽ എത്തിയിരുന്നു…
എൻ്റെ ഡ്രസ്സുകൾ അടർന്നു വീഴുമ്പോൾ ഞാൻ അയാൾക്ക് മുൻപിൽ ചിരിച്ച് നിന്നു … എനിക്ക് നഷടമായത് എന്നെ ആയിരുന്നു..
വീണ്ടും അയാള് വിളിച്ചപ്പോൾ എനിക്ക് കൊല്ലണമെന്ന് തോന്നി പോയി …എന്നെ പോലെ പല പെൺ കുട്ടികളും ആഗ്രഹിച്ചത് ഞാൻ ചെയ്തു…
അല്ല എനിക്ക് വേണ്ടി ..

ഭാര്യയും കുഞ്ഞും പോയപ്പോൾ കൂടെ കിടക്കാൻ വിളിച്ചവനെ ഞാൻ മനോഹരമായി കിടത്തി…
എനിക്ക് വേണ്ടി ..
അവൻ പറഞ്ഞിട്ടാണ് ഞാൻ ചെന്നത് ..
എനിക്കായി അവൻ കാത്തിരിക്കുക ആയിരുന്നു….അവൻ ഒലിപ്പിച്ച് പറയാ കാളിന്ദി വരണം….ഞാൻ സുന്ദരി ആയിരിക്കുന്നു എന്ന്….. അയാളെ എന്നെ തലോടി പുഴു അരിക്കുന്നത് പോലെ ആയിരുന്നു പക്ഷേ നിന്ന് കൊടുത്ത്….

“ഞാൻ ജ്യൂസ് കൊണ്ട് വരാം ഇന്ന് പേടിക്കണ്ട ആ മരുന്നില്ല ആ മരുന്ന് ഇല്ലാതെ എനിക്ക് കാളിന്ദിയുടെ കൂടെ കിടക്കണം… “” അവനെ ഞാൻ കിടത്തി കൊടുത്ത്”””അവള് വീണ്ടും ചിരിച്ചു ….
മുടികൾ കൂട്ടി പിടിച്ച് അലറി ചിരിച്ചു…

അവൻ പോയ സമയം കൊണ്ട് ഞാൻ
ബെൻസോ ഡയ്സിപിൻസ് (Benzodiazepines ) മദ്യത്തിൽ കലർത്തി ഒരു ഗ്ലാസ്സ് മദ്യവുമായി ഞാൻ അടുക്കളയിലേക്ക് ചെന്ന് അവൻ നേരെ സ്നേഹത്തോടെ അതിലുപരി കാമത്തോടെ അവന് വേണ്ടത് കൊടുത്ത് കൊണ്ട് അവനെ കൊണ്ട് കുടിപ്പിച്ചു .. അവൻ തലയ്ക്ക് പിടിച്ചു എന്നോട് അത് പെരുമാറാൻ തുടങ്ങി ഹാളിലേക്ക് കൊണ്ട് പോകുന്നതിൻ്റെ ഇടയ്ക്ക് എൻ്റെ ഡ്രസ്സ് ഒന്നു അവൻ്റെ കയ്യ് കൊണ്ട് കീറി .. അതായിരിക്കും നിങ്ങളെ എൻ്റെ അരികിൽ എത്തിച്ചത് വിട്ട് പോയി എടുക്കാൻ…..

അവനെ താഴെ തള്ളിയിട്ട് പൂർണ്ണ നഗ്നനാക്കി .. .. അവൻ്റെ വികാരം ഒന്നു കാണേണ്ടതു തന്നെയാണ് പാവം അവൻ്റെ കയ്യും കാലും കെട്ടി വായയിൽ തുണി കുത്തി വച്ച് അവൻ്റെ സാധനം ഞാൻ അങ്ങ് മുറിച്ച് എടുക്കുമ്പോൾ അവൻ പുളഞ്ഞു.. ഞെരമ്പുകൾ മുറിച്ച് മാറ്റുമ്പോൾ ചോര തുള്ളികൾ വീഴുന്നത് കണ്ട് ഞാൻ ആസ്വാദിച്ചു അവനെ ഞാൻ കുളിപ്പിച്ച് കിടത്തി നല്ല അഴുകിയ മീൻ വെള്ളത്തിൽ .. എന്നെ തൊട്ടവൻ കൊടുക്കാൻ പറ്റിയ വലിയ ശിഷ
അയാളെ എത്ര പെൺകുട്ടികളെ പീച്ചി ചീന്തിയെന്ന് അറിയോ…. അവർക്ക് വേണ്ടിയും… അല്ല ഇനി അവൻ്റെ മോളെ ചെയ്യില്ലെന്ന് ആര് കണ്ടു …
അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു പോലീസ് തേടി വരും അതിന് മുൻപ് അച്ഛനെ കൊല്ലണം സത്യം വാങ്ങിച്ച് പാവം..
ഞാനില്ലെങ്കിൽ അച്ഛനെ നോക്കാൻ ആരും കാണില്ല അത് എനിക്കറിയാം…

മോൾ ജീവിക്കണം മോൾ ചെയ്താണ് ശെരിയെന്ന് അച്ഛൻ പറഞ്ഞിരുന്നു അത് മതി ഞാൻ ചെയ്താണ് ശെരിയെന്ന് എനിക്ക് വിശ്വസിക്കാൻ..
ഞാൻ വാക്ക് കൊടുത്തു ജീവിക്കും എന്ന് പക്ഷേ അത് കള്ളം ആയിരുന്നു ഞാനും അച്ഛൻ്റെ കൂടെ പോകാൻ തീരുമാനിച്ചു പക്ഷേ അച്ഛൻ അത് ആഗ്രഹിച്ചില്ല അത് കൊണ്ടാണ് ഞാൻ ഇന്ന് ജീവിക്കുന്നത്…
ലോകം അറിഞ്ഞാലും എനിക്ക് അഭിമാനം ഒള്ളൂ… എന്നെ ഇല്ലാതെ ആക്കിയവനെ എൻ്റെ രീതിയിൽ കൊന്നു…
അവള് വീണ്ടും ചിരിച്ചു..

അവസാനിച്ചു

Nb::വായിക്കുമ്പോൾ വിരസത തോന്നുന്നവർ വായികണ്ട ട്ടോ വെറുതെ സമയം കളയരുത്… എത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞു എന്ന് അറിയില്ല… ചെറുകഥ ഉദ്ദേശിച്ച് എഴുതിയാണ് അത് കൊണ്ട് വല്യ വിശദീകരണം കാണില്ല….
പെണ്ണിൻ്റെ ശരീരം ബലമായി സ്വന്തം ആക്കിയവനെ ഇത് പോലെ കൊല്ലാൻ തന്നെ ആയിരിക്കും മോഹം . അല്ലേ.. സമൂഹത്തിന് തെറ്റായ മെസ്സേജ് കൊടുത്ത്. എന്ന് പറഞ്ഞു വരരുത്..