12/03/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 07

രചന – ഷംസിയ ഫൈസൽ

ദച്ചു വേഗം ഡോര്‍ തള്ളിതുറന്ന് അകത്ത് കയറിയതും അവിടെയുള്ള കാഴ്ച്ച കണ്ടവള്‍ ശ്വാസം എടുക്കാന്‍ പോലും മറന്ന് തറഞ്ഞ് നിന്നു

ദച്ചൂന്‍റെ ചേട്ടമ്മാര് രണ്ട് പേരും കൂടെ അഭിനന്ദിനെ തല്ലുന്നു

അച്ഛനും അമ്മയും അവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്

അഭിനന്ദും ദേഷ്യത്തോടെ എന്തൊക്കെ വിളിച്ച് പറയുന്നുണ്ടെങ്കിലും ദച്ചൂന്‍റെ ചേട്ടമ്മാരെ തിരിച്ച് തല്ലാനോ അവരെ അടി തടുക്കാതെ എല്ലാ കൊണ്ടോണ്ടിരിക്കാണ്

ദച്ചു വന്നതൊന്നും ആരും അറിയുന്നതെ ഉണ്ടായിരുന്നില്ല

ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കാന്‍ നിന്നപ്പോ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നു

ദച്ചൂന് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു

”’ജസ്റ്റ് സ്റ്റോപ്പിറ്റ്.,,

ദച്ചു ദേഷ്യത്തോടെ അലറിയതും പെട്ടന്നവിടെ നിശ്ശബ്ദമായി എല്ലാവരുടേയും കണ്ണ് ദച്ചൂന് നേരെയായി

അവളെ അമ്മ സമാധാനത്തോടെ നെഞ്ചില്‍ കൈ വെച്ചു

”ദച്ചൂ..,
മോളെ പേടിക്കണ്ട.,
നിന്നെ ചതിച്ച ഇവനെ ഞങ്ങള്‍ വെറുതെ വിടില്ല.,,

ദച്ചൂന്‍റെ ചേട്ടന്‍ ദേവന്‍ ദേഷ്യത്തോടെ വീണ്ടും അഭിനന്ദിന്‍റെ കോളറില്‍ കേറിപിടിച്ചു

”അത് തന്നെ ഇൗ ചതിയന്‍ ഇവിടെന്ന് രണ്ട് കാലില്‍ പോകുന്നത് ഞങ്ങള്‍ക്കൊന്ന് കാണണം.,,

ദീപു ചേട്ടനും പറഞ്ഞു

”എന്നെ ആരും ചതിച്ചിട്ടില്ല.,
എന്‍റെ പേരില്‍ ഇവിടെ ഒരു അടിയും പിടിയും വേണ്ട.,
ഡോ താനെന്തിനാ എന്‍റെ വീട്ടില്‍ കയറി വന്നത്.,
ഇറങ്ങി പോടോ..,

ദച്ചു ആദ്യം അവളെ ചേട്ടമ്മാരെ നോക്കി പറഞ്ഞ് അവസാനം അഭിനന്ദിന് നേരെ ഒച്ചയെടുത്തു

ദച്ചൂനെ ഒന്ന് കൂര്‍പ്പിച്ച് നോക്കി അഭിനന്ദ് ഷര്‍ട്ടിന്‍റെ കോളര്‍ റെഡിയാക്കി പോകാന്‍ നിന്നതും അവളെ അച്ഛന്‍ അവനെ തടഞ്ഞു

”’വീട്ടില്‍ കയറി വന്ന് പ്രശ്നം ഉണ്ടാക്കിയിട്ട് ഇവിടെന്നാരും ഇറങ്ങി പോകുന്നില്ല.,
എല്ലാം സംസാരിച്ച് ഇന്നത്തോടെ തീരുമാനം ആക്കണം.,
എന്‍റെ കുഞ്ഞിന്‍റെ ജീവിത പ്രശ്നമാണിത്.,
ഇതിനെല്ലാം ഒരു അന്ത്യം കണ്ടേപറ്റൂ..

അച്ഛന്‍ ദച്ചൂനെ ഒന്ന് നോക്കി ഒാഫീസ് റൂമിലേക്ക് കയറി പോയി

ദേവനും ദീപുവും അഭിനന്ദിനെ ഒന്ന് ചിറഞ്ഞ് നോക്കി അച്ഛന്‍റെ പിറകെ പോയി

”നന്ദു വാ മോനെ ഇരുന്ന് സംസാരിക്കാം.,,

അമ്മ അഭിനന്ദിനെ ഒാഫീസ് റൂമിലേക്ക് ക്ഷണിച്ചു

പുറകെ മുഖം വീര്‍പ്പിച്ച് ദച്ചുവും

അച്ഛന്‍ ഇരിക്കുന്ന സെറ്റിന് ഒാപ്പോസിറ്റായി അഭിനന്ദ് വന്നിരുന്നു

അച്ഛന്‍റെ രണ്ട് ഭാഗത്തുമായി ദീപുവും ദേവനും ഇരിപ്പുണ്ട്

അമ്മ ഡോറില്‍ ചാരി എല്ലാവരിം വീക്ഷിക്കാണ്
ദച്ചു അമ്മയുടെ കൈപിടിച്ച് നിന്നു

”അപ്പോ കാര്യത്തിലോട്ട് വരാം.
നന്ദു നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്.,
നിങ്ങള്‍ തമ്മിലുള്ള കല്ല്യാണം വേണ്ടെന്ന് വെച്ചതല്ലെ.,,

അച്ഛന്‍ അഭിനന്ദിനെ നോക്കി സമാധാനപരമായി ചോദിച്ചു

”രവിയച്ഛാ ഞാനൊരു പ്രശ്നം ഉണ്ടാക്കാന്‍ വന്നതല്ല.,
ലണ്ടനില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ കേള്‍ക്കുന്ന വാര്‍ത്ത ദച്ചു ആയുള്ള കല്ല്യാണം വേണ്ടെന്ന് വെച്ചതാ.,
അഞ്ച് വര്‍ഷത്തെ പ്രണയം രണ്ട് വീട്ടുക്കാര് അംഗീകരിച്ച സന്തോഷത്തില്‍ കല്ല്യാണം സ്വപ്നം കണ്ട് ജോലിക്ക് പോയ ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുമ്പോയുള്ള എന്‍റെ അവസ്ഥ ഒന്ന് രവിയച്ഛന്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കി

രണ്ട് വര്‍ഷം ഞാന്‍ ചത്ത് ജീവിക്കായിരുന്നവിടെ.,
എന്നെ ഒഴിവാക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്നറിയാന്‍ എല്ലാവരേയും ഫോണ്‍ വിളിച്ച് കെഞ്ചിയതല്ലെ ഞാന്‍ ആര്‍ക്കെങ്കിലും അതിനൊരു ഉത്തരമുണ്ടോ.,
ഇപ്പോ തന്നെ ഞാന്‍ നാട്ടില് വന്നത് ലീവിന് ഒന്നുമല്ല.,
എന്‍റെ അവസ്ഥ കണ്ട് കുറച്ച് മാസത്തേക്ക് മാത്രം കമ്പനി എം ഡി വര്‍ക്ക് ഫ്രം ഹോം ആക്കി തന്നതാണ്.,

വന്നത് മുതല്‍ ഞാന്‍ ദച്ചൂന്‍റെ പിറകെ നടക്കാണ്.,
എന്നെ ഉപേക്ഷിക്കാന്‍ മാത്രം എന്താണ് ഉണ്ടായതെന്ന് ചോദിച്ചിട്ടവള്‍ക്ക് അഹങ്കാരം.,

അഭിനന്ദ് ദച്ചൂനെ നോക്കി ദഹിപ്പിച്ചു

”ഡോ..,കാര്യത്തിലോട്ട് വാ
എന്തൊക്കെ ആണെങ്കിലും കല്ല്യാണം നടക്കില്ലെന്ന് മനസ്സിലായതല്ലെ.,
ഇനിയും ദച്ചൂനെ ശല്യം ചെയ്യാന്‍ തനിക്ക് നാണമില്ലെ.,,
വീണ്ടും വലിഞ്ഞ് കയറി വന്നേക്കുന്നു.,,

ദീപു അഭിനന്ദിനെ പുച്ഛിച്ചു

”ദീപു മിണ്ടാതിരിക്ക്.,
നന്ദു പറ ഇപ്പോ നീ വീട്ടിലേക്കെന്തിനാ വന്നത്.,,

അച്ഛന്‍ ദീപുവിനെ നോക്കി പേടിപ്പിച്ച് അഭിനന്ദിന് നേരെ തിരിഞ്ഞു

”എനിക്ക് ദച്ചൂ ഇല്ലാതെ പറ്റുന്നില്ല
ഞങ്ങളെ കല്ല്യാണം എങ്ങനെയെങ്കിലും നടത്തി തരാന്‍ പറ്റുമോ എന്നറിയാന്‍ വീട്ടില്‍ വന്നതാ ഞാന്‍.,
വന്ന് കയറിയതും അളിയന്‍മ്മാര് രണ്ടാളും വന്നെന്നെ അറ്റാക്ക് ചെയ്യായിരുന്നു.,,

”ആരാടാ നിന്‍റെ അളിയമ്മാര്.,
അതൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌,
എന്ന് ഞങ്ങളെ പെങ്ങള് തന്നെ വേണ്ടെന്ന് വെച്ചോ അന്ന് ഞങ്ങള്‍ നിന്നെ വെറുത്തതാ.,
ഞങ്ങളെ ദച്ചൂന്‍റെ കണ്ണുനീരിന് നിന്നോട് ഞങ്ങള്‍ പകരം ചോദിച്ചിരിക്കും.,,

ദേവന്‍ പല്ല് കടിച്ചു

”ദച്ചൂന്‍റെ കണ്ണുനീരിന് ഞാനങ്ങനെ കാരണക്കാരനാകും.,
അവള് തന്നെയല്ലെ എല്ലാത്തിനും കാരണം
അവളെല്ലെ എന്നെ ചതിച്ചത്‌,
അല്ലെങ്കില്‍ തന്നെ അവള്‍ക്ക് തുറന്ന് പറഞ്ഞൂടെ എന്‍റെ ഭാഗത്ത് എന്താ തെറ്റ് സംഭവിച്ചെതെന്ന്.,
അതറിഞ്ഞാല്‍ എനിക്കൊന്ന് സമാധാനത്തോടെ ഉറങ്ങായിരുന്നു.,,

അഭിനന്ദിന്‍റെ സ്വരം കടുത്തെങ്കിലും ശബ്ദമൊന്ന് ഇടറി

”ദച്ചൂ..മോളെ നീയാണിനി തീരുമാനം എടുക്കേണ്ടത്.,
ഞങ്ങള്‍ക്കാര്‍ക്കും അറിയാത്ത ഒരു സത്യമുണ്ട് നീയെന്തിനാണ് നന്ദു ആയുള്ള ബന്ധം വേണ്ട എന്ന് തീരുമാനം എടുത്തെതെന്ന്
നന്ദു നിന്നെ ചതിച്ചെന്ന് കരുതിയാണ് നിന്‍റെ ചേട്ടമ്മാര് നന്ദൂനെ ശത്രുവിനെ പോലെ കാണുന്നത്.
നിനക്കൊന്ന് തുറന്ന് പറഞ്ഞാലെന്താ മോളെ.,?
എന്നാ പിന്നെ നമ്മള്‍ക്ക് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കായിരുന്നു?

അച്ഛന്‍ ദച്ചൂനെ നോക്കി

”എന്നെ ആരും ചതിച്ചിട്ടില്ല അച്ഛാ.,
എനിക്ക് നന്ദു ആയുള്ള റിലേഷന്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന് തോന്നിയത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്.,
അച്ഛന്‍ നന്ദൂനോട് ഇനി എന്നെ ശല്യം ചെയ്യരുതെന്ന് പറയണം.,
എനിക്ക് കുറച്ചെങ്കിലും സമാധാനം വേണം.,പ്ലീസ്.,,

അവസാനം ആയപ്പോയേക്കും ദച്ചൂന്‍റെ ശബ്ദം കടുത്തിരുന്നു

അഭിനന്ദ് ചാടിയെണീറ്റ് ദച്ചൂന് നേരെ തിരിഞ്ഞു

”അതിന്‍റെ കാരണം നിനക്ക് പറഞ്ഞാലെന്താ ദക്ഷ.,
മറ്റുള്ളവരുടെ ഇമോഷന്‍സിനും ഫീലിങ്സിനും നിനക്ക് വിലയില്ലെങ്കിലും എനിക്കതുണ്ട്.,
എനിക്ക് വയ്യ ഇങ്ങനെ മരിച്ച് ജീവിക്കാന്‍.,
സന്തോഷത്തോടെ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് കാലം കുറേ ആയി.,
നിന്‍റെ തിരു വായ തുറന്ന കാര്യങ്ങളൊക്കെ ഒന്ന് തുറന്ന് പറഞ്ഞാലെന്താ?.,,

അവന്‍റെ ശബ്ദത്തില്‍ ദേഷ്യവും സങ്കടവും എല്ലാം കലര്‍ന്നിരുന്നു

മറുപടി പറയാതെ അവള്‍ ദേഷ്യത്തോടെ അവനെ നോക്കുന്നതോടൊപ്പം അവളെ കണ്ണ് നിറഞ്ഞ് വന്നു

”മോനെ അവിടെ പോയി ഇരിക്ക്‌,
നമ്മുക്ക് എല്ലാം തീരുമാനിക്കാം.,,

അമ്മ അഭിനന്ദിനോട് പറഞ്ഞതും ദീപു എണീറ്റങ്ങോട്ട് വന്നു

”എന്ത് തീരുമാനിക്കാന്‍.,
എന്‍റെ ദച്ചൂന്‍റെ നിറഞ്ഞ കണ്ണ് കണ്ടാല്‍ അറിയാം ഇവന്‍ ദച്ചൂനോട് പൊറുക്കാന്‍ പറ്റാത്തതെന്തോ ചെയ്തിട്ടുണ്ട്.,

ദീപു ദച്ചൂനെ ചേര്‍ത്ത് പിടിച്ചതും അവള്‍ അവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി കരഞ്ഞു

”നീ കാരണം ഞങ്ങളെ കുഞ്ഞ് കരയാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു.,
ഒരുവിധത്തിലാ അവള്‍ എല്ലാം മറന്നത് ഒാക്കെയായത്.,
ഇനി നിന്‍റെ പേരില്‍ കരയില്ലെന്ന് അവള്‍ അച്ഛന് വാക്ക് കൊടുത്തതായിരുന്നു.,
വീണ്ടും നീ ഇങ്ങോട്ട് കെട്ടിയടുത്തത് ഞങ്ങളെ ദച്ചൂനെ കണ്ണീര് കുടിപ്പിക്കാനാണെങ്കില്‍ നിന്നെ ഞങ്ങള്‍ തീര്‍ത്ത് കളയും.,പറഞ്ഞേക്കാം,,

ദേവന്‍ എണീറ്റ് വന്ന് അഭിനന്ദിന് നേരെ വിരല്‍ ചൂണ്ടി

”രവിയച്ഛാ.,,ഇതാണോ നിങ്ങളെയൊക്കെ തീരുമാനം.,
എന്‍റെ കണ്ണുനീരിനിവിടെ വിലയില്ലെന്നറിയാം.,
എനിക്കെന്തോ എവിടെയോ ഒരു ചതി ഒളിഞ്ഞ് കിടപ്പുള്ള പോലെ തോന്നുന്നു.,
ഇനി മതമാണോ നിങ്ങളെ പ്രശ്നം?

”അതെന്താ നന്ദു നീ അങ്ങനെ ചോദിച്ചെ?

അമ്മ അഭിനന്ദിന്‍റെ ചോദ്യത്തിന് തിരിച്ച് ചോദിച്ചു

”പണ്ട് ഞങ്ങളെ പ്രണയം ഇവിടെ വീട്ടിലറിഞ്ഞ് പ്രശ്നമായപ്പോ പറഞ്ഞ ന്യായം അതല്ലായിരുന്നോ.,
അന്ന് പറഞ്ഞത് തന്നെയാ ഇപ്പോയും ഞാന്‍ പറയുന്നത്., എന്‍റെ
അമ്മ ഹിന്ദു വിശ്വാസിയും അച്ഛന്‍ ക്രിസ്ത്യനുമാണ്,
വീട്ടുക്കാരെ സമ്മതത്തോടെ രണ്ട് മതത്തില്‍ നിന്ന് കല്ല്യാണം കഴിച്ചവരാ അവര്.,
ഇരുപത്തി എട്ട് വര്‍ഷമായി അവരെ കല്ല്യാണം കഴിഞ്ഞിട്ട് ഇത്‌വരെ ഒരു ചെറിയ പിണക്കത്തിന് പോലും അവര്‍ക്കിടയില്‍ മതം കയറി വന്നിട്ടില്ല.,
അതെല്ലാം നിങ്ങള്‍ക്കറിയാവുന്നതുമല്ലെ.,
ആ സ്വാതന്ത്ര്യം ദച്ചൂനുമുണ്ട്.,
നിങ്ങളെ ഇഷ്ടത്തിന് തന്നെ ഹിന്ദു മതപ്രകാരം കല്ല്യാണം നടത്താം.,
ഇനി കാശാണ് പ്രശ്നമെങ്കില്‍ ഞങ്ങളെ തലമുറകള്‍ക്ക് വരെ കഴിയാനുള്ള സ്വത്ത് ഞങ്ങള്‍ക്കുണ്ട്.,

അഭിനന്ദ് അച്ഛനെ നോക്കിയാണത് പറഞ്ഞത്

”ഞങ്ങള്‍ക്കിതൊന്നുമല്ല പ്രശ്നം.,
എന്‍റെ മകളുടെ ഇഷ്ടം സന്തോഷം അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്
ദച്ചൂന് നീയുമായുള്ള കല്ല്യാണത്തിന് താല്‍പര്യമില്ലാത്ത സ്ഥിതിക്ക് നന്ദു ഇനി ഒരു ആവിശ്യത്തിനും ഈ വീട്ടിലേക്കിനി വരാന്‍ പാടില്ല.,
എന്‍റെ കുഞ്ഞിന്‍റെ കണ്ണുനീരിനി കാണാന്‍ വയ്യാത്തത് കൊണ്ടാണ്.,
മോന്‍ അവളെ മറന്നേക്ക്.,,
ദച്ചൂനെ ഇനി കാണാന്‍ പോലും നന്ദു ശ്രമിക്കരുത്.,
ഇനി നന്ദൂന്‍റെ ഭാഗത്ത് നിന്നൊരു വീഴ്ച്ച ഉണ്ടായാല്‍ ഞങ്ങളാരും വെറുതെ ഇരിക്കില്ല.,,

അച്ഛന്‍ ശാന്തമായാണ് പറയുന്നതെങ്കിലും അതിലൊരു ഭീഷണി ഉണ്ടായിരുന്നു

”ഒാ..ഹോ നിങ്ങളെ തീരുമാനം ഇതാണെങ്കില്‍ ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ.,,

അഭിനന്ദ് പുച്ഛത്തോടെ അവിടെന്ന് ഇറങ്ങി പോയി

പുറകെ എല്ലാവരും സിറ്റ്ഒൗട്ടിലേക്ക് വന്ന് നിന്നു

ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ടാക്കി അഭിനന്ദ് ദച്ചൂനെ ഒന്ന് നോക്കി

ആ നോട്ടത്തില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി

”മോള് കോളേജ് കഴിഞ്ഞ് വന്നതല്ലെ ഫ്രഷായി വാ അമ്മ ചായ എടുക്കാം.,,

അമ്മ സ്നേഹത്തോടെ ദച്ചൂന്‍റെ തലയില്‍ തലോടിയതും ദച്ചു അമ്മയെ വാ പൊളിച്ച് നോക്കി

”എന്തൊരു സ്നേഹം പോരാളിക്ക്‌,,

ദച്ചു മനസ്സില്‍ വിചാരിച്ച് അവളെ മുറിയിലേക്ക് പോയി

ദീപുവും ദേവനും ദച്ചു അവരെ നോക്കുമെന്ന് കരുതി ചമ്മി പരസ്പരം നോക്കി ചിരിച്ചു

”ഇതോടെ എല്ലാ പ്രശ്നങ്ങളും ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു,,

അമ്മ നെടുവീര്‍പ്പോടെ അടുക്കളയിലേക്ക് പോയി

”ദീപു ദേവാ രണ്ടാളും ദച്ചൂന്‍റെ കൂടെ വേണം അവളാകെ തകര്‍ന്നിരിക്കാവും.,
പാവം നന്ദു അവന്‍റെ പോക്ക് കണ്ടിട്ട് തന്നെ സങ്കടം തോന്നാ.,
ദച്ചൂന്‍റെ കണ്ണുനീരിനി കാണാന്‍ വയ്യാത്തത് കൊണ്ടാ അവനെ വേദനിപ്പിച്ച് മടക്കി അയക്കേണ്ടി വന്നത്
നല്ല പയ്യനായിരുന്നവന്‍ എന്നാലും എന്താണാവോ അവര്‍ക്കിടയില്‍ സംഭവിച്ചത്.,,

അച്ഛന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു

”അവന്‍ അവളറിയാതെ വല്ലതും ഒപ്പിച്ച് കാണും.,
അവളത് അറിഞ്ഞപ്പോ തകര്‍ന്നാകും കല്ല്യാണം വേണ്ടെന്ന് വെച്ചത്‌.,
അല്ലാതെ വേറൊരു കാരണവും എനിക്ക് തോന്നുന്നില്ല.,,

ദീപു പറഞ്ഞു

”അത് തന്നെ,
എനിക്കുറപ്പാണ് തെറ്റ് അഭിനന്ദിന്‍റെ ഭാഗത്ത് തന്നെയാണെന്ന്.,,
നമ്മളെ ദച്ചു ആരെയും വേദനിപ്പിക്കുന്നവളല്ലെന്ന് അച്ഛനറിയില്ലെ.,,

ദേവന്‍ പറഞ്ഞത് അച്ഛന്‍ ശെരിവെച്ചു

”അങ്ങനെ വല്ല തെറ്റും അവന്‍ ദച്ചൂനോട് ചെയ്തിട്ടുണ്ടെങ്കില്‍ അവനൊരിക്കലും മാപ്പില്ല.,,

അച്ഛന്‍റെ സ്വരം കടുത്തു

”ആ കൊച്ച് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പില്ലാത്തയിടത്തോളം നന്ദൂനെ കുറ്റം പറയാന്‍ ആര്‍ക്കും അവകാശമില്ല രവിയേട്ടാ.,
സത്യം എന്നെങ്കിലും തെളിയാതെയിരിക്കില്ല.,,

അമ്മ അടുക്കളയില്‍ നിന്നങ്ങോട്ട് വന്ന് അച്ഛന് നേരെ ചായ നീട്ടി

അച്ഛനൊന്ന് അമര്‍ത്തി മൂളി ചായ കുടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പോയി

”ഞങ്ങള്‍ക്ക് ചായ ഇല്ലെ അമ്മേ, അതോ കെട്ട്യോന്‍ മാത്രേ കൊണ്ട് കൊടുക്കൂ..,,

ദേവന്‍ അമ്മയെ നോക്കി

”വേണമെങ്കില്‍ എടുത്ത് കുടിക്കടാ.,
നാട് ചുറ്റി വന്ന നാടോടികള്‍ക്കൊന്നും ഇവിടെ ചായ എടുത്ത് കൊടുക്കാറില്ല,
അത്ര നിര്‍ബന്ധമാണെങ്കില്‍ രണ്ടും വേഗം പെണ്ണ് കെട്ടിക്കോ.,,

”അയ്യടീ അമ്മക്കുട്ടീ ഞങ്ങളെ പെണ്ണുംമ്പിള്ളമാരെ കൊണ്ട് പണിയെടുപ്പിച്ച് ചുളുവില്‍ സുഖിക്കാമെന്ന് കരുതിയല്ലെ.,
നടക്കില്ലമ്മാ ഞങ്ങള്‍ ഇപ്പോ ഒന്നും പെണ്ണ് കെട്ടുന്നില്ല.,,

ദീപു അമ്മേടെ തോളിലൂടെ കൈയ്യിട്ടു

”’എന്താടാ മോനെ ഒരു പെണ്ണും തിരിഞ്ഞ് നോക്കുന്നില്ലല്ലെ അമ്മേടെ യൂറ്റ്യൂബര്‍ മക്കളെ.,,

അമ്മ രണ്ടിനേയും കളിയാക്കി

”സൗന്ദര്യം ഒന്നും ഉണ്ടായിട്ട് കാര്യമില്ലമ്മാ എല്ലാ ലവള്മാര്‍ക്കും ഗവണ്‍മെന്‍റ് ജോലി വേണം.,,

ദേവന്‍ വിഷമത്തോടെ പറഞ്ഞു

”അവരെ പറഞ്ഞിട്ടും കാര്യമില്ല മക്കളെ.,
ജോലിക്കൊന്നും പോകാതെ കണ്ട നാട്ടിലൂടെ തെണ്ടി തിരിഞ്ഞ് നടക്കുന്ന നിങ്ങള്‍ക്ക് ആര് വിശ്വസിച്ച് പെണ്ണ് തരാനാ.,

അമ്മ ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി

”അതിന് ഞങ്ങള്‍ക്ക് ജോലി ഉണ്ടല്ലോ.,
ഞങ്ങള്‍ എക്കൗണ്ടന്‍റാണ് അമ്മ അത് മറന്നോ?

ദീപു അമ്മയുടെ പിറകെ പോയി

”ഞാന്‍ മാത്രമല്ല നിങ്ങളെ കമ്പനി തന്നെ മറന്ന് പോയിട്ടുണ്ടാകും.,,എന്നും ലീവല്ലെ,,,

അമ്മ അടുക്കളയില്‍ എത്തിയതും പെട്ടന്ന് ഒന്ന് നിന്നു

അത് കണ്ട് ദീപുവും ദേവനും അടുക്കളയിലേക്ക് എത്തി നോക്കി

*(തുടരും…)*