രചന – ശംസിയ ഫൈസൽ
അടുത്ത നിമിഷം ദച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി
ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖത്തോടെ ദച്ചു നന്ദൂനെ നോക്കി
എന്നാല്‍ നന്ദു അത് ശ്രദ്ധിച്ചിരുന്നില്ല
”ഹലോ അപ്പൂ..,,
ഞാന്‍ ഡ്രൈവിംങിലാടാ .,
ദച്ചൂനെ കോളേജിലേക്ക് കൊണ്ടാക്കാന്‍ പോകാണ്.,,
നന്ദു വണ്ടിയോടിച്ച് മറുപടി കൊടുത്തു
”ആണോ.,
ഞാന്‍ വിളിച്ചതെയ് നീ ദച്ചൂനെ ട്രോപ്പ് ചെയ്ത് എന്‍റെ ഫ്രണ്ടിന്‍റെ ഫ്ലാറ്റിലോട്ട് വരോ?
എനിക്ക് കുറച്ച് പേപ്പേര്‍സ് ശെരിയാക്കാന്‍
പോകാനുണ്ട് നീ കൂടെ വരാണേല് എനിക്കൊരു കൂട്ടായിരുന്നു.,,
അര്‍പ്പണ പറയുന്നത് കേട്ട് ദച്ചു അവളെ കൈയ്യിലുള്ള നന്ദൂന്‍റെ ഫോണില്‍ ശക്തിയില്‍ കൈ അമര്‍ത്തി ദേഷ്യം കണ്ട്രോള്‍ ചെയ്യാന്‍ നോക്കി
”അതിനെന്താ അപ്പൂ ഞാന്‍ വന്നേക്കാം.,,
നന്ദു മറുപടി കൊടുത്തു
”ഒാക്കെടാ.,
പിന്നെയ് ആന്‍റിയോട് നല്ല നാടന്‍ ഫുഡ് ഉണ്ടാക്കി വെക്കാന്‍ പറയണെ ? .,
പേപ്പര്‍ വര്‍ക്കെല്ലാം കഴിഞ്ഞ് ഞാന്‍ നിന്‍റെ കൂടെ വീട്ടിലേക്ക് വരാന്ന് വെച്ചു.,,
അര്‍പ്പണ ആവേശത്തോടെയാണത് പറഞ്ഞത്
”’ഒാക്കെ സെറ്റ് മോളെ .,
അമ്മക്ക് നീ വരുന്നതറിഞ്ഞാല്‍ സന്തോഷാകും.,
നന്ദൂനും അര്‍പ്പണ വരുന്നതറിഞ്ഞ് വല്ലാത്ത സന്തോഷം തോന്നി
”നാശം ഇനി വീട്ടിലേക്ക് കൂടെ
കെട്ടിയെടുക്കാത്തതിന്‍റെ കുറവ് കൂടെയൊള്ളു.,,
ദച്ചു ശബ്ദം താഴ്ത്തി പിറുപിറുത്തു
”എന്നാ ശെരി നന്ദൂ..,
ഞാന്‍ റെഡിയായി നില്‍ക്കാം.,,
അര്‍പ്പണ ഫോണ്‍ കട്ട് ചെയ്തു
”ദച്ചൂ..,,ഫോണ്‍ ഒാഫാക്കി എന്‍റെ പോക്കന്‍റിലേക്ക് തന്നെയിട്ടോ?
നന്ദു പറഞ്ഞതും ദച്ചു ഗൗരവത്തോടെ അവന്‍റെ പോക്കന്‍റിലേക്ക് ഫോണിട്ട് മുഖം വീര്‍പ്പിച്ചിരുന്നു
”ഇതെന്താ നിന്‍റെ മുഖം വീര്‍ത്ത് കെട്ടി നില്‍ക്കുന്നെ.,
ഇതെപ്പോയും നീ വീര്‍പ്പിച്ച് നടക്കലാണോ ദച്ചൂസേ?
നന്ദു ദച്ചൂന്‍റെ കവിളില്‍ ചൂണ്ട് വിരല് കൊണ്ട് കുത്തി
” അവള് നില്‍ക്കാനാണോ വരുന്നെ?
ദച്ചു നന്ദൂന്‍റെ കൈ തട്ടി മാറ്റി ഗൗരവത്തോടെ ചോദിച്ചു
”ആര് ?
മനസ്സിലായെങ്കിലും നന്ദു അറിയാത്ത പോലെ ചോദിച്ചു
”നിങ്ങളെ ബെസ്റ്റി അപ്പു .,,
ദച്ചൂന്‍റെ വാക്കില്‍ പുച്ഛം കലര്‍ന്നിരുന്നു
”ചിലപ്പോ നില്‍ക്കായിരിക്കും.,
അതിനിപ്പൊ എന്താ ?
നമുക്ക് അടിച്ച് പൊളിക്കാന്നെയ്.,,
നന്ദൂന്‍റെ ആവേശം ദച്ചൂന് പിടിച്ചില്ല
”താന്‍ ഒറ്റക്ക് പൊളിച്ചാല്‍ മതി.,
അവള്‍ക്ക് എന്നെ ഇഷ്ടല്ലെന്ന് നന്ദേട്ടന് അറിയുന്നതല്ലെ.,,
ദച്ചു പുറത്തേക്ക് നോക്കി
”അതാണോ എന്‍റെ മുത്തിന് ഇത്ര ദേഷ്യം.,
അപ്പൂന്‍റെ തെറ്റ് ധാരണ ഒക്കെ ഞാന്‍ മാറ്റിയിട്ടുണ്ട്.,
നിന്നോടവള്‍ അങ്ങനൊക്കെ സംസാരിച്ചതിന് സോറി പറയാന്‍ പറഞ്ഞിരുന്നു.,
ഞാനത് നിന്നോട് പറയാന്‍ മറന്നതാ.,
അതൊരു പാവാടീ..,
നിനക്കറിയാവുന്നതല്ലെ.,,
നന്ദു പറഞ്ഞത് കേട്ട് ദച്ചൂന് ചിരിയാണ് വന്നത്
”പാവം.,
ആ പാവത്തിന്‍റെ തനി രൂപം എനിക്കല്ലെ അറിയൂ..,
സ്വയം പണി കിട്ടുമ്പോ പഠിക്കട്ടെ.,,
ദച്ചു ആത്മഗതം പറഞ്ഞു
നന്ദു ദച്ചു ഒന്നും മറുപടി പറയാഞ്ഞിട്ട് അവനൊന്ന് അവളെ പാളി നോക്കി
”ദച്ചൂ..,
നീ അപ്പൂനോട് ദേഷ്യം കാണിക്കരുത്.,
നമ്മുടെ വീട്ടിലേക്ക് വരുന്ന ഗെസ്റ്റിനെ നമ്മളല്ലെ സല്‍ക്കരിക്കേണ്ടത്.,,
നന്ദു ദച്ചൂനോട് സമാധാന പരമായി പറഞ്ഞു
”അതിനെന്താ അപ്പു ചേച്ചി വീട്ടിലോട്ട് വരട്ടെ ഞാന്‍ വേണ്ട വിധം സല്‍ക്കരിക്കുന്നുണ്ട്.,,
ദച്ചു ചിരിയോടെ അര്‍ത്ഥം വെച്ച്
പറയുന്നത് കേട്ട് നന്ദു അവളെ ചൂഴ്ന്ന് നോക്കി
അവളെ സംസാരത്തില്‍ ഒരു കളിയാക്കാല്‍ നന്ദൂന് ഫീല്‍ ചെയ്തിരുന്നു
കോളേജിലെത്തിയതും ദച്ചു കാറില്‍ നിന്നിറങ്ങി
നന്ദു വണ്ടി സ്റ്റാര്‍ട്ടാക്കി അപ്പൂന്‍റെ അടുത്തേക്ക് പോയി
ദച്ചു ആണെങ്കില്‍ നന്ദു പോകുന്നത് കണ്ട് ചവിട്ടി തുള്ളി ഗേറ്റ് കടന്ന് കോളേജിന്‍റെ ഉള്ളിലേക്ക് കടന്നു
നന്ദു നേരേ പോയത് അപ്പൂനെ ഇന്നലെ ട്രോപ്പ് ചെയ്ത ഫ്രണ്ടിന്‍റെ ഫ്ലാറ്റിലേക്കാണ്
അവന്‍ അവിടെ എത്തിയപ്പോയേക്കും അപ്പു ഇറങ്ങി നില്‍പുണ്ട്
”ഞാന്‍ വൈകിയോ?
കാറില്‍ കയറിയ അപ്പൂനെ നോക്കി നന്ദു ചോദിച്ചു
”ഇല്ലടാ.,
ഞാനിപ്പോ ഇറങ്ങിയെ ഒള്ളു.,,
അപ്പു ഡോറടച്ച് സീറ്റ് ബെല്‍റ്റിട്ടു
”എവിടേക്കാ ആദ്യം പോകേണ്ടത്.,
കുറേ സ്ഥലത്തേക്ക് പോകാനുണ്ടോ?
വീട്ടിലെത്താന്‍ കുറേ ടൈം ആകോ?
നന്ദു കാറെടുത്ത് കൊണ്ട് ചോദിച്ചു
”രണ്ട് മൂന്ന് സ്ഥലത്ത് പോകാനുണ്ട്.,
നിനക്കെന്തേലും അര്‍ജന്‍റുണ്ടോ?
അപ്പു ചോദിച്ചു
”ഇല്ലടോ.,
ലെഞ്ചിന് വീട്ടിലേക്കെത്തോ എന്നറിയാനാ,,
നന്ദു മറുപടി കൊടുത്തു
”ആ..ഹ് അത് എത്തും.,
ആന്‍റിയോട് നല്ല ടേസ്റ്റി ഫുഡ് പ്രിപ്പേര്‍ ചെയ്ത് വെക്കാന്‍ പറ.,
നാട്ടിലെ ഫുഡ് എപ്പോയും മിസ്സ് ചെയ്യും.,
പ്രത്യേകിച്ച് ആന്‍റിയുടേത്,
ഒരു പപ്പടം കാച്ചിയാല്‍ പോലും എന്ത് ടേസ്റ്റാണ്.,,
അപ്പു കൊതിയോടെ പറഞ്ഞു
”ഇങ്ങനെ ഒരു കൊതിച്ചി പാറു.,
ഞാന്‍ അമ്മയോട് ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട്.,,
ഒരു ഗസ്റ്റുണ്ടെന്നാ പറഞ്ഞെ.,
നീയാണെന്ന് പറഞ്ഞില്ല.,
നന്ദു ചിരിയോടെ പറഞ്ഞു
”അതെന്തായാലും നന്നായി.,
ആന്‍റിക്കൊരു സര്‍പ്രൈസ് കൊടുക്കാലോ.,,
അപ്പൂന് നന്ദൂന്‍റെ വീട്ടിലേക്ക് പോകാന്‍ തിടുക്കമായി
അപ്പു പറഞ്ഞ സ്ഥലത്തേക്കെല്ലാം നന്ദു അവളേയും കൊണ്ട് പോയി.,
പെപ്പേര്‍സെല്ലാം റെഡിയാക്കിയപ്പോള്‍ തന്നെ ഒരുപാട് സമയം കഴിഞ്ഞിരുന്നു.,
അത് കഴിഞ്ഞ് അപ്പൂന്‍റെ ചെറിയൊരു ഷോപ്പിംങ് കൂടെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോ നാല് മണി ആകാറായിട്ടുണ്ടായിരുന്നു
”നന്ദു ആദ്യം ചെല്ല്.,
പിറകില്‍ ഞാന്‍ വരാം.,,
അപ്പു പുറത്ത് ഒളിച്ച് നിന്നു
”അമ്മാ..,,
നന്ദു അമ്മയെ വിളിച്ച് അകത്തോട്ട് കയറി
”ഹോ വന്നോ അമ്മേടെ പൊന്ന് മോന്.,
എവിടെടാ നിന്‍റെ ഗസ്റ്റ് ?.,
മനുഷ്യനിവിടെ ഒന്ന് ഇരിക്കാന്‍ കൂടെ സമയല്ലാതെ പട്ടി പണി ചെയ്ത് ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ട് നിന്നേം കാണാല്ല നിന്‍റെ ഗസ്റ്റിനിം കാണാല്ല.,
ചെലക്കാതെ ഒരിറ്റ് വറ്റ് പോലും ബാക്കിയില്ലാതെ വേഗം ഇരുന്ന് കഴിച്ചോ ,
ഇല്ലെങ്കില്‍ എന്‍റെ വിവരം അറിയും.,,
അമ്മ നന്ദൂന് നേരെ ചാടി
”എന്‍റെ പൊന്നമ്മാ പതുക്കെ പറ ?
നന്ദൂന് അപ്പു കേള്‍ക്കുന്നതോര്‍ത്ത് ചളിപ്പ് തോന്നി
അവന്‍ വേഗം അമ്മേടെ വായ പൊത്തി പിടിച്ചു
”വിടടാ ചെര്‍ക്കാ.,,
അമ്മ നന്ദൂന്‍റെ കൈ മാറ്റി ചന്തിക്കിട്ടൊരു അടി കൊടുത്തു
”’ആന്‍റീ..,,
അപ്പു അമ്മേടെ മുന്നിലേക്ക് ചാടി
”ന്‍റെ കൃഷ്ണാ ആരിത് അപ്പു മോളോ..,,
അമ്മ അപ്പൂനെ പോയി കെട്ടിപിടിച്ചു
”ദാ ഞാന്‍ പറഞ്ഞ ഗസ്റ്റ് .
പട്ടി പണി ചെയ്ത് ഉണ്ടാക്കിയതൊക്കെ ഉരുട്ടി കേറ്റി കൊട്,,
നന്ദു അമ്മയെ ചൊടിപ്പിക്കാന്‍ വേണ്ടി പറഞ്ഞു
”ആന്‍റിക്ക് ബുദ്ധിമുട്ടായോ.,
ആന്‍റിയുടെ ഫുഡ് കഴിക്കാന്‍ കൊതിയായി അതാ .,,,
അപ്പു നന്ദൂന്‍റെ അമ്മയെ നോക്കി
”അയ്യോ എന്ത് ബുദ്ധിമുട്ട്,
മക്കള് കൈ കഴുകി ഇരുന്നോ ഞാന്‍ ഭക്ഷണം കൊണ്ട് വെക്കട്ടെ.,,
അമ്മ അടുക്കടുക്കളയിലേക്ക് പോകാന്‍ നിന്നു
”ഞാനും സഹായിക്കാം ആന്‍റി.,,
അപ്പു നന്ദൂന്‍റെ അമ്മേടെ കൂടെ അടുക്കളയിലോട്ട് പോയി
രണ്ട് പേരും കറികളെല്ലാം ചൂടാക്കി ഹാളിലെ ടേബിളില്‍ കൊണ്ട് വെച്ചു
”നന്ദൂ.. തൊടീല് പോയി വാഴ ഇല വെട്ടി കൊണ്ട് വാ.,
എല്ലാവര്‍ക്കും ഉള്ളത് വെട്ടിക്കോ ?
അമ്മ വിളിച്ച് പറഞ്ഞതും നന്ദു കത്തി കൊണ്ട് പറമ്പിലേക്കിറങ്ങി
വാഴ ഇല വെട്ടി പുറത്ത് നിന്ന് കഴുകി കൊണ്ട് വന്നു
”മോള് ഇരിക്ക് ഞാന്‍ വിളംമ്പി തരാം.,,
അമ്മ അപ്പൂനെ കസേരയില്‍ പിടിച്ചിരുത്തി ഇലയിലേക്ക് കറികളൊക്കെ വിളംമ്പി കൊടുത്തു
നന്ദുവും കൂടെ ഇരുന്നു
”നോണ്‍ വെജൊന്നും ഇല്ലെ അമ്മെ.,,
നന്ദു ചോദിച്ചതും അമ്മ അവനെ ഒരു നോട്ടം അതോടെ നന്ദു മിണ്ടാതെ ഇരുന്നു
”എന്‍റെ നന്ദൂ സദ്യയിലേക്ക് ആരെങ്കിലും നോണ്‍ വെജ് കൂട്ടോ നീയെന്തൊരു മണ്ടനാ.,,
അപ്പു ഇടത് കൈ കൊണ്ട് നന്ദൂന്‍റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു
ഇത് കണ്ടാണ് ദച്ചുവും മനുവും കയറി വന്നത്
എന്തോ സംസാരിച്ച് ചിരിച്ച് കോളേജില്‍ കഴിഞ്ഞ് വരുന്ന ദച്ചുവും മനുവും അപ്പൂനെ കണ്ട് അവിടെ സ്റ്റെക്കായി നിന്നു
അത് വരെ ചിരിച്ചിരുന്ന ദച്ചൂന്‍റെ മുഖം മാറി
”ഈ തള്ള ഇതെപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തു.,,
മനു ഇഷ്ടക്കേടോടെ പിറുപിറുക്കുന്നത് കേട്ട് ദച്ചു കണ്ണ് തള്ളി മനൂനെ നോക്കി
മനൂന് അപ്പൂനോട് എന്താണ് ഇത്ര ദേഷ്യം എന്ന് ദച്ചൂന് അറിയില്ലായിരുന്നു
*(തുടരും..)*

by