Karimizhi

The World of Malayalam Stories

Malayalam short stories

കത്തി ജ്വലിച്ചു നിന്ന് ഒടുക്കം കടലിന്റെ മടിത്തട്ടിൽ തളർന്നു വീണുറങ്ങാൻ

അവൾ

അസ്തമയ സൂര്യൻ കടലിൽ പതിക്കാനായി മെല്ലെ താഴുന്നത് നോക്കി നിന്നപ്പോൾ എനിക്ക് തോന്നി എല്ലാത്തിനും ഭംഗി കൂടുന്നത് അവസാനത്തോടടുക്കുമ്പോഴാണെന്ന് .കത്തി ജ്വലിച്ചു നിന്ന് ഒടുക്കം കടലിന്റെ മടിത്തട്ടിൽ തളർന്നു വീണുറങ്ങാൻ പോകുന്ന പോക്ക് .മെല്ലെ തല ചരിച്ചു നോക്കുമ്പോൾ ലേഖയും മക്കളും തിരമാലകളോട് മത്സരത്തിൽ ആണു .അവളുടെ മുഖത്തേക് നോക്കിയപ്പോൾ സൂര്യ ശോഭ അവളുടെ കവിളിലും ചെഞ്ചായം തൂക്കിയെന്നു തോന്നി .അവളും ജീവിതത്തിന്റെ അസ്തമയത്തിലാണ് .ഇനി അധികനാൾ ആയുസ്സില്ലെന്ന് അറിയുന്നത് കൊണ്ടു അവൾ ജീവിതം ആസ്വദിക്കുകയാണ് .പാവം വിധി അവൾക് നല്ലതൊന്നും നൽകിയില്ല .

ചെറുപ്പം മുതൽ വിധിയോട് പോരാടുകയാണ് അവൾ ,മുഴുകുടിയനായ അച്ഛന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷ കിട്ടിയത് പതിനഞ്ചാം വയസിൽ അച്ഛൻ മരിച്ച ശേഷമാണു .പിന്നീട് അടിയും തൊഴിയും കൊണ്ട് രോഗിയായ അമ്മയെയും കൊണ്ട് ആശുപത്രിവാസങ്ങൾ അതിനിടക് പഠനവും ട്യൂഷൻ എടുപ്പും .പഠിച്ചു സർക്കാർ ജോലി വാങ്ങണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത ശേഷമാണു അവൾ അമ്മയെ മരണത്തിനു വിട്ടുകൊടുത്തത് .

ആദ്യം പോസ്റ്റിങ്ങ്‌ ലഭിച്ചത് തന്റെ ഓഫീസിൽ ആയിരുന്നു അന്നുമുതൽ അവളെ അറിയാം .നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള പെൺകുട്ടി ഏട്ടനും അമ്മാവന്മാരും ആണ് രക്ഷകർത്താക്കൾ .ആദ്യ കാഴ്ച്ചയിൽ ഹൃദയത്തിൽ ചേക്കേറിയവൾ .പക്ഷെ മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നുപറയാൻ തിരഞ്ഞെടുത്ത ദിവസം അവൾ ലീവായിരുന്നു .അടുത്ത ദിവസം അതുപറയാൻ ചെന്നപ്പോൾ അവൾ ആദ്യം ഇങ്ങോട്ട് അറിയിച്ചു ഇന്നലെ വിവാഹ നിശ്ചയം ആയിരുന്നു അടുത്ത മാസം പതിനേഴിന് കല്യാണം ആണെന്ന് .പറയാൻ വന്നത് മനസ്സിൽ തന്നെ ഭദ്രമാക്കി അവൾക് ആശംസ അറിയിച്ചു തിരികെ നടന്നു .

വിവാഹ ശേഷം അവൾ ഭർത്താവിന്റെ നാട്ടിലേക് മാറ്റം വാങ്ങിപോയേപ്പിന്നെ കണ്ടിട്ടില്ല .താനും വിവാഹിതനായി .

കാലങ്ങൾ പലതുകഴിഞ്ഞപ്പോൾ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ ഇരിക്കുമ്പോഴാണ് എതിർവശത്തെ സീറ്റിൽ ജനലരികിൽ ഓർമകളെ എങ്ങോ കണ്ടെത്താനുള്ള ശ്രമമെന്നപോലെ ഇടക് നെടുവീർപ്പിടുകയും ചുണ്ടിൽ എവിടെയോ ഇടക് പുഞ്ചിരി വിരിയുകയും ഇടക് കൺകോണിൽ കണ്ണുനീർ നിറയുകയും ചെയുന്ന സ്ത്രീയിലേക് കണ്ണുകൾ ഉടക്കിയത് .ഒന്നുകൂടെ സൂക്ഷിച് നോക്കി ലേഖേ എന്നു വിളിച്ചപ്പോൾ ഞെട്ടിപിടഞ്ഞെന്നെ നോക്കിയ അവൾക്ക് ഒരുപാടൊരുപാട് എന്നോട് പറയാൻ ഉണ്ടായിരുന്നു .

അവൾ എന്നോട് മനസു തുറന്നപ്പോൾ ഞാൻ അത്ര പ്രിയപ്പെട്ട ഒരാൾ ആയിരുന്നു അവൾക്കെന്നു തോന്നിയെങ്കിലും അവൾ പറഞ്ഞവസാനിപ്പിച്ച വാക്കുകളിൽ നിന്നു മനസിലായി മരിക്കുമെന്നുറപ്പായ ശേഷം വെറുതെ ഒരു ശ്രമം നടത്താൻ ആർ സീ സീയിലേക്കുള്ള പോക്കായിരുന്നു അതെന്നും യാത്ര തുടങ്ങിയശേഷം പല ചിന്തകൾ മനസിലൂടെ കടന്നുപോയി , താൻ ഇനി തിരിച്ചുവന്നില്ലെങ്കിൽ മക്കളെ സുരക്ഷിത സ്ഥാനത്തു എത്തിക്കാൻ പരിചിതമായൊരു മുഖം അവൾ തിരയുക ആയിരുന്നെന്നും .തനിക്കു പകരം ആരായിരുനെങ്കിലും അവൾ എല്ലാം പറയുമായിരുന്നു എന്നുള്ള തിരിച്ചറിവിൽ ഞാൻ മൗനം പാലിച്ചു .

അമ്മാവന്മാരും ഏട്ടനും പറഞ്ഞുറപ്പിച്ച ബന്ധമായത് കൊണ്ടാണ് അവൾ സുദേവുമായുള്ള ബന്ധത്തിന് സമ്മതിച്ചത് .വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ മനസിലായി അയാൾക് മറ്റൊരു പെണ്ണിനോടായിരുന്നു ഇഷ്ടമെന്നും അവളുടച്ചൻ അവളെ ഒരു ഗള്ഫുകാരന് വിവാഹം കഴിച്ചയച്ചതിലുള്ള വാശിക്കാണ് ലേഖയെ കെട്ടിയതെന്നും .മെല്ലെ മെല്ലെ അവളോട് ഇഷ്ടം കാട്ടി തുടങ്ങി അയാൾ ഇടക്ക് ട്രാൻസ്ഫെറായി മറ്റൊരു നാട്ടിലേക് പോയി .അപോയവൾ ഒരുവയസുകാരി ലക്ഷ്മിയുടെ അമ്മ ആയിരുന്നു .എല്ലാ മാസവും രണ്ടാം ശനിയും ഞായറാഴ്ചയും ഒരുമിച്ചു വരുമ്പോൾ അയാൾ നാട്ടിലേക് വരും .ഇടക്കെപോയോ അകൽച്ച പിന്നെയും തുടങ്ങി .എങ്കിലും അയാൾ എന്നും അവളെയും മോളെയും ഫോണിൽ വിളിക്കും .അങ്ങനെ രണ്ടു വർഷം കടന്നുപോയി .സുദേവന്റെ അമ്മ മോളെ നോക്കാൻ ഉണ്ടായിരുന്നത്കൊണ്ട് അവളും ജോലിക്ക് പോകുന്നുണ്ടായിരുന്നു .ഒരിക്കൽ സുദേവൻ ലീവിന് വന്നപ്പോൾ ആകെ ചതവും മുറിവും ആയിരുന്നു ശരീരത്തിൽ .അപകടം പറ്റിയെന്നും കുറച്ചുനാൾ ലീവെടുത്തു വന്നതാണെന്നും പറഞ്ഞയാൾ വിശ്വസിപ്പിച്ചു .രണ്ടാഴ്ചക് ശേഷം നാട്ടിലേക് ട്രാൻസ്ഫെറിനു അപേക്ഷിക്കണം എന്നുപറഞ്ഞയാൾ പോയപ്പോൾ അവൾക് സന്തോഷം ആയിരുന്നു .അടുത്ത രണ്ടാം ശനി അയാൾ വരുന്നതും പ്രതീക്ഷിച്ചിരുന്ന അവൾക് മുന്നിൽ അവന്റെ ആദ്യ കാമുകിയുടെ അച്ഛൻ ഒരുവയസുള്ള ഒരു കുഞ്ഞിനേയും കൊണ്ടു വന്നിട്ട് സുദേവന്റെ അമ്മയോടായി അയാൾ പറഞ്ഞ വാക്കുകൾ അവളെ തളർത്തികളഞ്ഞു ,ആയാളും മരുമകനും ഗൾഫിൽ ആണെന്നുള്ള ധൈര്യത്തിൽ സുദേവൻ ട്രാൻസ്ഫർ വാങ്ങി പോയത് രമയുടെ വീടിനടുത്തേക്കാണ് .ബന്ധു എന്ന പേരിൽ എപ്പോഴും അവളുടെ വീട്ടിൽ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അയാൾ കാട്ടി .അതു രണ്ടാളും മുതലെടുത്തു .അവൾ ഗർഭിണി ആയി ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു .ഇടക്ക് നാട്ടിൽ വന്നുപോയ ഭർത്താവിന് കുഞ്ഞിന്റെ കാര്യത്തിൽ സംശയം തോന്നിയില്ല .പക്ഷെ കുറച്ചു ദിവസങ്ങൾക്കു മുൻപ് അവളുടെ ഭർത്താവ് അപ്രതീക്ഷിതമായി നാട്ടിലേക് വന്നപ്പോൾ സുദേവനെയും രമയെയും അരുതാത്ത സാഹചര്യത്തിൽ കാണുകയും അവനെ അടിച്ചവശനാക്കി പറഞ്ഞയക്കുകയും അവളെ ഉപേക്ഷിക്കുകയും ചെയ്തു .സുദേവന്റെ കുഞ്ഞിനെ വളർത്താൻ അവളുടെ അച്ഛന് താല്പര്യം ഇല്ലെന്നു പറഞ്ഞു ആ ഒരുവയസുകാരിയെ അവിടെ ഏല്പിച്ചു പോയി .

ട്രാൻസ്ഫർ ശെരിയാക്കാൻ പോയ സുദേവന്റെ വിവരമൊന്നും ലഭിക്കാതെ വന്നപ്പോൾ പലവഴിക്കും അമ്മ അന്വേഷണം നടത്തി .ആർക്കും അയാളെപ്പറ്റി അറിവില്ല .എല്ലാ ആധിയും ഇറക്കിവെച് അമ്മ ഒരുദിവസം ഉറങ്ങാൻ കിടന്നിട്ട് പിന്നെ ഉണർന്നതേ ഇല്ല .പോലീസ് അന്വേഷണങ്ങളും മറ്റും നടത്തിയിട്ടും കിട്ടാതിരുന്ന ആൾ അമ്മയുടെ മരണവാർത്ത പത്രത്തിൽ കണ്ടു ഒരു കത്തയച്ചു ആരെയും അഭിമുഖീകരിക്കാൻ വയ്യാത്തതുകൊണ്ട് പോന്നതാണ് ക്ഷമിക്കണം .അത്രമാത്രം ആയിരുന്നു കത്തിൽ .പിന്നീട് അന്വേഷണങ്ങൾ ഉണ്ടായില്ല .

ഏട്ടനും ഏടത്തിയും അവളെയും ലെച്ചുമോളെയും കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ അവൾ നിസ്സഹായ ആയി രമയുടെ കുഞ്ഞിനെ നോക്കി .അമ്മ എന്നുള്ള ആ കുഞ്ഞിന്റെ വിളിയിൽ അതുവരെ ഭർത്താവിന്റെ ജാരസന്തതിയോട് ഉണ്ടായിരുന്ന ഇഷ്ടക്കേടു മാറി മാതൃ വാത്സല്യം നിറഞ്ഞു .കീർത്തി മോളെ ഒപ്പം കൂട്ടാൻ ഏട്ടൻ അനുവദിക്കാതെ വന്നപ്പോൾ അവൾ അവിടെത്തന്നെ നിന്നു .ലെച്ചുമോൾക് അനിയത്തിയായി കീർത്തിയും വളർന്നു .

സ്വന്തമായി വീടുവെച്ചു താമസം തുടങ്ങി.മക്കൾ വളർന്നു ഏഴാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും ആയി .ശരീരത്തിന് തോന്നിയ ചെറിയ അസ്വസ്ഥതകൾ കൂടിവന്നപ്പോളാണ് അവൾ നാട്ടിൽ ഡോക്ടറെ കണ്ടത് .ടെസ്റ്റുകൾക്കൊടുവിൽ റിസൾട്ട്‌ വന്നപ്പോൾ കാൻസർ ആണെന്ന തിരിച്ചറിവിൽ അവൾ ആകെ തകർന്നു .ആർ സീ സീ യിലേക്ക് റെഫർ ചെയ്യുമ്പോൾ അവൾക് മക്കൾ ഒന്നുമറിയണ്ട എന്ന തോന്നൽ ആയിരുന്നു .അങ്ങനെയാണ് രണ്ടുദിവസം ഒരു ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞു മക്കളെ കൂട്ടുകാരിയുടെ വീട്ടിലാക്കി അവൾ തിരുവനന്തപുരതേക്ക് യാത്ര പോകുമ്പോഴാണ് എന്നെ കണ്ടുമുട്ടിയത് .
……………………………………………………….

ഈ യാത്രയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആദി സാർ എന്റെ ബോഡി വീട്ടിൽ എത്തിക്കണം .മക്കളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം .ഏട്ടനും ഏടത്തിയും അവരെ നോക്കുമെന്നു ഉറപ്പില്ല .ഒരു പാസ്സ്‌ബുക്കും എടിഎം കാർഡും ഷെൽഫിന്റെ താക്കോലും ഒക്കെ എന്നെ ഏല്പിച്ചു അവൾ പറഞ്ഞു ഇതൊക്കെ ഏട്ടനെ ഏൽപ്പിക്കണം .ഞാൻ ഇല്ലെന്നറിഞ്ഞാൽ ഏട്ടൻ അവരെ നോക്കും ഇല്ലെങ്കിൽ അവരെ ബോർഡിങ് സ്കൂളിൽ ആക്കി ഇതൊക്കെ അവരുടെ പേരിലേക് മാറ്റികൊടുക്കണം .ആദി സാർ എന്നെ സഹായിക്കില്ലേ ,അവൾ എന്റെമുന്പിൽ കൈകൾകൂപ്പി .ഇനിയും ഒരുപാടൊക്കെ ചെയ്തുതീർക്കാൻ ഉള്ളപ്പോൾ പെട്ടെന്നു മരണം മുന്നിൽ കാത്തുനിൽകുക ആണെന്ന് അറിയുമ്പോഴുള്ള വെപ്രാളമാണ് അവൾ കാട്ടുന്നതെന്നു എനിക്ക് മനസിലായി .

ലേഖയ്ക്കൊന്നും സംഭവിക്കില്ലെന്നും ആദ്യം ഡോക്ടറെ കാണട്ടെ അതുവരെ വേണ്ടാത്ത ചിന്തകൾ പാടില്ലെന്നും പറഞ്ഞവളെ ആശ്വസിപ്പിക്കുമ്പോൾ അവൾ കൊച്ചുകുഞ്ഞിനെപോലെ തേങ്ങിക്കരയുക ആയിരുന്നു .

മീറ്റിംഗിൽ പങ്കെടുക്കാതെ അവൾക്കൊപ്പം ഹോസ്പിറ്റലിൽ പോയി എല്ലാത്തിനും ഒപ്പം നിന്നു .രോഗം ഭേദമാകില്ലെങ്കിലും ചികിത്സ മുടക്കംകൂടാതെ മുന്പോട്ടുകൊണ്ടുപോയാൽ കുറച്ചുനാൾകൂടെ മുന്പോട്ടുപോകാം എന്ന മറുപടിയിൽ അവൾ ഏറെക്കുറെ തൃപ്തയായിരുന്നു .

തിരികെ നാട്ടിൽ എത്തിയ അവൾ മക്കളോടാണ് ആദ്യം എല്ലാം പറഞ്ഞത് ,കീർത്തി മോളോട് അവളുടെ അമ്മ താനല്ല എന്നു പറയുമ്പോൾ അവൾ കരുത്തുറ്റ ഒരു സ്ത്രീ ആയിരുന്നു .ജോലിയിൽ നിന്നു വി ആർ എസ് എടുത്ത് അവൾ ചികിത്സയുമായി മുന്പോട്ടുപോയി .അതിനിടയിൽ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ രമയെയും സുദേവനെയും അവൾ കണ്ടെത്തി .ഭർത്താവുപേക്ഷിച്ച രമ അവളുടെ വീട്ടിൽ ആയിരുന്നു .അച്ഛന്റെ മരണത്തോടെ മറ്റുള്ളവർക് ഭാരമായി ജീവിതം തള്ളിനീക്കുക ആയിരുന്നു .സുദേവനെ കണ്ടെത്താൻ അല്പം പ്രയാസം ആയിരുന്നു .വടക്കേ ഇന്ത്യയിൽ ഏതോ ഒരു സ്കൂളിൽ മാഷായിരുന്നു അയാൾ .അടുത്ത ഒരു സുഹൃത്തിനെ വല്ലപ്പോഴും വിളിക്കുമായിരുന്ന അയാളെ സുഹൃത്തിന്റെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത് .

വിവരങ്ങൾ ഒക്കെ അറിയിച്ചപോൾ രമയുടെയും ലേഖ വളർത്തിയ മകളുടെയും കാര്യം അയാളോട് പറഞ്ഞില്ല .അയാളുടെ തറവാട് വീടിന്റെ താക്കോൽ ഏല്പിച്ചു ഒരു ദിവസം കാത്തിരിക്കാൻ പറഞ്ഞു ഞാൻ മടങ്ങിവന്നതാണ്.

മക്കളെയും കൂട്ടി നാളെ സുദേവന്റെ അരുകിലേക് പോകണം .അതിനു മുൻപ് അവരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാനായി വന്നതാണ് .ബീച്ചും പാർക്കും സിനിമയും ഇഷ്ടമുള്ള ഡ്രെസ്സും ഭക്ഷണവും .അങ്ങനെ അവർക്കായി എല്ലാം നൽകി യാത്രയാക്കണം ലേഖയ്ക് .മക്കളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി അവർക്കെന്നും സന്തോഷത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന അമ്മ ആകാനാണ് ലേഖ ആഗ്രഹിക്കുന്നത് .അവരുടെ മനസ്സിൽ അമ്മ നിറമുള്ള ഓർമയായി എന്നും ഉണ്ടാകണം .

അമ്മയും മക്കളും സന്തോഷത്താൽ മതിമറന്നു ചിരിക്കുകയാണ് .അവരെ നോക്കി നിക്കുമ്പോൾ ഒരു കൈ എന്റെ തോളിൽ പതിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഭാര്യ ദേവിക ആണു .ലെച്ചുമോളെ നമുക്ക് തന്നൂടെ എന്ന് ചോദിക്കുമോ ഏട്ടാ …അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു .അമ്മയാകാനുള്ള അതിയായ ആഗ്രഹം ദൈവം കണ്ടില്ലെന്നു നടിച്ചിരികയാണ് പാവത്തോടു .ലേഖയെ കണ്ടതുമുതൽ എല്ലാം താനവളോട് പങ്കുവെച്ചിരുന്നു .അന്നുമുതൽ അവളുടെ പ്രാർത്ഥനയും പിന്തുണയും ലേഖയ്ക്കുണ്ട് .അച്ഛനെ കണ്ടെത്തിയത് അയാളെ ഏൽപിക്കാനല്ലേ ദേവു പിന്നെങ്ങനെ നമ്മൾ …വാക്കുകൾ മുഴുവനാക്കാൻ എനിക്കായില്ല .

പിറ്റേന്ന് സുദേവന്റെ വീട്ടിലേക്കു പുറപ്പെടുമ്പോൾ ലേഖയും മക്കളും പരസ്പരം കെട്ടിപിടിച്ചു ഒരുപാടുനേരം കരഞ്ഞു .മരണമെന്ന സത്യം കണ്മുന്നിൽ പതറാതെ നിൽകുമ്പോൾ നമ്മുടെ വാക്കും പ്രവൃത്തിയും പതറുന്നത് നാമറിയും .മക്കളെ തന്നിൽ നിന്നും അടർത്തിമാറ്റി അവൾ അവരെയും കൂട്ടി കാറിൽ കയറി പിന്നാലെ ഞാനും ദേവുവും രമയെയും കൂട്ടി പുറപ്പെട്ടു .

ലേഖയെ കണ്ട സുദേവൻ കുറ്റവാളിയെപോലെ തലതാഴ്ത്തി നിന്നു .അയാൾക് മുന്നിൽ രമയെ നിർത്തി അവൾ പറഞ്ഞു നിങ്ങൾ കാരണം ജീവിതം നഷ്ടപെട്ടത് ഇവൾക്കാണ് .എന്റെ വിധി മരണമാണ് .അതു നിങ്ങൾ എന്നെ വഞ്ചിക്കാതെ കഴിഞ്ഞിരുന്നെങ്കിലും എന്നെ തേടി വരുമായിരുന്നു .അതുകൊണ്ട് ഇവൾക്ക് ഇനി ഒരു ജീവിതം ഉണ്ടാകണം .ഒപ്പം എന്റെ കീർതിമോൾക് അച്ഛനും അമ്മയും .അതു കേട്ടപ്പോഴാണ് അയാൾ തല ഉയർത്തി കീർത്തിയെ നോക്കിയത് .ലേഖയുടെ ദാനമാണ് ഈ രണ്ടാം ജീവിതവും തന്റെ മകളുമെന് അയാൾക് ബോധ്യമായി .ലേഖയുടെ കാൽക്കൽ വീണു കരഞ്ഞ അയാളെ അവൾ കൈപിടിച്ച് എഴുനേല്പിച്ചു പറഞ്ഞു വെറുപ്പും പകയും ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇവൾ ഓരോ തവണ എന്നെ അമ്മേ എന്നു വിളിക്കുമ്പോഴും ഞാൻ അതൊക്കെ മറന്നു .ഒരപേക്ഷയെ ഉള്ളു ഞാൻ മരിക്കുമ്പോൾ ഇവളെ നിങ്ങൾ കൊണ്ടുവരരുത് .ഇവൾക്ക് അമ്മ എന്നും നിറമുള്ള ഓർമ ആകണം .ഒരിക്കലും വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ഒന്നാവരുത് .അതും പറഞ്ഞു കീർത്തിയെ ചേർത്തു പിടിച്ചു ഉമ്മനല്കി അവൾ തിരിഞ്ഞു നോക്കാതെ ലെച്ചുമോളെയും കൊണ്ട് കാറിൽ പോയിരുന്നു .സുദേവനും കീർത്തിയും ഞാനും ദേവുവും ലേഖയുടെ ആ നീക്കത്തിൽ അമ്പരന്നെങ്കിലും അടുത്ത നിമിഷം ഞങ്ങൾ കാറിനടുത്തേക് പാഞ്ഞടുത്തു .അപ്പോ ലെച്ചുമോളോ സുദേവന്റെ ആ ചോദ്യത്തിന് ലേഖ ഒരു പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത് ,നിങ്ങൾക് ഞാനും എന്റെ മോളും ആയിരുന്നു വേണ്ടിയിരുന്നതെങ്കിൽ ഒരിക്കലും കീർത്തി ജനിക്കില്ലായിരുന്നു .നിങ്ങൾക് വേണ്ടിയിരുന്നത് രമയെയാണ് .അവൾക്കുണ്ടായ കുഞ്ഞിനെയാണ് നിങ്ങൾ വളർത്തേണ്ടതും .എന്റെ ലെച്ചുവിന് തത്കാലം അമ്മ മാത്രം മതി .എന്റെ മരണം അടുത്തു. അതു സംഭവിക്കും വരെ അവളെങ്കിലും എനിക്ക് വേണം .പക്ഷെ ഞാൻ പോയാലും എന്റെ മോൾക് ഒരച്ഛനും അമ്മയും ഉണ്ടാകും .അതു ഈ നിൽക്കുന്ന ആദിത്യനും ദേവികയും ആണ് .

അതുപറഞ്ഞവൾ ഞങ്ങളുടെ മുഖത്തേക് നോക്കി ,ഉണ്ടാവില്ലേ എന്റെ മോൾക് അച്ഛനുമമ്മയുമായി എന്നവൾ ദയനീയമായി ചോദിച്ചപ്പോൾ എന്റെയും ദേവുവിന്റെയും കണ്ണുകൾ ഒരുപോലെ സന്തോഷത്താൽ നിറഞ്ഞിരുന്നു .കീർതിമോൾക്കും ലെച്ചുമോൾക്കും ഒരിക്കലും പരസ്പരം കാണാനുള്ള അവകാശം ആരും ഇല്ലാതാക്കരുത് അതുമാത്രമേ എനിക്ക് അപേക്ഷയുള്ളു എന്നുപറഞ്ഞു അവർ പോയി .

…………………………………………………………

ആറുമാസം തികയും മുൻപ് ലേഖ മരണത്തിനു കീഴടങ്ങി .അവസാന നാളുകളിൽ ഏട്ടനും ഏടത്തിയും ഒക്കെ അവളെ തേടിവന്നു .മരിക്കുന്നതിന് തലേന്നാൾ ലെച്ചുമോളെ ഞങ്ങളുടെ കൈകളിൽ ഏല്പിച്ചു അവൾ ഞങ്ങളോടും പറഞ്ഞു ലെച്ചുമോളെ അവൾ മരിക്കുമ്പോൾ കൊണ്ടുചെല്ലരുതെന്നു .മാസങ്ങൾ പിന്നെയും വേണ്ടിവന്നു ലെച്ചുമോൾ ഞങ്ങളുടെ മകൾ ആകാൻ .അമ്മയെ നഷ്ടപെട്ട വേദന മറക്കാൻ എളുപ്പമാവില്ലലോ .ഇടക്കൊക്കെ ലെച്ചുവിനെയും കീർത്തിയെയും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊണ്ടുവന്നു കൂടെ നിർത്തും .സ്കൂൾ കഴിഞ്ഞപ്പോൾ രണ്ടാളെയും ഒരേ കോളേജിൽ ആക്കി .

…………………………………………………………

ഇന്നു രണ്ടാളുടെയും വിവാഹം ആണ് .ലേഖയുടെ ഏട്ടന്റെ മക്കൾ ആണ് വരന്മാർ .ലെച്ചുമോളുടെ കൈപിടിച്ച് കൊടുക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു എന്റെ മകളായി ജനിക്കേണ്ടിയിരുന്നവൾ ഇന്നെന്റെ മകളായി തന്നെ ഞാൻ മറ്റൊരാൾക്കു കൈപിടിച്ച് നൽകുകയാണ് .എന്റെ കണ്ണുനിറയുന്നത് കണ്ടു ദേവു പറഞ്ഞു ലേഖയുടെ ആത്മവു ഇപ്പോ സന്തോഷിക്കുന്നുണ്ടാകും .അതേ എന്ന് എനിക്കും തോന്നി .

LEAVE A RESPONSE