12/03/2026

കാർത്തിക ദീപം : ഭാഗം 24

രചന – സുധീ മുട്ടം

 

“പോകാം….

അവൾക്ക് കേൾക്കാൻ പാകത്തിൽ ഉരുവിട്ടു കൊണ്ട് പിന്തിരിഞ്ഞു നടന്നു…ഒരു നിമിഷം അവൾ നിശ്ചലയായി നിന്നു..ബുള്ളറ്റിൽ കയറണോ ആംബുലൻസിൽ കയറണമോന്ന് ചിന്തിച്ചു കൊണ്ട്.. അപ്പോഴേക്കും ബുള്ളറ്റ് സ്റ്റാർട്ടായി മൂവായി തുടങ്ങി ഓടി എത്തുമ്പോഴേക്കും..നനഞ്ഞ് ഒഴുകിയിറങ്ങാൻ തുടങ്ങിയ മിഴികളെ ശ്വാസിച്ചു നിർത്തി ആംബുലൻസിലേക്ക് കയറി…

കാർത്തിക പറഞ്ഞു കൊടുത്ത വഴികളിലൂടെ ആംബുലൻസ് ഓടിത്തുടങ്ങി…ഇടക്ക് മുന്നോട്ട് പോയപ്പോൾ സാവധാനം ബുള്ളറ്റ് ഓടിക്കുന്ന ഡെറിക്കിനെ കണ്ടു…

” ആ ബുള്ളറ്റിന് പിന്നിൽ പോയാൽ മതി…

ഡ്രൈവറോട് പറയുമ്പോഴും മിഴികൾ ഡെറിക്കിൽ ആയിരുന്നു….

ഏതോ നോവോർമ്മയിൽ കണ്ണുകൾ ഇറുക്കി പൂട്ടിയപ്പോൾ രണ്ടു തുള്ളി മിഴിനീരിറ്റ് വീണിരുന്നു…

കുറച്ചു മണിക്കൂറത്തെ ഓട്ടത്തിനു ശേഷം ബുള്ളറ്റ് നിന്നു…അതിനു പിന്നിലായി ആംബുലൻസും നിന്നു…

“ഉച്ചയായില്ലേ ഊണ് കഴിക്കാം…

ഒന്നും മിണ്ടാതെ അതിൽ നിന്നിറങ്ങി അവന് പിന്നാലെ നടന്നു…തിരക്കൊഴിഞ്ഞൊരു കോണിൽ അഭിമുഖമായി ഇരിക്കുമ്പോൾ അമ്മായി അവർക്ക് അരികിലെത്തി…

” ഒരു ഊണ് പാഴ്സൽ മതി…അമ്മാവനും ഞാനും കൂടി വണ്ടിയിലിരുന്നു കഴിച്ചോളാം….

വെയ്റ്റർ അരികിലെത്തുമ്പോൾ കാർത്തിക നാവ് അനക്കും മുമ്പേ ഡെറി പറഞ്ഞു കഴിഞ്ഞു…

“ഒരു ഊണ് പാഴ്സൽ…വേഗം വേണം…

അത്ഭുതത്തോടെ മിഴികളുയർത്തി നോക്കുമ്പോൾ പരസ്പരമൊന്ന് കോർത്തു… പെട്ടെന്ന് തന്നെ അവൻ നോട്ടം മാറ്റിക്കളഞ്ഞത് അവളൊലൊരു ചെറുനോവ് തീർത്തു…

പരസ്പരം ഒന്നും ഉരിയാടാതെ ഊണ് കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ കഴിച്ചെന്നു വരുത്തി അവളും കൂടെ എഴുന്നേറ്റു… അവന്റെ അവഗണന ശരിക്കും നോവ് തീർത്തിരുന്നു ഉള്ളിന്റെ ഉള്ളിൽ….

വീണ്ടും പഴയത് പോലെ യാത്ര തുടർന്നു.. ഉച്ച കഴിഞ്ഞു വീട്ടിലെത്തി…അമ്മാവനേയും ഇറക്കി അവൾ പൈസ കൊടുക്കും മുമ്പേ അവൻ കൊടുത്തു കഴിഞ്ഞിരുന്നു….

” ഡെറി….

വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾക്ക്… വിളി കേൾക്കാതിരിക്കാൻ അവനും….

“ന്തേ…

” ഒന്നൂല്ലാ….

ഡെറിക്ക് അകന്നു പോകുന്നതും നോക്കി അങ്ങനെ നിന്നു…

“മോളേ….

അമ്മായിയുടെ ശബ്ദം ചിന്തകളെ ഉണർത്തി….

” എന്താ അമ്മായി….

“എന്തിനാ നീ കരയുന്നത്….

അപ്പോഴാണ് മനസ്സിലായത് താൻ കരയുകയാണെന്ന്….

” അത് ഒന്നൂല്ലാ വെറുതെ…. സന്തോഷം കൊണ്ട്… അമ്മായിയൊക്കെ വന്നില്ലേ അതിന്റെ സന്തോഷമാ….

സാരിത്തലപ്പാൽ മുഖം അമർത്തി തുടച്ചിട്ട് പുഞ്ചിരിച്ചു….

“അമ്മായി വാ….

അവരേയും കൂട്ടി അകത്തേക്ക് കയറി….

” അമ്മായിക്ക് ഇഷ്ടമായോ ഇവിടെ….

“ഇഷ്ടായി മോളേ… ബഹളങ്ങളൊന്നും ഇല്ലാത്ത ശാന്ത സുന്ദരമായ സ്ഥലം…..

” ഇതാ നമ്മുടെ വീട്..ഇനിയങ്ങോട്ടും….

പറയുന്നതിന്റെ അർത്ഥം മനസ്സിലായെന്ന മട്ടിൽ അവർ തലകുലുക്കി….

“ഞാനൊന്ന് കിടക്കട്ടെ അമ്മായി.. ചെറിയൊരു തലവേദന…

പറഞ്ഞിട്ട് അവൾക്കായുള്ള മുറിയിലേക്ക് കയറി വിങ്ങിപ്പൊട്ടി….

😪😪😪😪😪😪😪😪😪😪😪😪😪😪😪😪

ഡെറിക്ക് വീട്ടിലെത്തി കിടക്കയിലേക്ക് ചാഞ്ഞു…മമ്മ ചോദിച്ചതിനൊന്നും മറുപടി കൊടുക്കാൻ നിന്നില്ല..കിടന്നിട്ടും മനസ്സിന് സ്വസ്ഥത ലഭിക്കാതെ വന്നപ്പോൾ മദ്യത്തിൽ അഭയം തേടി….

” ഇവനിത് എന്ത് പറ്റി….

“നീ കാർത്തിക മോളെയൊന്ന് വിളിച്ചേ..വന്നു കാണുമല്ലോ….

ഡേവിഡ് പറഞ്ഞപ്പോൾ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതി ഫോൺ എടുത്തു .അതേ നിമിഷമാണ് കാർത്തികയുടെ കോൾ എത്തിയത്….

” അമ്മേ… ഞാനെത്തി… കൂടെ അമ്മായിയും അമ്മാവനേയും കൂട്ടി….

അവളുടെ സ്നേഹ സ്വരം കാതിലേക്ക് തേന്മഴയായി വീണു…

“അത് നന്നായി മോളേ.. ആരുമില്ലെന്ന ദുഖം ഇനിയും വേണ്ടല്ലോ…

” അതേ…..

വിശേഷങ്ങൾ പറയുന്നതിനിടയിൽ ഡെറിയെ തിരക്കി…

“ഡെറി എവിടെ….

” അവൻ റൂമിലുണ്ട്… കിടക്കുവാണെന്ന് തോന്നുന്നു….

“ശരി അമ്മേ..ഞാൻ നാളെ വിളിക്കാം….

ഫോൺ കട്ടായി….പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മനസ്സിലായതോടെ അവരുടെ മനസ്സും ശാന്തമായി….

😍😍😍😍😍😍😍😍😍😍😍😍😍😍😍

പകൽ കഴിഞ്ഞ് രാത്രി വിരുന്നിനെത്തി…എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കുളിച്ചു….

” ഡെറിക്ക് മോനേ കാണുന്നില്ലല്ലോ മോളേ…

മുടി കൈകളാൽ മാടി ഒതുക്കുമ്പോൾ അമ്മായി കാർത്തികക്ക് അരികിലെത്തി…

“അത് പിന്നെ അമ്മായി…..

മടിയോടെയെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞു…

” ഞാൻ ഏതാണ്ടെക്കയോ ആശിച്ചു പോയി മോളേ….നീ വിവാഹം കഴിച്ചെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷിച്ചു…എന്റെ കുട്ടി ഒരുപാട് സഹിച്ചതല്ലേ..നല്ലൊരു ജീവിതം കിട്ടിയെന്ന് കരുതി..ഇതിപ്പോൾ….

നോവുകൾ നിറഞ്ഞതോടെ വാക്കുകൾ മുറിഞ്ഞു….

” എനിക്ക് വിവാഹമൊന്നും വേണ്ട അമ്മായി….വിവാഹമാണ് ജീവിതത്തിന്റെ അവസാന വാക്കെന്നെന്നും ഞാൻ വിശ്വസിക്കുന്നില്ല..മാന്യമായൊരു വരുമാനമുണ്ട്..തൊഴിലുമുണ്ട്..ജീവിക്കാനത് മതി….

മിഴികൾ അമ്മായിയിൽ നിന്ന് മാറ്റി ഇരുട്ടിലേക്ക് നോട്ടമെറിഞ്ഞു….

“അമ്മായിക്ക് മോളുടെ അത്രയുമൊന്നു വിദ്യാഭാസമില്ലെങ്കിലും അനുഭവ സമ്പത്ത് ധാരളമുണ്ട്…..

ഇടക്ക് അവരൊന്ന് നിർത്തി….

” ജീവിതത്തിൽ നാമൊന്ന് വീണു പോകുമ്പോൾ, ആശ്വസിപ്പിക്കാനും , വാർദ്ധക്യത്തിൽ ഒറ്റക്കായിയെന്ന് തോന്നുമ്പോൾ ഒരുകൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് നമ്മൾ ആശിച്ചു പോകും..മനസ്സ് കൊണ്ട് എല്ലാം തുറന്നു പറയാനും നമ്മളെ കേട്ടിരിക്കാനും ഒരാൾ കൂടെയുണ്ടാകണം..ഇല്ലെങ്കിൽ എല്ലാം ഉണ്ടായിട്ടും നമ്മൾ ഒറ്റയായി പോയെന്ന് തോന്നും….

“അമ്മായി അത് പിന്നെ….

” ഞാൻ പറഞ്ഞൂന്നെയുള്ളൂ…മോളുടെ ഇഷ്ടം പോലെ ചെയ്തോളൂ…..

അവർ മുറി വിട്ടിറങ്ങി പോകുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു….

“ഒരിക്കൽ ഒരാളെ വിശ്വസിച്ചതാണ്…മോഹിപ്പിച്ചും പ്രലോൽഭവിപ്പിച്ചും ചൂഷണം ചെയ്തും അയാൾ നീരൂറ്റിയെടുത്ത ശരീരമാണ്…ഒപ്പം മനസ്സും‌‌ ..ഇനി വയ്യ ഒരു പരീക്ഷണത്തിന്….

തുടരും