13/02/2026

ജീവാംശമായി : ഭാഗം 57

രചന – കൃഷ്ണ

ഇന്നലെ നടന്ന സംഭവത്തിനോക്കെ എത്രയും പെട്ടന്ന് തന്നെ ഒരു വഴി കണ്ടെത്തണം അതിന്റെ അവസാനം എല്ലാം കലങ്ങി തെളിയണമേ എന്നാണെന്റെ പ്രാർത്ഥന. കാരണം എന്റെ അപ്പൂനെ ആദ്യമായിട്ടാണ് അങ്ങനൊരു സ്റ്റേജിൽ ഇന്നലെ കണ്ടത്. എപ്പോഴും ചിരിയോടെ കണ്ടിരുന്ന ആ മുഖം ഇന്നലെ….. അത് ഓർക്കും തോറും എനിക്ക് സഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഇന്നലെ തന്നെ ചില പദ്ധതികൾ കണക്കു കൂട്ടികഴിഞ്ഞു. ഇനി അത് പാളി പോകാതെ സക്സസ് അയൽ മതി. ആകണം ആകും ആക്കും ഞാൻ.
അങ്ങനെ ഓരോന്നും കണക്കുകൂട്ടി ഞാൻ താഴെക്കിറങ്ങി. മനസ്സിൽ ചെറിയ പേടിയുണ്ടേ… ഇന്നലെ അവരൊക്കെ പോയതും ജീവനും കൊണ്ട് റൂമിലേക്ക് കയറിയിട്ട് ഇപ്പോഴാ താഴെക്കിറങ്ങുന്നത്… സ്റ്റായറിറങ്ങി വന്നതും ഞാൻ ചുറ്റിനുമൊന്ന് കണ്ണോടിച്ചു. ഭാഗ്യം ആരുല്ലാ എന്ന് പറഞ്ഞ് നാക്ക് വെളിയിലിട്ടില്ല ദോണ്ടേ അമ്മ അടുക്കളയിൽ നിന്നും വരുന്നു.

അമ്മ എന്നെ കണ്ടതും കടുപ്പിച്ചോരു നോട്ടം. ഞാൻ അതിന് അന്തസായിട്ട് ഒരു ഇളി പാസാക്കി കൊടുത്തു. എവിടെ അപ്പോ നോട്ടം കുറച്ച് കൂടെ കടുപ്പമായതേയുള്ളു. ശോ ഇളിക്കണ്ടായിരുന്നുന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

പിന്നെ അതികം അവിടെ നിന്നു തടി കേടാക്കാൻ നിക്കാതെ ചായകുടിച്ചു വേഗം പുറത്തേക്കിറങ്ങി. അപ്പോ ഉണ്ടേ നമ്മടെ അച്ഛൻ ചെടി നനച്ചോണ്ടിരിക്കുന്നു. ഇന്നെന്താ അച്ഛൻ സ്കൂളിൽ പോയില്ലേ… സാധാരണ ഈ ടൈമിൽ അച്ഛൻ സ്കൂളിന്റെ കോമ്പൗണ്ടിൽ എത്തുന്നതാണല്ലോ.. ഇന്നെന്തു പറ്റി… ഞാൻ അതും ചിന്തിച്ച് അച്ഛനടുത്തേക്ക് ചെന്നു.

അച്ഛനിന്ന് സ്കൂളിൽ പോയില്ലേ??

ഇല്ല. ഇന്ന് ഞാൻ ലീവെടുത്തു.

കാക്ക മലന്നു പറക്കുന്നുണ്ടോ എന്നൊരു സംശയം. ഞാൻ ആകാശത്തേക്ക് നോക്കി അങ്ങനെ പറഞ്ഞതും അച്ഛൻ എനിക്ക് നേരെ തിരിഞ്ഞു നിന്നു.

അല്ല ശനിയാഴ്ച പോലും പിള്ളാർക്ക് സ്പെഷ്യൽ എന്നും പറഞ്ഞു പോകുന്നയാള അതാ ഞാൻ അച്ഛന്റെ നോട്ടം മനസിലാക്കിയ വണ്ണം അത് പറഞ്ഞതും അച്ഛൻ എന്നോട് പറഞ്ഞ കാര്യം കേട്ട് ഞാൻ ഒരു നിമിഷം ഞെട്ടി.

ഇന്ന് ഞാൻ ലീവ് എടുത്തതിനു ഒരു പ്രധാനപെട്ട കാര്യം ഉണ്ട്. ഇന്ന് നമ്മുടെ അപ്പുവിനെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. വിജയന്റെ പെങ്ങളുടെ മകനാണ്. അഭിജിത്.

അത് പിന്നെ അച്ഛാ.. അപ്പൂന്..

വേണ്ടാ… ഇനി ഒന്നും പറയാൻ നിക്കണ്ട.. നിച്ചു മോൾക്ക് ഓഫീസില്ലേ ലേറ്റ് ആകും വേഗം പോകാൻ നോക്ക്…ഞാൻ പറയാൻ വന്നതിനെ തടഞ്ഞു കൊണ്ട് അച്ഛൻ അത്രയും പറഞ്ഞ് വീണ്ടും ചെടി നനക്കാൻ തുടങ്ങി.

ഇത് കാര്യം സീരിയസ് ആയല്ലോ… ഈശ്വരാ അപ്പു ഈ കാര്യം പറഞ്ഞു കാണുമോ പറഞ്ഞിട്ടുണ്ടങ്കിൽ അവൾടെ അവസ്ഥ… ശോ.. ഈ അഭിമാരെ കൊണ്ട് തോറ്റല്ലോ… ഒരഭിയുടെ കാര്യം വീട്ടിൽ പിടിച്ചു ദേ ഇപ്പോ അടുത്ത അഭിയുമായി കല്യാണം ഉറപ്പിക്കാനും. എന്തേലും പെട്ടന്ന് ചെയ്യണം…

അച്ഛാ… അഭിജിത്തും ഫാമിലിയും ഇന്ന് എപ്പോഴാ അപ്പൂനെ കാണാൻ വരുന്നത്??
എന്റെ ചോത്യം കേട്ട് അച്ഛൻ എനിക്ക് നേരെ തിരിഞ്ഞു ഒരു നോട്ടം നോക്കി ആ നോട്ടത്തിൽ എല്ലാം മനസിലായ വണ്ണം ഒരടി പുറകോട്ട് നീങ്ങി അച്ഛന് വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ഇളിച്ചു കൊടുത്തു.

വേണ്ടാ എനിക്ക് ടൈം അറിയണമെന്നില്ല… എനിക്ക് ടൈം ആയി… അപ്പോ ഞാൻ അങ്ങട്… അച്ഛ നനച്ചോ…
അതും പറഞ്ഞ് സ്കൂട്ടിയിൽ കയറി ഞാൻ ഓഫീസിലേക്ക് തിരിച്ചു. എനിക്ക് അപ്പൂനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോ വീട്ടിലേക്ക് പോയാൽ ഏയ് അത് ശരിയാകില്ല.അവൾക്ക് ഫോൺ വിളിക്കാന്നു വെച്ചാൽ ഫോൺ അംമ്പിയമ്മ മേടിച്ചു വെച്ചേക്കുവല്ലേ… എന്തായാലും ഓഫീസിൽ പോയി വന്നിട്ട് ഇതിനുള്ള പരിഹാരം ഉടനെ കാണാം… പലതും ചിന്തിച്ചു കൂട്ടി അങ്ങനെ ഓഫീസിൽ എത്തി. ഓഫീസിലേക്ക് കയറുമ്പോളും എന്റെ ചിന്ത മുഴുവനും അപ്പൂനെ പെണ്ണ് കാണാൻ വരുന്നതിനെ കുറിച്ച് മാത്രമായിരുന്നു… ആ ചിന്തകളിൽ മുഴുകി തന്നെ ഞാൻ ക്യാബിനിലേക്ക് കയറി എന്റെ സീറ്റിലേക്ക് വന്നിരുന്നു. അപ്പൂന്റെ കാര്യം ഓർത്ത് അങ്ങനെ ഇരുന്നതിനാൽ ആദി സാറ് വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല. സാറ് എന്റെ ടേബിളിൽ വന്ന് അടിച്ച് അശ്വനിയെന്ന് ഉച്ചത്തിൽ വിളിച്ചപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. മുന്നിലേക്ക് നോക്കിയതും ടേബിളിൽ കൈ കുത്തി എന്നെ തന്നെ ഉറ്റു നോക്കി നിക്കുന്ന ആദി സാറിനെ കണ്ടതും ഞാൻ ഞൊടിയിടയിൽ സീറ്റിൽ നിന്നും എണീറ്റ് നിന്നു.

താൻ ഇതേതു ലോകത്ത് മുഴുകി ഇരിക്കുവായിരുന്നു അശ്വനി. ഞാൻ ക്യാബിനിലേക്ക് കയറിവന്നതോ തന്നെ വിളിച്ചതോ പോലും അറിയാതെ ഇതേതു ലോകത്ത് മുഴുകി ഇരിക്കുവാണ്.. മമ്..

അത് പിന്നെ സാർ ഞാൻ സാറ് വന്നത് കണ്ടിരുന്നില്ല… സോറി സാർ… ഞാൻ തല താഴ്ത്തി ഒരു വിധം പറഞ്ഞൊപ്പിച്ചു. അതിന് അങ്ങേര് ഒന്ന് അമർത്തി മൂളി ഡോണ്ട് റിപ്പീറ്റ് എഗൈൻ എന്നും പറഞ്ഞ് കൊണ്ട് അങ്ങേരുടെ സീറ്റിലേക്ക് പോയിരുന്നു.

ആള് പോയതും ഞാൻ ശ്വാസം വലിച്ചു വിട്ട് എന്റെ സീറ്റിലേക്കിരുന്നു. മനസ്സ് മൊത്തത്തിൽ ആസ്വസ്ഥമായിരുന്നു. അപ്പൂന്റെ അവസ്ഥയായിരുന്നു മനസ്സിൽ മുഴുവൻ അലയടിച്ചത്.

~~~~~~~~~~~~~~~~~~~~

ഞാൻ ക്യാബിനിലേക്ക് കയറിയതും ഞാൻ വന്നതൊന്നും അറിയാതെ വേറേതോ ചിന്തയിൽ മുഴുകിയിരിക്കുവായിരുന്നു അവള്. സാധാരണ ഞാൻ വരുമ്പോൾ തന്നെ എണീറ്റ് എനിക്ക് വിഷ് ചെയ്യുന്ന ആള് ഇന്ന് ഞാൻ വന്നതുപോലും അറിയാത്ത എന്തോ കാര്യമായി ചിന്തിച്ചോണ്ടിരിക്കുവായിരുന്നു. ഞാൻ അവളെ ഒന്ന് രണ്ട് പ്രവിശ്വം വിളിച്ചിട്ടും അവൾ ഗഹാനമായ ചിന്തയിൽ തന്നെ. അവസാനം അവൾക്കരികെ ചെന്ന് വിളിച്ചിട്ടും അതെ അവസ്ഥ അവസാനം ഞാൻ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അശ്വനി എന്ന് ഉച്ചത്തിൽ വിളിച്ചതും ആള് ചിന്തയിൽ നിന്നും ഞെട്ടിപിടഞ്ഞെന്നിട്ടു. മുന്നിൽ എന്നെ കണ്ടതും അവൾ ശരിക്കും ഞെട്ടിയെന്ന് അവൾടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. പിന്നെ ഓരോന്നും പറഞ്ഞ് എന്നോട് സോറി പറഞ്ഞു അതും എന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിയാണ് പറഞ്ഞത് തന്നെ. അതിന് ഞാൻ ഒന്നമർത്തി മൂളി എന്റെ സീറ്റിലേക്ക് വന്നിരുന്നു.

വർക്കിനിടിയിൽ പലപ്പോഴും ഞാൻ അശ്വനിയെ നോക്കുമ്പോളും അവൾ എന്നത്തതിനേക്കാളും ഡെസ്പ് ആയിരുന്നു. അതവളുടെ മുഖത്ത് നിന്നും മനസിലാക്കാൻ സാതിക്കുന്നുണ്ടായിരുന്നു. എന്നാലും എന്തായിരിക്കും അവൾടെ മനസ്സിൽ… എന്തോ കാര്യമായിട്ടുണ്ട്… ഞാൻ അതും ചിന്തിച്ച് ലാപ്പിലേക്ക് നോട്ടം കൊടുത്ത് എന്റെ വർക്ക്‌ കൺന്റിന്യു ചെയ്തു. അപ്പോഴും മനസ്സിൽ അവൾക്ക് എന്തായിരിക്കും പറ്റിയതെന്നായിരുന്നു മനസ്സിൽ…

~~~~~~~~~~~~~~~~~

വർക്ക്‌ ടൈം കഴിഞ്ഞ് ഞാൻ വേഗം തന്നെ ക്യാബിനിൽ നിന്നും ഇറങ്ങി ഓഫീസിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടക്ക് രമ്യ പിന്നിന്നു വിളിച്ചത്.

ഞാൻ അപ്പോ തന്നെ അവിടെ നിന്ന് അവൾക്ക് നേരെ തിരിഞ്ഞു.

എന്താണ് മോളേ വാണം വിട്ട പോലെ പോകുന്നത്?

രമ്യേ എനിക്ക് ഇപ്പോ നിന്നോട് കാര്യം പറഞ്ഞ് നിൽക്കാനുള്ള ടൈം ഒട്ടുമില്ല. ഇപ്പോ എനിക്ക് എത്രയും പെട്ടന്ന് തന്നെ വീട്ടിൽ എത്തണം. നമുക്ക് നാളെ കാണാം ok bye..

എന്താടാ… എന്താ നിനക്കിത്രയ്ക്ക് അർജന്റ്. മാത്രവുമല്ല നിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടല്ലോ.. anything serious.

അത് പിന്നെ അൽപ്പം സീരിയസ് ആണ്. കാര്യമൊന്നും ഇപ്പോ എന്നോട് ചോതിക്കല്ലെ നീ. ഞാൻ എല്ലാം വിശതമായി നിന്നോട് പറയാം. പക്ഷേ ഇപ്പോ അതിനുള്ള ടൈം ഇല്ല.
അവൾ എന്തേലും പറയുന്നതിന് മുന്നേ അവളോട് bye പറഞ്ഞ് ഞാൻ വേഗം പുറത്തേക്കൊടി.

~~~~~~~~~~~~~~~~~~~~~~~~~~~~~

വർക്ക്‌ ടൈം കഴിഞ്ഞതും ചാടി പിടച്ച ക്യാബിനിൽ നിന്നും പോയത്. ഇന്ന് അത്യവശ്യം എല്ലാ വർക്കും ഫിനിഷ് ചെയ്തതിനാൽ അവൾക്ക് പുറകെ ഞാനും ക്യാബിൻ വിട്ടിറങ്ങി. അപ്പോഴാണ് ക്യാബിനിൽ നിന്നും ചീറി പാഞ്ഞു പോയ ആള് രമ്യയുമായി സംസാരിച്ചുനിക്കുന്നത്. രമ്യയോട് സംസാരിക്കുമ്പോളും അവൾടെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു. ഇന്ന് രാവിലെ തൊട്ടു ഞാൻ ശ്രെദ്ധിക്കുന്നതായിരുന്നു. എന്തോ ടെൻഷൻ അവൾടെ മനസിലുണ്ട്. അവൾ പെട്ടന്ന് തന്നെ അവിടെന്നു വേഗം ഇറങ്ങി പോയതും എന്തായിരിക്കും അവര് സംസാരിച്ചു കാണുക എന്നും ചിന്തിച്ച് ഞാൻ രമ്യക്കടുത്ത് നടന്നടുത്തു.

രമ്യ അശ്വനി പോയ ഭാഗത്തേക്ക്‌ നോക്കി തിരിഞ്ഞതും തന്റെ മുന്നിൽ നിനൽക്കുന്ന ആദിയെ കണ്ട് ഒന്ന് ഞെട്ടി.

സാ.. സാർ..

അശ്വനിയുമായി എന്തായിരുന്നു സംസാരം?

ആദി ചോദിച്ചതിന് രമ്യയും അശ്വനിയും സംസാരിച്ചതിനെ കുറിച്ച് പറഞ്ഞു. അതെല്ലാം കേട്ട് ആദിയുടെ മനസ്സിൽ പല ചോത്യങ്ങൾ ഉയർന്നു വന്ന്. പിന്നെ അതികം നിൽക്കാതെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി വീട്ടിലേക്ക് തിരിച്ചു.

~~~~~~~~~~~~~~~~~~

വീട്ടിൽ വന്നപ്പോൾ വീട് പൂട്ടിയിരിക്കുവായിരുന്നു. അപ്പോഴേ എല്ലാവരും അപ്പൂന്റെ വീട്ടിൽ ആണെന്ന് മനസ്സിലായി. പിന്നെ അതികം ടൈം കളയാതെ വേഗം വീട് തുറന്ന് അകത്തേക്ക് കയറി റൂമിലേക്ക് ഓടി. റൂമിലേക്ക് വന്ന് വേഗം ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് റൂമിന്നിറങ്ങി താഴേക്ക് വന്ന് ഡെയിനിങ് ടേബിളിൽ വെച്ചിരുന്ന ജഗിൽ നിന്നും കുറച്ച് വള്ളം ഗ്ലാസിലൊഴിച്ചു ഒറ്റ വലിക്കും കുടിച്ച് പുറത്തേക്കൊടി വാതിലും പൂട്ടി സ്കൂട്ടിയിൽ കയറി ഒറ്റ പറപ്പിക്കലായിരുന്നു അപ്പൂന്റെ വീട്ടിലേക്ക്. ഇവിടന്ന് കൽമണിക്കൂർ സമയമെയുള്ളു. അത്യാവശ്യത്തിനു നടന്നാൽ ദൂരം കൂടുന്ന പോലെ തോന്നും അതാ സ്കൂട്ടി എടുത്തത്.
എന്റെ സ്കൂട്ടി അപ്പൂന്റെ ഗേറ്റ് കടന്നു. ഞാൻ വേഗം തന്നെ സ്കൂട്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് ഓടി. അപ്പോ എന്റെ അച്ഛനും അമ്മയും വിജയാച്ഛനും അംമ്പികാമ്മയും ഹാളിലെ സോഫയിൽ ഇരുന്ന് എന്തൊക്കെയോ ചർച്ചയിലാണ്. ആച്ചി മാറി താടിക്ക് കൈയ്യുന്നി ഇരിപ്പുണ്ട് അച്ചു അവർക്കടുത്തും. അപ്പു മാത്രം അവിടെ കണ്ടില്ല.

ഞാൻ ഓടി പിടച്ച് അകത്തേക്ക് കയറി വന്നത് കണ്ടിട്ട് എല്ലാവരുടെയും നോട്ടം എന്നിലേക്കായി.

ആ നിച്ചു മോള് വന്നോ.. അംമ്പികാമ്മ ഇപ്പോ പറഞ്ഞത് കൂടിയേ ഉണ്ടായിരുന്നുള്ളു. മോള് ഓഫീസിൽ നിന്നും വീട്ടിൽ വന്ന് കാണുമെന്ന്.. ഇവര് രാവിലെ ഇങ്ങോട്ട് വന്നത് കൊണ്ട് അവിടെ ഒന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല.. മോള് വാ… അംമ്പിയമ്മ കഴിക്കാൻ എടുത്ത് തരാം.

എനിക്കൊന്നും വേണ്ടാ അംമ്പിയമ്മേ…

ഇതാരാ ഈ പറയുന്നത്. ഓഫീസിൽ നിന്നും വന്നാൽ നേരെ അടുക്കളയിലേക്ക് വന്ന് അമ്മേ വിശക്കുന്നു വല്ലതും തായോ എന്ന് പറയുന്ന ആളാ… നുമ്മട അമ്മയാണെ പറഞ്ഞത്…

ഓഫീസിൽ നിന്നും വന്നതല്ലേ മോളെന്തെങ്കിലും കഴിക്ക്…(വിജയാച്ഛൻ )

എനിക്ക് വിശപ്പില്ലാഞ്ഞിട്ട… അപ്പു അവളെവിടെ?? ഞാൻ അവിടം കണ്ണടിച്ചു ചോദിച്ചു.

അവള് റൂമിലുണ്ട്.. അത് കേട്ടപാതി ഒറ്റയുട്ടായിരുന്നു അവൾടെ റൂമിലേക്ക്..

ഓഫീസിൽ നിന്നും ഒരു കണക്കെയാ പെണ്ണ് ഓടി വന്നതെന്ന് തോന്നുന്നു. (അനിത )

എങ്ങനെ വരാതിരിക്കും ഞാൻ രാവിലെ പറഞ്ഞത് കേട്ട് ആള് ഓഫീസിലേക്ക് പോയത് ഒരു കണക്കെയാണ്… പിന്നെ അതികം ഒന്നും ചോതിപ്പിക്കാൻ അനുവദിപ്പിക്കാതെ ഞാൻ വേഗം ഓഫീസിലേക്ക് പറഞ്ഞയക്കുവായിരുന്നു. (അശോകൻ )

പിന്നെ അവർ ഓരോന്നും പറഞ്ഞിരുന്നു.

നിച്ചു ഓടി പിടച്ച് റൂമിൽ എത്തിയപ്പോൾ വാതിൽ ലോക്ക്… ദൈവമോ… പെണ്ണിനി വല്ല കടും കൈയ്യും ചെയ്യാൻ അടച്ചതാകുമോ… ഏയ്… അങ്ങനൊരു വിഡിത്തം ചെയ്യില്ല. ഞാൻ ഡോറിൽ കൊട്ടി വിളിച്ചു.. അനക്കമില്ല.. അപ്പു വാതിൽ തുറക്കാതെ ആയപ്പോൾ എനിക്ക് ടെൻഷൻ കൂടി മനസിലേക്ക് പല ചിന്തകളും വരാൻ തുടങ്ങി. ഞാൻ വീണ്ടും ഡോറിൽ കൊട്ടി. അനക്കമില്ല… ഈശ്വരാ ഇനി ഈ പൊട്ടി വല്ല കൈയ്യബത്തവും… ഞാൻ അതും ചിന്തിച്ച് ടെൻഷനടിച്ചു താഴേക്ക് നോട്ടം കൊടുത്ത് അവരെ വിളിച്ചാലോ എന്നൊക്കെ കരുതി… പിന്നെ അത് വേണ്ടാന്ന് വെച്ചു.

ഇനി ഒന്നേ വഴിയുള്ളു.. ഞാൻ കുറച്ച് പുറകിലേക്കിറങ്ങി വൺ ടു ത്രീ എണ്ണി ഡോർ ലക്ഷ്യം വെച്ച് ഒറ്റയോട്ടം അതെ സമയം അപ്പു അകത്ത് നിന്നു ഡോർ തുറന്നതും ദേ പോണു നിച്ചു അപ്പൂനെയും കൊണ്ട് നിലത്തേക്ക്…

എന്റിശ്വരാ എന്റെ നടു… എന്തോന്നാ നിച്ചു ഇത് മനുഷ്യനെ കൊന്നാണോ അകത്തേക്ക് കയറുന്നത്.

നീ ചത്തില്ലേ??

മമ് ചത്ത് ഇപ്പോ എന്റെ പ്രേതമാനിന്റെ മുന്നിൽ… അങ്ങ് മാറ് പെണ്ണേ മനുഷ്യന്റ നെഞ്ചത്തന്ന്.. അത് പറഞ്ഞ് അപ്പു മേത്തു കിടന്ന നിച്ചുനെ തള്ളി മാറ്റി എണീറ്റു. പുറകെ നിച്ചുവും.

ഈ കുരുപ്പിന്റെ കാര്യം ഓർത്തണോ ഞാൻ ഇത്രയും നേരെ ടെൻഷടിച്ചു നിന്നത്. ഒരു നിമിഷം ഞാൻ കാലാപുരി കാവടത്തിനടുത്തെത്തിയത് വെറുതെയായി.. കോപ്പ്.. ഇതിനും ഭേതം അംമ്പിയമ്മയുടെ വാക്ക് കേട്ട് എന്തേലും കേറ്റിട്ടു വന്നാൽ മതിയായിരുന്നു. ഇനി താഴേക്ക് ചെന്നാൽ…

നീ എന്താ നിച്ചു ആലോചിക്കുന്നേ..?

ഞാൻ ഇനി ഫുഡ്‌ ചോദിച്ച് താഴേക്ക് ചെല്ലുമെന്നാലോചിക്കുവായിരുന്നു…

അതെന്താ നീ ഒന്നും കഴിച്ചില്ലേ??

എങ്ങനെ കഴിക്കനാടി ഇന്ന് രാവിലെ അച്ഛൻ പറഞ്ഞ കാര്യം കേട്ട് നിന്റെ അവസ്ഥ ഓർത്ത് പാതി ചത്ത് പിന്നെ ഓഫീസിൽ എങ്ങനെയാ ഇരുന്ന് ടൈം തള്ളി നീക്കിയതെന്ന് എനിക്കെ അറിയത്തുള്ളൂ. അതിനിടെ ആദി സാറിന്റെ കൈയ്യിൽ നിന്നും കിട്ടി. നിന്നെ കാണുന്ന ഈ ഒരു നിമിഷം വരെ ഞാൻ അനുഭവിച്ച ടെൻഷൻ എത്രമാത്രമാണെന്ന് നിന്നോട് പറഞ്ഞാൽ മനസിലാകാതില്ല. ഓഫീസിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിരിക്കുവായിരുന്നു. അപ്പോഴേ മനസ്സിലായി എല്ലാവരും ഇവിടെ ആയിരിക്കുമെന്ന് പിന്നെ ഒരു വിതമാണ് അകത്തേക്ക് കയറി ഫ്രഷ് ആയി ഇങ്ങോട്ടേക്ക് വെച്ചു പിടിച്ചത്. ഇവിടെ വന്നാൽ ഹാളിൽ നീ ഒഴികെ എല്ലാവരും ഉണ്ട്. അംമ്പിയമ്മ എന്തേലും കഴിക്കെന്നു പറഞ്ഞ് നിർബന്തിച്ചിട്ടു പോലും ഒന്നും വേണ്ടന്ന് പറഞ്ഞ് നിന്റെ റൂമിലേക്ക് ഓടി വന്നപ്പോൾ റൂം ലോക്ക് വാതിലിൽ അടിച്ചിട്ട് ഒരനക്കവും ഇല്ലാഞ്ഞപ്പോൾ ടെൻഷൻ കൂടി പിന്നെ ഒന്നും നോക്കില്ല വാതിൽ തള്ളി തുറക്കാമെന്നു കരുതി ഡോർ ലക്ഷ്യമാക്കി വന്നപ്പോൾ ആ ടൈമിൽ തന്നെ നീ ഡോർ തുറന്നു. നീ എന്തേലും അബത്തം കാണിച്ചു കാണുമോ എന്ന് ടെൻഷനടിച്ച ഞാൻ ഇപ്പോ ആരായി… തുടക്കത്തിൽ സില്ലിയായി ചോദിച്ചങ്കിലും അപ്പൂന്റെ ഭാവവും ഒരു കൂസലുമില്ലാതെയുള്ള ചോത്യവും കേട്ടപ്പോൾ സത്യം പറഞ്ഞാൽ ദേഷ്യം ഏതിലെ കൂടിയൊക്കെ പൊന്തി വന്നന്നെനിക്ക് കൂടി നിച്ചയമില്ലായിരുന്നു. ആ ദേഷ്യത്തിൽ തന്നെ അതൊക്കെ അപ്പൂന്റെ മുന്നിൽ ഉരഞ്ഞു തുള്ളിയാണ് പറഞ്ഞത് തന്നെ. പറഞ്ഞ് തീരുമ്പോൾ എന്റെ കൺ കോണിൽ ഈറനണിഞ്ഞിരുന്നു. എന്റെ നിപ്പും പറച്ചിലും കേട്ട് ഒരു നിമിഷം അപ്പു സ്ഥബിച്ചു നിന്നു. പിന്നെ ഞൊടിയിടയിൽ തന്നെ അവളെന്നെ കെട്ടിപിടിച്ചു.

സോറി ഡാ…. റിയലി സോറി.

ഞാൻ അതിനൊന്നും മിണ്ടിയില്ല…

അപ്പു എന്നിൽ നിന്നും വിട്ടുനിന്ന് എന്റെ മുഖത്തേക്ക് നോക്കി. അപ്പോഴും ഞാൻ ദേഷ്യത്തിൽ തന്നെ നിക്കുവായിരുന്നു.

നിച്ചു… നിനക്ക് തോന്നുന്നുണ്ടോ അവരൊക്കെ പെട്ടന്ന് അങ്ങനൊരു ഡിസിഷൻ എടുത്താൽ ഞാൻ എന്തേലും കടുംകൈ കാണിക്കുമെന്ന്.. മറ്റാരേക്കാളും നീ എന്നെ മനസിലാക്കിയിട്ടില്ലേ എന്റെ മനസ്സ് നിനക്കറിയില്ലേ… എനിക്കെന്തെങ്കിലും പറ്റിയാൽ അത് നിന്നെ വേദനിപ്പിക്കുന്നതിനു തുല്യമല്ലേ…നിന്നെ വേദനിപ്പിക്കുന്ന എന്തേലും ഞാൻ ചെയ്യുമെന്ന് തോന്നുന്നുണ്ടോടാ… മാത്രവുമല്ല അപ്പച്ചിടെ മകൻ ഇന്ന് എന്നെ കല്യാണം കഴിക്കാൻ വേണ്ടിയൊന്നുമല്ലല്ലോ വന്നത് ജസ്റ്റ്‌ ഒരു പെണ്ണ് കാണൽ ചടങ്ങ് അത്രയുള്ളു… അതിന് ഞാൻ എന്തിനാ വല്ല കടുംകൈ ചെയ്യുന്നത്.

അപ്പൂന്റെ വാക്കുകൾ കേട്ടപ്പോൾ ഇത്രയും നേരം അവളോട് തോന്നിയ ദേഷ്യം അപ്പാടെ പോയി. ഞാൻ അവളെ കെട്ടിപിടിച്ചു.
സോറി അപ്പു… ഞാൻ നിന്റെ അവസ്ഥ ഓർത്ത് ശരിക്കും ടെൻഷനടിച്ചു. ഇവിടെ വന്നപ്പോൾ നിന്റെ സംസാരം കേട്ടപ്പോൾ പെട്ടന്ന്… അതാ ഞാൻ…

നിനക്കെന്നോട് ദേഷ്യപ്പെടാനും തല്ലാനും എല്ലാത്തിനും അധികാരമുണ്ട് നിച്ചു. സത്യം പറഞ്ഞാൽ ഞാനല്ലേ നിന്നോട് സോറി പറയേണ്ടത്… സോറി ഡാ..

മമ് സാരമില്ല ക്ഷമിച്ചിരിക്കുന്നു… അതും പറഞ്ഞ് ഞാൻ അവളിൽ നിന്നും വിട്ടു നിന്നു.

അല്ല എനിക്കൊരു സംശയം ഞാൻ പുറത്ത് കിടന്ന് വാതിൽ തല്ലി പൊളിക്കുന്നത് നീ കേട്ടില്ലായിരുന്നോ??

ഞാൻ ബാത്ത്റൂമിൽ ആയിരുന്നു.ബാത്ത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ഡോറിൽ കൊട്ടുന്നത് കേട്ടത്. വേഗം വന്ന് തുറന്നപ്പോളാ നീ എന്നെയും കൊണ്ട് നിലത്തേക്ക് ലാന്റായത്. എന്നാ വേദനായ എന്റമ്മച്ചിയെ…

ഈ… നല്ലോണം വേദത്തയെടുക്കുന്നുണ്ടോടി മോളേ…

പിന്നല്ലാണ്ട്… എന്റ നടു പോയി…

എന്നാലെ നിന്റെ നടു തിരുമി താരാമമെന്നൊന്നും ഞാൻ പറയില്ല അതിന് നിന്റെ ips നെ വിളിച്ചാൽ മതി. കിട്ടോ… അതും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് പോയി ഇരുന്നു.

അല്ല അപ്പു നിന്റെ അപ്പച്ചിടെ മോൻ കാണാൻ വന്നിട്ട് എന്തായി??

എന്താവാൻ കണ്ടു സംസാരിച്ചു പോയി..

പുള്ളിക്ക് നിന്നെ ഇഷ്ടമായോ??

തുടരും…