08/04/2026

ജീവാംശമായി : അവസാന ഭാഗം

രചന – കൃഷ്ണ

അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി…
ഇന്നാണ് ആദിയുടെയും അഭിയുടെയും പ്രണയം സാഭല്യമാകുന്ന ദിനം…

അതെ മക്കളെ അമ്പലത്തിലേക്ക് പുറപ്പെടാൻ സമയമായിട്ടോ… വേഗം..

നിച്ചുവിന്റെയും അപ്പുവിന്റെയും കല്യാണം ഒരുമിച്ച് ഒരേ ദിവസം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. കൃഷ്ണന്റെ അമ്പലത്തിൽ വെച്ചാണ് കേട്ട്.. അതികം ആളുകളൊന്നും ഇല്ല. ഏറ്റവും വേണ്ടപ്പെട്ട കുറച്ച് പേര് മാത്രം… അത് തന്നെ മതിയെന്ന് രണ്ട് വീട്ടുകാരും തീരുമാനിച്ചു. കേട്ട് ഒരുമിച്ചയത് കൊണ്ട് തന്നെ അപ്പു നിച്ചുവിന്റെ കൂടെ കൂടി. രണ്ടിനെയും ഒരുക്കുന്നത് വേറാരുമല്ല അവരുടെ ടീമ്സ് തന്നെയാണ്… ഒരുക്കുന്നതിനിടെയാണ് അനിത റൂമിലേക്ക് വന്ന് പറഞ്ഞത്.

ഇതിപ്പോ കഴിയും അനിതമ്മേ… ഒരു ഫിഫ്റ്റീൻ മിനിറ്റ്സ്…

ആമ് വേഗമാകട്ടെ… ചെറുക്കൻ കൂട്ടരു അവിടന്ന് പുറപ്പെട്ടു… അതും പറഞ്ഞു അനിത റൂം വിട്ടിറങ്ങി..

എടി അപ്പു എനിക്കെന്തോ ഒരു പേടി പോലെ…

അയ്യേ എന്തിനാടി പേടിക്കണേ… മോശം മോശം… ദേ നീ എന്നെ നോക്കിയേ… ഒരു പേടിയുമില്ലാതെ ഞാൻ നിക്കുന്ന കണ്ടോ… അല്ല ഇപ്പോ പേടിക്കാൻ എന്തായിരിക്കുന്നേ… ഇവിടന്ന് നേരെ അമ്പലത്തിലേക്ക് പോകുന്നു കേട്ടു നടക്കുന്നു ഫോട്ടോസ് എടുക്കുന്നു ഫുടടിക്കുന്നു… വീട്ടീന്ന് പടിയിറങ്ങുമ്പോൾ കുറച്ച് സെന്റിയടിക്കുന്നു… അത്ര തന്നെ…

അപ്പൂന്റെ എട്ടടി നീളത്തിലുള്ള ഡയലോഗടി കേട്ടപ്പോൾ ഞാൻ വായും പൊളിച്ച് നിന്നു പോയി… സത്യം പറഞ്ഞാൽ എന്തിന് ചോദിച്ചന്നു കൂടിയായിപ്പോയി…

ദേ പിള്ളേരെ മരിയാതക്കിരുന്നെ… ഞങ്ങൾ ഇതൊന്നു കംപ്ലീറ്റ് ആക്കട്ടെ… സുചി

ഇത് കുറെ നേരമായല്ലോ ഇതു വരെ കഴിഞ്ഞില്ലേ? നിച്ചു.

കഴിയുമ്പോൾ പറയാം.. ഇപ്പോ രണ്ടും ഒന്ന് വാ അടച്ചിരുന്നു തന്നാൽ മതി…രമ്യ

ഹലോ മക്കൾ ഞാൻ എത്തി.. പ്രീത വയറും താങ്ങി പിടിച്ചു റൂമിലേക്ക് കയറി വന്നു…

ആഹാ വായോ വായോ.. നിന്നെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. നിന്റെ കേട്ടിയോൻ വന്നില്ലേ മോളെ..

മമ് വന്നിട്ടുണ്ട്…ഞങ്ങൾ അകത്തേക്ക് കയറിയതും സായ് ജെറിയും അങ്ങേരെ അവിടെ പിടിച്ചു വെച്ചു. പിന്നെ ഞാൻ ഇങ്ങോട്ട് പോന്നു… പ്രീത..

ആഹാ അടിപൊളി…അപ്പു

ok ഏകദേശം കൊത്തുപണികൾ കഴിഞ്ഞു… ഇനി കണ്ണാടിയിൽ പോയി എങ്ങനെയുണ്ടെന്നു നോക്ക്.. സുചി,രമ്യ

രണ്ടും കൂടി ഇരുന്നിടത് നിന്നും എണീറ്റ് കണ്ണാടിയുടെ മുന്നിൽ വന്ന് നോക്കി..

ഡാർക്ക്‌ ഗ്രീൻ കളറിലെ ബ്ലൗസും അതെ കരയുള്ള സെറ്റും മുണ്ടുമായിരുന്നു നിച്ചുവിന്റെ വേഷം… മുടി ഒതുക്കി പിന്നിയിട്ട് മുല്ലപ്പു വെച്ചിരിക്കുന്നു… സാരിയുടെ കളറിനു ചേർന്ന പെട്ടും കമ്മലും വളയും കഴുത്തിൽ ഒരു സിംപിൾ മോഡൽ ഗോൾഡൻ ചെയിനും. ആ വേഷത്തിൽ അവളെ കാണാൻ അതിമനോഹരിയായിരുന്നു…

ഡാർക്ക്‌ ബ്ലൂ ബ്ലൗസും അതെ കരയുള്ള സെറ്റും മുണ്ടും ആയിരുന്നു അപ്പുവിന്റെ വേഷം.. നിച്ചുവിനെ പോലെ തന്നെ മുടി ഒതുക്കി പിന്നിയിട്ട് മുല്ലപ്പു വെച്ചിട്ടുണ്ട്. സാരിയുടെ കളറിനു ചേർന്ന പൊട്ടും കമ്മലും വളയും ഗേൾഡൻ സിംപിൾ മോഡൽ ചെയിനും… ആ വേഷത്തിൽ ഒന്നൂടെ ഭംഗി കൂട്ടിച്ചു.

മമ് പൊളിയായിട്ടുണ്ട്… എനിക്കിഷ്ട്ടപെട്ടു… എന്തായാലും ഇത്രയും നേരം നിങ്ങടെ വായിരിക്കുന്നത് കേട്ടങ്കിലും നിങ്ങടെ കൈ വിരുതം പറയാതിരിക്കാൻ വയ്യാ… അപ്പു

ശെരിയ.. സത്യം പറഞ്ഞാൽ എങ്ങനെ ഒരുങ്ങി ഞാൻ ആദ്യമായിട്ടാ… സമ്മതിച്ചിരിക്കുന്നു മക്കളെ… നിച്ചു

റെഡിയായി കഴിഞ്ഞങ്കിൽ താഴേക്ക് പോകാം… രമ്യ ടീച്ചർ റൂമിലേക്ക് വന്ന് പറഞ്ഞപ്പോൾ കണ്ണാടിയിൽ ചന്തം നോക്കി നിക്കുന്നതുങ്ങൾ നോട്ടം മാറ്റി ശ്യമയ്ക്ക് നേരെ തിരിഞ്ഞു.

ആഹാ ടീച്ചർ ഇപ്പോഴാണോ വരുന്നേ? കൊള്ളാട്ടോ… നിച്ചു അപ്പു

ഞാൻ വന്നിട്ട് കുറച്ച് നേരായി മക്കളെ ദേ ഈ ചെക്കൻ ബഹളമായിരുന്നു. ഒരു വിധം ഞാൻ തളച്ചു നിർത്തിയേക്കുവാണ്‌. ശ്യാമ കൈയ്യിൽ ഇരിക്കുന്ന മോനേ നോക്കി പറഞ്ഞു.

അച്ചോടാ.. നീ അലമ്പായിരുന്നോടാ മുത്തേ.. അതും പറഞ്ഞ് നിച്ചു കുഞ്ഞിന്റെ തുടുത്ത കവിളിൽ പിടിച്ച് പറഞ്ഞതും അവൻ കുഞ്ഞിരിക്ക പല്ല് കാട്ടി ചിരിച്ച് കാണിക്കുവാണ്‌.

മമ്.. വായോ വായോ വേഗം…

പിന്നെ കല്യാണ പെണ്ണുങ്ങൾ വേഗം താഴേക്കിറങ്ങി…

ആരൊക്കെയാ ഇത് കാവിലെ ഭാഗവതികൾ ഒരുമിച്ചിറങ്ങി വന്നിരിക്കുന്നോ? നിച്ചുവിനെയും അപ്പുവിനെയും കണ്ട് ജെറി പറഞ്ഞതും രണ്ടും സ്പോട്ടിൽ അതിനുള്ള മറുപടി കൊടുത്തു. കിട്ടി ബോതിച്ച ജെറി പിന്നെ വാ തുറക്കാൻ പോയില്ല…

നമുക്കൊരു സെൽഫി എടുക്കാം എല്ലാവരും നിക്ക്… അതും പറഞ്ഞ് സായ് ഫോൺ എടുത്തു. പിന്നെ സെൽഫി എടുത്ത് അച്ഛനമ്മ മാരുടെ അനുഗ്രഹവും വാങ്ങി രണ്ട് പേരും കാറിലേക്ക് കയറി.. പിന്നെ ഓരോരുത്തരും ബാക്കി വണ്ടികളിൽ കയറിയതും ഗേറ്റ് കടന്ന് വണ്ടി അമ്പലത്തിലേക്ക് യാത്രയായി…

അമ്പലത്തിൽ എത്താറായതും അപ്പു നിച്ചുവിന്റെ കൈയ്യിൽ പിടിമുറുക്കി..

നിച്ചു എനിക്ക് പേടിയാകുന്നു..

എന്താ…

കേട്ടില്ലേ എനിക്ക് പേടിയാകുന്നന്ന്…

ഈ ഡയലോഗ് വീട്ടിൽ വെച്ച് നിന്നോട് ഞാൻ പറഞ്ഞപ്പോൾ മോള് നീളത്തിൽ കുറെ വായിട്ടലച്ചായിരുന്നല്ലോ..

അ… അത് പിന്നെ അപ്പോ എന്തൊക്കെയോ പറഞ്ഞു. പക്ഷേ ഇപ്പോ എനിക്ക് പേടി വരുന്നു… നിച്ചു എന്റെ കൈയ്യൊക്കെ വിറക്കുന്നു… ഹൃദയം ഇപ്പോ പുറത്തോട്ട് ചാടും എന്ന പോലെ ആയി..

അതും കൂടി കേട്ടപ്പോൾ നിച്ചു ഒരു ചിരിയായിരുന്നു…

എന്റപ്പു എനിക്ക് വയ്യ ചിരിക്കാൻ അയ്യോ…

ചിരിക്കണ്ട…

എങ്ങനെ ചിരിക്കാതിരിക്കും അപ്പു…

അപ്പോഴേക്കും വണ്ടി അമ്പലത്തിനു മുന്നിൽ വന്നു നിന്നു.

അതെ ഇറങ്ങിക്കെ രണ്ടും.. അമ്പലമെത്തി.. അനിതയും അംമ്പികയും കാറിനടുത്തു നിന്നു പറഞ്ഞു.

അത് കേട്ടപ്പോൾ നിച്ചുവിന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു…

എന്തേ ചിരി നിർത്തിയെ ചിരിക്കുന്നില്ലേ? അപ്പു

മമ്ച്ചു… നിച്ചു ചുമൽ പൊന്തിച്ച് പറഞ്ഞു.

പിന്നെ രണ്ടും കാറിൽ നിന്നും ഇറങ്ങി…

___________________________________

അമ്പലത്തിലേക്ക് കയറിയതും നിച്ചുവിന്റെയും അപ്പുവിന്റെയും കണ്ണുകൾ ഒരുപോലെ വിടർന്നു. ഇരുവരുടെയും അതെ കളറിലെ വേഷമായിരുന്നു ആദിയുടെയും അഭിയുടെയും. ഗ്രീൻ കളർ ഷർട്ടും അതെ കരയിലെ മുണ്ടുമായിരുന്നു ആദിയിടെ വേഷം. ബ്ലൂ കളർ ഷർട്ടും അതെ കരയിലെ മുണ്ടുമായിരുന്നു അഭിയുടേത്. രണ്ടുപേരുടെയും നെറ്റിയിൽ കുറി തൊട്ടിട്ടുണ്ട്. അതും കൂടി ആയപ്പോൾ രണ്ടും പൊളിച്ചു.
രണ്ടിനെയും നോക്കി അവർക്കടുത്തേക്ക് നടന്നുവരുന്ന നിച്ചുവിനെയും അപ്പുവിനെയും കണ്ടപ്പോൾ ആദിയുടെയും അഭിയുടെയും അവസ്ഥയും ഏതാണ്ട് അത് തന്നെയായിരുന്നു. അവരെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുവായിരുന്നു. ഇരുവരും അവർക്കരികിലേക്ക് വന്നു നിന്നു ആദിയുടെ അടുത്ത് നിച്ചുവും അഭിയുടെ അടുത്ത് അപ്പുവും വന്നു നിന്നു.

നിച്ചു ആദിയെ നോക്കിയതും ആദി കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിക്കുവാണ്. ആ നോട്ടം താങ്ങാൻ വയ്യാതെ അവൾ വേഗം മുഖം കുനിച്ചു.

അഭിയുടെ അടുത്ത് വന്നു നിന്ന് അപ്പു അവനെ നോക്കിയതും അഭി ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. അപ്പു നാണത്തോടെ മുഖം കുനിച്ചു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു… ശ്രീ കൃഷ്ണന് സമക്ഷം ആദി നിച്ചുവിന്റെ കഴുത്തിലും അഭി അപ്പുവിന്റെ കഴുത്തിലും താലി ചാർത്തി. സീമന്ത രേഖ ചുമപ്പിച്ചു. നാലു പേരും ശ്രീ കൃഷ്ണന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ചു.

വിജയനും അശോകനും നിറഞ്ഞ മനസോടെ രണ്ട് മക്കളെയും കൈ പിടിച്ചേൽപ്പിച്ചു. ആദിയും അഭിയും നിറഞ്ഞ പുഞ്ചിരിയോടെ ആ കൈകളിൽ മുറുക്കെ പിടിച്ചു…

പിന്നെ അങ്ങോട്ട് ഫോട്ടോ എടുപ്പും ഫുടടിയുമൊക്കെ കഴിഞ്ഞ് ഇറങ്ങാൻ സമയമായപ്പോൾ അപ്പു പൊരിഞ്ഞ കരച്ചിൽ… നിച്ചു ഒരു വിധം പിടിച്ചു നിന്നെങ്കിലും അശോകന്റെ അടുത്ത് യാത്രപറയാൻ നേരം നിയന്ത്രണം വിട്ട് അവൾ അശോകൻ കേട്ടിപിടിച്ചു പൊട്ടി കരഞ്ഞു… ആച്ചി കളിയാക്കിയെങ്കിലും അവനും നല്ല വിഷമമുണ്ടായിരുന്നു. അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് അവർ കാറിലേക്ക് കയറി. അപ്പുവും അഭിയും ഒരു കാറിൽ ആദിയും നിച്ചുവും വേറെ കാറിൽ അങ്ങനെ ആയിരുന്നു. കാർ മുന്നോട്ട് നീങ്ങി.

കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവരുടെ കാർ ഗേറ്റ് കടന്ന് മംഗലത്ത് വീട്ടിൽ വന്നു നിന്നു.

നാലു പേരും കാറിൽ നിന്നും ഇറങ്ങി… അവർ നാലുപേരെയും കണ്ടപ്പോൾ സിന്ധു സാവിത്രിക്കരികെ നിന്നു പറഞ്ഞു.

ഞാൻ പറഞ്ഞിരുന്നില്ലേ ചേച്ചി… ഇപ്പോ അത് സത്യമായില്ലേ… എന്തു ചേർച്ചയാണല്ലേ…

മമ് ശെരിയ സിന്ധു… എന്നും എന്റെ കുട്ടികൾ സന്തോഷത്തോടെ കഴിഞ്ഞാൽ മതി എന്നാ എന്റെ പ്രാർത്ഥന…

രണ്ട് പേരുടെ കൈയ്യിലും നിലവിളക്ക് കൊടുത്തു വലത് കാല് വെച്ച് രണ്ടുപേരും വീട്ടിലേക്ക് കയറി. വിളക്ക് പൂജമുറിയിൽ കൊണ്ട് വെച്ച് കൈകൂപ്പി പ്രാർത്ഥിച്ചു. പിന്നെ മധുരം കഴിപ്പിക്കളൊക്കെ കഴിഞ്ഞ് ബന്തുക്കളൊക്കെ ആയി
പരിചയപ്പെടൽ ആയിരുന്നു… അങ്ങനെ പരിചയപെടലുകൾ കഴിഞ്ഞ് എല്ലാം കഴിഞ്ഞതും
ബന്തുക്കളെല്ലാം പോയി വീട് ശാന്തമായി…

ഇനി മക്കള് പോയി ഈ വേഷമൊക്കെ ഒന്ന് മാറ്റ്.. പ്രിയ മോളെ ഇവർക്ക് മുറിയൊന്നു കാണിച്ചു കൊടുക്ക്… സുമിത്ര

അവർ സുമിത്രയേ നോക്കി പുഞ്ചിരിച്ച് പ്രിയയുടെ കൂടെ റൂമിലേക്ക് നടന്നു.

മമ് ഇത് അഭിയേട്ടന്റെ റൂം. ഇനി മുതൽ അർപ്പണേച്ചിയുടെയും.. അതും പറഞ്ഞ് കൊണ്ട് അപ്പൂനെ റൂമിലേക്ക് വിട്ടു.

ബാ ഇനി നിച്ചു ഏട്ടത്തിയുടെ റൂം കാണിച്ചു തരാം..

മമ് ഇതാണ്‌ ആദിയേട്ടന്റെ റൂം.. ചെല്ല് പോയി ഫ്രഷ് ആയി താഴേക്ക് വാ.. ok.. അതും പറഞ്ഞ് പ്രിയ താഴേക്ക് പോയി. നിച്ചു പ്രിയ പോയത് നോക്കി പിന്നെ റൂമിലേക്ക് കയറി.

രണ്ട് പേരും ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് ഒരുമിച്ച് താഴേക്കിറങ്ങി ചെന്നു.

ആഹാ… രണ്ട് പേരും ഇത്ര പെട്ടന്ന് ഫ്രഷ് ആയി വന്നോ? സുമിത്ര..

വാ മക്കളെ ഇരിക്ക് ഉച്ചക്ക് വല്ലതും കഴിച്ചതല്ലേയുള്ളു രണ്ട് പേരും.. രണ്ട് പേരും ഇരിക്ക് അമ്മ വിളമ്പി തരാം…
അഭിയും ആദിയും അവരുടെ ഫ്രണ്ട്സിന്റടുക്കലാ… അവർക്ക് ട്രീറ്റ്‌ കൊണ്ടുക്കുന്ന തിരക്കിൽ… അവർ അത് കഴിഞ്ഞ് വന്ന് കഴിച്ചോളും… രണ്ട് പേരുടെയും നിപ്പ് കണ്ടപ്പോൾ സുമിത്ര തന്നെ പറഞ്ഞു.

പിന്നെ ഫുഡ്‌ കഴിയൊക്കെ കഴിഞ്ഞ് എല്ലാവരുമായി സംസാരിച്ചിരിക്കുമ്പോൾ ആണ് അഭിയും ആദിയും വന്നത്.. അവർ വന്ന വഴി നിച്ചുവിനെയും അപ്പുവിനെയും നോക്കിയോന്ന് പുഞ്ചിരിച്ച് റൂമിലേക്ക് പോയി…
പിന്നെ സമയം കടന്നുപോയി…

ഇന്നാ മക്കളെ പാല്… അതും പറഞ്ഞ് സുമിത്ര രണ്ടുപേരുടെ കൈയ്യിലേക്കും പാൽ ഗ്ലാസ്‌ കൊടുത്തു.
ഇനി എന്നും അവരുടെ ജീവിതത്തിൽ സന്തോഷത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകണം… രണ്ട് പേരുടെയും നെറ്റിയിൽ ചുമ്പിച്ചു.
മമ് ചെല്ല്… രണ്ട് പേരും റൂമിലേക്ക് ചെല്ല്.

രണ്ടും പുഞ്ചിരിയോടെ തലയാട്ടി റൂമിലേക്ക് നടന്നു.
അപ്പു അഭിയുടെ റൂമിനു മുന്നിലും നിച്ചു ആദിയുടെ റൂമിനു മുന്നിൽ എത്തിയപ്പോൾ രണ്ടാളും പരസ്പരം ഒന്ന് നോക്കി… പുഞ്ചിരിയോടെ രണ്ടും റൂമിലേക്ക് കയറി..

കമോൺ മക്കൾസ് അഭിയുടെ റൂമിൽ എന്താ നടക്കുന്നതെന്നു നമുക്ക് പോയി നോക്കാം..

അഭിയിടെ റൂം

അപ്പു ഡോർ ഓപ്പൺ ചെയ്ത് റൂമിലേക്ക് കയറിയപ്പോൾ അപ്പുവുണ്ട് ബെഡിൽ ഇരിക്കുന്നു. അപ്പുവിനെ കണ്ടതും അവൻ എണീറ്റ് ഡോർ ലോക്ക് ചെയ്ത് അപ്പുവിന് നേരെ തിരിഞ്ഞു.

എന്താപ്പു മുഖം താഴ്ത്തി നിൽക്കുന്നെ.. നിന്റെ ഭർത്താവ് നിന്റെ മുന്നിൽ തന്നെ നിൽപ്പില്ലേ..

പാല്.. അവൾ തല കുനിച്ചു കൊണ്ട് തന്നെ അവന് നേരെ പാൽ ഗ്ലാസ്‌ നീട്ടി.

അതെ നീ ഈ മുഖമൊന്നു എനിക്ക് നേരെ ഉയർത്തടി പെണ്ണേ…
അപ്പഴും അതെ നിൽപ്പ് തന്നെ…

മമ് രക്ഷയില്ല… അതും പറഞ്ഞ് അഭി അവളുടെ ഇടുപ്പിലൂടെ പിടിച്ച് അവനിലേക്ക് അടിപ്പിച്ചതും സ്പോട്ടിൽ ഞെട്ടി അപ്പു അഭിയുടെ മുഖത്തേക്ക് നോക്കി.

ആമ് അപ്പോ ചെയ്യണ്ടാ പോലെ ചെയ്താലേ എന്റെ വൈഫ്‌ എന്നെ നോക്കുവുള്ളു ല്ലേ…

പ… പാല്.. അവൾ വിറച്ചു കൊണ്ട് പറഞ്ഞു.

ഈ പെണ്ണിന്റെ കാര്യം.. ആ പാല് ഇങ്ങ് താ.. ഇവിടം വരെ ചുമന്നോണ്ട് വന്നതല്ലേ കുടിച്ചില്ലെന്നു വേണ്ടാ.. അതും പറഞ്ഞ് അവൾടെ കൈയ്യിൽ നിന്നും പാൽ ഗ്ലാസ്‌ വാങ്ങി ചുണ്ടോട്ടിപ്പിച്ചൊരു കാവിൽ കുടിച്ചു.
സമാധാനമായോ എന്റെ വൈഫിക്ക്.. അതും പറഞ്ഞ് ഗ്ലാസ്‌ അവൻ ടേബിലേക്ക് വെച്ച് അവൾക്ക് നേരെ തിരിഞ്ഞു. അപ്പുവിന്റെ കൈയ്യിൽ പിടിച്ചു വലിച്ച് അവന്റെ നെഞ്ചിലേക്കിട്ട്. അവൾ അവന്റെ നെഞ്ചിൽ ഒതുങ്ങി ചേർന്നു നിന്നു.

അപ്പു നീ ഹാപ്പിയായോ? അവൻ അവളുടെ കാതോരം വന്ന് ആർദ്രമായി ചോദിച്ചു.

മമ്… അവൾ ഒന്നൂടെ ആ നെഞ്ചിലേക്കമർന്നു…

അഭി മേല്ലേ അവളെ അകത്തി അവളുടെ ആ കുഞ്ഞു മുഖം കൈക്കുമ്പിളിലെടുത്ത് അവളുടെ ഇളം ചുണ്ടുകളെ സ്വന്തമാക്കി… പരസ്പരം പ്രണയം കൈമാറി അകന്നപ്പോൾ രണ്ടുപേരും കിതച്ചിരുന്നു. നാണത്താൽ അവളുടെ മുഖം ചുമന്നു.

അപ്പു ഇനിയും കാത്തു നിൽക്കാൻ വയ്യാ… എന്നിൽ തുടങ്ങി എന്നിൽ അലിയാൻ നിനക്ക് സമ്മതമല്ലേ… പൂർണ്ണമായും എന്റേതാകാൻ സമ്മതമല്ലേ. എന്റെ പ്രാണനായി എന്റെ ജീവനായി 💕ജീവാംശമായി💕..

അവൾ അതിനൊരു പുഞ്ചിരി നൽകിയതും അഭി അവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കിടത്തി അവളിലെക്കമർന്നു…

അതെ മതി മതി ഇനി അവരായി അവരുടെ പാടായി.. നമ്മളെന്തിനാ വെറുതെ… ഇനി വേറെ രണ്ടണ്ണം കൂടി ഇല്ലേ അവിടെ എന്തായിന്നു പോയി നോക്കാം നമുക്ക് കമോൺ മക്കൾസ്….

ആദിയുടെ റൂം

എന്റിശ്വര കാത്തോണേ പുലി മടയിലേക്കാ കാലെടുത്തു വെക്കാൻ പോകുന്നത് നീയേ ശരണം. കൈ വിടല്ലേ… ഉള്ള ദിവങ്ങളെ മുഴുവൻ വിളിച്ച് ഡോർ ഓപ്പൺ ചെയ്ത് റൂമിലേക്ക് കയറി.ലോക്ക് ചെയ്ത് തിരിഞ്ഞ് റൂം കണ്ണോടിച്ചപ്പോൾ ആദിയെ അവിടെയെങ്ങും കാണാനില്ല.

ഇതെവിടെ പോയി.. അതും ചിന്തിച്ച് നിച്ചു പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ച് ബഡിൽ വന്നിരുന്നപ്പോൾ ബാൽക്കണിയിൽ നിന്നും ഫോണും കൈയ്യിൽ പിടിച്ച് അകത്തേക്ക് വന്നു..

ആദിയെ കണ്ടതും നിച്ചു വേഗം ബഡിൽ നിന്നും എണീറ്റു നിന്നു.

ആഹാ താൻ വന്നോ.. എനിക്ക് ഒരു കാൾ വന്നു അതാ… അല്ല ഇതെന്താ ഈ വേഷത്തിൽ… ഒരു മിനിറ്റ് അതും പറഞ്ഞ് ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു കവർ എടുത്ത് കൊണ്ട് നിച്ചൂന് നേരെ നീട്ടി.

അവൾ ആ കവറിലേക്കും ആദിയിലേക്ക് നോക്കി.

എന്താ അതും നോക്കി നിക്കുന്നേ പോയി ചേഞ്ച്‌ ചെയ്ത് വാ വേഗമാകട്ടെ…

നിച്ചു ഒന്നും മനസിലാകാതെ വേഗം പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു.

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയ നിച്ചുവിനെ കണ്ട് ആദി ഒരു നിമിഷം നോക്കി നിന്നുപോയി… റെഡ് കളറിലെ ഒരു സിംപിൾ വർക്കുള്ള സാരിയായിരുന്നു അവളുടെ വേഷം…

നിച്ചു നേരെ ചെന്ന് കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് മുടി കേട്ടാൻ ആഞ്ഞതും ആദി അവൾക്ക് തൊട്ട് പിന്നിൽ വന്നു നിന്ന് കാതോരം മുഖം അടിപ്പിച്ചതും അവന്റെ നിശ്വാസം ചെവിയിൽ തട്ടിയപ്പോൾ അവൾ പൊള്ളി പിടഞ്ഞു.

മുടി അഴിച്ചിട്ടാൽ മതി.. അതായിരിക്കും കുറച്ച് കൂടി ഭംഗി… അത്രയും പറഞ്ഞ് കൊണ്ട് ആദി അവളിൽ നിന്നും അകന്ന് ബെഡിൽ വന്നിരുന്നു.

റെഡിയായി കഴിഞ്ഞ് ആദിക്ക് നേരെ തിരിഞ്ഞു.

പോകാം.. വാ.. എവിടെക്കാ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പിന്നെ എവിടേക്കാണെലും എന്റെ അന്യന്റെ കൂടെ അല്ലേ എന്ന് കരുതി പുറകെ ചെന്നു. ശബ്ദമുണ്ടാക്കാതെ ഞാൻ രണ്ടും പുറത്തേക്കിറങ്ങി. എന്റെ കൈയ്യും പിടിച്ച് പോർച്ചിലേക്ക് വന്നു. എന്റെ കൈയ്യിലെ പിടി വിട്ട് മുന്നിലെ ബുള്ളറ്റ് തള്ളിക്കൊണ്ട് മുന്നോട്ട് നടന്നു..

നീ എന്ത് നോക്കി നിക്കുവാ അവിടെ എന്റെ പിറകെ വാടി.. അന്യൻ എനിക്ക് കേൾക്കെ ശബ്‌ദം താഴ്ത്തി പറഞ്ഞപ്പോൾ ഞാൻ ഞെട്ടി സാരിയും പൊക്കി പിടിച്ച് പുറകെ ഓടി…
ഗേറ്റ് കടന്ന് കുറച്ചൂടെ മുന്നോട്ട് നടന്ന് ആദി ബുള്ളറ്റിലേക്ക് കയറി നിച്ചുനെ നോക്കി കയറാൻ പറഞ്ഞു. അവൾ പുഞ്ചിരിയോടെ കയറിയിരുന്നു. ആദിയുടെ ഷോൾഡറിൽ കൈ പിടിച്ചപ്പോൾ അവൻ അവളുടെ കൈ എടുത്ത് അവന്റെ വയറോട് ചുറ്റി ചേർത്ത് വെച്ചു.

എന്നും ഇങ്ങനെ ചേർന്ന് നിക്കണം നീ… മനസ്സിലായോ?

മമ് അവൾ തലയാട്ടി…

പിന്നെ ബുള്ളറ്റ് മുന്നോട്ട് പറപ്പിച്ചു… നിച്ചു അവനോട്‌ ചേർന്ന് ആദിയുടെ മുതുകിൽ തല ചായ്ച്ചിരുന്നു…

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ബുള്ളറ്റ് ഒരിടത് നിന്നു. നിച്ചു മുഖമുയർത്തി ചുറ്റുമോന്ന് കണ്ണോടിച്ചു. അവളുടെ കണ്ണുകൾ വിടർന്നു.

ഇറങ്ങ്… ആദി പറഞ്ഞതും അവൾ ബുള്ളറ്റിൽ നിന്നും ഇറങ്ങി.. അവനും ഇറങ്ങി നിച്ചുവിന്റെ കൈയ്യും പിടിച്ച് നീണ്ട് കിടക്കുന്ന കടൽ തീരം നോക്കി അവൻ നടന്നു. അവന്റെ കൂടെ അവളും.. നിലാവിന്റെ വെളിച്ചത്തിൽ അവിടം അതി മനോഹരമായിരുന്നു. കരയെ പുണരാൻ അടുക്കുന്ന തിരമാലകളുടെ ശബ്‌ദം അല്ലാതെ ബാക്കി നിശബ്ദത…കൂടെ കുളിർ കാറ്റും… ആദി എന്റെ കൈ വിട്ട് നിലത്ത് മണപ്പാരപ്പിൽ ഇരുന്നു. എന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് കൂടെ ഇരുത്തി.
ഞാൻ ആദിയുടെ മുഖത്തേക്ക് തന്നെ നോക്കി നിക്കുവായിരുന്നു…

താൻ വിചാരിക്കുന്നുണ്ടാകും ഫസ്റ്റ് നൈറ്റ്‌ ആയിട്ട് ഈ രാത്രിയിൽ തന്നെയും കൊണ്ട് ഇവിടെ വന്നതെന്തായിരിക്കുമെന്ന് ല്ലേ??

ഏയ്… അങ്ങനെ ഒന്നുമില്ല.. എനിക്ക് ഇങ്ങനെ നൈറ്റ്‌ റൈഡ് ഒത്തിരി ഇഷ്ട്ടമാണ്… ഇപ്പോ തന്നെ നോക്ക് ഈ നിലാവുള്ള രാത്രിയിൽ കടൽ തീരത്ത് മനസ്സിനിഷ്ടമുള്ളവരുടെ കൂടെ ഇങ്ങനെ ഇരിക്കുക അത് വല്ലാത്തൊരു ഫീൽ തന്നെയാണ്..

ആദി അവളെ നോക്കി ഇരിക്കുവായിരുന്നു… ശെരിയ നീ പറഞ്ഞത്… ഞാൻ രാധുവുമായി ഏറ്റവും കൂടുതൽ ചിലവഴിച്ചിടം ഇവിടെയായിരുന്നു. അവളുടെ ഓർമ്മകൾ നിറഞ്ഞ സ്ഥാലം.. അത് കേട്ടതും നിച്ചുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു… അവൾടെ മനസ്സിൽ ചെറിയൊരു വേദന ഇപ്പോഴും പഴയ കാമുകിയുടെ ഓർമ്മകൾ പറഞ്ഞത് കൊണ്ട് തന്നെയാണ്…

എന്താണ് മുഖം പെട്ടന്ന് മങ്ങിയത്.. ഞാൻ രാധികയെ കുറിച്ച് പറഞ്ഞത് കൊണ്ടാണോ? മമ്

ഏയ്… അല്ല..

എന്നോട് കള്ളം പറയാൻ നോക്കണ്ട ഭാര്യേ… നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ…

എനിക്കറിയാം ഈ ഹൃദയത്തിൽ രാധികക്കുണ്ടായിരുന്ന സ്ഥാനം… ജീവനു തുല്യം സ്നേഹിച്ചിട്ട് നഷ്ട്ടപെടുമ്പോൾ ഉള്ള വേദന അത് ഒത്തിരി വലുതായിരിക്കും…

നീ പറഞ്ഞത് സത്യമാണ് എന്റെ ഹൃദയത്തിൽ അവൾക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പക്ഷേ എന്റെ താലി നിന്റെ കഴുത്തിൽ വീണ ആ നിമിഷം മുതൽ മറ്റെന്തിനെക്കാളും എന്റെ ഈ ഹൃദയത്തിൽ സ്ഥാനം നിനക്ക് മാത്രമാണ് അശ്വനി.
ആദിയുടെ വാക്കുകൾ കേട്ടതും നിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളെ ചേർത്ത് പിടിച്ച് ആദിയും ഇരുന്നു.

രാധിക എന്റെ ജീവിതത്തിലെ കഴിഞ്ഞ് പോയ അധ്യായമാണ്. ആത്‍മാർത്ഥമായി പ്രണയിച്ചത് കൊണ്ട് തന്നെ അവളുടെ ഓർമ്മകൾ അത്ര വേഗം എന്നിൽ നിന്നും പോകുകയില്ല. പക്ഷേ ഒരു വാക്ക് എന്റെ ഭാര്യക്ക് ഞാൻ തരാം. ഇപ്പോ എന്റെ ജീവനും ജീവിതവും നീ മാത്രമാണ് അശ്വനി…
അത് കേട്ടതും നിച്ചു അവനിലേക്ക് ഒന്നൂടെ ചേർന്നിരുന്നു. ഒരു നിമിഷം ഇരുവരും ആ ഇരുപ്പീരുന്നു…

എടി ഭാര്യേ ഇങ്ങനെ ഈ ഇരിപ്പ് ഇരുന്നാൽ മതിയോ?

അത് കേട്ടതും നിച്ചു അവനെ മുഖമുയർത്തി നോക്കി…

ഇപ്പോഴേ പോണോ.. കുറച്ച് കഴിഞ്ഞിട്ട് പോകാം…
അതും പറഞ്ഞ് അവൾ അവന്റെ തോളിൽ തല ചായ്ച്ച് തിരമാലകളെ നോക്കി ഇരുന്നു. പെട്ടന്ന് വിരലിൽ ഒരു തണുപ്പ് തോന്നിയപ്പോൾ കൈയ്യിലേക്ക് നോക്കിയപ്പോൾ ❤️ARSWANI❤️എന്ന് കൊത്തിയ ഒരു സിംപിൾ മോഡൽ ഗോൾഡൺ റിങ്…

ഇത് നമ്മുടെ പ്രണയത്തിന്റെ പ്രീതികമാണ്… ഇനിയുള്ള എന്റെ ജീവിതത്തിൽ പ്രണയമായി അതിലുപരി പ്രാണനായി അലിഞ്ഞു ചേരണം ജീവന്റെ അംശമായി എന്റെ പ്രണയപാതിയായി 💕ജീവാംശമായി💕…

നിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി. ആദി അവളുടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്തു…
ഈ കണ്ണുകൾ ഇനി നിറയാൻ പാടില്ല… അതെനിക്ക് സഹിക്കാൻ കഴിയില്ല.. അതും പറഞ്ഞ് അവളുടെ കണ്ണുകളിൽ ചുമ്പിച്ചു. സന്തോഷത്തോടെ ആ ചുമ്പനത്തെ അവൾ ഏറ്റു വാങ്ങി.

പിന്നെ ഇണയെ ഇണയോട് ചേർത്ത് പ്രണയം പങ്കു വെച്ചു. നിച്ചു ആദിയുടെ ഷർട്ടിൽ പിടി മുറുക്കി. ആദിയുടെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി. ദീർഘ നേരത്തെ ചുമ്പനത്തിനോടുവിൽ കിതപ്പോടെ രണ്ടുപേരും വിട്ടകന്നു. നിച്ചു നാണത്താൽ മുഖം കുനിച്ചു നിന്നു.

എന്താണ് ഭാര്യേ ഇത്രയ്ക്ക് നാണിക്കാൻ… ഇതൊരു സാംപിൾ മാത്രമല്ലേ.. വീട്ടിൽ ചെല്ലുമ്പോൾ ഇതുക്കും മേലെ…

അത് കേട്ടതും നിച്ചു ആദിയുടെ കൈക്കിട്ട് വേദനിക്കാത്ത വിധം ഒരു നുള്ള് കൊടുത്തു.

വാ.. ഇനി നമുക്ക് വീട്ടിൽ പോകാം.. അതും പറഞ്ഞ് ആദി എണീറ്റു നിന്ന് നിച്ചുവിന് നേരെ കൈ നീട്ടി. അവൾ പുഞ്ചിരിയോടെ അവന്റെ കൈയ്യിൽ പിടിച്ച് എണീറ്റു.
അവളെ ചേർത്തു പിടിച്ച് ബുള്ളറ്റിനടുത്തേക്ക് നടന്നു. ആദി കയറി ഇരുന്ന് നിച്ചുവിനെ നോക്കി അവൾ ചിരിയോടെ പുറകിലേക്ക് കേറിയിരുന്നു അവനെ ചുറ്റിപ്പിടിച്ചിരുന്നു.

അപ്പോ എങ്ങനെ ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങുവല്ലേ… അതിന് അവൾ അവനെ ഒന്നൂടെ ഇറുക്കി പിടിച്ച് അവന്റെ തോളിൽ തലചായ്ച്ചിരുന്നു.. അവൻ പുഞ്ചിരിയോടെ മുന്നോട്ട് വണ്ടിയെടുത്തു…

ആദിയും നിച്ചുവും അപ്പുവും അഭിയും അവരുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ… സന്തോഷവും പരിഭവവും ഇണക്കവും പിണക്കവും അതിലുപരി പ്രണയവും നിറഞ്ഞ അവരുടേതായ ലോകത്ത്…

___________________END___________________