രചന – റോസിലി ജോസഫ്
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങുമ്പോൾ അവൾക്ക് ചെറിയൊരു വിഷമം തോന്നാതിരുന്നില്ല ഏട്ടാ നമ്മുക്കും കൂടി പോകാം വീട്ടിലേയ്ക്ക്. അമ്മ തനിയെ എങ്ങനെയാ അച്ഛനെ നോക്കുക വേണ്ട മോളെ നിങ്ങളവിടെ ചെല്ലാതിരുന്നാൽ സുലോചന എന്താ വിചാരിക്കുക പൊയ്ക്കോളൂ. എന്തായാലും അച്ഛനിപ്പോ നല്ല ഭേദം ഉണ്ടല്ലോ.. അതെ ശ്രീ നമ്മുക്ക് വീട്ടിലേയ്ക്ക് പോകാം. നിനക്കും വയ്യാതിരിക്കുന്ന ഈ സാഹചര്യത്തിൽ അവിടെ പോയാൽ നിന്റെ അമ്മയ്ക്ക് അതൊരു ബുദ്ധിമുട്ടാകും.. ബുദ്ധിമുട്ടായിട്ടല്ല മോനേ ഇവളെ എനിക്ക് ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല അതുകൊണ്ടാ.. അച്ഛാ ഞാൻ വണ്ടി കൊണ്ടുവന്നിട്ടുണ്ട്.. ജയൻ അച്ഛന്റെ നേരേ നടന്നു ചെന്നു. വീൽചെയറിൽ നിന്ന് ആയാളും അമ്മയും പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിക്കുമ്പോഴാണ് ശ്രീധരന്റെ വരവ് നിങ്ങള് പോകാനിറങ്ങിയോ.. ആ ഇവിടെ കിടന്നു മടുത്തെടോ.. ബാലൻ പറഞ്ഞു. ഞാനും കൂടി പിടിക്കാം.. ആയാളും കൂടി ചേർന്ന് ബാലനെ കാറിൽ ഇരുത്തി നിങ്ങളെങ്ങനെയാ ഇവരുടെ കൂടെ വീട്ടിലേയ്ക്ക് പോവല്ലേ.. അതെ അച്ഛാ.. എന്നാ ശരി നിങ്ങള് പൊയ്ക്കോ ഞാൻ പിന്നാലെ വന്നേയ്ക്കാം
ബാലന്റെ വീട്ടുമുറ്റം. കാറ് മുറ്റത്തേയ്ക്ക് കയറ്റി ഒതുക്കി നിർത്തി. ജയൻ അതിൽ നിന്നും ഇറങ്ങി ശ്രീദേവി സൂക്ഷിച്ചു.. അയാൾ അവളെ പിടിച്ചിറക്കി. പിന്നാലെ ലക്ഷ്മിയും ഇറങ്ങി. അവർ തലക്കൽ ചെന്ന് വാതിൽ തുറന്നു ജയൻ അച്ഛനെ പയ്യെ കാറിൽ നിന്നെടുത്ത് വീൽചെയറിൽ ഇരുത്തി മോന് ബുദ്ധിമുട്ടായല്ലേ.. അയാൾ നിറമിഴിയോടെ ചോദിച്ചു ഏയ് എനിക്കെന്ത് ബുദ്ധിമുട്ടാ അച്ഛാ ശ്രീദേവിയുടെ അച്ഛൻ എന്റെയും കൂടി അച്ഛനല്ലേ പിന്നെന്താ.. അയാൾ മറുപടിയൊന്നും പറയാതെ മൂകമായി ഇരുന്നു വൈകുന്നേരമായപ്പോൾ ജയൻ ശ്രീദേവിയുടെ അരികിൽ ചെന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞു വേണമെങ്കിൽ രണ്ട് ദിവസം ഇവിടെ നിന്നോ അതുകഴിഞ്ഞാൽ അങ്ങ് വന്നേക്കണം. അതുകേട്ടതും അവളുടെ മുഖം കൂടുതൽ തെളിഞ്ഞു.
അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു മോനേ നീ പോകാനിറങ്ങിയോ..? ലക്ഷ്മി വാതിൽക്കൽ വന്നു ചോദിച്ചു പോകണം അമ്മേ ചെന്നിട്ട് കുറെ വർക്ക് ചെയ്തു തീർക്കാൻ ഉണ്ട്. ശ്രീദേവി ഇവിടെ നിന്നോട്ടെ രണ്ട് ദിവസം കഴിഞ്ഞു ഞാൻ വന്നു കൊണ്ടുപോയ്ക്കോളാം ശരി മോനെ നിന്റെ ഇഷ്ടം പോലെ.. അന്ന് രാത്രിയിൽ അവൾ അമ്മയെ കെട്ടിപിടിചാണ് കിടന്നത്. അതെ സമയം ഉറക്കം വരാതെ ഭാര്യയേം ഓർത്തു കിടക്കുകയായിരുന്നു ജയദേവൻ. അന്നത്തെ രാത്രി കടിച്ചു പിടിച്ചങ്ങിനെ പോയി. പിറ്റേന്ന് രാത്രി അവൻ വെച്ച് പിടിച്ചു ഭാര്യ വീട്ടിലേയ്ക്ക് വാതിലിൽ മുട്ടുന്ന ഒച്ച കേട്ട് അവൾ തന്നെയാണ് വാതിൽ തുറന്നത് അയ്യോ നിങ്ങളെന്താ ഈ നേരത്ത് ആരാ മോളെ.. അത് ജയേട്ടനാ അമ്മേ.. ആഹാ മോനെന്താ ഈ നേരത്ത് ഒന്നൂല്ല അമ്മേ എനിക്ക് അച്ഛനെ ഒന്ന് കാണാൻ തോന്നി അതാ.. അച്ഛൻ നല്ല ഉറക്കമാ.. സാരല്ല ഉറങ്ങിക്കോട്ടെ. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം നിങ്ങൾ സംസാരിച്ചു ഇരിക്ക് ഡീ നീ ഒന്നിങ്ങോട്ട് വന്നേ..
എന്താ മനുഷ്യാ.. എനിക്ക് വയ്യടി നിന്നെ കാണാതെ ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല.. അയ്യടാ അച്ഛനെ കാണാൻ വന്നതാണെന്ന് പറഞ്ഞിട്ട് അത് ഞാൻ വെറുതെ പറഞ്ഞതാ. നിന്നെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ അമ്മയെന്തു വിചാരിക്കും ജയൻ നാളെയല്ലേ പോകുന്നുള്ളൂ.. അമ്മ മുറിയിലേയ്ക്ക് കയറി വന്നു ഇനിയിപ്പോ നാളെ പോകാം ജയേട്ടാ ഇന്നിപ്പോ ഇനി ഇത്രയും നേരമായില്ലേ.. ശരി എന്നാ നിങ്ങളീ മുറിയിൽ കിടക്ക്. ഞാൻ അപ്പുറത്തു കിടന്നോളാം.. അമ്മ പോയതും അവൻ വാതിലടച്ചു അവളെ നെഞ്ചോടു ചേർത്തു അതേ എപ്പഴാ അമ്പലത്തിൽ പോകുന്നെ.. ഞാനത് ഇന്ന് മുഴുവൻ ഓർക്കുവായിരുന്നു. എത്രയും വേഗം നമ്മുക്ക് പോകാം ഏട്ടാ.. ശരി നാളെ നമ്മൾ ഇവിടുന്ന് ഇറങ്ങിയാൽ നേരെ പോകുന്നത് അവിടേയ്ക്ക് മതിയോ.. സത്യായിട്ടും.. അവൾ സന്തോഷം അടക്കാനാവാതെ ചോദിച്ചു
മ്മ്.. അവൻ മറുപടി ഒരു മൂളലിൽ ഒതുക്കി. പിറ്റേന്ന് നേരം പുലർന്നതും അതിയായ സന്തോഷത്തോടെ അവൾ അമ്മയുടെ ചുറ്റിലും ഓടിച്ചാടി നടന്നു എന്റെ പെണ്ണെ നീയിങ്ങനെ ഓടാതെ.. എവിടെയെങ്കിലും അടങ്ങി ഇരിക്ക്.. അമ്മേ ന്റെ ചക്കര അമ്മേ.. മ്മ് എന്താ..? അമ്മയുടെ തോളിൽ ചേർത്ത് വെച്ച അവളുടെ കൈകളെ ഒന്നുകൂടി അമ്മ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു അതേയ് ഇന്ന് ഞങ്ങൾ ഒരു സ്ഥലം വരെ പോകും ഒരു അമ്പലത്തിൽ. മുൻപ് ഞങ്ങൾ ഒരു അമ്പലത്തിൽ പോയ കാര്യം അമ്മയോട് പറഞ്ഞിട്ടില്ലേ അവിടെ. അവിടെ പോയി മണി കെട്ടണം. അതെന്റെ നേർച്ചയാ.. പോയിട്ട് എപ്പോ വരും.. വൈകിട്ട്. ചിലപ്പോ രാത്രി ആകും.. അധികം ചുറ്റി കറങ്ങാതെ വേഗം ഇങ്ങ് വന്നേക്കണം. ആ നോക്കാം.. ഈ പെണ്ണ്. ദാ ഈ ചായ ജയന് കൊണ്ട് കൊടുക്ക്.. ഇങ്ങ് താ അമ്മേ.. അവൾ ചായയുമായി മുറിയിൽ ചെന്നു.
ജയേട്ടൻ നല്ല ഉറക്കം ആയിരുന്നു. അവൾ തന്റെ നനഞ്ഞ മുടി അവന്റെ കവിളിലൂടെ ഉരച്ചു. ഞെട്ടിയുണർന്ന അവൻ കണ്ടത് കിലികിലെ ചിരിക്കുന്ന ഭാര്യയെ ആണ് എന്റെ ശ്രീ മുഖത്ത് മുടി കൊണ്ട് ഉരച്ചിട്ട് നിന്ന് ചിരിക്കുവാണോ..നീ..? പിന്നെ ചിരിക്കാതെ കരയണോ.. വേഗം എണീക്ക് ഈ ചായ കുടിച്ചിട്ട് റെഡിയാകാൻ നോക്ക്.. രാവിലെ എവിടെ പോകാനാ.. ആഹാ അതും മറന്നോ.. ഇന്ന് അമ്പലത്തിൽ പോകാന്നു പറഞ്ഞതല്ലേ.. ആ കുറച്ചു കഴിയട്ടെ.. പറ്റില്ല ഇപ്പൊ എണീക്കണം. അവൾ അവനെ പിടിച്ചു വലിച്ചു എണീപ്പിച്ചു ഈ പെണ്ണ്. അവൻ അരിശപ്പെട്ടു മുഖം കഴുകാനായി എണീറ്റു പോയി. തിരികെ വന്നപ്പോഴേക്കും അവൾ ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ചു അതേയ് വേഗം കഴിക്ക് ഇപ്പൊ പോയാലെ സന്ധ്യക്ക് മുന്നേ തിരിച്ചെത്താൻ പറ്റു ഓ ശരി നിങ്ങളെങ്ങനെയാ പോകുന്നെ..
കാറിൽ പോകാന്നു പറഞ്ഞിട്ട് ശ്രീ കേൾക്കുന്നില്ല അമ്മേ അവൾക്ക് ബൈക്കിൽ തന്നെ പോകണമെന്ന് പറഞ്ഞാ.. എന്റെ മോളെ ഒന്നാതെ റോഡെല്ലാം പോയികിടക്കുവാ നിങ്ങൾ വല്യ വണ്ടിയിലെങ്ങാനും പോ.. ജയേട്ടാ.. അവളോട് പറഞ്ഞിട്ട് ഒന്നും കാര്യമില്ലമ്മേ. എന്ത് ചെയ്യാനാ പോത്ത് നിങ്ങളാ പോത്ത്. അവൾ ദേഷ്യത്തിൽ അകത്തേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സാരിയുമായി തിരിച്ചു വന്നു ദേ എനിക്കീ സാരി പോരെ നല്ലോണം ചേരുന്നില്ലേ.. അത് കണ്ടപ്പോൾ ചിരിയാണ് വന്നത്. പിണങ്ങി മുഖം വീർപ്പിച്ചു പോയവളാണ് സാരിയും പൊക്കി പിടിച്ചോണ്ട് വന്നിരിക്കുന്നത് അതേയ് ചിരിക്കാനല്ല പറഞ്ഞത് സാരി കൊള്ളാമോ ഇല്ലയോ എന്ന് പറ എന്റെ പൊന്നേ നീ ഏതുടുത്താലും സുന്ദരിയല്ലേ.. ആ അങ്ങനെ പറ.. വേഗം കഴിച്ചിട്ട് വാ സമയം പോകുന്നു അവൾ ചാടി തുള്ളി വീണ്ടും അകത്തേയ്ക്ക് പോയി ഓരോ ഭർത്താക്കന്മാരുടെ വിധിയെ.. മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ കയ്യ് കഴുകാൻ പോയി.
കയ്യ് കഴുകി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ശ്രീദേവി നിൽക്കുന്നു ഇനി ഇത് എന്തിനുള്ള പുറപ്പാട് ആണാവോ..?? അതേയ് നിങ്ങളീ ഷർട് ഇട്ടാൽ മതി പച്ച കളർ ഷർട്ടും പൊക്കി പിടിച്ചുകൊണ്ടവൾ പറഞ്ഞു. അവനത് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടവളോട് പറഞ്ഞു എന്റെ പെണ്ണെ നീ പോകാൻ ഒരുങ്ങുന്നതൊക്കെ കൊള്ളാം വഴിക്ക് വെച്ച് വയ്യാന്നു വെല്ലോം പറഞ്ഞാൽ ഉണ്ടല്ലോ.. ആ കുന്നൊക്കെ കേറാൻ ഉള്ളതാ എങ്ങനെ കേറും നീയ്. അതിനല്ലേ ഏട്ടൻ ഉള്ളത് അയ്യടാ എന്നെ കണ്ടോണ്ട് നീ ഒരുങ്ങുവൊന്നും വേണ്ട.. നിങ്ങൾ റെഡിയായില്ലേ വേഗം ഇറങ്ങാൻ നോക്ക് അമ്മ പറയുന്നത് കേട്ട് അവളാണ് മറുപടി പറഞ്ഞത് ഞങ്ങൾ ദേ ഇറങ്ങി അമ്മേ.. ബൈക്കിന്റെ പിന്നിൽ പാട് പെട്ടിരിക്കുന്ന അവളെ കണ്ട് വീണ്ടും ജയൻ പറഞ്ഞു നിന്നോട് ഞാൻ പറഞ്ഞതല്ലേ കാറിൽ പോകാമെന്നു മോളെ അതാ നല്ലത് നീ പറയുന്നതൊന്നു കേൾക്ക് മനസ്സില മനസ്സോടെ അവൾ കാറിനരികിലേയ്ക്ക് നടന്നു ചാവിയും പിടിച്ചു അവൻ പിന്നിൽ നില്പുണ്ടായിരുന്നു. (തുടരും..)

by