രചന – ആയിഷ അക്ബർ
വേദക്ക് അന്ന് രാത്രി ഉറക്കം വന്നിരുന്നില്ല…..
മനസ്സിൽ മുഴുവൻ അവന്റെയാ കുഞ്ഞ് മുഖമായിരുന്നു…..എന്തിനാണീശ്വരാ അവനെ തന്റെ മുമ്പിൽ കൊണ്ട് വന്നത്……മനസ്സ് നിറച്ചു കൊണ്ടവനിലേക്ക് വാത്സല്യം ചൊരിഞ്ഞത്…..തന്റെ കുഞ്ഞിന്റെ സ്ഥാനത് അവന്റെ മുഖം വരച്ചു ചേർത്തത്…..ഇത്ര പെട്ടെന്നൊരു വേർപാടിന്റെ ആവശ്യം എന്തായിരുന്നു…..തനിക്കവനെ കണ്ട് പോലും കൊതി തീർന്നിട്ടില്ല…..വേദയുടെ ഹൃദയം വല്ലാതെ നൊന്തു പോയിരുന്നു…….പിറ്റേന്നും അതേ സമയം മുത്തശ്ശി അവനെ കൂട്ടി വന്നു…….
എന്നത്തേതിലും വിപരീതമായി ഇന്ന് മനസ്സിനെന്തോ നീറ്റലാണ് അവനെ എടുക്കുമ്പോൾ….അവൾ അവനെ മാറോടു ചേർത്ത് പിടിച്ചു…….
ആദി…. ഇന്നും കൂടെയേ ഉണ്ടാവൊള്ളോ …..വേദയുടെ മനസ്സറിഞ്ഞെന്ന വണ്ണം അത് ചോദിച്ചത്അഞ്ജുവായിരുന്നു…..അങ്ങനെയായിരുന്നു വിചാരിച്ചത്…..എന്നാൽ പറഞ്ഞേൽപ്പിച്ചിരുന്ന നഴ്സിന് വരാൻ പറ്റില്ലെന്ന് പറഞ്ഞു വിളിച്ചേക്കുന്നു….
മുത്തശ്ശിയത് പറഞ്ഞതും വേദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി….കൂടുതലൊന്നും പോകില്ല…. ഒരു രണ്ട് ദിവസത്തിനുള്ളിൽ മറ്റൊരു ആയയെ അവൻ നോക്കാമെന്നാണ് പറഞ്ഞിട്ടുള്ളത് ……
അവളുടെ കണ്ണുകൾ കണ്ടെന്ന വണ്ണം അവരത് പറഞ്ഞതും ഒരു നിരാശ അവളെ പുൽകി……
നിങ്ങളുടെ അറിവിൽ വീട്ടില് വന്നു നോക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ..നിങ്ങളെ പോലെയൊക്കെ ആരെങ്കിലും…….മുത്തശ്ശി നീലിമയെ നോക്കിയത് ചോദിച്ചതും അവരുടെ മൂന്ന് പേരുടെയും മനസ്സിൽ നിറഞ്ഞത് ഒരേ മുഖമായിരുന്നു…….അവർ മൂന്ന് പേരും ഒരുമിച്ചു വേദയിലേക്ക് നോക്കി….അവളുടെ ഉള്ളിൽ നിന്ന് എന്തൊക്കെയോ പുറത്തേക്ക് വരാൻ വെമ്പി നിൽക്കുന്നുണ്ട്…..ഇങ്ങോട്ട് വരേണ്ട പ്രശ്നം കൊണ്ടാണ്……അവിടെ വന്നു നോക്കാനുള്ള ഒരു അവസരം ഇവിടെയുണ്ടായായിരുന്നെങ്കിൽ നിങ്ങളിലാരെയെങ്കിലും തന്നെ ഞാൻ കൊണ്ട് പോയേനെ….
അവരാരെങ്കിലും അവളുടെ പേരൊന്നു പറഞ്ഞിരുന്നെങ്കിൽ എന്ന വണ്ണം മുത്തശ്ശി വീണ്ടുമവർക്ക് ധൈര്യം നൽകാനാണ് അത് പറഞ്ഞത്….വേദാ….. തനിക്ക് പോകാൻ പറ്റുമോ…..അവളത്രയേറെ അതാഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയതും ആ അവസരം അവളുടെ നിശബ്ദത കൊണ്ട് നഷ്ടപ്പെട്ടു പോകരുതെന്നുമുള്ളത് കൊണ്ട് തന്നെയാണ് അഞ്ചു പെട്ടെന്നവളോടായി അത് ചോദിച്ചത്…….
അവളൊരു നിമിഷം ഒന്ന് നിന്നു…….താനാഗ്രഹിച്ചിരുന്നെങ്കിലും പെട്ടെന്നങ്ങനെയൊരു ചോദ്യം തന്നിലേക്ക് വന്നതും അവളൊന്നു പതറി പോയിരുന്നു…..ആ…. വേദയായിരുന്നെങ്കിൽ സൗകര്യമായി….. ആദിയുമായി നല്ല കൂട്ടാണല്ലോ…..
മുത്തശ്ശി തികട്ടി വന്ന സന്തോഷം മറച്ചു വെച്ച് കൊണ്ട് വളരേ സ്വാഭാവികമായി പറഞ്ഞു….
മാഡം…. ഞാൻ ഞങ്ങളുടെ മാഡത്തി നോട് പറഞ്ഞു ശെരിയാക്കാം….പക്ഷെ നിങ്ങളുടെ കൂടെയവൾ സുരക്ഷിതയായിരിക്കുമോ….
എന്റെ അമ്മയുടെ ദത്ത് പുത്രിയാണവൾ…..
അമ്മ എന്നെ വിശ്വസിച്ചു പറഞ്ഞയചതാണ്……
അഞ്ചു വേദയുടെ മൗനം സമ്മതമായി കണക്കാക്കിയെന്ന വണ്ണം അത് ചോദിക്കുമ്പോൾ അതിൽ നിറഞ്ഞു നിന്നതത്രയും വേദയേ കുറിച്ചുള്ള ആശങ്കകൾ തന്നെയായിരുന്നു…..പൂർണമായും വിശ്വസിക്കാം…..ഇനി വിശ്വസിക്കാൻ വയ്യെന്നാണെങ്കിൽ മനക്കലെ തറവാട് വരെ ഒന്ന് വരാം…. അന്വേഷിക്കാം……മുത്തശ്ശി അഞ്ജുവിനെ നോക്കിയത് കൂടി പറഞ്ഞതും അവൾ വേദയിലേക്കൊന്ന് നോക്കിക്കോ…
ഒട്ടും പരിചയമില്ലാത്ത ആളുകൾക്കിടയിലേക്ക് താനെങ്ങനെ പോകും…..അവൾ ആദിയെ ഒന്ന് നോക്കി…..അവൻ തന്റെ കൈ പിടിയിലൊതുങ്ങി അങ്ങനെ കിടക്കുകയാണ്…..താനവനെ ചേർത് പിടിക്കുമെന്ന് വിശ്വാസമുള്ളത്പോലെ….അവളോന്നു കൂടി ആ മിനുസമുള്ള കയ്യിൽ തൊട്ടു……ഞാൻ….. ഞാൻ വരാം…..പതിയെ യാണ് അവളത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്ക് ഒരു തീരുമാനത്തിന് വേണ്ട ശക്തി യുണ്ടായിരുന്നു…..മുത്തശ്ശിയുടെ മുഖം വല്ലാതെ തെളിഞ്ഞു…..ആയിക്കോട്ടെ….. എങ്കി ഞാൻ അവനോടൊന്ന് സംസാരിച്ചിട്ട് വിളിക്കാം….
മുത്തശ്ശി അതും പറഞ്ഞവിടെ നിന്നിറങ്ങുമ്പോഴും അഞ്ജുവിന് അതത്ര തൃപ്തി തോന്നിയിരുന്നില്ല…..
ഇവരീ പറഞ്ഞ സ്ഥലത്ത് ആരെങ്കിലും പരിചയക്കാരുണ്ടോ……
ആ…… നമ്മുടെ മാഡത്തിന്റെ വീട് ആ ഏരിയയിലാണ്……..അല്ലാതെ പരിചയക്കാരോന്നുമില്ല…..അഞ്ജുവിന്റെ ചോദ്യത്തിന് നീലിമയായിരുന്നു അത് പറഞ്ഞത്……
എന്നാൽ ഈ കാര്യം പറയാൻ വിളിക്കുമ്പോൾ മാഡത്തിനോട് അവരെ കുറിച്ച് കൂടി ഒന്ന് ചോദിക്കാമല്ലേ……അഞ്ചു അതും ചോദിച്ചു കൊണ്ട് ഫോണിൽ നമ്പർ ഡയൽ ചെയ്തു……..
മനക്കലെ തറവാടും അവിടുത്തെ മുത്തശ്ശിയും അങ്ങനെയൊരു ആവശ്യം പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ മറ്റൊന്ന് ചിന്തിക്കേണ്ട ആവശ്യം കൂടിയില്ല……
അവിടുത്തെ കുട്ടി നമ്മുടെ ഡേ കെയറിലുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു…..അവർക്ക് എന്താ വേണ്ടതെന്നു വെച്ചാൽ അത് പോലെ ചെയ്ത് കൊടുക്കു……എക്സ്ട്രാ പേ മെന്റസൊന്നും വാങ്ങേണ്ട…….
അവരെ കുറിച് പറഞ്ഞപ്പോഴേ മാഡത്തിന്റെ വാക്കുകൾ അങ്ങനെയായിരുന്നു….ഒരു നിമിഷം എല്ലാവർക്കും അത്ഭുതം തോന്നി…..
ഒപ്പം വിശ്വാസവും…… നാളെ രാവിലെ ഞാൻ കാറയക്കാം….കുട്ടി അതിൽ കയറി വന്നാൽ മതി….വൈകുന്നേരം കുഞ്ഞിനെ കൂട്ടാൻ വന്നപ്പോൾ അതും പറഞ്ഞാണ് മുത്തശ്ശി ഇറങ്ങിയത്……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ ഇറങ്ങാൻ നേരം അഞ്ചു കൊടുത്ത ആ തവിട്ട് നിറത്തിലുള്ള ചുരിദാർ എടുതിട്ടിരുന്നു വേദ…..തീർത്തും അപരിചിതരിലേക്കാണ് പോകുന്നതെങ്കിലും മനസ്സിന് ആശ്വാസം നൽകാൻ ആ കുഞ്ഞ് മുഖം മാത്രം മതിയായിരുന്നവൾക്ക്…..
മുടി മേടഞ്ഞു പിറകിലേക്കിട്ടു…….കറുത്ത ഒരു കുഞ്ഞ് പൊട്ടെടുത് അഞ്ചു അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു……ഡേ കെയറിലെത്തി കഴിഞ്ഞ് അൽപ നേരം കഴിഞ്ഞപ്പോഴേക്കും അവൾക്ക് പോകാനുള്ള കാറെ ത്തിയിരുന്നു…….
ആരെന്ന് പോലും അറിയാത്തവർക്കിടയിലേക്ക് വീണ്ടുമൊരു കടന്ന് ചെല്ലൽ……..വസന്തമ്മയും അഞ്ജുവും നീലിമയും ആൻസി യും എല്ലാം തനിക്ക് സ്വന്തമായത് പോലെ അവിടെയും ആരൊക്കെയോ തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നൊരു തോന്നൽ…..അവൾക്ക് വല്ലാത്തൊരു നിർവികാരത തോന്നിയിരുന്നു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശങ്കരൻ പോയിട്ട് കുറെ നേരമായല്ലോ….
എന്താ കാണാത്തത്…..മുത്തശ്ശി മുറ്റത് തന്നെ നിന്ന് ധൃതി കൂട്ടുമ്പോൾ അത് കേൾക്കാത്ത വണ്ണം ശിവ കുഞ്ഞിനെ കഴിപ്പിച്ചു കൊണ്ടിരുന്നു…….
ആ…… വന്നല്ലോ…..മുത്തശ്ശി. നിറഞ്ഞു വന്നൊരു സന്തോഷത്തോടെ അതും പറഞ്ഞു ഉമ്മറത്തേക്കിറങ്ങിയതും ശിവ കുഞ്ഞിനെയെടുത് അകത്തേക്ക് പോയിരുന്നു……ആ വലിയ വീടിന്റെ മുമ്പിൽ ചെന്നിറങ്ങുമ്പോൾ വേദയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടയായിരുന്നു….എന്നാൽ ഉമ്മറത്തു തന്നെ നിന്ന് ഏറെ സ്നേഹത്തോടെ തന്റെ കൈ പിടിച്ച മുത്തശ്ശിയെ കണ്ടതും അവൾക്കല്പം ആശ്വാസം തോന്നിയിരുന്നു……ഏറെ പ്രിയപ്പെട്ടൊരു അതിഥി വന്നത് പോലെ അവർ തന്നെ അകത്തേക്ക് സ്വീകരിച്ചു……വലത് കാലു വെച്ച് കയറിക്കോ മോളെ….
മുത്തശ്ശി അത് പറഞ്ഞതും അവളൊരു സംശയത്തോടെ അവരെ നോക്കി….ആദ്യമായിട്ടിങ്ങോട്ട് വരികയല്ലേ…..
മാത്രവുമല്ല ഇനിയീ വീട്ടിലെ ഒരാളെ പോലെ തന്നെയാ നീയും…..അവരത് പറഞ്ഞു അവളുടെ കൊലുന്നനെയുള്ള ആ കൈകളിൽ പിടിച്ചതും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…….മോളിവിടെ ഇരിക്ക്….. മുത്തശ്ശി കുടിക്കാനെന്തെങ്കിലും എടുക്കാം……മുത്തശ്ശി….. ഞാനിറങ്ങുവാണ്……അവളെ സോഫയിലേക്കിരുതി മുത്തശ്ശി അടുക്കളയിലേക്ക് നടക്കുമ്പോഴാണ് അതും പറഞ്ഞു ശിവ കുഞ്ഞിനെ മുത്തശ്ശിക്ക് നേരെ നീട്ടുന്നത്….സോഫയിലിരിക്കുന്ന വേദയിലേക്ക് അവനൊന്നു നോക്കിയെങ്കിൽ എന്നവർ അതിയായി ആഗ്രഹിച്ചിരുന്നു…..ശിവാ…. ആ കുട്ടി….
മുത്തശ്ശി പറഞ്ഞു തുടങ്ങിയതും ആദിയുടെ കവിളിലൊന്ന് അമർത്തി ചുംബിച്ചു അവൻ അത് കേൾക്കാൻ നിൽക്കാതെ അവിടെ നിന്നും പോയിരുന്നു…..ആരോ വേഗത്തിൽ ഇറങ്ങി പ്പോകുന്നെന്ന് തോന്നിയത് കൊണ്ട് തന്നെ അവളൊന്നു തല ചെരിച്ചിരുന്നു……എന്നാൽ വഴിയിലൊക്കെയും ആ ചന്ദന ത്തിന്റെ സുഗന്ധം ബാക്കിയാക്കി അവൻ നടന്നു പോയിരുന്നു……
അവൻ പോയത് കൊണ്ട് തന്നെ കരഞ്ഞു തുടങ്ങിയ ആദിയുടെ ശബ്ദം ഉയർന്നതും വേദ മിഴികളൊന്ന് ചലിപ്പിച്ചു…..പിന്നേ പതിയെ അവനടുത്തേക്ക് നടന്നു……കരച്ചിലിനടിയിൽ അവളെ കണ്ടതും അവനൊന്നു നോക്കി……പിന്നേ നിറഞ്ഞു വന്നൊരു ചിരിയോടെ അവളിലേക്കോരൊറ്റ ചാട്ടമായിരുന്നു…അവൾ അവനെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു…….അവനിലാകെ നിറഞ്ഞു നിൽക്കുന്ന അതേ ചന്ദനത്തിന്റെ മണം അവളിലേക്കും പടർന്നിരുന്നു…….മുത്തശ്ശി ഒരു നിമിഷം അവരെ നോക്കി ഒരു പുഞ്ചിരിയോടെ നിന്നെങ്കിലും കാറിൽ കയറി അകന്ന് പോകുന്നവൻ ഒരു തവണയെങ്കിലും അവരുടെ സ്‌നേഹ പ്രകടത്തിലേക്ക് ഒന്ന് തിരിഞ് നോക്കിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു…..
(തുടരും)

by