രചന – അശ്വതി ഇതളുകൾ
അമ്മപെയ്ത്ത് (ചെറുകഥ)
ലക്ഷ്മി..
ഈ പാത്രങ്ങളൊക്കെ കഴുകി വയ്ക്ക്.. എത്ര നേരമായി നിന്നെ കിടന്നു വിളിക്കുന്നു.. ഇരുപത്തി നാല് മണിക്കൂറും ഒരു ഫോണും കുത്തി പിടിച്ചു ഇരിക്കണം… പിന്നെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കണ്ടല്ലോ…
ഇതിന് മാത്രം എന്താണ് ഈ ഫോണിൽ
ഫോണിൽ കുന്തം അമ്മ ഇനി ഒന്നും പറയണ്ട… പാത്രം കഴുകി വയ്‌ക്കണം അത്രയല്ലേ ഉളളൂ. ഞാൻ കഴുകി വക്കോളം
അമ്മയും ഞാനും തമ്മിൽ എപ്പോഴും വഴക്കാണ്.എന്റെ ഇഷ്ടങ്ങളും രീതികളുമൊന്നും അമ്മയ്ക്ക് പിടിക്കില്ല… അമ്മയുടേത് എനിക്കും… ഒന്നു സംസാരിച്ചു തുടങ്ങിയാല്‍ അപ്പോൾ അടിയാകും..
അതുകൊണ്ട് അമ്മയോട് അധികം സംസാരിക്കാറില്ല…
അച്ഛൻ പ്രശ്നമില്ല… അമ്മയാണ് വില്ലത്തി… അച്ഛൻ ഗള്‍ഫില്‍ ആണ്.. ഞാനും അച്ഛനും നല്ല കമ്പനി ആണ്.. ഫോൺ വിളിക്കുമ്പോഴെല്ലാം
“അച്ഛാ ഞാന്‍ അങ്ങോട്ടേക്ക് വരട്ടെ..
ഈ അമ്മ ഒരു സ്വസ്ഥതയും തരുന്നില്ല ”
ഇപ്പോള്‍ തന്നെ കൊണ്ട് പോകും എന്ന് അമ്മ കളിയാക്കും
രാവിലെ ഉറക്കമുണരാൻ ഇത്തിരി വൈകിയാലോ, കോളേജിൽ നിന്നും അല്പം താമസിച്ചാലോ, എന്തിന് അബദ്ധത്തിൽ കാലിന് മുകളില്‍ കാൽ വച്ചാലോ അമ്മ ഭഗവതി തുള്ളല്‍ തുടങ്ങും…
നിസാര കാര്യങ്ങൾ ആകും എപ്പോഴും
എന്തേലും ആവശ്യം പറഞ്ഞാൽ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും കഥകൾ പറയും
അച്ഛൻ കാശ് അയക്കുന്നുണ്ടല്ലോ.. അമ്മയ്ക്ക് വാങ്ങി തന്നാൽ എന്താ?
ലക്ഷ്മി ഞാന്‍ ഇറങ്ങുന്നു.. ഇന്ന് ഇത്തിരി നേരത്തെ പോകണം.. ആശുപത്രിയില്‍ ഒന്ന് കാണിക്കണം.. അടുക്കളയില്‍ എല്ലാം എടുത്ത് വച്ചിട്ടുണ്ട്.. കഴിച്ച് പാത്രവും കഴുകി വയ്‌ക്കണം.. എച്ചിൽ ഒന്നും ഇടരുത്
പിന്നെ ലൈറ്റ് ഉം ഫാനുമൊക്കെ വയ്‌ക്കണം
വീടും പൂട്ടി വേണം ഇറങ്ങാന്‍ ഒന്നും മറക്കരുത്
അമ്മ സ്കൂൾ അധ്യാപിക ആണ്..എന്നെ ചിലപ്പോൾ അമ്മയുടെ കുട്ടി ആയിട്ട് കണ്ടു കളയും അതുപോലെ ദേഷ്യം മറ്റൊന്നുമില്ല
എന്നും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ പറയണ്ട.. അമ്മയുടെ നഴ്സറി കുട്ടിയല്ല ഞാൻ.. ഇരുപത്തിയൊന്നു വയസ്സായി
വയസ്സിന്റെ കാര്യമൊന്നും നീ പറയണ്ട.
ദോശയും ചമ്മന്തിയുമായിരുന്നു പ്രഭാതഭക്ഷണം.. വീടും പൂട്ടി ഇറങ്ങി.. കോളേജിൽ എത്തുമ്പോഴാണ് ഓര്‍മ്മയുടെ ഭ്രമണപഥങ്ങളിൽ ഫാൻ അണച്ചിട്ടില്ലെന്നു വന്നത്..
ഇന്നു അമ്മയുടെ തെറി വിളി ഉറപ്പാണ്
ക്ലാസ് പരമ ബോറായിരിന്നു… മൊത്തത്തില്‍ ഒരു മടുപ്പ്.. ക്ലാസ് കട്ട് ചെയതു മിഥുന്റെ ഒപ്പം കറങ്ങാൻ പോയി.. മിഥുന്‍ എന്റെ സ്കൂൾ മുതലുള്ള ഫ്രണ്ട് ആണ്.. ഇടയ്ക്ക് എപ്പോഴോ ഞങ്ങൾ പ്രണയത്തിൽ ആയി.. മിഥുന്റെ അമ്മയും എന്റെ അമ്മയും ഒരേ സ്കൂളിൽ ആണ് പഠിപ്പിക്കുന്നത് രണ്ട് പേരും നല്ല കൂട്ടാണ്..
വീട്ടില്‍ എത്തിയപ്പോള്‍ അമ്മ എത്തിയിട്ടില്ല..ഭാഗ്യം
ലക്ഷ്മി അടുത്താഴ്ച ലീവ് എടുക്കണം. എനിക്കൊന്നു ഹോസ്പിറ്റലിൽ പോകണം.കൂടെ നീ വരണം..
നടു വേദനയും തലവേദനയുമാണ് അമ്മയുടെ പ്രിയപ്പെട്ട അസുഖങ്ങള്‍..
ഹോസ്പിറ്റലിൽ കാത്തിരിക്കുന്നത് എന്തൊരു ബോറൻ പരിപാടി ആണ്.. ഫേസ്ബുക്കിലും ഇൻസ്റ്റയിലും മാറി മാറി കുത്തികൊണ്ടിരുന്നു
ഡോക്ടർ എന്നെ അകത്തേക്ക് വിളിച്ചു..
ഗീതയുടെ മോളല്ലേ ?
കഴിഞ്ഞ തവണ ഗീത വന്നപ്പോൾ ചെറിയൊരു സംശയം അങ്ങനെ ഒരു ഡീറ്റൈൽ ചെക്ക് അപ്പ് നടത്തി
സംഗതി ഇത്തിരി സീരിയസ് ആണ്.. ആള്‍ക്ക് കാൻസർ ആണ്.. കീമോ ഉടനെ തുടങ്ങണം..
ഒരായിരം അമ്പുകള്‍ ഒത്തു നെഞ്ചില്‍ തറഞ്ഞു കയറുന്നത് പോലെ..
ഗീതയോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്… ഓഫീസിൽ നിന്നും തിരികെ വരുമ്പോൾ അമ്മ ഒരുപാട് സംസാരിച്ചു. ഞാന്‍ പതിവില്ലാതെ അമ്മയുടെ നല്ല കേള്‍വിക്കാരിയായി.. അമ്മ അസുഖത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല…
പതിയെ പതിയെ അമ്മ വേദനകളുടെ ലോകത്തായി… ആ പഴയ ചുറു ചുറുക്കൊക്കെ പോയി.. വേദനയേറ്റ് പുളയുന്ന അമ്മയെ കാണുമ്പോൾ എന്റെ നിയന്ത്രങ്ങളൊക്കെ വിട്ടു… ഇതുവരെ അമ്മയോട് കാണിച്ച എല്ലാ നീതികേടിനും ഞാന്‍ ഒരുപാട് തവണ മാപ്പിരുന്നു
അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് പുറത്ത് സംസാരം കേട്ടത്.രമ ആന്റിയും മിഥുനും അവന്റെ അച്ഛനും ആണ്…
“ഇനി കാര്യങ്ങൾ ഒന്നും അധികം നീട്ടണ്ട.. രമ.. നമുക്ക് ഇതങ്ങു നടത്താം.. അവളെ കെട്ടിച്ച് വിട്ടിട്ട് എനിക്ക് സന്തോഷത്തോടെ മരിക്കാമല്ലോ..”
അമ്മയുടെ ശബ്ദമാണ്.
ഒളിച്ചു നിക്കണ്ട.. ഇങ്ങു കയറി വാ.. മിഥുന്റെ അച്ഛൻ ആണ്..
ഞങ്ങൾ നിങ്ങളുടെ കല്യാണം തീരുമാനിച്ചു.. ഇനി കറങ്ങി നടന്നാൽ ശെരി ആകില്ല.. ഈ വരുന്ന പതിനേഴിന്…
എന്താ സന്തോഷമായില്ലേ.?
പെട്ടെന്നൊരു ഇലക്ട്രിക്ക് ഷോക്ക് കിട്ടുന്നത് പോലെ തോന്നി..
മിഥുനെ അവൾക്കൊന്നും മനസിലായില്ല. നീ ഒന്ന് പറഞ്ഞു കൊടുക്ക്
മിഥുന്‍ എന്നെയും കൂട്ടി പുറത്തേക്ക് നടന്നു… എഡോ താന്‍ എന്തൊരു ലക്കി ആണെന്ന് അറിയുമോ.. ഇതുപോലെ ഒരു അമ്മയെ കിട്ടിയില്ലേ?
എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഇവിടെ എന്താ നടക്കുന്നത്..
എടി പൊട്ടിക്കാളി’ നിന്റെ അമ്മയ്ക്ക് നമ്മൾ തമ്മിലുള്ള റിലേഷൻ അറിയാമായിരുന്നു.. ആറ് മാസങ്ങൾക്ക് മുൻപ് അമ്മ എന്റെ വീട്ടുകാരുമായി സംസാരിച്ചു.. നിന്റെ പഠിത്തം കഴിഞ്ഞു നടത്താൻ ആയിരുന്നു തീരുമാനം പക്ഷേ ഇങ്ങനെയൊക്കെ ആയത് കൊണ്ട്…എന്നോട് അച്ഛനും അമ്മയും കഴിഞ്ഞ ആഴ്ചയാണ് ഇക്കാര്യം സംസാരിച്ചത്.. നിനക്ക് ഒരു സർപ്രൈസ് ആകട്ടെന്നു കരുതി
എന്റെ കണ്ണില്‍ നിന്നും കണ്ണീർതുളികൾ അടര്‍ന്നു വീണു.. അമ്മ എല്ലാം അറിഞ്ഞിട്ടാണോ ഒന്നും അറിയാത്തത് പോലെ
പിന്നെ ലക്ഷ്മി ഒന്നു കൂടി… നിന്റെ അച്ഛനും അമ്മയും നിയമ പരമായി വേർപിരിഞ്ഞവർ ആണ്… നിനക്ക് അച്ഛനെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ഒരിക്കലും നിന്നെ സങ്കടപെടുത്തരുതെന്നു അമ്മ കരുതി.. അയാള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ട്.. ഒന്നും നീ അറിയാണ്ടിരിക്കാൻ അവർ തമ്മില്‍ ഉണ്ടാക്കിയ അലിഖിത ഉടമ്പടി ആണ് ആ ഫോൺ കാളുകൾ
ഈശ്വരാ എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്… അമ്മയെ ഞാന്‍ ഒത്തിരി തെറ്റിധരിച്ചല്ലോ… ഓരോ തവണയും നാട്ടിലേക്ക് വരാൻ പറയുമ്പോൾ അച്ഛൻ ഒഴിഞ്ഞു മാറുന്നതിന്റെ കാരണം ഇതായിരുന്നല്ലേ…
അമ്മയെ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് എനിക്ക് ഇനി അമ്മ മാത്രം മതി……..
വർഷങ്ങൾക്കു ശേഷം ഞാനമ്മയെ ഉമ്മ വച്ചു
നാളെ എന്റെ വിവാഹമാണ്… അമ്മ വളരെ ആക്റ്റീവ് ആണ്… എല്ലാത്തിനും ഇങ്ങനെ ഓടി നടക്കുന്നുണ്ട്…
അമ്മേ മാപ്പ്…
നാദസ്വരം ഉയരുന്നുണ്ട്
മാഗല്യം തന്തുനാനേ

by