രചന – അനിത രാജു
അളക
നാളെ അളകയുടെ ഒരേ ഒരു അനുജന്റെ വിവാഹം . ഇന്നലെ വന്നു സഹോദരിയുടെ അനുഗ്രഹം വാങ്ങി പോയി. താൻ ചടങ്ങിൽ പങ്കെടുക്കണ്ട എന്ന് അവൻ പറയാതെ പറഞ്ഞു. അവനെ കുറ്റപ്പെടുത്തിയിട്ടു കാര്യം ഇല്ല അവൻ ഡോക്ടർ ആണ് സഹപാഠി ആയ ഡോക്ടർ കുട്ടിആണ് വധു.
ഏക സഹോദരി ആയ അളക അറിയപ്പെടുന്ന ഒരു വേശ്യ ആണ്. പതിനാറു വയസ്സിൽ ഉടുമുണ്ട് പരപുരുഷന് മുൻപിൽ അഴിക്കേണ്ടി വന്നു.
തന്നെക്കാൾ ആറുവയസ്സ് ഇളയതാണ് അനിയൻ അപ്പൂട്ടൻ എന്ന അനൂപ്.
അപ്പൂട്ടന് ഒരു വയസ്സ് ഉള്ളപ്പോൾ അമ്മ മരിച്ചു. പുഴയിൽ വീണു. പിന്നെ അച്ഛമ്മ ആയിരുന്നു തങ്ങളെ വളർത്തിയത്. അപ്പൂട്ടന് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ചെറിയമ്മയെ വിവാഹം കഴിച്ചു കൊണ്ട് വന്നു.
അച്ഛമ്മയുടെ മരണത്തോടെ വീട്ടു ഭരണം ചെറിയമ്മയുടെ കൈകളിൽ. അച്ഛൻ ആഴ്ചയിൽ രണ്ടു ദിവസമേ വരു. കൂപ്പിൽ ആണ് ജോലി.
ചെറിയമ്മയുടെ ചെറിയ പീഡനങ്ങളിൽ അളകയും, അപ്പൂട്ടനും വളർന്നു.
അളക പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂപ്പിലെ ജോലിക്കു ഇടയിൽ ഉണ്ടായ അപകടത്തിൽ അച്ഛനും യാത്ര ആയി, അതോടെ അവളുടെ പഠിപ്പു മുടങ്ങി.
ഭാഗ്യത്തിന് അപ്പൂട്ടന്റെ പഠിപ്പു അവർ തുടർന്ന്.
വീട്ടുകാര്യങ്ങൾ ബുദ്ധിമുട്ടിലായി, മറ്റു വരുമാനമാർഗ്ഗം ഇല്ലാതെ ചെറിയമ്മ പലിശക്കാരൻ ജോസ് ആയി വഴിവിട്ട ബന്ധം തുടങ്ങി. അതോടെ അവരുടെ കയ്യിൽ ആവശ്യത്തിന് പണം ആയി. തനിക്കും അപ്പൂട്ടനും രുചിയുള്ള ആഹാരങ്ങൾ പാകം ചെയ്തു തന്നു.
ചെറിയമ്മയും തങ്ങളും സ്നേഹത്തോടെ കഴിഞ്ഞു.
അവരുടെ സ്നേഹത്തിന്റെ പിന്നിലെ ചതി പതുക്കെ മനസ്സിലായി.
പതിനാറു തികഞ്ഞ അളക അവളുടെ അമ്മയെപ്പോലെ സുന്ദരി ആയിരുന്നു.
ഒരു വെള്ളിയാഴ്ച രാവിലെ പതിവിൽകവിഞ്ഞ സ്നേഹത്തോടെ ചെറിയമ്മ അവളോട്, ” നമുക്ക് ഇന്ന് ദീപാരാധനക്ക് ദേവി ക്ഷേത്രത്തിൽ പോകണം ”
അവൾക്കു സന്തോഷം ആയി
പാട്ടുപാവാടയും, പട്ടുടുപ്പും ധരിപ്പിച്ചു, ഇടതൂർന്ന തലമുടിയിൽ മുല്ലപ്പ് ചൂടിച്ചു , വിടർന്ന മിഴികളിൽ കൺമഷി എഴുതി. ചുവന്ന പൊട്ടു തൊടിച്ചു,
അവളെ ചേർത്ത് നിർത്തി അവർ പറഞ്ഞു., ” ആര് കണ്ടാലും കൊതിക്കുന്ന സുന്ദരി ആണ് എന്റെ അളക മോളു ”
ദീപാരാധന കഴിഞ്ഞു ഇറങ്ങുമ്പോൾ വഴി അരുകിൽ കാറിൽ ചാരി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. ഒറ്റനോട്ടത്തിൽ മനസ്സിലാകും ധനികൻ ആണെന്ന്.
ചെറിയമ്മ അവളെയും കൂട്ടി നേരെ അയാളുടെ അടുത്തേക്ക് ചെന്ന്. അയാളെ നോക്കി വശ്യമായി ചിരിച്ചു.
അളകയെ അയാളുടെ കണ്ണുകൾ കാമാസക്തിയോടെ നോക്കി. അവൾ ചെറിയമ്മയുടെ പുറകിൽ മറഞ്ഞു നിന്ന്.
അവരുടെ ഇഷ്ട്ടപെട്ടോ എന്ന ചോദ്യത്തിന് അയാൾ ഒരുപാടു ഇഷ്ടം ആയി ഇത്രയും പ്രതീക്ഷിച്ചില്ല. എന്ന മറുപടി നൽകി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അപ്പൂട്ടൻ കേൾക്കാതെ അവർ അവളുടെ ചെവിയിൽ പറഞ്ഞു ” ആ ചെറുപ്പക്കാരൻ നാളെ ഇങ്ങോട്ട് വരും അപ്പൂട്ടൻ സ്കൂളിൽ പൊയ്ക്കഴിഞ്ഞു വലിയ കാശുകാരൻ ആണ് ഞാൻ പറയുന്നപോലെ മോളു കേട്ടാൽ മതി നമുക്ക് സുഖം ആയി ജീവിക്കാം. ”
അയാളെ കണ്ടപ്പോൾ മുതൽ അവളുടെ മനസ്സിൽ സംശയവും, ഭയവും തുടങ്ങിഇരുന്നു. ഇപ്പോൾ അത് സത്യം ആയി.
അളക എതിർത്തപ്പോൾ അവരുടെ സ്വഭാവം മാറി.അവളെ അവർ ഉപദ്രവിച്ചില്ല പകരം അപ്പൂട്ടനെ സ്കൂളിൽ വിടാതെ മുറിയിൽ പൂട്ടി ഇട്ടു വെള്ളം പോലും കൊടുക്കാതെ.
ഒരു ദിവസം മുഴുവൻ അവൾ എതിർത്തു നിന്ന് അടുത്ത ദിവസം ” ചേച്ചി വിശക്കുന്നു കഴിക്കാൻ എന്തെങ്കിലും താ ” കുഞ്ഞനിയന്റെ നിലവിളിക്കു മുൻപിൽ അവൾ ആ പണക്കാരനു വഴങ്ങി.
ചെറിയമ്മ സ്നേഹിച്ചു കൊല്ലുക ആയിരുന്നു.കൈ നിറയെ പണം കിട്ടുകയല്ലേ.അറിവായി , കാര്യങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ അപ്പൂട്ടൻ വീട്ടിൽ നിന്ന് മാറി ദൂരെ നിന്ന് പഠിക്കാൻ ആഗ്രഹിച്ചു. വീട്ടിൽ വരുന്നത് തന്നെ വിരളം . എം. ബി. ബി. സ് ആദ്യ വർഷം അവൻ പഠിക്കുമ്പോൾ ചെറിയമ്മ മരിച്ചു. അന്നേരം ഒന്ന് വന്നു. പിന്നെ പണത്തിന്റെ ആവശ്യം വരുമ്പോൾ ഫോണിൽ ബന്ധപ്പെടും. ആ സംസാരത്തിൽ പോലും ചേച്ചിക്ക് സുഖം ആണോ എന്ന് ഒരു ചോദ്യം ഉണ്ടായിട്ടില്ല. ശരീരം വിറ്റു ജീവിക്കുന്ന തനിക്കു എന്ത് സുഖകുറവു.
എന്റെ ജീവിതം ഇങ്ങനെ ആയി അവനു നല്ലൊരു കുടുബജീവിതം ഉണ്ടാകട്ടെ.
അപ്പൂട്ടന്റെ വിവാഹം കാണാൻ ഉള്ള ആഗ്രഹത്താൽ മുഹൂർത്ത സമയത്തു മുഖം മറച്ചു രണ്ടുപേരെയും ഒരുനോക്ക് കണ്ടു പോന്നു.
ഒരു ദിവസം തന്നെ പലർക്കും ശരീരം പങ്കുവെച്ചിട്ടുള്ള അളക മൂന്നുമാസം ആയി ഒരാളുടെ മാത്രം ആയി കഴിയുന്നു. അത് അയാളുടെ ആഗ്രഹപ്രകാരം ആണ്
അയാൾ അറിയപ്പെടുന്ന റൗഡി, കൊലപാതകം ഉൾപ്പെടെ എല്ലാ ക്രൂരതയുടെയും പര്യായം. ” ഞാൻ നിന്റെ അടുത്ത് വരുമ്പോൾ നീ വേറെ ഒരുത്തനും ഭോഗ വസ്തു ആകേണ്ട ആവശ്യം ഉള്ള പണം തരും ” താൻ ആ വാക്ക് പാലിച്ചു.
ദുഷ്പ്രവർത്തി ചെയ്തു പണം സമ്പാദിക്കുന്നവൻ ആയിരിക്കും എന്നാൽ സൽപ്രവർത്തികൾ ചെയ്യുന്ന പലമാന്യൻ മാരും തന്റെ ശരീരത്തിൽ കാണിക്കുന്ന വൈകൃതങ്ങളോ മുറിപ്പാടുകളോ അയാൾ ഉണ്ടാക്കിട്ടില്ല. പകരം ബലിഷ്ട്ട കരങ്ങളിലെ സുഖം താൻ അറിഞ്ഞു.
പലപ്രാവശ്യം അബോർഷൻ നടത്തിട്ടുണ്ട് കാരണം വയറ്റിൽ വളരുന്ന ബീജം ആരുടേതെന്നു ഉറപ്പില്ലാത്തതിനാൽ.
അളകക്ക് വയസ്സ് മുപ്പത്തിനാലു ആയി. ഇന്നലെ അവൾ തിരിച്ചറിഞ്ഞു വയറ്റിൽ ഒരു ജീവൻ തുടിക്കുന്നു. ഡോക്ടറെ കാണാനോ അബോർഷൻ ചെയ്യാനോ തോന്നുന്നില്ല. ഈ ബീജംത്തിന്റെ ഉടമയെ അവൾക്കു ഉറപ്പുണ്ട്. പുറമെ പരുക്കനും ജീവിക്കാൻ വേണ്ടി എന്തും ചെയ്യുന്ന ഒരുവൻ. ഈ മൂന്നുമാസം കൊണ്ട് അവൾ അറിഞ്ഞു പാട്ടുപോലത്തെ ആ മനസ്സും മുല്ലപ്പു സുഗന്ധം ഉള്ള പ്രണയവും. ആദ്യം ആയി ഒരു പുരുഷനിൽ നിന്ന് ലഭിച്ചു. അവൾ ഉറപ്പിച്ചു ഈ കുഞ്ഞിനെ ഞാൻ പ്രസവിക്കും, വളർത്തും, എന്റെ സ്വന്തം എന്ന് അവകാശപ്പെടാൻ.
മകനെ പോലെ വളർത്തിയ അനിയൻ തന്ന വേദനക്ക് ഒരു ആശ്വാസം ഞാൻ പ്രസവിക്കുന്ന കുഞ്ഞു തന്നെ ആകട്ടെ.
പതിവ് പോലെ അയാൾ എത്തി വാടി ഇരിക്കുന്ന തന്റെ മുഖം കൈക്കുള്ളിൽ എടുത്തു ” എന്താ ഇന്ന് ഒരു വാട്ടം ”
ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു ” ഞാൻ അമ്മ ആകാൻ ഉള്ള തയ്യാർ എടുപ്പിലാണ് ”
ഉവ്വോ? എന്ന ചോദ്യത്തോടെ അയാൾ എന്റെ അടിവയറ്റിൽ മുത്തം തന്നു, എന്നെ ചേർത്ത് നിറുത്തി നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
” ഈ കഴുത്തിൽ ഒരു താലി ചാർത്തി എന്റെ കുഞ്ഞിനേയും അമ്മയെയും ഞാൻ സംരക്ഷിക്കും, ഇത് എന്റെ കുഞ്ഞാണ് എനിക്ക് ഉറപ്പുണ്ട് കാരണം നിന്റെ മനസ്സിന്റെ നന്മ ഞാൻ അറിഞ്ഞു..
പുരുഷന്റെ കാമാസക്തി ഇല്ലാത്ത സ്നേഹം അളക അറിഞ്ഞു.

by