രചന – സുകന്യ മുരുകൻ
അവളെ തൂക്കിയെടുത്തു..സോഫയിൽ കൊണ്ടിരുത്തി.. ദേവൂ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു… അവൻ മുറുകെ പിടിച്ചിരുത്തി… മടിയിൽ തല വെച്ചു കിടന്നു… ചരിഞ്ഞു,ഒരു കൈ കൊണ്ട് അരക്കെട്ട് ചുറ്റി പിടിച്ചു.. മുഖം വയറോട് ചേർത്തു. ദേവൂന് പെരുവിരൽ മുതൽ ഒരു തരിപ്പ് മുകളിലേക്ക് കയറി.. തോളിൽ പിടിച്ചു തള്ളിമാറ്റാൻ ശ്രമിച്ചു… എവിടുന്ന്….ചെറുക്കൻ ഉടുമ്പു പിടിച്ച പോലെ..അനക്കം പോലുമില്ല. അവൾ പ്രതിമ പൊലിരുന്നു.. അൽപ്പം കഴിഞ്ഞു വയറിൽ ചൂടുള്ളൊരു നനവ് അനുഭവപ്പെട്ടു. അവന്റെ മുഖത്ത് നോക്കി.. കാണാനാവുന്നില്ല. മുഖം പൂഴ്ത്തി വെച്ചിരിക്കയാണ്.. അരക്കെട്ടിലെ പിടുത്തം ഒന്നൂടി മുറുകി.. അവൻ കരയുന്നുണ്ടെന്ന് അവൾക്ക് തോന്നി.. മനസ്സ് നൊന്തു….എന്ത് ചെയ്യണമെന്നറീല്ല… ഒരാശ്രയം എന്നപോലെ പിടി ഒന്നുകൂടി മുറുകി… അവൾ പോലുമറിയാതെ കൈയെടുത്തു തലയിൽ പിടിച്ചു…. അച്ഛനോടുള്ള പരിഭവമാണെന്ന് മനസ്സിലായി…..ആശ്വസിപ്പിക്കാനെന്നവെണ്ണം മുടിയിഴകളിലൂടെ വിരലുകൾ കടത്തി.. കരയട്ടെ…
സമയം കടന്നു പോയി… കൈകൾക്ക് മുറുക്കം കുറയുന്നതും മുഖം പതിയെ വയറിൽ നിന്ന് വിട്ടകന്നതായും തോന്നി… മുഖത്തേക്ക് നോക്കി.. ഉറങ്ങിയിരിക്കുന്നു…ചരിഞ്ഞാണ് കിടത്തം.. മുടിയിഴകൾ മുഖത്തേക്ക് പാറി വീണിട്ടുണ്ട്…. മനസ്സ് നിറഞ്ഞൊരു ഇഷ്ടം തോന്നി.. ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..വിരലുകൾ കൊണ്ട് മുടി മാടി ഒതുക്കി… . അവൻ ആശ്രയമെന്ന പോലെ കെട്ടി പിടിച്ചു കിടന്നു… സമയം കടന്നു പോയി…. ഫോൺ റിങ് കേട്ട് ആദി ഉണർന്നു.. കൈ നീട്ടി ടേബിളിൽ നിന്ന് ഫോൺ എടുത്തു നോക്കി.. ഓഫീസിൽ നിന്നാണ്..ചരിഞ്ഞു ദേവൂനെ നോക്കി.. ദേവൂ തല സെറ്റിയോട് ചേർത്തു ശാന്തമായി മയങ്ങുന്നു…കോളെടുത്തു ബാൽക്കണിയിലേക്ക് പോയി… വാഷ് റൂമിൽ പോയി മുഖം നന്നായി കഴുകി… മനസ്സിന് ശാന്തത വന്ന പോലെ തോന്നി.തിരികെ വന്നു നോക്കിയപ്പഴും പെണ്ണ് ഉറക്കം തന്നെ…. കിച്ചണിൽ പോയി രണ്ടു കപ്പുകളിൽ കോഫി കൊണ്ടു വന്നു ടേബിളിൽ വെച്ചു.. അവൾക്കടുത്തിരുന്നു….. മിഴികൾ പൂട്ടി ചാരിയാണ് ഉറക്കം… അവനൊരു കുസൃതി തോന്നി…കുനിഞ്ഞു നെറ്റിയിൽ ചുണ്ട് ചേർത്തു മുത്തി. നെറ്റിയിൽ തണുപ്പനുഭവപ്പെട്ടപ്പോൾ ദേവു കണ്ണു തുറന്നു.. മുന്നിൽ ആദി.. ശ്വാസം വിടാൻ പോലും മറന്നവനെ നോക്കി … നോട്ടം തമ്മിലിടഞ്ഞു…..
ഒരുപാട് ഇഷ്ടമുള്ള മുഖം തൊട്ടടുത്തു നിൽക്കുന്നു… അതു താഴ്ന്നു വന്നു.. അവളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു…. പെട്ടന്നവൾ രണ്ടു കയ്യും കൊണ്ടു അവനെ പിന്നിലേക്ക് തള്ളി.. അപ്രതീക്ഷിതമായതു കൊണ്ടു അവനൊന്നു പിന്നോക്കം പോയി…മുഖത്ത് കള്ളച്ചിരി തെളിഞ്ഞു…വീണ്ടും അടുത്തു വരുന്നത് കണ്ടു അവൾ കയുയർത്തി തടഞ്ഞു.. പെട്ടന്ന് അവൻ കൈ രണ്ടും കൂട്ടി പിടിച്ചു നെഞ്ചോട് ചേർത്തു… അവൾ കണ്ണു മിഴിച്ചു നോക്കി… എന്താ ഇയാളുടെ ഉദ്ദേശം…”നിനക്ക് എന്നെ ഇഷ്ടോല്ലേ?? കണ്ണിലേക്കു നോക്കിയാണ് ചോദ്യം… .അവളൊന്നുരുകി… എന്ത് പറയും… “കേട്ടില്ലേ ഇഷ്ടമാണോന്ന്”?? കർശനമായിട്ടാണ് ചോദ്യം…… നെഞ്ച് ശകതമായിട്ട് ഇടിക്കാൻ തുടങ്ങി… ഉമി നീരിറക്കി കണ്ണു നിറച്ചവനെ നോക്കി…. ” “പറയാൻ ” ശബ്ദമൊന്നുയർന്നു….
കരച്ചിൽ വന്നു മുട്ടി. കണ്ണു നിറഞ്ഞു പതുക്കെ അതേ എന്നവൾ തലയാട്ടി ….. പതിയെ കൈ വിട്ടു… പിന്നിലേക്ക് നീങ്ങി ഇരുന്നു അവളെ നോക്കി ചുണ്ടിൽ കള്ളച്ചിരി തെളിഞ്ഞു … ദേവു രണ്ടു കൈ കൊണ്ടും മുഖംപൊത്തി പിടിച്ചു അമർന്നു കരഞ്ഞു… ആദി പതുക്കെ മുന്നോട്ടാഞ്ഞ് അവളെ നെഞ്ചോടു ചേർത്തു… അവന്റെ ചുണ്ടിൽ നിറഞ്ഞൊരു ചിരിയുണ്ടായി… ദേവൂനെ കൈക്കുള്ളിലാക്കി…. ഒരു കുഞ്ഞു ചിത്രശലഭം തന്റെ കൈക്കുള്ളിൽ വന്നിരിക്കുന്ന പോലെ തോന്നി… ഒന്നൂടി ചേർത്തു പിടിച്ചു… ദേവൂ കരച്ചിലടക്കി… വിട്ടു മാറാൻ ശ്രമിച്ചു…എവിടെ…..ചെറുക്കൻ പിടി ഒന്നൂടി മുറുക്കി…. അവൻ പതിയെ മുഖം കഴുത്തോട് ചേർത്തു…അവളൊന്നു പിടഞ്ഞു.. ചെമ്പക പൂവിന്റെ മണം വീണ്ടും… സിരകളെ ഉണർത്തി… മൂക്കു വിടർത്തി ശ്വാസം ആഞ്ഞു വലിച്ചു.ചുണ്ടുകൾ കഴുത്തോട് ചേർത്തു മൃദുവായി ചുംബിച്ചു… അവളുടെ പിടച്ചിൽ കണ്ടു പിടി വിട്ടു പിന്നിലേക്ക് നീങ്ങിയിരുന്നു.. അവൾ മുഖം താഴ്ത്തി കരച്ചിലടക്കി ഇരുന്നു.അവന്റ മുഖത്തേക്ക് നോക്കാനാവുന്നില്ല… കള്ളത്തരം പിടിക്കപെട്ട കുട്ടിയുടെ അവസ്ഥ…
“”മുഖത്ത് നോക്ക് ദേവൂ സൗമ്യമായാണ് വിളി… മിഴിയുർത്തി. “പോയി മുഖം കഴുകി വ വാഷ്റൂം അവിടെയാണ്,” അവൻ കൈ ചൂണ്ടിയ ഭാഗത്തേക്കെണീറ്റ് നടന്നു… മുഖം കഴുകി ടവൽ എടുത്തു തുടച്ചു.കണ്ണാടിയിലേക്ക് നോക്കി..മനസ്സ് ശൂന്യമാണ്… മാറ്റാരോ ആണ് മുൻപിൽ നിൽക്കുന്നതെന്ന് തോന്നി..നടന്നു വന്നു അവനെതിരെയുള്ള സെറ്റിയിൽ പിടിച്ചു നിന്നു… ഇരിക്ക്ആ ദി കണ്ണുകാട്ടി അവൻ കോഫി എടുത്തു നീട്ട അവൾ കോഫി കുടിക്കുന്നത് നോക്കി അവനിരുന്നു… ദേവൂ കോഫി കുടിച്ചതിനു ശേഷം രണ്ടു കപ്പുമെടുത്തു കിച്ചണിലേക്ക് പോയി. അവൾ പോവുന്നത് നോക്കി അവനിരുന്നു.. തന്നോടുള്ള ഇഷ്ടം സമ്മതിച്ചതോർക്കുമ്പോൾ മനസ്സ് നിറയുന്നു… ദേവൂ കപ്പു രണ്ടും കഴുകി കമഴ്ത്തി വെച്ചു… മനസ്സിൽ ആകാരണമായ ഒരു ഭയം… ഇഷ്ടം തുറന്നു സമ്മതിച്ചിരിക്കുന്നു… ഓർക്കുമ്പോൾ ഒരു വിറയൽ ദേഹത്തൂടി കടന്നു പോയി…. പതിയെ തിരിഞ്ഞു നടന്നു… അവന്റെ അടുത്തെത്തി… മുഖത്ത് നോക്കാനാവുന്നില്ല… ഭയവും ജാള്യതയും വന്നു പൊതിഞ്ഞു…. അവൻ അവളെ ഉറ്റു നോക്കി… മനസ്സ് നിറഞ്ഞു സ്നേഹിക്കുന്ന പെണ്ണാണ് അടുത്ത്… ചേർത്തു പിടിക്കാൻ തോന്നി… ഒരു കൈ ആരയിലൂടെ കടത്തി ദേഹത്തോടു ചേർത്തു….. അവളുടെ തല വന്നു അവന്റെ കഴുത്തിൽ മുട്ടി… നെഞ്ചമർന്നു… ഒരു പിടച്ചിൽ… പിടി ഒന്നൂടി മുറുകി.. ശ്വാസം പോലും വിടാണ്ട് ദേവൂ നിന്നു.
ഇടതു കൈ കൊണ്ട് താടി പിടിച്ചുയർത്തി മുഖം പതിയെ ഉയർത്തി തണുത്ത നെറ്റിയിൽ ചുണ്ടമർത്തി… തന്റെ പെണ്ണാണ് ഇത്… ജീവനു തുല്യം സ്നേഹിക്കുന്നു….. തനിക്കു ജീവനും ജീവിതവും തന്നവൾ.. നഷ്ടപ്പെടുത്താൻ ആവില്ല….അവന്റെ കണ്ണു നിറഞ്ഞു വന്നു….ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിൽ വീണു.. മുഖ മുയർത്തി നോക്കി.. അവന്റെ കണ്ണ് നിറഞ്ഞത് കണ്ടു പരിഭ്രമിച്ചു നോക്കി…പിടഞ്ഞു മാറി.. മുഖത്തേക്ക് ഉറ്റു നോക്കി…. തനിക്കു വേണ്ടി….. എന്തു ചെയ്യണമെന്നറിയില്ല…. ഓടി പോവാൻ തോന്നുന്നു. ദേവൂ പൊയ്ക്കോളൂ….. അവന്റെ മുഖത്തേക്ക് നോക്കി.. ശാന്തമായിരിക്കുന്നു. അവൾ പതിയെ പിന്തിരിഞ്ഞു.. കതകു തുറന്നു പുറത്തേക്ക് പോയി….
* * * * * * * *
പിറ്റേന്ന്.. കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ ആദിയുടെ ഫ്ലാറ്റിലേക്ക് അറിയാതെ തന്നെ നോട്ടം പോയിഅടഞ്ഞു കിടക്കുന്നു.. തനിക്കു വേണ്ടി കൺനിറഞ്ഞ മുഖം ഓർത്തപ്പോൾ അവളുടെ മനസ്സിലൊരു മഞ്ഞു വീണ പോലെ സുഖം തോന്നി… ഗേട്ടിനടുത്തു കോളേജ് ബസ് കാത്തു നിൽക്കുമ്പോൾ ഒരു കാർ വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…ആദിയുടെ കാർ…നെഞ്ചിനുള്ളിൽ ആർത്തലച്ചൊരു സന്തോഷം വന്നു മൂടി…അടുത്തെത്തി കാർ നിർത്തി… ഗ്ലാസ് താഴ്ത്തി… “കയറ്” അവൾ ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ … “കേറാൻ ” പതിയെ കയറി ഡോർ അടഞ്ഞു.കാർ മുന്നോട്ടെടുത്തു.. അവൻ നോക്കുമ്പോൾ ദേവു പുറത്തേക്ക്നോക്കിയിരിക്കാണ്..കുളിച്ച മുടി വിടർത്തിട്ടിരിക്കുന്നു.. കുറച്ചു മുടികൾ തോളിലൂടെ മുന്നോട്ട് വീണു വയറിനോട് ചേർന്നു കിടപ്പുണ്ട്.. ബാഗ് മടിയിൽ വെച്ച് കൈവിരലുകൾ തമ്മിൽ കോർത്തു വെച്ചിരിക്കുന്നു.
അവൻ പതിയെ കയ്യെടുത്തു അവളുടെ കൈകൾക്ക് മേലെ വെച്ചു… അവളൊന്നു ഞെട്ടി തിരിഞ്ഞു നോക്കി… കൈ വലിച്ചെടുക്കാൻ നോക്കി… വിടാതെ മുറുക്കെ പിടിച്ചു.. അവളുടെ കൈ പതുക്കെ വിടർത്തി… ഇടതുകൈപ്പത്തിയിൽ പിടിച്ചു… മൃദുലത യറിഞ്ഞു. വിരലുകൾ കൊണ്ട് ചേർത്ത് പിടിച്ചു… കോളേജ് എത്തും വരെ അങ്ങനെ ഇരുന്നു.. …. കോളേജ് ഗേറ്റ് കണ്ടതും ദേവൂ കൈ വലിച്ചു… അവൻ ചെറുതായി ബലം പിടിച്ചു… അവൾ മുഖം ഉയർത്തി … അവൻ കുസൃതി ചിരിയോടെ കൈ വിട്ടു…….. അവളിറങ്ങി നടന്നു മറയും വരെ അവൻ നോക്കിയിരുന്നു…. രാത്രി നോട്സ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കോളിങ് ബെൽ ചിലച്ചത്… ഈ സമയത്ത് ആരാണ്… “ആദി ” ആയിരിക്കുമോ ക്ലോക്കിലേക്ക് നോക്കി…9 മണി കഴിഞ്ഞു… നടന്നു വാതിലിനടുത്തു വന്നു…തുറക്കണോ…ചെറിയ പേടി തോന്നി… തന്നെ സുരക്ഷിതമായി തിരികെ കൊണ്ടു വന്നത് ഓർമ വന്നു.. ഡോർ തുറന്നു.. ആദി നിൽക്കുന്നു..
അവൻ അകത്തു കടന്നു… ഡോർ അടഞ്ഞു…”ഇ..ഇരിക്ക് ” അവളൊന്നു വിക്കി… മുഖത്ത് ഭയമുണ്ട്..ഫ്ലാറ്റ് ആകമാനം ഒന്നു കണ്ണോടിച്ചു… അവളുടെ മനസ്സ് പോലെ.. ഭംഗിയായും വൃത്തിയായും വെച്ചിരിക്കുന്നു.. അവൻ സെറ്റിയിലേക്ക് ഇരുന്നു…ടി ഷർട്ടും ത്രീ ഫോർത്തും ആണ് വേഷം.. ഒരു കാൽ മുട്ടിനു മേലെ മറ്റേക്കാൽ കേറ്റി വെച്ചു.. അവളെ നോക്കി…ഭയം തെളിഞ്ഞു കാണാം “ഇരിക്ക് “എനിക്ക് സംസാരിക്കണം” വാക്കിൽ അൽപ്പം ഗൗരവം കലർന്നിരുന്നു.. സെറ്റിയുടെ സൈഡിൽ കൂടി വന്നു ഓപ്പോസിറ്റ് സെറ്റിയിൽ ഇരുന്നു… “അവിടല്ല ഇവിടെ” പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ടു തൊട്ടടുത്തു കുത്തി.. ദേവൂന്റെ കാൽ വിറക്കാൻ തുടങ്ങി.. പതിയെ നടന്നു വന്നു.. അവൻ കൈ വലിച്ചു അടുത്തിരുത്തി… അവൾ കണ്ണും മിഴിച്ചു നോക്കി.. എന്താവും പറയാൻ പോണേ..🌹.

by