25/04/2026

നില : ഭാഗം 37

രചന – അഹാനിക അനു

പാറുവിനെ കണ്ടപ്പോലുള്ള കിച്ചുവിന്റെ മുഖത്തേ ഓരോ മാറ്റവും നോക്കി കാണുകയായിരുന്നു നന്ദു…….

“” പാറു എങ്ങനെ ഇവിടെയെത്തി നീ കൂട്ടി കൊണ്ട് വന്നതാണോ…… “”

കുറച്ച് നീരസത്തോടെ കിച്ചു ചോദിച്ചപ്പോൾ നന്ദു ആണെന്ന രീതിയിൽ തലയനക്കി…

“” ജിതിനില്ലേ അവിടെ….. “”

“” ജിതിനൊക്കെ അവിടെ തന്നെയുണ്ട് … “”

നന്ദു താടി ഉഴിഞ്ഞു……..

“” എന്നിട്ട് അവൻ സമ്മതിച്ചോ പാറുവിനെ കൊണ്ട് വരാം…… “”

“” അവന്റെ സമ്മതം ആർക്ക് വേണം…… ഇവളെ സ്നേഹിക്കുന്നവർ സമ്മതിച്ചാൽ കൂട്ടി കൊണ്ട് വരാം…… “”

“” ഇതൊന്നും ഇവിടെ നടക്കില്ല നന്ദു…. നീ തിരിച്ചു കൊണ്ടാക്ക്…… “”

“” ഇല്ലെങ്കിൽ….. “”

“” നന്ദു ഇത് നീ വിചാരിക്കുന്ന പോലെയല്ല…. നമ്മുടെ കയ്യിൽ നിൽക്കില്ല…… നമുക്ക് വേണ്ടത് ചെയാം പക്ഷെ ഇതല്ല ശെരി….. “”

“” പിന്നെ ഏതാ ശെരി….. “”

നന്ദുവിന് സംസാരത്തിൽ വന്ന മാറ്റവും നോട്ടവും എല്ലാം കാണെ അവൻ രണ്ടും കല്പിച്ചാണെന്ന് കിച്ചുവിന് മനസിലായി…….

“” നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക് …. ഇവളെ തിരിച്ചു കൊണ്ടാക്ക്…….. “”

“” നീ ആരെയോ പേടിക്കുന്നു…….. “”

കിച്ചുവിന്റെ കണ്ണിലേക്കു നന്ദു നോക്കി……

“” നിനക്ക് ഭ്രാന്തായോ നന്ദു…. ഞാൻ ആരെ പേടിക്കുന്നു എന്നാണ് നീ പറയുന്നത്….. “”

“” പിന്നെ നീ എന്തിന് പാറുവിനെ തിരിച്ചു കൊണ്ടാക്കാൻ പറയണം…… “”

അവരെ നോക്കി നിന്ന ശരത് ഇടയിൽ കയറി ചോദിച്ചു……

“” ഏട്ടാ ആ ജിതിൻ അവൻ നമ്മൾ വിചാരിക്കുന്ന പോലെ അല്ല…. നിങ്ങൾക്കൊന്നും അവനെ തികച്ചറിയില്ല…… “”

“” നിനക്കറിയോ…..കുറച്ച് ദിവസം മുതൽ നിനക്ക് എന്ത് നെഗറ്റീവ് ഫീൽ ചെയ്തുവെന്ന പറഞ്ഞത്……. 2 ദിവസമായി രാവിലെ ഇറങ്ങി പോവുന്നു രാത്രി കയറി വരുന്നു….. എവിടെയായിരുന്നു……
കിച്ചു ആകെ പോയി നിൽക്കുകയാണ് ഞാൻ ….. എല്ലാം നിനക്ക് അറിയാം എന്ന് അറിഞ്ഞിട്ട് തന്നെയാണ് നിന്റെ മുന്നിൽ നിൽക്കുന്നത്…… സഹി കേട്ടാൽ ചിലപ്പോൾ ഒന്ന് തന്നെന്നും വരും….””

കണ്ണുകൾ ഇറുക്കെ അടച്ചു ശ്വാസമൊന്ന് വലിച്ചു സമാധാനത്തോടെ നന്ദു പറഞ്ഞു……

“” എനിക്കെന്റെ ഫാമിലിയാണ് വലുത്…. “”

പറഞ്ഞു കൊണ്ട് കിച്ചു തിരിഞ്ഞു….

“” എല്ലാവർക്കും അവരവരുടെ ഫാമിലി തന്നെയാണ് വലുത്….. അതിന് പാറു എന്ത് ചെയ്തു…. “”

“” പാറു ഒന്നും ചെയ്തില്ല നന്ദു …. ചെയ്യുകയും ഇല്ല…. പക്ഷെ ചെയ്യുന്ന ഒരാളുണ്ട് ജിതിൻ….. എന്തും ചെയ്യും വേണേൽ ഒരാളുടെ ജീവൻ പോലും……… “”

“” കിച്ചു….. “”

പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ ശരത് വിളിച്ചു പാറുവിനെ നോക്കി…… ഒന്നും മനസിലാവാതെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി നിൽക്കുകയാണ്….. ശരത്തിന്റെ നോട്ടം മനസിലായ പോലെ ശില പോലെ നിന്ന നില അവളെയും കൂട്ടി റൂമിലേക്ക് കയറി….. കിച്ചു ഒന്ന് തല കുടഞ്ഞു………

“” കിച്ചു നീ എന്തൊക്കെയാണ് വിളിച്ചു പറയുന്നത് എന്നാ ബോധമുണ്ടോ….. “”

“” നല്ല ബോധത്തോടെ തന്നെയാണ് ഞാൻ പറയുന്നത് ഏട്ടാ……. ജിതിൻ ഒന്നും ചെയ്യാൻ മടിക്കില്ല…… സാഡിസ്റ്റ് ആണവൻ മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നവൻ……. “”

“”അതിനിപ്പോൾ അവൻ എന്താണ് ചെയ്തത്….””

“” ഇനി എന്താ ചെയ്യാത്തത് എന്ന് ചോദിക്കുന്നതാവും ഏട്ടാ നല്ലത്…….. സ്വന്തം ഏട്ടനേയും ഏട്ടത്തിയേയും കൊല്ലാൻ തീരുമാനിച്ച അവൻ ഇതിൽ കൂടുതൽ എന്ത് ചെയ്യാനാ…. “”

“” കിച്ചു എനിക്കൊന്നും മനസിലാവുന്നില്ല…… കളി പറയല്ല നീ………ഇതൊക്കെ എന്തിന്……. “”

ശരത് തലയ്ക്ക് കൈ കൊടുത്തു സോഫയിൽ ഇരുന്നു……

“” ഒരൊറ്റ കാരണമേ ഉള്ളു നില …….””

ശരത്തും നന്ദുവും അച്ഛനും ഞെട്ടി കിച്ചുവിനെ നോക്കി…….

“” പ്രണയാണോ ഭ്രാന്താണോ എന്നൊന്നും നിർവചിക്കാൻ കഴിയില്ല…….. പക്ഷെ സത്യം അതാണ്….. ചെറുപ്പം മുതലേ അവൻ മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കുന്ന ഒരു സ്വഭാവം ആയിരുന്നു… ഇഷ്ട്ടപെടുന്നവരെ അത്രത്തോളം സ്നേഹിക്കും…… വെറുക്കുന്നവരെ ഒന്നും ചെയ്യാൻ മടിക്കില്ല……….. അവന്റെ ഈ ഒരു character മനസിലാക്കിയത് നിവിനേട്ടൻ തന്നെയായിരുന്നു…… പക്ഷെ ജിതിനോട് ഇതിനേ കുറിച്ച് ആരും സംസാരിച്ചിരുന്നില്ല……. സൈക്കാട്ടറിസ്റ്റ്ന്റെ എടുത്ത് പോവാൻ പോലും അവൻ സമ്മതിച്ചിരുന്നില്ല…… തനിക്ക് ഭ്രാന്ത് ആണെന്ന് ഇവർ വരുത്തി തീർക്കുകയാണെന്ന ചിന്തയായിരുന്നു ….എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നു…… മാറ്റി നിർത്തിന്നു…. അവൻ തന്നെ പലതും ആലോജിച്ചു കൂട്ടുക….. എല്ലാത്തിനും കാരണം ഏട്ടൻ ആണെന്ന് വിശ്വസിച്ചു…..ദേഷ്യം മുഴുവൻ നിവിനേട്ടനോടായിരുന്നു……പിന്നെയാണ് സൂപ്പർമാർക്കറ്റിൽ നിന്ന് ഏട്ടത്തിയെ കാണുന്നത്……..അവനിഷ്ട്ടമാണെന്ന് ശ്യാമേച്ചിയോടും നിവിനേട്ടനോടും പറഞ്ഞതാണ്…… ശ്യാമേച്ചിക്ക് ഇഷ്ട്ടമായിരുന്നു പക്ഷെ നിവിനേട്ടൻ ശക്തമായി എതിർത്തു….. ഈ ഒരു സ്വഭാവവും വച്ചു മറ്റൊരു പെൺ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ താല്പര്യം ഇല്ല എന്ന് തന്നെ പറഞ്ഞു……… അത് വീണ്ടും ദേഷ്യത്തിന് കാരണമായി………. പിന്നെയാണ് അച്ഛന് നിലയെ ഇഷ്ട്ടമായെന്നും ശരത്തെട്ടന് വേണ്ടി ആലോജിക്കാൻ താല്പര്യം ഉണ്ടെന്നും ശ്യാമേച്ചി അറിഞ്ഞത്…….ആ കുട്ടിക്ക് നല്ല ജീവിതം ലഭിക്കുന്നതിന് മറ്റാരേക്കാളും സന്തോഷം നിവിനേട്ടനായിരുന്നു ………..എല്ലാത്തിനും സപ്പോർട്ട് ചെയ്തു ചുക്കാൻ പിടിച്ചതും ഏട്ടൻ തന്നെ……… ദേഷ്യമായിരുന്നു അവന്…. പുറത്ത് കാണിച്ചിരുന്നില്ല……… ഇവരുടെ കല്യാണം കഴിയുന്നത് വരെ താഴെ റൂം യൂസ് ചെയ്ത അവൻ ഇവിടെ മതിൽ പൊങ്ങിയതിന് ശേഷം മുകളിലേക്ക് മാറിയപ്പോളാണ് ഏട്ടൻ സംശയം വന്നത്………. കാര്യം അറിയാൻ വേണ്ടി അവിടേക്ക് ചേന്നപ്പോളും കാണുന്നത് ശരത്തെട്ടന്റെ റൂമിലേക്ക് നോക്കി നിൽക്കുന്ന ജിതിനെ ആണ്….. ഉപദേശിച്ചു…….. മാറ്റി ചിന്തിക്കാൻ പറഞ്ഞു…… അവൾക്കൊരു ജീവിതം ഇപ്പോൾ ഉണ്ടെന്ന് പറഞ്ഞു…….. പക്ഷെ മാറാൻ അവൻ തയ്യാറായിരുന്നില്ല…………… പാറുവിനോട് പോലും അവന് വെറുപ്പായിരുന്നു………ഏട്ടത്തിയുമായി കൂടുതൽ അടുക്കുമ്പോൾ അവന്റെ എന്തോ തട്ടിയെടുക്കുന്നു എന്ന ചിന്തയായിരുന്നു……..
ഇന്നും അവൻ ആഗ്രഹിക്കുന്ന ഒന്നേ ഉള്ളു നില
നമ്മൾ ഒന്നും അറിയില്ലെന്ന് മാത്രം…ഏട്ടത്തി പോലും അറിയാതെ അവന്റെ കണ്ണുകൾ ചുറ്റിലും ഉണ്ടായിരുന്നു……….. നേടിയെടുക്കാൻ എന്തും ചെയ്യും അത് പാറുവിനെ വച്ചാണേൽ അങ്ങനെ…… അവളെ വേദനിപ്പിച്ചാൽ നിലയ്ക്ക് നോവും……. അറിയാം അവന്……സ്വന്തം ചോരയെ പോലും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ടെൽ ഒന്ന് ചിന്തിച്ചു നോക്ക് അവന്റെ മനസ്സിൽ എത്രത്തോളം നില ഉണ്ടെന്ന്……..പക്ഷെ ഒന്നുറപ്പാണ് അവൻ ഏൽപ്പിച്ച വണ്ടിയല്ല അവരെ തട്ടിയത്…… മറ്റൊന്ന് …….. അതും പ്ലാനിങ് ആയ പോലെ……… അന്വേഷിക്കാൻ പോലും നിവിനേട്ടന്റെ അച്ഛൻ സമ്മതിക്കാഞ്ഞത് ജിതിനെ ഭയന്നായിരുന്നു……””

കിച്ചു പറഞ്ഞത് കേട്ട് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയാണ് മൂന്നു പേരും….. ശരത്തിന് ദേഷ്യം ഇരച്ചു കയറി മുഷ്ട്ടി ചുരുട്ടി പുറത്തേക്ക് ഇറങ്ങാൻ നിന്ന അവനെ നന്ദു പിടിച്ചു വച്ചു….

“”ഏട്ടനിത് എവിടെക്കാ പോവുന്നത് …..””

“” നീ എന്നേ വിട് നന്ദു…. ആ പന്നയേ എന്റെ കൈ കൊണ്ടാവും….പാറു ഈ കാര്യം ഒരു വട്ടം നിലയോട് പറയുന്നത് കേട്ടിട്ടുണ്ട് പക്ഷെ എല്ലാം ഒരു തമാശയായിട്ടേ ഞാനും കരുതിയുള്ളു……. “”

“” ഏട്ടൻ ആദ്യം ഒന്നടങ്ങു……””

നന്ദു അവനെ പിടിച്ചു സോഫയിൽ ഇരുത്തി….

“”” ഇതെല്ലാം നീ എങ്ങനെ അറിഞ്ഞു …. അവനേൽപ്പിച്ച വണ്ടിയല്ല തട്ടിയത് എന്നും….. “”

നന്ദു കിച്ചുവിന്റെ എടുത്തേക്ക് വന്ന് ചോദിച്ചു….

“” അവനിൽ നിന്ന് തന്നെയാണ് അറിഞ്ഞത്…… അന്ന് അവർ മരിച്ച അന്ന് നീ ശ്രദ്ധിച്ചില്ലേ അവനെ പുറത്ത് നിന്ന് വന്നവരുടെ സങ്കടം പോലും അവനിൽ കാണാൻ കഴിഞ്ഞിട്ടില്ല……….
ചിത കത്തിച്ച സമയത്ത് പോലും അവനെ കണ്ടിട്ടില്ല…… ഏകദേശം രാത്രി ശ്രുതി വന്ന സമയം ഇവൻ പുറത്തേക്ക് ഇറങ്ങി പോയിരുന്നു…… അവൻ പോയി കുറച്ച് കഴിയെ നിവിനേട്ടന്റെ അച്ഛനും പോയി ….. സമയം കുറച്ചായിട്ടും കാണാതെ വന്നപ്പോൾ ഞാൻ തിരക്കി ഇറങ്ങിയതാണ്…… അവിടെ നിന്ന് കണ്ടത് കരഞ്ഞു കൊണ്ട് ജിതിന്റെ കാലിൽ വീഴുന്ന അച്ഛനെയാണ്……… അച്ഛനെ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ അവൻ തിരിന്നു നടന്നതും എന്നേ അത്ഭുതപ്പെടുത്തി………താൻ അടുത്തേക്ക് കാര്യം ചോദിച്ചപ്പോൾ എന്റെ മേലേക്ക് വീണു പൊട്ടി കരയുകയാണ് ചെയ്തത്………. കാര്യം അന്വേഷിച്ചപ്പോൾ എല്ലാം തുറന്നു പറഞ്ഞു…… ജിതിൻ ആരെയോ വിളിച്ചു ചീത്ത പറയുന്നത് കേട്ടതാണ് അച്ഛൻ ചെന്നത് …… അവൻ ഏൽപ്പിച്ച വണ്ടിയല്ല മറ്റൊരു വണ്ടിയാണ് തട്ടിയത് അതൊക്കെയായിരുന്നു അവരുടെ സംസാരത്തിൽ ന …. അത് ചോദിച്ച അച്ഛനോട് ഒരു മടിയും ഇല്ലാതെ എല്ലാം അവൻ സമ്മതിച്ചിട്ടുണ്ട്…..ഇനിയും അവന്റെ ആഗ്രഹത്തിന് എതിര് നിന്നാൽ തനിക്ക് ഇല്ലാതാക്കാൻ കഴിയാത്ത ഏട്ടനോടുള്ള ദേഷ്യം പാറുവിനോട് തീർക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി………….. അതാണ് അച്ഛൻ അന്ന് നിശബ്ദമായി നിന്നത്………..
പക്ഷെ ഇപ്പോളും എനിക്ക് മനസിലാവാത്തത് ജിതിൻ അല്ലെങ്കിൽ മാറ്റാര്…….. ഞാൻ ആ ആക്‌സിഡന്റ് നടന്ന സ്ഥലത്ത് പോയി അന്വേഷിച്ചിരുന്നു……. അടുത്ത കടയിൽ ഉള്ളവർ പറഞ്ഞത് ഇവരുടെ കാറിനെ വന്ന് തട്ടിയതാണെന്നാണ്….. ഇനി നമ്മളായിട്ട് കേസ് കൊടുത്തു അന്വേഷിക്കണം എന്ന് പറഞ്ഞാൽ ചിലപ്പോൾ ജിതിൻ കുടുങ്ങും……. ആ വീട്ടിൽ 2 പേർക്ക് ഇനി ആകെ ഉള്ളത് അവൻ മാത്രമാണ്…….നീ ഇന്നത്തെ സംഭവം തന്നെ ഒന്ന് എടുത്ത് നോക്ക് നന്ദു……. നിന്നെയല്ല ഏട്ടത്തിയെ ആണ് അവൻ പ്രതീക്ഷിച്ചത് ……നാല് ദിവസം പുറത്തേക്ക് ഇറങ്ങാഞ്ഞാൽ മറ്റാര് തിരഞ്ഞു വന്നില്ലേലും നില വരും എന്ന് അവനറിയാം…… കുറുക്കന്റെ ബുദ്ധിയാണ്……… അത് കൊണ്ടാണ് ഞാൻ പറയുന്നത്…. ഇനിയും പ്രശ്നം ഉണ്ടാവും….. ഇത്രയും കാലം അവൻ ഈ വീട്ടിലേക്ക് കയറിയിട്ടില്ല….ഇനി വരും….. പാറു ഇവിടെ ആണെന്ന ഒരൊറ്റ കാരണം കൊണ്ട് വരും……… നീ അവളെ തിരിച്ചു കൊണ്ടാക്ക്…….. “”

കിച്ചു നന്ദുവിന്റെ തോളിൽ കൈ വച്ചു…….

“” നീ സെൽഫിഷ് ആവരുത് കിച്ചു…….. “”

“” എന്റെ ഫാമിലിയുടെ കാര്യത്തിൽ ഞാൻ സെൽഫിഷ് തന്നെയാണ്…… നാളെ ഇനി ഇതിൽ കൂടുതൽ സംഭവിക്കും……… “””

“” അതിന് മുൻപ് അവനെ ഞാൻ പൂട്ടും…. ഏട്ടൻ ഉണ്ടാവില്ലേ എന്റെ കൂടെ…… “”

ശരത്തിന്റെ മുന്നിൽ മുട്ട് കുത്തി നന്ദു ഇരുന്നു…

“” ഞാൻ ഉണ്ട് എന്തിനും….. കിച്ചുവിനെ നിര്ബന്ധിക്കില്ല…….ഈ കാര്യം എല്ലാം മനസ്സിൽ വച്ചു ഇപ്പോളെങ്കിലും ഒന്ന് പറയാൻ തോന്നിയല്ലോ……. സന്തോഷം……..””

ശരത് എഴുനേറ്റു റൂമിലേക്ക് കയറി…….

“” നന്ദു ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. “”

“”ഇപ്പോൾ പറഞ്ഞത് കേട്ട് തന്നെ മതിയായി……പിന്നെ പാറുവിന്റെ കാര്യം…….. തന്റേടം ആവശ്യത്തിൽ കൂടുതൽ ഉണ്ട്……ഏട്ടൻ അന്ന് പറഞ്ഞ പോലെ തൂമ്പ എടുത്ത് പറമ്പിൽ കിളയ്ക്കാൻ പോയിട്ടാണെലും അവളെ നോക്കാൻ കഴിയും എന്ന ഉറപ്പ് എനിക്കുണ്ട്….ആ അച്ഛന് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ടായിരുന്നു കൈ വിടില്ല എന്ന്………. അതിനി എനിക്ക് എന്തേലും സംഭവിക്കുന്നത് വരെ അങ്ങനെ തന്നെയാവും….. മറ്റാർക്കും തട്ടി കളിക്കാൻ കൊടുക്കില്ല…… ദയവു ചെയ്തു നിന്റെ നീരസം അവളോട് കാണിക്കാതെ നിൽക്കുക ……. ഇന്ന് അവളെ കണ്ടപ്പോൾ ഉള്ള നിന്റെ ഫേസ് ഇനി ഞാൻ കണ്ടാൽ അറിയാലോ കിച്ചു എന്നേ…… ഒരു സംസാരം ഇനി ഉണ്ടായെന്നു വരില്ല…..എനിക്കറിയാം നിന്നേ അവളെ നിനക്ക് ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ അതിനെക്കളെറേ ഇവിടെ ഉള്ള ഓരോരുത്തരെയും സ്നേഹിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്…..ശേരിയാവും അല്ലേൽ ശെരിയാക്കണം……… “”

കിച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു നന്ദു പുറത്തേക്ക് പോയി…. വണ്ടി അകന്നു പോവുന്ന ഒച്ച കേട്ട് അവൻ അച്ഛനെ ഒന്ന് നോക്കി…… ആ മുഖത്ത് എന്നും ഉള്ള ഒരു ചിരിയുണ്ട്…….. നന്ദുവിനെ ഓർത്തുള്ള അഭിമാനവും…….

🌻🌻🌻🌻🌻🌻

ഇന്ദ്രനിൽ നിന്നും പറഞ്ഞു കേട്ട കാര്യങ്ങൾ നിരഞ്ജനെ ചെന്നെത്തിച്ചത് mothers orphanage നു മുന്നിലാണ്……… കുറച്ച് നേരം പുറത്ത് നിന്ന് അവിടേക്ക് നോക്കി നിന്ന നിരഞ്ജൻ തിരിഞ്ഞു ബാക്ക് സീറ്റിൽ നിന്ന് ബാഗ് എടുത്ത് അതിൽ നിന്ന് ചെക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി….

🦋തിരികെ വരും 🦋