രചന – രുദ്രാ ലക്ഷ്മി
പിറ്റേന്ന് തന്നെ അർപ്പിതയെ ഡോക്ടർ ഡിസ്ചാർജ് ചെയ്തു… വീട്ടിൽ വന്നതിന് ശേഷം എല്ലാം പഴയപ്പടിതന്നെ ആയിരുന്നു… ആരും ഒന്നും ചോദിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല… പിറ്റേന്നുമുതൽ അർപ്പിത കോളേജിലേക്കും നിരഞ്ജൻ ഡ്യൂട്ടി കും കയറി… തിരക്ക് പിടിച്ച ഒട്ടത്തിനിടയിൽ അവൾ പിന്നെ നിരഞ്ജനെ കണ്ടിരുന്നില്ല…
**********************************************
അന്നൊരു ഞായറാഴ്ച വൈകുന്നേരം പതിവ് പോലെ നിരഞ്ജനും ദേവകിയമ്മയുംകൂടി ചായകുടിച്ചുകൊണ്ട് ഉമ്മറത്തിരിക്കുകയായിരുന്നു…. വീട്ടിൽ ഉള്ള ദിവസം നിരഞ്ജന് വൈകുന്നേരങ്ങളിൽ അമ്മയോടൊപ്പം പുറത്തിരുന്നുള്ള ചായകുടി ശീലമാണ്. അപ്പോഴാണ് രാധമ്മ ഓടി അവിടേക്കു വന്നത്…
ആഹാ…എന്താ രാധേ ഒറ്റക്ക് കുറുമ്പൻ എവിടേ… ചോദിച്ച് കഴിഞ്ഞാണ് രാധമ്മയുടെ മുഖത്തെ പരിഭ്രമം ദേവകിയമ്മ ശ്രദ്ധിച്ചത്….
എന്തുപറ്റി രാധേ… എന്തെങ്കിലും പ്രശ്നമുണ്ടോ??? അപ്പുമോൾക്ക് എന്തെങ്കിലും???
ദേവകിയമ്മ ആശങ്കയോടെ ചോദിച്ചു
അതുകേട്ടതും നിരഞ്ജനും ചാടിയെഴുനേറ്റു… അവന്റെ മുഖത്തും എന്തെന്നില്ലാത്ത വെപ്രാളം നിറഞ്ഞു..
ചേച്ചി… മോനെ… അത് ഋഷിമോന് സുഖമില്ല.. മോനൊന്നു വന്നു നോക്കുമോ.. അപ്പുമോൾ വീട്ടിലില്ല മോനൊന്നു വരവോ…
അതിനെന്താ രാധമ്മേ ഞാൻ ദേ വരുന്നു… നിരഞ്ജൻ വേഗം അകത്തുകയറി അവന്റെ സ്റ്റെതസ്കോപ്പും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി… ഒപ്പംതന്നെ വീട് പൂട്ടികൊണ്ട് ദേവകിയമ്മയും ഇറങ്ങി.
*******************************************
ഏയ്… പേടിക്കാൻ ഒന്നുമില്ല ചെറിയൊരു പനി… ഇവിടെ മരുന്ന് കാണുമല്ലോ.. അർപ്പിതയോടു ഒന്ന് വിളിച് ചോദിക്ക് രാധമ്മേ… ഇല്ലെങ്കിൽ ഞാൻ ടൗണിൽ പോയി മേടിച് വരാം.. തല്ക്കാലം രാധമ്മ തുണിയൊന്നു നനച്ച് മോന്റെ ദേഹമൊക്കെ തുടച്ചുകൊടുക്കു… ആള് നല്ല ഉറക്കത്തിലാണ്.
അപ്പുമോൾടെ ഫോൺ സ്വിച്ചഡ് ഓഫ് ആണ് മോനെ.. അതാ ഞാൻ മോനെ വന്ന് വിളിച്ചത്. സാധാരണ ചെറിയ പനിയൊക്കെ വരുമ്പോൾ മോൾ മരുന്ന് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ എനിക്കതൊക്കെ എവിടെയാ എന്നൊന്നും അറിയില്ല… അല്ലെങ്കിൽ നോക്കട്ടെ ഇവിടെവിടെയെങ്കിലും കാണും… രാധമ്മ പറഞ്ഞുകൊണ്ട് അവിടെയൊക്കെ നോക്കാൻ തുടങ്ങി..
ഏയ്… വേണ്ട രാധമ്മ ഞാൻ മേടിച് വരാം…
പിന്നെ… രാധമ്മേ..
അവനെന്തോ ചോദിക്കാൻ ഒരു പ്രയാസം പോലെ
എന്താ കുഞ്ഞേ??
അത് അർപ്പിത എന്താ ഫോൺ ഓഫ് ആക്കിയേ… അയാൾ വരാറായില്ലേ… വേറെകുഴപ്പമൊന്നുമില്ലലോ..
ഏയ് ഇല്ല മോനെ… സെമിനാർ നടക്കുമ്പോൾ ഫോൺ ഓഫ് ചെയ്യുമെന്ന് പറഞ്ഞിരുന്നു..5 മണിവരെ ഉണ്ട്… ഇനി നാളയെ വരുള്ളൂ.
എഹ്…. ഇന്ന് വരില്ലേ….
ഇല്ല കുഞ്ഞേ.. ഇന്നലെ വൈകിട്ട് പോയതാ.. തിരുവനന്തപുരത്ത് വച്ചാണ്… ഇനി നാളയെ വരൂ… അവിടെ അവർക്കൊക്കെ താങ്ങാനും മറ്റും സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞു.
അപ്പുമോൾ പോയപ്പോൾ മുതൽ കരച്ചിലായിരുന്നു… അതായിരിക്കും ഇപ്പോൾ പനിവന്നെ… അവരോന്ന് നെടുവീർപ്പിട്ടു
ത്തിരുവനന്തപുരം എന്ന് കേട്ടപ്പോൾ അവന്റെ മനസ്സിൽ വല്ലാതെ അസ്വസ്ഥത തോന്നി… എങ്കിലും അവൻ അത് പുറത്തുകാണിക്കാതെ പുറത്തേക്കിറങ്ങി… ഇറങ്ങുന്ന കുട്ടത്തിൽ ഉറങ്ങികിടക്കുന്ന ഋഷിമോനെ വാത്സല്യത്തോടെ ഒന്ന് നോക്കി… ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.
നിരഞ്ജൻ വേഗംതന്നെ മരുന്ന് മേടിക്കാനായി പോയി…
തിരിച്ചു വന്നപ്പോളേക്കും രാധമ്മയും ദേവകിയമ്മയുംകൂടി ആസമയംകൊണ്ട് ഋഷിമോനെ തുടച്ചു ഡ്രസ്സ് ഒക്കെ മാറ്റി ഇട്ടുകൊടുത്തു.
പിന്നെ കുഞ്ഞിനെ ഉണർത്തി മരുന്ന് കഴിപ്പിച്ചു…. ഉണർന്ന് കഴിഞ്ഞപ്പോൾ പിന്നെ വാശിയായി കുഞ്ഞിന്.
പിന്നെ അവരെല്ലാംകൂടി ഒരുവിധം സമാധാനിപ്പിച്ചു… നിരഞ്ജൻ കുറേനേരം അവനെയും തോളിലിട്ട് പുറത്തുകൂടിയൊക്കെ നടന്നു… ദേവകിയമ്മ നോക്കുമ്പോൾ അതുകണ്ട് കണ്ണ് തുടക്കുകയാണ് രാധമ്മ.
അവർ പതിയെ രാധമ്മയുടെ ചുമലിൽ കൈ ചേർത്ത് വച്ചു… നിറഞ്ഞ കണ്ണുകളോടെ രാധമ്മ അവരെ നോക്കിയൊന്നു ചിരിച്ചു.
രാധമ്മേ… ആള് വീണ്ടും ഉറങ്ങിയിട്ടുണ്ട്… ഞാൻ റൂമിലേക്കു കിടതാം..
ഇങ്ങു തായോ കുഞ്ഞേ ഞാൻ കൊണ്ട് കിടത്തം
വേണ്ട രാധമ്മേ… കൈമാറിയാൽ ചിലപ്പോൾ ഉണരും.. പിന്നെ വയ്യാതാതുംകൂടി കൊണ്ടു നല്ല വാശിയും കാണും.. ഒന്നാമത് അർപ്പിതകൂടി ഇല്ലല്ലോ.
പറഞ്ഞുകൊണ്ട് അവൻതന്നെ കുഞ്ഞിനെ റൂമിൽ കൊണ്ടു കിടത്തി…
ഒരുവേള അവൻ ആ റൂം ആകെ കണ്ണോടിച്ചു… നല്ല അടുക്കും ചിട്ടയും ഉള്ള റൂം… ഒന്നും അലക്ഷ്യമായി കിടപ്പില്ല… അതിനകത്തു നിറയെ അർപ്പിതയുടെ ഗന്ധം നിറഞ്ഞ് നിൽക്കും പോലെ അവന് തോന്നി… കുറച്ചു നിമിഷം കണ്ണുകളടച്ച് അവൻ അവിടെ തന്നെ നിന്നു..
ദേവകിയമ്മയും രാധമ്മയുംകൂടി സമസാരിക്കുന്നതിനിടയിലാണ് നിരഞ്ജൻ താഴെക്കിറങ്ങി വന്നത്… അവനെ കണ്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി. എന്നാൽ നിരഞ്ജൻ അത് ശ്രദ്ധിച്ചിരുന്നു.
രാധമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു ദേവകിയമ്മയുടെയുംമുഖം സങ്കടപ്പെട്ട് ഇരുന്നു നിരഞ്ജൻ അവരെ ഒരുനിമിഷം ഒന്ന് നോക്കി… വാ അമ്മേ പോകാം ദേവകിയമ്മയോടായി പറഞ്ഞു.
രാധമ്മേ കുഞ്ഞുണരുമ്പോൾ ഭക്ഷണം കൊടുക്കണം.. പിന്നെ 6 ഹവേഴ്സ് കഴിയുമ്പോൾ പനി ഉണ്ടേൽ മരുന്നുകൊടുക്ക് കേട്ടോ… പനിയില്ലെങ്കിൽ കൊടുക്കണ്ട.
പിന്നെ എന്തുണ്ടെലും വിളിക്കണം കേട്ടോ..
പിന്നെ രാധമ്മേ അർപ്പിതയുടെ നമ്പർ ഒന്ന് തരാമോ??? അവൻ തെല്ലൊരു ജാള്യതയോടെ ചോദിച്ചു..
പിന്നെന്താ താരല്ലോ കുഞ്ഞേ… രാധമ്മ വേഗംപോയി അവരുടെ ഒരു ചെറിയ ഫോണുമായി വന്നു.. ഇതിലുണ്ട് കുഞ്ഞെടുത്തോളൂ..
അവൻ ഒരു പുഞ്ചിരിയോടെ അതുവാങ്ങി അതിൽനിന്നും അപ്പുമോൾ എന്ന് സേവ് ചെയ്തിരുന്ന നമ്പർ അവന്റെ ഫോണിലേക്കു ഫീഡ് ചെയ്തു…
ധാ രാധമ്മേ… എന്റെ നമ്പറും ഞാനതിൽ സേവ് ചെയ്തിട്ടുണ്ട്.. വച്ചോളു.
എന്ത് ആവശ്യമുണ്ടേലും വിളിച്ചോളൂ..
യാത്രപറഞ് രണ്ടാളും ഇറങ്ങി.
**********************************************
അമ്മേ….
ആ… കണ്ണാ.. വാ മോനെ…
എന്തേ കണ്ണാ നി ഇതുവരെ കിടന്നില്ലേ??
രാത്രിയിൽ അത്താഴമൊക്കെ കഴിഞ്ഞ് കിടക്കാൻ കയറിയതാണ് ദേവകിയമ്മ.. അപ്പോഴാണ് നിരഞ്ജൻ റൂമിലേക് വന്നത്.
ഇല്ലമേ…. ഉറക്കം വന്നില്ല
വാ.. ഇവിടെവന്നിരിക്കു ദേവകിയമ്മ ബെഡിലേക് കൈ കാണിച്ചുകൊണ്ട് പറഞ്ഞു… എന്നാൽ അതിന് വിപരീതമായി കട്ടിലിന്റെ മറുസൈഡിൽ കൂടി കയറി ദേവകിയമ്മയുടെ മടിയിൽ തലവച്ചു കിടന്നു നിരഞ്ജൻ.
അവർ ഒരു പുഞ്ചിരിയോടെ അവന്റെ തലയിൽ തഴുകിക്കൊടുത്തു… എന്തുപറ്റി എന്റെ കണ്ണന്… അമ്മ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു… മോന് അമ്മയോട് എന്തേലും പറയാനുണ്ടോ????
എന്നിട്ടും നിരഞ്ജന്റെ പ്രതികരണം ഒന്നും ഉണ്ടായില്ല… അവൻ മൗനമായി തന്നെ കിടന്നു.
കണ്ണാ……
അമ്മേ..
പറയ് കുഞ്ഞാ… എന്താ എന്റെ കണ്ണന്??? എന്താണേലും പറയ് മോനെ… ദേ… അമ്മക് ദേഷ്യം വരുന്നുണ്ട് കേട്ടോ
അമ്മേ… അമ്മേ നമുക്ക് അർപ്പിതയേം ഋഷിമോനേം ഇങ്ങോട്ട് കൊണ്ട് വന്നാലോ???
അതെന്തിനാ മോനെ അർപ്പിതമോൾക് ആപ്പുറത് വീടുണ്ടല്ലോ… വേണമെങ്കിൽ 2 ദിവസതെക് ഇവിടെ നിക്കട്ടെ…ചുണ്ടിലൂറിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട് ദേവകിയമ്മ പറഞ്ഞു.
ശോ… അതല്ലമ്മ…. നമുക്കെന്നും കൂടെ നിർത്താനായി… നമ്മുടേതാക്കി കൊണ്ടുവന്നാലോ….. നിരഞ്ജൻ ശ്വാസമടക്കി പിടിച്ചുകൊണ്ടാണ് ചോദിച്ചത്..
പക്ഷെ ദേവകിയമ്മയുടെ പ്രതികരണം ഒന്നും ഉണ്ടായില്ല.. അവൻ പതിയെ തിരിഞ്ഞ് ദേവകിയമ്മയുടെ മുഖത്തേക്ക് നോക്കി..
അമ്മേ…
നി എന്താ മോനെ ഉദ്ദേശിക്കുന്നത് തെളിച്ചു പറ.
ദേവകിയമ്മയുടെ ശബ്ദത്തിലെ ഗൗരവം അവനെ തെല്ലൊന്നു നിരാശപ്പെടുത്തി…. അവൻ മടിയിൽ നിന്നും എഴുനേറ്റ് ദേവകിയമ്മയുടെ എതിർവശത്തായി ഇരുന്നു… അമ്മയുടെ കൈ പിടിച്ച് അവന്റെ രണ്ട് കൈക്കുള്ളിലായ് വച്ചു. അവന്റെ തല കുനിച്ച് ആ കൈകളിൽ മുട്ടിച്ചു വച്ചു.
അമ്മേ… എനിക്ക് അർപ്പിതയെ ഇഷ്ടമാണ് …. ഇപ്പോളല്ല… ഞാനാദ്യമായി അയാളെ കണ്ടപ്പോൾ മുതൽ … പിന്നെ എനിക്കവളെ നഷ്ടമായെന്നു ഞാൻ കരുതി… അന്നൊക്കെ അതോർത്തു ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടമേ… പക്ഷെ ഇപ്പോൾ ദൈവമായി അവളെ എന്റെ മുന്നിൽ കൊണ്ടുവന്നതാ…. ഞാൻ അവളെ ചേർത്ത് നിർത്തിക്കോട്ടെ അമ്മേ???
അമ്മ അമ്മയുടെ മരുമകളായി അവളെ സ്വീകരിക്കുമോ???
എനിക്ക് പറ്റില്ല കണ്ണാ….
അമ്മേ….. എനിക്ക്…
അവൻ പറഞ്ഞുകഴിയും മുന്നേ ദേവകിയമ്മ കയ്യെടുത്തു തടഞ്ഞു..
വേണ്ടമോനെ… എനിക്ക് അപ്പുമോളെ മരുമകളയി കാണാൻ പറ്റില്ല….പകരം മകളായി കണ്ടാൽ എന്റെ മോന് എന്തേലും പ്രശ്നമുണ്ടോ??? ദേവകിയമ്മ ഒരു ചിരിയോടെ ചോദിച്ചു..
നിരഞ്ജൻ വിശ്വാസം വരാതെ ഞെട്ടി അമ്മയെ നോക്കി… അമ്മേ..
നി എന്താടാ ചെക്കാ കരുതിയെ.. നിന്റെ ഇഷ്ടത്തിന് ഈ അമ്മ എതിര് നിൽക്കുമെന്നോ??? പിന്നെ അപ്പുമോളെ ആദ്യമായി കണ്ടാകാര്യമൊക്കെ എന്റെമോൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു നിന്റെ കണ്ണിലെ തിളക്കം.. നിന്റെ ഇഷ്ടമല്ലേ കണ്ണാ എന്റെയും… പിന്നെ അപ്പുമോളെയും ഋഷിമോനെയും എനിക്ക് സ്വന്തമായി കിട്ടുക എന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാ മോനെ…
പക്ഷെ മോനെ… നി നന്നായി ആലോചിച്ചെടുത്ത തീരുമാനം തന്നെ ആണോ???
അർപ്പിത മാത്രമല്ല…ഋഷിമോനും ഉണ്ട്…. നാളെ ഒരുകാലത്തും ആ കുഞ്ഞിനൊരു വിഷമം ഉണ്ടാകാൻ ഇടയവരുത്…
അമ്മേ…. അമ്മയെന്നെ അങ്ങിനെയാണോ കരുതിയിരിക്കുന്നെ???
എന്റെ കയ്യിലേക്ക് പിറന്നുവീണ കുഞ്ഞല്ലേ അവൻ.. അമ്മയ്ക്കറിയില്ല… അന്നവനെ അമ്മയുടെ കൂടെ ഇവിടെ കണ്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ഒരു… ഒരു… എന്താ ഞാൻ പറയാ….
മോനെ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. എല്ലാ കാര്യവും നമ്മൾ ചിന്തിക്കണം.
അമ്മേ.. പിന്നെ അർപ്പിതയുടെ പാസ്റ്റ് അത് നമ്മൾ കരുതുംപോലൊന്നലമ്മേ…
അറിയാം മോനെ… അമ്മക്കെല്ലാം അറിയാം
നിരഞ്ജൻ അത്ഭുതത്തോടെ അവരെ നോക്കി.
രാധ എന്നോട് പറഞ്ഞു… പാവം കുട്ടി.
ഓ… അപ്പോൾ ഇന്ന് അതാണോ രണ്ടാളുംകൂടി എന്നെക്കണ്ടപ്പോൾ സംസാരം നിർത്തിയത്..
ഏയ്.. ഇന്നല്ലമോനെ… അതൊക്കെ പറഞ്ഞത് അന്ന് മോൾ ഹോസ്പിറ്റലിൽ ആയ ദിവസമാ…
എന്നിട്ടമ്മ എന്നോടെന്താ പറയാഞ്ഞേ…. അവൻ തിരക്കി.
എന്തോ… പറയാൻ അമ്മക് തോന്നിയില്ല മോനെ… പാവം ആ കുട്ടി എന്തോരം അനുഭവിച്ചു.
മോനെ… നിന്റെ ഈ ഒരു തീരുമാനത്തിന്റെപുറത് നാളെ അർപ്പിതമോൾ വിഷമിക്കേണ്ടി വരരുത്.. കേട്ടോ..ദേവകിയമ്മ നിരഞ്ജന്റെ തലയിൽ തഴുകികൊണ്ട് പറഞ്ഞു.
ഇല്ലമേ… ഞാൻ എല്ലാം നന്നായി തന്നെ ആലോചിച്ചതാ.
പിന്നെ അയാളോട് ഞാൻ പറഞ്ഞിട്ടില്ല… അയാൾ എങ്ങിനെ പ്രതികരിക്കുമെന്നും അറിയില്ല … അവനൊരു നിരാശയോടെ പറഞ്ഞു.
എന്തായാലും അമ്മക്കെതിർപ്പൊന്നുമില്ലല്ലോ… പകുതി സമാധാനം ആയി എന്റെ ദേവൂസേ.. അവൻ അവരുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
ഈ ചെക്കൻ… എന്റെ മൂക് വലിച്ചു വലിച്ചൊരു പരുവമാക്കി… അടിത്തരും കെട്ടോ….
അപ്പോൾ ഇതായിരുന്നല്ലേ വയസ് പതുമുപ്പത് കഴിഞ്ഞിട്ടും എന്റെ മോൻ വിവാഹം വേണ്ടന്ന് പറഞ്ഞു നിന്നത്.
നിരഞ്ജൻ ഒന്ന് ചിരിച്ചു.
അല്ല ഇന്നെന്തായിരുന്നു എന്നെക്കണ്ടപ്പോൾ പെട്ടന്ന് രണ്ടാളും സംസാരം നിർത്തിയത്.. നിരഞ്ജൻ ഒരു കുസൃതീ ചിരിയോടെ തിരക്കി…
അതോ… അർപ്പിതമോൾ തിരുവനന്തപുരത്തേക്ക് പോയതിൽ രാധക് ചെറിയൊരു പേടി…. ആ ദുഷ്ടന്മാരൊക്കെ ഉള്ള സ്ഥലമല്ലേ…
മ്മ്മ്മ്…. നിരഞ്ജൻ ഒന്ന് ഇരുത്തി മൂളി.അവന്റെ മനസിലും ആ വിധത്തിലുള്ള ചിന്തകൾ കടന്നു വന്നു..
അമ്മ… രാധമ്മ അമ്മയെ വിളിക്കുവോ മറ്റോ ചെയ്തോ??
ഞാൻ അങ്ങോട്ട് വിളിച്ചിരുന്നുമോനെ… ഋഷിമോന് കുഴപ്പമൊന്നുമില്ലന് പറഞ്ഞു. പക്ഷെ കക്ഷി നല്ല വാശിയിലാണ്.
മ്മ്മ്മ്….. എന്നാൽപ്പിന്നെ അമ്മ കിടന്നോളു.
ഞാനും കിടക്കാൻ പോണു.. നാളെ ഡ്യൂട്ടി ഉണ്ട്.
ഗുഡ് നൈറ്റ്
ശെരിമോനെ ഗുഡ് നൈറ്റ്
**********************************************
അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞു വന്നെങ്കിലും നിരഞ്ജന് ഉറക്കം വന്നില്ല… അവൻ ബാൽക്കണി യിൽ ഇറങ്ങി സ്വിങ് ചെയറിലായി ഇരുന്നു…. അർപ്പിതയുടെ റൂമിന്റെ ബാൽക്കണി അടഞ്ഞുതന്നെ കിടക്കുന്നു… എന്നും തനിവിടെവന്നു നിൽക്കാറുണ്ട് അവളെ ഒന്ന് കാണാനായി… മിക്ക ദിവസങ്ങളിലും അവൾക്കും ഇങ്ങനൊരു ഇരിപ്പു പതിവാണല്ലോ… അവൻ ചെറു ചിരിയോടെ ഓർത്തു…
അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ അവന്റെ മനസിലേക്ക് വന്നു…. അവളെ ഒന്ന് വിളിക്കണം എന്ന് അവന്റെ മനസ് പറഞ്ഞു….
മനസ്സിൽ ആകെ ഒരു പിടിവലി തന്നെ നടന്നു…
അവസാനം വിളിക്കാമെന്ന ഉറച്ച തീരുമാനത്തോടെ അവൻ മൊബൈൽ എടുത്തു… അതിലെ ലോക്ക് മാറ്റി കോൺടാക്ട്സിൽ നിന്നും അർപ്പിത എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ഡയൽ ചെയ്തു ചെവിയിലേക് വച്ചു.
അല്പനിമിഷത്തിനുള്ളിൽത്തന്നെ മറുവശത്തു കാൾ കണക്ട് ആയ സൗണ്ട് നിരഞ്ജന്റെ കാത്തുകളിലേക്കെത്തി…
ഹലോ….
അർപ്പിതയുടെ ശബ്ദം അവൻ കേട്ടു… നിമിഷ നേരത്തേക്ക് അവന്റെ മനസ് ശൂന്യമാകുംപോലെ തോന്നി…
അവൻ കണ്ണുകൾ ഇറുകെ അടച്ച് ശ്വാസം എടുത്തു..
ഹലോ…. പ്രതികരണം ഇല്ലാത്തതുകൊണ്ടാകണം അവൾ വീണ്ടും ഒരിക്കൽ കൂടി പറഞ്ഞു
ഹലോ അർപ്പിത… ഇത് ഞാനാടോ നിരഞ്ജൻ.
മറുവശത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല..
അർപ്പിത… താൻ കേൾക്കുന്നുണ്ടോ??..
അഹ്.. പറയു ഡോക്ടർ… ഡോക്ടർ എന്താ വിളിച്ചത്..
അവളുടെ പതിഞ്ഞ ശംബ്ധം അവന്റെ കാത്തുകളിലേക്കെത്തി.
ഒരുനിമിഷം താനെന്ത് പറയുമെന്ന് അവൻ ഓർത്തു… വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..
ഹലോ… ഡോക്ടർ
താൻ ഇവിടില്ല എന്ന് രാധമ്മ പറഞ്ഞു… തിരുവനന്തപുരത്താണെന്നും പറഞ്ഞു… താൻ ഓക്കേ അല്ലെ… കുഴപ്പമൊന്നുമില്ലല്ലോ???
കുഴപ്പമൊന്നുമില്ല ഡോക്ടറെ… ഞാൻ തനിച്ചല്ല… മറ്റു സ്റുഡന്റ്സും ഉണ്ട്… ഇവിടെ സേഫ് ആണ്.. അവൻ ചോദിച്ചത്തിലെ പൊരുൾ മനസിലാക്കിയെന്നോണം അവൾ പറഞ്ഞു…
താൻ എപ്പോളാ തിരികെ വരുന്നേ??
നാളെ മോർണിംഗ് 4.30 ക് ഉള്ള ട്രെയിന് കയറും… ഉച്ച കഴിയുമ്പോളേക്കും എത്തും.
ഓക്കേ ഡോ… എന്നാൽ പിന്നെ താൻ കിടന്നോളു.. രാവിലെ എഴുനേൽക്കേണ്ടതല്ലേ…
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്… അവളും പറഞ്ഞു
ഡോക്ടറെ…
ആ പറയെടോ…
മോന് സുഖമില്ലാതിരുന്നകാര്യം രാധമ്മയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഡോക്ടർനു വീണ്ടും ബുദ്ധിമുട്ടായല്ലേ… സോറി
എനിക്ക് ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയതുകൊണ്ട…
അവൾ വളരെ പ്രയാസപ്പെട്ടെന്നപോലെ പറയുന്നതെല്ലാം ഒരു പുഞ്ചിരിയാലേ നിരഞ്ജൻ കേട്ടുകൊണ്ടിരുന്നു.
ഹലോ ഡോക്ടറെ…
പറയടോ കേൾക്കുന്നുണ്ട്….
ഡോക്ടർനു ബുദ്ധിമുട്ടയെന്നറിയാം… സോറി… പിന്നെ താങ്ക്സ്.. മോനെ നോക്കിയകാര്യമൊക്കെ രാധമ്മ പറഞ്ഞു.
അവൻ ഫോണിൽകൂടി പൊട്ടിച്ചിരിച്ചു
എടൊ ഈ സോറി യും താങ്ക്സും ഒക്കെ തന്റെ കയ്യിൽ തന്നെ വച്ചോളു കേട്ടോ…. തല്ക്കാലം അതൊന്നും സ്വീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…
താൻ ഉറങ്ങിക്കോളൂ…
പിന്നെ… ഇതെന്റേതന്നെ നമ്പർ ആണ് താൻ സേവ് ചെയ്തോളു… എന്ത് ആവശ്യമുണ്ടേലും വിളിക്കണം കേട്ടോ.. അവൻ കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു.
അതുംപറഞ് നിരഞ്ജൻ കാൾ കട്ട് ചെയ്തു. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അവൻ ഒരു പുഞ്ചിരിയോടെ അടഞ്ഞുകിടക്കുന്ന അർപ്പിതയുടെ ബാൽക്കണിയിലേക്ക് നോക്കിയിരുന്നു
********************************************
എന്നാൽ അർപ്പിത ഫോണും കയ്യിൽ പിടിച്ച് അതെ നിൽപ് തന്നെ ആയിരുന്നു.
ഡോക്ടർ എന്തിനാവും തന്റെ കാര്യത്തിൽ ഇങ്ങിനെ… താൻ തിരുവനന്തപുരത്തേക്ക് വന്നെന്നറിഞ്ഞപ്പോൾ സോക്ടർക്കെന്തിനാണ് ടെൻഷൻ… അവൾ ആസ്വസ്ഥതയോടെ ഓർത്തു…
ഒരുപക്ഷെ… എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞതുകൊണ്ടുള്ള സിംപതി ആകാം അവൾ ഒരു പുച്ഛ ചിരിയോടെ ഓർത്തു.
വേണ്ട ആരുമായും കൂടുതൽ അടുപ്പം വേണ്ട… പക്ഷെ ഡോക്ടർ ഉള്ളതുകൊണ്ടല്ലേ മോന് വയ്യാതായപ്പോൾ ഒരു സഹായത്തിനു വന്നത്…. അവളുടെ മനസ്സിൽ ഒരു പിടിവലിതന്നെ നടന്നു.
ഒരുവേള ഫോണിലെ നമ്പറിലേക്ക് തന്നെ അവൾ നോക്കി… വേണ്ട സേവ് ചെയ്യണ്ട.. അതിന്റെ ആവശ്യമൊന്നുമില്ല… ഇനിയിങ്ങനെ വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ മാക്സിമം ഒഴിവാക്കണം അവൾ മനസ്സിൽ കണക്ക് കൂട്ടി.
പിന്നെ ഫോൺ ഓഫ് ചെയ്തുവച്ചുകൊണ്ട് ബെഡിൽഡക്ക് കിടന്നു.
**********************************************
അർപ്പിത പിറ്റേന്ന് ഉച്ചയോടെ തിരിച്ചെത്തി.. അവളെക്കണ്ടതും ഋഷിക്കുട്ടൻ പരിഭവം നടിച്ചൊക്കെ ഇരുന്നെങ്കിലും അർപ്പിത അതൊക്കെ വേഗംതന്നെ മാറ്റിയെടുത്തു
ദിവസങ്ങൾ പൊയ്കൊണ്ടേ ഇരുന്നു… നിരഞ്ജനും അർപ്പിതയും ഇടക്കൊക്കെ കാണാറുണ്ടായിരുന്നു… എങ്കിലും സംസാരിക്കാനുള്ള ഒരു അവസരം നിരഞ്ജന് ഉണ്ടായില്ല.
മനസിലുള്ള കാര്യം അവളെ എങ്ങിനെ അറിയിക്കും എന്നുള്ള ഒരു കൺഫ്യൂഷനിൽ ആയിരുന്നു അവൻ…. പറഞ്ഞാലും അവൾ തന്റെ ഇഷ്ടം അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്ന് അവന് തോന്നി. ആ ഒരു കാരണം അവനെ കാര്യങ്ങൾ തുറന്ന് പറയുന്നതിൽ നിന്നും പിന്നോട്ട് വലിച്ചു.
നിരഞ്ജൻ ഹാളിൽ ടീവിയും കണ്ട് സോഫയിൽ കിടന്നപ്പോളാണ് ദേവകിയമ്മ അങ്ങോട്ട് വരുന്നത്… ടിവി ഓൺ ആണെങ്കിലും നിരഞ്ജന്റെ ശ്രദ്ധ അതിലൊന്നുമല്ലന്ന് ദേവകിയമ്മയ്ക് ഒറ്റനോട്ടത്തിൽ മനസിലായി.
മോനെ….
ആ.. അമ്മേ…
എന്താ മോനെ കിടക്കുന്നില്ലേ… എന്താ നി ഇത്ര കാര്യമായി ആലോചിക്കുന്നെ.. ടിവി ഓഫ് ചെയ്ത് വച്ചിട്ട് പോയി കിടക്കു മോനെ..
അമ്മേ… ഞാൻ അർപ്പിതയോടു പറയുന്നതിനെപ്പറ്റി ആലോചിക്കുവായിരുന്നു… അയാൾ… അയാൾ സമ്മതം പറയുമെന്ന് തോന്നുന്നില്ലമേ… നിരഞ്ജന്റെ ശബ്ദത്തിലെ സങ്കടം ദേവകിയമ്മക് വേഗം മനസിലായി.
അവർ അവനടുത്തായി വന്നിരുന്നു… ആപ്പോളേക്കും അവൻ മെല്ലെ തല ഉയർത്തി അവരുടെ മടിയിലായി വച്ചു.
അമ്മേ… അമ്മയുടെ അഭിപ്രായം എന്താ???
ഞാനെന്ത് പറയാനാ മോനെ… നി മോളോടൊന്നു സംസാരിച്ചിട്ട് കൂടിയില്ലല്ലോ ഇതിനെപറ്റി… പിന്നെന്തിനാ സമ്മതിക്കില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നെ???
അതല്ലമേ… അയാളെന്നെ കാണുമ്പോളൊക്കെ ഒഴിഞ്ഞുമാറുന്നപോലെ എനിക്ക് ഫീൽ ചെയ്യുന്നു.. അയാൾ നോ പറഞ്ഞാൽ എനിക്കത് താങ്ങാനാവിലമ്മേ…. അതുമല്ല അയാൾക് തോന്നിയാലോ ഞാൻ അവസരം മുതലെടുക്കുവാണെന്ന്… അതും എനിക്ക് താങ്ങാൻ ആവില്ല.
അവൻ പറയുന്നതിനോടൊപ്പം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ദേവകിയമ്മയുടെ മടിയിലേക് വീണു..
നിരഞ്ജന്റെ സങ്കടം ആ അമ്മക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കണ്ണാ…. അമ്മ സംസാരിക്കാട്ടോ അപ്പുമോളോട്???
എനിക്ക് നി മാത്രമേ ഉള്ളു മോനെ… നി ഇങ്ങിനെ വിഷമിക്കുന്നത് കാണാൻ അമ്മക് വയ്യ..
അവൻ മറുപടി ഒന്നും പറഞ്ഞില്ല.
മോൻ എഴുനേറ്റു റൂമിൽ ചെന്ന് കിടക്ക്… അമ്മ നാളെ രാധയോട് സംസാരിക്കാം.. എന്നിട്ട് മതി അപ്പുമോളോട് പറയുന്നത്.
മ്മ്മ്മ്… അവൻ ഒന്ന് മൂളി.
**********************************************
പിറ്റേദിവസം തന്നെ ദേവകിയമ്മ രാധമ്മയോട് നിരഞ്ജൻ പറഞ്ഞ കാര്യങ്ങളൊക്കെയും പറഞ്ഞു.
നിരഞ്ജൻ ഡ്യൂട്ടിക് പോയതിനു ശേഷമാണ് ദേവകിയമ്മ അങ്ങോട്ടേക്ക് ഇറങ്ങിയത് .
മാത്രമല്ല അർപ്പിതയും മോനും ഇല്ലാതിരിക്കുന്ന സമയമായിരിക്കും നല്ലതെന്നു അവർക്ക് തോന്നി.
എന്താ രാധേ… നിന്റെ അഭിപ്രായം ???
അപ്പുമോളെയും ഋഷിമോനെയും ഞങ്ങൾക്ക് തരാൻ സമ്മതമാണോ രാധക്??
അവർ പറഞ്ഞതൊക്കെ കേട്ട് രാധമ്മക് വളരെ സന്തോഷം തോന്നി….
എന്താ രാധേ.. ഒന്നും പറഞ്ഞില്ല…. രാധക് താല്പര്യമില്ലെന്നാണോ… രാധമ്മയിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ ദേവകിയമ്മ ഒരു ആശങ്കയോടെ ചോദിച്ചു.
അയ്യോ ദേവകിയേച്ചി…. എനിക്കെന്ത് എതിർപ്പാണ്?? എനിക്ക് ആയിരംവട്ടം സമ്മതമാണ്… എന്റെ ഒരേയൊരു സങ്കടംതന്നെ ഞാനില്ലാത്തയാൽ ഉള്ള എന്റെ അപ്പുമോൾടെ അവസ്ഥയെക്കുറിച്ചൊർത്താണ്…. എന്റെമോൾക്കൊരു ജീവിതം ഉണ്ടാകുക എന്നുവച്ചാൽ അതിൽപരം സന്തോഷം എനിക്ക് വേറെയില്ല… അവർ പുറംകയ്യാലേ കണ്ണീരോപ്പി.
ചേച്ചി.. അപ്പുമോൾടെ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ നിരഞ്ജൻകുഞ്??? അവർ ആശങ്കയോടെ ചോദിച്ചു.
കണ്ണനെല്ലാം അറിയാം രാധേ… രാധ ഒന്നും ഓർത്ത് പേടിക്കണ്ട.
ഇനിയൊരു സങ്കടം എന്റെകുഞ്ഞിനുണ്ടായാൽ അത് താങ്ങാൻ അതിനെകൊണ്ട് പറ്റിയെന്നുവരില്ല ചേച്ചി.. അതാ ഞാൻ.
ഞാൻ പറഞ്ഞില്ലേ രാധേ… എന്റെ കണ്ണന് അർപ്പിതമോളെ ഒരുപാട് ഇഷ്ടമാ… അവന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട ഇപ്പോൾ ഞാനിതിവിടെ വന്ന് പറയുന്നേ.. ആ അവൻ മോളെ വിഷമിപ്പിക്കുമെന്ന് തോന്നുന്നോ???
അങ്ങിനല്ല ചേച്ചി… ഇനി കുഞ്ഞ് ഒന്നും അറിയാതെ ആണോ എന്ന് ഞാൻ സംശയിച്ചു അതാ…
അപ്പോൾ രാധക് സമ്മതം അല്ലെ…
അതേ ച്ചേച്ചി…. പക്ഷെ ദേവകിയേച്ചി അപ്പുമോൾ… അത്രയും നേരം സന്തോഷത്തോടെ നിന്ന രാധമ്മ യുടെ മുഖം പെട്ടന്ന് മങ്ങി
മ്മ്മ്…. ദേവകിയമ്മ ഒന്ന് ഇരുത്തിമൂളി…
നിരഞ്ജനും അതാ പേടി… അപ്പുമോൾ എതിർ പറയുമെന്ന്….
മോളെയും കുറ്റംപറയാൻ നമുക്ക് പറ്റില്ലല്ലോ… എന്തായാലും അപ്പുമോൾ വരുമ്പോൾ രാധ സംസാരിക്കു കേട്ടോ… ഇപ്പോൾ ഞാൻ ഇറങ്ങട്ടെ….
ആയിക്കോട്ടെ ചേച്ചി..
ദേവകിയമ്മ പോകുന്നതുംനോക്കി എന്തോ ചിന്തായിലെന്നോണം രാധമ്മ ഉമ്മറത്ത് തന്നെ നിന്നു..
ഭഗവതി… എന്റെ കുഞ്ഞിന് ഇനിയെങ്കിലും ഒരു നല്ല ജീവിതം കൊടുക്കണേ….
നെഞ്ചിൽ കൈകൾ വച്ച് മുകളിലേക്കുനോക്കി ദൈവത്തിനോടെന്നവണ്ണം പറഞ്ഞുകൊണ്ട് രാധമ്മ അകത്തേക്ക് പോയി.
**********************************************
വൈകുന്നേരം പതിവുപോലെ കോളേജിൽനിന്നും വന്ന് ഫ്രഷ് ആയി അർപ്പിത താഴേക്ക് വന്നു…
കോളേജിൽ ക്ലാസ്സ് കഴിഞ്ഞ് മീറ്റിംഗ് ഉള്ളതുകാരണം ഋഷിമോനെ ഇന്ന് സ്കൂൾ ബസിൽ ആണ് വീട്ടിലേക്കു തിരികെ വിട്ടത് അതുകൊണ്ടുതന്നെ നേരത്തെഫ്രഷ് ആയി ടീവിയിടെ മുന്നിലാണ് ആള്…അർപ്പിത അവനെത്തന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു നിന്നു…. പക്ഷെ ആളിതൊന്നും അറിയുന്നില്ല കാർട്ടൂണിൽ മുഴുകിയിരിക്കയാണ്.
ദേ.. ചായ തണുക്കുന്നു മോളെ… വന്നെടുത്തു കുടിക്ക്..
രാധമ്മ പറഞ്ഞതും അവൾ ഡൈനിങ് ടേബിളിന് മുന്നിലായിവന്ന് ചെയർ നീക്കിയിട്ട് ഇരുന്നു… രാധമ്മയും അവൾക് എതിർവശത്തായി വന്നിരുന്നു…
പതിവില്ലാതെ രാധമ്മയുടെ മുഖത്തെ പരിഭ്രമം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
എന്നാൽ രാധമ്മക് അവളോട് എങ്ങിനെ കാര്യം അവതരിപ്പിക്കും എന്ന പേടിയായിരുന്നു…
എന്തുപറ്റി രാധമ്മേ… വന്ന് കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. എന്ത് പറ്റി??
രാധമ്മക്കെന്തേലും പറയാനുണ്ടോ??
മോളെ അത്… രാധമ്മ മോളോട് ഒരു കാര്യം പറയട്ടെ… മോൾ ആലോചിച് തീരുമാനം എടുക്കേണ്ടതാണ് എടുത്തുചാടി ഒന്നും തീരുമാനിക്കരുത്
രാധമ്മ എന്തോ ഗൗരവമുള്ള കാര്യം ആണ് പറയാനുദ്ദേഹിക്കുന്നതെന്ന് അതിൽനിന്നും അവൾക് മനസിലായി..
എന്താ രാധമ്മേ.. പറയ്…
മോളെ… ഇന്ന് ദേവകിയേച്ചി ഇവിടെ വന്നിരുന്നു….
രാധമ്മ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു.
മോളെ…. എന്താ മോൾ ഒന്നും മിണ്ടാതെ
അവൾ മിഴികളുയർത്തി നോക്കി…. ഇരുമിഴികളും സാജലമായിരുന്നു….
മോളെ…..
എന്തിനാ രാധമ്മേ….എന്റമനസെന്താണെന്നു രാധമ്മക്കറിയില്ലേ??? പിന്നെയും എന്തിനാ എന്നോട്… അവളുടെ സ്വരം വല്ലാതെ നേർത്ത് പോയിരുന്നു.
മോളെ….മോളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല… മറ്റാരേക്കാളും രാധമ്മക്കറിയാം എന്റെ മോളെ… അവർ എഴെനെറ്റ് അവൽക്കരികിലായി വന്നുനിന്ന് തലയിൽ തഴുകി. ഋഷിമോന്റെ ഭാവി നമ്മൾ നോക്കണ്ടേ??? ഈ രാധമ്മ ഇനി എത്ര കാലമെന്നുവച്ചാ… അതുകഴിഞ്ഞെന്റെമോൾ ഒറ്റക്ക്…. രാധമാകതൊക്കെ ഓർക്കേ പേടിയാമോളെ… മോളെന്താ മനസിലാക്കാതെ???
അവൾ പതിയെ തല അവരുടെ ദേഹത്തോട് ചേർത്ത് വെച്ചു.
പറയല്ലേ രാധമ്മേ എന്നോടങ്ങനെയൊന്നും…അവൾ തേങ്ങി… നമുക്കാരും വേണ്ട രാധമ്മേ… എന്റെ മനസിന്റെ മുറിവുകൾ ഒന്നും ഇതുവരെ ഉണങ്ങിയിട്ടില്ല… എനിക്കിനി ഒന്നിനും വയ്യ രാധമ്മേ…
വിഷമിക്കാതെ മോളെ.. രാധമ്മയുടെ വിഷമം കാരണം പറഞ്ഞതാ…
അന്നേദിവസം അർപ്പിത പിന്നെ റൂമിൽ തന്നെ ആയിരുന്നു… അവളുടെ മനസാകെ കലങ്ങി മറിഞ്ഞു.. ഭക്ഷണംകഴിക്കാൻ രാധമ്മ വിളിച്ചപ്പോളും വിശപ്പില്ല എന്നുപറഞ്ഞോഴിഞ്ഞു അവൾ…
അവളുടെ മാനസികാവസ്ഥ അറിയാവുന്നതിനാൽ രാധമ്മയും കൂടുതൽ നിർബന്ധിച്ചില്ല… അന്ന് ഋഷിമോൻ രാധമ്മയുടെകൂടെ താഴെ തന്നെ കിടന്നു
അർപ്പിത കുറെ നേരം ബാൽക്കണി യിൽ ഇറങ്ങിയിരുന്നു…. അവിടെയിരിക്കുമ്പോൾ അവൾക് മനസ്സിനൊരു ആശ്വാസം കിട്ടുന്നപോലെ തോന്നി… ആ ഇരിപ്പിനിടെ തന്നെ അവൾ മയങ്ങിപ്പോയി.
********************************************
നിരഞ്ജനും ആകെ ടെൻഷനിൽ ആണ്…
വന്നപ്പോൾ തന്നെ രാധമ്മയുടെ അടുത്തുപോയ കാര്യമൊക്കെ അമ്മ പറഞ്ഞിരുന്നു… അർപ്പിതയുടെ പ്രതികരണം എങ്ങിനെ ആയിരിക്കുമെന്നുള്ള ഒരു ടെൻഷനായിരുന്നു അവന്..
കുറേനേരം അവൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… പിന്നെ ബാൽക്കണിയിൽ ഇറങ്ങി…. അർപ്പിത ചെയറിൽ ഇരിക്കുന്നത് അവന് കാണാൻ കഴിഞ്ഞു… അവൻ വേഗം റൂമിനകത്തേക്ക് കയറി… എന്തായാലും ഫോൺ എടുത്ത് അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു… അല്ലാതെ തനിക്കൊന്നിനും ശ്രദ്ധകൊടുക്കാൻ കഴിയില്ല… അവൻ ആസ്വസ്ഥതയോടെ തല ഇരുവശത്തേക്കും കുടഞ്ഞു.
അവൻ ഫോൺ എടുത്തുതിരികെ ബാൽക്കണിയിലേക്ക് ഇറങ്ങി… അവളുടെ നമ്പർ എടുത്തു…
അർപ്പിത എന്ന പേരിൽ അവൻ കുറച്ചുനേരം നോക്കി നിന്നു…..ഇന്നുതന്നിൽ നിറഞ്ഞ് നിൽക്കുന്നത് അവൾ മാത്രമാണ്.
അത്രമേൽ അവൾ എന്നിൽ വെരുറച്ചുപോയി…..
അവൻ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക് വെച്ചു….
**********************************************
മടിയിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അർപ്പിത മയക്കം വിട്ടുണർന്നത്…
ഡിസ്പ്ലേയിൽ പരിചയമില്ലാത്ത നമ്പർകണ്ട് ആദ്യമൊന്നു മടിച്ചെങ്കിലും… സ്റ്റുഡന്റസ് ആരെങ്കിലും ആണെന്നുകരുതി അവൾ കാൾ അറ്റൻഡ് ചെയ്തു.
ഹലോ…
ഹലോ..അർപ്പിത ഞാനാണ് നിരഞ്ജൻ
അവനാണെന്നു മനസിലായതും ഒരുവേള കാൾ എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി അവൾക്.. അന്ന് സേവ് ചെയ്യാതിരുന്നത് അബദ്ധമായി എന്ന് തോന്നി
മ്മ്മ്.. അവൾ ഒന്ന് മൂളി
എന്താ ഡോക്ടർ..
അർപ്പിത.. അത്.. രാധമ്മ തന്നോട്..
ഡോക്ടർ എനിക്ക് ഡോക്ടനോട് ഒന്നുസംസാരിക്കണം… പക്ഷെ ഫോണിലൂടെ അല്ല… നേരിട്ട്..
അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ അവൾ അങ്ങോട്ട് പറഞ്ഞു
ഷുവർ അർപ്പിത.. എവിടെ വേണമെന്ന് താൻ പറഞ്ഞാൽ മതി
അവളുടെ ആ മറുപടിയിൽ നിരഞ്ജൻ ഒന്ന് ഞെട്ടിയെങ്കിലും അത് തന്റെ സംസാരത്തിൽ പ്രകടമാകാതെ തന്നെ അവൻ മറുപടി പറഞ്ഞു
ഓക്കേ ഡോക്ടർ… നാളെ ഈവെനിംഗ് ക്ലാസ് കഴിഞ്ഞ് ഞാൻ ജവഹർ ചിൽഡ്രൻസ് പാർക്കിൽ വെയിറ്റ് ചെയ്യാം.. ഡോക്ടർ അവിടെ വന്നാൽ മതി.
ഓക്കേ ഡോ..
മറുപ്പുറത് കാൾ കട്ട് ആയി….
എന്നാൽ അവൾ പറയാൻപോകുന്നത് എന്തായിരിക്കും എന്നുള്ള ആലോചനയിലായിരുന്നു നിരഞ്ജൻ….
പിന്നെ എന്തായാലും നാളെ കണ്ടു സംസാരിക്കാല്ലോ എന്നാലോചിച്ചപ്പോൾ എവിടെനിന്നോ ഒരു സന്തോഷം അവനെ വന്ന് മൂടുന്നതവൻ അറിഞ്ഞു…..
പതിയെ അവൻ തിരിഞ്ഞ് റൂമിലേക്കു കയറി…
ഒരു പുഞ്ചിരിയോടെ കിടകയിലേക് വീണു.
(തുടരും )

by