രചന – ആതിര
സിദ്ധു തിരിച്ച് വീട്ടിലെത്തുമ്പോൾ അവിടെ പ്രതീക്ഷയോടെ ഒരുപറ്റം ആൾക്കാർ നിൽപ്പുണ്ടായിരുന്നു.. നടന്ന കാര്യങ്ങൾ ചോദിച്ചറിയാൻ ആകാംഷയോടെ നിന്നവർ സിദ്ധുവിന്റെ മുഖത്തെ നിരാശകണ്ട് പ്രതീക്ഷയറ്റവരെ പോലെ നിന്നു.. ദേവിയും സുമിത്രയും ആനന്ദും പ്രസാദും കാവ്യയും വിവേകും ഉണ്ടായിരുന്നു അവിടെ.. സിദ്ധു ആരുടെയും മുഖത്ത് നോക്കാതെ തന്റെ മുറിയിലേക്ക് നടന്നു..ബെഡിൽ മുഖം കൈകൊണ്ട് താങ്ങിയിരുന്നു.. അവന് പുറകേതന്നെ എല്ലാവരും എത്തിരിയിരുന്നു..ദേവി സിദ്ധുവിനടുത്തേക് നടന്ന് അവന്റെ തലയിൽ തലോടി..അമ്മയുടെ സാന്നിധ്യം മനസ്സിലായതും സിദ്ധു അവരെ ചുറ്റിവരഞ്ഞ് ആ മാറിൽ വീണ് കൊച്ചുകുഞ്ഞെന്നപോലെ പൊട്ടിക്കരഞ്ഞു… അവൻ നടന്നതെല്ലാം അവരോട് പറഞ്ഞു.. “‘അമ്മേ..ഞാൻ കാലുപിടിച്ച് ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞതല്ലേ..അവൾക്കെന്നോട് ക്ഷമിക്കാമായിരുന്നില്ലേ..എന്റെ തെറ്റ് തിരുത്താനേലും ഒരവസരം എനിക്ക് തന്നൂടായിരുന്നോ…??അമ്മേടെ മോൻ അത്രക്ക് വെറുക്കപ്പെട്ടവനായോ ഗീതൂന്..??” അവന്റെ കണ്ണുനീർ അവിടെ കൂടിനിന്ന എല്ലാവരിലും നോവായി..അവർ നോക്കിക്കാണുവായിരുന്നു സിദ്ധുവിന് അവളോടുള്ള സ്നേഹം..
“ഇപ്പൊ അവൾക്ക് ഞാൻ വേറെ വിവാഹം കഴിച്ച് കാണണോന്ന്.. എന്നോടൊത്തതിനി ഒരു ജീവിതം ആഗ്രഹിക്കുന്നില്ലെന്ന്..ഞാൻ പറഞ്ഞതാ അവളെയിനി നുള്ളി പോലും നോവിക്കില്ലെന്ന്.. അവളെയിപ്പോ എനിക്ക് അത്രക്കിഷ്ടാന്ന് എനിയെങ്ങാനെയാ ഞാൻ പറഞ്ഞുകൊടുക്കേണ്ടത്.ന്റെ ഗീതു പറയുവാ, വൈഗനേ കല്യാണം കഴിക്കാൻ..അതാ അവളുടെ ആഗ്രഹമെന്ന്…” “എന്ത് ചെയ്യാനാ മോനെ??ഗീതുമൊളോട് ഞാൻ സംസാരിക്കാം..എങ്ങനേലും കൊണ്ടുവരാം ഇവിടെ..”(ദേവി) “ഇല്ലമ്മേ ..ആര് പറഞ്ഞാലും അവൾ കേൾക്കില്ല..ഞാൻ അവളെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ അവളുടെ വയറ്റിൽ ന്റെ കുഞ്ഞ് ..ഞങ്ങടെ കുഞ്ഞ് വളർന്നു കാണില്ലായിരുന്നോ..വയറു വീർത്ത് വരുമ്പോൾ നല്ല രസമായിരുന്നേനെ കാണാൻ..ആകെ ഇത്തിരിയല്ലേ ന്റെ ഗീതുവോള്ളൂ..ന്റെ നേഞ്ചൊപ്പം പോലും ഇല്ലവള്… നീളക്കുറാവായകൊണ്ട് വയറുകൂടി വീർത്ത് നീക്കുമ്പോൾ ന്റെ പെണ്ണ് ഒന്നൂടി ഉരുണ്ടവരും…
എന്നിട്ട് വേണാരുന്നു അവളെ *ഉണ്ടാപ്പാറൂ*ന്ന് വിളിക്കാൻ..ഇപ്പോ ഉണ്ടായിരുന്നേൽ ന്റെ കുഞ്ഞ് അനങ്ങാനോക്കെ ആയേനെ അല്ലേമ്മേ..കൈവെച്ച് നോക്കിയാൽ അനക്കം അറിയാൻ പറ്റില്ലേ… അവൾക്ക് കുഞ്ഞൻ വേണോന്നായിരുന്നു..അങ്ങനെ അവൾ വിളിക്കുന്നത് ഞാൻ കേട്ടതാ..പക്ഷേ എനിക്ക് മോള് മതി..ഗീതുനെ പോലെ ഒരു പഞ്ചപാവം..ന്റെ കുഞ്ഞിനെ പക്ഷേ അമ്മേപ്പൊലൊരു തൊട്ടാവാടിയാകാൻ ഞാൻ സമ്മതിക്കില്ല..നല്ല ബോൾഡായിരിക്കണം.. കുഞ്ഞ് പോകാൻ കാരണമായത് കൊണ്ടല്ലേ എന്നെ അവൾക്ക് വേണ്ടന്ന് പറഞ്ഞത്..ഇനിം കുഞ്ഞുങ്ങൾ ഉണ്ടാകില്ലായിരുന്നോ..അതോ ഞാൻ അവളെ സ്നേഹിക്കില്ലന്ന് വിചാരിച്ചോ..ഇപ്പൊ അവളെന്റെ ജീവനല്ലേ അമ്മേ..” “എന്തൊക്കെയാ മോനെ ഈ വിളിച്ചു പറയുന്നത്..??” പേർത്തും പേർത്തും അവളെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറയുന്ന അവനേകണ്ട് ദേവിയുടെ ഉള്ളം പിടഞ്ഞു..എത്ര തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും പത്ത് മാസം ചുമന്ന് നൊന്ത് പെറ്റ അമ്മയല്ലേ..അവൻ നീറുന്നകണ്ടാൽ പൊള്ളുന്നത് അവരുടെ മനസ്സല്ലേ?? “സിദ്ധു..നീ വിഷമിക്കാതെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം ഗീതുവിനെ.. നിനക്കിപ്പോൾ അവളെ എന്തിഷ്ടമാണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ..”(ആനന്ദ്) “ഒരുപാട് നന്ദിയുണ്ട്..നിന്നേം അവളേം ചേർത്ത് വേണ്ടാത്തതൊക്കെ പറഞ്ഞിട്ടുണ്ട് ഞാൻ..അതിനു നീ വേണേൽ എന്നെ തല്ലിക്കൊ..എന്ത് ശിക്ഷ വേണേലും തന്നോ..പക്ഷേ എനിക്കെന്റെ ഗീതൂനെ വേണം..അവളെയിങ്ങ് തന്നാൽ മതി..ഈ കൈവെള്ളയിൽ കൊണ്ടനടന്നോളാം..” ഒരുവിധത്തിൽ എല്ലാവരും ചേർന്ന് സിദ്ധുവിനെ ആശ്വസിപ്പിച്ചു.. കാവ്യയും വിവേകും തിരിച്ചുപോകാൻ തീരുമാനിച്ചു..
രണ്ട് മാസത്തിനകം അവരുടെ എൻഗേജ്‌മെന്റ് നടത്താൻ തീരുമാനിച്ചു..അങ്ങനെയെങ്കിലും ഗീതുവിനെ തിരിച്ച് നാട്ടിലെത്തിക്കാൻ പറ്റുമെല്ലോയെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും.. ആനന്ദ് വീട്ടിൽ ചെന്ന് ഗീതുവിനെ വിളിച്ച് സിദ്ധുവിനൊരു അവസരം കൊടുത്തോടെയെന്ന് ചോദിച്ചു.. എന്നാൽ അവൾ തന്റെ നിലപാടിൽ തന്നെ ഉറച്ച് നിന്നു.. സിദ്ധു പലതവണ അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ കോൾ അറ്റെന്റ് ചെയ്യുകയോ അവന് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കുകയോ ചെയ്തില്ല..അവന്റെ ഫോൺവിളി കൂടിവന്നപ്പോൾ ഗീതു അവനെ ബ്ലോക്ക് ചെയ്തു.. ഗീതു അവനോട് കാണിക്കുന്ന അവഗണനയിൽ സിദ്ധു നീറി നീറി കഴിഞ്ഞു..ദിവസം ചെല്ലുംതോറും തന്റെ മകന്റെ അവസ്ഥ മോശമാകുന്നത്കണ്ട് ദേവിയ്ക്ക് കണ്ണീരൊഴുക്കാൻ മാത്ര കഴിഞ്ഞിരുന്നുള്ളൂ… നിശ്ചയിച്ചത് പോലെ കാവ്യയുടെയും വിവേകിനെയും എൻഗേജ്മെന്റിന്റെ നാൾ കുറിച്ചു..ഗീതുവിനെ നേരിട്ട് കണ്ടാണ് കാവ്യയും വിവേകും നിശ്ചയത്തിന്റെ കാര്യം പറഞ്ഞത്..ഗീതുവിനോട് നിശ്ചയത്തിന് ഒരാഴ്ച്ച മുൻപേ എങ്കിലും എത്തണമെന്ന് കാവ്യ പറഞ്ഞു..എന്നാൽ നിശ്ചയ ദിവസത്തിന്റെ തലേന്ന് പോലും ഗീതുവിനെ കാണാതെ എല്ലാവരും വിളിച്ച് ചോദിച്ചപ്പോൾ തനിക്ക് വരാൻ പറ്റില്ലെന്നും കുട്ടികളെ എസ്‌കർഷന് കൊണ്ടുപോകുന്ന ഡ്യൂട്ടി തനിക്കാണെന്നും ഒഴിയാൻ പറ്റിയില്ലെന്നും പറഞ്ഞു ഗീതു ഒഴിഞ്ഞുമാറി..സിദ്ധുവിൽ നിന്നും ഒഴിഞ്ഞുമാരാൻ മനപ്പൂർവം അവൾ വരാത്തതാണെന്ന് എല്ലാർക്കും മനസ്സിലായി..ഗീതു ഇല്ലാത്തതിനാൽ കാവ്യയ്ക്കയും മറ്റുള്ളവർക്കും സങ്കടമായി..
അതിലും മോശമായിരുന്നു സിദ്ധുവിന്റെ അവസ്ഥ.. തന്നെ ശരിക്കും അവൾ അവോയ്ഡ് ചെയ്യുകയാണെന്ന് അവൻ വേദനയോടെ മനസ്സിലാക്കി.. ബാംഗ്ലൂരിൽ നിന്ന് വിവേകിന്റെ വീട്ടുകാരും ബന്ധുക്കളും ഒക്കെ എത്തിയിരുന്നു..വിവേകിനെ പോലെതന്നെ അവന്റെ വീട്ടുകാരും സ്നേഹമുള്ളവരായിരുന്നു.. കാവ്യയെ വിവേകിന്റമ്മ സ്വന്തം മോളേ പോലെ തന്നെ ഇഷ്‌ട്ടപ്പെട്ടിരുന്നു..എത്രയോക്ക്വ സ്നേഹം കാവ്യ അനുഭവിക്കുമ്പോഴും താൻ കാരണം ഗീതുവിന്റെ ജീവിതം തകർന്നെന്ന് കുറ്റാബോധം അവളെ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ പോലും മനസ്സറിഞ്ഞ് സന്തോഷിക്കാൻ അനുവദിച്ചിരുന്നില്ല..എല്ലാർക്കും മുൻപിൽ ചിരിക്കുമ്പോഴും ഉള്ളിൽ തടഞ്ഞുനിർത്തതാൻ കഴിയാത്തവണ്ണം ചോര ചീന്തുന്നുണ്ടായിരുന്നു.. കല്യാണം ഗീതു വന്നാൽ മാത്രമേ നടത്തൂ എന്നുള്ളത് കാവ്യയുടെയും വിവേകിന്റെയും തീരുമാനം ആയിരുന്നു..
വിവേകിന് എന്തോ പ്രോജക്ടിന്റെ ഭാഗമായി 6 മാസത്തോളം വിദേശത്തേക്ക് പോകേണ്ടതിനാൽ വിവാഹം 6/7 മാസം കഴിഞ്ഞ് നടത്താന്ന് തീരുമാനിച്ചു.. എല്ലാ സന്തോഷങ്ങൾക്കിടയിലും ഗീതുവിന്റെ അഭാവം ഒരു വലിയ വിടവ് തന്നെയായിരുന്നു.. നിശ്ചയത്തിനു ക്ഷണിക്കപ്പെട്ടവരിൽ വൈഗയും കുടുംബവും ഉണ്ടായിരുന്നു..വൈഗ ,ഗീതു തന്നോട് ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് സിദ്ധുവിനോട് പറയുകയും തന്റെ തീരുമാനം അവനെ അറിയിക്കുകയും ചെയ്തു..അവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു..ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ആനന്ദ് അവന്റെ മുറിയിലേക്ക് ചെന്നു.. “സിദ്ധു…” “ആനന്ദേ..ഗീതൂന്, അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പാല്ലേ.. ചുമ്മാ പറയുവാ എന്നോട് ഇഷ്ടല്ലന്ന്.. ആ ഉള്ളുനിറച്ച് ഞാനാ..പക്ഷേ ഇനിയവൾ ന്റെ ജീവിതത്തിലേക്ക് വരില്ല..ആ തീരുമാനം ഞാൻ എടുക്കുവാ ആനന്ദേ..ഗീതുവിന്റെ സന്തോഷത്തിനു വേണ്ടി…അവളുടെ ആഗ്രഹം പോലെ നടക്കട്ടേ.. ❣️❣️❣️
അവൾ മനപ്പൂർവം നിശ്ചയത്തിന് പോകാത്തതിനു അഭിരാമിയും ചേടത്തിയും അവളെ വഴക്ക് പറഞ്ഞു..പറഞ്ഞു തീർക്കേണ്ട പ്രശ്നം മിണ്ടാതിരുന്നു വലുതാക്കരുതെന്ന് ഉപദേശിക്കാനും അവർ മറന്നില്ല. നിശ്ചയത്തിന്റെ വീഡിയോസും ഫോട്ടോസും മറ്റും കാവ്യയും വിവേകും ഗീതുവിന് അയച്ചു കൊടുത്തിരുന്നു..എന്നാൽ ഒരു ഫോട്ടോയിൽ പോലും സിദ്ധുവിനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല.. അതെല്ലാം അഭിരാമിയെയും ത്രേസ്യാമ്മച്ചേടത്തിയെയും കാണിച്ച് ഓരോരുത്തരെയും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആനന്ദിന്റെ ഫോൺകോൾ വന്നത്.. അമ്മുവായിരുന്നു ഫോണിൽ.. “ടി..നീ മനപ്പൂർവം വരഞ്ഞാതാന്ന് മനസ്സിലായി..അത്രക്ക് അന്യായായോടി നിനക്ക് നിന്റെ വീട്ടുകാർ..നിന്നെ പ്രതീക്ഷിച്ച് എത്ര നേരം നോക്കി നിന്നന്നോ..(അമ്മു) “അമ്മു..ഞാൻ..” “നിന്റെ ന്യായീകരണങ്ങൾ ഒന്നും എനിക്ക് കേൾക്കണ്ട.. ഇപ്പൊ നിനക്ക് സന്തോഷം തരുന്ന വാർത്ത പറയാനാ വിളിച്ചത്..” “എന്താടി..?” “നിന്റെ സിദ്ധുവേട്ടൻ വൈഗയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു..” ആ വാക്കുകൾ ഗീതുവിന്റെ ഹൃദയത്തിൽ പ്രകമ്പനങ്ങൾ തീർത്തു..മറുകൈയ്യാൽ താലിയവൾ ഇറുകെ പിടിച്ചു..” “സിദ്ധുവേട്ടൻ സമ്മതിച്ചോ..??” “പിന്നാ മനുഷ്യൻ എന്ത് ചെയ്യണം..?? നിന്റെ പുറകെ വന്ന് മാപ്പ്പറഞ്ഞില്ലേ…നിന്റെ ആവശ്യമല്ലാരുന്നോ ഈ വിവാഹം..നീ സത്യവാൻ സാവിത്രി കളിക്കുവല്ലാരുന്നോ..സിദ്ധു വേട്ടൻ പറഞ്ഞത് എന്താന്നോ “””വൈഗയെ വിവാഹം ചെയ്താലെങ്കിലും അവൾ ഇങ്ങോട്ട് വരില്ലേ..പറഞ്ഞേക്ക് അവളുടെ ഇഷ്ടം പോലെ അവളുടെ സിദ്ധുവേട്ടൻ വൈഗയെ വിവാഹം ചെയ്യാൻ തീരുമാനിച്ചെന്ന്..ചങ്ക് പറിയുന്ന വേദനയോടെ നിന്നു കൊടുക്കുവാന്ന്..ഈ കല്യണം കഴിഞ്ഞാൽ എന്നെ കാണാൻ വന്നേക്കരുതെന്ന് പറയണം..
വന്നുപോയാൽ വൈഗയെ മറന്ന് ഗീതുവിനെ സ്നേഹിച്ചുപോകും.. ഒരിക്കൽ താലികെട്ടിയ പെണ്ണിനോട് നീതി പുലർത്താത്തതിന്റെ തെറ്റാണ് ഇപ്പോൾ അനുഭവിക്കുന്നത്.. വൈഗയോടങ്കിലും ആ നീതി കാട്ടണം..””” നിനക്ക് സന്തോഷമായില്ലേ ഗീതു..എന്തിനാടി നിനക്കിത്രേം വാശി..” “നന്നായി.. ഗീതുവിന്റെ ശബ്ദത്തിലെ പതർച്ച അമ്മുവിന് മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല.. “നിന്റ്ഇഷ്ടം പോലെ എല്ലാം നടക്കട്ടെ..നഷ്‌പ്പെട്ടത് ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ഗീതു..പിന്നെ കല്യാണം അടുത്താഴ്ച്ച നടത്താനാ തീരുമാനിച്ചിരിക്കുന്നത്..അമ്പലത്തിൽ വെച്ച് ചെറിയൊരു ചടങ്ങ്..അത്രേയുള്ളൂ..ഞാനും ആനന്ദും പോകുന്നില്ല ഗീതു..സിദ്ധുവേട്ടന്റെ കൂടെ വേറൊരു പെണ്ണ് ചേർന്ന് നിൽക്കുന്ന കാണാനുള്ള മഹമാനസ്‌കതയൊന്നും ഞങ്ങൾക്കില്ല..ഉള്ളു കൊണ്ട് നീ ഉരുകുന്നത് എനിക്കറിയാം..നീ കരയുമ്പോൾ എങ്ങാനായാടി ഞങ്ങൾ ചിരിക്കുന്നത്..ഈ മാസം 25 നാ വിവാഹം..” “ഹമ്മ്…” “വെയ്ക്കുവാ ഗീതു.. ഇപ്പോൾ ആകെ മസിൽ കയറ്റവാടി..ഒരിടത്ത് കുറെ സമയം ഇരിക്കാനോ നിൽക്കണോ വയ്യ..6 മാസം കഴിഞ്ഞേടി…ന്റെ കുഞ്ഞിനെ കാണാൻ എങ്കിലും വരുവോ പെണ്ണേ നീ..??നിന്നെ കാണാൻ കൊതിയായി..” “നീ ശരീരം സൂക്ഷിക്കണേ..പണ്ടേ വെള്ളം കുടിക്കാൻ മടിയാ നിനക്ക്..നിറച്ച് വെള്ളോം ആഹാരോം ഒക്കെ കഴിക്കാണേ.. ഞാൻ വരുവെടി..ഞാൻ അവന്റെ അപ്പച്ചിയല്ലേ..ശരി അമ്മു…ഒന്ന് കുളിക്കണം എനിക്ക്..” “ശരി ഗീതു..നീ ഒന്നും ഓർത്ത് സങ്കടപെടരുത്ത്..നി ഒരിക്കലും ഒറ്റക്കല്ല..നക്ക് ഞങ്ങളില്ലേ.. ഫോൺ വെച്ചതും ഗീതുവിന്റെ കണ്ണുനീർ ധാരപോലെ ഒഴുകി..
സിദ്ധുവേട്ടന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു.. അടുത്താഴ്ച്ച എന്നേക്കുമായി സിദ്ധുവേട്ടൻ വൈഗേച്ചിക്ക് സ്വന്താമാകുകയാണ്..എപ്പോഴെങ്കിലും എന്നെ ഓർക്കുമായിരുക്കുവോ.. വേണ്ട ഓർക്കണ്ട… സന്തോഷത്തോടെ ജീവിക്കട്ടെ..(ഗീതു ആത്മ) ദിവസങ്ങൾ ആർക്കും വേണ്ടി കാത്ത് നിൽക്കാതെ ഓടിമറഞ്ഞു..നാളെയാണ് സിദ്ധുവിന്റെ കല്യാണം..രണ്ട് ദിവസമായി ഗീതു ശരിയായി ഭക്ഷണം കഴിക്കുന്നില്ല..സ്കൂളിൽ രണ്ടു ദിവസത്തേക്ക് ലീവു പറഞ്ഞിട്ടുണ്ട്..അഭിരാമിയും ത്രേസ്യാമ്മച്ചേടത്തിയും അവളുടെ മാറ്റത്തിന്റെ കാരണം അറിയാതെ പരിഭ്രമിച്ചു..അവൾ അവരോട് പറഞ്ഞതുമില്ല..ചോദിക്കുമ്പോൾ കണ്ണുനിറച്ച് നിൽക്കും..അവസാനം അവൾക്ക് പറയാൻ തോന്നുമ്പോൾ പറയട്ടെ എന്ന് വെച്ചു.. 💞💞💞💞💞💞
അന്ന് രാത്രിയിൽ ഗീതുവിനെ കഴിക്കാൻ വിളിച്ചിട്ടും അവൾ ചെന്നില്ല..എങ്ങനെ ഇറങ്ങും അവൾക്ക് ..നാളെ അവളുടെ ഹൃദയത്തെ ..പ്രണയത്തെ പകുത്ത്..അല്ല.. പൂർണമായും വിട്ടുകൊടുക്കുകയാണ് മറ്റൊരുവൾക്ക്..അവൾക്കുറങ്ങാൻ കഴിഞ്ഞില്ല..കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് മുഴുവൻ അവൻ അവൾക്ക് സമ്മാനിച്ച മറക്കാനാവാത്ത രാത്രിയാണ്.. അവന്റെ സ്നേഹം ആദ്യമായ് വെളിപ്പെട്ട രാത്രി..അവളിലെ പെണ്ണിനെ പൂർണ്ണയാക്കിയ രാത്രി.. നാളെ മറ്റൊരുവളെ ആ കൈകൾ തലോടും..തരളിതയാക്കും..തന്റെ പ്രാണന്റെ നെഞ്ചിലെ ചൂട് മറ്റൊരുവൾകായി പകർന്ന് കൊടുക്കും..അവന്റെ പിന്തുടർച്ച അവളിൽ നിന്നുമാരംഭിക്കും.. പിന്നെ തനിക്കൊരിക്കലും ഒരോർമ്മ പോലും സ്വന്തമെന്ന് പറയാൻ കഴിയാതെ വരും..അതേ നാളെ സിദ്ധുവേട്ടന്റെ കല്യാണത്തിനൊപ്പം ന്റെ ദേഹി ഈ ശരീരം വിട്ട് പോകും..പിന്നെ ദേഹം മാത്രം..അല്ലെങ്കിലും ഹൃദയമില്ലാതെ ഒരാൾക്ക് ജീവിക്കാനാകുമോ..ഇനി മനസ്സ് മരവിച്ച ശരീരമായി മാത്രം മുന്നോട്ടുള്ള ജീവിതം.. അവളുടെ ചിന്തകൾളിൽ ഭ്രാന്ത് പൂക്കാൻ തുടങ്ങി.. സിദ്ധുവിനെ മാത്രം ഹൃദയത്തിൽ നിറച്ചവൾ എപ്പോഴോ നിദ്രയെപ്പുൽകി..വലം കൈയ്യാൽ അപ്പോഴും ആ താലി അവൾ മുറുകെ പിടിച്ചിരുന്നു.ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിപോലെ…(തുടരും)

by