രചന – ആതിര
“ഹലോ”
“ഹലോ..അമൃതയല്ലേ..ഞാൻ കാവ്യയാണ്..ഗീതൂന്റെ..”
“മനസ്സിലായി..എന്താ ചേച്ചി വിളിച്ചത്”
കാവ്യ ഗീതുവിനോട് ചെയ്തതൊക്കെയോർത്ത് ദേഷ്യം വരുന്നുണ്ടെങ്കിലും അമ്മു വിനയത്തോടെ ചോദിച്ചു..
“ഗീതു വേറൊരു സ്കൂളിലോട്ട് ട്രാൻസ്ഫർ ആയെന്ന് അറിഞ്ഞു..
ദേവിയപ്പാച്ചിയെയോ സിദ്ധുവിനെയോ വിളിക്കുമ്പോൾ ഗീതുനെപറ്റിയൊന്നും പറയുന്നില്ല..
അവൾക്കവിടെ സുഖം തന്നല്ലേ..???
കാവ്യ മടിച്ചുകൊണ്ടാണേലും ചോദിച്ചു.. ഗീതൂന് കാവ്യ കൊടുന്നുന്ന പണികൾക്ക് കാണുമ്പോഴൊക്കെ അമ്മു ചുട്ട മറുപടി കൊടുക്കാറുള്ളതിനാൽ കാവ്യയ്ക്ക് അവളുടെ സംസാരം അത്രക്ക് ദാഹിക്കാറില്ലായിരുന്നു..
“ഇപ്പൊ എന്ത് പറ്റിയനിയത്തിയോട്
സ്നേഹം തോന്നാൻ,ഇല്ലെങ്കിൽ കടക്കണ്ണിന് ഗൗനിക്കില്ലായിരുന്നല്ലോ.?.എന്ത് കാര്യവാ അവളെക്കൊണ്ട് ഇപ്പൊ സാധിക്കാനുള്ളത്..??അല്ലാതെ നിങ്ങൾ അവളെ തിരക്കാറില്ലല്ലോ..”
“അമ്മു പ്ലീസ്…അതൊക്കെ പണ്ട്..ഇപ്പോൾ എനിക്ക് അതിനൊക്കെ കുറ്റബോധമുണ്ട്..
അവളുടെ നമ്പർ ഒന്നു തരാവോ..??”
“എന്തിനാ അവൾക്ക് അവിടേം സമാധാനം കൊടുക്കാതിരിക്കാനാണോ..?ഇവിടുന്ന് അനുഭവിക്കാവുന്നതിലും അതിനപ്പുറവും അനുഭവിച്ച് തീർത്തിട്ടാ ന്റെ ഗീതു പോയത്..
ഇനിയും അവളെ ശല്യം ചെയ്യരുത്.
സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..”
“അവൾക്ക് എന്തുപറ്റി.. എന്താനുഭവിച്ചെന്നാ..?അമ്മു പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല..ദേവിയപ്പച്ചിക്ക് അവളെ വലിയ കാര്യാരുന്നല്ലോ..”
“ദേവിയമ്മയല്ലല്ലോ അവളുടെ ഭർത്താവ്.. ആ സിദ്ധുവേട്ടൻ,, അയാൾ ഞങ്ങടെ ഗീതുനെ അവിടിട്ട് കൊല്ലാക്കൊല ചെയ്തില്ലേ..
ചേച്ചിയും ആ ലതാപ്പച്ചീം ചേർന്ന് എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുവാണോ..??”
അമ്മുവിന്റെ വാക്കുകളും ആ സ്വരത്തിൽ ആളിക്കത്തുന്ന തീയും കാവ്യയെ ഞെട്ടിച്ചു..
“ചെയ്തത് തെറ്റായിരുന്നു എന്ന് മനസ്സിലായി..അതിൽ കുറ്റബോധവും ഉണ്ട്..പക്ഷേ സിദ്ധു..???”
“ഇനി കുറ്റബോധം തോന്നിട്ട് കാര്യമില്ല..അതിന്റെ സമായമൊക്കെ എന്നേ കഴിഞ്ഞു..അന്ന് അവൾ അറിഞ്ഞുകൊണ്ട് സിദ്ധുവേട്ടന്റെ റൂമിൽ കയറിതാണെന്നാണ് ഇന്നും അങ്ങേര് കരുതുന്നത്..അയാൾ സ്വപ്നം കണ്ടപോലെ ഒരു ഭൂലോക രംഭയായിരുന്നില്ലല്ലോ ഗീതു..
അയാളുടെ സങ്കല്പത്തത്തിൽ, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നത് അയാളെപ്പോലെ തൊലിവെളുപ്പും സ്മാർട്ടനെസ്സും ഫാഷനബിലും ആയ ഒരു കുട്ടിയെയായിരുന്നു.
അയാലെപ്പോലെ ഒരു സുന്ദരനെ കെട്ടാൻ അവൾ മനപ്പൂർവം മുറിയിൽ ചെന്നന്ന് പറഞ്ഞ് അതിനെ എന്തുമാത്രം ദ്രോഹിച്ചിട്ടുണ്ടെന്നോ..പറയാൻ പാടില്ലാത്ത പലതും പറഞ്ഞിട്ടുണ്ട്.
കണ്ണീരൊഴിഞ്ഞൊരുനേരം പോലും അവൾക്കില്ലായിരുന്നു..കല്യാണം കഴിഞ്ഞ് മനസ്സറിഞ്ഞ് ന്റെ ഗീതു ചിരിച്ചിട്ടില്ല..ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹമോ പരിഗണനയോ പോലും കിട്ടിയിട്ടില്ല..
ഒരു ദുർബല നിമിഷത്തിൽ മദ്യത്തിന്റെ പുറത്ത് അവളുടെ വയറ്റിൽ ഒരു കുഞ്ഞിനെ കൊടുത്തിട്ട് ആ കുഞ്ഞുണ്ടായത് പരപുരുഷ ബന്ധത്തിലൂടെയാണെന്ന് വരെ നിങ്ങടെ ആ സിദ്ധുവേട്ടൻ പറഞ്ഞു..
അവസാനം സ്വന്തം കുഞ്ഞിനെക്കൂടി അവൾക്ക് നഷ്ടമായി..ഒട്ടും സഹിക്കവയ്യാതെ പോയതാ ഗീതു..ഇത്രയൊക്കെ അവൾ അനുഭവിച്ചിട്ടും അവളുടെ സുഖവിവരം അന്വേഷിച്ച് വിളിക്കാൻ നിങ്ങൾക്ക് നാണം ഇല്ലേ ചേച്ചി..???”
താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി ഇത്രത്തോളം വലുതായിരിക്കുമെന്ന് കാവ്യ ഓർത്തതെയില്ല..
അവളനുഭവിച്ച യാതനകൾക്ക് മറുപടി പറയാനാകാതെ കാവ്യ തരിച്ചു നിന്നു..കണ്ണുകൾ നിറഞ്ഞൊഴുകി..ഒരു പെണ്ണിന്റെ ജീവിതവും ജീവനും താൻ കാരണം തകരുമെന്ന് കാവ്യ ഓർത്തില്ല..
“ചേച്ചി.. പറ്റുവാണേൽ അയാളേക്കണ്ട് നടന്നകാര്യങ്ങൾ തുറന്ന് പറയണം..ആത്മാർഥമായി കുറ്റബോധം തോന്നുവെങ്കിൽ അവൾക്ക് വേണ്ടി അത്രയെങ്കികും ചെയ്യണം..ഗീതു തെറ്റ് ചെയ്തിട്ടില്ലെന്ന് നിങ്ങൾ തന്നെയാ പറയേണ്ടത്…കൂടുതൽ ഒന്നും പറയാനില്ല..ആദ്യം സിദ്ധുവേട്ടൻ കാര്യങ്ങൾ ഒക്കെ അറിയട്ടെ പിന്നെ ഫോൺ നമ്പർ തരുന്നകാര്യം തീരുമാനിക്കാം…ഞാൻ ഫോൺ വെയ്ക്കുവാ..”
അമ്മു ഫോൺ കട്ട് ചെയതെങ്കിലും കാവ്യ ചെവിയോട് തന്നെ ഫോൺ ചേർത്തുവെച്ചു..ആ ഷോക്കിൽ നിന്നും മുക്തിയാകാതെ കാവ്യ നിശ്ചലയായി നിന്നു..കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ അശ്രുകണങ്ങൾ പെയ്തുകൊണ്ടിരുന്നു..അവളുടെ അടുത്ത് തന്നെ വിവേക് ഉണ്ടായിരുന്നു..
അവളുടെ മട്ടും ഭാവവും അമ്മുവിനോടുള്ള മറുപടികളും അവൻ ശ്രദ്ധിച്ചു.. കാര്യമെന്തെന്ന് അവൻ തിരക്കിയ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഒരുപൊട്ടി കാരച്ചിലോടെ കാവ്യ അമ്മുവിൽ നിന്നറിഞ്ഞതൊക്കെ പറഞ്ഞു..
അവനും അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല..ഗീതു സഹിച്ചതോർത്ത് അവന്റെ കണ്ണുകളും നിറഞ്ഞു..കാവ്യയോട് അതിയായ ദേഷ്യം തോന്നി..
“വിവി..ഞാൻ ..ഞാൻ കാരണം ഒരുപാട് അവൾ അനുഭവിച്ചു..
ഇങ്ങനെയൊന്നും സംഭവിക്കണമെന്ന് ആഗ്രഹിച്ചല്ല ഞാനത് ചെയ്തത്..സിദ്ധു അവളെ അംഗീകരിക്കാൻ താമസിക്കുമെന്നറിയാമായിരുന്നു..എങ്കിലും അവളെ പാടെ അവഗണിക്കുമെന്ന് കരുതിയില്ല..
ഞാൻ ചെയ്തത് കൊടുംപാപം ആയിപ്പോയി വിവി..എന്നും അവളെ ഞാൻ വേദനിപ്പിച്ചിട്ടെയുള്ളൂ..ഒരു പരാതീം എന്നോട് പറഞ്ഞിട്ടില്ല..
പക്ഷേ ഇത്.. അവളുടെ കുഞ്ഞിനെപോലും…ഇതിന്റെ എല്ലാം കാരണം ഞാൻ അല്ലേ ..എന്നോട് അവൾ ക്ഷമിക്കുമോ.. മാപ്പ് ചോദിക്കാൻ പോലും അർഹതയുണ്ടോയെനിക്ക്..”
“കാവ്യ..നീ ചെയ്തത് എത്ര വലിയ ചതിയായിപ്പോയെന്ന് ഇപ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമുണ്ടോ..
അമ്മു പറഞ്ഞപോലെ സിദ്ധൂനോട് നീ തന്നെ എല്ലാം തുറന്ന് പറയണം..”
“പറയണം..സിദ്ധു തരുന്ന എന്തു ശിക്ഷയും സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്..”
“നീ മാത്രമല്ല..എന്തിന്റെ പേരിലായാലും കെട്ടിയ പെണ്ണിനെ ഇത്രമാത്രം ദ്രോഹിക്കാൻ അവനാരാ അധികാരം കൊടുത്തത്..ഇതെന്തായാലും സുമിത്രാമ്മയോടും അച്ഛനോടും പറയണം..അവരും കൂടി അറിയണം ഇത്.. എത്രയും വേഗം നമുക്ക് നാട്ടിൽ പോകണം..”
വിവേക് കാവ്യയെയും കൂട്ടി അവളുടെ ഫ്ളാറ്റിൽ ചെന്ന് കാര്യങ്ങൾ എല്ലാം സുമിത്രയോടും പ്രസാദിനോടും പറഞ്ഞു..
പറഞ്ഞുതീർന്നതും സുമിത്രയുടെ കൈകൾ കാവ്യയുടെ കവിളിൽ പതിഞ്ഞു..
“ന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ നീ..എങ്ങനെ തോന്നി ആ പാവം പെണ്ണിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ.. നിന്നെ സ്വന്തം ചേച്ചിയെപോലെ അല്ലെ ഗീതുമോള് കണ്ടിട്ടുള്ളൂ..ന്റെ ദൈവമേ ന്റെ കുഞ്ഞ് എന്ത് മാത്രം സഹിച്ചു..ഫോൺ വിളിക്കുമ്പോൾ പോലും അവനവളെ പൊന്നുപോലെ നോക്കുന്നന്നാ എന്നോട് പറഞ്ഞത്.ന്റെ കുഞ്ഞോരമ്മയാകാൻ പോകുന്ന പോലും ഞാൻ അറിഞ്ഞില്ലല്ലോ..ആ കുഞ്ഞിനെ പോലും കാണാനുള്ള ഭാഗ്യം ദൈവം അവൾക്ക് കൊടുത്തില്ലല്ലോ..സഹിക്കാൻ പറ്റാതായത് കൊണ്ടാ ഇല്ലെങ്കിൽ എന്റെ കുഞ്ഞ് നാടും വീടും വിട്ട് പോകില്ല..ഇതിലും ഭേദം എന്നെ അങ്ങോട്ട് കൊന്നാൽ പോരാരുന്നോടി..”
കാവ്യ സുമിത്രയുടെ കാലിൽ വീണു..
“അമ്മേ ഞാൻ ചെയ്തത് തെറ്റാ.. അവളുടെ ജീവിതം ഞാൻ ശരിയാക്കും ..അമ്മേ എന്നെ ശപിക്കരുതെ..ഗീതുന്റെ ജീവിതം സേയ്ഫ് ആക്കിയിട്ടെ എനിക്കൊരു ജീവിതമുള്ളൂ..അമ്മക്ക് തരുന്ന വാക്കായിത്..”
കാവ്യ പ്രാസാദിനടുത്തേക്ക് ചെന്നു..
“അച്ഛാ..”
അയാൾ അവളെ മതിയെന്ന് കൈകൊണ്ട് (✋)കാണിച്ചു..
“പെണ്മക്കളെ ഞാൻ ഇന്നുവരെ തല്ലീട്ടില്ല..നിങ്ങളെ രണ്ടുപേരേയും ഒരുപോലെയെ കണ്ടിട്ടുള്ളൂ..ഗീതു ഒന്നിനും ഒരു പരാതിയും ഇന്ന് വരെ പറഞ്ഞിട്ടില്ല..അവളുടെ അച്ഛനും അമ്മയും ഇല്ലാത്തത്തിന്റെ കുറവ് ന്റെ കുഞ്ഞ് അറിയരുതെന്ന് എനിക്ക് നിർബദ്ധം ഉണ്ടായിരുന്നു.. ഞാൻ അവളെ കൈപിടിച്ച് കൊടുത്തത് തെറ്റായ കൈകളിലായിപ്പോയി..
മുകളിലിരിക്കുന്ന ചേട്ടനും ചേടത്തിയും എന്നോട് പൊറുക്കുവോ..എനിക്ക് എന്തായാലും സിദ്ധുവിനെയൊന്ന് കാണണം..എന്റെ കുഞ്ഞിനോട് ചെയ്യാവുന്നതും അതിലപ്പുറവും അവൻ ചെയ്തു..”
അയാൾ വിവേകിനാടുത്തേക്ക് ചെന്നു..
“മോനെ നാട്ടിലോട്ടുള്ള അടുത്ത ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്യണേ..”
“ഞാനും വരുന്നുണ്ടച്ഛാ നിങ്ങടെ കൂടെ…ഗീതുനെ എനിക്കും കാണണം.നാട്ടിലോട്ടുള്ള അടുത്ത ട്രെയിൻ നോക്കട്ടെ..”
വൈകിട്ടത്തെ ട്രെയിന് തന്നെ സീറ്റ് റിസർവ് ചെയ്ത് അവർ നാട്ടിലേക്ക് തിരിച്ചു..
🎌🎌🎌🎌🎌🎌🎌🎌🎌🎌
ഗീതു സ്കൂളിമായി നല്ലപോലെ ഇണങ്ങി.. ആ അന്തരീക്ഷം അവളുടെ ഉള്ളിലെ സങ്കടങ്ങൾക്ക് ആശ്വാസം കൊടുത്തു…എങ്കിലും ചിലപ്പോഴൊക്കെ മഴവെള്ളപ്പാച്ചിൽ പോലെ സങ്കടത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകാറുണ്ട്..
ഹോസ്റ്റലിൽ ധ്വനിയും സ്കൂളിൽ അഭിരാമിയും അവൾക്ക് തുണയായി..ധ്വനിയുടെ കല്യാണം കഴിഞ്ഞതോടെ ഹോസ്റ്റൽ റൂമിൽ തനിച്ചായ ഗീതുവിനെ അഭിരാമി അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു..
നാല് വയസ്സുകാരൻ അയാൻ മോന് അവൾ ഗീതുവാന്റിയായി..
ത്രേസ്യാമ്മച്ചേടത്തിക്ക് അവൾ അഭിരാമിയെപ്പോലെ മകളും…
അവർ തമ്മിൽ ഒന്നിച്ചിരുന്ന് ചായ കുടിച്ചോണ്ടിരുന്ന ഒരു വൈകുന്നേരം ഗീതു അവരോട് തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു..
“മോളേ ,ഇനിയും ആ കൊച്ചനെ സ്നേഹിക്കാൻ എങ്ങനെ പറ്റുന്നു നിനക്ക്..??'”(ത്രേസ്യാമ്മച്ചേട്ടത്തി)
“ചേട്ടത്തി..ഞാൻ ഒരാളെയെ ജീവിതത്തിൽ സ്നേഹിച്ചിട്ടുള്ളൂ..
എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും വെറുക്കാൻ കഴിയുന്നില്ലെനിക്ക്..നിങ്ങൾക്ക് ആർക്കും ദഹിക്കില്ലായിരിക്കും പക്ഷേ ഞാൻ ഇങ്ങാനായിപ്പോയി..
എന്നെ തിരിച്ചും സ്നേഹിച്ചിരുന്നെങ്കിലെന്ന് എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ..ഇനി വേണ്ടാ ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിച്ചു കുടുംബോം കുട്ടികളുമായി ജീവിച്ചോട്ടെ..അത് കേട്ടാൽ മതി..”(ഗീതു)
“നിനക്ക് ഒരു വിഷമോ തോന്നില്ലേ ഗീതു നിന്റെ സിദ്ധുവേട്ടൻ വേറെ ഒരു കല്യാണം കഴിച്ചെന്ന് അറിയുമ്പോൾ..”(അഭിരാമി)
“ചങ്ക് പറിയുന്ന വേദനയുണ്ടെനിക്ക്..പക്ഷേ അതിലേറെ വേദന തോന്നി ഞാൻ കാരണം സിദ്ധുവേട്ടന്റെ ജീവിതം തകര്ന്നതെന്നോർത്ത്..ആഗ്രഹിക്കാൻ പാടില്ലാത്തത് മോഹിച്ചതാ ഞാൻ ചെയ്ത് തെറ്റ്..”(ഗീതു)
“സിദ്ധു ചെയ്ത തെറ്റിനൊക്കെ മാപ്പ് പറഞ്ഞാൽ നീ സ്വീകരിക്കുമോ അവനെ..അവനോട് പൊറുക്കാൻ കഴിയുമോ നിനക്ക്.??”(അഭിരാമി)
“അറിയില്ല ചേച്ചി.. പക്ഷേ ഞാൻ അറിയുന്ന സിദ്ധുവേട്ടൻ പാവമായിരുന്നു..എന്നെ വല്യ കാര്യമായിരുന്നു..കല്യാണം കഴിഞ്ഞതിൽ പിന്നെയാ ഇങ്ങനെയൊക്കെ..മോഹിച്ച ജീവിതം കൈവിട്ട് പോയത്തിന്റെ ദേഷ്യമായിരുന്നു..ഇനി സിംപതിയുടെ പേരിൽ പോലും ഞാൻ സിദ്ധുവേട്ടന്റെ ജീവിതത്തിലോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല..ഒരിക്കലും ഞാൻ സിദ്ധുവേട്ടന് ചേരുന്ന പെണ്ണല്ല…”
“നിന്റെ ഈ തോന്നൽ ആദ്യം പോണം കൊച്ചേ..നിന്നെ പോലെ ഒരാളെ എനിക്കറിവുള്ളൂ കൊച്ചേ..അതാ കർത്താവാ..!!!
തള്ളിപറഞ്ഞവരെപോലും സ്നേഹിച്ചിട്ടല്ലേയുള്ളൂ തമ്പുരാൻ..
നിനക്ക് നല്ലതേ വരത്തൊള്ളൂ കൊച്ചേ..” (ത്രേസ്യാമ്മച്ചേടത്തി)
🎌🎌🎌🎌🎌🎌🎌🎌🎌🎌
പിറ്റേന്ന് രാവിലെ തന്നെ പ്രസാദും സുമിത്രയും കാവ്യയും വിവേകും ശങ്കരമംഗലത്ത് എത്തി..സുമിത്ര ആദ്യം പോയി കണ്ടത് സാവിത്രിയെയാണ്..ഗീതുവിന് തന്നെപ്പോലെ ,ഒരുപക്ഷേ തന്നെക്കാളും പ്രിയപ്പെട്ടതാണ് അവളുടെ *സാവിത്രിയമ്മ*യെന്ന് സുമിത്രയ്ക്കറിയാം..അവരോട് ഗീതു ഒന്നും പറയാതിരിക്കില്ല..
സാവിത്രിയിൽ നിന്നുമാദ്യം കാര്യങ്ങൾ മനസ്സിലാക്കണമെന്ന് സുമിത്രയ്ക്ക് നിർബദ്ധമുണ്ടായിരുന്നു..അന്ന് ഞായർ ആയതിനാൽ ആനന്ദും അമ്മുവും വീട്ടിൽ ഉണ്ടായിരുന്നു..
മൂവരിൽനിന്നും അറിഞ്ഞ കാര്യങ്ങൾ അത്രയ്ക്ക് സുഖകരമായിരുന്നില്ല..തന്റെ മോളോടൊപ്പം അവനും ഗീതുനോട് കാണിച്ച നെറികേട് കേട്ട് സുമിത്രയുടെ ഉള്ളം പിടഞ്ഞു..
സുമിത്രയോടൊപ്പം ആനന്ദും ശ്രീനിലയത്തിലേക്ക് പോകാൻ തീരുമാനിച്ചു..
സുമിത്രയും പ്രസാദും കാവ്യയും വിവേകും ആനന്ദും ശ്രീനിലയത്തേക്ക് പോകാൻ തീരുമാനിച്ചെങ്കിലും ആദ്യം കാവ്യയും വിവേകും പോകാമെന്ന് വെച്ചു.. കാവ്യ ചെയ്ത തെറ്റ് സിദ്ധൂനെ ബോധ്യപ്പെടുത്തീട്ടാകാം അവനോട് ചോദിക്കുന്നതെന്ന് തീരുമാനിച്ചു…
അങ്ങനെ കാവ്യയും വിവേകും ശ്രീനിലയത്തേക്ക് തിരിച്ചു..അവർ ചെന്നപ്പോൾ ഹാളിൽ തന്നെ സിദ്ധുവും ദേവിയും ഉണ്ടായിരുന്നു..
കാവ്യയെ കണ്ട് രണ്ടാളും ഞെട്ടി..
ഗീതു എവിടെയെന്ന ചോദ്യത്തിന് എല്ലാ സത്യങ്ങളും പറയേണ്ടി വരുമെന്ന് ദേവി ഓർത്തു..
“ആരിത് കാവ്യമോളോ..സുമിത്ര പറഞ്ഞു ഈ മോനുമായി കല്യാണം തീരുമാനിച്ച കാര്യം..അന്ന് ഉത്സവത്തിന് വന്ന മോനല്ലേ ഇത്.. വിവേകന്നല്ലേ പേര്..”(ദേവി)
“അതേ ആന്റി..”(വിവേക്)
സിദ്ധു അവരെ രണ്ടുപേരെയും നോക്കി ചിരിക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല..സിദ്ധു ചിരിച്ചു കാണിച്ചതും വിവേക് മുഖം വെട്ടിച്ചു..അവൻ അകത്തേക്ക് പോകാനൊരുങ്ങി..
“സിദ്ധു ഒന്ന് നിൽക്കണം..ഗീതു ഇവിടെ നിന്ന് പോയതും പോകാണുണ്ടായ സാഹചര്യവും ഒക്കെ അറിഞ്ഞു..”(വിവേക്)
ഏല്ലാ സത്യങ്ങളും അറിഞ്ഞിട്ടുള്ള വരവാണെന്ന് അവർക്ക് മനസ്സിലായി..ദേവിയുടെയും സിദ്ധുവിന്റെയും തല താണു..വിവേക് തുടർന്നു..
“അതിൽ കാവ്യ ചെയ്ത ഒരു ചതിയുണ്ട്.. ആരെ ബോധ്യപ്പെടുത്തിയില്ലെങ്കിലും സിദ്ധു അതറിയണം..നിങ്ങൾ വിചാരിച്ച പോലെ അന്ന് രാത്രിയിൽ ഗീതു സ്വയമല്ല മുറിയിൽ വന്ന് നിങ്ങളുടെ കൂടെ കിടന്നത്..അന്ന് നടന്നതെന്താന്ന് കാവ്യ പറയും..കാവ്യാ..”
കാവ്യ ദേവിയെയും സിദ്ധുവിനെയും ഒന്ന് നോക്കി..
പറയാൻ പോകന്നതിന്റെ പ്രതിഫലത്തെയോർത്ത് അവൾക്ക് പേടിയുണ്ടായിരുന്നില്ല..കുറ്റബോധത്താൽ നീറുന്ന മനസ്സുമായി അവൾ പറഞ്ഞുതുടങ്ങി..
“സിദ്ധു അന്ന് ഞാനും ലതാപ്പച്ചിയും ചേർന്നാണ് ഗീതുവിനെ സിദ്ധുവിന്റെ റൂമിൽ എത്തിച്ചത്..നിങ്ങളുടെ രണ്ടാളുടെയും ചായയിൽ ഉറക്കഗുളിക പൊടിച്ചു ചേർത്തിരുന്നു..
സിദ്ധുവിന്റെ ഷർട്ടും അവളുടെ ഷോളും മേത്തൂന്ന് മാറ്റിയത് ലതാപ്പച്ചിയാണ്..രാത്രിയിൽ അന്യ പുരുഷനൊപ്പം കഴിഞ്ഞ അവളെ ആരും കെട്ടാൻ തയാറാകാതെ വരുമ്പോൾ രാജീവിനെ കൊണ്ടുകെട്ടിക്കാമെന്നായിരുന്നു അപ്പച്ചിയുടെ പ്ലാൻ..എന്നേം വിവേകിനേം കണ്ട് തെറ്റിദ്ധരിച്ച് എന്നെ അവൾ വഴക്ക് പറഞ്ഞത് എനിക്ക് ഇൻസൾട്ടായി..അതിനു തോന്നിയ തരംതാണ ബുദ്ധിയായിരുന്നു അത്..ഗീതു മനസ്സാൽ അറിഞ്ഞ കാര്യമല്ലത്.. പക്ഷേ ദേവിയപ്പച്ചി സിദ്ധൂനെകൊണ്ട് അവളെ കെട്ടിച്ചപ്പോൾ ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയില്ല..സിദ്ധു എന്നോട് ക്ഷമിക്കണം..പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ ചെയ്തത്..”
സിദ്ധുവും ദേവിയും ആ വാക്കുകളിൽ, ഏറ്റുപറച്ചിലിൽ തറഞ്ഞു നിന്നു..സിദ്ധുവിന്റെ വെളുത്ത മുഖത്ത് രക്തം ഇരച്ച്കയറി..വിവേകൊണ്ടെന്ന് ഓർക്കാതെ അവൻ കാവ്യയ്ക്കടുത്തേക്ക് പാഞ്ഞു..
“ടീ…..!!!!!!!”
അവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു..അടിയുടെ ശക്തിയിൽ കാവ്യ ഒരുവശത്തേക്ക് വേച്ചുപോയി..വീണ്ടും അടിക്കാനായി അവൻ കൈപൊക്കിയതും അവന്റെ കൈകളിൽ വിവേകിന്റെ പിടി വീണിരുന്നു..
“വേണ്ട..അവൾ അർഹിക്കുന്നത് നിങ്ങൾ കൊടുത്തു..ഇനി തല്ലാൻ നിങ്ങൾക്ക് യോഗ്യതയില്ല..
ഗീതുനോട് ഇവൾ ചെയ്തതിനെക്കാൾ ക്രൂരമായി പെരുമാറിയിട്ടുണ്ട് നിങ്ങൾ..താലി കെട്ടിയ പെണ്ണെന്ന പരിഗണന പോലും കാണിക്കാത്ത നിങ്ങൾക്ക് ,സ്വന്തം കുഞ്ഞിനെപോലും അവളിൽ നിന്ന് തട്ടിയെടുത്ത നിങ്ങൾക്ക് ഇനി ഇവളെ തല്ലാൻ ഒരി യോഗ്യതയുമില്ല..അല്ല എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത്..
താലികെട്ടിയന്നല്ലാതെ എന്നെങ്കിലും നിങ്ങൾ അവൾക്ക് നല്ല ഭർത്താവായിട്ടുണ്ടോ..?
സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ..?ആന്റി എന്നോട് പൊറുക്കണം..എല്ലാം മറന്നുകൊണ്ടല്ലേ ആന്റിയുൾപ്പടെ എല്ലാവരും ഗീതുവിനെ സിദ്ധുവിന് കല്യാണം ചെയ്തു കൊടുത്തത്..
എന്നിട്ടും ഗീതുവിന് സ്വസ്തതയോ സമാധാനമോ കിട്ടിയോ..?കണ്ണീരൊഴിഞ്ഞ നേരമുണ്ടായോ.?”
(വിവേക്)
“നിങ്ങളുടെ ഒരു ചോദ്യത്തിനും എനിക്ക് ഉത്തരമില്ല മോനേ..ന്റെ മോനെക്കാൾ അവളെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു..അതുകൊണ്ടാണ് അന്ന് ഇവന്റെ ഇഷ്ടം പോലും നോക്കാതെ പ്രസാദേട്ടന് ഞാൻ വാക്കുകൊടുത്തത്..ഇവൻ അവളെ സ്നേഹിക്കുമെന്ന് ഞാൻ വിചാരിച്ചു..പക്ഷേ എന്റെ മോന്റെ മനസ്സിൽ ഗീതുവിനോട് ഇത്ര മാത്രം വെറുപ്പുണ്ടെന്ന് ഞാൻ കരുതിയില്ല..എനിക്കാണ് പിഴച്ചത്..
നാളെ ഗീതുമോളുടെ നേർക്ക് ആരും വിരൽ ചൂണ്ടെരുതെന്ന് കരുതി ചെയതതെന്തോ അതിന് ഇത്രയും വലിയൊരു വില കൊടുക്കണമെന്ന് കരുതിയില്ല..”
ദേവി നേര്യത്തിൽ തുമ്പാലെ കണ്ണീരൊപ്പി..സിദ്ധു പശ്ചാത്താപ വിവശനായി തലതാത്ത് നിന്നു..
“നാത്തൂനേ..”
സുമിത്രയുടെ ശബ്ദം കേട്ട് ദേവി തിരിഞ്ഞു നോക്കി..വാതിൽക്കൽ നിൽക്കുന്ന പ്രസാദിനെയും സുമിത്രയെയും കണ്ടപ്പോൾ താൻ പറഞ്ഞതൊക്കെ അവർ കേട്ടന്ന് ദേവിയ്ക്ക് മനസ്സിലായി..സുമിത്രയെ നേരിടാൻ കഴിയാതെ ദേവി നിന്നു..ആ ശരമാരി കൂടെ നേരിടാൻ തന്റെ മനസ്സിനെ പാകപ്പെട്ടുത്തണ മെന്നവർ വേദനയോടെ ഓർത്തു..
(തുടരും
“നാത്തൂനേ…”
സുമിത്ര ദേവിയുടെ അടുത്ത് എത്തിയിരുന്നു..
“ന്റെ മോൾക്ക് എന്താ നാത്തൂനേ പറ്റിയെ ..?? നാത്തൂനെ വിശ്വസിച്ചല്ലേ ന്റെ കുഞ്ഞിനെ ഞാൻ സിദ്ധൂനെ ഏൽപ്പിച്ചത്..അവളായത് കൊണ്ട് എല്ലാം സഹിച്ച് ഇവിടെ കഴിഞ്ഞു..
എന്നോട് പോലും ഒരു സങ്കടങ്ങളും പറഞ്ഞില്ല..ഇവന് വേണ്ടാരുന്നെങ്കിൽ അവളെ തിരിച്ച് അങ്ങോട്ട് പറഞ്ഞുവിടാമായിരുന്നില്ലേ..ഗീതു എന്തു മാത്രം അനുഭവിച്ചു..എന്റെ കുഞ്ഞിനവിടെ സുഖമാണോ ദു:ഖമാണോന്ന് കൂടിയറിയില്ല..”
സുമിത്ര നേരെ സിദ്ധുവിനടുത്തേക്ക് നടന്നു..
“അന്ന് നിങ്ങൾ രണ്ടും കൂടി വീട്ടിലേക്ക് വന്നപ്പോൾ ന്റെ കുഞ്ഞിന്റെ വയറ്റിൽ ഒരു ജീവനുണ്ടെന്ന് ഞാൻ അറിഞ്ഞില്ല..അവളോട് ചോദിക്കുകേം ചെയ്തു വിശേഷം ഉണ്ടോന്ന്..അവൾ ഇല്ലെന്ന് പറയണോങ്കിൽ അത് നിന്നെ പേടിച്ചിട്ടല്ലേ..അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ അങ്ങോട്ട് വിടില്ലായിരുന്നു.. അവൾ നിന്നോട് എന്തു ദ്രോഹമാ സിദ്ധു ചെയ്തത്..അറിഞ്ഞുകൊണ്ട് ഇന്ന് വരെ ആരേം വേദനിപ്പിച്ചിട്ടില്ലാ പാവം…(സുമിത്ര)
“അമ്മായി..തെറ്റ് പറ്റിപ്പോയി..!!!”(സിദ്ധു)
പ്രാസാദിന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു..
“നിനക്ക് തെറ്റ് പറ്റിയല്ലേ..കാവ്യയെ തല്ലാതെ നിന്നെ തല്ലിയതെന്തെന്ന് ആലോചിക്കുന്നുണ്ടാവും..ഒരു പെണ്കുട്ടിയോടും പറയാൻ പാടില്ലാത്തത് പറഞ്ഞതിന്..
കൂടപ്പിറപ്പിനെപോലെ കാണുന്നവനെ ചേർത്ത് അനാവശ്യം പറഞ്ഞതിന്..നിനക്ക് വേണ്ടാരുന്നെങ്കിൽ പറഞ്ഞാപ്പോരാറുന്നോടാ..ഞാൻ തിരികെ വിളിച്ചോണ്ട് പോകുമായിരുന്നില്ലേ..”(പ്രസാദ്)
“അമ്മാവാ ..എന്നോട് ക്ഷമിക്കണമെന്ന് പറയാൻ പോലുമുള്ള അർഹത എനിക്കില്ല..
ശരിയാണ് എന്റെ സങ്കല്പത്തിലുള്ള ഭാര്യയായിരുന്നില്ല ഗീതു..പക്ഷേ ഗീതുവിനോട് എപ്പോഴൊക്കെയോ ഒരു കുഞ്ഞിഷ്ടം തോന്നുമ്പോഴൊക്കെ എന്തിനവൾ ചതിയിലൂടെ എന്നെ സ്വന്തമാക്കി എന്ന ചോദ്യം അവളോട് തോന്നുന്ന ഇഷ്ടത്തിനേക്കാൾ വെറുപ്പായി..
അന്ന് മദ്യത്തിന് പുറത്തവളെ …
അതൊക്കെ ഞാൻ മറന്ന് പോയിരുന്നു..ആനന്ദിനൊപ്പം അവളെ കാണുമ്പോൾ വല്ലാത്ത ആസ്വസ്ഥതയായിരുന്നു എനിക്ക്..
എന്റെ കുഞ്ഞിനെപോലും ഞാൻ തള്ളിപ്പറഞ്ഞു..അവൾ പോയിക്കഴിഞ്ഞാണ് അവളെ ഞാൻ സ്നേഹിച്ചിരുന്നത് പോലും തിരിഞ്ഞിച്ചറിഞ്ഞത്..എനിക്കവളെ വേണം അമ്മാവാ..ആനന്ദേ അവള് എവിടായെന്നെങ്കിലും ഒന്നു പറയാമോ..??..ചെയ്ത തെറ്റിനെല്ലാം കാലുപിടിച്ച് മാപ്പ് ചോദിക്കണം എനിക്ക്..”(സിദ്ധു)
“സോറി സിദ്ധു..നിങ്ങളോട് മാത്രം അവളെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന് ഗീതു പ്രത്യേകം പറഞ്ഞിട്ടുണ്ട്..സിദ്ധൂ വേറൊരു വിവാഹം കഴിച്ചാൽ മാത്രേ ഇനി നാട്ടിലേക്കുള്ളൂന്നവൾ തീർത്ത് പറഞ്ഞിട്ടുണ്ട്..അവളേം കുറ്റം പറയാൻ പറ്റുവോ..അവളെ ഭാര്യയെന്ന് മറ്റുള്ളവരുടെ മുൻപിൽ പരിചയപ്പെടുത്താൻ പോലും നിങ്ങൾക്ക് നാണക്കേടായിരുന്നല്ലോ..
ഇനി ഗീതു നിങ്ങളുമൊത്തതൊരു ജീവിതം ആഗ്രഹിക്കുന്നില്ല..
അവളിപ്പോൾ അവിടെ സമാധാനമായി ജീവിക്കുവാണ്..
അവളെ അവടെ വഴിക്ക് വിട്ടേക്ക്..”(ആനന്ദ്)
“എല്ലാ തെറ്റും ഞാൻ സമ്മതിക്കുന്നു..അമ്മാവാ എന്നുകൊരവസരം കൂടി തരില്ലേ.. ചെയ്ത തെറ്റോക്കെ തിരുത്താൻ..
ഗീതൂനെ ഇപ്പൊ ഞാൻ ഒത്തിരി സ്നേഹിക്കുന്നുണ്ട്..അവളുടെ അഭാവം എന്നെയിപ്പോ വല്ലാതെ തളർത്തുന്നുണ്ട്..”(സിദ്ധു)
“നാളെ വീണ്ടും അവൾ നിനക്ക് ചേരില്ലെന്ന് തോന്നില്ലന്ന് എന്താ ഉറപ്പ്..??”(പ്രസാദ്)
“ഇല്ലമ്മാവാ..ഗീതുനെയാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്..അവളെങ്ങനെയാണോ അതുപോലെ ഇഷ്ടപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്..അവളില്ലാതെ എനിക്ക് പറ്റില്ല..ന്റെ കുഞ്ഞിന്റെ അമ്മയല്ലാരുന്നോ ഗീതു..”(സിദ്ധു)
“നിന്റെ കുഞ്ഞിന്റെ അമ്മയോ..അത് പറയാൻ നിനക്ക് എന്താ യോഗ്യത?പിന്നെ ക്ഷമുക്കേണ്ടതും പൊറുക്കേണ്ടതും ഗീതുമോളാ..
എന്തായാലും നിന്നെ ഇനി ഗീതുവിന് വേണ്ട…”(പ്രസാദ്)
“അച്ഛാ ..നിങ്ങടെ കുടുംബകാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല..എങ്കിലും ഗീതു ഇപ്പോൾ വിളിക്കുന്നത് ഞങ്ങളെ മാത്രമാണ്.. അതുകൊണ്ട് പറയുവാ..നമ്മളായി ഒരു തീരുമാനവും എടുക്കാതിരിക്കുന്നതാ
നല്ലത്..ഇപ്പോഴും ഗീതു സിദ്ധൂനെ സ്നേഹിക്കുന്നുണ്ട്..പക്ഷേ ഇനി ഒന്നിച്ചൊരു ജീവിതം അവൾ ആഗ്രഹിക്കുന്നില്ലന്നാ പറഞ്ഞത്..അവളുടെ തീരുമാനത്തിന് വിടുന്നതല്ലേ നല്ലത്..”(ആനന്ദ്)
“അതേ..ആനന്ദ് പറഞ്ഞതാ അതിന്റെ ശരി..ഗീതുമോൾ തീരുമാനിക്കട്ടെ എന്ത് വേണോന്ന്..”
(സുമിത്ര)
“ഞാൻ ഒന്നും പറയുന്നില്ല..ന്റെ മോൻ അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..എങ്കിലും അവൾ ക്ഷമിക്കുമെങ്കിൽ എല്ലാം മറന്നൊരു പുതിയ ജീവിതം തുടങ്ങാമായിരുന്നു രണ്ടാൾക്കും..”(ദേവി)
ആനന്ദിന്റെ കൈയിൽ നിന്നവർ ഗീതുവിന്റെ നമ്പർ വാങ്ങി..അവർ തിരിച്ചുപോയി ശങ്കരമംഗലത്തേക്ക് തിരിച്ചു പോയി…
“ന്റെ മോന് നല്ലബുദ്ധി വന്നപ്പോഴേക്കും എല്ലാം കൈവിട്ട് പോയല്ലേ..”അത്രമാത്രം പറഞ്ഞ് ദേവി അകത്തേക്ക് നടന്നു..
♈♎♐♊♋♒♐⛎♉♎♐♏♋
“ഗീതു…”
“ഞാനാ ,കാവ്യായാണ്..”
“ചേച്ചീ..ഇത് സത്യമാണോ..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..”
“ഗീതു..എല്ലാ കാര്യവും ഇവിടെയെല്ലാരും അറിഞ്ഞു..
എന്തിനാടി നീ എല്ലാം മറച്ച് വെച്ചത്..?? ആരോടെലും ഒന്നു തുറന്ന് പറഞ്ഞൂടാരുന്നോ..?”
“സാരമില്ല ചേച്ചി..അതെന്റെ വിധിയായിരുന്നു..എനിക്കതിൽ ആരോടും പരിഭവമോ പരാതിയോ ഇല്ല..ഇപ്പൊ ചേച്ചിയെന്നെ വിളിച്ചില്ലേ.. എനിക്ക് എന്ത് സന്തോഷായന്നോ.?”
“എല്ലാത്തിനും കാരണം ഞാനാ മോളേ..അന്ന് രാത്രിയിൽ സിദ്ധുവിന്റെ മുറിയിൽ നീ വന്നതിന് പുറകിൽ ഞാനായിരുന്നു..എന്റെ തെറ്റിന്റെ ഫലമല്ലേ നീയിപ്പോ അനുഭവിക്കുന്നത്..എന്നോട് പൊറു ക്കാൻ കഴിയോടി നിനക്ക്…??”
“എനിക്കറിയാരുന്നു ചേച്ചി നിങ്ങളാകും അതിന്റെ പിറകിലെന്ന്.. കണ്ടുപിടിക്കാൻ ശ്രമിച്ചാൽ എല്ലാർക്കും അത് വേദനയല്ലേ..
അതുകൊണ്ടാ സിദ്ധുവേട്ടനെ തിരുത്താതിരുന്നത്..എനിക്ക് ചേച്ചിയോട് ഒരു ദേഷ്യോം ഇല്ല..
ചിറ്റയ്ക്കും കൊച്ചച്ചനും സുഖമല്ലേ ചേച്ചി.. വിവേകേട്ടനോ..??”
“എല്ലാർക്കും സുഖമാണ് മോളെ.. നിന്നൊക്കുറിച്ചോർത്തുള്ള സങ്കടമാ ഇപ്പൊ എല്ലാവർക്കും..ദേവിയപ്പച്ചി നീ പോയതിൽ പിന്നേ നേരാംവണ്ണം ആഹാരം പോലും കഴിച്ചിട്ടില്ല.. അപ്പച്ചിയുടെ പിടിപ്പ്ക്കേടാ നീ പോയന്ന് പറഞ്ഞ് കരയും..
സിദ്ധുവിന് ഇപ്പോൾ നിന്നോട് ഒരു വെറുപ്പുമില്ല..പകരം ഉള്ളു നിറയെ നീയാ..ഇന്നലെ എല്ലാരുടെയും മുന്നിൽ വെച്ച് അത് തുറന്ന് പറയുകയും ചെയ്തു..നിക്കവനോട് ക്ഷമിക്കാൻ കഴിയുമോ..??”
“വേണ്ട ചേച്ചി.. അതൊക്കെ സഹതാപം കൊണ്ട് തോന്നുന്നതാ..
അല്ലാതെ സിദ്ധുവേട്ടന് എന്നെ ഇഷ്ടപ്പെടാൻ കഴിയില്ല..
സിദ്ധുവേട്ടന്റെ കല്യാണം കഴിയാതെ ഇനി ഞാൻ അങ്ങോട്ടില്ല ചേച്ചീ..”
“ഗീതു..നീ..”
“വേണ്ട ചേച്ചി.. എന്നെ നിർബന്ധുക്കരുത്..അപ്പച്ചിയോട് പറയണം എനിക്ക് ഒരു പിണക്കവും ഇല്ലെന്ന്..ഒരു പക്ഷേ ഞാൻ വിളിച്ചാൽ സിദ്ധുവേട്ടനെ മറ്റൊരു വിവാഹം കഴിക്കാൻ അപ്പച്ചി സമ്മതിക്കില്ല..ഇനീം സിദ്ധുവേട്ടന്റെ ഒരു സന്തോഷങ്ങൾക്കും വിലങ്ങ് തടിയാകാൻ എന്നേ കിട്ടില്ല..
അതുകൊണ്ട് തന്നെയാണ് ഒരു വർഷത്തെ ബോണ്ട് എഴുതിക്കൊടുത്തത്..ഒരു വർഷം എന്തായാലും എനിക്കിവിടെ ജോലി ചെയ്തേ പറ്റൂ..”
“നിന്റെ തീരുമാനം പോലെ..ചേച്ചി വെക്കുവാ..പിന്നെ വിളിക്കാം..”
“ശരി ചേച്ചി..”
ഗീതു സന്തോഷത്തോടെ കാവ്യ വിളിച്ച കാര്യം അഭിരാമിയോടും ത്രേസ്യാമ്മച്ചെടത്തിയോടും പറഞ്ഞു..
💐💐💐💐💐💐💐💐💐💐💐
“ഇല്ല..സിദ്ധു ഇനി നീയുമായി ഒരു ജീവിതം അവൾ ആഗ്രഹിക്കുന്നില്ലന്നാ പറഞ്ഞത്..
നിന്റെ വിവാഹം കഴിയാതെ ഇങ്ങോട്ടില്ലെന്ന്..”
ഗീതുവിനെ വിളിച്ചതും അവൾ പറഞ്ഞതുമായ കാര്യങ്ങൾ സിദ്ധുവിനോട് പറയുകയാണ് കാവ്യ..
“എനിക്ക് അവളില്ലാതെ പറ്റില്ല..എന്ത് വന്നാലും അവളെ ഞാൻ തിരിച്ചെന്റെ ജീവിതത്തിലേക്ക് കൊണ്ടവന്നിരിക്കും..”
സിദ്ധു ആനന്ദിന്റെ കൈയ്യും കാലും പിടിച്ചപേക്ഷിച്ച് ഗീതു പഠിപ്പിക്കുന്ന സ്കൂളും അവളുടെ ഫോൺ നമ്പറും വാങ്ങിച്ചു..
♐♎♊♉♏♐♒⛎♈♉♍♏
പിറ്റേന്ന് സിദ്ധു തൃശ്ശൂർക്ക് പോയി..ഗീതുവിനെ കാണാൻ..
ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്ന് ഗീതിക ടീച്ചർക്കൊരു വിസിറ്റർ ഉണ്ടെന്ന് പറയുന്നത്..
തന്നെ കാണാൻ ആര് വന്നന്നുള്ള ആലോചനയോടെ അവൾ പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യം വെച്ച് നടന്നു..അവിടെ തന്നെ കാണാൻ കാത്തിരിക്കുന്ന ആളെ കണ്ടതും അവളുടെ കാലുകൾ നിശ്ചലമായി..
“സിദ്ധുവേട്ടൻ..!!!!!!”
(തുടരും)
പലരും പറയുന്നു ഗീതുവിനിനി സിദ്ധു വേണ്ടന്ന്..എത്ര വലിയാ തെറ്റും തിരുത്താൻ തയാറാണെങ്കിൽ ഒരവസരം കൊടുക്കുന്നതിൽ തെറ്റുണ്ടോ..ഗീതു അവനെ സ്വീകരിക്കുമോ ഇല്ലയോ.. അതവളുടെ തീരുമാനം..
പശ്ചാത്താപം ആണ് ഏറ്റവും വലിയ പ്രായശ്ചിത്തം..സാധാരണ നിലയിൽ ഗീതുവിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആണെങ്കിൽ ദേഷ്യപ്പെടുമായിരുന്നു..ഗീതൂ വളർന്ന സാഹചര്യവും പണ്ടേതൊട്ട് അനുഭവിച്ച അവഗണനയുമാണ് അവളെ ങ്ങനെയാക്കിയത്..അവൾ ദിഷ്ടപ്പെട്ടാൽ പോയ ജീവിതം തിരികെ ലഭിക്കുമോ..എന്റെ ഗീതുനെ ചിലപ്പോൾ ആർക്കും ദഹിച്ചില്ലെന്ന് വരാം..

by