രചന – രുദ്രാ ലക്ഷ്മി
മണിക്കൂറുകൾ വീണ്ടും കടന്നുപോയി….. അകത്തുനിന്നും അവളുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…. ചുരുക്കി പറഞ്ഞാൽ നീലു ആ ഹോസ്പിറ്റൽ കുടുക്കി മറിച്ചെന്നു തന്നെ പറയം…. അവസാനം അവളുടെ ഉച്ചത്തിലുള്ള ഒരു നിലവിളിക്കൊപ്പംതന്നെ ഒരു കുഞ്ഞികരച്ചിൽകൂടി ഉയർന്നു…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മാലാഖ കുഞ്ഞുമായി രണ്ട് മാലാഖകൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു…. അനന്തൻ ആകാംഷയോടെ അവർക്കടുത്തേക്ക് പാഞ്ഞു… കുഞ്ഞിനെ അവർ അനന്തന് നേരെ നീട്ടി…. അവന് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി… നീലാംബരി പ്രസവിച്ചുട്ടോ… ആൺകുട്ടിയ… അനന്തൻ നന്ദിയോടെ അവരെനോക്കി.. പിന്നെ സുഭദ്രമ്മയേം… വാങ്ങിക്ക് മോനെ…. അവരുടെ വാക്കുകളിൽ അമ്മൂമ്മയായ സന്തോഷം പ്രകടമായിരുന്നു.. സിസ്റ്ററെ…എന്റെ നീലു… അവൾ.. ആൾ നല്ല മയക്കത്തിലാട്ടോ…. ഞങ്ങളെ ഒത്തിരി ചുറ്റിച്ചു കളഞ്ഞു…. വേദന സഹിക്കാതെ നിലവിളി ആയിരുന്നു…. അവൻ കുഞ്ഞിനുവേണ്ടി കൈ നീട്ടി…. ആ കൈകൾ വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു……
പതുപതുത പഞ്ഞിക്കെട്ടുപോലൊരു കുഞ്ഞിചെക്കൻ… കണ്ണുകളടച്ചു സുഖ ഉറക്കമാണ്… അനന്തൻ കൗതുകത്തോടെ കുഞ്ഞിനെതന്നെ നോക്കി… പിന്നെ സുബ്ദരമ്മയുടെ കയ്യിലേക്ക് കുഞ്ഞിനെ വച്ചുകൊടുത്തു…. അവരുടെ സന്തോഷവും വാക്കുകൾക്ക് അതീതമായിരുന്നു….. ആ കുഞ്ഞുമുഖം കാണെ അവരുടെ കണ്ണുകളും സജലമായി… നഴ്സ് തിരികെ കുഞ്ഞിനെ വാങ്ങാനായി കൈ നീട്ടി…. സുഭദ്രമ്മ കുഞ്ഞിനെ അവരുടെ കയ്യിലെക് വച്ചുകൊടുത്തു… സിസ്റ്ററെ…. മോളെ… മോളെ എപ്പോ കാണാൻ പറ്റും…. അനന്തനും അതറിയാനായി ആകാംഷയോടെ കാത്തുനിക്കുകയായിരുന്നു… ആൾ നല്ല മയക്കത്തിലാ അമ്മേ… നല്ല ക്ഷീണം ഉണ്ട്…. ആദ്യത്തെ ഡെലിവറി അല്ലേ അതാ ഇത്ര താമസം ഇണ്ടായേ…. ഡ്രിപ് കൊടുക്കുന്നുണ്ട്.. ആൾ ഉണർന്ന് യൂറിൻ പാസ് ചെയ്താൽ ഉടനെ റൂമിലേക്കു മാറ്റം കേട്ടോ… അതിനുള്ള കാര്യങ്ങളൊക്കെ ചെയ്‌തോളു… അവർ ഇരുവരും സന്തോഷത്തോടെ തലയാട്ടി… റൂമൊക്കെ ശേരിയാക്കി കുറച്ച് കഴിഞ്ഞപ്പോഴേക്കും നീലുവിനേം കുഞ്ഞിനേം റൂമിലേക്കു ഷിഫ്റ്റ് ചെയ്തിരുന്നു….
അവളാകെ ക്ഷീണിച് അവശ ആയിരുന്നു… അവളെ കാണെ അവന് വല്ലാത്ത അനുകമ്പ തോന്നി… തന്റെ ജീവനെ ഭൂമിയിലേക്കുവാകൊണ്ടുവരാൻ അവൾ അനുഭവിച്ച വേദന… ആ നിലവിളിയൊക്കെ അവന്റെ മനസ്സിൽ തങ്ങി നിന്നു…. കുഞ്ഞിചെക്കൻ നല്ല ഉറക്കത്തിലാ…. നീലു ബെഡിൽ മെല്ലെ കിടന്നു… ഇടക്കൊക്കെ വേദനയാൽ ആ പെണ്ണിന്റെ മുഖം ചുളിയുന്നുണ്ട്…. അനന്തൻ അവിടെയുണ്ടായിരുന്ന ചെയർ വലിച്ചിട്ട് അവൾക്കടുത്തേക് ഇരുന്നു….. കുഞ്ഞു നല്ല ഉറക്കമായതിനാൽ തന്നെ സുഭദ്രമ്മ അവർക്ക് സ്വസ്ഥമായൊന്ന് മിണ്ടനായി കാന്റീനിലേക്കെന്നും പറഞ്ഞു പുറത്തേക്കിറങ്ങി…. തങ്ങളുടെ മനസറിഞ്ഞു കാര്യങ്ങൾചെയ്യുന്ന അമ്മയെ അവൻ നന്ദിയോടെ നോക്കി പോയി… അവർ കടന്നുപോയതും അവൻ വേഗത്തിൽ പോയി വാതിൽ അടച്ചു…
തിരികെ കാറ്റുപോലെ അവൾക്കടുത്തേക്ക് പാഞ്ഞു.. മോളേ….. ബെഡിൽ അവൾക്കാരുകിലായി ഇരുന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്തു….. അവൾ ഒരു നിറഞ്ഞ പുഞ്ചിരി നൽകി തിരികെ…. വേദനിച്ചോടാ ഒത്തിരി….. അവൾ ഇല്ലെന്നാകണക്കെ തലയാട്ടി… കണ്ണുകൾ നിറഞ്ഞു വന്നു… അവൻ അവളുടെ മുഖത്താകെ ചുംബനങ്ങൾ കൊണ്ട് മൂടി… അപ്പോളേക്കും കുഞ്ഞുവാവ ഉണർന്ന് കരഞ്ഞു തുടങ്ങി…. നീലു ഒന്ന് പരിഭ്രമിച്ചു.. സുഭദ്രമ്മയും ഇല്ല… എന്താ മോളെ…. കുഞ്ഞിന് വിശക്കുന്നുണ്ടാകും പാൽ കൊടുക്ക്…വാ ഞാൻ സഹായിക്കാം അവൻ അവളെ പിടിച്ചു മെല്ലെ ചരിയിരുത്തി… പിന്നെ കരുതലോടെ കുഞ്ഞിനെ എടുത്ത് കയ്യിലേക്ക് വച്ചുകൊടുത്തു…. അവൾ അതെല്ലാം കൗതുകത്തോടെ നോക്കുകയായിരുന്നു… ഇങ്ങിനെ എന്നെ നോക്കിയിരിക്കാതെ എന്റെ കുഞ്ഞിന്റെ വിശപ്പ് മാറ്റ് പെണ്ണെ…. നീലു ഒരു ചിരിയോടെ കുഞ്ഞിനെ അവളുടെ മാറോട് ചേർത്ത് അമൃത് പകർന്നു….. ****************
ഹോസ്പിറ്റൽ വാസംകഴിഞ്ഞു നാലാം നാൾ അവർ കുഞ്ഞുമായി വീട്ടിലേക്കു മടങ്ങി…. പിന്നെ അങ്ങോട്ട് സുഭദ്രമ്മയുടെ മേൽനോട്ടത്തിലുള്ള പ്രസവ രക്ഷയായിരുന്നു നീലുവിന്… അവന് അവന്റെ പെണ്ണിനെ ഒന്ന് കാണാൻ പോലും കിട്ടിയില്ല…. അതിൽ അനന്തന് നല്ല പരിഭവം ഉണ്ടായിരുന്നു… അവന്റെ മനസ് അറിയാമായിരുന്നിട്ടും പക്ഷെ അവിടെ മാത്രം സുഭദ്രമ്മ ഒരു വിട്ട് വീഴ്ചയും ചെയ്തില്ല… അവളെ ശെരിക്കൊന്നു കാണാൻ കിട്ടുന്നില്ലെന്നതൊഴിച്ചാൽ കുഞ്ഞിനോടൊപ്പം അനന്തൻ നല്ല സന്തോഷത്തിലായിരുന്നു…. 28 ദിവസം ആയപ്പോഴേക്കും കുഞ്ഞിന്റെ നൂല് കെട്ടി… അന്നായിരുന്നു അനന്തൻ അവന്റെ കുഞ്ഞിപ്പെണ്ണിനെ കണ്ണുനിറയെ ഒന്ന് കണ്ടത്… പെണ്ണ് കൂടുതൽ കൂടുതൽ സുന്ദരി ആകും പോലെ…. അവൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു അവളെ… നീലുവും നല്ല സന്തോഷത്തിലായിരുന്നു… ഇരുവരും അവരുടെ കണ്മണിയെ മതിവരാതെ കൊഞ്ചിച്ചു.. അനന്തൻ കുഞ്ഞിന് ചരട് കെട്ടി…
ഒപ്പം ഒരു സ്വർണ്ണ അരഞ്ഞാണവും… സുഭദ്രമ്മ ആ കുഞ്ഞിക്കാലുകളിൽ സ്വർണതള അണിയിച്ചു… ഇരുകൈകളിലും കരിവളയും… ചരടുകെട്ടിനു വന്ന വിദ്യ കുഞ്ഞിചെക്കനെ ഒരു മാല അണിയിച്ചുകൊടുത്തു.. പിന്നെ ക്ഷണിച്ച ആൾക്കാരൊക്കെ കുഞ്ഞിന് ഓരോ സമ്മാനങ്ങൾ നൽകി… അതുകഴിഞ്ഞ് അനന്തൻ കുഞ്ഞിന്റെ ചെവിയിൽ വെറ്റില ചേർത്തുവച്ചുകൊണ്ട് മൂന്നു തവണ പേര് ചൊല്ലി വിളിച്ചു.. ആദി ശങ്കർ…. ആദി ശങ്കർ… ആദി ശങ്കർ നീലു അനന്തനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു….. അന്നേദിവസം കാര്യങ്ങളെല്ലാം വളരെ ഭംഗി ആയിത്തന്നെ നടന്നു… എന്നാൽ പിന്നെയും 3മാസത്തോളം സുഭദ്രമ്മ നീലുവിനെ മുകളിലേക്ക് വിട്ടില്ല… അനന്തൻ ആകെ പെട്ട അവസ്ഥ ആയിരുന്നു…. ഒന്നും പറയാനും ചോദിക്കാനും പറ്റില്ലല്ലോ… നീലു ആണേൽ അവനെ കാണുമ്പോഴൊക്കെ ഒരു ആക്കിയ ചിരിയും…. എങ്കിലും അവരുടെ കുട്ടികുറുമ്പന്റെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ അനന്തൻ മറ്റെല്ലാം മറക്കും….
അനന്തനെ പറിച് വച്ചപോലായിരുന്നു അവരുടെ കുഞ്ഞിചെറുക്കനും മൂന്ന് മാസങ്ങൾക് ശേഷം ഇന്നാണ് നീലുവിനെ സുഭദ്രമ്മ അനന്തന്റെ റൂമിലേക്കു മാറ്റിയത്… കുഞ് നേരത്തെ ഉറങ്ങിയിരുന്നു അതുകൊണ്ട് തന്നെ അവനെ സുഭദ്രമ്മ അനന്തന്റെ കയ്യിൽ ഏൽപ്പിച്ചു റൂമിൽ കൊണ്ട് കിടത്താനായി….കേൾക്കേണ്ട താമസമെ ഉണ്ടായുള്ളൂ അനന്തൻ കഴിച്ചുകഴിഞ്ഞുടൻ കുഞ്ഞുമായി മുകളിലേക്കു പോയി…നീലു പതിയെ അത്താഴമൊക്കെ കഴിഞ്ഞ് ആണ് മുകളിലേക്ക് കയറിയത് …..ചെറിയൊരു പതർച്ച ഉണ്ടായിരുന്നു പെണ്ണിന്…. അവൾ റൂമിൽ കയറിയപ്പോൾ അനന്തനെ അവിടെങ്ങും കണ്ടില്ല.. കുഞ് സുഖമായി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്…എന്നാൽ അപ്പോഴേക്കും ബാത്റൂമിൽ നിന്നും അനന്തൻ ഇറങ്ങി… അവളെകണ്ടൊരു കള്ളച്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു….അവനെക്കണ്ടതും ഒരു വെപ്രാളമായിരുന്നു പെണ്ണിന് അവൾ വേഗം തന്നെ തിരിഞ്ഞ് നിന്ന് കതക് ചേർത്തടച്ചു… പെട്ടെന്നാണ് അനന്തൻ പുറകിൽനിന്നും അവളെ ചേർത്ത് പിടിച്ചത്…. എത്രനാളായി കുഞ്ഞാ…. എത്രനാളായി എന്റെ കുഞ്ഞിനെ ഒന്ന് ചേർത്ത് പിടിച്ചിട്ട്… തിരിഞ്ഞേ നോക്കട്ടെ….. അനന്തൻ അവളെ അവന് നേരെ തിരിച്ചു…എന്നാൽ അവൾ അവനെ കൂർപ്പിച് നോക്കി…. അനന്തൻ ആ നോട്ടത്തിൽ പൊട്ടിച്ചിട്ടിച്ചു….
എന്താടി പെണ്ണെ……. നിന്നെ ഒരുപാട് മിസ്സ് ചെയ്തു മോളെ…. ഇനിവയ്യ…. എന്നിട്ടും അവൾ അങ്ങിനെതന്നെ നോക്കി നോക്കി നിന്നു… എന്താടി നോക്കുന്നെ…. അഹ്… അല്ലേലും ഇനി എന്നെ വേണ്ടല്ലോ വാവ ഉണ്ടല്ലോ അല്ലേ…. അനന്തൻ പരിഭവത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു..തൊട്ടിലിനരുകിലേക്ക് ചെന്ന് ഉറങ്ങികിടക്കുന്ന കുഞ്ഞിനെ തന്നെ നോക്കി നിന്നു….. പെട്ടെന്നാണ് നീലു കാറ്റുപോലെ വന്ന് അവനെ ആഞ്ഞു പുൽകിയത്… അനന്തന്റെ ചൊടിയിൽ പരിഭവം മാറി പകരം പുഞ്ചിരി വിരിഞ്ഞു… അവൾ അവന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു…. കണ്ണുകളിലേക്ക് പ്രണയത്തോടെ…. കൊതിയോടെ നോക്കി….. അവളുടെ മനസ്സറിഞ്ഞപോലെ അനന്തൻ അവളെ അവന്റെ കാലുകളിലേക് കയറ്റി തെല്ലുയർത്തി… അവളാമുഖമാകെ ചുംബനംകൊണ്ട് മൂടി….. ഒപ്പം കൈകൾ അവനെ മുറുകെ മുറുകെ ചുറ്റിവരഞ്ഞുകൊണ്ടിരുന്നു…. ചുണ്ടുകൾ അവന്റെ മുഖത്തെ ഓരോ അണുവിലും മാറി മാറി പതിഞ്ഞുകൊണ്ടിരുന്നു….
അവസാനം അവൾക്കേറെയിഷ്ടപ്പെട്ട അവന്റെ തെളിഞ്ഞുകാണുന്ന നുണക്കുഴിയിലേക്ക് എപ്പോഴത്തെയും പോലെ ആ പല്ലുകൾ അമർന്നു…. ഇരുകവിളിലും മാറി മാറി അമർന്നു…. അനന്തൻ പൊട്ടിച്ചിരിച്ചു…… നീലു അവന്റെ മുഖത്തേക്ക് അതിശയത്തോടെ ഉറ്റുനോക്കി……. എന്തൊരു കൊതിയാപ്പെണ്ണേ നിനക്ക്…. ഇങ്ങിനാണേൽ എന്റെ കവിൾ നീ കടിച് പറിച്ചെടുക്കുമല്ലോ….വല്ലതും ബാക്കി കാണുമോ…. നീലുവിന്റെ മുഖം നാണത്താൽ ചുവന്നു …. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…… അവൻ പ്രണയത്തോടെ… വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടി….എന്റെ കുഞ്ഞിന്റെ ആഗ്രഹങ്ങളൊക്കെ നടന്നില്ലേ…. നമ്മുടെ വാവ വന്നില്ലേ…… മ്മ്മ്… നീലു സന്തോഷത്തോടെ മൂളി… മ്മ്മ് നീ മൂളണ്ട പാവം ന്റെ കുഞ്ഞു… ഇപ്പൊ ഞാൻ ഈ കടിയൊക്കെ കൊള്ളുന്നത് പോലെ ഭാവിയിൽ അവനും കുറെ കൊള്ളേണ്ടി വരുമെന്നാ തോന്നുന്നേ … അനന്തൻ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെനോക്കി കുറുമ്പോടെ പറഞ്ഞു..
നീലു ഇതെന്താ ഈ പറയുന്നതെന്ന് മനസിലാകാതെ അന്തംവിട്ട് അനന്തനെ നോക്കി… അവൻ ചുണ്ടിലൊളിപ്പിച്ച കുസൃതിചിരിയോടെ തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിചെക്കനെ നോക്കാണെന്നോണം കണ്ണുകൾ കാട്ടി… അവൾ തല ചെരിച്ചു കുഞ്ഞിനെ നോക്കി…. തൊട്ടടുത്ത നിമിഷം തന്നെ അവളുടെ ചൊടിയിലും അതെ കുസൃതി ചിരി വിരിഞ്ഞു…. അവൾ നാണത്തോടെ അനന്തനെ നോക്കി…. മുഖം അവന്റെ നെഞ്ചിൽ ചേർത്തു വെച്ചു…. ഇരുവരും ഒന്നിച്ചു തൊട്ടിലിൽ കിടന്നു സ്വപ്നത്തിലെന്നോണം ഇരുകവിളിലും നുണക്കുഴിവിരിയിച്ചു ചിരിക്കുന്ന അവരുടെ രാജകുമാരനെ നോക്കി കണ്ടു…….. ഒരിക്കലും അവസാനിക്കാത്ത അവരുടെ പ്രണയത്തിനു വീണ്ടുമൊരു പുതു തുടക്കം കൂടി അവിടെ ആരംഭിക്കുക ആയിരുന്നു….. അവർ പ്രണയിച്ചുകൊണ്ടേ ഇരിക്കട്ടെ…. അവരുടെ പ്രണയത്തിന്റെ ഭലമായി ആ പ്രണയ വല്ലരികൾ ഇനിയും ഇനിയും തളിർത്തു മൊട്ടിടട്ടെ…. ഇനിയും മനോഹരമായ പുഷ്പങ്ങൾ വിരിഞ് അവരുടെ ജീവിതത്തിൽ വസന്തം തീർക്കട്ടെ 😊 ഇവിടെ ഞാൻ നിർത്തുന്നു….. അവരിനിയും ജീവിക്കട്ടെ…..

by