രചന – സുധീ മുട്ടം
അടുത്ത ദിവസം പുലർച്ചേയുള്ള തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങുമ്പോൾ എന്നത്തേയും നാളേക്കാൾ മനസ്സ് ശാന്തമായിരുന്നു.എത്ര പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. പതിവു പോലെ ഈറൻ വേഷം മാറ്റി ധരിച്ചു മുറ്റത്തേക്കിറങ്ങി.വൈകുന്നേരം ഈർക്കിൽ ചൂൽ ശരിയാക്കു വെച്ചിരുന്നു.അതുമെടുത്ത് മുറ്റം അടിച്ചു വൃത്തിയാക്കി.അപ്പോഴേക്കും രാമേട്ടൻ ഉറക്കം കഴിഞ്ഞു എഴുന്നേറ്റു വന്നു. “ഹാ മുറ്റമടി കഴിഞ്ഞോ… ഒരു നറുപുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. ” ഞാൻ ഇന്നലെ വൈകുന്നേരം ഒരു ചൂല് ശരിയാക്കി.. പുഞ്ചിരിയോടെ മൊഴിഞ്ഞിട്ട് അടുക്കളയിൽ കയറി കാപ്പിയിട്ട് ഒരെണ്ണം രാമേട്ടനും ഒരെണ്ണം കാർത്തികയും കുടിച്ചു. ഏഴ് മണിയോടെ രണ്ടു പേരും വീടും പൂട്ടിയിറങ്ങി…പതിവുപോലെ ക്ഷേത്രത്തിൽ കയറി പാർത്ഥിച്ചു രണ്ടു അർച്ചന നടത്തി ഇറങ്ങി.
“രാമേട്ടനും കൂടി നടത്തി.. ഇന്നലേ രാമേട്ടന്റെ നാൾ ചോദിച്ചറിഞ്ഞിരുന്നു.. ” ഇതിനാണോ മോളേ നാൾ ചോദിച്ചത്.. ചോദിക്കുമ്പോൾ ഗദ്ഗദത്താൽ തൊണ്ട ഇടറിയിരുന്നു… “അതേ രാമേട്ടാ…എനിക്ക് ആരും ഇല്ലെന്നൊരു തോന്നൽ ഉണ്ടാകരുത്…അതിനാണ്.. പെട്ടെന്ന് അയാളുടെ കണ്ണുകൾ ഈറനായി…പലപ്പോഴായി കാർത്തികയുടെ പെരുമാറ്റം മൂത്തമകളെ പോലെ തോന്നിപ്പിക്കുന്നത് അത്ഭുതത്തോടെ ഓർത്തു.ചിലപ്പോൾ തിരികെ എടുത്തതിനു പകരമായി തന്നതായിരിക്കും മറ്റൊരാളുടെ രൂപത്തിൽ മറ്റൊരു മകളായി… നീണ്ട കാലയളവിനു ശേഷം ക്ഷേത്രത്തിലേക്ക് നോക്കി രാമേട്ടൻ കൈകൾ കൂപ്പി… വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് .ഭാര്യയേയും മക്കളേയും തിരികെ വിളിച്ചതോടെ അതെല്ലാം മറന്നു പോയിരുന്നു…
ഇലച്ചീന്തിൽ നിന്ന് ചന്ദനക്കുറി അവൾ അയാളുടെ നെറ്റിയിൽ വരച്ചു… ” വാ അച്ഛാ നമുക്ക് പോകാം… അറിയാതെ വിളിച്ചു പോയതാണ്..രാമേട്ടന്റെ ശരീരത്തിനൊരു കോരിത്തരിപ്പുണ്ടായി… “ഇനി രാമേട്ടാന്നുള്ള വിളി വേണ്ടാ..അച്ഛാന്ന് വിളിച്ചാൽ മതി… അതുകേട്ടപ്പോൾ കാർത്തികയിൽ അശ്രുകണങ്ങൾ പൊടിഞ്ഞു..എത്ര പ്രാവശ്യം കൊതിച്ചിട്ടുണ്ട് അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന്…നിറ കണ്ണുകൾ ഉയർത്തി രാമേട്ടനെ നോക്കി…. ” ഇനിയീ മിഴികൾ നിറയരുത് മോളേ… ഇല്ലെന്ന് സന്തോഷത്തോടെ തലയാട്ടി അച്ഛന്റെ കയ്യിൽ തൂങ്ങി നടന്നു..പെട്ടന്നവളൊരു കൊച്ചു കുട്ടിയായി…. “നീയെന്റെ മോള് തന്നാ…അതാണല്ലോ ദൂരെത്ത് നിന്നും ഈശ്വരൻ നമ്മളെ ഒരുമിപ്പിച്ച് ചേർത്തത്..ഇപ്പോൾ ജീവിക്കാനൊരു കോതി തോന്നുവാ… ആത്മാർത്ഥമായി തന്നെ വാക്കുകൾ കൊഴിഞ്ഞു വീണു…
സന്തോഷത്തോടെ അവൾ മിഴികൾ തുടച്ചു.. ഏഴര ആയപ്പോഴേക്കും ക്ലാസ് തുടങ്ങി.. അപ്പോഴേക്കും കുറെ കുട്ടികളുമായി രക്ഷകർത്താക്കൾ വന്നു..കാർത്തികക്ക് സന്തോഷമായി…. ഒമ്പതുമണി കഴിഞ്ഞപ്പോൾ ഫ്രീയായി കടയിലേക്ക് കയറി… ” അച്ഛാ ഇന്ന് ഉച്ചക്ക് മുതൽ നമുക്ക് ഊണ് ഉണ്ടാക്കാം..കൂടെ ചെറിയ കപ്പിൽ സേമിയ പായസവും കപ്പ വേവിച്ചു ഉടച്ചതും..ചെറിയ രണ്ടു മീൻ വറത്തതും കൂടിയാകാം..ഊണ് ഒന്നിന് തൊണ്ണൂറ് രൂപ... “ആളുണ്ടാകോ മോളേ കഴിക്കാൻ…. ” നമുക്ക് നോക്കാം അച്ഛാ…അടുത്ത് സ്കൂൾ ഉണ്ട്..ബസ് സ്റ്റോപ്പും ആണ്.. പോരെങ്കിൽ വിനോദ സഞ്ചാരികളായി കുറെ ആൾക്കാരും വരണുണ്ടല്ലോ..ആരെങ്കിലും കയറാതിരിക്കില്ലല്ലോ.പിന്നെ തൊണ്ണൂറ് രൂപ കൂടുതലൊന്നും അല്ല..മിക്കയിടങ്ങളിലും സാദാ ഊണുനു ഈടാക്കുന്ന കുറഞ്ഞ വില നൂറ് രൂപയാണ്…. “മോളുടെ ഇഷ്ടം പോലെ…. ഉച്ചക്ക് മുമ്പേ നാലു കൂട്ടം കറികളും ചേർത്ത് ഊണ് റെഡിയാക്കി…കാർത്തികക്ക് ഒപ്പം രാമേട്ടനും രമേശും കൂടി.. അവരും സഹായിച്ചതോടെ എളുപ്പമായി…
” വീട്ടിലെ സ്പെഷ്യൽ ഊണ്..തൊണ്ണൂറ് രൂപ… എന്ന് എഴുതിയ ചെറിയ ബോർഡും കടക്ക് മുമ്പിലായി സ്ഥാപിച്ചു…. കാർത്തികയുടെ ഊഹം തെറ്റിയില്ല..ഒന്നും രണ്ടു മൂന്നുമായി ആൾക്കാരൊക്കെ കടയിലേക്ക് കയറി… കറികൾക്ക് ഒരു പ്രത്യേക സ്വാദ്.കപ്പ വേവിച്ചതിനും മീൻ വറുത്തതിനും പായസത്തിനും നല്ല രുചി… ഊണു കഴിച്ചവരിൽ പലർക്കും സ്പെഷ്യൽ സേമിയ പായസം ഇഷ്ടമായി…അത് മനസ്സിലാക്കി കാർത്തിക കുറച്ചു കൂടി കൂടുതൽ ഉണ്ടാക്കി.ഒരു കപ്പിനു മുപ്പത് രൂപ നിരക്കിലവ വിറ്റു തീർന്നു… “അച്ഛൻ നോക്കിക്കോ നാളെ കൂടുതൽ ആൾക്കാരെത്തും… അവളുടെ ഊഹം ശരിയാണെന്ന് ഊണ് കഴിച്ചപ്പോൾ ബോദ്ധ്യപ്പെട്ടു… വൈകുന്നേരം ക്ലാസിനു വീണ്ടും കുറച്ചു കൂടി കുട്ടികളെത്തി…ക്ലാസിൽ ഡസ്ക്കും ബെഞ്ചും അപര്യാപതമായതിനാൽ നാട്ടുകാർ കുറച്ചു ആൾക്കാർ അതൊക്കെ കൊണ്ട് വന്നു സഹായിച്ചു… 💜💜💜💜💜💜💜💜💜💜💜💜💜💜💜
ദിനങ്ങൾ വേഗത്തിൽ കൊഴിഞ്ഞു വീണു… കാർത്തിക ടീച്ചർ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ പ്രിയങ്കരിയായി..അവൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് നല്ലത് പോലെ മനസ്സിലാകുന്ന രീതിയിലായിരുന്നു. കുട്ടികളുടെ താളത്തിൽ അവർക്കൊപ്പം ആടിയും പാടിയും ക്ലാസ് എടുത്തു… രാമേട്ടന്റെ കടയിലും തിരക്കേറി…ഊണിനും പായസത്തിനും ഒപ്പം ഞായറാഴ്ചകളിൽ സ്പെഷ്യൽ ദം ബിരിയാണിയും നെയ്ച്ചോറും കോഴിക്കറിയും ഒരുക്കി…പായസങ്ങൾ മാത്രം പല തരത്തിലായി..രാവിലെയൂം വൈകിട്ടത്തും പ്രത്യേകം രുചിക്കുട്ട് വിഭവങ്ങൾ ഉണ്ടാക്കി.അതിനൊക്കെയും നല്ല ഡിമാന്റ് ആയിരുന്നു…. ” അച്ഛാ കടയൊന്നു കൂടി മുന്നോട്ട് ഇറക്കണം… ഒരുദിവസം രാത്രിയിൽ വീട്ടിലേക്ക് നടക്കുമ്പോൾ കാർത്തിക രാമേട്ടനെ ഓർമ്മിപ്പിച്ചു… “നമുക്ക് കുറച്ചു കൂടി സൗകര്യമുള്ളത് നോക്കിയാലോ?.. ” വേണ്ട അച്ഛാ…ആ കടതന്നെ മതി… പെട്ടെന്ന് ആയിരുന്നു ഉത്തരം… “നമ്മൾ ഇത്രയും നാൾ അവിടെയല്ലേ കട നടത്തിയത്…കുറച്ചു കൂടി മുന്നോട്ടു ഇറക്കിയാൽ മതി…സ്ഥലം ഉണ്ടല്ലോ… രാമേട്ടൻ മകളുടെ അഭിപ്രായത്തോട് യോജിച്ചു….
നടന്നു വീട്ടിൽ എത്തുമ്പോൾ അവരെ പ്രതീക്ഷിച്ചു ഒരു അതിഥി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു…. ” ഡെറിക് ഡേവിഡ് ജോൺ പാലക്കുന്നേൽ.. “ഇയാളെന്താ ഇവിടെ…. ആശ്ചര്യത്തോടെ അച്ഛനെ നോക്കി..അതേ അമ്പരപ്പ് രാമേട്ടനിലും ഉണ്ടായിരുന്നു.. കാണുന്നതേ വെറുപ്പാണ് അയാളെ.ഭാര്യയെ തൊഴിച്ചു കൊന്നവൻ… എന്തോ പറയാനായി ഒരുങ്ങിയതും കാർത്തിക അയാളുടെ കയ്യിൽ പിടിച്ചു വേണ്ടെന്ന് വിലക്കി.. ” വേണ്ടച്ഛാ നമ്മുടെ വീട്ടിൽ വന്നൊരു അതിഥി ആണ് ആൾ…. പതുക്കെ പറഞ്ഞു…. അവരെ കണ്ടു ഡെറിക് പെട്ടെന്ന് അടുത്തേക്ക് വന്നു മുഖവുര ഇല്ലാതെ പറഞ്ഞു… “കാർത്തിക എന്നല്ലേ പേര്… ” അതേ…. “നാളെ മുതൽ സ്കൂളിൽ ജോയിൻ ചെയ്തോളൂ.,. ഗാംഭീര്യവും അഹങ്കാരവും നിറഞ്ഞ സ്വരം… ” എനിക്കാ ജോലി വേണ്ടാ.. സർ ക്ഷമിക്കണം…വിദ്യാഭ്യാസം കച്ചവടമാക്കുന്ന സ്കൂളിൽ ജോലി ചെയ്യാൻ താല്പര്യം ഇല്ല… പൊടുന്നനെ ഡെറിക്കിന്റെ മുഖം ഇരുണ്ടു കണ്ണുകൾ ചുവന്നു… “ഉറപ്പാണോ… ” അതേ … നല്ല സ്ഫുടതയോടെ മറുപടി കൊടുത്തു… കോപത്തോടെ ഡെറിക് അവിടെ നിന്നിറങ്ങി ബുള്ളറ്റിൽ കയറി ഇരമ്പലോടെ മുന്നോട്ടു പായിച്ചു… തുടരും

by