രചന – അർച്ചന
വീട്ടുകാർ പറഞ്ഞത് അനുസരിച്ചു രണ്ടും അടുത്ത ദിവസത്തേയ്ക്ക് ലീവ് എടുത്തു….
ആവണിയും സാക്ഷിയും ഇല്ലാത്തത് കൊണ്ട് ഇഷാനയും അന്ന് കോളേജിൽ പോയില്ല….പാവം കുട്ടി…ഒറ്റയ്ക്ക് ഇരുന്നു എന്തു ചെയ്യാനാ…
അതിരാവിലെ തന്നെ രണ്ടു വീട്ടുകാരും കാറിൽ തന്നെ പുറപ്പെട്ടു…..
അതിരാവിലെ തന്നെ ഇറങ്ങിയത് കൊണ്ട് സമയത്തു തന്നെ അമ്പലത്തിൽ എത്താൻ സാധിച്ചു….
വലിയ….ക്ഷേത്രം ആയിരുന്നു…..
ദേവി…ആയിരുന്നു പ്രതിഷ്ഠ….. അവിടെ ചെന്നപ്പോൾ മുതൽ…എല്ലാർക്കും നല്ല ഒരു +ve എനർജി ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു….
ആവണിയും സിദ്ധുവും…അപ്പൊ തന്നെ അവിടം ചുറ്റി കാണാൻ ഓടി…
പിള്ളേരെ സൂക്ഷിച്ചു…പിറകിൽ നിന്നും ശോഭന വിളിച്ചു പറഞ്ഞു….
എവടെ……
നിങ്ങളും കൂടി വേണൊങ്കി…എല്ലാം ഒന്നു നടന്നു കണ്ടോ…പിള്ളേരെ ഞങ്ങൾ അപ്പോഴേയ്ക്കും വഴിപാടിനുള്ളത് ശെരിയാക്കിയിട്ടു വരാം… എന്നും പറഞ്ഞു…അവിടുത്തെ ഓഫീസിലേക്ക് പോയി….
അവര് പോയതും….സാക്ഷിയും…അവിടെ മൊത്തം കണ്ണു കൊണ്ട് ഒന്നു നോക്കി…
ഉം..സംഗതി കൊള്ളാം….
നമ്മൾക്ക് ഇങ്ങനെ ഒരു കുടുംബ ക്ഷേത്രം ഉള്ളത് പറഞ്ഞു കേട്ടിട്ടുള്ളത് അല്ലാതെ….ഇവിടെ വരുന്നത് ആദ്യമായിട്ടാ…
ആഹാ..നല്ല ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം… സൂപ്പർ …
എന്നും പറഞ്ഞു…സാക്ഷിയും കാഴ്ച കാണാനായി…ഇറങ്ങി…കുറച്ചു…മുന്നിലേയ്ക്ക് ചെന്നപ്പോൾ തന്നെ കണ്ടു…അതിനോട് ചേർന്നു തന്നെ.. ഒരു കുളം….
ഐവ….എന്നും പറഞ്ഞു…സാക്ഷി അങ്ങോട്ടേക്ക് ഓടി….
പൂക്കളൊക്കെ കാണും ആയിരിയ്ക്കും…എന്നും പറഞ്ഞു..ചാടി തുള്ളി…അങ്ങോട്ടേക്ക് പോയി…
പടിക്കെട്ടുകൾ ഇറങ്ങി…അങ്ങോട്ടു ചെല്ലുമ്പോഴാണ് മനസിലാവുന്നത്….അതിലൊന്നും പൂവിന്റെ പൊടിപോലും ഇല്ല കണ്ടുപിടിയ്ക്കാൻ എന്നു….ഒന്നോ രണ്ടോ….മൊട്ടുകൾ മാത്രം….
പിന്നെ ഉള്ളത് വെള്ളം നിറച്ചും മീനുകൾ മാത്രം…
കോപ്….അപ്പൊ ഈ സിനിമയിലൊക്കെ കാണുന്ന പോലെ ഒന്നും അല്ലല്ലേ….ഞാൻ ഒരുപാട് പ്രദീക്ഷിച്ചു….
താമര പറിയ്ക്കാൻ കുളത്തിൽ ഇറങ്ങുന്നു….കാൽ തെറ്റി വീഴാൻ പോകുന്നു…അവസാനം നായകൻ വന്നു രക്ഷിയ്ക്കുന്നു…
ഇവിടെ അങ്ങനെ വല്ലതും പറ്റിയാൽ വേണൊങ്കി ഒരുത്തൻ വന്നു കാഴ്ച കണ്ടോൻഡ് നിൽക്കും…ഹാ..നമ്മടെ വിധി…എന്നും പറഞ്ഞു…പടിക്കെട്ടിൽ ഇരുന്നു..കാലു വെള്ളത്തിൽ ഇട്ടു കളിച്ചോണ്ട് ഇരുന്നു….
ഇതിനു തലയ്ക്ക്കുറച്ചെങ്കിലും വെളിവ് കാണും എന്ന കരുതിയത്…ഇതിപ്പോ പിള്ളേരേക്കാൾ കഷ്ടം ആണല്ലോ…..
ആ..എന്തെലും ആവട്ടെ… എന്നും പറഞ്ഞു…അലോക്…ഫോണും എടുത്തു അടുത്തു ഉണ്ടായിരുന്ന ആൽതിട്ടയിൽ കയറി ഇരുന്നു…
എല്ലാം കഴിഞ്ഞു….വീട്ടുകാർ വന്നു നോക്കുമ്പോ..ഒറ്റ ഒരെണ്ണം ഇല്ല…
ഇതൊക്കെ അതിനിടയ്ക്ക് തെണ്ടാൻ പോയോ…..
പിള്ളേരെ…..(രാധ
വിളികേട്ടതും ഓരോന്ന് ഓരോ മൂലയിൽ നിന്നും തല പൊക്കി….
അവിടേയ്ക്ക് ചെന്നു…..
വാ…കയറി..തൊഴുവം….എന്നും പറഞ്ഞു..പിള്ളേരെയും കൂട്ടി അകത്തേയ്ക്ക് ചെന്നു…
അകത്തു ചെന്നതും…പിള്ളേരെല്ലാം..ഒരു നിമിഷം പരസ്പരം നോക്കി…
ഇവിടെ വല്ല ഹോമവും..ഉണ്ടോ…(ആവണി
അഹ് ഇവിടെ ചെറിയൊരു ചടങ്ങോണ്ട്….അതിന്റെ….ഒരുക്കവാ..ഇത്…ആവണിയെയും ബാക്കി ഉള്ളവരെയും നോക്കി രാധേവ് പറഞ്ഞു…
ഓഹോ….എന്തായാലും സൂപ്പർ….(സിദ്ധു
പിന്നീട് എല്ലാവരും ചേർന്ന്….ചുറ്റി തൊഴുതു….
ദേവിയ്ക്ക് മുന്നിൽ വന്നു നിന്നതും….തിരുമേനി…ഒരു താലവും ആയി വന്നു നിന്നതും ഒത്തായിരുന്നു…..
ഇതിൽ ആരാ…വരനും വധുവും…തിരുമേനി ചോദിച്ചതും…
ഇവരാണ്…..(ശങ്കർ….
ശങ്കർ പറഞ്ഞത് കേട്ട്…അത്രയും നേരം തൊഴുതു നിന്ന 4ഉം ഞെട്ടി…അവരെ നോക്കി….
ഇതെന്താ…ഇവര് പറയുന്നേ….ആവണി സിദ്ധുവിനോട് ചോദിച്ചു..
എനിയ്ക്ക് അറിയില്ലെടി……സിദ്ധുവും കൈ മലർത്തി…
ഇങ്ങോട്ടു നീങ്ങി നിൽക്ക്കുട്ടികളെ… അലോകിനെയും സാക്ഷിയെയും നോക്കി തിരുമേനി പറഞ്ഞു…
ഇവിടെ ഇതെന്താ ഈ നടക്കുന്നെ….അലോക്. കലിപ്പിൽ ചോദിച്ചതും…
നി ദേഷ്യ പെടുന്നത് എന്തിനാ….
നിങ്ങടെ കല്യാണം തീരുമാനിച്ചത് അല്ലെ…..
അതുകൊണ്ട്താലി കെട്ട് അതിനു മുന്നേ നടത്താൻ ഞങ്ങൾ തീരുമാനിച്ചു….(ശോഭന…
ദൈവമേ….i am trapped..(സാക്ഷി ആത്മ
അല്ല… അമ്മായി…അതിനു അന്ന് നടത്തിയ പോരെരുന്നോ….
ഇതിപ്പോ ഒരു ഒരുക്കവും ഇല്ലാതെ….ദേ നോക്കിയേ ഞങ്ങളുടെ കോലം….സാക്ഷി…എന്തൊക്കെയോ പറഞ്ഞു…അവരുടെ മനസ് മാറ്റാൻ നോക്കി…
എന്തിനാ അന്ന് ആക്കുന്നെ….
അന്ന് നടത്തിയാലും ഇന്ന് നടത്തിയാലും…ഒരുപോലെ തന്നെ അല്ലെ…..
അലോകെ.. നി ആ താലി വെടിച്ചു ഇവളുടെ കഴുത്തിൽ കെട്ടിയെ….രാധ പറഞ്ഞതും…അലോക്…ആ പൂചാരിയെയും താലിയെയും മാറി മാറി നോക്കി….
നോക്കി നിൽക്കാതെ അങ് കെട്ടി കൊളു കുട്ടിയെ…സമയം വൈകുന്നു…
അ… അത്…എനിയ്ക്ക്. കുറച്ചു വെള്ളം…അലോക് വിക്കി വിക്കി പറഞ്ഞതും…അടുത്തു നിന്ന ആൾ മോന്തയിൽ കുറച്ചു വെള്ളം എടുത്തു കൊടുത്തു…അലോക്. കുടിയ്ക്കാൻ തുടങ്ങിയതും…
ആവശ്യത്തിനു കുടിച്ചോളൂട്ടോ….ഇനി എത്ര വെള്ളം കുടിയ്ക്കാൻ കിടക്കുന്നു… പൂജാരി എന്തോ അർദ്ദം വെച്ചു പറഞ്ഞതും.
.അലോക് മൊന്ത മാറ്റി വെച്ചു…അയാളെ ഒന്നു ഇളിച്ചു കാട്ടി…
ആ…ഇനി കെട്ടിക്കോളൂ…..ദാ.. താലി..എന്നും പറഞ്ഞു അയാൾ പൂജിച്ച താലി എടുത്തു അലോകിന്റെ കയ്യിൽ കൊടുത്തു….അവനാണെങ്കി ആ താലിയും കയ്യിൽ പിടിച്ചു സാക്ഷിയെ ഒന്നു നോക്കി…
അതേ…പോറ്റി…. എനിയ്ക്ക്….(സാക്ഷി..
ഇയാൾക്കും വെള്ളം വേണോ…..(പൂജാരി
……….
നോക്കിക്കൊണ്ട് നിൽക്കാതെ അങ്ങോട്ടു കെട്ടട….(രാധേവ്..
അമ്മേ…..അലോക് നിഷ്കു ആയി ചോദിച്ചതും…
കെട്ടട…..ശോഭ പറഞ്ഞതും…ഇനി വേറെ വഴി ഇല്ല എന്നു ഉറപ്പായതും…അലോക്…കണ്ണടച്ചു.. ഒരു ദീർഘ ശ്വാസം എടുത്തു…അവളുടെ കഴുത്തിൽ താലി കെട്ടി….പൂജാരി നീട്ടിയ സിന്ദൂരവും തൊട്ടു കൊടുത്തു….
പൂർത്തിയായി….രണ്ടുപേരുടെയും ആത്മ…
ഏയ്….എന്നും പറഞ്ഞു…ബാക്കി രണ്ടു മുതലുകൾ സന്തോഷത്തിൽ കയ്യടിച്ചു….
ആദ്യം കാര്യം ഒന്നും ആവണിയ്ക്കും സിദ്ധുവിനും മനസിലായില്ല എങ്കിലും കേട്ടു നടന്നപ്പോൾ കാര്യം കത്തി….
താലി കേട്ട് കഴിഞ്ഞു….പരസ്പരം മാലയും..ഇട്ടു..അവിടെ വെച്ചു തന്നെ…എല്ലാം..പൂർത്തിയാക്കി…
ഹോ…അങ്ങനെ അതു കഴിഞ്ഞു…വീട്ടുകാർ പരസ്പരം നോക്കി പറഞ്ഞു…
കെട്ട് കഴിഞ്ഞതും അലോക്…കഴുത്തിൽ കിടന്ന ഹാരം ഊരി.കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു…
സാക്ഷി ആണെങ്കി…ഇതിൽ കൂടുതൽ ഇനി എന്നാ പണി കിട്ടാനാ എന്ന ഭാവത്തിലും…
അവസാനം..എല്ലാരും ഒന്നുകൂടി തൊഴുതു… പുറത്തേയ്ക്ക് ഇറങ്ങിയതും കണ്ടു…കാറിൽ ചാരി നിൽക്കുന്ന അലോകിനെ….
അവര് വരുന്നത് കണ്ടതും അവൻ കാറിനുള്ളിലേയ്ക്ക്. കയറി…പിറകെ തന്നെ ബാക്കിയുള്ളവരും….
തിരിച്ചു പോകുമ്പോഴും…ആവണിയും സിദ്ധുവും അല്ലാതെ ആരും ഒന്നും മിണ്ടിയില്ല…വല്ലോം ചോദിച്ചാൽ…രണ്ടെണ്ണം അവരെ എടുത്തു വെളിയിൽ കളയും എന്നു ഉറപ്പായി… ..അതുകൊണ്ട്. തന്നെ വേറെ ആരും മിണ്ടിയില്ല….
വീടെത്തുന്ന വരെയും ആരും പരസ്പരം ഒന്നും മിണ്ടിയില്ല…
വീടെത്തിയതും അലോക്…കാറിൽ നിന്നും ഇറങ്ങി…അകത്തേയ്ക്ക് പോകാൻ ഭാവിച്ചതും…
എങ്ങോട്ട…ചവിട്ടി കുലുക്കി….
അകത്ത് കയറാൻ വരട്ടെ…എന്നും പറഞ്ഞു… ശോഭന… അലോക്കിനെ തടഞ്ഞു….
സാക്ഷിയെയും അവനെയും ചേർത്തു നിർത്തി…
അകത്തേയ്ക്ക്കയറി…ഒരു കത്തിച്ച നിലവിളക്കും ആയി പുറത്തേയ്ക്ക് വന്നു…
ഇനി ഇതും കൂടിയേ ബാക്കി ഉണ്ടയിരുന്നുള്ളു…..അലോക് വിളക്ക് നോക്കി…മനസിൽ പറഞ്ഞു…സാക്ഷിയെ നോക്കുമ്പോൾ അവിടെയും ഏകദേശം അതേ ഭാവം…
നിങ്ങൾ വിളക്കും വാങ്ങി..അകത്തേയ്ക്ക്. കയറു…ഞങ്ങൾ 3ഉം കുറച്ചു നേരം കഴിഞ്ഞു വരാം…
പെൻവീട്ടുകാർ ഇപ്പൊ കയറുന്നത് രീതി അല്ലല്ലോ..എന്നും പറഞ്ഞു…സിദ്ധുവിനെയും കൂട്ടി അവര് പോയി….
പറയുന്നത് കേട്ടാൽ തോന്നും എല്ലാം നാട്ടു നടപ്പ് അനുസരിച്ചാണ് നടന്നത് എന്നു….
ഹും മകൾക്കിട്ടു പണിത…al ബ്ലഡി കുടുംബംസ് …. സാക്ഷി…പിറുപിറുത്തു…
വലതു കാൽ വെച്ചു കയറി വാ മോളെ..എന്നും പറഞ്ഞു…ശോഭന വിളക്ക് സാക്ഷിയ്ക്ക് നേരെ നീട്ടി…
അവൾ വിളക്കും വാങ്ങി…നിഷ്കു ആയി…എല്ലാരേയും ഒന്നു നോക്കി…
നോക്കി നിൽക്കാതെ കയറു ഏട്ടത്തി…..(ആവണി
നിന്റെ ഒരു കോട്ടത്തി…
പോടി…പട്ടി.. അവള് കേൾക്കാൻ മാത്രം പറഞ്ഞു സാക്ഷി വിളക്ക് വാങ്ങി അകത്തേയ്ക്ക്. കയറി…
ഇവളെ ഇവിടെ കയറ്റി പൊറുപ്പിയ്ക്കാനാ എല്ലാത്തിന്റെയും ഭാവം….നാശം പിടിയ്ക്കാൻ..
ഇതിപ്പോ കെട്ടിയും പോയി…അവിടെ കൊണ്ട് ആക്കാനും പറ്റാത്ത അവസ്ഥ ആയില്ലേ…..
ഇനി. എന്റെ മുറിയിലോട്ടെങ്ങാനും കയറിയാൽ….
അപ്പൊ കാണാം..ഈ അലോക് ആരാണെന്നു…എന്നും പറഞ്ഞു.അലോക് അവന്റെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തം തന്നെ…
എത്ര പെട്ടന്ന…എന്റെ കെട്ടു നടന്നത്….very ഫാസ്റ്റ്..
ഉം..വീട്ടുകാരെ പറഞ്ഞിട്ടും കാര്യം..ഇല്ല….ഞങ്ങടെ കയ്യിൽ ഇരുപ്പ് അവർക്ക് നന്നായി അറിയാം…അതാ ഇങ്ങനെ പണി തന്നത്…ഓരോന്നും പിറുപിറുത്തു സാക്ഷി ആവണിയുടെ മുറിയിൽ ഇരുന്നു…
അല്ല.. എന്താ ഏട്ടത്തി ആലോചിയ്ക്കുന്നത്…എങ്ങനെ ഈ കുരുക്കിൽ നിന്നും പുറത്തു ചാടാം എന്നാണോ……ആ സമയം മുറിയിലേയ്ക്ക് വന്ന ആവണി ചോദിച്ചു…
ഓഹ്..അതൊന്നും ഇനി നടക്കില്ലെടി….
കെട്ടുന്നതിനു മുന്നേനെങ്കി കുഴപ്പം ഇല്ലായിരുന്നു…ഇതിപ്പോ കേട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക്……(സാക്ഷി
കേട്ടു കഴിഞ്ഞത് കൊണ്ട്….എന്റെ ചേട്ടന്റെ ഉത്തമ ഭാര്യ ആയി ജീവിയ്ക്കാം എന്നാണോ…ആവണി സന്തോഷത്തോടെ ചോദിച്ചതും…
പ്…ഭാ……
ഞാൻ അതല്ല ഉദ്ദേശിച്ചത്….
കെട്ടു കഴിഞ്ഞിട്ട് ഒളിച്ചോടിയാലെ…പെണ്ണിന്…മറ്റേ അസുഖം ആണെന്ന് നാട്ടുകാർ അങ് പറയും…ഞാനായിട്ട്..എനിയ്ക്കിട്ടു ഉണ്ടാക്കില്ല…മനസിലായോ…
കെട്ടിയ സ്ഥിതിയ്ക്ക് അങ്ങേർക്കിട്ടു പണിത് ഞാൻ ഇവിടെ ഒരു സുന്ദര വദനം ആക്കും…. (സാക്ഷി
അവസാനം..നിന്റെ ഉള്ള വദനം പോവാതെ നോക്കിയ്ക്കോ….(ആവണി
അതൊന്നും പോവില്ല….
നി നോക്കിയ്ക്കോ..അങ്ങേരുടെ അഹങ്കാരം എല്ലാം തീരും…സ്വന്തം ഭാര്യ പടിയ്ക്കുന്നില്ലല്ലോ…പടിയ്ക്കുന്നില്ലല്ലോ..എന്നു കേട്ടു കേട്ടു…അങ്ങേരുടെ ബുജി പട്ടം തെറിയ്ക്കും…നി നോക്കിയ്ക്കോ…
ഹോ…എന്താ എന്തോ..ഇന്ന് ഭയങ്കര വിശപ്പ്….ബാ..പോയി നമുക്ക് വല്ലതും താങ്ങിയെച്ചും വരാം…എന്നും പറഞ്ഞു..സാക്ഷി…ആവണിയുടെ തോളിൽ കയ്യും ഇട്ടു…നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു…..
ഹായ് നല്ല അടയുടെ മണം….. എന്നും പറഞ്ഞു രണ്ടും അടുക്കളയുടെ അടുത്തേയ്ക്ക് ചെന്നതും…
ശൂ… മിണ്ടാതിരി മനുഷ്യ..പിള്ളേര് അപ്പുറത്തുണ്ട്…എന്നും പറഞ്ഞു….ശോഭന ചുറ്റി പിടിച്ച. കൈ എടുത്തു മാറ്റാൻ നോക്കുവാണ്…
നി..ഒന്നു അടങ്ങി നിൽക്ക് പൊന്നു ഭാര്യേ….
നിനക്ക് ഓർമയുണ്ടോ.. നമ്മുടെ കല്യാണം…രാധേവ്..ചോദിച്ചതും ശോഭന നാണം കലർന്ന സ്വരത്തിൽ ഒന്നു മൂളി കൊണ്ട് പായസം ഇളക്കി കൊണ്ട് നിന്നു…
കൊച്ചു കള്ളി….ഇന്നും നമുക്ക് അതുപോലെ ഒന്നു കൂടിയാലോ…രാധേവ് പറയുന്നത് കേട്ടതും…
വെളിയിൽ നിന്ന രണ്ടെണ്ണം..പരസ്പരം നോക്കി…
എന്തുവാടി.. ഇതൊക്കെ..(സാക്ഷി
ആ………………….(ആവണി
എന്താ..ഇവിടെ…
അടുക്കളയിൽ ഒളിഞ്ഞു നോക്കുവാരുന്ന രണ്ടെന്നതിനെയും കണ്ടു…അലോക് ചോദിച്ചു…
ശൂ.. മിണ്ടല്ലേ….
ദേ..നോക്കിയെ എന്നും പറഞ്ഞു…സാക്ഷി അടുക്കളയിലേക്ക്. കൈ ചൂണ്ടിയതും…
അലോക് ആ ഭാഗത്തേയ്ക്ക് നോക്കി….
അച്ഛനും അമ്മയും കൊണ്ടു പിടിച്ച റൊമാൻസ്…
അതുകണ്ടതും അലോകിന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു…അതേ ഭാവത്തിൽ തിരിഞ്ഞതും കണ്ടു…നഖവും കടിച്ചു..ഒളിഞ്ഞു നോക്കുന്ന രണ്ടെണതിനെ….
വായി നോക്കികൾ….ഇതിനു മാത്രം ഒരു കുറവും ഇല്ല…രണ്ടക്ഷരം പടിയ്ക്കാൻ പറഞ്ഞാലോ….അപ്പോ കണാം…. എന്നും പറഞ്ഞു കലിപ്പിൽ അലോക് അവരെ രണ്ടിനെയും ചെവിയിൽ തൂക്കി അങ് എടുത്തു…..
ആഹ്…വിട്…….എന്നും പറഞ്ഞു…രണ്ടും കിടന്നു കുതറി…
പുറത്തെ ബഹളം കേട്ടാണ് രാധേവ് ശോഭനയെ വിട്ടത്…..
നിങ്ങളോട് ഞാൻ അപ്പഴേ പറഞ്ഞതാ….
ആരേലും കണ്ടോ ആവൊ…പോ…മനുഷ്യ…പുറത്ത് എന്നും പറഞ്ഞു..ശോഭന രാധേവിനെ പുറത്താക്കി….
രാധേവ് പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും…
ആ സിന്ദൂരം തുടച്ചിട്ടു പോ മനുഷ്യ…ഇങ്ങേരു എന്നെ നാണം കെടുത്തും….എന്നു ശോഭ പറഞ്ഞതും രാധേവ്…ചിരിയോടെ ചുണ്ടിൽ ഇരുന്ന സിന്ദൂരം അങ് തുടച്ചു….
അലോക് ആ സമയം കൊണ്ട് രണ്ടിനെയും കൊണ്ട് ആവണിയുടെ മുറിയിലേയ്ക്ക് നടന്നു….അവിടെ എത്തിയിട്ടാ ചെവിയിൽ നിന്നും പിടി വിട്ടത്….
ഹോ…എന്റെ ചെവി പോയി…..(സാക്ഷി
പോണം അതിനു തന്നെയാ പിടിച്ചത്…
ഒളിഞ്ഞു നോട്ടം രണ്ടിനും….
നിയാ ഇവളെ കൂടി പാഴി കളയുന്നത്…അലോക് സാക്ഷിയെ നോക്കി പറഞ്ഞതും….
ബേ…….
ഹും….അവള് നോക്കിയാലും എനിയ്ക്ക് തന്നെയാ കേട്….സാദനം…..സാക്ഷി പിറുപിറുത്തതും….
വല്ലോം പറയാൻ ഉണ്ടെങ്കിൽ വാ..തുറന്നു പറയടി….അലോക് ചൂടായതും….
സാക്ഷി ഒന്നും മിണ്ടിയില്ല…ചിലപ്പോ തല്ലിയാലോ….
ദേ..രണ്ടിനോടും അവസാനം ആയി പറയുവാ…ഇനി ഇതു പോലെ നിൽക്കുന്നത് ഞനെങ്ങാനും കണ്ടാൽ….ഉണ്ടല്ലോ…നല്ല പേര വടി ഇരിപ്പുണ്ട്….ഇനി അത് ഞാൻ ഇങ്ങു എടുക്കും…പറഞ്ഞേക്കാം….എന്നും പറഞ്ഞു… അലോക് മുറി വിട്ടു പോയി…
ഹും…ഇനിയും നോക്കും…താൻ പോയി കേസ് കൊട്..അങ്ങേരും അങ്ങേരുടെ പേര വടിയും..അലോക് പോയതും…സാക്ഷി പറഞ്ഞു
മോൾക്കിത് ചേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞുകൂടയിരുന്നോ…ആവണി…ചെവിയും തിരുമികൊണ്ട് ചോദിച്ചു…..
എന്നിട്ടു വേണം വീണ്ടും കിട്ടാൻ…….സാക്ഷി പറഞ്ഞതും ആവണി…ചിരിയോടെ തലയാട്ടി….
കുറച്ചു കഴിഞ്ഞതും…സാക്ഷിയുടെ വീട്ടുകാർ എല്ലാം…വന്നു…
ഇനി…നി…ഇവിടെ ആണല്ലേ……സിദ്ധു താണ്ടിയ്ക്ക്. കയ്യും കൊടുത്തു ചോദിച്ചതും…
എന്താ നിനക്ക് ഭയങ്കര സങ്കടം ഉണ്ടോ…..ആവണി അവന്റെ തലയിൽ തലോടി ചോദിച്ചതും….
ഏയ്……
അങ്ങനെ ആണെങ്കിൽ നിന്റെ റൂം ഞാൻ എടുത്തലോ..എന്നു ചിന്തിച്ചു…അത…..സിദ്ധു ഇളിയോടെ പറഞ്ഞതും….
ആഹ്…പഷ്ട…..
അച്ഛൻ ചാവൻ കാത്തിരുന്നു….കട്ടിലെടുത്തു മാറ്റാൻ…അല്ലെടാ…..സാക്ഷി കപട ദേഷ്യത്തിൽ പറഞ്ഞതും…
അതിനു നമ്മടെ അച്ഛൻ ചത്തില്ലല്ലോ…പിന്നെ..ഞാൻ മാത്രം വിചാരിച്ചാൽ കട്ടിലെ പൊങ്ങില്ല…..(സിദ്ധു
ഇതൊക്കെ ആരോടാ…..
ടാ..ഞാൻ ഒരു പഴംചൊല്ലു പറഞ്ഞതാ…..സാക്ഷി…സ്വയം നെറ്റിയ്ക്ക് അടിച്ചു കൊണ്ട് പറഞ്ഞു…
ആഹ്…അച്ഛന്റെ കാര്യം പറഞ്ഞപ്പോഴാ…..
രണ്ടുപേരും ഇങ്ങു അടുത്തേയ്ക്ക് വന്നേ…സിദ്ധു കൈ കാട്ടി വിളിച്ചതും രണ്ടും എന്താ സംഗതി എന്നറിയാൻ രണ്ടും അടുത്തേയ്ക്ക് ചെന്നു….
എന്താടാ…..(സാക്ഷിയും ആവണിയും…
അതേ…അച്ഛൻ ഇന്ന് അമ്മയ്ക്ക് ചുണ്ടിൽ ഉമ്മ വെയ്ക്കുന്നത് ഞാൻ കണ്ടു…എന്തോ വലിയ കാര്യം കണ്ടു പിടിച്ച പോലെ അവൻ പറഞ്ഞതും…
ഓഹ്…..എല്ലാ വീട്ടിലും ഇതുതന്നെ പരിപാടി….
പാവം നമ്മൾ പിള്ളേഴ്സ്….
നമ്മളൊക്കെ ഒളിഞ്ഞു നോക്കിയാ….പോയി…(സാക്ഷി
പിന്നെയും 3ഉം കൂടി വട്ട മേശ സമ്മേളനം പോലെ എന്തൊക്കെയോ ചർച്ചികൊണ്ട് ഇരുന്നു….
പിന്നീട്…പായസം കുടിയ്ക്കാനായി വിളിച്ചതും എല്ലാരും അങ്ങോട്ടേക്ക് പോയി….
പെട്ടന്നായത് കൊണ്ട് ചെറിയ ഒരു മധുരം വിതരണം ….
കാര്യം ആയി….നാട്ടുകാർക്ക്.കൊടുക്കുന്നത് നിച്ചയിച്ച ദിവസം ആക്കാം എന്നു തീരുമാനിച്ചു….
അന്ന് ഫുഡ് പുറത്തു നിന്നും വാങ്ങി കൊണ്ട് വന്നത് കൊണ്ട്….എല്ലാരും അവിടെ നിന്നു തന്നെ കഴിച്ചു…..
ആഹാരം..ഒക്കെ കഴിഞ്ഞതും…
അതേ…എല്ലാരോടും എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്…….ചെറിയൊരു മുഖവുരയോടെ അലോക് പറഞ്ഞു….
എന്താണാവോ… ഇനി ഇങ്ങേർക്ക് പറയാൻ ഉള്ളത്….സാക്ഷി…മനസിൽ പറഞ്ഞു…അലോക് പറയുന്നത് കേൾക്കാൻ റെഡിയായി…
ഞാൻ എന്താ ഉദ്ദേശിച്ചത് എന്നു വെച്ചാൽ….
പ്രതീക്ഷിയ്ക്കാതെ നടന്ന കല്യാണം..ആയുരുന്നല്ലോ…ഇത്….ഞങ്ങൾ ആണെങ്കി..നല്ലതു പോലെ ഒന്നു പ്രിപേർ ആയിട്ടും ഇല്ല….സോ…….
അതുകൊണ്ട്…മോളെ അവളുടെ വീട്ടിൽ ആക്കാൻ ആണെങ്കിൽ നടക്കില്ല…വേണൊങ്കി…നി പോയി…അവിടെ നിന്നൊ…എന്നാലും മോള് പോവില്ല….ശോഭന…ചെക്ക് വെച്ചു…
ഇതു കേട്ടതും….സിദ്ധുവും ആവണിയും….എന്തിന് സാക്ഷി പോലും കയ്യടിച്ചു….
അങ്ങനെ പറ അമ്മായി…
ഇങ്ങേരു വേണം എങ്കിൽ പോയി എന്റെ വീട്ടിൽ നിൽക്കട്ടെ അല്ല പിന്നെ…സാക്ഷി മനസിൽ പറഞ്ഞു….
അല്ല.. ഞാൻ.പറഞ്ഞത്….അവൾക്ക് പഠിയ്ക്കാൻ….അലോക് ഒന്നു കൂടി..പറഞ്ഞു നോക്കിയതും…
ഓഹ്..അവള് പഠിച്ചു മല മറിയ്ക്കാൻ ഒണും പോണില്ല…ഉള്ളത് മതി..ഇത്രയും ദിവസം…ഹോ…ഉപദ്രവം…സഹിച്ച ഞങ്ങൾക്കെ അറിയൂം..
മോൻ…ഞങ്ങടെ കൂടെ നിന്നോ….ഞങ്ങൾക്ക് സന്തോഷമേ ഉള്ളു…..രാധ പറഞ്ഞതും
പരട്ട തള്ളേ …..നിങ്ങൾക്ക് ഞാൻ ഉപദ്രവം ആയിരുന്നല്ലേ…നോക്കിയ്ക്കോ എനിയ്ക്കും വരും അവസരം….എന്നും പിറുപിറുത്തു…അവരെ നോക്കി ചുണ്ട് കൊട്ടി…തിരിയുപോൾ കണ്ടു..ചിരി കടിച്ചു പിടിയ്ക്കുന്ന രണ്ടെന്നതിനെ….
ശവങ്ങൾ….(സാക്ഷി..
അമ്മേ….ഒന്നു കൂ………(അലോക്
ഇതൊഴിച്ചു നി വേറെ എന്ത് വേണോ പറഞ്ഞോ…
എന്താ…വല്ലോം ഉണ്ടോ….രാധേവ് ചോദിച്ചതും….
അലോക് ഇല്ല എന്നു തലയാട്ടി…
അപ്പൊ നമുക്ക് ഇറങ്ങിയാലോ…..രാധേ…ശങ്കർ ചോദിച്ചതും…..അവരും തലയാട്ടി അവിടെ നിന്നും എണീറ്റു….
എപ്പോഴും കാണാലോ…എന്നൊരു ആശ്വാസം ഉണ്ടെങ്കിലും…എന്തോ ഒരു വിഷമം…
സിദ്ധു സാക്ഷിയെ ചേർത്തു പിടിച്ചു….യാത്ര പറഞ്ഞു ഇറങ്ങി….
എല്ലാരും പോയതും….അവരും വാതിൽ അടച്ചു അകത്തു കയറി…..
രാവിലെ തൊട്ടേ ഈ കോലത്തിൽ നിൽക്കുവല്ലേ…
കുളിയ്ക്കെന്നും വേണ്ടേ…….ശോഭ ചോദിച്ചതും….സാക്ഷി നൈസ് ആയി ഒന്നു ഇളിച്ചു കാട്ടി…
ഉം..ഉം…ഇളിയൊന്നും നടക്കില്ല..മോളെ..അല്ലുനു…കുറച്ചു വ്രിത്തി കൂടുതൽ ആണ്….രണ്ടു നേരം ഇല്ലെങ്കിലും..ഒരു നേരം എങ്കിലും കുളിച്ചേ പറ്റൂ….
പോയി..കുളി….(ശോഭന…
അമ്മായി..അതിനു അങ്ങേരുടെ കൂടെ അല്ലല്ലോ…ഞാൻ….
അങ്ങേരോ…. അലോക് ചേട്ടൻ…കേട്ടോടി…കുരുത്തം കെട്ടതെ…എന്നുപറഞ്ഞു ശോഭ അവളുടെ ചെവിയ്ക്ക് പിടിച്ചു….
ആ….പോയി കുളി…..എന്നും പറഞ്ഞു…ശോഭന അടുക്കളയിലേക്ക് വിട്ടു….
അഹ്…എന്തയാലും ഇനി കുളിച്ചേക്കാം….
ടി…പോയി എന്റെ ഡ്രെസ്സ് എടുത്തോണ്ട് വാ….അപ്പോഴേയ്ക്കും ഞാൻ ഒരു കുളി പാസ് ആക്കിയിട്ട് വരാം…എന്നും പറഞ്ഞു സാക്ഷി..ആവണിയുടെ.മുറിയിലേയ്ക്ക്. കയറി…
ശെടാ… ഇപ്പൊ വന്നു വന്നു ഒരു ബഹുമാനവും ഇല്ലേ….അവളുടെ പറച്ചിലും പോക്കും നോക്കി ആവണി…പറഞ്ഞു…നേരെ ഹാളിലേക്ക് വിട്ടു…
സാക്ഷി നേരെ ഒരു മൂളി പാട്ടൊക്കെ പാടി കുളിയ്ക്കാനും…
നാശം……..ഇവിടെ വെച്ച എന്റെ പെന ഇത് എവിടെ…..
ടി….ആവണി…….ടി……..അലോക് …..അലറിയതും
ആവണി on the സ്പോട്ടിൽ അവന്റെ മുറിയ്ക്ക് മുന്നിൽ എത്തി…
എന്താ ചേട്ട…ആവണി ആവശ്യത്തിനു നിഷ്കു ഭാവം എടുത്തു ചോദിച്ചു…
എവിടെയാ….ടി….ഞാൻ ഇവിടെ വെച്ചിരുന്ന റെഡ് പെൻ…..അലോക് ഗൗരവത്തിൽ ചോദിച്ചതും
ആ……ഞാൻ കൺ……
കണ്ടില്ല എന്നാണെങ്കിൽ വേണ്ട….
എവിടെ എന്റെ പെൻ.. സത്യം പറ….(അലോക്
അ.. അത്…ചേട്ട.. ഞാൻ..ചുമ്മ ഒരു രസത്തിനു….വരയ്ക്കാൻ….ആവണി നിന്നു ഞെരി പിരി കൊണ്ടതും….
നിന്നു താളം ചവിട്ടണ്ട… പോയി എടുത്തോണ്ട് വാ..
നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്…എന്റെ സാധനങ്ങൾ എടുക്കരുത് എന്നു….
പോയി എടുത്തോണ്ട് വാടി…അലോക് കൽപ്പിച്ചതും. ആവണി അപ്പൊ തന്നെ താഴേയ്ക്ക് ഓടി….അവളുടെ മുറിയിലേയ്ക്ക് കയറി….
ഹോ. ഒരു പേന അല്ലെ എടുത്തത്…ഹും…എന്നും പറഞ്ഞു…മുറിയൊന്നു നോക്കിയതും…
ഞാൻ ഈ സാദനം ഇവിടെ എവിടെ എന്നും പറഞാ തിരയുന്നത്…ആവണി..തന്റെ അലങ്കോലം ആയി കിടക്കുന്ന മുറി മൊത്തത്തിൽ ഒന്നു നോക്കി…
എന്നിട്ടു ഓരോന്നു ചെന്നു അരിച്ചു പെറുക്കാൻ തുടങ്ങി…എവടെ…കാണാൻ…
ചേട്ടൻ ഇന്നെന്നെ കൊന്നത് തന്നെ…..എന്നും പറഞ്ഞു വീണ്ടും തിരച്ചിൽ തുടങ്ങിയപ്പോഴാണ്….സാക്ഷി കുളി കഴിഞ്ഞു. ഇറങ്ങുന്നത് അതും മുട്ടു വരെ ഉള്ള ഒരു ടവലും ചുറ്റി….
എന്താടി…ഈ നോക്കുന്നത്….
എന്റെ ഡ്രെസ്സ് എവിടെ….(സാക്ഷി
നിന്റെ ഒരു…ഡ്രെസ്സ്….
അതിനേക്കാൾ വലുതാ…ഞാൻ നോക്കുന്നത്….ഇന്നത് കിട്ടിയില്ലേൽ എന്നെ കുളിപ്പിച്ചു കിടത്താം…എന്നും പറഞ്ഞു..ആവണി..വീണ്ടും അരിച്ചു പറക്കാൻ തുടങ്ങി…
നി..എന്താടി…ഈ നോക്കുന്നത്……അത് പണ ആദ്യം….സാക്ഷി ചോദിച്ചതും….
ടി..ഇതുവരെയും എടുത്തില്ലേ നി അത്….എന്നും ചോദിച്ചു കൊണ്ട് അലോക് അവിടേയ്ക്ക് ചെന്നു..വാതിലിന്റെ മറവ് കാരണം. വും അപ്പോഴത്തെ കലിപ്പ് കാരണവും സാക്ഷി നിൽക്കുന്നത് അവനും……അവൻ വന്നത് കണ്ടിട്ടും തന്റെ കോലം എന്താണെന്ന് അവളോ ചിന്തിച്ചില്ല….
അത്..ഞാൻ നോക്കിയിട് കണ്ടില്ല….
ചേട്ട….എന്നും പറഞ്ഞു ആവണി മാറി നിന്നു….
തുടരും…..

by