രചന – ആരുണി കൃഷ്ണ
“സ്ക്യൂസ് മി, ആർ യൂ ഓൾറൈറ്റ്? ” ആമിയെ തട്ടി വിളിച്ചുകൊണ്ട് അഭി ചോദിച്ചു….
അവൾക്ക് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല… തലക്ക് ഒരു പെരുപ്പ് മാത്രം.… അപ്പോഴേക്കും അവൾ നിലത്തേക്ക് വീണു…
************************************************
“ഹലോ…എണീക്കടോ… ഹലോ… ” അഭി ആമിയുടെ കവിളിൽ തട്ടിവിളിച്ചു…
“അയ്യോ ആമി… ” മിഥു ഓടി വന്നു..
” ആമി… എന്ത്പറ്റി… ഡി എണീക്ക്… ”
പെട്ടന്നാണ് മിഥു അവളുടെ നെറ്റിയിലെ ചോര കണ്ടത്…
“അയ്യോ ചോര.. ”
” ഡോ, പിടിക്ക് വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാം ” അഭി ആമിയെ കോരി എടുത്തതും… ഒന്ന് രണ്ട് ടീച്ചേർസ് അവിടേക്ക് വന്നു… ഒപ്പം ശ്രീയും..
“മൈഥിലി, അഭിരാമിക്ക് എന്ത് പറ്റി… ”
“അറിയില്ല, ഞാൻ വന്നപ്പോ വീണു കിടക്കുന്നതാ കണ്ടത്… ” മിഥു കരഞ്ഞുകൊണ്ട് പറഞ്ഞു…
“ഡാ ആ കതകിൽ ചെന്ന് ഇടിച്ചു വീണതാ… ”
ഡോർ തുറന്ന് അഭിയും, ശ്രീയും ചേർന്ന് അവളെ കാറിന്റെ പിന്നിലേക്ക് കയറ്റി… മിഥു അവൾക്ക് ഒപ്പം പിന്നിൽ കയറി…
“ഡാ ഞാനും വരുന്നു… ” ശ്രീയും അവർക്കൊപ്പം കയറി…
“ഇപ്പൊ കുഴപ്പം ഒന്നുമില്ല… ഷാർപ്പ് ആയ എന്തിലേക്കെങ്കിലും പോയി ഇടിച്ചിട്ടുണ്ടാകും, ആണി പോലെ എന്തെങ്കിലും… അതിന്റെ ഒരു ചെറിയ മുറിവുണ്ട്… സ്റ്റിച്ച് ഇട്ടിട്ടുണ്ട്… കുറച്ചു നേരം ഒബ്സർവേഷനിൽ ഇരിക്കട്ടെ… എന്നിട്ട് പോകാം… ” ഡോക്ടർ പറഞ്ഞു പോയതും, ശ്രീ കോളേജിൽ വിളിച്ചു കാര്യം അറിയിച്ചു… വീട്ടിലും താൻ തന്നെ അറിയിച്ചോളാം എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു..
” ഫൈവ് ഹവേർസ് ഒബ്സെർവഷൻ.. അതിന് റൂം … ചോദിച്ചപ്പോ casuality യിൽ കൂടുതൽ നേരം കിടത്താൻ പറ്റില്ല പോലും..അവിടെ തിരക്കാണ് എപ്പോഴും patients വന്നുകൊണ്ട് ഇരിക്കുമെന്ന്… ”
“എല്ലായിടത്തും ഇത് തന്നെ.. ബിസിനസ്, ഈ 5 മണിക്കൂർ അവർ മുതലാക്കുന്നു… ” ശ്രീ പറഞ്ഞു
“ആ സാരമില്ലടാ… ”
“ഓ എന്ത് ശാന്തനായ പോലീസ് മാമൻ ” ശ്രീ അഭിയെ കളിയാക്കി…
മിഥു എല്ലാം കേട്ട് പകച്ചു നിൽക്കുന്നത് കണ്ട് അഭി പറയാൻ തുടങ്ങി…
”ഞാൻ ശ്രീകുട്ടന്റെ ഫ്രണ്ട് ആണ്… ഇവന്റെ മാത്രം അല്ല തന്റെ പ്രണവേട്ടന്റെയും… ”
“ഓ മൂന്നാമൻ…സിവിൽ സർവീസ് കിട്ടിയ…മായേച്ചി എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്.. ”
“ആ അത് തന്നെ… ഇപ്പൊ അസിസ്റ്റന്റ് കമ്മീഷണർ.. 3 ദിവസം ആയതേ ഉള്ളു ജോയിൻ ചെയ്തിട്ട്.. ”
“മ്മ്… പേര് എനിക്ക് ഓർമ കിട്ടുന്നില്ല… ”
“അഭിരാം… അഭിരാം വാസുദേവ്…. ”
“മിഥുവിനെ എനിക്ക് അറിയാം… പ്രണവും, ശ്രീയും പറഞ്ഞു കേട്ടിട്ടുണ്ട്… ”
ശ്രീ അവന്റെ കാലിൽ ഒറ്റ ചവിട്ട്… പെട്ടന്നാണ് താൻ പറഞ്ഞ അബദ്ധം അഭിക്ക് മനസ്സിലായത്…
“ങേ… ശ്രീപൊട്ടൻ എന്നെ കുറിച്ച് പറഞ്ഞെന്നോ… നല്ലത് ഒന്നുമാവില്ല… കള്ളി, വായിനോക്കി, അഹങ്കാരി എന്തെല്ലാം വിശേഷണങ്ങൾ എനിക്ക് ഉണ്ട്, അതിൽ ഏതെങ്കിലും ആകും… ” അതോർത്തപ്പോൾ അവളിലെ അത്ഭുതം ഒരു പുച്ഛത്തിനു വഴിമാറി…
“ആ മിഥു, നിങ്ങളുടെ രാധാമണി മാഡത്തിന്റെ പുത്രനാണ് ഇവൻ… ”
“മിഥു പെട്ടന്ന് ഞെട്ടി, അവൻ പറഞ്ഞത് കേട്ട് അല്ല… അവന്റെ മിഥു എന്ന വിളികേട്ട്… ”
ക്ലാസ്സിൽ വെച്ച് പറ്റില്ല… പക്ഷെ വീട്ടിൽ വെച്ച് പോലും ഒരിക്കലും തന്നെ അങ്ങനെ വിളിച്ചിട്ടില്ല എന്നോർത്തപ്പോൾ അവൾക്ക് ആശ്ചര്യം തോന്നി..
മിഥു ശ്രീയെ തന്നെ നോക്കി നിന്നപ്പോൾ, ശ്രീയുടെ മനസ്സിൽ ഒരു നിമിഷം അവളെ ചേർത്ത് നിർത്താൻ തോന്നി… എങ്കിലും അഭി ശ്രദ്ധിക്കും എന്നോർത്ത് നോട്ടം മാറ്റിയതും, അഭി ആമിയെ തന്നെ നോക്കി ഇരിക്കുന്നു….
“അഭിരാമിയുടെ വീട്ടിൽ ഞാൻ അറിയിച്ചോളാം എന്നാ പ്രിൻസിപ്പലിനോട് പറഞ്ഞെ… അവളുടെ വീട്ടിലെ നമ്പർ ഒന്ന് താ… ” ശ്രീ മിഥുവിനോട് പറഞ്ഞു…
“അയ്യോ അവളുടെ അമ്മയെ വിളിച്ചു പറഞ്ഞാൽ, ടെൻഷൻ ആകും… ആന്റിക്ക് അല്ലെങ്കിലേ ഇടക്ക് ബി പി കൂടാറുണ്ട്.. ”
“എന്നാ അച്ഛനെ വിളിക്കാം… ”
“അങ്കിൾ വിദേശത്താണ്… അവൾ എണീക്കുമ്പോ എന്താ എന്ന് വെച്ചാ ചെയ്യാം.. ”
“എന്നാപിന്നെ അങ്ങനെ ചെയ്യാം അല്ലെ ശ്രീകുട്ടാ.. ”
“മ്മ്.. ” ശ്രീ ഒന്ന് മൂളി…
“ഞാൻ ഇപ്പൊ വരാം.. ” അഭി ഒന്ന് പുറത്തേക്ക് ഇറങ്ങി…
ശ്രീക്കും മിഥുവിനും ഇടയിൽ നിശ്ശബ്ദത നിറഞ്ഞു നിന്നു…
ഒരു ചെറിയ ഞരക്കത്തോടെ ആമി എഴുന്നേറ്റു…
“ആമി… ”
“മിഥു…. ”
“വേദനയുണ്ടോ നിനക്ക്…? ”
“ഏയ് നല്ല സുഖമുണ്ട്… നെറ്റിയിൽ ആണി കൊള്ളുമ്പോ നല്ല സുഖമാ… ”
“മിണ്ടാതെ അവിടെ കിടന്നോ, അല്ലെങ്കിൽ ഈ കയ്യും കാലും കൂടി ഞാൻ തല്ലി ഓടിക്കും… മാനത്തുനോക്കി നടന്നിട്ട് ഓരോന്ന് വരുത്തി വച്ചോളും… ”
“ഓ നമ്മളൊന്നും വീഴുമ്പോ പിടിക്കാൻ ഒന്നും ആരും വരില്ലേ… ”
ആമി അത് പറഞ്ഞതും മിഥു നിന്ന് ഉരുകി… ശ്രീക്കും ചിരി വരുന്നുണ്ടായിരുന്നു…
“ആമി… ” പല്ല് കടിച്ചുകൊണ്ട് മിഥു അവളെ പതിയെ വിളിച്ചു…
“പിന്നല്ല… ഡി ഞാൻ നിന്നെ തപ്പി വന്നതാ… ക്ലാസ്സിന് പുറത്ത് ഇറങ്ങിയതും ഏതോ ഒരുത്തനും ആയി ഒറ്റ കൂട്ടി ഇടി… ഞാൻ തെറിച്ചു പോയി കതകിൽ ഇടിച്ചു.. അതിൽ എന്തോ ആണിയോ മറ്റോ ഉണ്ടാർന്നു.. നെറ്റി അതിൽ ഇടിച്ചതുമാത്രം ഓർമയുണ്ട്… ”
“എന്നിട്ട് ആ ഇടിച്ചു ഇട്ട ആൾ എന്തേ…? ”
“ആ … പിന്നെ എന്താ നടന്നത്… എന്റെ ബോധം പോയില്ലേ… എന്നെ ഇടിച്ചിട്ടവനെ എങ്ങനും എന്റെ കയ്യിൽ കിട്ടിയാൽ…. ” ആമി അത് പറഞ്ഞതും ഡോർ തുറന്നു അഭി കയറി വന്നതും ഒരുമിച്ച് ആയിരുന്നു…
പിന്നെ അവിടെ നടന്നതൊരു പൂരം ആയിരുന്നു… നല്ല അസ്സൽ ഭരണി… എല്ലാം കേട്ട് മറുത്തൊരു അക്ഷരം പോലും പറയാതെ നിൽക്കുന്ന അഭിയെ നോക്കി മിഥുവും ശ്രീയും അന്തം വിട്ടുനിന്നു…
അഭി ഒരുപാട് സോറി പറഞ്ഞിട്ടും ആമി അഭിയെ പിന്നെയും കുറ്റപ്പെടുത്തികൊണ്ടിരുന്നപ്പോൾ, ശ്രീ മിഥുവിന് അരികിലേക്ക് ചെന്നു…
“മിഥു… “ആ വിളിക്ക് വല്ലാത്തൊരു സുഖം ഉണ്ടെന്ന് അവൾക്ക് തോന്നി…
എന്ത് എന്ന അർത്ഥത്തിൽ അവൾ തല ഉയർത്തി…
“താൻ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്… അവൻ മനഃപൂർവം ചെയ്തതല്ലല്ലോ… അറിയാതെ അല്ലെ… ”
“ആമി… മതി, ആമി… ആമി… !! ”
പിന്നെ ഒരു അലർച്ച ആയിരുന്നു…. മിഥു ദേഷ്യപ്പെട്ടപ്പോഴേക്കും ആമി അടങ്ങി…
“ശ്രീ ഒന്ന് പകച്ചു… അഭിയും… അവർ മുറിവിട്ട് ഇറങ്ങി. ”
മിഥു കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു…
“ശേ, മോശമായി അല്ലെ… ”
“പിന്നെ അല്ലാതെ… അറിയാതെ ഒന്ന് തട്ടി… അതിപ്പോ നീ കാണാത്തത് പോലെ ആയാളും കണ്ട് കാണില്ല നീ വരുന്നത്… പക്ഷെ അത് കഴിഞ്ഞ് നിന്നെ പൊക്കി എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് വന്നതും ബില്ല് പേ ചെയ്തതും ഒക്കെ അങ്ങേരും സാറും കൂടിയാ… എല്ലാത്തിനും കൂടെ നിന്ന്… ”
“മിഥു, സോറി ഡി… ”
“ആ എന്നോടല്ല അഭി സാറിനോട് പറ… ”
“സാറോ… അങ്ങേരും പഠിപ്പിക്കാൻ വന്നതാണോ…”
“ഡി, അയാൾ എ സി പിയാ…അഭിരാം വാസുദേവ് ഐ പി എസ്.. ”
“ഈശ്വരാ…. ”
“നീ പറഞ്ഞത് വെച്ച് അയാൾ മാനനഷ്ട്ടത്തിന് ഒരു കേസ് എടുത്ത് നിന്നെ അറസ്റ്റ് ചെയ്താലും തെറ്റില്ല… ”
“മിഥു… പറ്റിപോയടി… ” അത് പറഞ്ഞു തലക്ക് കൈകൊടുത്തു അവൾ ഇരുന്നു…
ഡോർ തുറന്ന് അഭിയും ശ്രീയും കയറി വന്നപ്പോൾ, തലക്ക് കൈ കൊടുത്ത് കട്ടിലിൽ ഇരിക്കുന്ന ആമിയെയും, അത് നോക്കി നിന്ന് ചിരിക്കുന്ന മിഥുവിനെയും ആണ് കണ്ടത്…
“എന്താ ആമിടെ വേദന മാറിയില്ലേ ഇതുവരെ….? ” അഭി അവൾക്ക് അരികിലേക്ക് ചെന്നു…
“ഇവനിത് എന്ത് പറ്റി… ആ പെണ്ണിന്റെ വായിൽ ഇരിക്കുന്ന മുഴുവനും കേട്ടിട്ടും പിന്നെയും സുഖം അന്വേഷിക്കുന്നത് നോക്ക്… ” ശ്രീക്ക് അത്ഭുതം തോന്നി..
“സോറി ഞാൻ മനഃപൂർവം ചെയ്തതല്ല…റീലി സോറി. ”
“എന്നെ അറസ്റ്റ് ചെയ്യരുത് സർ… ഞാൻ അറിയാതെ പറഞ്ഞു പോയതാ… എന്റെ തെറ്റാ നോക്കാതെ നടന്ന് വന്നത്…. ” അവൾ കണ്ണ് പൊത്തി കരയാൻ തുടങ്ങി…
അത് കണ്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു…
“ഏയ്യ്… ആമി… എന്റെ തെറ്റാടോ… ഞാനും ശ്രദ്ധിച്ചില്ല… അതിന് എന്തിനാ ഞാൻ ഇയാളെ അറസ്റ്റ് ചെയ്യുന്നത്… ”
“ഓ, ആക്ടിങ് ഏറ്റു… മണ്ടൻ വിശ്വസിച്ചു… “ആമി മനസ്സിൽ ചിരിച്ചുകൊണ്ട് മിഥുവിനെ നോക്കി കണ്ണിറുക്കി…
“അഭിരാമി, ഇയാളുടെ വീട്ടിൽ വിളിച്ചു പറയണ്ടേ… നമ്പർ താ… ”
“അയ്യോ വേണ്ട സർ, അമ്മ ഓടിപിടിച്ചു വരും… ബി പി കൂട്ടി ഇവിടെ തന്നെ അമ്മയെയും അഡ്മിറ്റ് ആക്കേണ്ടി വരും… ചെല്ലുമ്പോ അറിഞ്ഞാ മതി… ”
“ആ നിങ്ങൾക്കുള്ള ഫുഡ്ഡാണ്… മിഥു ആമിക്ക് എടുത്തു കഴിക്ക്… ” അഭി പറഞ്ഞുകൊണ്ട് കവർ തുറന്നതും
“അയ്യോ ഇതിൽ ഒരു പാക്കറ്റ് മാത്രേ ഉള്ളോ, ങേ…ഞാൻ രണ്ടെണ്ണം പറഞ്ഞതാ… ”
“അത് സാരമില്ല എനിക്ക് വിശപ്പില്ല.. ആമി കഴിക്കട്ടെ… ”
“ഏയ്, അത് പറ്റില്ല, ഒരു കാര്യം ചെയ്യാം … ശ്രീകുട്ടാ നീയും ഒന്നും കഴിച്ചില്ലല്ലോ…മിഥുനെയും കൂട്ടിക്കോ… ”
“അയ്യോ അപ്പൊ ആമി ഒറ്റക്കാവില്ലേ… ”
“പിന്നെ ഞാനെന്താടോ പോകയോ…ഞാൻ ഇരുന്നോളാം കൂട്ടിന്… നിങ്ങൾ പോയി വാ.. ”
“മുത്തേ, നീ തങ്കപ്പനല്ലടാ പൊന്നപ്പൻ… അപ്പൊ മനഃപൂർവം ആയിരുന്നു അല്ലെ ഒരെണ്ണം വാങ്ങി വന്നത് … ” ശ്രീ മനസ്സിൽ അളവറ്റ സന്തോഷത്തോടെ ഓർക്കുമ്പോഴും മുഖത്തെ ഗൗരവം വിട്ടില്ല…
“ഏയ്യ് അത് വേണ്ട, ഞാൻ ഉച്ചക്ക് അങ്ങനെ കഴിക്കാറില്ല…. മിഥു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു…”
“മിഥു വാ… ” ശ്രീ അത് പറഞ്ഞു ഡോർ തുറന്ന് പുറത്ത് ഇറങ്ങി…
“ശേ… ഇതെന്താ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ, ഒന്ന് ചോദിക്കാൻ പോലും നിക്കാതെ കൂടെ വരാൻ പറയുന്നു… ”
“ചെല്ല് മിഥു… ആലോചിച്ചു നിക്കാതെ… ”
റൂമിന് പുറത്തേക്ക് ഇറങ്ങിയതും പുറത്തേക്ക് നോക്കി ശ്രീ നിൽക്കുന്നതവൾ കണ്ടു….
അവൻ ഒന്നും മിണ്ടാതെ നടന്നു… പിന്നാലെ അവളും…
“ഈ പൊട്ടന് എന്തേലും മിണ്ടിയാൽ എന്താ… ഇതിന്റെ കൂടെ വരണ്ടായിരുന്നു… ”
“തനിക്കെന്താ വേണ്ടത്… ”
“എന്താ… ”
“തനിക്കെന്താ കഴിക്കാൻ വേണ്ടതെന്ന്, ഊണ് മതിയോ… ഇവിടെ അതെ ഉള്ളു.. വേറെ എന്തേലും വേണമെങ്കിൽ നമുക്ക് പുറത്ത് പോകാം… ”
“വേണ്ട… ഇവിടെ മതി…. ”
“മ്മ്… സെൽഫ് സർവീസ് ആണെന്ന് തോനുന്നു… ഞാൻ പോയി ടോക്കൺ എടുത്തിട്ട് വരാം… ”
“ഞാനും വരാം സാർ… ”
“വേണ്ട… ദേ അവിടെ പോയി ഇരിക്ക്… ”
“ശ്രീ ടോക്കൺ എടുത്ത്, അവർക്ക് ഉള്ള ഫുഡ്ഡും വാങ്ങി നടന്ന് വരുന്നത് നോക്കി അവൾ ഇരുന്നു…”
“മ്മ്, അപ്പൊ കുറച്ചു ശാന്തത ഒക്കെ ഉണ്ട് കലിപ്പന്…കടിച്ചു കീറാതെ മിണ്ടാനൊക്കെ അറിയാം… ”
“നീ എന്താ ഇരുന്ന് സ്വപ്നം കാണുന്നെ, എടുത്ത് കഴിക്ക്… ”
അവൾ മെല്ലെ തല കുലിക്കികൊണ്ട് കഴിക്കാൻ ആരംഭിച്ചു…
“ഡി ലക്ഷ്മി ദേ നോക്ക് നിന്റെ റാം അല്ലെ ആ ഇരിക്കുന്നത്… കൂടെ ഏതാടി ഒരു പെണ്ണ്… സുന്ദരിയാണല്ലോ.. ”
“ഇത് അവളല്ലേ, അന്ന് എൻഗേജ്മെന്റിനു കണ്ടവൾ… അപ്പൊ അന്ന് ഇവൾ പറഞ്ഞത് സത്യമായിരുന്നോ..”ലക്ഷ്മി ഓർത്തു…
“ഏയ്യ്, അത് വല്ല ഫ്രണ്ടും ആകും….” അവൾ ശ്രീയെയും മിഥുവിനെയും നോക്കി കൂട്ടുകാരികളോട് പറഞ്ഞു…
“വീട്ടിൽ ആണെങ്കിലും, നിനക്ക് കുറച്ചു വൃത്തിയുള്ള ഡ്രസ്സ് ഇട്ടൂടെ… ”
പെട്ടന്ന് മിഥുവിന്റെ നെറുകയിൽ കയറി അവൾ ഒന്ന് ചുമച്ചു… ശ്രീ മെല്ലെ നെറുകയിൽ തട്ടി, വെള്ളം അവൾക്ക് നേരെ നീട്ടി…
“വെള്ളം കുടിക്ക് മിഥു…പതുക്കെ കഴിച്ചാ മതി… ഇവിടെ ആർക്കും ഒരു തിടുക്കവും ഇല്ല ”
“അച്ഛൻ ചെയ്യും പോലെ, സ്കൂളിൽ പോകാനായി എന്തെങ്കിലും ഓടി നടന്ന് കഴിച്ചു നെറുകയിൽ കയറുമ്പോൾ അച്ഛൻ പറയുന്ന അതെ വാക്കുകൾ… ”
അവൾ ഒരു വിങ്ങലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൻ നീട്ടിയ ഗ്ലാസ് വാങ്ങി….
അവൻ അവളെ തന്നെ നോക്കി ഇരുന്നു..
“ലച്ചുമോളെ, ഇത് വെറും ഫ്രണ്ട് അല്ലെന്നാ തോന്നുന്നേ… ”
“ഡി നിങ്ങൾ പൊക്കോ ഞാൻ റാമിന്റെ വീട് വരെ പോകുന്നു… “ലക്ഷ്മി അത് പറഞ്ഞു ദേഷ്യത്തോടെ പുറത്തേക്ക് നടന്നു….
മിഥു ഒരു കൊച്ചുകുട്ടിയെ പോലെ ഗ്ലാസ് ചുണ്ടോട് ചേർത്തത് കണ്ടപ്പോൾ, ആ നെറുകിൽ വാത്സല്യത്തോടെ ഒന്നുകൂടി തലോടാൻ ശ്രീ കൊതിച്ചു….
മിഥുവും അറിയുന്നുണ്ടാരുന്നു, തന്നെ തന്നെ നോക്കി ഇരിക്കുന്ന ശ്രീയെ, ആദ്യമായി ആ കണ്ണുകളിൽ ദേഷ്യത്തിനും ഗൗരവത്തിനും പകരം മറ്റൊരു ഭാവം അവൾ കണ്ടു…പേരറിയാത്ത ആ ഭാവത്തിൽ നിന്ന് തന്റെ അച്ഛന്റെ സാമീപ്യവും കരുതലും അറിയുന്നത് എങ്ങനെ എന്ന് അവൾ അതിശയിച്ചു….
തുടരും……

by