രചന – കാന്താരി
“ഐശു… എഴുനേറ്റെ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം… ” നല്ല അന്തസായി ഉറങ്ങിക്കോണ്ടിരുന്ന എന്നെ എഴുനെല്പിച്ചു അമ്മ പുറത്തേക്കു പോയി പാതി ഉറക്കത്തിൽ തന്നെ ഫ്രഷ് ആയി ഞാനും പുറകെ ചെന്നു. അമ്മായിയും ഞാനും അമ്മയും കൂടിയാണ് അമ്പലത്തിൽ പോയത് നാടോക്കെ ഒന്ന് കാണാൻ വേണ്ടി ഞങ്ങൾ നടന്നു നല്ല അടിപൊളി സ്ഥലം പുഴയും വയലും മലകളും പറയാൻ പറ്റുന്നില്ല അത്രക്ക് ഭംഗിയാണ്. ഓരോന്നിനെ പറ്റി അമ്മ എനിക്ക് പറഞ്ഞു തരുമ്പോൾ അച്ഛൻ അവിടെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അമ്പലത്തിൽ എത്തി മനസുരുകി പ്രാർത്ഥിച്ചു സിദ്ധുവേട്ടന് വേണ്ടി. മടങ്ങി വരുമ്പോൾ സിദ്ധുവേട്ടന് ഫോൺ ചെയ്തു. ഒറ്റ റിംഗ് ൽ തന്നെ ആൾ ഫോൺ എടുത്തു “ഇതെന്താ ഫോൺ വരുന്നതും കാത്തു ഇരികുകയായിരുന്നോ… ” “അല്ല… ഞാൻ നിന്നെ വിളിക്കാൻ തുടങ്ങു വായിരുന്നു… ”
“ആഹാ… എന്താ വിശേഷം ” “ഒരു വിശേഷം ഉണ്ട്… നിന്റെ ദേവു ചേച്ചിക്ക് ” “ശെരിക്കും… ആഹാ… സന്തോഷമായി ചിലവ് വേണം ” “അതൊക്കെ നീ അവരുടെ കയ്യിന്നു വേടിച്ചോ എന്നോട് ചോദിക്കണ്ട.. ” “ഓ… പിന്നെ എന്താ ചോദിച്ചാൽ .. ” “നീ വേറെന്തു വേണമെങ്കില്ലും എന്നോട് ചോദിച്ചോ… സാമ്പിൾ വേണമെങ്കിൽ ഇപ്പോ തരാം 😜😜” “അയ്യടാ… അതൊക്കെ പിന്നെ ” “ഓ… ആയിക്കോട്ടെ. അല്ല ഇങ്ങോട്ട് വരാനുള്ള പ്ലാൻ ഒന്നുമില്ലേ… അവിടെ തന്നെ കൂടുവാന്നോ… ” “അതൊന്നും എനിക്ക് അറിയില്ല… എനിക്ക് നിങ്ങളെയൊക്കെ കാണാൻ കൊതിയാവുന്നു ” “അച്ചോടാ… എന്നാ ചേട്ടൻ അങ്ങോട്ട് വരട്ടെ.. ” “അയ്യോ… വേണ്ട ” “ഐശു… മതി നിന്റെ സംസാരം വന്നേ.. ” ഞാൻ ഫോൺ ചെയുന്നതു കണ്ടു അമ്മ എന്നോട് ചൂടായി. പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
“അവരൊക്കെ എവിടെ പോയി ” “അമ്പലത്തിൽ പോയച്ഛ…എന്താ ഇനി അടുത്ത നീക്കം ” വീട്ടിൽ അവരൊന്നും ഇല്ലന്ന് പറഞ്ഞു കൊണ്ട് നന്ദൻ അച്ഛന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു. “നിങ്ങളുടെ വിവാഹ കാര്യം ഒന്നും കൂടി പറഞ്ഞു ഉറപ്പിക്കണം…. ശേഷം രാധയുടെ പേരിൽ കിടക്കുന്ന സ്വത്തെല്ലാം നിന്റെ പേരില്ലേക്ക് മാറ്റി എഴുതണം. ഇത്ര നാൾ വെറും നടത്തിപ്പുക്കാരൻ മാത്രമായിരുന്നു നമ്മൾ അതിനി തുടരാൻ പറ്റില്ല. എന്റ്റ്റച്ഛന് അവളോടുള്ള അമിത സ്നേഹം കൊണ്ട പാതി സ്വത്ത് മൊത്തം അവളുടെ പേരിൽ അന്ന് എഴുതിവെച്ചത്. എനിക്ക് മാത്രം ഒന്നുമില്ല എല്ലാം എന്റെ വരുത്തിയില്ലാക്കാൻ ഓരോന്ന് ആലോചിച്ചു വെച്ചതാ അതിനിടയിൽ അവളുടെ ദിവ്യ പ്രേമം അത് കാരണമാക്കി അച്ഛനെ തന്നെ ഇല്ലാണ്ടാക്കി.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മകൾ വിട്ട് പോയതിന്റെ വിഷമത്തിൽ ആത്മഹത്യാ ചെയ്തതാണെന്ന് പറയാൻ എല്ലാത്തിനെയും പറഞ്ഞു പഠിപ്പിച്ചു . അവള്ളോ… കണ്ണ് വെട്ടത്തു നിന്ന് പോയി… അപ്പൊ മുതൽ അവകാശമില്ലാതെ അതെല്ലാം നോക്കി നടത്തുന്ന ഒരു കാര്യസ്ഥാനെ പോലെ എല്ലാം ചെയ്തു… വെച്ചാനുഭാവിക്കുന്നതു നമ്മൾ തന്നെയാണെങ്കില്ലും അതിലൊരു സുഖം എനിക്കില്ലയിരുന്നു. എന്റെ അവസ്ഥ നിനക്ക് വരരുത് അത് കൊണ്ടാണ് ഇങ്ങനൊരു തീരുമാനം ഞാനെടുത്തതു… ” “അച്ഛൻ വിഷമിക്കണ്ട… നമ്മുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ അവരെ നമുക്ക് കറിവേപ്പില കളയുന്നതു പോലെ കളയാം.. ” “മ്മ്മ്… നീ ചെല്ല്.. ”
അമ്പലത്തിൽ നിന്ന് വന്നു ഡ്രസ്സ് മാറ്റാൻ തുടങ്ങുമ്പോഴാണ് പുറകിൽ ആരോ ഉള്ളത് പോലെ എനിക്ക് തോന്നിയത് പെട്ടന്ന് ഞാൻ തിരിഞ്ഞതും അയാൾ എന്നെ വട്ടം കെട്ടിപിടിച്ചു. അപ്പൊ തന്നെ എനിക്ക് മനസിലായി അത് നന്ദൻ തന്നെയാണെന്ന്. ഞാൻ ഒച്ച വെക്കാൻ തുടങ്ങിയപ്പോൾ അവൻനെന്റെ വായ പൊതി പിടിച്ചു അവന്റെ പിടിയിൽ നിന്നും രക്ഷപെടാൻ വേണ്ടി സർവ്വ ശക്തിയുമെടുത്ത് ഞാനവനെ പിടിച്ചു തള്ളി. നിലത്ത് വീണ നന്ദൻ വീണ്ടും എന്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു പേടിയും ദേഷ്യവും കൊണ്ട് സമനില തെറ്റിയ ഞാൻ കൈയിൽ കിട്ടിയ തൊക്കെ എടുത്ത് അവനെ എറിഞ്ഞു “നീ എന്തിനാടി കിടന്നു തുള്ളുന്നേ… ഞാൻ നിന്നെ തൊട്ടതിനോ… നീ എനിക്കുള്ളതാ… ” “അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ… ” ”
“എന്നാ നീ കേട്ടോ നീയുംമായുള്ള എന്റെ വിവാഹം അത് ഉറപ്പിച്ചു കഴിഞ്ഞു ” അതും പറഞ്ഞു അവനെന്റെ മുടി കുത്തിന് പിടിച്ചു എന്റെ മുഖതിന്നു നേരെ അവൻ മുഖം അടുപ്പിച്ചു “നിന്റെ മുന്നിൽ കഴുത്ത് നീട്ടേണ്ടി വന്നാൽ.. അന്ന് ഞാൻ… ഞാനെന്റെ ജീവിതം അവസാനിപ്പിക്കും” “നീ ചത്താലും നിന്നെയൊന്നു രസിക്കാതെ നിന്റെ ശവം പോലും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ” ആരോ വരുന്നത് പോലെ തോന്നിയപ്പോൾ എന്നെ പിടിച്ചു തള്ളി കൊണ്ട് അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി. കേട്ടതോന്നും വിശ്വസിക്കാൻ പറ്റാതെ നിർവിക്കാരാത്തോടെ ഞാനാ മുറിയിൽ ചടഞ്ഞിരുന്നു. ‘അമ്മ… അമ്മയും ഇതിനൊക്കെ കൂട്ട് നിൽക്കുകയാണോ… ഹേയ് ഇല്ല സിദ്ധുവേട്ടനുമായുള്ള വിവാഹത്തിന് അമ്മ സമ്മതിച്ചതാണല്ലോ… ഇതില്ലെന്തോ ചതിയുണ്ട് അല്ലാതെ… ‘ സ്വയം മനസ്സിൽ ഓരോന്ന് ചോദിച്ചു കൊണ്ട് അങ്ങനെ ഇരുന്നു.
എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല പെട്ടന്ന് ഫോൺ ബെല്ലടിച്ചു ആലോചനക്കളിൽ നിന്നും ഞെട്ടി കൊണ്ട് ഞാൻ നോക്കിയപ്പോൾ സിദ്ധുവേട്ടനാണു. “നീ ഉറങ്ങിയോ… ” ഏട്ടനങ്ങനെ ചോദിച്ചപ്പോഴാണ് നേരം രാത്രി ആയിഎന്ന് ഞാൻ ശ്രെദ്ധിച്ചത് “ഏട്ടാ… ” പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ വിളിച്ചു “എന്താ… എന്ത് പറ്റി.. ” ഒരു വിധം കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് ഞാൻ നടന്നതൊക്കെ പറഞ്ഞു. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം “ഞാൻ വരാം… നീ വിഷമിക്കണ്ട ” എന്ന് പറഞ്ഞു ഏട്ടൻ ഫോൺ വെച്ച് പോയി. അപ്പോഴും കരഞ്ഞു കൊണ്ട് ഞാനായിരിപ്പ് തുടർന്നു. 🔸
ഐശു പറഞ്ഞതൊക്കെ കേട്ടപ്പോൾ നന്ദനെ എന്റെ കൈയിൽ കിട്ടിയാൽ വെട്ടി നുറുക്കി കൊല്ലാനുള്ള ദേഷ്യമായിരുന്നു എനിക്ക്. എത്രയും പെട്ടന്ന് ഞാനങ്ങോട്ടു ചെല്ലണം ഇല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ട് പോക്കും അശ്വന്തിനോടും ദേവുവിനോടും കാര്യങ്ങൾ പറഞ്ഞു. “നീ ഒറ്റക്ക് അങ്ങോട്ട് ചെന്നിട്ടു എന്ത് ചെയ്യനാ.. ഞാനും കൂടെ നിന്റെ ഒപ്പം വരാം… ” “ഹേയ് അത് ശരിയാവില്ല… ദേവുവിനു ഇപ്പോ നിന്റെ പ്രെസെസാണ് ആവശ്യം…. ” “അപ്പൊ നീ ഒറ്റക്കോ പോവാമെന്നോ… ” “ഇല്ലടാ ഞാൻ അജു നോട് വരാൻ പറഞ്ഞിട്ടുണ്ട്… ” പോകാൻ റെഡിയാവൻ ഞാൻ റൂമിലേക്കു ചെന്നു. “ടാ… സൂക്ഷിക്കണം ” “അതൊക്കെ ഞാൻ നോക്കിക്കോളാം നീ ടെൻഷൻ ആവണ്ട ” പിറ്റേന്ന് രാവിലെ തന്നെ അജു വീട്ടിൽ എത്തി ഒട്ടും വൈകിക്കാതെ തന്നെ ഞങ്ങൾ ഐശുന്റെ അടുത്തേക്ക് യാത്ര തിരിച്ചു. (തുടരും…. )

by